My Better Half: ഭാഗം 16

my better half

രചന: അപ്പു

ചടങ്ങുകൾ എല്ലാം കഴിഞ്ഞതും ഹരിയെയും ദച്ചുവിനെയും ഫോട്ടോഗ്രാഫേർസ് പൊക്കി പിന്നങ്ങോട്ട് പലതരത്തിലുള്ള ഫോട്ടോഷൂട്ടായിരുന്നു സിംഗിളും മിംഗിളും കപ്പിളും ഫാമിലി തുടങ്ങി എല്ലാവരെയും നിരത്തി നിർത്തി ഫോട്ടോ എടുക്കലായിരുന്നു... 💞 അതുകഴിഞ്ഞതും സദ്യ കഴിക്കൽ ആയിരുന്നു അവിടെയും ഫോട്ടോഗ്രാഫേർസ് അവരെ വെറുതെ വിട്ടില്ല പരസ്പരം വാരികൊടുക്കുന്ന ഫോട്ടോ വരെ അവർ എടുത്തു..... കഴിക്കൽ എല്ലാം കഴിഞ്ഞതും ഹരിക്കും ദച്ചുവിനും പോകാനുള്ള സമയമായി ദച്ചുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു പോകാൻ നേരം അവൾ അച്ഛനെയും അമ്മയെയും കെട്ടിപിടിച് കരഞ്ഞു.... ആ അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ പോലും ആ നിമിഷം നിറഞ്ഞു.... പിന്നെ ദച്ചു കൃതിക്കും ശിവാക്കും നേരെ പോയി ശിവ ഒന്നും മിണ്ടാതെ തലതാഴ്ത്തി നില്കുവാണ് കൃതി ദച്ചുവിനെ ചേർത്തുപിടിച്ചു അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു കൃതി അപ്പോഴും കരയാതെ സങ്കടങ്ങൾ ഉള്ളിലൊതുക്കി ചെറുതായി പുഞ്ചിരിച്ചുകൊണ്ട് അവളെ ചേർത്തുപിടിച്ചു ദച്ചു ശിവയുടെ കയ്യിൽ പിടിച്ചതും അവൾ മുഖമുയർത്തി നോക്കി ശിവയുടെ കണ്ണുകൾ നിറഞ്ഞിരുന്നു അവളുടെ മുഖത്തേക്ക് നോക്കിയാൽ തന്നെ മനസിലാകും കരയാതിരിക്കാൻ അവൾ എത്രമാത്രം ശ്രമിക്കുന്നുണ്ടെന്ന്....

അതുകൂടി കണ്ടതും നിയന്ത്രണം വിട്ട് ദച്ചു കൃതിയെ കെട്ടിപിടിച്ചു പൊട്ടികരഞ്ഞു.... കരഞ്ഞുകൊണ്ട് എല്ലാവരെയും ഒരിക്കൽ കൂടി നോക്കി അവൾ ഹരിക്കൊപ്പം കാറിൽ കയറി അവരെകൂടാതെ കാറിൽ കാർത്തിയും സിദ്ധുവും കൂടി ഉണ്ടായിരുന്നു സിദ്ധു ആണ് കാർ ഓടിച്ചിരുന്നത്..... യാത്രയിലുടനീളം അവളുടെ അവസ്ഥ മനസിലാക്കിയപോൽ ഹരി അവളെ ചേർത്തുപിടിച്ചിരുന്നു.... ❤️ വീട്ടിലെത്തിയതും അമ്മമാർ കൊടുത്ത വിളക്കുമായി അവളും ഹരിയും ഒപ്പം ആ വീട്ടിൽ വലതുകാൽ വച്ചു കയറി...... 💞 കുറച്ചുനേരം ഇരുവരും വിശ്രമിച്ചു അപ്പോഴേക്കും റിസപ്ഷന് ഒരുക്കാൻ ബ്യുട്ടീഷൻ എത്തിയിരുന്നു...... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 വീട്ടിൽ തിരിച്ചെത്തിയിട്ടും പരസ്പരം ആരും ഒന്നും സംസാരിച്ചിരുന്നില്ല എല്ലാവരുടെ മനസിലും ദച്ചുപോയതിലുള്ള സങ്കടമായിരുന്നു... പിന്നെ ശിവ തന്നെ ഓരോന്ന് സംസാരിച്ച് എല്ലാവരുടെ മൂടും പഴയപോലെ ആക്കി... ❤️ വൈകുന്നേരം ആയതും എല്ലാവരും റിസപ്ഷന് പോകാൻ തയ്യാറായി..... ആദ്യമായി അവനെ കാണുന്നതിലുള്ള ആകാംഷയിലായിരുന്നു കൃതി.....

സന്തോഷവും ടെൻഷനും അവൾക് ഒരേ സമയം വന്നുകൊണ്ടിരുന്നു.... എല്ലാവരും ഒരുങ്ങി ഇറങ്ങിയിട്ടും കൃതിയുടെ ഒരുക്കം മാത്രം കഴിഞ്ഞിരുന്നില്ല എല്ലാവരും അവൾക്കുവേണ്ടി കാത്തിരുന്നു കുറച്ചു കഴിഞ്ഞതും കൃതി ഇറങ്ങി വന്നു ഒരു നിമിഷം എല്ലാവരും അവളെത്തന്നെ നോക്കിനിന്നു പോയി കാർത്തി അന്ന് പിറന്നാളിന് കൊടുത്ത ഡ്രസ്സ്‌ ആയിരുന്നു അവൾ ഇട്ടിരുന്നത് കഴുത്തിനും കയ്യിലും അവൻ കൊടുത്ത സിമ്പിൾ ആയ ഒരു മാലയും വളകളും അവൾ ഇട്ടിരുന്നു ആ ഡ്രെസ്സിൽ അവളെ കാണാൻ നല്ല ഭംഗിയായിരുന്നു........ ❤️ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 വൈകുന്നേരത്തോടു കൂടി തന്നെ റിസപ്ഷൻ തുടങ്ങിയിരുന്നു ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു റിസപ്ഷൻ... ഹരിയുടെ ഹോസ്പിറ്റലിൽ നിന്നും കാർത്തിയുടെ ഓഫീസിൽ നിന്നുമെല്ലാം ഒരുപാടാളുകൾ വന്നിരുന്നു അവിടേക്ക് ഹെവി വർക്കുള്ള ഒരു ലഹങ്കയും അതെ കളർ സ്യൂട്ടും ഇട്ട് ഹരിയും ദച്ചുവും തിളങ്ങി പിന്നീട് അവർ സ്റ്റേജിലേക്ക് കയറി ഒരുപാട് പേർ വന്നു അവരെ വിഷ് ചെയ്തു........... അപ്പോഴേക്കും ദച്ചു വിന്റെ വീട്ടിൽനിന്നും ആളുകൾ എത്തിയിരുന്നു... കാർത്തിയുടെ കണ്ണുകൾ ആദ്യം തിരഞ്ഞത് കൃതിയെ ആയിരുന്നു പെട്ടന്ന് ആള്ക്കൂട്ടത്തിനിടയിൽ അവളെ കണ്ടതും അവൻ പരിസരം പോലും മറന്ന് അത്ഭുതതോടെ അവളെ തന്നെ നോക്കിനിന്നു... അന്ന് പിറന്നാളിന് ഗിഫ്റ്റായി കൊടുത്ത ഡ്രസ്സ്‌ ഇന്ന് അവൾ ഇടുമെന്ന് അവൻ ഒരിക്കലും വിചാരിച്ചിരുന്നില്ല....

അവളെ ആ ഡ്രസ്സിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി അവന്.... ആകാശനീലയും റോസും ചേർന്നുള്ള ഒരു ദവണി മോഡൽ ഡ്രസ്സ്‌ ആയിരുന്നു അത് അത് അവൾക് നന്നായി ചേരുന്നുണ്ടായിരുന്നു....💙💖 എന്നാൽ അവളുടെ കണ്ണുകൾ ചുറ്റും കൂടിയ ആളുകളിൽ ആയിരുന്ന... ഒരു നിമിഷം തന്നെ അവൾ തിരയുകാണെന്ന് മനസിലായ കാർത്തിക് അതിയായ സന്തോഷം തോന്നി..... സ്റ്റേജിന്റെ നടുക്കായി ഹരിയെയും ദച്ചുവിനെയും ഇരുത്തിയിട്ടുണ്ട്... പിന്നീട് സിദ്ധു അവിടേക്ക് ഒരു വലിയ കേക്ക് കൊണ്ടുവന്നു ഹരിയും ദച്ചുവും ചേർന്ന് അത് മുറിച്ചു... അവരെ വീണ്ടും സ്റ്റേജിലേക്ക് ഇരുത്തി അവിടെ പരിപാടികൾ തുടങ്ങി ഡാൻസും പാട്ടും എല്ലാം കൊണ്ടും ആഘോഷമായിരുന്നു അവിടെ.. അച്ചുവും സച്ചുവും ചേർന്ന് ഒരു അടിപൊളി ഡാൻസ് കളിച്ചു... അച്ഛനമ്മമാർ ഗസ്റ്റുകളെ സ്വികരിക്കാൻ ഓഡിറ്റോറിയത്തിന് മുൻപിലാണ് ആ തിരക്കിനിടയിലുംകാർത്തിയുടെ കണ്ണുകൾ കൃതിയിലായിരുന്നു എന്നാൽ ചുറ്റും നോക്കി ടെൻഷനോടെ ഇരിക്കുവാണ് കൃതി.... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

3 വർഷത്തെ കാത്തിരുപ്പ് ഇന്ന് അവസാനിക്കുകയാണ്.... ❣️ ആൾ കൂട്ടത്തിനിടയിൽ അവന്റെ മുഖം അവൾ തിരഞ്ഞുകൊണ്ടേ ഇരുന്നു...... രൂപമോ ഭംഗിയോ നോക്കാതെ അവന്റെ ശബ്ദതെയും പാട്ടുകളെയും മാത്രം സ്നേഹിച്ച അവൾക് അവൻ ആരാണെന്ന് കൂടി അറിയില്ലായിരുന്നു ചൂറ്റും കൂടിനിന്ന ഓരോരുത്തരെയും അവൾ നോക്കികൊണ്ടിരുന്നു....... അവരിൽ അവന്റെ മുഖം അവൾ തേടികൊണ്ടേ ഇരുന്നു....... എന്നാൽ അവൾ പോലുമറിയാതെ അവളുടെ ഓരോ നോട്ടവും ആസ്വദിച്ചു അവൾക്കു ചുറ്റും അവളെ തന്നെ നോക്കി അവൻ ഉണ്ടായിരുന്നു...........❣️❣️ " ഡാ കാർത്തി... വാ ഇനി നിന്റെ സോങ് ആണ് വാ...... " കയ്യിലെ ഗിത്താർ ഒന്നുകൂടി മുറുക്കി പിടിച്ച് അവൻ സ്റ്റേജിലേക്ക് കയറി.... അവന്റെ കണ്ണുകൾ അവളിൽ മാത്രം ഒതുങ്ങി നിന്നു .... എന്നാൽ ഇപ്പോഴും അവനെ തിരഞ്ഞു അവളുടെ കണ്ണുകൾ ചുറ്റും ഓടികൊണ്ടേ ഇരുന്നു...... Today is the most beautiful day in my life... ❣️ And I'm dedicating this song to........ ((( അത്രയും പറഞ്ഞു അവൻ നിർത്തി അവന്റെ കണ്ണുകൾ അവൾക് നേരെയായി എല്ലാം കേൾക്കുന്നുണ്ടെങ്കിലും അവളുടെ കണ്ണുകാൾ ഇപ്പോഴും അവനെ തിരയുകയാണ്..... അവളെ നോക്കി ഒന്നു ചിരിച്ചു കൊണ്ട് അവൻ വീണ്ടും പറഞ്ഞു തുടങ്ങി.... )))) To ❤ * My Better Half * ❤.............

അത്രനേരം ചുറ്റും തിരഞ്ഞിരുന്ന ആ കണ്ണുകൾ ഒരുവേള ഞെട്ടലോടെ അവനു നേരെ പാഞ്ഞു.... ഞെട്ടലും അത്ഭുതത്തോടെയും അവൾ അവനെ തന്നെ നോക്കിയിരുന്നു അവൻ അവളെയും....... അവളെ നോക്കി ചിരിച്ചുകൊണ്ട് സൈറ്റ് അടിച്ചുകൊണ്ട് 😉 അവൻ വീണ്ടും പറഞ്ഞു.... To ❤️ * My Better Half * ❤️.... അത്ഭുതത്തോടെ തന്നെ നോക്കുന്ന അവളുടെ കണ്ണുകളെ നോക്കി ഗിത്താറും പിടിച്ച് അവൻ പാടി തുടങ്ങി അവൾക് ഏറ്റവും പ്രിയപ്പെട്ട ഗാനം....... 🎶🎶 Unakenna Venum sollu... Ulagathai Kaata Sollu... Puthu Idam Puthu Megam Thedi Povoame....... 🎶🎵 🎶 Pidithathai Vaanga Sollu.... Verupathai Neenga Sollu... Puthu Vellam Puthu Aaru Neenthi Paarpome.... 🎶 🎶 Iruvarin Pagal Iravu Oru Veyil Oru Nilavu Therinthathu Theriyaathathu Paarka Porome.... 🎶 🎶 Ulagenum Paramapatham Vizhunthapin Uyarvu Varum Ninaithathu Ninaiyaathathu Serka Porome.... 🎶 🎶 Oru Velli Kolusu Pola Intha Bhoomi Sinungum Keezha Aniyaatha Vairam Pola Antha Vaanam Minungum Mela 🎶 🎶 Oru Velli Kolusu Pola Intha Bhoomi Sinungum Keezha Aniyaatha Vairam Pola Antha Vaanam Minungum Mela 🎶 🎶 Kanavugal Theinthathendru Kalangida Koodathendru Thinam Thinam Iravu Vanthu Thoongacholiyathey Ènakena Unnai Thanthu Unaku Iru Kannai Thanthu Athan Vazhi Ènathu Kanaa Kaanacholliyathey Nee Adam Pidithaalum Adangi Pogindren Un Madi Methai Mel Madangikolgindren 🎶 🎶🎶 Thana Thaananathara Namtham Thana Thaananathara Namtham Thana Thaananathara Namtham Thana Thaananathara Namtham 🎶🎶 ആ പാട്ടുപോലും അവൾക് അത്ഭുതമായിരുന്നു.... തനികേറെ പ്രിയപ്പെട്ട ഗാനം.... ഒരിക്കൽ മെസ്സേജിലൂടെ അവൻ അത് ചോദിച്ചിരുന്നത് അവൽ ഓർത്തു ....

അവൻ പാടി അവസാനിപ്പിക്കുന്ന വരെയും ഒരു മായാലോകത്തെന്ന പോൽ അവൾ അവനെത്തന്നെ നോക്കി ഇരുന്നു........................... അവനും ഓരോ നിമിഷവും അവളെന്നോക്കിത്തന്നെ പാടി...... 💞💞 അവൻ പാടി അവസാനിപ്പിച്ചിട്ടും അവൾ അവനിൽ നിന്നും നോട്ടം മാറ്റിയിരുന്നില്ല... ചുറ്റും കൂടി നിന്നവരുടെ കയ്യടിയാണ് അവളെ സ്വബോധത്തിൽ എത്തിച്ചത്... അവളെ ഒന്നുകൂടി നോക്കി അവൻ സ്റ്റേജിൽ നിന്നും ഇറങ്ങി... സ്റ്റേജിൽ നിന്നിറങ്ങിയതും ഓഫീസിലെ സ്റ്റാഫുകളും ഫാമിലി മെമ്പേഴ്സും എല്ലാവരും അവന്റെ പാട്ടിനെയും അവനെയും അഭിനന്ദിച്ചു ചുറ്റും കൂടി... അവരോടെല്ലാം സംസാരിച്ച ശേഷം അവൻ കൃതിയെ നോക്കി എന്നാൽ അവൾ ഇരുന്നിടം ശൂന്യമായിരുന്നു.... അവൻ ചുറ്റും അവളെ നോക്കിയെങ്കിലും അവിടെയൊന്നും അവളെ കാണാൻ സാധിച്ചില്ല.... അപ്പോഴേക്കും എന്തോ ആവശ്യത്തിന് സിദ്ധു അവനെ വിളിച്ചുകൊണ്ടു പോയി... തിരക്കുകൾ എല്ലാം ഒരുവിധം കഴിഞ്ഞതും കാർത്തി കൃതിയെ തപ്പി ഇറങ്ങി ഓഡിറ്റോറിയത്തിന്റെ സൈഡിൽ അധികം ആളുകൾ ഇല്ലാത്തൊരിടത്തു സിമെന്റ് ബെഞ്ചിൽ ചാരി ഇരിക്കുവാണ് അവൾ.. ഒരു ചെറുചിരിയോടെ അവൻ അവൾക്കുനേരെ പോയി.......... ❣️ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

ഇന്ന് നടന്നതൊന്നും വിശ്വാസികനെ പറ്റുന്നില്ല ശരിക്കും എനിക്ക് മെസ്സേജ് അയക്കുന്നത് കാർത്തിയേട്ടൻ ആണോ... ആണെങ്കിൽ എങ്ങനെ എന്നെ അറിയാം... എന്തുകൊണ്ട് ഇതിനു മുൻപ് എന്റെ മുന്നിൽ വന്നില്ല ഇതെല്ലാം സത്യമാണോ അതോ സ്വപ്നമോ കാർത്തിയേട്ടനെ പോലെ ഒരാൾ എന്നെ സ്നേഹിക്കുവോ. സംസാരിക്കാൻ പോലും കഴിവില്ലാത്ത എനിക്ക് അതിനുള്ള അർഹത ഉണ്ടോ........? ഓഡിറ്റോറിയത്തിനോട് ചേർന്നുള്ള ഗാർഡർ ഏരിയയിൽ ഒരു സിമന്റ്‌ ബെഞ്ചിൽ ഇരുന്നുകൊണ്ട് കൃതി ആലോജിക്കുകയാണ്.... കാർത്തിയുടെ പാട്ട് കഴിഞ്ഞതും അവനെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ട് വേഗം അവിടെ നിന്നും പോന്നതാണ് കൃതി.... അടുത്ത് ആരോ ഇരിക്കുന്നപോലെ തോന്നിയ കൃതി തലച്ചേരിച്ചു നോക്കിയതും അവൾ കണ്ടു സിമെന്റ് ബെഞ്ചിൽ ചാരി അവളെത്തന്നെ കണ്ണിമവെട്ടാതെ നോക്കി ഇരിക്കുന്ന കാർത്തിയെ...❤️. അത്രയും അടുത്ത് അവനെ പ്രതീക്ഷിക്കാതെ കണ്ടതും അവൾക് വല്ലാത്തൊരു വെപ്രാളമായിരുന്നു അവളുടെ ഹൃദയമിടിപ്പ് വർത്തിക്കുന്ന പോലെ തോന്നി ഉള്ളംകയ്യിലും മുഖത്തും വിയർപ്പുകണങ്ങൾ പൊടിഞ്ഞു അവന്റെ മുഖത്തേക്ക് പോലും നോക്കാൻ കഴിയാതെ ആ കൃഷ്ണമണികൾ നാലുപാടും പാഞ്ഞു... എന്നാൽ അവളുടെ ഓരോ മാറ്റവും ചെറുചിരിയോടെ നോക്കി കാണുകയായിരുന്നു കാർത്തി..... ❣️ കൃതി...... ❣️( ഒരു നേർത്ത ശബ്ദതോടെ ആർദ്രമായി അവൻ വിളിച്ചു... അവളിൽ നിന്ന് പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല...

ഇന്നിവിടെ താൻ പ്രതീക്ഷിച്ചതും താൻ അനോഷിച്ചതും എന്നെ തന്നെയാണ്... ❣️ മൂന്നുവർഷമായി തനിക് മെസ്സേജ് അയച്ച ആ ആൾ ഞാനാണ്...... ❣️ അപ്പോഴും അവൾ മൗനമായി അവനെ നോക്കാതെ മറ്റെങ്ങോ ദൃഷ്ട്ടി പതിപ്പിച്ചിരിക്കുവാണ് തനിക്കെന്നോടൊന്നും ചോദിക്കാനില്ലേ...? ( കാർത്തി... അതിന് അവൾ തിരിഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കി ഒരുപാട് ചോദ്യങ്ങൾ അവൾക്കുള്ളിൽ ഉണ്ടായിരുന്നു.... " എന്നെ എങ്ങനെ അറിയാം....? എന്തുകൊണ്ടാ എന്നിൽനിന്നും മറഞ്ഞിരുന്നത്.....? ഇതിന്റെ ഒക്കെ അർത്ഥമെന്താ....? " കൃതി അവളുടെ കൈകൾ കൊണ്ട് അവനോട് ചോദിച്ചു... അവളെ നോക്കി അവൻ ഒന്നു ചിരിച്ചു ഇങ്ങനെ ചോദിച്ചാൽ എനിക്ക് മനസിലാവില്ലട്ടോ നിന്റെ ഈ കൈകൾ കൊണ്ടുള്ള മായാജാലം ഞാൻ പഠിക്കുന്നെ ഉള്ളു.... ( അവന്റെ സംസാരത്തിൽ കുറുമ്പും കലർന്നിരുന്നു... അവൻ പറഞ്ഞതിന്റെ അർത്ഥം മനസിലാക്കിയതും അവൾ എങ്ങനെ അവനെ പറഞ്ഞു മനസിലാക്കും എന്നോർത്തു...... പെട്ടന്ന് തന്നെ എന്തോ ഓർത്ത പോൽ അവൾ ഫോൺ എടുത്തു അവൾക് ചോദിക്കാനുള്ളതൊക്കെ അവൾ അവന്റെ ഫോണിലേക്ക് മെസ്സേജ് അയച്ചു..... അവൾ ചെയ്യുന്നത് മനസിലാവാതെ അവളെത്തന്നെ നോക്കിയിരുന്നു കാർത്തി... പെട്ടന്ന് കൃതി അവനെ നോക്കി ഫോൺ എന്ന് ആക്ഷൻ കാട്ടിയതും എന്തൊക്കെയോ മനസിലായ പോൽ അവൻ ഫോൺ എടുത്തു നോക്കി അതിൽ അവളുടെ മെസ്സേജ് വായിച്ചു ചിരിച്ചുകൊണ്ട് അവളെ നോക്കി............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story