My Better Half: ഭാഗം 14

my better half

രചന: അപ്പു

സമയം രാത്രി 11.30 കഴിഞ്ഞു അതിവിധക്ത മായി കൃതിയുടെ വീടിന്റെ മതില് ചാടുകയാണ് നമ്മുടെ കാർത്തി.. മതിലുചാടി ഉള്ളിൽ കയറിയ കാർത്തി ഒരു കയ്യി അവൾക്കയുള്ള ഗിഫ്റ്റ് മുറുകെ പിടിച്ചു പണ്ട് കൃതി കയറിയപ്പോൽ മരത്തിൽ വലിഞ്ഞു കയറി സൺ സ്ലൈഡ് വഴി ബാൽകാണിയിൽ എത്തി... അവൻ നല്ലപോലെ ടെൻഷൻ ഉണ്ടായിരുന്നു... അവൾക്കായ് വാങ്ങിയ ഗിഫ്റ്റ് എല്ലാം ബാൽകാണിയിൽ സെറ്റ് ചെയ്തുവച്ചു..... ബാൽകാണി ഡോർ തുറക്കാൻ നോക്കിയങ്കിലും അത് ലോക്ക് ആയിരുന്നു.... ഗിഫ്റ്റ് എല്ലാം ബാൽകാണിയിൽ വച്ച് അവൻ താഴേക്ക് തന്നെ പോയി മതിലുചാടി റോട്ടിൽ എത്തി... സമയം നോക്കിയതും 11. 53 കുറച്ചു നേരം അവിടെ വെയ്റ്റ് ചെയ്ത് അവൻ 11.58 ആയതും വാട്സ്ആപ്പ് തുറന്നു നോക്കി പക്ഷെ അവൾ ഓൺലൈനിൽ ഉണ്ടായിരുന്നില്ല.... അവൻ ഫോൺ എടുത്തു അവളുടെ നമ്പറിലേക്ക് വിളിച്ചു.... ആദ്യതെ വട്ടം ഫുൾ റിങ് ചെയ്തങ്കിലും ഫോൺ എടുത്തിരുന്നില്ല രണ്ടാമത്തെ വട്ടവും അടിച്ചു അതിന് വൈകിയാണെങ്കിലും അവൾ ഫോൺ എടുത്തു........!! 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

ഫോണിന്റെ നിർത്താതെ ഉള്ള അടി കേട്ടാണ് കൃതി കണ്ണുകൾ തുറന്നത് ഫോൺ എടുത്തു നോക്കിയതും അവൾ ഒരു നിമിഷം ഞെട്ടി ഈ സമയത്ത് അവന്റെ കാൾ അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല... അവൾ ഫോൺ എടുത്തില്ല അത് കട്ട് ആയതും വീണ്ടും ഫോൺ അടിച്ചു... എടുക്കണോ വേണ്ടയോ എന്ന് കുറച്ചു നേരം ചിന്തിച്ചു പിന്നെ എടുകൻ തന്നെ തീരുമാനിച്ച് അവൾ കാൾ അറ്റൻഡ് ചെയ്തു....! ""Happy birthday ❤️ * My Better Half * ❤️.... Wish you many many happy returns of the day dear love..... ❣️ ഒട്ടും പ്രതീക്ഷിക്കാതെ അവനിൽ നിന്നും കേട്ട വാക്കുകളിൽ തരിച്ചുനിൽക്കുകയാണ് കൃതി... അവൾ പെട്ടന്ന് തന്നെ ഫോണിൽ ഡേറ്റും സമയവും നോക്കി.. അതെ ഇന്നേ തന്റെ പിറന്നാൾ ആണ്.... ഒരുപാട് സന്തോഷം തോന്നി അവൾക് പെട്ടന്ന് തന്നെ ഫോണിൽ നിന്നും അവന്റെ ശബ്ദം വീണ്ടും വന്നു അവൾ അതിലേക്ക് കാതോർത്തു..... "" ഹേയ് താൻ ഒന്ന് ബാൽകാണിയിലേക്ക് വന്നു നോക്കണേ ഇപ്പോ തന്നെ പെട്ടന്ന് വരണം..........❤️ എന്നാ ഞാൻ ഫോൺ വെക്കുവാണ് .. Once again Happy birthday dear................ ❣️ അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു..... ബാൽകാണിയിലേക്ക് പോകണോ വേണ്ടയോ എന്നുള്ള ആലോചനയിലാണ് കൃതി അവസാന അവൾ പോകാൻ തീരുമാനിച്ചു.. ഒന്നും അറിയാതെ ബെഡിൽ കിടന്നുറങ്ങുന്ന ശിവായരെയും ദച്ചുവിനെയും നോക്കി അവൾ ഡോർ തുറന്ന് പുറത്തേക്കിറങ്ങി ബാൽകാണിയിലേക്ക് പോയി....

ബാൽകാണി ഡോർ തുറന്ന് ലൈറ്റ് ഇട്ടതും അവിടെ ഇരിക്കുന്ന സാധനങ്ങളിൽ അവളുടെ കണ്ണുകൾ ഉടക്കി പതിയെ അങ്ങോട്ട്‌ നടന്നു അവൾ... അവിടെ രണ്ട് ഗിഫ്റ്റ് ആയിരുന്നു ഒന്ന് ഗിഫ്റ്റ് പാക് ചെയ്തിട്ടുണ്ട് മറ്റൊന്നിന്റെ മീതെ ചെറിയ ഒരു സിൽവർ കളർ തുണികഷ്ണം വിരിച്ചിട്ടിട്ടുണ്ട്.... പതിയെ ആ തുണി മാറ്റിയതും അവിടെ ഉള്ള വസ്തു കണ്ട് അവളുടെ കണ്ണുകൾ തിളങ്ങി.... അതൊരു കുഞ്ഞു ഫിഷ് ബൗൾ ആയിരുന്നു അതിൽ നീന്തി കളിക്കുന്ന രണ്ടു മീൻ കുഞ്ഞുങ്ങളും..... 🤍❤️ ഒരുപാട് സന്തോഷം തോന്നി അവൾക്ക് അവൾഒരുകയ്യിൽ ഫിഷ്ബൗളും മറ്റേ കൈ ബാൽകാണിയുടെ കൈവരിയിലും പിടിച്ച് ചുറ്റും നോക്കാൻ തുടങ്ങി അവൻ അവിടെ ഉണ്ടോ എന്ന് കുറെ നോകിയെങ്കിലും അവനെ കണ്ടില്ല അവസാനം ഗിഫ്റ്റും ഫിഷ്ബൗളും എടുത്തു അവൾ റൂമിലേക്ക് പോയി...... എന്നാൽ ആ മതിലിനപ്പുറം ഇരുട്ടിൽ നിന്ന് അവളെയും അവളുടെ സന്തോഷവും നോക്കികാണുകയാണ് കാർത്തി......❣️ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 രാവിലെ കുളികഴിഞ്ഞു ഇറങ്ങിയ കൃതി കാണുന്നത് ഫോണിൽ നോക്കി എന്തൊക്കെയോ ദേഷ്യത്തോടെ പിറുപിറുക്കുന്ന ശിവയെയും അവൾക്കടുത്തിരുന്ന് ഗിഫ്റ്റ് ബോക്സും ഫിഷ്ബോളും മാറി മാറി നോക്കിയിരിക്കുന്ന ദച്ചുവിനെയും.....

കൃതിയെ കണ്ടതും ദച്ചു അവൾക്കടുത്തേക്ക് വന്നു അവളെ വിഷ് ചെയ്തു..... ശിവ എന്താ ഫോണിൽ തന്നെ നോക്കി ഇരിക്കുന്നെ....? ( കൃതി ദച്ചുവിനോട് ചോദിച്ചു.... അതൊന്നും പറയാതിരുയ്ക്കുവാ നല്ലത് കൃതിച്ചി.... 🤭🤭🤭🤭 (ദച്ചു അതിന് ശിവ അവളെ നല്ലപോലെ നോക്കി പേടിപ്പിക്കുന്നുണ്ട്.... നീ കാര്യം പറ... ( കൃതി തന്റെ കൈകൾ കൊണ്ട് പറഞ്ഞു അതില്ലേ ചേച്ചി ചേച്ചിടെ ബർത്ഡേയ്ക്ക് ആദ്യം വിഷ് ചെയ്യണം എന്നു പറഞ്ഞു അലറവും വച്ച് കിടന്നതാ ഒരാൾ.... 🤭🤭( ദച്ചു എന്നിട്ട്...? ( കൃതി എന്നുട്ടെന്താവാൻ രാത്രി 12 മണിക്ക് നീക്കാൻ വേണ്ടി അലാറം വച്ചത് 12 PM ന് AM മും PM മും ചെറുതായൊന്നു മാറിപ്പോയി...... 🤭🤭🤭 ( ദച്ചു... അത് കേട്ടതും കൃതി ചിരിച്ചുകൊണ്ട് ശിവയെ നോക്കി.... അവളാണേൽ ദച്ചുനെ നോക്കി പുച്ഛിച്ചുകൊണ്ടിരിക്കാ.... 😏😏😏 ഒരു അബദ്ധം ഏതു ഡോക്ടർക്കും പറ്റും... 😏 ( ശിവ പോലീസ്‌കാർക്കും എന്നല്ലേ... 🤔🧐 ( ദച്ചു ഞാൻ പോലീസാണോ അതോ ഡോക്ടറോ... 🤨( ശിവ അത് ഡോക്ടർ... ( ദച്ചു... ആണല്ലോ അപ്പോ ഞാൻ ഇങ്ങനെ പറയു 🤨( ശിവ ദച്ചുനെ ഒന്നുനോക്കി പേടിപ്പിച്ചുകൊണ്ട് അവൾ നേരെ കൃതിക്കടുത്തു ചെന്ന് വിഷ് ചെയ്തു ഒപ്പം അവർ വാങ്ങിയ ഗിഫ്റ്റും കൊടുത്തു...... അല്ല ഇത് ആരുതന്ന ഗിഫ്റ്റാ ചേച്ചി....

( ടേബിൾ ഇരിക്കുന്ന ഫിഷ്ബോളും ഗിഫ്റ്റും നോക്കി അവൾ ചോദിച്ചു കൃതി അവർക്ക് ഇന്നലെ അവൻ വിളിച്ചതും എല്ലാം പറഞ്ഞു കൊടുത്തു എന്നാലും അവൻ കൊള്ളാലോ... വന്നു വന്നു വീട്ടിവരെ കേറി..... 🤔🤔 ( ശിവ.. ശരിയാ അത് ആരാണെന്ന് പെട്ടന്നുതന്നെ കണ്ടുപിടിച്ചേ ഒക്കു.... ( ദച്ചു.... ഡോക്ടർ പണിക്കൊപ്പം ഡിക്ടറ്റീവ് പണി കൂടി നോക്കേണ്ടി വരവോ..... 🤔🤔🤔 ( ശിവ.... അതൊക്കെ പിന്നെ നോകാം ഇപ്പോ ഈ ഗിഫ്റ്റ് എന്താന്ന് നോകാം... ( ദച്ചു അങ്ങനെ മൂന്നും കൂടി രണ്ടാമത്തെ ഗിഫ്റ്റും പൊട്ടിച്ചുനോക്കി അതിൽ ഒരു ഡ്രസ്സ്‌ ആയിരുന്നു ഹെവി വർക്ക്‌സ്‌ ഉള്ള ഒരുപാട് അടിപൊളി ഡ്രസ്സ്‌.... ❤️ അവർ മൂന്നുപേരും അത്ഭുതതൊടെ അതിലേക്ക് നോക്കി അത്രയും ഭംഗി ഉള്ളതായിരുന്നു അത്.... ❣️ അതിലേക്ക് ചേർന്ന വളകളും ഒരു സിമ്പിൾ മാലയും മുത്തുകൾ തൂങ്ങി കിടക്കുന്ന പാദസരവും അതിനൊപ്പം ഉണ്ടായിരുന്നു........ വൗ.... കൃതി ഇത് നിനക്ക് കറക്റ്റ് ആണെന്ന തോന്നുന്നേ അടിപൊളി.... 😍 ( ശിവ..... കൃതിക്ക്‌ ഒരുപാട് സന്തോഷം തോന്നിയെങ്കിലും എന്തോ ഒരു ഭയം അവളെ വന്നു മൂടുന്നുണ്ടായിരുന്നു..... ശിവയും ദച്ചുവും റൂമിൽ നിന്നു പോയിട്ടും കുറെ നേരം അവൾ ആ മുറിയിൽ തന്നെ ഇരുന്നു.... അവളുടെ മനസ്സിൽ ഒരുപാട് ചിന്തകൾ കടന്നുപോയി ഒരുപാട് ഭാഗത്തു ആരാണെന്നുപോലും അറിയാതെ തന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാൾ എന്നാൽ അതിലേറെ തന്നെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന അച്ഛനും അമ്മയും മറ്റൊരുപുറത്ത്..... ❤️

ഇവരിൽ ആരെയാണ് താൻ ചതിക്കുന്നത്.......❣️ സ്നേഹിക്കാൻ കഴിയില്ലെങ്കിൽ അയാൾക്ക് ആശകൊടുക്കുന്നത് തെറ്റല്ലേ.....? ഉത്തരം കിട്ടാത്ത ഒരുപാട് ചിന്തകൾ അവളുടെ മനസ്സിൽ വന്നുകൊണ്ടിരിന്നു.............!!!! 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ദിവസങ്ങൾ വീണ്ടും കടന്നുപോയി.... ഫോൺ കാളുകളിലൂടെയും മെസ്സേജുകളിലൂടെയും ഹരിയും ദച്ചും പരസ്പരം അറിഞ്ഞുകൊണ്ടിരുന്നു... കാർത്തിയും മുടങ്ങാതെ കൃതിക്ക് മെസ്സേജുകൾ അയച്ചുകൊണ്ടേ ഇരുന്നു ദച്ചുവിന്റെ വെഡിങ് റിസപ്ഷന്റെ അന്ന് എല്ലാ ഒളിച്ചുകളികളും അവസാനിപ്പിച്ചു കൃതിക്കു മുമ്പിൽ അവൻ വരും എന്നും അവൾക് ഉറപ്പുകൊടുത്തിരുന്നു കാർത്തി........ ❣️❣️❣️❣️ ഹരിയുടെയും ദച്ചുവിന്റെയും കല്യാണം ആവാറായി കല്യാണത്തിന്റെ തലേ ദിവസമാണ് സിദ്ധുവിന് ലീവ് അതുകൊണ്ട് എല്ലാത്തിനും ഓടി നടക്കുന്നത് കാർത്തിയാണ്......!!

ദച്ചുവിന്റെ വീട്ടിലും ആകെ കല്യണ തിരക്കാണ്.. രണ്ടു വീട്ടിലും കല്യാണ പന്തലുകൾ ഉയർന്നു... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 വൈകിട്ടുള്ള റിസപ്ഷൻ ന്റെ കാര്യങ്ങൾ നോക്കുകയാണ് നോക്കുകയാണ് കാർത്തി... ഡാ മതി ബാക്കി ഒക്കെ ഞാൻ നോക്കിക്കോളാം നീ എയർപോർട്ടിൽ പോകാൻ നോക്ക് സിദ്ധുനെ കൊണ്ടുവരണ്ടേ നിങ്ങൾ വന്നിട്ടുവേണം ദച്ചുവിന്റെ വീട്ടിൽ പോകാൻ.... ( ഹരി കല്യാണ തലേദിവസം എന്തിനാടാ പെണ്ണിന്റെ വീട്ടിലേക്ക് പോകുന്നെ.... 🤔 ( കാർത്തി... ആ അതെന്തോ ചിടങ്ങാത്രെ.... പുടവ കൊടുക്കൽ അങ്ങനെ എന്തോ ആണ്... എനിക്കറിയാൻ പാടില്ല എനിക്കുവരാനും പറ്റില്ല...... 🤷‍♂️ ( ഹരി... ആ എന്തേലും ആവട്ടെ... ഈ ഗ്യാപ്പിൽ കൃതിയെ കാണാലോ.......😍 ( കാർത്തി.. എന്നാ പോയി സിദ്ധുനെ വിളിച്ചുവാ.. ( ഹരി.. ഹാ പോകുവാ.... അതും പറഞ്ഞു കാർത്തി നേരെ സിദ്ധുവിനെ കൊണ്ടുവരാൻ എയർപോർട്ടിലേക്ക് പോയി..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story