My Better Half: ഭാഗം 17

my better half

രചന: അപ്പു

അവൾ ചെയ്യുന്നത് മനസിലാവാതെ അവളെത്തന്നെ നോക്കിയിരുന്നു കാർത്തി... പെട്ടന്ന് കൃതി അവനെ നോക്കി ഫോൺ എന്ന് ആക്ഷൻ കാട്ടിയതും എന്തൊക്കെയോ മനസിലായ പോൽ അവൻ ഫോൺ എടുത്തു നോക്കി അതിൽ അവളുടെ മെസ്സേജ് വായിച്ചു ചിരിച്ചുകൊണ്ട് അവളെ നോക്കി...... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 " എന്നെ എങ്ങനെ അറിയാം....? എന്തുകൊണ്ടാ എന്നിൽനിന്നും മറഞ്ഞിരുന്നത്.....? ഇതിന്റെ ഒക്കെ അർത്ഥമെന്താ....? " ഓരോരോ ചോദ്യങ്ങൾക്കായി ഉത്തരം തരാം... എന്നെ എങ്ങനെ അറിയാം....? ആ ചോദ്യത്തിന്റെ ഉത്തരം ഒരു മൂന്നുവർഷം മുൻപ് ഉള്ള കഥയാണ് അതും പറഞ്ഞു കാർത്തി ഒന്നു പുഞ്ചിരിച്ചുകൊണ്ട് അവളെ നോക്കി ശേഷം അവളെ ആദ്യമായി കണ്ടതും അവൾക്കുപിന്നാലെ അന്നുമുഴുവൻ നടന്നതും അവസാനം അവളുടെ നമ്പർ മാത്രം കിട്ടിയതും പിന്നെ ഹരിയുടെ പെണ്ണുകാണാലിന് വീണ്ടും അവളെ കണ്ടതും എല്ലാം കാർത്തി കൃതിക്ക്‌ പറഞ്ഞു കൊടുത്തു.. എല്ലാം കേട്ട് ഞെട്ടി ഇരിക്കുവാണ് കൃതി ഒരു ദിവസം മാത്രം കണ്ടുപരിചയമുള്ള തന്നെ ഇത്രകാലം അവൻ പ്രാണിയിച്ചു എന്നത് അവൾക് അത്ഭുതമായിരുന്നു " ഇനി രണ്ടാമത്തെ ചോദ്യം.. ""എന്തുകൊണ്ടാ എന്നിൽനിന്നും മറഞ്ഞിരുന്നത്.....? ""

അറിയില്ലായിരുന്നു നീ എവിടെയാണെന്ന് കൊറേ തിരഞ്ഞു നിന്നെ.... സ്വന്തം നാട്ടിൽ ഉണ്ടെന്ന് അറിയാതെ എറണാംകുളം മുഴുവൻ കറങ്ങി പക്ഷെ അവിടെയൊന്നും നിന്നെ കണ്ടില്ല..... പിന്നെ ദൈവത്തെ വിശ്വസിച്ചു നീ എനിക്കുള്ളതാണേൽ വീണ്ടും എന്റെ മുന്നിൽ തന്നെ വരും എന്ന്..... ആ വിശ്വാസം സത്യമായി ഒട്ടും പ്രതീക്ഷിക്കാതെ നിന്നെ കണ്ടു നിന്നെ കൂടുതൽ അറിഞ്ഞു... നിന്നെ കണ്ട് സത്യങ്ങൾ തുറന്നുപറയാൻ ഇരുന്ന അന്നാണ് നിനക്ക് സംസാരിക്കാൻ കഴിയില്ലെന്ന് ഞാൻ അറിഞ്ഞത്.... അത് കേട്ടതും കൃതി ഞെട്ടി അവനെ നോക്കി......... അതെല്ലാം ആദ്യമേ അവനറിയാമെന്നനായിരുന്നു അവൾ കരുതിയത്.. അന്നെനിക്ക് സത്യങ്ങൾ പറയാൻ സാധിച്ചില്ല അതൊരിക്കലും തനിക് സംസാരിക്കാൻ കഴിയില്ലെന്ന് ഓർത്തായിരുന്നില്ല സംസാരിക്കാൻ കഴിയാത്തത് ഒരു കുറവായിട്ട് എനിക്കിതുവരെ തോന്നിയിട്ടില്ല.... അതെനിക് ഈ മൂന്നുവർഷം തെളിയിച്ചു തന്നിട്ടുണ്ട് തന്നെ കാണാതെ തന്റെ ശബ്‌ദം കേൾക്കാതെ ഒരു മെസ്സേജ് പോലുമില്ലാതെ ഈ മൂന്നുവർഷം തന്നെ എനിക്ക് സ്നേഹിക്കൻ കഴിഞ്ഞില്ലേ.... ആ സ്നേഹത്തിൽ ഒരിക്കലും ഞാൻ ശബ്ദത്തിന് സ്ഥാനം നൽകിയിട്ടില്ല നൽകിയെങ്കിൽ അത് ഒരിക്കലും ആത്മാർത്ഥ സ്നേഹവുമാവില്ല... പിന്നെ തന്നെ കുറിച്ച് ഇനിയും ഒരുപാട് അറിയാൻ ഉണ്ടെന്ന് തോന്നി അത്കൊണ്ടാണ് ഇത്രത്തോളം വൈകിയത് തന്റെ മുമ്പിൽ എത്താൻ..... ❣️

അവന്റെ മറുപടികളിലൂടെ അവന്റെ മനസിലെ അവളുടെ സ്ഥാനവും പ്രണയവും മനസിലാക്കുകയാണ് അവൾ... ❣️ ഇനി അടുത്ത ചോദ്യം ഇതിന്റെ ഒക്കെ അർത്ഥമെന്താ....? " ഇതിന്റെ ഒക്കെ അർത്ഥമെന്താന്ന് നിനക്കിതുവരെ മനസിലായില്ലേ.... എന്നാൽ കേട്ടോ ഒരൊറ്റ അർത്ഥമെ ഉള്ളു പ്രണയം... ❣️ ഇഷ്ട്ടമാണ് ഒരുപാട്... നിന്റെ പിന്നാലെ നടന്ന ആ ഒരൊറ്റ ദിവസം നിന്റെ കാരക്റ്റർ എനിക്ക് മനസിലായി അന്ന് ഒരുപാട് സന്തോഷം തോന്നി ആ സന്തോഷം ലൈഫ് ലോങ്ങ്‌ എന്നും കൂടെ വേണമെന്ന് തോന്നി.... ❣️ അത്രമാത്രം പറഞ്ഞു പുഞ്ചിരിച്ചുകൊണ്ട് അവൻ അവളെ നോക്കി... അവനെ തന്നെ നോക്കിയിരിപ്പാണ് അവൾ അവൻ ഒരു ദീര്ഗാനിശ്വാസം എടുത്തു അവൾക് നേരെ തിരിഞ്ഞു അവളുടെ കണ്ണുകളിലേക്ക് നോക്കി... "" I LOVE YOU KRITHI.... ❣️ WILL YOU BE MINE FOREVER...? ❣️❣️ "" എനിക്ക് ഒരു ഉത്തരം തരില്ലേ.....? ( കാർത്തി അവനോട് എന്ത് പറയണമെന്ന് അറിയാതെ ഇരിക്കുകയാണ് കൃതി ഇത്രകാലം ഇല്ലാത്ത ടെൻഷനും വെപ്രാളവും അവളെ വന്നു മൂടിയിരുന്നു തന്റെ ഉത്തരത്തിനായി പ്രതീക്ഷിച്ചിരിക്കുന്ന കാർത്തിക്കുമുമ്പിൽ നൽകാൻ അവൾക്കൊരു ഉത്തരമില്ലായിരുന്നു... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

എന്ത് മറുപടിയാണ് കാർത്തിയേട്ടന് കൊടുക്കേണ്ടത് ഇഷ്ടമാണെന്നോ...? അതോ അല്ലെന്നോ...? കാലങ്ങളായി തനിക്കു നേരെ നിട്ടുന്ന സ്നേഹം കണ്ടില്ലെന്നു നടിക്കണമോ....? ഇനിയും വാക്കുകൾ കൊണ്ട് നോവികണമോ.... അറയില്ല പക്ഷെ ഒന്നറിയാം ആ മെസ്സേജുകളും പാട്ടുകളും ജീവിതത്തെ അത്രയേറേ സ്വദിനിച്ചിരിക്കുന്നു ആ സാനിധ്യം എന്നും ആഗ്രഹിക്കുന്നു പുറമെ ശിവക്കും ദച്ചുവിനും മുമ്പിൽ പ്രണയമല്ലെന്ന് വാതിക്കുമ്പോഴും ഉള്ളിലെവിടെയോ താനും സ്നേഹിച്ചിരുന്നു പ്രണയിച്ചിരുന്നു.... പക്ഷെ അപ്പോഴും മനസിനെ സങ്കർഷത്തിലാക്കി അച്ഛന്റെയും അമ്മയുടെയും മുഖം മനസിലെക്ക്‌ വന്നു... ഇനിയും എന്തിനാണ് ഒരു കാത്തിരിപ്പ് എല്ലാം തുറന്നു പറഞ്ഞൂടെ....? അവളുടെ മനസും മൗനമായി ഒരുനിമിഷം അവളോട് മന്ത്രിച്ചു... ❣️ എന്തൊക്കെയോ മനസിലുറപ്പിച്ച പോൽ അവൾ അവന്റെ മുഖത്തേക്ക് ചെറുപുഞ്ചിരിയോടെ നോക്കി... ശേഷം അവന്റെ ഫോണിലേക്ക് അവൾ മെസ്സേജ് അയച്ചു അവളുടെ മറുപടിയായ്..... ❣️ 💙 "" ഇഷ്ട്ടമാണോ പ്രണയമാണോ അറിയില്ല... പക്ഷെ എന്നിലേക്ക് എത്തിച്ചേർന്ന മെസ്സേജുകൾക്കും പാട്ടുകൾക്കും അതയച്ച ആൾക്കും മനസിലൊരു സ്ഥാനമുണ്ട്.... ❣️ പക്ഷെ....!! എന്റെ വൈകല്യത്തെ ഒരു കുറവായ് കാണാതെ പരിഹസിച്ചവർക്കും കളിയാക്കിയവർക്കും സഹതപിച്ചവർക്കും മുന്നിൽ എന്നെ ചേർത്തുപിടിച്ച രണ്ട്കരങ്ങൾ ഉണ്ട് എന്റെ അച്ഛനും അമ്മയും അവരെ വേദനിപ്പിക്കാൻ എനിക്കാവില്ല.....

എന്റെ ജീവിതത്തിൽ അവരോളം മറ്റൊരാൾക്കും സ്ഥാനമില്ല അവരെ ഏതിർക്കാനും എനിക്കാവില്ല അവരുടെ തീരുമാനമാണ് എന്റെയും...... ❣️ ""💙 കൃതിയുടെ മെസ്സേജ് വായിച്ചതും കാർത്തി വിഷമം തോന്നിയില്ല പകരം ഒരു നിമിഷം തന്റെ പ്രണയത്തോട് അഭിമാനം ആദരവും തോന്നി.... ❤️ കൃതി.. തന്നെ ഞാൻ സ്വന്തമാക്കും താൻ ആഗ്രഹിച്ചപോലെ തന്റെ അച്ഛന്റെയും അമ്മയുടെയും പൂർണ സമ്മതത്തോടെ... And I'm waiting for that moment..❣️ അവന്റെ വാക്കുകൾ അവൾക്കും ആശ്വാസമായിരുന്നു കാരണം അവനെയും അവന്റെ സ്നേഹത്തെയും നഷ്ട്ടപെടുത്താൻ അവളും ആഗ്രഹിച്ചിരുന്നില്ല........ 🎶🎶 നനയണമീ ചാറ്റു മഴയിൽ നിനവുകൾ ഒന്നായ് വിടരാൻ പ്രിയമെഴുമൊമൽ കുളിരണിയും പുലാരികളിൽ..... അലിയുമൊരു പാട്ടിൻ മധുകണമായി ചെറു കിളികൾ ഇനി മേല്ലെ ചിറകുണരും... 🎶🎶 പെട്ടനാണ് കൃതിയുടെ ഫോൺ അടിച്ചത്.. അവളെ കാണാഞ്ഞിട്ട് ശിവയായിരുന്നു വിളിച്ചിരുന്നത് എന്നാൽ അവളുടെ റിങ്ടുൺ കേട്ട് അത്ഭുതത്തോടെ അവളെ നോക്കി ഇരിക്കുവാണ് കാർത്തി.... അവൻ പാടി അവൾക് അയച്ചു കൊടുത്ത പാട്ടായിരുന്നു അവളുടെ റിങ്ടുൺ പോലും... അവന്റെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയപോൽ അവൾ അവനെ നോക്കി പുഞ്ചിരിച്ചു...

ശേഷം കണ്ണുകൾ കൊണ്ട് അവനോട് യാത്ര പറഞ്ഞു അവൾ അവിടെ നിന്നും ശിവക്കടുത്തേക്ക് പോയി.... അവൾ പോകുന്നതും നോക്കി പുഞ്ചിരിയോടെ കാർത്തി അവിടെത്തന്നെ ഇരുന്നു.... ❣️ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 റിസപ്ഷൻ കഴിഞ്ഞു തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴും മൗനമായി കൃതി അവനോട് യാത്രപറഞ്ഞിരുന്നു.. ❤️ വീട്ടിൽ തിരിച്ചെത്തിയിട്ടും കൃതിയുടെ മനസ്‌ കാർത്തിയിൽ തന്നെ ആയിരുന്നു.. ഡ്രസ്സ്‌ പോലും മാറാതെ വന്നപാടെ അവൾ നേരെ പോയത് അവൻ അവൾക് സമ്മാനിച്ച ആ കുഞ്ഞു ഫിഷ്ബൗളിന്റെ അടുത്തായിരുന്നു കുറെ നേരം അതിലേക്ക് തന്നെ നോക്കിയിരുന്നു.. അല്ല എന്താണ് പറ്റിയത് അവിടെന്ന് വന്നത് മുതൽ ഞാൻ ശ്രദ്ധിക്കുവാ ഇവിടൊന്നും അല്ലാലോ ഏതോ സ്വപ്നലോകത്താണല്ലോ പൂച്ചക്കുട്ടി എന്താണ് കാർത്തിയേട്ടനെ ഓർത്തിരിക്കുവാണോ... എന്നിട്ടെന്താണ് ചേട്ടൻ പറഞ്ഞെ പുറത്തുവച്ച് (ശിവ... കാർത്തിയാണ് ആണ് അവൾക് മെസ്സേജ് അയക്കുന്നതെന്ന് ശിവക്കും കൃതിയെപ്പോലെ മനസിലായിരുന്നു കൃതി അവളെ ചെന്ന് കെട്ടിപിടിച്ചു ശേഷം ഇന്നുണ്ടായതൊക്കെ അവളോട് പറഞ്ഞു അപ്പോ എല്ലാം സെറ്റ് ആയല്ലേ... 😍 അതും പറഞ്ഞു ശിവയും അവളെ കെട്ടിപിടിച്ചു................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story