മുറപ്പെണ്ണ്: ഭാഗം 43

മുറപ്പെണ്ണ്: ഭാഗം 43

രചന: മിത്ര വിന്ദ

പദ്മ ആണെങ്കിൽ സേതുവിനോട് ഒരക്ഷരം പോലും സംസാരിക്കുന്നില്ല. അവൾക്ക് ആകെ വിഷമം ആണ്. താൻ ആണ് കുഴപ്പക്കാരി...... അവളുടെ മനസ് മന്ത്രിച്ചു. അടുത്തതായി സ്കാൻ ചെയ്ത ഡോക്ടർടെ വക ആയിരുന്നു ചോദ്യങ്ങൾ... സ്കാനിങ് നു ശേഷം റിപ്പോർട്ടിന് ആയി പദ്മ മിടിക്കുന്ന ഹൃദയത്തോട് കൂടി ഇരുന്നു.. ഓരോ നിമിഷവും ഓരോ യുഗം ആയിട്ട് ആണ് അവൾക്ക് തോന്നിയത്. സേതു അവളുടെ കൈയിൽ പിടിച്ചു. അവളുടെ മുഖം കണ്ടപ്പോൾ അവനു ചങ്ക് പൊട്ടി. എന്നാലും അവന്റെ ഉള്ളിലും ഒരു ആന്തൽ ഉണ്ട്.. എന്താകും എന്ന്. ഇടയ്ക്ക് sidhuvum പൂജയും കൂടി ഡോക്ടറെ കണ്ടീട്ട് ഇറങ്ങി പോയിരുന്നു.. അര മണിക്കൂർ കഴിഞ്ഞു ഡോക്ടർ അവളെ വിളിച്ചപ്പോൾ. "വരൂ... padma, ഇരിക്ക്... " . "ഡോക്ടർ... any പ്രോബ്ലം... " "താൻ ഇരിക്കേടോ.. " "എനിക്കു ടെൻഷൻ കാരണം വയ്യ ഡോക്ടർ.. " "അങ്ങനെ താൻ വിചാരിക്കുന്നത് പോലെ വലിയ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല... നമ്മൾക്ക് ട്രീറ്റ്മെന്റ് തുടങ്ങാം കെട്ടോ.....പിന്നെ,,, താൻ പാതി ദൈവം പാതി എന്ന് അല്ലെ... അതുകൊണ്ട് മുകളിൽ ഇരിക്കുന്ന ആളോട് കൂടി നന്നയി പ്രാർത്ഥിച്ചിട്ട് നമ്മൾക്ക് ആരംഭിക്കാം.... " ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ ആണ് അവൾക്ക് ആശ്വാസം ആയത്. "ഡോക്ടർ...... എനിക്കു... എനിക്കു ഒരു അമ്മ ആകുവാൻ സാധിക്കുമോ...... " "Of course പദ്മ.... താൻ വിഷമിക്കേണ്ട.... " "ഞങ്ങൾക്ക്... ഞങ്ങൾക്ക് വിശ്വസിക്കാമോ... " "അതെന്താ.. തനിക്ക് ഞാൻ പറയുന്നതിൽ വിശ്വാസം വരുന്നില്ലേ.... " . "അതുകൊണ്ട് അല്ല.... എനിക്ക്... എനിക്ക് ആകെ ടെൻഷൻ.... " "ഒരു ടെൻഷനും വേണ്ട... ഞാൻ പറയുന്നത് പോലെ അനുസരിച്ചാൽ മതി... " "Ok..... ഡോക്ടർ എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കാം.... " "Ok ok.. ..ഇയാൾ പദ്മയുടെ കൂടെ ഉണ്ടല്ലോ.. so dont worry " "പദ്മ ക്ക് ഈ കാര്യത്തിൽ ഒരു കോൺഫിഡൻസ് ഇല്ല മം.... " "ഹേയ്... അങ്ങനെ ഒന്നും വേണ്ട... പദ്മ.... പ്ലീസ് ബിലീവ് മി... പിന്നെ ചിലപ്പോൾ കുറച്ചു വർഷങ്ങൾ എടുക്കും.... അത്ര മാത്രം.. " "ഞാൻ എത്ര വേണമെങ്കിൽ പോലും കാത്തിരിക്കാം ഡോക്ടർ.. " പദ്മ മന്ദഹസിച്ചു. ഡോക്ടർ പറഞ്ഞ medicine ഒക്കെ മേടിച്ചു സന്തോഷത്തോടെ അവർ മടങ്ങി. തനിക്കാണ് പ്രശ്നം എന്ന് എല്ലാവരോടും പറഞ്ഞാൽ മതി എന്ന് സേതു പദ്മയോട് പറഞ്ഞത് ആണ്. പക്ഷെ അവൾ സമ്മതിച്ചില്ല.. ഇല്ല സേതുവേട്ടാ.. ഈ കാര്യത്തിൽ ഞാൻ നുണ പറയില്ല.. അവൾ തീർച്ചപ്പെടുത്തി. ദേവകിയും ഗിരിജയും ഒക്കെ ഇല്ലത്തു കാത്ത് ഇരിക്കുക ആയിരുന്നു.. . സംഭവിച്ച കാര്യങ്ങൾ എല്ലാം പദ്മ അമ്മയോടും അപ്പച്ചിയോടും തുറന്നു പറഞ്ഞു... "ന്റെ പൂർണത്രെയീശ എത്രയും പെട്ടന്ന് എല്ലാം ശരി ആയാൽ മതി ആയിരുന്നു.. "ആകുo അപ്പച്ചി.... ഒക്കെ നമ്മുട നാഗത്താൻ കേൾക്കും..... "അവൾ ശരിക്കും ഉത്സാഹവതി ആയിരുന്നു. . അന്ന് വൈകുന്നേരം സേതുവും പദ്മയും കൂടി കാവിൽ പോയി. രണ്ടാളും മനം ഉരുകി പ്രാർത്ഥിച്ചു. "സേതുവേട്ട....... " "മ്മ്.... എന്താണ് പദ്മ... " "സേതുവേട്ടന് പ്രതീക്ഷ ഉണ്ടോ.. സത്യം പറ.... " "എന്ത് ആണ്.. " "അല്ല.. ഞാൻ pregnent ആകുമോ ഏട്ടാ... " "ഡോക്ടർ പറഞ്ഞത് എന്താണ്.... നിനക്ക് ആദ്യം ഒരു വിശ്വാസം ആണ് വേണ്ടത്.. അതു കഴിഞ്ഞു ബാക്കി.. " "എനിക്ക് അറിയാം ഏട്ടാ.. എന്നാലും എന്റെ സങ്കടം... അത് ഏട്ടന് അല്ലാതെ മറ്റാർക്ക് ആണ് അറിയുക... " "ഒക്കെ ശരി ആകും പദ്മ.... നി ഒന്ന് ഉഷാർ ആകു... " .അവൾക്ക് ആത്മധൈര്യം നൽകി സേതു എപ്പോളും അവളുടെ കൂടെ തന്നെ ഉണ്ട്. അവൻ നാട്ടിൽ വേറെ ജോലിക്ക് ഒന്നും ശ്രെമിച്ചില്ല. ഒരു കുഞ്ഞു ആയി കഴിഞ്ഞു വീണ്ടും ജോലിക്ക് പോകാം എന്ന് ആണ് അവൻ വിചാരിച്ചിരിക്കുന്നത്. സേതു കറക്റ്റ് സമയത്തു Medicine എല്ലാം തെറ്റാതെ മുറപോലെ കൊടുക്കും.. എല്ലാ മാസവും ചെക്ക് അപ്പ്‌ ഉണ്ട്.. രണ്ടാളും കൃത്യം കൃത്യം പോകും.. ഇടയ്ക്ക് പൂജ ഡെലിവറി ആയിരുന്നു.. പദ്മയും സേതുവും കൂടി കുഞ്ഞിനെ പോയി കണ്ടു. "സേതുവേട്ട... ഇതുവരെ ആയിട്ടും ഒന്നും ആയില്ലലോ... നമക്ക്ക് വേറെ ഡോക്ടറെ കണ്ടാലോ... " ഒരു ദിവസം പദ്മ പറഞ്ഞു. ...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story