My Better Half: ഭാഗം 20

my better half

രചന: അപ്പു

" ആഹ് അയ്യോ ഇൻജെക്ഷൻ വേണ്ട ഏട്ടാ... 🤧🤧 എനിക്ക് പേടിയാ.... 😫😫"" എന്റേന്ന് ചീത്ത കേൾക്കണ്ട എന്നുണ്ടെങ്കിൽ മിണ്ടാതെ തിരിഞ്ഞ് കിടന്നോ സച്ചു നീ... കാർത്തിയേട്ടാ സിദ്ധുവെട്ടാ ഒന്ന് പാറ... 😫.. എനിക്ക് ഇൻജെക്ഷൻ പേടിയാണെ... എന്നെ വെറുതെ വിടണേ.... 😫😫😣😣😩😩🤧🤧""" അതും അതും പറഞ്ഞു അവൻ അടുത്ത് നിൽക്കുന്ന കാർത്തിയെയും സിദ്ധുവിനെയും നോക്കി.... അവർ രണ്ടുപേരും തിരിച്ച് നല്ല പോലെ ദേഷ്യത്തിൽ നോക്കി അതുകണ്ടതും സച്ചു നേരെ അടുത്ത ബെഡിലേക്ക് ദയനീയമായി നോക്കി.... അതാ അവിടെ ഗ്ളൂക്കോസ് കുപ്പിയിലേക്കും നോക്കി ആകെ ഷീണിച്ചു കിടക്കുന്നു നമ്മുടെ അടുത്ത് അവതാരം ശിവ.... 😞😞

നോട്ടം ഒക്കെ മതിയാക്കിയേക്ക് കാർത്തി പിടിക്ക് ഇവനെ...( ഹരി... അങ്ങനെ ഹരിയുടെ നീണ്ട നേരത്തെ പരിശ്രമത്തിനോടുവിൽ സച്ചുവിന് ഇൻജെക്ഷൻ എടുത്തു.... അവനാണേൽ ഇൻജെക്ഷൻ കിട്ടിയ ഹാങ്ങോവറിൽ മുകളിലെ ഫാനിനെയും നോക്കി ഒരേ കിടത്തം..... 🤕 അപ്പോഴാണ് അവൻ ആ അപശബ്‌ദം കേട്ടത്.... ബ്ലാ.... 🤮 ബ്ലാ.... 🤮 ബ്ലാ....🤮 പതിയെ തലമാത്രം പൊക്കിനോക്കിയ സച്ചു കണ്ടു അടുത്ത ബെഡിൽ ഇരുന്ന് വാളുവെക്കുന്ന അതായത് ശർദ്ധിച്ച് കുളമാക്കുന്ന അച്ചുവിനെ..... സംഭവം എന്താണെന്ന് ഏറക്കുറെ മനസിലായില്ലേ... അതായത് ഇന്ന് വീഡിയോയുടെ പേരും പറഞ്ഞു കണ്ട കടകളിൽ മുഴുവൻ കറങ്ങി നടക്കലും അവിടെ നിന്ന് കണ്ണികണ്ടതെല്ലാം വലിച്ചുവാരി കഴിക്കലും ആയിരുന്നു മൂന്നിന്റെയും പണി.... സ്വാഭാവികം..... 🤷🏻‍♀️

ആദ്യമൊക്കെ നല്ല രസമായിരുന്നെങ്കിലും വൈകുന്നേരത്തോടെ മൂന്നിന്റെയും വിധം മാറീതുടങ്ങി... വയറു വേദന തുടങ്ങി വേദന സഹിക്കാൻ പറ്റാതെയായി മൂന്നിനും.. പിന്നെ ശർദ്ധിയും ..... പോയ പോലെ മൂന്നിനും തിരിച്ചുപോരാൻ പറ്റില്ലെന്ന് ഉറപ്പായതും അവർ കാർത്തിയെ വിളിച്ചു... അവൻ വന്നു മൂന്നിനേയും കൊണ്ട് കൊണ്ട് നേരെ ഹരിയുടെ ഹോസ്പിറ്റലിൽ പോയി അവരെ അവിടെ അഡ്മിറ്റ് ആക്കി..... ഇപ്പോ ഒരു വലിയ റൂമിൽ തന്നെ അടുത്തടുത്തുള്ള മൂന്നു ബെഡിൽ നിരന്നു കിടക്കുവാണ് മൂന്നും.... 🤒🤒🤒🤕🤕🤕🤮🤮🤮 ഹോസ്പിറ്റലിൽ ഇപ്പോ സിദ്ധുവും കാർത്തിയും ഹരിയും മാത്രമേ ഉള്ളു ഹരി വീട്ടിലും ശിവയുടെ വീട്ടിലും വിളിച്ചു പറഞ്ഞു മൂന്നും നല്ലപോലെ ശര്ധിച്ചതുകൊണ്ട് അവിടെ അവൻ രണ്ട് ദിവസം അഡ്മിറ്റ് ആക്കി അവരെ ""

എന്തൊക്കെ ആണാവോ മൂന്നും കൂടി വലിച്ചുകെറ്റിയിരിക്കുന്നെ.... 😬 ഒന്നിനും വിവരം ഇല്ലേ... 😬 "" ( കാർത്തി.... " നീ ഒരു ഡോക്ടർ അല്ലെ ശിവ അതിന്റെ ബുദ്ധിയെങ്കിലും കാണിച്ചുടെ.... 😬" ( ഹരി ഇതിനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല... 😏 " ( സിദ്ധു.... ഇതൊക്കെ കേൾക്കുന്നുണ്ടെങ്കിലും മറുപടി പറയാൻ പോലും പറ്റാതെ ഷീണിച്ചു കിടക്കുവാണ് നമ്മുടെ ശിവകൊച്ച്...... 😒 പെട്ടനാണ് അവിടേക്ക് ഡോർ തള്ളിതുറന്ന് ആരോ വന്നത്... കൃതിയായിരുന്നു അത് ശിവ ഹോസ്പിറ്റലിൽ ആണെന്നറിഞ്ഞതും ആകെ ടെൻഷൻ അടിച്ചുള്ള വരവാണ്... ആകെ ടെൻഷൻ അടിച്ചു ശിവക്ക് അരികിലേക്ക് പോയി അവൾ അവളുടെ തലയിലൊക്കെ പതിയെ തലോടി മുഖമുയർത്തി സച്ചുവിനെയും അച്ചുവിനെയും നോക്കി.. പിന്നെ അവർ കടുത്തേക്കും പോയി അവൾ അപ്പോഴേക്കും അവൾക്കു പിന്നാലെയായി അവളുടെ അച്ഛനും അമ്മയും ഒക്കെ വന്നിരുന്നു...

അവരും ആകെ പേടിച്ചിട്ടുണ്ട്.... പേടിക്കാനൊന്നും ഇല്ലച്ച.... വീഡിയോ എടുക്കാനെന്നും പറഞ്ഞു മൂന്നും കൂടി കടയിൽ നിന്നെല്ലാം കൊറേ ഭക്ഷണം കഴിച്ചു അത്കൊണ്ട് ഫുഡ്‌പൊയ്സൺ ആയതാ... പിന്നെ ശർദ്ധിക്കലും വയറു വേദനയും എല്ലാം കൂടെ ആയി മൂന്നും ആകെ ക്ഷീണിച്ചു....... ( ഹരി അതൊക്കെ കേട്ടതും അച്ഛൻ ശിവയെ ഒന്ന് കടുപ്പിച്ചു നോക്കി ശിവക്ക് ക്ഷീണം ഒക്കെ കുറച്ചു മാറിയെങ്കിലും ചീത്ത കേൾക്കുമോ എന്ന് പേടിച്ചു തീരെ വയ്യാത്ത പോലെ അഭിനയിച്ചു കിടക്കുവാണ്..... 😪🤧😓 ഇവളാണ് ഈ കുട്ടികളെ കൂടി വഴിതെറ്റിക്കുന്നെ..... ( അച്ഛൻ.... അച്ഛാ..... 😪😓😓😓😒☹️ ( ശിവ... അപ്പോഴേക്കും ഹരിയുടെ വീട്ടിൽനിന്നും കൂടി ആളുകൾ വന്നിരുന്നു....... ശിവ പിന്നെ ഗ്ളൂക്കോസ് കുപ്പിയെയും അച്ഛനെയും അമ്മയെയും മാറി മാറി നോക്കി കിടപ്പായി....

സച്ചു പിന്നെ എല്ലവരും വരുന്നത് കണ്ടപോലെ ഉറങ്ങിയതുപോലെ അഭിനയിച്ചു കിടന്നു അഭിനയിച്ച് അഭിനയിച്ച് ലാസ്റ്റ് അവൻ കിടന്നുറങ്ങി... 😴 പാവം അച്ചു ഇപ്പോഴും വാളുവക്കൽ പറമ്പര തുടർന്നുകൊണ്ടേ ഇരിക്കുന്നു.... അവർ മൂന്നും ഉറങ്ങിയതും ബാക്കി അമ്മമാരും അച്ഛന്മാരും വർത്തമാനം പറഞ്ഞിരിക്കാൻ തുടങ്ങി കാർത്തിപിന്നെ ഹോസ്പിറ്റലിൽ ആണെന്ന് പോലും മറന്ന് കൃതിയെയും നോക്കി ഇരുപ്പാണ്... കൃതി ദച്ചുവിനോപ്പമാണ് രാത്രി പിന്നെ ഫുഡ്‌ കഴിക്കാനാണ് മൂന്നുപേരും എഴുന്നേറ്റത് അവർക്കായി അമ്മമാർ പൊടിയരിക്കഞ്ഞി ഉണ്ടാക്കി കൊണ്ട് വന്നിരുന്നു മൂന്നും അത് കുറച്ചു കുടിച്ചു ശേഷം കുടിച്ചതെല്ലാം ശര്ധിച്ചു കളഞ്ഞു... 🤮🤮🤮

അന്ന് രാത്രി ഹോസ്പിറ്റലിൽ അവർക്ക് കൂട്ടായി സിദ്ധുവും കാർത്തിയും പിന്നെ കൃതിയും നിന്നു അമ്മ മാരെയും അച്ഛൻ മാരെയും വീട്ടിലേക്ക് തന്നെ പറഞ്ഞയച്ചു ഒപ്പം ഹരിയെയും ദച്ചുവിനെയും കൂടി പറഞ്ഞുവിട്ടു കാർത്തിയും അവർക്കൊപ്പം ആവശ്യമുള്ള സാധനങ്ങൾ എടുക്കാൻ പോയി..... എല്ലാം എടുത്തു ഫ്രഷ് ആയി കാർത്തി വന്നപ്പോഴേക്കും റൂമിൽ എല്ലാവരും ഉറങ്ങിയിരുന്നു റൂമിലെ ഒരു ചെയറിൽ ഇരുന്ന് കാലുകൾ സച്ചുവിന്റെ ബെഡിലേക്ക് കെട്ടിവച്ച് സിദ്ധു കിടന്നുറങ്ങിയിരുന്നു അവിടെ തന്നെ അധികം ആയിരുന്നു ഉണ്ടായിരുന്ന ഒരു കുഞ്ഞു ബെഞ്ച് പോലെ ഉള്ള ബെഡിൽ ഇരുന്ന് ഉറങ്ങുകയാണ് കൃതി..

കാർത്തി നേറെ സാധനങ്ങൾ എല്ലാം എടുത്തുവച്ച് കൃതികരിക്കിൽ വന്നിരുന്നു പിന്നെ ഉറക്കം വന്നതും അവൻ അവളുടെ മടിയിൽ തലവച്ചു കിടന്നുറങ്ങി....... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 രാത്രി എന്തോ ശബ്ദം കെട്ടാണ് കൃതി കണ്ണുതുറന്നത് നോക്കുമ്പോൾ ബെഡിൽ നിന്ന് എഴുനേറ്റു ബാത്‌റൂമിലേക്ക് ക്ഷീണിച്ചു പോകുന്ന അച്ചുവിനെ ആണ് കണ്ടത് അവൾ വേഗം അച്ചുവിനടുത്തേക്ക് പോകാൻ നോക്കി അപ്പോഴാണ് അവൾ തന്റെ മടിയിൽ തലചായിച്ചു ഉറങ്ങുന്ന കാർത്തിയേ കണ്ടത്..... അവൾ ഒന്നു പുഞ്ചിരിച്ചുകൊണ്ട് അവന്റെ തല മടിയിൽ നിന്നും മാറ്റി എഴുനേറ്റു അച്ചുവിനടുത്തേക്ക് പോയി.. അവൾ രാത്രിയും രണ്ടുമൂന്നുവട്ടം ശര്ധിച്ചിരുന്നു.... അവൾക്കൊപ്പം ചേർത്ത് പിടിച്ച് കൃതിയുമുണ്ടായിരുന്നു....

💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ഉറക്കത്തിൽ ആരോ തട്ടിവിളിക്കുന്ന പോലെ തോന്നിയിട്ടാണ് കാർത്തി കണ്ണു തുറന്നത് അവൻ നോക്കുബോൾ ടെൻഷനോട് നിൽക്കുന്ന കൃതിയെ ആണ് കണ്ടത് അവൾ വേഗം അച്ചുവിനെ ചൂണ്ടി എന്തോ പറഞ്ഞതും അവൻ നേരെ അച്ചുവിനടുത്തേക് പോയി അവൾക് തീരെ വയ്യായിരുന്നു കാർത്തി നേരെ പുറത്തു പോയി ഡോക്ടറെ വിളിച്ചുകൊണ്ടുവന്നു ഡോക്ടർ അവൾക്ക്‌ ഒരു ഇൻജെക്ഷൻ എടുത്തു.... കൃതി അവളെ ചേർത്ത് പിടിച്ചിരുന്നു.... പിന്നെപ്പോഴോ അച്ചു കൃതിയുടെ മടിയിൽ തലവച്ചു കിടന്നു പതിയെ ഉറങ്ങിയിരുന്നു അവളെ ചേർത്ത് പിടിച്ച് കൃതിയും അവിടെ തന്നെ ഇരുന്നുറങ്ങി.....

. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 രാവിലെ എണീറ്റത്തും കൃതി കാർത്തിയോടും സിദ്ധുവിനോടും പറഞ്ഞു വീട്ടിലേക്കു ഫ്രഷ് ആവാൻ പോയി...... കുറച്ചു കഴിഞ്ഞതും അവൾ തിരികെ വന്നു അപ്പോഴേക്കും ഹരിയുടെ വീട്ടിൽ നിന്ന് വല്യച്ഛനും ചെറിയച്ഛനും അമ്മമാരും ഒക്കെ വന്നിരുന്നു അച്ചുനെയും സച്ചുനെയും കാണാതെ അവർക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല........ സ്വന്തം ഹോസ്പിറ്റലിൽ ആയതുകൊണ്ട് തന്നെ അവരൊക്കെ മുഴുവൻ നേരവും അവിടത്തന്നായിരുന്നു അച്ചുന്റെയും സച്ചുന്റെയും ശിവയുടെയും അവസ്ഥ കുറച്ചൊക്കെ മെച്ചപ്പെട്ടു... ഇന്ന് വൈകിട്ടോടെ തന്നെ വീട്ടിലേക്ക് പോകാം എന്ന് ഹരി പറഞ്ഞു....!!

💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 കാർത്തി എനിക്ക് നിന്നോട് ഒരു പ്രധാനപെട്ട കാര്യം പറയാഞ്ഞുണ്ട്.... ഉച്ചക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ആണ് വല്യച്ഛൻ അങ്ങനെ പറഞ്ഞത്... എന്താ വല്യച്ഛ.... ( കാർത്തി... ഞങ്ങൾ ഒരു തീരുമാനം എടുത്തു.... നിന്റെ കല്യാണം..... അത് ഞങ്ങൾ ഏകദേശം അങ്ങോട്ട് ഉറപ്പിച്ചു...... ( വല്യച്ഛൻ. അത് കേട്ടതും കാർത്തിയും കൃതിയും പെട്ടെന്ന് ഞെട്ടി പരസ്പരം നോക്കി എന്താ കല്യാണാവോ ഏകദേശം ഉറപ്പിച്ചെന്നോ എന്തൊക്കെയാ വല്യച്ഛൻ ഈ പറയുന്നേ.... ( ഞെട്ടൽ വിട്ടുമാറാതെ കാർത്തി ചോദിച്ചു...... ഹരിയുടെ കല്യാണം കഴിഞ്ഞു ഇനി നിനക്കും സിദ്ധുവിനും പെണ്ണ് നോക്കാനുള്ള സമയമാ... ( വല്യച്ഛൻ അതെ...!! പെൺകുട്ടി വേറെ ആരും അല്ല നമ്മുടെ വിനയന്റെ മകളാ പല്ലവി നിന്റെ ഓഫീസിൽ അല്ലെ അവൾ വർക്ക്‌ ചെയ്യുന്നേ..

. നല്ല കുട്ടിയ എല്ലാവർക്കും അവളെ നേരത്തെ അറിയാലോ... നിനക്ക് ചേരും... പിന്നെ നിന്റെ കമ്പനിയിൽ ആവോണ്ട് നിന്നെ സഹായിക്കുകയും ചെയ്യാലോ.... നല്ല ബന്ധം ആണ് കാർത്തി.... ( ചെറിയച്ഛൻ അത് കേട്ടതും ഹരിക്കും സിദ്ധുവിനും ദേഷ്യം വന്നിരുന്നു വല്യച്ഛ അത്... എനിക്ക്... ( കാർത്തി എന്താണ് നിനക്ക് വല്ല ഏതിർപ്പും ഉണ്ടോ... ( വല്യച്ഛൻ എന്ത് എതിർപ്പുണ്ടവനാ ഏട്ടാ അച്ഛനില്ലാഞ്ഞിട്ടും ആ സ്ഥാനത് നിന്ന് അവനെ വളർത്തിയത് നിങ്ങൾ അല്ലെ... അവൻ നിങ്ങൾ പറഞ്ഞാൽ അനുസരിച്ചോളും കേൾക്കാതിരിക്കില്ല അല്ലെ കാർത്തി... ഈ അമ്മ പറഞ്ഞാൽ നീ അനുസരിക്കില്ലേ......(ഗീത കാർത്തിയുടെ അമ്മ അവനോട് ചോദിച്ചു അതുകൂടി കേട്ടതും കാർത്തിക്കാകെ എന്തോ പോലെ തോന്നി അവൻ നേരെ കൃതിയെ നോക്കി അവനെ നോക്കാതെ ഭക്ഷണത്തിലേക്ക് തലകുമ്പിട്ടിരുന്നു കഴിക്കുകയാണ് അവൾ.... അവൻ അവളെ നോക്കുകയാണെന്ന് മനസിലായതും കൃതി കഴിക്കൽ നിർത്തി കൈകഴുകാൻ എന്നപോലെ കാർത്തിയെ നോക്കാതെ പുറത്തേക്കിറങ്ങി പോയി....................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story