മുഹബത്തിന് മഹർ: ഭാഗം 9

muhabathin mahar

രചന: SINU SHERIN

"ആലി.... എത്ര കാലം നീ ഇത് മറച്ചു വെക്കും... ഇന്നു പറയാം നാളെ പറയാം എന്ന് പറയൽ തുടങ്ങീട്ട് കൊറേ ആയി . നിന്റെ അജു നെ വല്ല മൊഞ്ചത്തികളും കൊത്തി കൊണ്ട് പോവാതെ നോക്കിക്കോ . പറഞ്ഞില്ല എന്ന് വേണ്ട.. " "എന്റെ അജുനെ അങ്ങനെ ആരും കൊത്തി കൊണ്ട് പോവൂല. അവൻ എന്റെതാണ്‌." "അവനെ ആരും കൊത്തി കൊണ്ട് പോവൂല എന്ന് നിനക്ക് എന്താ ഇത്ര ഒറപ്പ്. " "അങ്ങനെ ചോദിച്ചാൽ.... നീ നോക്കിയേ ഷൈമ എത്ര കൊല്ലായി അവന്റെ പിറകെ നടക്കുന്നു. എന്നിട്ട് എന്തായി....അപ്പൊ അതിനർത്ഥം എന്താ...പടച്ചോന്ടെ കിത്താബിൽ എന്റെ പേരിന് നേരയ അജുന്റെ പേര്..അതുകൊണ്ട് എന്റെ അജു നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല. ഈ ആലിയക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അത് അജ്മലിന്റെ കൂടെ ആയിരിക്കും." "നീ പറഞ്ഞത് ശെരിയാവാം...

ഒരു പക്ഷെ അത് അങ്ങനെ അല്ലെങ്കിലോ.. " "എന്ത് " "പടച്ചോൻ... കിതാബ്... പേര്.. " "ന്ടെ സന ഇയ്യ്‌ ഒന്ന് മിണ്ടാതെ ഇരിക്കോ... എന്ത് പറഞ്ഞാലും പെണ്ണ് പോസിറ്റീവ് സൈഡ് പറയാതെ അതിനു നെഗറ്റീവ് സൈഡ് ആയി ഓരോന്ന് പറഞ്ഞോളും. " "ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ.നീ ഇതുവരെ അന്ടെ ഇഷ്ട്ടം ഓനോട്‌ പറഞ്ഞിട്ടില്ല. പിന്നെ അന്ടെ കാട്ടികൂട്ടൽ കണ്ടാൽ നിനക്ക് അവനെ ഇഷ്ട്ടാണെന്ന് തോന്നേ ഇല്ല... പിന്നെ അവൻ വല്ല ജിന്ന് ഏറ്റെ ആണോ... ഇയ്യ്‌ പറയാതെ അന്ടെ ഇഷ്ട്ടംഅറിയാൻ.. . " "ആടി... ഓൻ ജിന്നാണ്... ഈ ആലിയാന്ടെ ജിന്ന്. ഓൻ ജിന്ന് ആയോണ്ടല്ലേ ആരും കേരാതെ നോക്കിയാ ഈ ഹൃദയം ഓൻ കട്ടെടുത്തു പോയത്‌... " "അനക്ക് പിരാന്ത്‌ ആണ്.... ഓനെ സ്നേഹിച്ചു സ്നേഹിച്ചു പിരാന്ത്‌ ആയതാ.... ഇനി പറഞ്ഞിട്ട് കാര്യല്ല. " ഓൾ ഇത് പറഞ്ഞതും ഞമ്മൾ ഒന്ന് ചിരിച്ചു കൊടുത്തു. പക്ഷെ ഓളെ അടുത്ത ചോദ്യം കേട്ടതും ഞമ്മളെ ചിരി എങ്ങോ പോയ്‌ മറഞ്ഞു. "ഇനി നീ ഇത്രയൊക്കെ ആശിച്ചിട്ട്‌ അനക്ക് ഓനെ കിട്ടാതെ വരോ... "

"എന്ത്.... അങ്ങനൊന്നും ഉണ്ടാവൂല.... എടി... ഇനി... എ...എങ്ങാനും അവൻക്ക് എന്നെ...ഇ... ഇഷ്ട്ടാവാതിരിക്കോ... "ഇത് പറയുമ്പോൾ എനിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. "നീ ഇത്ര സില്ലി ആണോ ആലി... നിനക്ക് അവനെ വേണം എന്നുണ്ടെങ്കിൽ നീ ആദ്യം അവനോടു പോയ്‌ പറ.... എന്റെ ആലിയെ ആർക്കാ ഇഷ്ട്ടാവാത്തെ... " "ഹ്മ്.." "എന്ത് വന്നാലും വേണ്ടില്ല. ഞാൻ ഇന്നു അവനോടു എന്റെ ഇഷ്ട്ടം പറയും. നീ ഇവിടെ ഇരിക്ക് ഞാൻ അവൻ വന്നിട്ടുണ്ടോ പോയ്‌ നോക്കട്ടെ" ടൈം നോക്കിയപ്പോൾ ബെല്ൽ അടിക്കാൻ ഇനിയും ഉണ്ട് അരമണിക്കൂർ. ഞാൻ അവനെ അന്വേഷിച്ചു നടന്നു. ദേ.... ഇരിക്കുന്നു... അജു മാത്രല്ല... റാഷിക്കയും ജാസിക്കയും എല്ലാരും ഉണ്ട്. ഇനി ഇപ്പൊ എങ്ങനാ പറയാ...എന്തായാലും വേണ്ടില്ല. ഇന്നു പറഞ്ഞെ പറ്റൂ... എന്നെ കണ്ടതും അജു അവരുടെ അടുത്തേക്ക് എന്നെ വിളിച്ചു. അവരെ ലക്ഷ്യമാക്കി എന്റെ കാലുകൾ ചലിച്ചു. " അജു... ഇങ്ങൾക്ക് ഒക്കെ ഒന്ന് നേരത്തെ വന്നാൽ എന്താ. " "എന്നും വരണം എന്ന് വിജാരിക്കും. പക്ഷെ സമ്മതിക്കുന്നില്ല. " "ആര് ??"ഞാൻ അതിശയത്തോടെ ചോദിച്ചു. "ബെഡ്... ഞാൻ എണീക്കാൻ നിൽക്കുമ്പോൾ പറയാ ഇപ്പൊ തന്നെ എണീക്കണ്ട എന്ന്. അപ്പൊ ഞാൻ എണീക്കൂല "

"ആ ബെഡ് എവിടുന്ന വാങ്ങിയത് " "അത് എന്തിനാ അനക്ക് ആലി.... " "അല്ല സംസാരിക്കുന്ന ബെഡിൽ കെടക്കാൻ എനിക്കും ഒരു പൂതി അതോണ്ട... " "അയ്യോ... ആലി ചളിവിടുന്നെ ... " "നിനക്ക് ഒക്കെ ചളി വിടാംലെ അജു. ഞാൻ വിട്ടതാ ഇപ്പൊ കൊഴപ്പം ലെ" "ആലി... നിന്നോട് ഞാൻ കൊറേ ആയി ഒരു ചോദ്യം ചോദിക്കണം എന്ന് വിജാരിക്കുന്നു. " "എന്താ ജാസിക്ക... ഇങ്ങൾ ചോദിക്കി.." "എടി അനക്ക് അറിയാലോ... എന്റെ ഈ ഒടുക്കത്തെ മൊഞ്ച് കാരണം എനിക്ക് എവിടെയും ഇറങ്ങി നടക്കാൻ പറ്റാതെ ആയിക്ക്ണ്.എവിടെ ചെന്നാലും എന്റെ പുറകെ പെണ്ണുങ്ങളെ ഒരു ക്യൂ ആണ്. " "ഇതാണോ ജാസിക്ക ഇങ്ങൾക്ക് ചോദിക്കാൻ ഉണ്ടെന്ന് പറഞ്ഞത്. ഇത് ഇങ്ങൾ ഇങ്ങളെ പറ്റി തന്നെ പുകയ്തുന്നത് അല്ലേ. ഇതൊക്കെ എന്തിനാ ഇന്നോട് പറയുന്നേ. " "ഹൈ...ഞാൻ ഒന്ന് പറയട്ടെ... " "ആ ന്നാ ഇങ്ങൾ പറി..."

"അപ്പൊ ഇയ്യ്‌ എന്നെ ഒന്ന് സഹായിക്കണം. " "ഞാനോ... എങ്ങനെ.. " "അതെ... ഞാൻ കല്യാണത്തിന് ഒക്കെ പോവുമ്പോൾ അന്ടെ ഈ കണ്ണട ഒന്ന് ഇടാൻ തരോണ്ടി. ഇത് ഇട്ടാൽ ഇന്നേ ഒരു ഈച്ച പോലും നോക്കൂല... ഹിഹി... " അതും പറഞ്ഞു മൂപ്പര് ഹലാക്കിലെ ചിരി. ഇത് കേട്ട് ബാക്കി രണ്ടും ചിരിക്കാണ്.ഇന്ടെ ദേഷ്യം അങ്ങട്ട് അരിച്ചു കേറീലെ..." "എന്തിനാ കണ്ണട മാത്രം ആക്കുന്നെ... ഞാൻ എന്റെ എല്ലാ ഒർനമെന്റ്സ് തരാം. " "അത്രക്കൊന്നും വേണ്ട... അന്ടെ കണ്ണട വെച്ച തന്നെ ഇന്നേ ആരും നോക്കൂല. " ജാസിക്ക ഇന്ക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ. "ആണോ.. " "ജാസി... മതീട... "എന്നും പറഞ്ഞു അജു എന്റെ അടുത്തേക്ക് വന്നു എന്നിട്ട് റാഷിക്കാനോടും ജാസിക്കാനോടും ആയിട്ട് പറഞ്ഞു. "ഇനി ആരും ആലിയെ കളിയാക്കരുത്. കളിയാക്കിയാൽ ഫ്രണ്ട്സ് ആണെന്നെന്നും ഞാൻ നോക്കൂല. എന്റെ കയ്യിൽ നിന്നും നല്ലം കിട്ടുo.പറഞ്ഞില്ല എന്ന് വേണ്ട.ലെ...ആലി...."

" അത് അങ്ങനെ തന്നെ ആണല്ലോ. നിനക്ക് ഇപ്പൊ ഞങ്ങളെ ഒന്നും വേണ്ടല്ലോ. ഇവളെ മതിയല്ലോ. ഇവളെ ഒന്നും ചെയ്യാൻ പാടില്ല. കളിയാക്കാൻ പാടില്ല. ഞങ്ങളും നിന്റെ ഫ്രണ്ട് അല്ലേ അജു. "ജാസിക്ക പരാതികൾ എല്ലാം ബോധിപ്പിച്ചു. "ആണ്... നിങ്ങളും എന്റെ ഫ്രണ്ട്സ് ആണ്. പക്ഷെ ഇവൾ... ഇവൾ എന്റെ മാത്രം ഫ്രണ്ട് ആണ്.... എന്റെ സ്പെഷ്യൽ ഫ്രണ്ട്... " അജു അങ്ങനെ ഓരോന്ന് പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ ആയിരം സന്തോഷത്തിന്ടെ പൂത്തിരി കത്തി. അപ്പൊ അജുന്ടെ മനസ്സിൽ എനിക്ക് വല്യ സ്ഥാനം ഉണ്ടല്ലോ. അതുമതി. ഇനി വൈകിക്കൂടാ.. ഇതാണ് പറ്റിയ സമയം ഇപ്പൊ തന്നെ പറയണം. "അജു.... എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് " " കണ്ടോ... ഇവന് പറഞ്ഞു തീർന്നില്ല. അപ്പോയെക്കും അവൾക്കു അവനോടു സ്വകാര്യം പറയാൻ ഉണ്ടെന്ന്.."

"ദേ.... എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ..നിങ്ങൾ എന്താ ഇങ്ങനെ സെന്റി ആവുന്നെ... എനിക്കും സങ്കടം ആവുന്നുണ്ട്ട്ടോ... " "യ്യോ.... ഇപ്പൊ നീയല്ലേ സെന്റി ആയത്. ഞങ്ങൾ തമാശക്ക് പറഞ്ഞതല്ലേ. നീ അപ്പോയെക്കും അത് സീരിയസ് ആക്കിയോ. എന്താ ഇത്. നീ ഞങ്ങളെ പെങ്ങൾകുട്ടി അല്ലേ. "എന്നും പറഞ്ഞു റാഷിക്ക എന്റെ തോളിൽ വന്നു കയ്യിട്ടു. കൂടെപിറപ്പായി ആരും ഇല്ലല്ലോ എന്ന സങ്കടം ഞാൻ മറക്കുന്നത് ഞാൻ ഇവിടെ വരുമ്പോൾ ആണ്. ഒരു ഏട്ടന്ടെ സ്നേഹവും കരുതലും ആവിശ്യത്തിന് ഏറെ ഇവർ തരുന്നുണ്ട്. അതൊക്കെ ആലോജിച്ചിട്ടു എന്റെ കണ്ണിൽ നിന്നു കണ്ണുനീർ വന്നു. " അയ്യേ... എന്താ എന്റെ ആലി കരയാണോ... "

"ന്നാ അജു ഇവൾക്ക് എന്തോ അന്നോട് പറയാൻ ഉണ്ട് എന്നല്ലേ പറഞ്ഞെ.... ഞങ്ങൾ അങ്ങോട്ട്‌ മാറി നില്ക്കാം.." അതും പറഞ്ഞു അവർ എങ്ങോട്ടോ പോയി. "എന്താ ആലി.... ആ ഷൈമ നിന്നെ വീണ്ടും എന്തേലും ചെയ്തോ.... പറയ്‌." ആ ഞാൻ പറയാൻ മറന്നു. ഞാനും അജുo ഫ്രണ്ട് ആയതിനു ശേഷം ഒരുപാട് തവണ അവൾ എന്നെ ഉപദ്രവിച്ചിട്ട്‌ ഉണ്ട്. അപ്പോയെല്ലാം അജു എന്നെ രക്ഷപ്പെടുത്തുo.അതോണ്ടാണ് ഇപ്പൊ അവൻ പെട്ടന്ന് അത് ചോദിക്കാൻ കാരണം. "ആലി... ഇയ്യ്‌ എന്താ ഒന്നും മിണ്ടാത്തെ... അവൾ എന്തേലും ചെയ്തോ.. " "ഇല്ല... " "പിന്നെ എന്താ... " "അത്..." ഞാൻ പറയാൻ നിന്നതും പെട്ടന്ന് ഒരു കാർ ഞങ്ങൾ നിൽക്കുന്ന ഗ്രൗണ്ടിൽ വന്നു നിർത്തി. അതിൽ നിന്നുo ഇറങ്ങിയ ആളെ കണ്ട്‌ ശെരിക്കും ഞാൻ അതിശയിച്ചു പോയി..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story