My Better Half: ഭാഗം 21

my better half

രചന: അപ്പു

അവൻ അവളെ നോക്കുകയാണെന്ന് മനസിലായതും കൃതി കഴിക്കൽ നിർത്തി കൈകഴുകാൻ എന്നപോലെ കാർത്തിയെ നോക്കാതെ പുറത്തേക്കിറങ്ങി പോയി........ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 നിർവികരമായി അവൾ പോയ വഴിയേ നോക്കി നിൽക്കുവാണ് കാർത്തി...... തന്റെ മനസിലെ വേദനയേക്കാളും അവൾ അനുഭവിക്കുന്ന വേദനയായിരുന്നു അവന്റെ മനസ്സുനിറയെ..... "" കാർത്തി... എന്താണ് നിന്റെ തീരുമാനം... "" ( വല്യച്ഛൻ..... എന്റെ തീരുമാനം പറയാം വല്യച്ഛ അതിനുമുൻപ് ഒരാൾ കൂടി ഇങ്ങോട്ട് വരട്ടെ..... ( കാർത്തി... ആര്.....? ( ചെറിയച്ഛൻ... പക്ഷേ അതിന് അവൻ മറുപടി കൊടുത്തില്ല വാതിലിന്റെ അവിടേക്ക് കൃതി വരുന്നതും നോക്കി നിന്നും... ഹരിയും സിദ്ധുവും ശിവയും ദച്ചുവും ഒഴികെ എല്ലാവരും കാര്യം മനസിലാവാതെ അവനെ തന്നെ നോക്കി നിന്നു....

പെട്ടന്നാണ് കൃതി അവിടേക്ക് വന്നത് അവന്റെ നോട്ടം തനിക്കുനേരെ ആണെന്ന് അറിഞ്ഞതും അവൾ തലതാഴ്ത്തി മറ്റുള്ളവരെ ശ്രദ്ധിക്കാതെ അച്ചുവിനടുത്തേക്ക് നടന്നു നടന്ന് കാർത്തിക്കരികിൽ എത്തിയതും അവൾ നടത്തതിന്റെ വേഗത കൂട്ടിയിരുന്നു പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെ ആണ് കാർത്തി അവളുടെ കൈത്തണ്ടയിൽ പിടിച്ച് അവിടെ നിർത്തിയത്...... ഒരു നിമിഷം എന്താണ് സംഭവിച്ചതെന്നു മനസിലാകാതെ കൃതി അവനെയും അവൻ പിടിച്ച കയ്യിലേക്കും മാറിമാറി നോക്കി.... എന്നാൽ അപ്പോഴും അവന്റെ നോട്ടം നേരെ ആയിരുന്നു അവനെ തന്നെ നോക്കി നിൽക്കുന്ന വീട്ടുകാരിലായിരുന്നു..... പെട്ടന്നുതന്നെ കാർത്തി കൃതിയേനോക്കി അവളുടെ കൈ പിടിച്ച് അവനോട് ചേർത്ത് നിർത്തി അവളുടെ ഇടത്തെ കയ്യിൽ അവന്റെ വലത്തേ കൈകൊണ്ട് മുറുകെ പിടിച്ചു തങ്ങളെ തന്നെ നോക്കി നിൽക്കുന്ന വീട്ടുകാർക്ക് നേരെ തിരിഞ്ഞു....

. അപ്പോഴാണ് കൃതിയും അവരെ ശ്രദ്ധിക്കുന്നത് എല്ലാവരുടെ നോട്ടവും അവരിലേക്കാണെന്ന് മനസിലായതും അവൾക്ക് വല്ലാത്ത ടെൻഷൻ തോന്നി.. "" അമ്മ വല്യച്ഛ ചെറിയച്ഛ എല്ലാവരും എന്നോട് ക്ഷമിക്കണം പല്ലവിയുമായിട്ടുള്ള വിവാഹത്തിന് എനിക്ക് താല്പര്യം ഇല്ല.... ഒരാളെ സ്നേഹിച്ചു മറ്റൊരാളെ വിവാഹം കഴിക്കാൻ എന്നെകൊണ്ട് സാധിക്കില്ല.."" ഞാൻ കൃതിയെ 3 വർഷമായി സ്നേഹിക്കുന്നുണ്ട്........ എന്റെ ജീവിതത്തിൽ ഞാൻ ആരെയെങ്കിലും വിവാഹചെയ്യുന്നുണ്ടെങ്കിൽ അത് കൃതിയെ മാത്രമായിരിക്കും........ ഒട്ടും പതർച്ചയില്ലാതെ എല്ലാവരുടെയും മുഖത്തുനോക്കി അവൻ പറഞ്ഞു.... കൃതിക്ക്‌ ആരുടേയും മുഖത്തേക്കും പോലും നോക്കാൻ കഴിഞ്ഞിരുന്നില്ല വല്ലാത്ത ടെൻഷനും സങ്കടവും എല്ലാം അവൾക് ഒരേ നേരം വന്നുകൊണ്ടേ ഇരുന്നു.......... കുറച്ചു നേരം എല്ലാവരും മൗനം തന്നെ ആയിരുന്നു ആരും ഒന്നും സംസാരിച്ചിരുന്നില്ല...

കൃതി കാർത്തിയിൽ നിന്നും വിട്ട് ദച്ചുവിനടുത്തേക്ക് പോയിനിന്നു അമ്മ.....!!" കാർത്തി അവന്റെ അമ്മയുടെ അടുത്ത് ചെന്ന് അമ്മയുടെ രണ്ടു കയ്യും കൂട്ടി പിടിച്ച് വിളിച്ചു.............. "" എനിക്കറിയാം എന്റെ മോൻ തെറ്റായ തീരുമാനം ഒന്നും എടുക്കില്ലാന്ന്... നിന്റെ ഇഷ്ട്ടവും സന്തോഷവുമാണ് ആണ് അമ്മക്ക് വലുത്.... കൃതിയെ എന്റെ മരുമകൾ ആയി... അല്ല മോളായി നമ്മുടെ വീട്ടിലേക്ക് കൊണ്ടുവരാൻ അമ്മക്ക് ഏതിർപ്പൊന്നും ഇല്ല.... """ നിറഞ്ഞ പുഞ്ചിരിയോടെയുള്ള അമ്മയുടെ മറുപടി കേട്ടതും കാർത്തിക്ക് ഒത്തിരി സന്തോഷം തോന്നി അവൻ അമ്മയെ ഇറുക്കെ കെട്ടിപിടിച്ച് അവന്റെ സന്തോഷം അറിയിച്ചു ശേഷം അവൻ വല്യച്ഛനും ചെറിയച്ഛനും ബാക്കിയുള്ളവർക്കും നേരെ തിരിഞ്ഞു.... എന്നാൽ അവരിൽ ആർക്കും അവന്റെ തീരുമാനത്തോട് ഏതിർപ്പില്ലായിരുന്നു അവന്റെ സന്തോഷം മാത്രമായിരുന്നു

അവർക്ക് വലുത് കൃതിയെ ആ വീട്ടിലേക്ക് കൊണ്ടുവരാൻ അവർക്കെല്ലാവര്ക്കും പൂർണ സമ്മതമായിരുന്നു അവരിൽ ഒരാൾ പോലും കൃതിയോടുള്ള അവന്റെ സ്നേഹത്തിനപ്പുറം അവളുടെ വൈകല്യത്തിനു പ്രാധാന്യം കൊടുത്തിരുന്നില്ല................. ❤️ കാർത്തിയുടെ അമ്മ നേരെ കൃതിയുടെ അടുത്ത് ചെന്ന് അവളെ ചേർത്ത് പിടിച്ചു... ദച്ചുവും ശിവായും ഹരിയും സിദ്ധുവും എല്ലാവരും വളരെ അധികം സന്തോഷത്തിൽ ആയിരുന്നു... ❣️ അപ്പോൾ നിങ്ങൾക്ക് രണ്ടുപേർക്കും ഇഷ്ടമായ സ്ഥിതിക്ക് ഇനി കല്യാണം വച്ച്താമസിപ്പിക്കാനോ.... അത് അങ്ങ് നടത്തുവല്ലേ...... ( വല്യച്ഛൻ.... അതൊക്കെ നടത്താം വല്യച്ഛ പക്ഷേ ഒരു പ്രശ്നമുണ്ട്.... ( കാർത്തി എന്ത് പ്രശ്നം.... ( ചെറിയച്ഛൻ.... കൃതി ഇതുവരെ എന്നോട് ഇഷ്ടമാണെനൊന്നും പറഞ്ഞിട്ടില്ല അവളുടെ വീട്ടുകാർ സമാധിക്കണം എന്ന പറയുന്നേ..... ( കാർത്തി... "" അതുകേട്ടതും വല്യച്ഛനും ചെറിയച്ഛനും കൃതിയെ നോക്കി പുഞ്ചിരിച്ചു.... " മോള് ആഗ്രഹം പോലെത്തന്നെ അവരുടെ കൂടെ സമ്മധത്തിലെ എല്ലാം നടത്തു.... ""

അതുകേട്ടതും കൃതിയുടെ മനസിലും വല്ലാത്തൊരു ആശ്വാസം വന്നുനിറഞ്ഞിരുന്നു... ചുണ്ടിലായ് വിരിഞ്ഞ ചെറുചിരിയോടെ അവൾ കാർത്തിയെ നോക്കി..... അവനും അവളെ തന്നെ നോക്കി നിൽക്കുവായിരുന്നു അവർ പരസ്പരം നോക്കി പുഞ്ചിരിച്ചിരുന്നു ഇരുവരുടെ മനസിലും സന്തോഷവും പ്രണയവും മാത്രം നിറഞ്ഞു നിന്നിരുന്നു ആ തിരക്കുകൾക്കിടയിലും കണ്ണുകൾ കൊണ്ടും മൗനം കൊണ്ടും അവർ ഇരുവരും ഒരുപാട് സംസാരിച്ചിരുന്നു .......... ❣️ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 അന്നുതന്നെ ഉച്ചകഴിഞ്ഞതും അച്ചുവും സച്ചുവും ശിവയും ഡിസ്ചാർജ് ആയിരുന്നു.... ശിവയെയും കൃതിയെയും നിർബന്തിച്ചു അവർ ഇന്ന് അവർക്കൊപ്പം ഹരിയുടെ വീട്ടിലേക്കു കൊണ്ടുപോയി.... കൃതിയുടെ അച്ഛനും അമ്മയും ഹരിയുടെ വീട്ടിൽ വന്നു അവരെ കൂട്ടാം എന്നും പറഞ്ഞിരുന്നു..... ഒരു 4 മാണിയോട് കൂടി തന്നെ അവർ എല്ലാവറ്റും വീട്ടിലേക്ക് എത്തിയിരുന്നു...

ശിവയും അച്ചുവും സച്ചുവും അപ്പോഴേക്കും ക്ഷീണം ഒക്കെ മാറി പഴയപോലെ തന്നെ ആയിരുന്നു.... കുറച്ചു കഴിഞ്ഞതും എല്ലാവരെയും അമ്മമാർ ചായകുടിക്കാൻ വിളിച്ചു.... ഡെയിനിങ് ടേബിളിൽ ഇരുന്ന് ചായ കുടിക്കുവാണ് എല്ലാവരും കൃതിയും ശിവയും വന്നതുകൊണ്ട് സ്പെഷ്യൽ ആയി സ്നാക്സ് ഉണ്ടാക്കിയിട്ടുണ്ട് അമ്മമാർ..... ഇത്ര ദിവസം ഹോസ്പിറ്റലിൽ കഞ്ഞി കുടിച്ചതിന്റെ പ്രതിഷേധം അമ്മമാർ ഉണ്ടാക്കിയ സ്നാക്ക്സ് കഴിച്ചു തീർക്കുവാണ് ശിവയും സച്ചുവും അച്ചുവും...... എന്നാൽ പിന്നെ വിനയനെ വിളിച്ചു പല്ലവിയുമായുള്ള കല്യാണകാര്യം നടക്കില്ലെന്ന് പറയാം അല്ലെ.... എല്ലാവരും ചായകുടിക്കുന്നതിന്റെ ഇടക്കാണ് വല്യച്ഛൻ അങ്ങനെ പറഞ്ഞത്... കാർത്തിയുടെ അമ്മയും ആ തീരുമാനത്തെ ശരിവച്ചു ....

അല്ല ഏട്ടാ കാർത്തിയുടേം സിദ്ധുവിന്റെയും വിവാഹം ഒപ്പം നടത്തണം എന്നു ഉണ്ടായിരുന്നു എനിക്ക് അതുകൊണ്ട് നമ്മുക്ക് പല്ലവിയെ സിദ്ധുവിന് വേണ്ടി ഒന്ന് ആലോജിച്ചാലോ നല്ല കുട്ടിയല്ലേ.... ( ചെറിയച്ഛൻ.... അത് കേട്ടതും സിദ്ധു ഞെട്ടി കുടിച്ചുകൊണ്ടിരുന്ന ചായ നെറുകിൽ പോയി സിദ്ധു ചുമക്കാൻ തുടങ്ങി ഏകദേശം അതെ ഞെട്ടലിലാണ് ഹരിയും കാർത്തിയും... അച്ഛാ....... അതും വിളിച്ചു സിദ്ധു ഇരുന്നിടത്തും നിന്ന് എഴുന്നേറ്റു.... എന്താടാ.... ( ചെറിയച്ഛൻ ഇത് നടക്കില്ല എനിക്കി കല്യാണത്തിന് സമ്മതമല്ല........ ( സിദ്ധു.. അതെന്താ നിനക്ക് സമാധാമല്ലാത്തത്... ( വല്യച്ഛൻ എനിക്ക് ഇപ്പൊത്തന്നെ കല്യാണം ഒന്നും വേണ്ട.... നിങ്ങൾ കാർത്തിയുടെ നടത്തിക്കോ... ( സിദ്ധു നിനക്കും അവനും ഒക്കെറെ പ്രായമാണ് അതുകൊണ്ട് നീ ഇനി എന്തൊക്കെ പറഞ്ഞാലും കാര്യമില്ല ഇവന്റെ കല്യാണത്തിന് ഒപ്പം നിന്റെയും നടത്തും... ( ചെറിയച്ഛൻ.... അച്ഛാ ഒന്ന് മനസിലാക്ക് എനിക്ക് ആ പെണ്ണിനെ കാണുന്നതേ ഇഷ്ട്ടമല്ല എനിക്ക് പല്ലവിയെ ഇഷ്ട്ടം അല്ലച്ഛ.. അവൾ നമ്മുടെ കുടുംബത്തിന് ചേർന്നപെണ്ണല്ല.....

( സിദ്ധു... നോക്ക് മോനെ അതൊക്കെ നിന്റെ വെറും തോന്നൽ ആണ് തുടക്കത്തിൽ ചിലപ്പോ വല്ല ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും അതൊക്കെ പിന്നീട് ശരിയായിക്കോളും.... അവനെ അണുനായിപ്പിക്കാൻ എന്നപോലെ അമ്മമാരും രംഗത്തിറങ്ങി... സിദ്ധുവിന് ദേഷ്യം വന്നു കാർത്തിയെയും ഹരിയെയും നോക്കി പേടിപ്പിക്കുന്നുണ്ട്... ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല ഞാൻ ഈ കല്യാണത്തിന് സമ്മതിക്കില്ല...!! ( സിദ്ധു.. എല്ലാം നിന്റെ ഇഷ്ടത്തിന് അങ്ങോട്ട് വിട്ടുതരാൻ ഞങ്ങളും തീരുമാനിച്ചിട്ടില്ല... എന്തൊക്കെ പറഞ്ഞാലും കാർത്തിയുടെ വിവാഹത്തിനൊപ്പം നിന്റെയും നടക്കും... ഇനി അവനെ പോലെ നീ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ പറ നല്ല കുട്ടിയാണെങ്കിൽ ഞങ്ങൾ തന്നെ നടത്തി തരും അല്ലെങ്കിൽ പല്ലവിയുമായി നിന്റെ വിവാഹം ഞങ്ങൾ തീരുമാനിക്കും.... ( ചെറിയച്ഛൻ.. നിങ്ങൾ എല്ലാം ഉറപ്പിച്ചിട്ടാണോ... എന്നാൽ കേട്ടോ ഞാനും കാർത്തിയെ പോലെ ഒരു കുട്ടിയെ സ്നേഹിക്കുന്നുണ്ട്.... ( സിദ്ധു... അത് കേട്ടതും വീട്ടിലെ എല്ലാവരും ഞെട്ടി...

കൂടുതൽ ഞെട്ടിയത് കാർത്തിയും ഹരിയുമാണ്... എന്നാൽ പറ നീ ആരെയാ സ്നേഹിക്കുന്നെ.... ( വല്യച്ഛൻ.... അത് കേട്ടതും അത്ര നേരം സംസാരിച്ചിരുന്ന സിദ്ധു ആകെ പെട്ട അവസ്ഥയിലായി.... പല്ലവിയുമായുള്ള കല്യാണം മുടങ്ങാൻ വേണ്ടി അവൻ കള്ളം പറഞ്ഞതാണ് വേറെ ഒരാളെ സ്നേഹിക്കുന്നുണ്ടെന്ന്.... പറ ആരാ ആള്... ( ചെറിയച്ഛൻ.... ഈശ്വര പെട്ടല്ലോ.... ഒരു ആവേശത്തിന് കേറി പ്രേമിക്കുനുണ്ടെന്ന് പറയുകയും ചെയ്തു.... ഇനിപ്പോ ആരെ കാണിക്കും... (( സിദ്ധു ആത്മ )) പെട്ടന്ന് സിദ്ധു ഒരു ആശ്രയത്തിനായി ഹരിയെയും കാർത്തിയെയും നോക്കി.. അവരാണെങ്കിൽ " ഇവൻ എന്തൊക്കെയാ ഈ പറയുന്നേ എന്നുള്ള എക്സ്പ്രഷൻ ഇട്ടു നിനക്കുവാണ് അവരെ നോക്കി നിൽക്കുമ്പോഴാണ് സിദ്ധു ശിവയെ ശ്രദ്ധിക്കുന്നത് ഇവടെ നടക്കുന്നതൊന്നും തന്നെ ബാധിക്കാത്തപോലെ ചായയും വടയും കഴിക്കുവാണ് കക്ഷി.... പറ മോനെ ആരെയാ നിനക്കിഷ്ട്ടം...

"" അവൻ ഒന്നും പറയാതെ നിൽക്കുന്നത് കണ്ടതും അമ്മമാർ വീണ്ടും രംഗത്തിറങ്ങി... അത്.... അത് ശി.. ശിവാനി.... ( അതും പറഞ്ഞു അവൻ ശിവയെ നോക്കി.... എല്ലാവരും അത് കേട്ട് വീണ്ടും ഞെട്ടി... ഇത്രയും കാലം തല്ലുകൂടി നടന്ന ശിവയോടോ എന്ന എക്സ്പ്രഷൻ ഇട്ട് ഹരിയും കാർത്തിയും കൃതിയും ദച്ചുവും എല്ലാം അവനെ നോക്കി... അത്രനേരം ചായയിലേക്കും വടയിലേക്കും മാത്രം ശ്രദ്ധകൊടുത്തിരുന്ന ശിവ അത് കേട്ടതും തലയുയർത്തി അവനെ നോക്കി... "" ഐവാ... ചേട്ടൻ സ്നേഹിക്കുന്ന പെണ്ണിന് എന്റെ അതെ പേരാണല്ലോ.... 😁 "" ( ശിവ... അത് കേട്ടതും ബാക്കി എല്ലാവർക്കും ചിരിവന്നു ഹരിയും കാർത്തിയും ആക്കി ചിരിച്ചുകൊണ്ട് സിദ്ധുവിനെ നോക്കി.. അവൻ ആണെങ്കിൽ എനിക്ക് എന്തിന്റെ കേടായിരുന്നു എന്ന എക്സ്പ്രഷൻ ഇരൈംട്ട് നിൽക്കുവാണ്... അല്ല ചേട്ടാ ആ കുട്ടി എന്ത് ചെയ്യുവാ പഠിക്കുവാണോ....... ( ശിവ... ഏയ്യ് അല്ല ഡോക്ടർ ആണ്.... ( സിദ്ധു... "" അയ്യോ വീണ്ടും പൊളിച്ചു എന്റെ അതെ പേര് എന്റെ അതെ ജോലി.... 🤩 ( ശിവ... "" അതുകൂടി കേട്ടതും സിദ്ധു ദയനീയമായി കാർത്തിയെയും ഹരിയെയും നോക്കി.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story