My Better Half: ഭാഗം 18

my better half

രചന: അപ്പു

കാർത്തിയേട്ടാ........ റിസപ്ഷൻ എല്ലാം കഴിഞ്ഞു വീട്ടിലേക്ക് വന്ന എല്ലാവരും അവരവരുടെ റൂമിലേക്ക് ഡ്രസ്സ്‌ മാറാൻ പോയി കാർത്തി റൂമിലേക്ക് പോകാൻ നിൽകുമ്പോഴാണ് പിന്നിൽ നിന്നും ദച്ചു അവനെ വിളിച്ചത്... എന്താ ദച്ചു.... ( കാർത്തി അത്.. ഏട്ടനാണോ കൃതിച്ചിക്ക് മെസ്സേജ് അയച്ചിരുന്നേ.... ( ദച്ചു... ആ അത്.....!! ( കാർത്തി ആണോ ഏട്ടാ.... ( ദച്ചു ആണ്.... അല്ല നിനക്കിതെങ്ങനെ മനസിലായി......? ( കാർത്തി ആ അത് കൃതിച്ചി എല്ലാം എന്നോടും ശിവയോടും പറയും ഇന്ന് റിസപ്ഷന് വരാം ന്ന് പറഞ്ഞതൊക്കെ പറഞ്ഞിരുന്നു ചേച്ചി... അത്ര പഴഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... അയ്യോ എന്തിനാ ദച്ചു കരയുന്നെ....!! ( കാർത്തി ആ അത് സന്തോഷം കൊണ്ട അതും പറഞ്ഞു ദച്ചു അവനെ നോക്കി ചിരിച്ചു കണ്ണുകൾ തുടച്ചു എന്താ എന്തുപറ്റി എന്തിനാ കരയുന്നെ... ( അവൾ കണ്ണു തുടക്കുന്നത് കണ്ട് അങ്ങോട്ട് വന്ന ഹരി വെപ്രാളപ്പെട്ട് ചോദിച്ചു... അതോ അത് നിന്റെ ഭാര്യ സന്തോഷം കൊണ്ട് കരയുന്നതാ.... 🤭 ( കാർത്തി സന്തോഷം കൊണ്ടോ....? ( ഹരി ആ കൃതിക്ക് മെസ്സേജ് അയക്കുന്നത് ഞാനാണെന്ന് അറിഞ്ഞ സന്തോഷം കൊണ്ട് കരയാ.....

🤭 ( കാർത്തി പോ കാർത്തിയേട്ടാ കളിയാകാതെ..... ഏട്ടനറിത്തോണ്ടാ എത്ര ആലോചനകള കൃതിച്ചിക്ക് വന്നു മുടങ്ങി പോയി എന്നറിയോ... അച്ഛനും അമ്മക്കും എല്ലാം വിഷമമായിരുന്നു..... ചേച്ചിയുടെ കല്യാണം ഒരിക്കലും നടക്കില്ലെന്ന് വരെ അച്ഛന്റെ മുഖത്തുനോക്കി ആളുകൾ പറഞ്ഞിട്ടുണ്ട്... 😔😔 ഇപ്പോ ഒക്കെ മാറിയില്ലേ... എനിക്കറിയാം ചേച്ചിക്കും ചേട്ടനെ ഇഷ്ട്ടവ ഞാനും ശിവയും കൊറേ നോക്കിയതാ ഉള്ളിലെ ഇഷ്ട്ടം പുറത്തുകൊണ്ടുവരാൻ പക്ഷെ സമ്മതിച്ചിട്ടില്ല...... ( ദച്ചു അതൊക്കെ നമ്മക് സമ്മതിപ്പികാന്നെ... 😉 പിന്നെ ഈ കാര്യം തൽകാലം വീട്ടിലെ ആരും അറിയണ്ടട്ടോ.... എല്ലാം നമ്മുക്ക് പതിയെ ശരിയാക്കാം...... ( കാർത്തി... ഹാഹ നിങ്ങളിവിടെ സംസാരിച്ചു നില്കുവാണോ മോള് വാ ഡ്രസ്സ്‌ മാറണ്ടേ.... ( അനോങ്ങോട്ടുവന്ന ദേവുമ്മ ദച്ചുവിനെയും വിളിച്ചുകൊണ്ടു പോയി ഹരിയുടെ ഷോൾഡറിൽ രണ്ട് തട്ട് തട്ടി കാർത്തിയും റൂമിലേക്ക് പോയി...... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

കല്യാണദിവസത്തെ ഓട്ടപാച്ചിൽ കൊണ്ട് എല്ലാവരും നന്നായി ക്ഷീണിച്ചിരുന്നു അതുകൊണ്ടുതന്നെ എല്ലാവരും നേരത്തെ തന്നെ കിടന്നുറങ്ങിയിരുന്നു... അല്ല ആനന്ദകണ്ണീർ ഒക്കെ കഴിഞ്ഞോ... ( ഹരി.. ഹരിയേട്ടനും എന്നെ കളിയാക്കുവാണോ... ( ദച്ചു ഏയ്യ് ഞാൻ ചുമ്മാ പറഞ്ഞതാ.... ( ഹരി അല്ല നീ വീട്ടിലേക്ക് വിളിച്ചോ.... ( ഹരി ആ ശിവക്ക് വിളിച്ചു... അച്ഛനും അമ്മയും ഉറങ്ങിത്രെ... ( അത് പറയുമ്പോൾ അവളുടെ മുഖം ചെറുതായൊന്നു വാടി... ആണോ അത് സാരല്ല രാവിലെ മുതലുള്ള ഓട്ടം അല്ലെ അതിന്റെ ക്ഷീണം ഉണ്ടാവും നാളെ രാവിലെ വിളികാം അവരെ പിന്നെ രണ്ട് ദിവസം കഴിഞ്ഞാൽ നമ്മൾ അങ്ങോട്ട്‌ പോകുന്നുണ്ടല്ലോ വിരുന്നിന്.. ( ഹരി... ആഹ്.. 😊( ദച്ചു... എന്നാ വാ കിടക്കാം രാവിലെ മുതല്ലുള്ള നിൽക്കൽ ആയോണ്ട് ആകെ ക്ഷീണിച്ചു... അത് പറഞ്ഞു ഹരി കിടന്നു ഒപ്പം ദച്ചുവും.... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

ദിവസങ്ങൾ കഴിഞ്ഞുപോയി ദച്ചുവും അവരിൽ ഒരാളായി മാറിയിരുന്നു ഇന്നാണ് ഹരിയും ദച്ചുവും വിരുന്നിന് ദച്ചുവിന്റെ വീട്ടിലേക്ക് പോകുന്നത്... ദച്ചു നിർബന്ധിച്ച് സിദ്ധുവിനെയും കാർത്തിയെയും അച്ചുവിനെയും സച്ചുവിനെയും കൂടെ കൂട്ടി അങ്ങനെ അവർ എല്ലാവരും കൂടി അങ്ങോട്ട് പോയി.. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ദച്ചുവിന്റെ അച്ഛനും അമ്മയും അവരെ സ്വികരിക്കാൻ മുന്നിത്തന്നെ ഉണ്ടായിരുന്നു എല്ലാവരും ഉള്ളിലേക്ക് കയറി അച്ഛൻ വന്നു ഓരോന്ന് സംസാരിക്കാൻ തുടങ്ങി... കാർത്തിയുടെ കണ്ണുകൾ ചുറ്റും അലയൻ തുടങ്ങി... അതേയ് അളിയാ താങ്കൾ ഉദ്ദേശിക്കുന്ന ആൾ ഇവിടില്ല.. 😁 കളരി ക്ലസിന് പോയി അതുകൊണ്ട് കഷ്ടപ്പെട്ട് നോക്കിട്ട് കാര്യമില്ല..... (ചുറ്റും കൃതിയെ തിരയുമ്പോഴാണ് കാർത്തി പിന്നിൽനിന്നും ആ അപശബ്‌ദം കേട്ടത്... തിരിഞ്ഞു നോക്കിയതും കണ്ട് ക്ലോസപ്പിന്റെ പരസ്യത്തെ വെല്ലുന്ന ചിരിയുമായി ശിവ.. കാർത്തിയും ചമ്മിയൊരു ചിരി തിരിച്ചുകൊടുത്തു..... 😁😁😁😁 അറിഞ്ഞല്ലേ😁😁..... ( കാർത്തി അറിഞ്ഞു.. 😁😁

( ശിവ... കളരി എപ്പഴാ കഴിയ... (കാർത്തി.... ശിവ എന്തോ പറയാൻ വന്നപ്പോഴേക്കും കൃതി അങ്ങോട്ട്‌ വന്നിരുന്നു ആകെ വിയർത്തു ആണ് നിൽപ്പ് എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചുകൊണ്ട് അവൾ ഉള്ളിലേക്ക് ഫ്രഷ് ആവാൻ പോയി.... കൃതി ഫ്രഷായി ഇറങ്ങിയപ്പോഴേക്കും ബാക്കി എല്ലാം ബാൽകാണിയിൽ ഇരുന്ന് വർത്തമാനം പറയുകയായിരുന്നു കൃതിയും അങ്ങോട്ട് പോയി... ശിവയുടെ ഇടവും വലവും അച്ചുവും സച്ചുവും ഇരിപ്പുണ്ട് അവരോട് കാര്യമായി എന്തോ പറയുന്ന തിരക്കിലാണ് ശിവ അപ്പോഴാണ് അങ്ങോട്ട്‌ രണ്ടുപേർ ഗേറ്റ് കടന്ന് വരുന്നത് അവർ കണ്ടത്.... അയ്യോ മൈകസെറ്റും ലൗഡ്‌സ്പീക്കറും ഒപ്പമാണല്ലോ വരവ് എന്റെ വായക്ക് പണിയാവുമല്ലോ..... ( ശിവ... മൈകസെറ്റും ലൗഡ്‌സ്പീക്കറും.. 🤔 അതെന്താ.... ( സച്ചു... അതെന്താന്ന് വച്ചാൽ എല്ലാകുലയിലും ഒരു ചിഞ്ഞപഴം കാണും എന്ന് കെട്ടിട്ടില്ലേ അങ്ങനത്തെ രണ്ട് പഴങ്ങൾ ആണ് ഇവർ അച്ഛന്റെ ഒരു അകന്ന ബന്ധത്തിലുള്ള അമ്മായിമാര വായതുറക്കുന്നത് തന്നെ ഭക്ഷണം കഴിക്കാനും മറ്റുള്ളവരെ കുറ്റം പറയാനുമാണ് ഫുൾ പരദൂഷണം........ ( ശിവ അവർ വന്നതല്ലേ നമുക്ക് താഴെപ്പോയാലോ... ( ഹരി.... ഏയ്യ് അതിന്റെ ആവശ്യം ഇല്ല അവർ നേരെ ആദ്യം ഇങ്ങോട്ടുതന്നെ വരും.. 😁

യോ പറഞ്ഞു നാക്കെടുത്തില്ല ദ വരുന്നു മൈകസെറ്റും ലൗഡ്‌സ്പീക്കറും അവർ വന്നതും ശിവ ഒഴികെ എല്ലാവരും ഇരുന്നിടത് നിന്ന് എഴുനേറ്റു (ബഹുമാനം വെറും ബഹുമാനം.... പിന്നെ കുറച്ചുനേരം മൈകസെറ്റും ലൗഡ്‌സ്പീക്കറും ഹരിയേട്ടനോടും ബാക്കിയുള്ളവരോടും ഒടുക്കത്തെ സംസാരവും സ്നേഹപ്രകടനവും... അത് കണ്ടതും എല്ലാവരും ശിവയെ ഒരു നോട്ടം ഇവരെ കുറിച്ചാണോ ഇവളിത്ര കുറ്റം പറഞ്ഞത്.... നല്ല താങ്കപ്പെട്ട അമ്മായിമാർ..... എന്നാൽ ഇതൊക്കെ എത്ര കണ്ടതാ എന്നുള്ള എക്സ്പ്രഷൻ ഇട്ട് ശിവയും 😏😏 മോളാകെ ക്ഷീണിച്ചുപോയല്ലോ... ( അമ്മായി to ശിവ... വോ അതൊക്കെ അമ്മായിക്ക് തോന്നുന്നതാ.... പിന്നെയും അമ്മായി ശിവയെ തൊട്ടും തലോടിയും അവിടെ തന്നെ നിന്നു.. കൃതി അവർക് ചായ എടുക്കാൻ താഴോട്ടും പോയി ദച്ചുവിന്റെ കല്യാണം കഴിഞ്ഞില്ലേ ഇനി മോൾക്ക് നോക്കാൻ തുടങ്ങിയോ... ഏയ്യ് ഇല്ല അമ്മായി കൃതിയുടെ കൂടെ കഴിയട്ടെ... 😁 ( ശിവ with അതിവിനയം... ഓഹ് അവളുടെ കഴിഞ്ഞിട്ട് കെട്ടാൻ നിക്കുകയാണെങ്കിൽ നിന്റെ കേട്ട് ഇപ്പടുത്തൊന്നും നടക്കില്ല😏...... (മൈകസെറ്റ് അത് ശരിയാ സംസാരിക്കാൻ കഴിയാത്ത ഊമയായ പെണ്ണിനെ ഒക്കെ ആര് കെട്ടാനാ.... 😏😏 (ലൗഡ്‌സ്പീക്കർ അത് കേട്ടതും ശിവക്ക് ആകെ ദേഷ്യം വന്നു ബാക്കിയുള്ളവർക്ക് ശിവ ഇവരെ കുറിച്ച് പറഞ്ഞത്തിന്റെ അർത്ഥം ഇപ്പോഴാ മനസിലായത്.... ഓഹ് അമ്മായി കണ്ടോ നല്ല ഒരു പയ്യൻ വന്നു എന്റെ കൃതിയെ കെട്ടികൊണ്ട് പോകുന്നത്😏😏.....

(ശിവ മ്മ് കെട്ടികൊണ്ട് പോകും വല്ല ചട്ടണോ പൊട്ടണോ... അല്ലാണ്ട് ബുദ്ധിയുള്ള ആരേലും മിണ്ടാൻവയ്യാത്ത അവളെ കേട്ടുവോ....😏 നിങ്ങൾ രണ്ടാളെയും പോലെയാണോ അവൾ നിങ്ങൾ ഒരാൾ ടീച്ചർ മറ്റെയാൾ ഡോക്ടർ പഠിപ്പിച്ചതിനേങ്കിലും ഗുണമുണ്ട് വെറുതെ കുറെ കാശ് കൊടുത്തു പഠിപ്പിച്ചുനല്ലാണ്ട് അവളെ കൊണ്ട് ഈ വീടിനെന്തേലും ഗുണമുണ്ടോ...... 😏 (ലൗഡ്‌സ്പീക്കർ അതെ അതെ... ദച്ചുനെ പോലെ നീയും അവളുടെ കേട്ട് കഴിയുന്ന മുൻപ് കല്യാണം കഴിച്ചോ അല്ലങ്കിൽ പിന്നെ ഈ അടുത്തൊന്നും നിന്നെ ആരും കേട്ടത്തില്ലാ.... 😏😏😏 (മൈകസെറ്റ് അവർ പറയുന്നത് കേട്ടതും ഏല്ലാവർക്കും ദേഷ്യം വന്നു കൂടുതൽ ദേഷ്യം വന്നത് കാർത്തിക്കായിരുന്നു.... ദേഷ്യത്തോടെ അവരിൽ നിന്നും മുഖം തിരിച്ച് കാർത്തി കണ്ടത് കയ്യിൽ ട്രെയും പിടിച്ച് തലതാഴ്ത്തി വാതിലിന്റെ അരികിൽ നിൽക്കുന്ന കൃതിയെ.... പെട്ടന്ന് തന്നെ അവൻ നോക്കുന്നിടത്തു നോക്കിയ എല്ലാവറ്റും കൃതിയെകണ്ടു അവളുടെ നിൽപ്പ് കണ്ട് കാർത്തിക് എന്തോ വല്ലാതെ വിഷമം വന്നിരുന്നു.... ആരുടേയും മുഖത്തു നോക്കാതെ അവൾ ആ അമ്മായിമാർക്ക് ചായ കൊടുത്ത് പുറത്തേക്ക് പോയി...

അവൾക്കു പിന്നാലെയായി അമ്മായിമാരും താഴത്തോട്ട് ഇറങ്ങിപോയി...... ഇപ്പോമനസ്സിലായോ അവരുടെ സ്വഭാവം വെറുതെ ഓരോന്നു പറയും... ആദ്യം എന്നെയും തീരെ ഇഷ്ട്ടം ഉണ്ടാർന്നില്ല ഡോക്ടർ ആയി ജോലികിട്ടിയപ്പാ തൊട്ട ഈ സ്നേഹപ്രകടനം.... 😏. ( ശിവ.. ഞാൻ ഇപ്പോ വരാം..... (അതും പറഞ്ഞു കാർത്തി അവിടെ നിന്നും പുറത്തേക്ക് പോയി 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 കൃതിയെ അനോഷിച്ചണ് കാർത്തി പുറത്തേക്കിറങ്ങിയത് അടിയിലേക്ക് പോകാൻ നിൽക്കുമ്പോഴാണ് ഓപ്പൺ ടെറസിലെ വാതിൽ തുറന്ന് ഇരിക്കുന്നത് കണ്ടത് അത് കണ്ടതും അവൻ അങ്ങോട്ട് പോയി..... അവിടെ ഫിഷ്ടാങ്കിൽ കാലിട്ടിരിക്കുവാണ് കൃതി..... ആരോ അടുത്തേക്ക് വരുന്ന പോലെ തോന്നിയത്തും നിറഞ്ഞുവന്ന കണ്ണുകൾ അമർത്തി തുടച്ചു കൃതി.... അയ്യോ... കളരിയൊക്കെ പഠിച്ച വീരശൂരപരാക്രമി കരയെ..... അത് മോശമായി പോയിട്ടോ..... (കാർത്തി... അവനെ നോക്കാതെ ഇരിക്കുവാണ് അവളിപ്പോഴും.... കല്യാണം കഴിഞ്ഞിട്ട് രണ്ട് മൂന്നു ദിവസം നമ്മുക്ക് ആ അമ്മായിമാരുടെ വീട്ടിൽ പോയി നിക്കണം കേട്ടോ കൃതി....... ( കാർത്തി അത് കേട്ടതും അവൾ തലയുയർത്തി അവനെ സൂക്ഷിച്ചു നോക്കി അതിനവൻ നന്നായി ചിരിച്ചു കൊടുത്തു....

പെട്ടന്നാണ് അടിയിൽ നിന്ന് ആരോ കരയുന്നതായി കേട്ടത് പെട്ടന്ന് തന്നെ കൃതിയും കാർത്തിയും താഴത്തേക്കുപോയി പിന്നാലെ ഹരിയും ദച്ചുവും ബാക്കിയുള്ളവരൊക്കെ ഉണ്ടായിരുന്നു അടിയിലേക്ക് പോയതും അവർ കണ്ടു സെറ്റിയിലിരുന്ന് കരയുന്ന അമ്മായിയെയും അവരെ സമാധാനിപ്പിക്കുന്ന മറ്റൊരു അമ്മായിയെയും... എന്തുപറ്റി അച്ഛാ എന്താണ് പ്രശ്നം... ( ഹരി... അത് മോനെ ഇവളുടെ മകന് ഒരു ആക്‌സിഡന്റ് പറ്റി അതിപ്പോ വിളിച്ചു പറഞ്ഞു അത് കേട്ടിട്ടാ കരയുന്നെ......... അമ്മായി കഞ്ചുന് എന്തുപറ്റി അമ്മായി.... 😪😪( ശിവ അയ്യോ എന്റെ മകനെന്തോ പറ്റിയെ... 🤧 അവന് ആക്‌സിഡന്റ് പറ്റിയെ 😩😩😩😩 എനിക്കെന്റെ മോനെ കാണാനേ.. 😭😭😭😫😫😫 ( ലേ അമ്മായി.... ഓഹ് മൈ ഗോഡ്... കഞ്ചുന് ആക്‌സിഡന്റ്... ഓഹ് ഡാർക്ക്‌... ( ശിവ.... കരയണ്ട അമ്മായി കഞ്ചുന് ഒന്നും പറ്റില്ല... ചെറുതായി വീണിട്ടെ ഉണ്ടാവു.. കഞ്ചുന്റെ കാലോ കയ്യോ ഒടിഞ്ഞുകാണും... കഞ്ചുന്റെ തലക്കൊന്നും പറ്റാത്തിരുന്ന മതിയാർന്നു ദൈവമേ.... 😪😪😪😪😪( ശിവ പിന്നെ എല്ലാം പെട്ടനായിരുന്നു അമ്മായിയുടെ കരച്ചിൽ സഹികാൻ പറ്റാതെ അച്ഛൻ അവരെയും കൊണ്ട് ഹോസ്പിറ്റലിൽ പോകാൻ തുമാനിച്ചു പാവം അച്ഛൻ നല്ല വിഷമം ഉണ്ട്...

ആകെ കിട്ടിയ മരുമകനെ ഒന്ന് നേരാവണ്ണം സൽക്കരിക്കാൻ കൂടി പറ്റിയില്ല... സോ സാഡ്....... 😪😪😪 അങ്ങനെ കെട്ടും പൂട്ടി അമ്മായിമാരും ഒപ്പം അമ്മയും അച്ഛനും പോയി..... ഹാവു ഇപ്പോഴാ ഒന്ന് സമാധാനം ആയത് രണ്ട് കുരിശും പോയി...... 😍😍( ശിവ എന്തോനടി ഇത് ആ കാഞ്ചുവോ കുഞ്ചുവോ എന്തോ ഒന്ന് അതിന് ആക്‌സിഡന്റ് ആയി കിടക്കുന്നതറിഞ്ഞിട്ടല്ലേ അവർ പോയത് അതിനിങ്ങനെ പറയാ 😬😬😬😬..... നിനക്കോട്ടും വിഷമമില്ലേ..( സിദ്ധു.... ഓഹ് പിന്നെ ആക്‌സിഡന്റ്... 😏😏 പിന്നെ കാഞ്ചു കുഞ്ചു അങ്ങനൊന്നും അല്ല ""കഞ്ചു"" ഷോട്ഫോമോഫ് കഞ്ചാവ്... 😏😏 ഞാൻ കഞ്ചുന്ന് വിളിക്കും ഫുൾ കഞ്ചാവ് ആണ് ആ ചെക്കൻ അതൊക്കെ അടിച്ചു കേറ്റി വഴിയിലെങ്ങാണ്ട് വീണ കെടക്കുകയാവും അതിനാണ് ഈ കണ്ണീർ സീരിയലും കാണിച്ചു ഇവിടുന്ന് തുള്ളി പോയിന്ന്... ഇതിനൊക്കെ വിഷമിക്കാൻ എനിക്ക് പ്രാന്തല്ലേ.... പാവം ഡാഡി മമ്മി പെട്ടുപോയി...... ബൈ ദ ബൈ ഞാൻ അടുക്കള വരെ ഒന്ന് പോയിവരാം..( അതും പറഞ്ഞു ശിവ ഉള്ളിലേക്ക് പോയി... അവൾ പോയ വഴിയേ അന്തംവിട്ട് നോക്കി നിൽക്കുവാണ് ബാക്കി എല്ലാവരും.................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story