My Better Half: ഭാഗം 11

my better half

രചന: അപ്പു

ഹരിയുടെ ഹോസ്പിറ്റലിൽ തന്നെ കാർത്തിയെ അഡ്മിറ്റ് ചെയ്തു അവൻ ബോധം വരാത്തതുകൊണ്ട് എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല.... ഹോസ്പിറ്റലിൽ ഇപ്പോ ഹരിയും സിദ്ധുവുമാണ് ഉള്ളത് ഗീതയും നാഥും ആവശ്യമായ സാധനങ്ങൾ എടുക്കാൻ വീട്ടിലേക്ക് തന്നെ പോയി.......!! സിദ്ധു നീ എണീറ്റെ കുറെ നേരമായല്ലോ ഈ ഇരിപ്പു തുടങ്ങീട്ട്... ( കാർത്തിക്കടുത്തു തലകുമ്പിട്ട് ഇരിക്കുന്ന സിദ്ധുവിനോട് ഹരി ചോദിച്ചു....!! എന്നിട്ടും അവന്റെ ഇരിപ്പിന് ഒരുമാറ്റവും വന്നിരുന്നില്ല...!! ഹരി ബലമായി അവനെ നീപ്പിച്ചതും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.... ഏയ്യ് എന്താടാ എന്തിനാ നീ കരയുന്നെ കാർത്തിക്ക് കൊഴപ്പൊന്നൂല്ലെടാ അതൊക്കെ പെട്ടന്ന് മാറും..(ഹരി എന്നാലും ഞാൻ കാരണം അല്ലേടാ ഇതൊക്കെ ഉണ്ടായേ... വെറുതെ അവോനോട് ദേഷ്യപ്പെട്ടിട്ടല്ലേ അവൻ പോയതും ഇങ്ങനൊക്കെ പറ്റിതും....!!! ( സിദ്ധു ഇനി അതോർത്തിട്ട് കാര്യമില്ല... അതൊക്കെ വിട്ട്കള കാർത്തി തിരിച്ചു വന്നില്ലേ.. ഇപ്പോ അതുമാത്രം ആലോജിക്ക് ( ഹരി അപ്പോഴേക്കും നാഥനും ഗീതയും തിരികെ വന്നിരുന്നു അവർക്കൊപ്പം വേറെ ഒരാളും ഉണ്ടായിരുന്നു...... ഇതാരാ അച്ഛാ... ( ഹരി ഇത് അരവിന്ത്.. അരവിന്ത് ആണ് ഇന്നലെ കാർത്തിയെ വീടിൽക്ക് ആക്കി കൊടുത്തത് ഇന്ന് അവനെ അനോഷിച്ചു വന്നതാ.... ആണോ...!!!"" ശരിക്കും എന്താ സംഭവിച്ചത് കാർത്തിക്ക്...!!!"" നിങ്ങൾക്ക് അറിയോ....! ( സിദ്ധു... രണ്ട് ദിവസം മുൻപ് രാത്രി ആക്‌സിഡന്റ് പറ്റിയ രീതിയിലാണ് കാർത്തിക്നെ ഞാൻ കണ്ടത് എങ്ങനെയാണ് ആക്‌സിഡന്റ് ഉണ്ടായെന്നു അറിയില്ല ഞാനാണ് അടുത്തുള്ള ഹോസ്പിറ്റലിൽ കൊടുപോയത് കുറെ ബ്ലഡ്‌ പോയിട്ടുണ്ടായിരുന്നു തലയിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു...

ഒരു ദിവസം ഫുൾ അബോധവസ്ഥയിൽ ICUവിൽ ആയിരുന്നു ആള്....!! ഇന്നലെ വൈകിട്ടാണ് ബോധം വന്നത് ഹോസ്പിറ്റലിൽ നിന്നും വീട്ടിക്ക് പോണം കൊഴപ്പമില്ല എന്നും പറഞ്ഞു പോകാൻ നോക്കി ഡോക്ടറും ഞാനും കുറെ തടഞ്ഞതാ പോണം എന്ന് നിർബന്ധം പിടിച്ചപ്പോ ഞാനാ ഇന്നലെ രാത്രി വീട്ടിൽ ഡ്രോപ്പ് ചെയ്തത് ആൾക്ക് എങ്ങനെ ഉണ്ടെന്ന് അറിയാന ഇന്ന് വന്നത് അപ്പോഴാ ഇവിടെ അഡ്മിറ്റാണെന്ന് പറഞ്ഞത്......!! ഓഹ് താങ്ക്യൂ സാർ... ഇവനെ ഹോസ്പിറ്റലിൽ എത്തിക്കാനുള്ള മനസ്സ് കാണിച്ചില്ലേ....!! ( ഹരി... ഇതാ ഇത് കാർത്തിക്കിന്റെ ഫോൺ പേഴ്‌സ് വാച്ച് ഒക്കെ ആണ് അന്ന് ഹോസ്പിറ്റലിൽനിന്ന് കിട്ടിതാ... കുറച്ചു കഴിഞ്ഞതും അരവിന്ദ് അവിടെ നിന്നും പോയി കുറെ പേരുടെ ആവശ്യം ഹോസ്പിറ്റലിൽ ഇല്ലാത്തതുകൊണ്ട് നാഥനെയും ഗീതയെയും നിർബന്തിച്ചു വീട്ടിലേക്കുവിട്ടു ഹരിയും സിദ്ധുവും...!! കസേരയിൽ ഇരുന്ന് കാർത്തി കിടക്കുന്ന ബെഡിൽ തലവച്ചു കണ്ണടച്ച് കിടക്കുവാണ് സിദ്ധു ഹരി ഹോസ്പിറ്റലിൽ തന്നെ ഒരു സീരിയസ് കേസ് വന്നതും അതുനോക്കാൻ പോയി... കയ്യിൽ ആരോ പിടിക്കുന്ന പോലെ തോന്നിയ സിദ്ധു കണ്ണുതുറന്നതും മുന്നി തന്നെ തന്നെ നോക്കി നിറകണ്ണുകളുമായി കിടക്കുന്ന കാർത്തിയെ കണ്ടു... ഡാ... ഞാൻ.. ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് എന്തെങ്കിലും ഓക്കേ പറഞ്ഞെന്നു വച്ച് നീ പോയപ്പോഴോ.....!!!! "" ഞങ്ങൾ എത്ര ടെൻഷൻ അടിച്ചെന്ന് അറിയോ നിനക്ക്?...!!""

എന്നിട്ട് ആകെ ബോധവും ഇല്ലാണ്ട് ചോരേം ഒളിപ്പിച്ചോണ്ട് വന്നേക്കുവാ അവൻ.... പാവം ഗീതാമ്മ കൊറേ കരഞ്ഞു...!! അവന്റെ ഒരു പോക്ക്...!! ആളെ പേടിപ്പിക്കാനായിട്ട് എന്തേലും പറ്റിയിരുന്നെങ്കിലോ...!! ( ദേഷ്യത്തോടെ ആണ് സിദ്ധു പറഞ്ഞതെങ്കിലും ആ കണ്ണുകളും നിറഞ്ഞിരുന്നു... ഇതികൂടുതൽ ഇനി എന്തുപറ്റാനാടാ ( കാർത്തി അപ്പോഴേക്കും ഹരിയും അങ്ങോട്ട്‌ വന്നിരുന്നു....!! കാർത്തി...!! ഇപ്പോ എങ്ങനെ ഉണ്ടെടാ പൈൻ ഉണ്ടോ... ( കാർത്തിയെ നോക്കി ടെൻഷനോടെ ഹരി ചോദിച്ചു... ഇല്ലടാ ഞാൻ ഓക്കേ ആണ് ഇന്നലെ പെട്ടന്ന് വീട്ടിലേക്ക് കയറിയപ്പോ കോണിന്ന് ഒന്ന് സ്ലിപ് ആയി അപ്പോ തല വീണ്ടും എവിടെയോ ഇടിച്ചു ബ്ലഡ്‌ വന്നു പിന്നെ എങ്ങനെയൊക്കെയോ തപ്പി പിടിച്ചു റൂമിൽ എത്തി...!! (കാർത്തി ഞങ്ങൾ കുറെ ടെൻഷൻ അടിച്ചു എവിടെയൊക്ക തിരക്കിന്നു അറിയോ...!! ( ഹരി സോറി ഡാ അപ്പോഴത്തെ മൂഡിൽ അങ്ങോട്ട് വണ്ടി എടുത്തു പോയതാ... "" ( കാർത്തി മതി മതി ഇനി അത് വിട്ടേക്ക്....!! ( ഹരി.. അപ്പോഴാണ് കാർത്തി ഹരിയുടെ കയ്യിലെ മോതിരം ശ്രദ്ധിച്ചത്.... അല്ല 🙄 എടാ നിന്റെ എൻഗേജ്മെന്റ് കഴിഞ്ഞോ....!!"" ( കാർത്തി കഴിഞ്ഞു ഇന്നലെർന്നു.... അതിനെങ്ങനെ വണ്ടി ഇടിച്ചു ബോധം ഇല്ലാണ്ട് കെടക്കുവർന്നില്ലേ... ഇന്നലെ ഞങ്ങൾ എത്ര ടെൻഷൻ അടിച്ചുന്ന് നിനക്കറിയേണ്ടല്ലോ..... ( സിദ്ധു മതി മതി ഇനി അതൊന്നും പറയണ്ട കാർത്തി നീ റസ്റ്റ്‌ എടുക്ക് അധികം സംസാരിക്കേണ്ട തലയിൽ സ്റ്റിച്ച് ഉള്ളതാ..... (ഹരി പിന്നെ അധികം സംസാരിക്കതെ കാർത്തി കിടന്നു അവന്റെ കാര്യങ്ങൾ നോക്കി സിദ്ധുവും അടുത്തുതന്നെയുണ്ട് ഹരി പുറത്തേക്ക് പോയിരുന്നു.... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

ഫുഡും കഴിച്ച് ബെഡിൽ ചാരി ഇരിക്കുവാണ് കാർത്തി അപ്പുറതുതന്നെ കാർത്തിക്ക് വേണ്ടി ഹരി വാങ്ങിയ ഫ്രൂട്സ് എല്ലാം കഴിക്കുകയാണ് സിദ്ധു... ഓറഞ്ച് കഴിച്ചുകൊണ്ടിക്കെ ആരോ വാതിൽ തുറക്കുന്നത് കേട്ട് അങ്ങോട്ട് നോക്കിയ സിദ്ധു കാണുന്നത് വെള്ളക്കോട്ടും ഇട്ട് കയ്യിൽ സ്റ്റെതസ്കോപ്പും പിടിച്ചു നിൽക്കുന്നു """ ശിവ... """ ഒരു നിമിഷം സിദ്ധു അവളെത്തന്നെ നോക്കി നിന്നുപോയി കോട്ടും ഇട്ട് സ്റ്റെതസ്കോപ്പുംഒക്കെ പിടിച്ച് ചെറു പുഞ്ചിരിയുമായി നിൽക്കുന്ന അവളെ കാണാൻ ഒരു പ്രത്യേകഭംഗി തോന്നി അവന്... 💞 അയ്യോ കിച്ചുച്ചേട്ടന് എന്തുപറ്റി... എന്നോട് ഹരിയേട്ടൻ ഇപ്പോഴാ പറഞ്ഞെ ഇവടെ അഡ്മിറ്റ് ആണെന്ന്... ( ശിവ അവളുടെ സംസാരം കേട്ട് പെട്ടന്ന് ബോധം വന്ന സിദ്ധുവിന്റെ മുഖം മാറി അവളെ തുറിച്ചു നോക്കി.... അന്ന് പറ്റിച്ചതൊന്നും കുട്ടി മറന്നിട്ടിലേയ്..... അത് ചെറിയൊരു ആക്‌സിഡന്റ് പറ്റിയതാ... ( കാർത്തി.. ഇപ്പോ കൊഴപ്പൊന്നും ഇല്ലാലോ... ( ശിവ കൊഴപ്പൊന്നും ഇല്ലങ്കിൽ ഇവടെ ഇങ്ങനെ കെടക്കുവോ.... 😏😏 (സിദ്ധു അല്ല ഇവടെ ഇപ്പോ ഇയാളാണോ രോഗി അതോ കിച്ചുചേട്ടനോ 🧐🧐.... ( ശിവ.. എന്തെ സേവനകാരിക്ക് കണ്ണുകാണാനില്ലേ... 😏😏 ( സിദ്ധു.. കണ്ണൊക്കെ നല്ലപോലെ കാണുന്നുണ്ട്..😏 പിന്നെ രോഗി കഴിക്കണ്ട ഫ്രൂട്സ് ഒക്കെ ഒറ്റക്കിരുന്ന് കെറ്റുന്നത് കണ്ട് ചോദിച്ചതാ 🤭🤭( ശിവ.... സേവനകരിടെ കാശിനു വാങ്ങിത്തൊന്നും അല്ലാലോ.... 🤨🤨 ഇത് എന്റെ ഹരി വാങ്ങിതാ ഞാൻ കഴിക്കും 😏😏

( സിദ്ധു.. ഓഹ് അപ്പോ ഹരിയേട്ടൻ വാങ്ങി തന്നതാണല്ലേ അപ്പോ സ്വന്തമായി ജോലിം കുലിം ഒന്നും ഇല്ലേ... 🧐🧐 (ശിവ ഞാൻ ഇപ്പോ ലീവിൽ ആണ്... And ഞാൻ ഒരു സോൾജിയർ ആണ്... ( സിദ്ധു എഹ് ഇയാൾ പട്ടാളത്തിലാണോ😳... പാവം ഇന്ത്യ 😕എങ്ങനെ രക്ഷപെട്ടു പോകുന്നോ ആവോ....!!!! ( ശിവ അതെന്താ അങ്ങനെ പറഞ്ഞെ..... 🤨🤨 (സിദ്ധു അല്ല ഈ വിവരമില്ലാത്തവരെ ഒക്കെ പിടിച്ച് പട്ടാളത്തിൽ എടുത്താലോ... 🤭🤭 (ശിവ അത് കറക്റ്റ്... 😁 ( കാർത്തി വിവരമില്ലാത്തത് നിനക്കാടി പൂത്താങ്കിരി 😠😠 ( സിദ്ധു.. പിന്നെ.... 🤭 അന്ന് ഞാൻ പറ്റിച്ചപോലെ വേറെ രാജ്യത്തിൽനിന്നും ആരേലും സാധനങ്ങൾ വിൽക്കാന പറഞ്ഞു വന്നാൽ താനൊക്കെ ഇന്ത്യ തന്നെ എഴുതി കൊടുക്കുമല്ലോ... 😂😂😂 ( ശിവ.. ദേ വെറുതെ എന്റെ ക്ഷമയേ പരീക്ഷിക്കരുത്... നീ എന്റേന്ന് വാങ്ങിക്കുവേ... 😡😠 ( സിദ്ധു... താൻ പോടോ പട്ടാളം പുരുഷു... 😏 ( ശിവ ഡീ...........😡😡 എന്താ ഇവിടെ... ( അങ്ങോട്ട് വന്ന ഹരി ചോദിച്ചു... ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധം...🤭 (കാർത്തി ദേ ഹരി ഈ പൂത്താങ്കിരിയോട് ഇവിടുന്ന് പോകാൻ പറഞ്ഞെ 😬😬 അല്ലേൽ എന്റേന്ന് വാങ്ങിക്കും ( സിദ്ധു താൻ പോടോ ജാഡ പുരുഷു 😏😏.. ഹരിയേട്ടാ ഞാൻ പോണ് കിച്ചുചേട്ടാ പിന്നെ വരവേ.... ( അതും പറഞ്ഞു സിദ്ധുവിനെ ഒന്ന് തുറിച്ചു നോക്കി ശിവ അവിടെ നിന്നും പോയി....!! എന്തോന്നാടാ നീ എന്തിനാ അതിനെ കടിച്ചു കീറുന്നെ.. ( ഹരി പിന്നെ അവൾ എന്നെ പറ്റിച്ചതാ അതിനൊരു പണി ഞാൻ കൊടുക്കുന്നുണ്ട് അവൾക്.. 😏

( സിദ്ധു കിട്ടിയ പണിയെല്ലാം ഏട്ടായി തിരിച്ചുകൊടുത്ത അവളുടെ ശീലം അതുകൊണ്ട് വെറുതെ വാങ്ങിച്ചു കൂട്ടണോ.... 🤭 ( ഹരി ഒന്ന് പോടോ നോക്കിക്കോ ഒരു അവസരം കിട്ടട്ടെ കാണിച്ചു കൊടുക്കുന്നുണ്ട് ആ പൂത്താങ്കിരിക്ക് ഞാൻ.. അവൾ എന്നെ വിളിച്ചത് കേട്ടോ പുരുഷുന്ന്... 😡😡😡 ( സിദ്ധു.. അതിപ്പോ പുതുമയുള്ള കാര്യം ഒന്നും അല്ലാലോ നിന്നെ ഞങ്ങളും ഇടക് അങ്ങനെ തന്നെ അല്ലെ വിളിക്കുന്നെ..... ( കാർത്തി അതെ വയ്യാതതല്ലേ ഒന്ന് എവിടേലും പോയി മിണ്ടാതെ കിടന്നേ... ( സിദ്ധു വൈകുന്നേരം ആയപോഴേക്കും വീട്ടിലെ എല്ലാവരും വന്നിരുന്നു ഹോസ്പിറ്റലിലേക്ക് അമ്മമാർ അവിടെ കൂട്ടകരച്ചിൽ നടത്തുവാണ് അച്ഛമാർ അവരെ സമാധാനിപ്പിച്ചും സച്ചു പിന്നെ വന്നപ്പോഴേ ഫ്രൂട്സ് എല്ലാം കഴിച്ച് അമ്മമാരെ സമാധാനിപ്പിക്കുന്നു അച്ചുപിന്നെ മുറിവേല്ലാം നോക്കി കാർത്തികടുത്തിരുന്ന് വേണ്ടാണിക്കുന്നുണ്ടോ നോക്കെ ചോദിക്കുന്നുണ്ട്..... അവസാനം ഹരിവന്ന് നാളെ ഡിസ്ചാർജ് ഉണ്ടെന്ന് പറഞ്ഞു എല്ലാത്തിനെയും വീട്ടിലേക്ക് തന്നെ തിരിച്ചയച്ചു....!!!! മരുന്നിന്റെ ക്ഷീണം കൊണ്ടുതന്നെ കാർത്തി നേരത്തെ തന്നെ ഉറങ്ങിയിരുന്നു... എന്നാൽ അവനെ ഓർത്തു മറ്റൊരാളുടെ ഊണും ഉറക്കവും എല്ലാം നഷ്ട്ടപെട്ടിരുന്നു.... ❣️ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

ആകാശത്ത് നിലാവ് പടർത്തി കൊണ്ട് പൂർണചന്ദ്രനും കുഞ്ഞു കുഞ്ഞു നക്ഷത്രങ്ങളും നിറഞ്ഞു നിന്നിരുന്നു.. നോക്കെത്തദൂരത്തോളം നീണ്ടുകിടക്കുന്ന പാടങ്ങളും പാടത്തുനിന്നും ആഞ്ഞടിക്കുന്ന ഇളംകാറ്റും..... ❣️ നിശബ്ദതയേബേദിച്ചുകൊണ്ട് കുത്തി ഒലിച്ചോഴുകുന്ന തൊടിന്റെയും കനലിന്റെയും ശബ്‌ദം അവിടമാകെ നിറഞ്ഞുനിന്നു..............❣️❣️ അതേയ് മതി പ്രകൃതിഭംഗി ആസ്വദിച്ചത് വന്നു കിടക്കാൻ നോക്കിക്കേ കൃതി... (ശിവ നിങ്ങൾ കിടന്നോ ഞാൻ വരാ... ( കൃതി with ആംഗ്യഭാഷ.. എന്താ ഈ കൃതിച്ചിക്ക് പറ്റി ഭക്ഷണം ഇല്ല ഉറക്കമില്ല ആകെ ഒരു മൂഡ് ഓഫ്‌... (ദച്ചു.. ഒന്നുല്ല.. ( കൃതി ((((( ആംഗ്യഭാഷ ന്ന് ഇടകെടക്ക് എഴുതുന്നില്ല നിങ്ങൾ ഊഹിച്ചാമതിട്ടോ )))) എന്ത് ഒന്നൂല്ലെന്ന് രണ്ട് ദിവസായി ഞാനും ശ്രദ്ധിക്കുന്നു എൻഗേജ്മെന്റ് കഴിഞ്ഞിട്ട് ചോദികാം എന്നു വച്ചതാ... ( ശിവ എന്താ ചേച്ചിക്ക് പറ്റിത് ഞങ്ങളോട് പറ എന്തായാലും... ( ദച്ചു അതെ എന്ത് പ്രശ്നം ആണേലും നമ്മുക്ക് പരിഹാരം കാണാന്നേ എന്താ ന്റെ പൂച്ചാക്കുട്ടിടെ മുഖത്തിനൊരു വാട്ടം.. മ്മ് ( ശിവ... അതിനു മറുപടിയായിട്ട് കൃതി അവളുടെ ഫോണിൽ വാട്സ്ആപ്പ് ഓപ്പൺ ആക്കി അത് അവർക്ക് കൊടുത്തു അവർ അറിയാത്ത ഒരു രഹസ്യവും കൃതിയുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല..... എഹ് ഇത് മറ്റേ നിന്റെ അജ്ഞാതകാമുകൻ മറ്റേ പാട്ടുകാരൻ അല്ലെ.. 🤔🤔 ഇത് ഇപ്പോഴും മെസ്സേജ് അയക്കാറുണ്ടോ.. 😯 (ശിവ മ്മ്.... ( കൃതി മെസ്സേജ് അയച്ച് ശല്യം ചെയ്യുന്നുണ്ടോ.. 🧐

അതാണോ ചേച്ചിടെ പ്രശ്നം... (ദച്ചു അല്ല.. " കൃതി അല്ലാന്നുള്ള തരത്തിൻ തലയിട്ടി... പിന്നെ..? ( ശിവ രണ്ട് മൂന്നു ദിവസമായി മെസ്സേജ് ഒന്നും കാണുന്നില്ല......😔😔😔😔😔😔 ( കൃതി... എഹ്...!! അത് നല്ല കാര്യം അല്ലെ... 🤔( ദച്ചു.. 😔😔😔😔😔 (കൃതി കൃതി നിനക്ക് ആളോട് വല്ല ഫീലിംഗ്സും ഉണ്ടോ....? നിനക്ക് മെസ്സേജ് അയക്കുന്ന ആളെ ഇഷ്ട്ടമാണോ.... 🤨 ആ മെസ്സേജുകൾ കാണാതൊണ്ട് നീ ഇങ്ങനെ ഫീൽ ആവുന്നേന്തിനാ ( ശിവ അത് കേട്ടതും കൃതി ഞെട്ടി... ഇല്ലന്നു പറഞ്ഞു...! പിന്നെന്താ നിന്റെ പ്രശ്നം... അത് പോട്ടെന്നു വച്ചാപോരെ.. ( ശിവ.. എനിക്കാറായില്ല ഒന്നും... പക്ഷെ മൂന്നുകൊല്ലമായി വരുന്ന മെസ്സേജുകളും പാട്ടുകളും മൂന്നു ദിവസം ഇല്ലാതായപ്പോൾ....😔😔 ( കൃതി ഇല്ലാതായപ്പോൾ.....? ( ശിവ അറിയില്ല എന്താണെന്ന് എന്തോ ഒറ്റപ്പെട്ടപോലെ തോന്നുന്നു...!! ആരാന്നോ എന്താന്നോ ഒന്നും എനിക്കാറായില്ല but ഇപ്പോ ആ മെസ്സേജുകൾക്കും അതയക്കുന്ന ആൾക്കും മനസ്സിൽ ഒരു വലിയ സ്ഥാനമുണ്ട്...!! ആ മെസ്സേജുകൾ രണ്ട് മൂന്നുദിവസം ഇല്ലാതിരുന്നപ്പോഴാണ് എനിക്കത് മനസിലായത്...!! ഒരിക്കലും എന്നെ നിർബന്ധിചിട്ടില്ല റിപ്ലൈ തരാൻ ഞാനും ഇതുവരെ ഒരു റിപ്ലൈ പോലും ആൾക്ക് കൊടുത്തിട്ടില്ല.. ആരായിരിക്കും അത്......!! എന്തിനാ എന്നും എനിക്ക് മെസ്സേജ് അയച്ചിരുന്നത്..

ചിലപ്പോ ഇപ്പോഴവും എന്നെ കുറിച്ച് അറിഞ്ഞിട്ടുണ്ടാവുക എനിക്ക് മിണ്ടാൻകഴിയില്ലെന്ന് അറിഞ്ഞിട്ടുണ്ടാവുക അത്കൊണ്ടാവും നിർത്തി പോയത്....!! ( ചെറുതായി നിറഞ്ഞുവന്ന കണ്ണുനീർ തുടച്ചുകൊണ്ട് തന്റെ കൈകൾ കൊണ്ട് എല്ലാം പറഞ്ഞു തീർത്തു കൃതി....... അവളിലെ മാറ്റം കാണുകയായിരുന്നു ശിവയും ദച്ചുവും..!! അവരുടെ മനസിലും ഒരുപാട് സംശയങ്ങൾ നിറഞ്ഞു കൃതി ഞാൻ ഒന്നുകൂടി നിന്നോട് ചോദിക്കുവാണ്.. Do you love him....? നീ അവനെ സ്നേഹിക്കുന്നുണ്ടോ...... (ശിവ ആരാന്നുപോലും അറിയാത്ത എന്നും മെസ്സേജുകൾ അയക്കുന്ന ഇടക്കിടക്ക് പാട്ടുകൾ അയക്കുന്ന ഒരാളെ എനിക്ക് സ്നേഹിക്കാൻ പറ്റുവോ...? അതാണോ പ്രണയം....!!! അറിയില്ല....!! പക്ഷെ ആൾടെ മെസ്സേജ് ഞാൻ ഒരുപാട് മിസ്സ്‌ ചെയ്യുന്നു..........💞 കൃതി അത്..... മതി നിങ്ങൾ പോയി കിടന്നോ ഞാൻ വന്നോളാം...."" ( കൃതി അതുകേട്ടതും കൃതിയെ ഒന്നു നോക്കി അവർ പോയികിടന്നു..... ബാൽകാണിയിലെ കൈവരിയിൽ ചാരിയിരിന്ന് അവൾ അവൻ അയച്ച അവസാന മെസ്സേജ് എടുത്തുനോക്കി ❣️"" നിന്റെ മൗനത്തെപോലും ഇന്നു ഞാൻ ഭ്രാന്തമായ് സ്നേഹിക്കുന്നു..... ❤️❣ അവന്റെ വരികൾ വായിച്ച ശേഷം അവൾ ഹെഡ്സെറ്റ് വച്ച് അവൻ അവസാനമായി പാടി അയച്ച പാട്ട് കേട്ടു..... ❤️❤️ "" നിന്റെ നൂപുര മർമ്മരം ഒന്നു കേൾക്കാനായ് വന്നു ഞാൻ..... നിന്റെ സാന്ദ്വാന വേണുവിൽ രാഗലോലമായി ജീവിതം....... നീയെന്റെ ആനന്ദ നീലാബരീ... നീയെന്നും അണയാത്ത ദീപാഞ്ജലി ഇനിയും ചിലമ്പണിയു....... ""❤️❤️...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story