My Better Half: ഭാഗം 12

my better half

രചന: അപ്പു

ഇന്നാണ് കാർത്തി ഡിസ്ചാർജ് ആവുന്നത് വീട്ടിലേക്ക് എത്തിയതും ഒന്നും അനങ്ങാൻ പോലും ആരും അവനെ സമാധിക്കുന്നില്ല ഫുൾ റസ്റ്റ്‌ പറഞ്ഞിരിക്കുവാണ് അമ്മമാർ.... ഡാ ഹരി എന്റെ ഫോൺ എവിടെ.... അതൊക്കെ പോയോ.. ( കാർത്തി മ്മ് മനസിലായി..... കൃതിക്ക് മെസ്സേജ് അയക്കാൻ ആവും ലെ.. ( ഹരി... ആണെങ്കിൽ...... 🤨 നീ കാര്യം പറ ആക്‌സിഡന്റിൽ തവിടുപോടിയായോ ന്റെ ഫോൺ... ( കാർത്തി. ഏയ്യ് ഫ്രണ്ട്ലെ ഗ്ലാസ്‌ പൊട്ടി ഞാൻ നേരെക്കാൻ കൊടുത്തുണു നാളെ കിട്ടു... ( ഹരി നാളെയോ....!! ച്ചേ... ( കാർത്തി...... ഒരു ച്ചേ യും ഇല്ല നാളെ കിട്ടു വെയിറ്റ് ചെയ്യ് കിട്ടിട്ട് അർജെന്റ് ഒന്നും ഇല്ലാല്ലോ ( അങ്ങോട്ട് വന്ന സിദ്ധു പറഞ്ഞു.... ശരിയാ കിട്ടിട്ടും പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല അവൾ റിപ്ലൈ താരാനൊന്നും പോണില്ല എന്നാലും.....!! (കാർത്തി നീ പറ നിനക്ക് എങ്ങനെയാ കൃതിയെ പരിജയം.... മൂന്നുവർഷം മുൻപ്... നീ അന്ന് എന്തൊക്കെ പറയാഞ്ഞുണ്ടെന്ന് പറഞ്ഞില്ലേ ( സിദ്ധു... കാർത്തി ചെറുതായി ഒന്നും പുഞ്ചിരിച്ചുകൊണ്ട് അവരോട് എല്ലാം പറയാൻ തുടങ്ങി............ ബിസ്സിനെസ്സ് മീറ്റിംഗിന് പോയതാണ് എറണാകുളത്തേക്ക് ഞാൻ.... അവിടെ വച്ചാണ് എന്റെ കമ്പനിക്ക് കിട്ടേണ്ട ഒരു പ്രൊജക്റ്റ്‌ മിസ്സായിപോയതും അത് വേറെ കമ്പനിക്ക് കിട്ടിയതും....

അന്ന് ദേഷ്യത്തോടെ കാറും ഓടിച്ചു എങ്ങോട്ടേനില്ലാതെ കൊറേ ഓടി അതിനിടയിലാണ് കൃതിയെ ഞാൻ കണ്ടത്.... ❣️ ലവ് അറ്റ് ഫസ്റ്റ്സൈറ്റോ സ്പാർക്കോ അങ്ങനെ എന്തുവേണേൽ പറയാം but അവളെ കണ്ടപ്പൊതന്നെ ഒരുപാട് ഇഷ്ട്ടായി എന്റെ ദേഷ്യം ഒക്കെ ആവിയായി പോയപോലെ തോന്നി..... അന്ന് ഫുൾ അവളുടെ പിന്നാലെ ആർന്നു ഞാൻ......... അവൾ പോയത് ഒരു ഓഡിറ്റോറിയത്തിലേക്ക് ആയിരുന്നു അവിടെ ഒരു പെയിന്റിംഗ് എക്സിബിഷൻ നടക്കുന്നുണ്ടായിരുന്നു... തിരക്കിനിടയിൽ അവളെ എനിക്ക് മിസ്സ്‌ ആയി തലങ്ങും വിലങ്ങും കൊറേ തിരഞ്ഞു അവസാനം തിരിച്ചുപോരാൻ നിക്കുമ്പോഴാണ് ഒരു പെയിന്റിംഗ് കണ്ടത് എന്തോ അപ്പോ അത് വാങ്ങാൻ തോന്നി അത്രയും മനോഹരമായ ഒന്ന് പിന്നെയാണ് മനസിലായത് അത് അവളുടെ പെയിന്റിംഗ് ആണെന്ന് 😍.. അതാണ് ഈ ചുവരിൽ ഇരിയ്ക്കുന്ന പെയിന്റിംഗ്... ( അവൻ അവന്റെ റൂമിലെ ചുമരിലേക്ക് ചുണ്ടി എന്നിട്ട് വീണ്ടും പറയണം തുടങ്ങി... അവിടെ ആ എക്സിബിഷൻ നടത്തുന്ന ആളിൽനിന്നാണ് അവളുടെ പേര് കൃതിക ആണെന്ന് കിട്ടിയത് പിന്നെ ഫോൺനമ്പറും കിട്ടി വേറെ വിവരൊന്നും അവളെ കുറിച്ച് കിട്ടിയില്ല... പല നമ്പറിൽ നിന്നും ഞാൻ അവൾക് മെസ്സേജ് അയച്ചു ആദ്യംമെല്ലാം അവൾ ബ്ലോക്ക്‌ ചെയ്തു വിളിച്ചുനോക്കി കാൾ എടുക്കും but ഒന്നും സംസാരിച്ചില്ല...

പിന്നെ അവസാന ശ്രമമായി മെസ്സേജ് അയച്ചു ഒപ്പം ഞാൻ പാടിയ ഒരു പാട്ടും.... ❤️ അതിന് ശേഷം അവൾ ബ്ലോക്ക്‌ ആകിട്ടില്ല...!! റിപ്ലൈയും തന്നിട്ടില്ല but എന്നും എന്തേലും പാട്ടോ മെസ്സേജോ ഞാൻ ഇടും..❤️ അവൾ അതൊക്കെ കാണാറുമുണ്ട്.... അവളെ തിരഞ്ഞു എറണാംകുളം മൊത്തം ഞാൻ കറങ്ങിയിട്ടുണ്ട്... 😉 അവൾ ഇവിടത്തന്നെ ഉള്ളത് അറിയാതെ പിന്നെ മൂന്ന് വർഷത്തിനു ശേഷം ആദ്യമായി ഞാൻ അവളെ കണ്ടത് ദച്ചുനെ പെണ്ണ് കാണാൻ പോയപ്പോഴാ..!! ഇപ്പോഴും അവൾക്കറായില്ല ഞാൻ ആണ് അവൾക് മെസ്സേജ് അയക്കുന്ന ആള് എന്ന്.....!! അവൾ സംസാരിക്കാൻ വൈക്കില്ലെന്ന് ഞാൻ അറിഞ്ഞതും അന്ന് മാളിൽനിന്നാണ്......!! അവളെ എനിക്ക് കിട്ടും എന്നുപോലും എനിക്ക് തീരെ ഉറപ്പുണ്ടായിരുന്നില്ല അതാ ഞാൻ നിങ്ങളോട് ഇതിനെക്കുറിച്ചൊന്നും പറയാതിരുന്നേ.... (കാർത്തി... നിനക്ക് ഡയറക്റ്റ് ആയി അവളുടെ വീട്ടിൽ പോയിചോദിച്ചൂടെ ഇങ്ങനെ വളഞ്ഞു മൂക്കപ്പിണ്ടിക്കണ്ട ആവശ്യം ഉണ്ടോ.... നിനക്ക് നല്ല ജോലി ഇല്ലേ വെൽ സെറ്റിൽഡ് അല്ലെ നീ പിന്നെന്താ..... ( ഹരി... അവളുടെ വീടും നാടും ഞാൻ അറിഞ്ഞത് ഇപ്പോ അടുത്തല്ലേ ഞാനും വിചാരിച്ചതാ ഡയറക്റ്റ്ആയി വീട്ടിൽപോയി സംസാരിക്കാൻ but അതിന് മുൻപ് അവളോടൊന്ന് സംസാരിക്കണം എന്നുതോന്നി

അന്ന് മാളിൽനിന്ന് വച്ച് സംസാരിക്കണം എന്നു കരുതിയത അന്നാണ് അവൾക് സംസാരിക്കാൻ പറ്റില്ലെന്ന് അറിഞ്ഞത്..!! ആദ്യം അവളുടെ മനസ്സിൽ എനിക്ക് എന്തേലും സ്ഥാനം ഉണ്ടോന്ന് അറിയട്ടെ എന്നിട്ട് നോകാം ബാക്കി....!! (കാർത്തി എനിക്കും ഹരിപറഞ്ഞതാ ശരിയായി തോന്നുന്നേ നേരിട്ട് പോയി പറയാവുന്നതേ ഉള്ളു നിനക്ക് വെറുതെ ഫോണും പാട്ടും ആയി നടക്കാ...!! ( സിദ്ധു എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ....!! ( കാർത്തി. മ്മ് സമയോം നോക്കി ഇരുന്ന് വേറെ ആരും ആ പോസ്റ്റികേറി ഗോളടികാതെ നോക്കിക്കോ.... (ഹരി ആ അതുപറഞ്ഞപ്പോഴാ.... തിരക്കിനിടയിൽ നിങ്ങള്മാറക്കണ്ട മറ്റന്നാൾ എന്റെ ലീവ് തീരും.....!! മറ്റന്നാൾ ഈവെനിംഗ് ഫ്ലൈറ്റിന് ഞാൻ പൂവും (അതും പറഞ്ഞു സിദ്ധു അവിടെനിന്നും പോയി.. അത് കേട്ടതും ബാക്കി രണ്ടിന്റെയും മുഖം വാടി....!!" 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ( പിറ്റേന്ന്... ) ന്നാ ഇനി ഇവിടിരുന്ന് ബോർ അടിക്കണ്ട ഇതാ ഫോൺ..... (കാർത്തിയുടെ കയ്യിൽ ഫോൺ കൊടുത്ത് ഹരി പറഞ്ഞു ഫോൺ കിട്ടിയതും അവൻ വേഗം കൃതിയുടെ നമ്പർ എടുത്തുനോക്കി പക്ഷെ അവിടെനിന്നും മെസ്സേജ് ഒന്നും ഉണ്ടായിരുന്നില്ല.... അവൻ തന്നെ അവൾക് മെസ്സേജ് അയച്ചു... 💙"" രണ്ട് ദിവസംകൊണ്ട് എന്നെ മറന്നോ....? ""💙 അവൻ മെസ്സേജ് അയച്ചപ്പോളേക്കും തന്നെ അവിടെ ബ്ലൂ ടിക് വന്നിരുന്നു അതുകണ്ടതും ഒരുപാട് സന്തോഷം തോന്നി അവന്. അവന്റെ മെസ്സേജിന് കാത്തിരിക്കുകയാണ് അവളെന്നു തോന്നി ഒരു നിമിഷം അവന്...... ❤️ 💙"" ഒഴിഞ്ഞുപോയിനൊന്നും വിചാരിക്കണ്ടകേട്ടോ.... എനിക്ക് ഒരു ആക്‌സിഡന്റ് പറ്റിയതാ....!! "" 💙

ആ മെസ്സേജ് അയച്ചപ്പോഴേക്കും ഗീതാമ്മ അങ്ങോട്ടുവന്നിരുന്നു ബാക്കി അയകാതെ പെട്ടന്ന് തന്നെ അവൻ നെറ്റ് ഓഫ്‌ ആക്കി ഫോൺ എടുത്തുവച്ചു...!! കാർത്തിക്കുള്ള ഭക്ഷണം കൊണ്ട് വന്നതാണ് ഗീത ഭക്ഷണം അവിടെ വച്ച് അവർ പോകാൻ നിന്നതും അവൻ അമ്മയുടെ കയ്യിൽ പിടിച്ച് അവിടെ നിർത്തി എന്താണ് എന്റെ അമ്മക്ക് പറ്റിയത് മ്മ് ഹോസ്പിറ്റലിൽ ഫുൾ കരച്ചിൽ ആയിരുന്നല്ലോ എന്നിട്ട് ഇവിടെ വന്നിട്ട് എന്നോട് മിണ്ടിട്ടെ ഇല്ലാലോ.... ( കാർത്തി.. ഞാൻ എന്തിനാ നിന്നോട് മിണ്ടുന്നേ നീ എല്ലാം നിന്റെ ഇഷ്ട്ടത്തിനല്ലേ നടക്കുന്നെ എന്നോടെന്തിനാ മിണ്ടുന്നേ.... ( അതും പറഞ്ഞു അമ്മ വീണ്ടും പോകാൻ നിന്നതും അവൻ അമ്മയെ അവിടെ പിടിച്ചിരുത്തി.. ശോ... ഗീതകുട്ടി ദേഷ്യത്തിലാണല്ലോ എന്താണ് എന്റെ അമ്മക്ക് പറ്റിത്... ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ ഇറങ്ങിപോയതല്ലേ ഇങ്ങനെ ഒക്കെ പറ്റുന്ന് എനിക്കറിയോ.... (കാർത്തി ഇല്ല നിനക്കൊന്നും ഒന്നും അറിയില്ല... ഞാനെത്ര പേടിച്ചെന്ന് നിനക്കറിയോ...!! നിനക്ക് ദേഷ്യം വന്നാൽ പോയാൽ മതിയല്ലോ ബാക്കിയുള്ളോരുടെ അവസ്ഥ നിനക്കറിയണ്ടല്ലോ.... ( അമ്മ... ശോ എന്റെ അമ്മേ ഞാൻ പോയാൽ ഇങ്ങുതന്നെവരില്ലേ.... എനിക്കൊന്നു പറ്റില്ല എന്നും ഞാൻ എന്റെ അമ്മോടൊപ്പം ഉണ്ടാവില്ലേ പിന്നെ ഇതൊക്കെ ചെറിയ മുറിവല്ലേ....

അതൊക്കെ പെട്ടന്ന് മാരും... ( കാർത്തി മ്മ് പണ്ട് നിന്റെ അച്ഛനും ഇങ്ങനെ തന്നെയാ പറഞ്ഞത് എന്നും ഒപ്പം ഉണ്ടാവുമെന്ന് പക്ഷെ....!! അച്ഛൻ പോയപ്പോഴും ഞാൻ ജീവിച്ചത് നിനക്കുവേണ്ടിയാ..... സ്നേഹിച്ച ആളുടെ ഒപ്പം പോയതിനു സ്വന്തം വീട്ടുകാര്പോലും ഒഴുവാക്കിയതാ എന്നെ..........!! ( അമ്മ അമ്മ.... സോറി അമ്മ അമ്മ വിഷമിക്കല്ലേ ഇനി ഒരിക്കലും ഞാൻ ദേഷ്യത്തിൽ വണ്ടി എടുത്ത് പോകില്ല ഓവർ സ്പീഡിൽ വണ്ടിയും ഓടിക്കില്ല സത്യം അമ്മയാണ് സത്യം.. ഇനി ഈ കാരണവും പറഞ്ഞു പിണങ്ങി ഇരിക്കല്ലേ.....!! ഒന്നു ചിരിച്ചേ ആഹ് ചിരിക്കന്ന്..... ( കാർത്തി പോടാ ചെക്കാ... മതി ഭക്ഷണം എടുത്തു കഴിക്കാൻ നോക്ക് ( അമ്മ ഏയ്യ് എനിക്ക് ഇന്ന് അമ്മ തന്നാൽ മതി.... ( കാർത്തി ഓഹ് ചെറിയകുട്ടിയല്ലേ നീ എനിക്ക് അവിടെ പണിയുണ്ട് നീ തന്നെ കഴിച്ചോ ( അമ്മ ഓഹ് അങ്ങനാണേൽ പോകുമ്പോ ഭക്ഷണം കൊണ്ടുപൊക്കോ എനിക്ക് വേണ്ട....!! അമ്മ തരുവാണേൽ കഴികാം അല്ലേൽ എനിക്ക് വേണ്ട...

അവസാനം അമ്മതന്നെ വന്ന് അവന് വാരികൊടുക്കാൻ തുടങ്ങി അപ്പോഴേക്കും രണ്ടുതലകൾ കൂടി അവിടെ വന്നു ഹരിയും സിദ്ധുവും പിന്നെ അമ്മ മൂന്നുപേർക്കും ഭക്ഷണം വരി കൊടുത്തു..... ❣️❣️ പിന്നീട് അമ്മപോയി അപ്പോഴേക്കും മൂന്നും നിരന്ന് ബെഡിൽ കിടന്നു....! കാർത്തി ഫോൺ എടുത്തു നെറ്റ് ഓൺ ആകിയതും രണ്ട് മൂന്നു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നതും ഒപ്പമാർന്നു അവൻ അത് എടുത്ത് നോക്കിയതും അവൻ സന്തോഷവും അത്ഭുതവും കൂടി ആകെ ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു...... അവൻ പെട്ടന്നുതന്നെ സന്തോഷം കൊണ്ട് ബെഡിൽനിന്നും ചാടി എണിറ്റു.... ഡാ പതിയെ എണീക്കട മുറിവൊന്നും നേരെ ഉണങ്ങിട്ടില്ല.... ( ഹരി.. ഡാ ഇത്...! ഇത് നോക്ക് കൃതിയുടെ റിപ്ലൈ.......... അവൾ.. അവളെനിക്ക് മെസ്സേജ് അയച്ചട.......... 😍...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story