My Better Half: ഭാഗം 15

my better half

രചന: അപ്പു

എയർപോർട്ടിൽ നിന്നും കാർത്തിയും സിദ്ധുവും വീട്ടിലേക്ക് വന്നു സിദ്ധു വന്നപ്പോൾ തന്നെ എല്ലാവരും ഒന്നുകൂടി ഉഷാറായി.... വൈകുന്നേരം ആവാറായതും അമ്മാർ എല്ലാം ദച്ചുവിന്റെ വീട്ടിലേക്ക് പുടവ കൊടുക്കാൻ പോകാൻ തയ്യാറായി ഒപ്പം കാർത്തിയും സിദ്ധുവുമുണ്ട് സിദ്ധു ഇല്ലാന്ന് കുറെ പറഞ്ഞെങ്കിലും കാർത്തി നിർബന്ധിച്ച് അവനെ കൂടി കൊണ്ടുപോയി...... ദച്ചുവിന്റെ വീട്ടിൽ എത്തിയപ്പോൾ തന്നെ ഉള്ളിൽനിന്നും കുട്ടികളുടെയെല്ലാം ബഹളം കേൾക്കാമായിരുന്നു അപ്പോഴേക്കും ഉള്ളിൽനിന്ന് ദച്ചുവിന്റെ അച്ഛനും അമ്മയും പുറത്തേക്ക് വന്നു എല്ലാവരെയും സ്വികരിച്ചു.. ഉള്ളിലേക്ക് ചെന്ന കാർത്തിയുടെ കണ്ണുകൾ ആദ്യം തിരഞ്ഞത് കൃതിയെ ആയിരുന്നു... മറ്റൊന്നും ശ്രദ്ധിക്കാതെ കുറെ കുട്ടികൾക്കിടയിൽ ഇരുന്ന് അവർക്ക് മൈലാഞ്ചി ഇട്ടുകൊടുക്കുകയാണ് അവൾ അത് കണ്ടതും കാർത്തിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു..💞 കാർത്തിക് പിറകെയായി ഉള്ളിലേക്ക് സിദ്ധുവും വന്നു.. സിദ്ധു ഹാളിലേക്ക് കടന്നതും പെട്ടന്ന് അവന്റെ കാലിന്റെ ചുവട്ടിലേക്ക് ആരോവന്ന് വീണതും ഒപ്പമായിരുന്നു... പെട്ടന്ന് ഞെട്ടി സിദ്ധുതാഴേക്ക് നോക്കിയതും വീണിടത്തുനിന്നും തലമാത്രം പൊക്കി നോക്കുന്ന ശിവയെ ആണ് കണ്ടത്.... അത് കണ്ടതും അവന് ചിരിപ്പൊട്ടിവന്നു കല്യാണ വീടായതുകൊണ്ടും ചിരിച്ചാൽ പണികിട്ടും എന്നുള്ളതുകൊണ്ടും സിദ്ധു മിണ്ടാതെ നിന്നു...

ശിവായണേൽ വീണിടത്തുകിടന്ന് എങ്ങനെ ഇവിടെയെത്തി എന്ന ഗഹനമായ ചിന്തയിലാണ്.... 🤔🤔🤔 കൃതി കുട്ടികൾക്കു മൈലാഞ്ചി ഇട്ട് കൊടുക്കുന്നു കണ്ട് ഒരു ആവേശത്തിന് ഞാനും വലിയ ഡിസൈനർ ആണെന്നു പറഞ്ഞു ശിവയും മൈലാഞ്ചി ഇടാൻ കൂടി പാവം കുട്ടികൾ അവളുടെ തള്ളും വിശ്വസിച്ചു അവൾക് നേരെ കൈനീട്ടി... ശിവ വരച്ച് വരച്ച് ഏതാണ്ട് ഏതോ രാജ്യത്തിന്റെ ഭൂപടം പോലെ ആയിപോയി ഒരാളുടെ കൈ.... സ്വാഭാവികം.......... 🤗 വേറെ ഒരു കുട്ടിയുടെ കയ്യിൽ ക്രിയേറ്റീവ് ആയി വരച്ചുതരാം എന്നും പറഞ്ഞു ശിവ വരയ്ക്കാൻ തുടങ്ങി വരച്ചു വരച്ച് ആ കയ്യിൽ രണ്ട് മല ഉതിച്ചുവരുന്ന സൂര്യൻ ഒരു മരം ഒരു വീട് ചെറിയൊരു തോട് രണ്ട് മേഘം രണ്ട് കാക്ക....... ✨️✨️ ശിവക്കുള്ളിലെ കലാകാരി ഉണർന്നു... 😍 പക്ഷെ ആ കലാകാരിയെ കുട്ടികളെല്ലാം മുളയിലേ നുള്ളി കളഞ്ഞു.... സോ സാഡ് 😪 പിന്നെ എല്ലാം കൂടി വളഞ്ഞിട്ട് അടിയായിരുന്നു അവിടെ നിന്നും ഓടി രക്ഷപെട്ട ശിവ ചെന്ന് വീണത് ആരുടെയോ കാൽ ചുവട്ടിൽ തല ഉയർത്തി നോക്കിയ ശിവകാണുന്നത് താഴോട്ട്നോക്കി അന്തം വിട്ട് നിൽക്കുന്ന സിദ്ധുവിനെ........ വീണ്ടും സ്വാഭാവികം...... 🤭😌 "" 😁😁 പുരുഷു എന്നെ അനുഗ്രഹിക്കണം.... 😌😌😌 """"" ( ശിവ പോയി അവിടെ പോയി.... അത്രനേരം ചിരിടക്കാൻ പാടുപെട്ട സിദ്ധു ആ ഒരൊറ്റ ഡൈലോഗിൽ വീടും കലിപ്പ് മൂഡ് ആയി..... ഇങ്ങനെ പോയാൽ ഇന്ത്യയും പാകിസ്ഥാനും യുദ്ധം തുടങ്ങും എന്നുമനസിലാക്കിയ കാർത്തി ഇടപെട്ടു സിദ്ധുവിനെയും കൊണ്ട് പുറത്തേക്ക് പോന്നു... ചടങ്ങുകൾ എല്ലാം കഴിഞ്ഞതും അവർ തിരിച്ചു പോന്നു...... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

ശോ... ഇന്നുകൂടി അല്ലേടാ ഇങ്ങനെഇവിടെ കിടക്കാൻ പറ്റു... അല്ലെ.... ( സിദ്ധു... ശരിയാ നാളെതൊട്ട് നമ്മൾ ഇവിടെനിന്നും ഔട്ട്‌.... ( കാർത്തി ഹരിയുടെ റൂമിൽ നിരന്നുക്കിടക്കുവാണ് മൂന്നും ഹരിയുടെ കല്യാണം കഴിഞ്ഞാൽ പിന്നെ അവന്റെ റൂമിൽ കേറി കിടക്കാൻ പറ്റാത്തതിന്റെ വിഷമം പറഞ്ഞു തീർക്കുവാണ് സിദ്ധുവും കാർത്തിയും... ഇവൻ പോട്ടെടാ ഇവന്റെ കേട്ട് കഴിഞ്ഞാലും നമ്മൾ രണ്ടാളും ഒപ്പം തന്നെ കിടക്കും അല്ലെ കാർത്തി... ( ഹരിയെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി സിദ്ധു പറഞ്ഞു... ഓഹ് ഒരു രണ്ടാളുവന്നിരിക്കുന്നു 😏 ( ഹരി.. ഏയ്യ് അത് പറ്റില്ലെടാ സിദ്ധു ഇവന്റെ കഴിഞ്ഞിട്ടുവേണം എനിക്കെന്റെ കൃതിയെ കെട്ടാൻ... 😌( കാർത്തി... അയ്യാ.... കെട്ടാൻ വഴുകി നിക്കുവാ ഒരുത്തൻ ആദ്യം പോയി ആ പെണ്ണിനോട് നേരിട്ട് പറയാനുള്ള ധൈര്യം കാണിക്ക് എന്നിട്ട് കേട്ട് 😏 (സിദ്ധു.... ഞാൻ നിങ്ങളോട് പറഞ്ഞില്ലേ നാളത്തെ കാര്യം എന്റെ ഇഷ്ട്ടം അവളോട് ഞാൻ നാളെ രാത്രി തന്നെ പറയും നാളെ എല്ലാ സസ്പെൻസും അവസാനിപ്പിച്ചു അവൾക്കു മുന്നിൽ ഞാൻ പോകും... 😍 ( കാർത്തി അവൾക് അറിയോ നീ നാളെ അവൾക് മുന്നിൽ പോകുന്ന കാര്യം.... ( ഹരി മ്മ് ഞാൻ പറഞ്ഞിട്ടുണ്ട് നാളെ റിസെപ്ഷന്റെ അവിടെ ഞാനും ഉണ്ടാവുമെന്നും അവളെ വന്നു കാണുമെന്നും....... ❣️ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

രാവിലെ മുതലുള്ള ഓട്ടത്തിന്റെ ക്ഷിണത്തിൽ ശിവ നേരത്തെ ഉറങ്ങിയിടുന്നു എന്നാൽ രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുവാണ് കൃതിയും ദച്ചുവും ഇരുവരുടെയും മനസ്സിൽ നാളെത്തെ ദിവസം മാത്രമേ ഉള്ളു... തന്റെ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കാണാതെ മറ്റൊരു വീട്ടിലേക്ക് താൻ പറിച്ചു മാറ്റ പെടുകയാണ്... നാളെ മുതൽ താനും സ്വന്തം വീട്ടിലെ ഒരു അഥിതി മാത്രമായി മാറുകയാണ്..... എന്നതായിരുന്നു ദച്ചുവിന്റെ ചിന്ത എന്നാൽ മൂന്നുവർഷമായി തനിക്കു വരുന്ന മെസ്സേജുകളുടെയും പാട്ടുകളുടെയും അവകാശിയെ നാളെ തനിക്കുകാണം.. ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം നാളെ തനിക്കുമുമ്പിൽ ഏതിച്ചേരും.... ❤️ അതുമാത്രം മായിരുന്നു കൃതിയുടെ ഉള്ളിൽ രാത്രിയുടെ ഏതോ യാമത്തിൽ ഇരുവരും ഉറക്കത്തെ കൂട്ടുപിടിച്ചിരുന്നു...... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ചന്ദന കളർ കുറുത്തയും മുണ്ടും ഉടുത്തു കല്യാണവേഷത്തിൽ തിളങ്ങി നിൽകുവാണ് ഹരി.... ഒരേ ഡിസൈനിൽ പലപല കളർ ഷർട്ടിലും മുണ്ടിലും തിളങ്ങി സിദ്ധുവും കാർത്തിയും സച്ചുവും..

വീട്ടിൽ ആളുകളെകൊണ്ട് നിറഞ്ഞിരുന്നു.... പിന്നങ്ങോട്ട് ദക്ഷിണയുടെ തിരക്കായിരുന്നു വീട്ടുകാർക്കും നാട്ടുകാർക്കും വരുന്നോർക്കും പോകുന്നോർക്കും എല്ലാം നിരത്തി ദക്ഷിണ കൊടുക്കൽ ആയിരുന്നു ഹരി അത് കഴിഞ്ഞപ്പോൾ തന്നെ ഹരി പകുതിയായിരുന്നു .... ദച്ചുവിന്റെ വീടിനോട് ചേർന്നുള്ള ക്ഷേത്രത്തിൽ വച്ചായിരുന്നു കല്യാണം എല്ലാവരും നേരെ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു...... അവിടെ വരനെ സ്വികരിക്കാനായി വിളക്കും താലവും പിടിച്ച് എല്ലാവരും മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു താലം പിടിച്ച പെൺകുട്ടികളിൽ മുൻനിരയിൽതന്നെ അവരെ സ്വികരിക്കാൻ ശിവയും കൃതിയും ഉണ്ടായിരുന്നു..... കാർത്തിയുടെ കണ്ണുകൾ കൃതിയിൽ തന്നെ ആയിരുന്നു മഞ്ഞയും കടുംപച്ചയും ചേർന്ന ഒരു ദവണി ആയിരുന്നു അവളുടെ വേഷം......❣️ ഉള്ളിലേക്ക് പോയ ഹരിയുടെ കണ്ണുകൾ ആദ്യം തിരഞ്ഞത് ദച്ചുവിനെ ആയിരുന്നു കുറച്ചുകഴിഞ്ഞതും അച്ഛന്റെ കയ്യും പിടിച്ച് നടയിലേക്ക് വരുന്ന ദച്ചുവിനെ തന്നെ ഒരു നിമിഷം നോക്കി നിന്നു പോയി ഹരി..

. റോസ് കളർ കല്യാണസാരിയിൽ മിതമായ ആഭരണങ്ങൾ മാത്രം അണിഞ്ഞു നിറയെ മുല്ലപ്പൂക്കൾ ചൂടി വരുന്നു അവളെ കാണാൻ അന്ന് ഒരു പ്രത്യേക ഭംഗി ആയിരുന്നു..... പിന്നെ എല്ലാം പെട്ടനായിരുന്നു തിരുമേനിയുടെ നിർദ്ദേശ പ്രകാരം ഹരി ദച്ചുവിന്റെ കഴുത്തിൽ താലി ചാർത്തി ഇരുകൈകളും കൂപ്പി അവൾ ആ താലിയെ സ്വികരിച്ചു ഹരി ഇലചിന്തിൽ നിന്നും ഒരു നുള്ള് സിന്ദൂരവും അവൾക് ചാർത്തി കൊടുത്തു പിന്നീട് ദച്ചുവിന്റ അച്ഛൻ വന്നു അവളുടെയും അവന്റെയും കൈകൾ ചേർത്തുവച്ചു ആ നിമിഷം ആ അച്ഛന്റെ കണ്ണുകളും നിറഞ്ഞിരുന്നു................ ❣️...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story