മുറപ്പെണ്ണ്: ഭാഗം 1
Aug 18, 2024, 10:43 IST

രചന: മിത്ര വിന്ദ
"പദ്മ... .... മോളെ എഴുനേൽക്കു.... എത്ര നേരമായി ഈ കുട്ടിയെ വിളിക്കണ്..... "മുത്തശ്ശി അവളെ ഒന്നുകൂടി കുലുക്കി വിളിച്ചു... "പ്ലീസ് മുത്തശ്ശി.. ഒരു ഇത്തിരി സമയം കൂടി...ഇന്നലെ late ആയല്ലേ കിടന്നത്..... . "മകരമാസം ആയത് കൊണ്ട് നല്ല തണുപ്പ് ആണ്. അവൾ ഒന്നുകൂടി ചുരുണ്ടു കിടന്നു.. "മോളെ... കാലത്തെ സർപ്പക്കാവിൽ വിളക്ക് കൊളുത്തണ്ടേ.... ഇന്ന് ആയില്യം ആണ്... ഈ കുട്ടി അത് മറന്നോ.. " "ന്റെ നാഗത്താനെ ... ഞാൻ അത് മറന്നു....പൊറുക്കണേ... അടിയനോട് "അവൾ ഞൊടിയിടയിൽ കിടക്ക വിട്ട് ചാടി എണിറ്റു... അപ്പോളേക്കും അവളുടെ ഉറക്കം ഒക്കെ പോയിരിക്കുന്നു. അഴിഞ്ഞു വീണ നീണ്ട മുടിയിലേക്ക് കാച്ചെണ്ണ എടുത്ത് അവൾ പുരട്ടി... അതാണ് അവൾ ആദ്യം ചെയ്തത്.. കയ്യുണ്യത്തിന്റെയും കറിവേപ്പിലയുടെയും ഒക്കെ ത്രസിപ്പിക്കുന്ന ഗന്ധം അവിടമാകെ നിറഞ്ഞു നിന്ന്... "വേഗം ഉമ്മറത്തേക്ക് വരിക കുട്ടി.... "മുത്തശ്ശി വാതില്കടന്ന് നടന്നു കൊണ്ട് പറഞ്ഞു.. "ദേ ഒരു രണ്ട് മിനിറ്റ്... " അവൾ എണ്ണ എടുത്തു യഥാസ്ഥാനത്തു വെച്ചു.. എണ്ണ നന്നായി അവൾ മുടിയിൽ പുരട്ടി കഴിഞ്ഞു ആണ് മുറിയ്ക്ക് പുറത്തേക്ക് വന്നത് പടിഞ്ഞാറുവശത്തെ കുളത്തിന്റെ പടവുകൾ പിന്നിട്ടു അവൾ വേഗത്തിൽ ഇറങ്ങി.. തണുത്തുറഞ്ഞു കിടക്കുന്ന വെള്ളത്തിലേക്ക് അവൾ പദസര കൊഞ്ചലോടെ കാൽപാദങ്ങൾ മുക്കി... "ഹാവു..... തണുത്തിട്ടു വയ്യ.... "പിറുപിറുത്തു കൊണ്ട് അവൾ വെള്ളത്തിൽ മുങ്ങി പൊങ്ങി.... അപ്പോളേക്കും മുത്തശ്ശി ചെമ്പരത്തി ഇല പൊട്ടിച്ചു കൊണ്ട് താളി ഉണ്ടാക്കി അവളുടെ അടുത്തേക്ക് നടന്നു വന്നു... "ദേ.. ഈ എണ്ണ മെഴുക്കു എല്ലാം പോട്ടെ, താളി പതപ്പിച്ചു കഴുക... " "ഇപ്പോൾ തന്നെ നേരം വൈകി...ഇന്ന് ഇനി ഇത് ഒന്നും വേണ്ട.... " "അതിനു അധികം സമയം ഒന്നും വേണ്ടല്ലോ കുട്ട്യേ.... മനോഹരം ആയ മുടി മുഴുവൻ നി നശിപ്പിച്ചു... അതെങ്ങനെ ആണ് ഇപ്പോളത്തെ കുട്ടികൾക്ക് ഒന്നും ഇതിന്റെ വില അറിയില്ലലോ.. " അവർ സ്നേഹപൂർവ്വം അവളുടെ കൈയിലേക്ക് അത് കൊടുത്തു... അവൾ മുത്തശ്ശി കൊടുത്ത താളി ഉപയോഗിച്ച് മുടി നന്നായി പതപ്പിച്ചു കഴുകി. കുളി കഴിഞ്ഞു മുറിയിലേക്ജ് കയറി വന്നപ്പോൾ അമ്മ മഞ്ഞ പട്ടുപാവാടയും മെറൂൺ കളർ ബ്ലൗസും എടുത്ത് വെച്ചിട്ടുണ്ട്.. അവൾ വേഗം തന്നെ അത് എടുത്ത് അണിഞ്ഞു.. മുടി ആണെങ്കിൽ കുളി പിന്നൽ pinniittu.... നീലക്കണ്ണാടിക്ക് മുന്നിൽ വന്നു നിന്ന് കണ്മഷി എടുത്ത് കണ്ണുകൾ എഴുതി... കറുത്ത നിറം ഉള്ള വട്ടപ്പൊട്ടും തൊട്ട്.. അച്ഛന്റെ മുറിയിൽ അപ്പോളും വെളിച്ചം വീണിട്ടില്ല... അച്ഛൻ നല്ല ഉറക്കത്തിൽ ആണ് എന്ന് അവൾക്ക് അറിയാം.. മുത്തശ്ശൻ കാലത്തെ തന്നെ കാവിലേക്ക് പുറപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അവൾ ഉമ്മറത്തു എത്തിയപ്പോൾ മുത്തശ്ശി അവൾക്ക് മുന്നേ ഇറങ്ങിയിരുന്നു.. അമ്മയോട് യാത്ര പറഞ്ഞു കൊണ്ട് പദ്മ പടിപ്പുര വാതിൽ കടന്ന് പോയി.. അപ്പോളും അവളുടെ മുടിയിൽ നിന്ന് വെള്ളം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.. ഒരഞ്ചു മിനിറ്റ് നടന്നാൽ കാവ് എത്തി... അതിപുരാതന കാലം തൊട്ട് ഉള്ള കാവ് ആണ്.. വിളിച്ചാൽ വിളിപ്പുറത് എത്തുന്ന നാഗരാജാവും നഗയകഷിയും കാവൽ ഉള്ള ഇല്ലം ആണ്.. മുല്ലക്കോട്ടു ഇല്ലത്തെ ശങ്കരൻ നമ്പൂതിരിയുടെ കുടുംബ വക കാവ് ആണ്.. തിരുമേനി കാലത്തെ തന്നെ പോയി കാവ് അടിച്ചു വാരും... ഓരോ മാസവും ആയില്യത്തിന് കുടുംബത്തിലെ ഓരോ കുട്ടികൾ ആണ് വിളക്ക് കൊളുത്തുന്നത്... മനം നൊന്ത് വിളിച്ചാൽ ഏത് ആഗ്രഹം പോലും സാധിപ്പിക്കും നാഗത്താൻ മാർ എന്ന് ആണ് അവിടെ വസിക്കുന്ന ജനങ്ങളുടെ വിശ്വാസം ... ഒരുപാട് ആളുകൾ എത്തിച്ചേരും ആയില്യത്തിന് .. സർപ്പത്തിന് നൂറും പാലും കൊടുക്കാനും മഞ്ഞൾ നീരാട്ട് നടത്താനും ഒക്കെ ആയിട്ട്.. അടുത്ത മാസം ആണ് അവിടെ ഉത്സവം.. ഇന്ന് കാവിൽ തിരി തെളിയിക്കുന്നത് പദ്മ എന്ന് വിളിപ്പേരുള്ള പദ്മതീർത്ഥാക്ക് ആണ്.. സർപ്പദോഷം കൂടി ഉള്ള കുട്ടി ആയത് കൊണ്ട് അവളെ ഏറെ പ്രാധാന്യത്തോടെ ആണ് അവളുടെ മുത്തശ്ശിയും അമ്മയും ഒക്കെ കൂടി കാവിലേക്ക് അയക്കുന്നത്... 20വയസ് ആയിരിക്കുന്നു അവൾക്ക്......അവളുടെ വിവാഹജീവിതത്തിൽ ഒരുപാട് കഷ്ടതകൾ വരും എന്ന് തിരുമുൽപ്പാട് പ്രവചിച്ചതോടെ എല്ലാവരും ആകെ തകർന്ന് പോയി.. അതുകൊണ്ട് കണ്ണീരോടെ ആണ് മുത്തശ്ശി അവൾക്കായി നാഗത്തനോട് കേഴുന്നത്... "ന്റെ മുത്തശ്ശി... ഇങ്ങനെ കരയാനും മാത്രം ഇപ്പോൾ എന്തെ ഉണ്ടായത്... ഇവിടിപ്പോ മൂർത്തി ആണോ അതോ ശാന്തി ആണോ വലുത്... " "ന്നാലും ന്റെ കുട്ട്യേ... നീ ഞങ്ങൾക്ക് ഒന്ന് അല്ലേ ഒള്ളു.... നിന്റെ മനസ് വിഷമിച്ചാൽ അതോടെ ഉരുകി തീരും ഞാനും ഗിരിജയും... "അവർ വിങ്ങി പൊട്ടി.. "ഹാവു... ഇതാപ്പോ നന്നായത്..... ആ തിരുമുൽപ്പാട് എന്തോ പറഞ്ഞു എന്ന് വെച്ച്...... " അവൾ മുത്തശ്ശിയെ നോക്കി ചിരിച്ചു.. "ഒന്നുല്ല ന്റെ വസുന്ധരമ്മേ......ഒക്കെ നമ്മുടെ നാഗത്താൻ മാറ്റും... ഉറപ്പ്.... " "സദാനേരവും ഞാൻ ഈശ്വരനെ വിളിക്കുക ആണ്... ന്റെ കുഞ്ഞിനെ കാത്തൊണമേ എന്ന്... " "മ്...അതാ ഞാൻ പറഞ്ഞത്.. നാഗത്താൻ അതു കേൾക്കണ്ട് ഇരിക്കുമോ.... " "ഇല്ല്യ... നിക്ക് ഉറപ്പുണ്ട്... ഋതുമതി ആകും വരെ മുടങ്ങാണ്ട് വിളക്ക് കൊളുത്തിയതാണ് എന്റെ കുട്ടി.... നിന്നെ ഒരിക്കലും ഈശ്വരൻ കൈ വെടിയില്ല... " "മ്മ്... എന്നാൽ അങ്ങട് വേഗം നടന്നോളു... നിക്ക് സമയം പോകുന്നു... " ഉമ്മറത്തെത്തിയപ്പോൾ അച്ഛൻ ജോലിക്ക് പോകാൻ ഇറങ്ങിയിരിക്കുന്നു... കറുത്ത കോട്ടും ഇട്ടുകൊണ്ട് അച്ഛൻ കാറിലേക്ക് കയറി.. എന്തോ വലിയ കേസ് നടക്കുക ആയിരുന്നു കഴിഞ്ഞ കുറച്ചു മാസങ്ങൾ ആയിട്ട് ... അതിന്റ വിധി വന്നു കഴിഞ്ഞപ്പോൾ മുതൽ അച്ഛൻ ആലോചന ആണ്... അച്ഛന്റെ മുഖത്ത് ആ ടെൻഷൻ മുഴുവനും കാണാം.... അവൾ മെല്ലെ അച്ഛന്റെ അടുത്തേക്ക് വന്നു.. ഇലച്ചീന്തിൽ നിന്ന് മഞ്ഞൾ പ്രസാദം എടുത്ത് അച്ഛന്റെ നെറ്റിയിൽ തൊടുവിച്ചു.. അപ്പോളേക്കും അമ്മ എന്തോ മറന്നത് പോലെ ഓടി വന്നു.. "വിശ്വേട്ടാ... ഒരു മിനിറ്റ്... " അവർ കാറിന്റെ ഡോർ തുറന്ന് കൊടുത്തു.. അയാൾ മെല്ലെ കാറിൽ നിന്ന് പുറത്തിറങ്ങി.. ഒരുരൂപ നാണയം എടുത്ത് അവൾ അയാളുടെ തലയ്ക്കു ഉഴിഞ്ഞു... എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിട്ട്... "ഇനി പൊയ്ക്കോളൂ..... " "മ്മ്... "അയാൾ മൂളി.. തുടരും.