My Better Half: ഭാഗം 22

my better half

രചന: അപ്പു

"" അയ്യോ വീണ്ടും പൊളിച്ചു എന്റെ അതെ പേര് എന്റെ അതെ ജോലി.... 🤩 ( ശിവ... "" അതുകൂടി കേട്ടതും സിദ്ധു ദയനീയമായി കാർത്തിയെയും ഹരിയെയും നോക്കി.... വീട്ടിലെ ബാക്കിയുള്ളവർ എല്ലാവരും സിദ്ധുവിനെ തന്നെ സൂക്ഷിച്ചു നോക്കി.... ആ.. അത് പിന്നെ വൺ സൈഡ് ലവ് ആണ്..... (അവരുടെ എല്ലാവരുടെയും നോട്ടം കണ്ട് സിദ്ധു പറഞ്ഞു.... അല്ല ചേട്ടാ ആ കുട്ടിയുടെ ഫോട്ടോ വല്ലതും ഉണ്ടോ കാണാനാ.... ( ശിവ... ആദ്യം ആ കൊച്ചിനോട് നേരാവണ്ണം പോയി പറയടാ എന്നിട്ട് ഞങ്ങളോട് പറ... നിങ്ങളുടെ ഇഷ്ട്ടം പോലെ നടത്തി തരാം... ( അതും പറഞ്ഞു ചിരിച്ചുകൊണ്ട് വല്യച്ഛനും ചെറിയച്ഛനും അമ്മമാരും അവിടെ നിന്നും പോയി... പറ ഏട്ടാ ഉണ്ടോ ഫോട്ടോ...

( അച്ചു... സിദ്ധു ആണെങ്കിൽ മൂന്നെണ്ണത്തിനെയും നോക്കി പല്ലുകടിച്ചു ഗാലറിയിൽ നിന്ന് അവരെ എല്ലാവരും കൂടി എടുത്ത ഗ്രൂപ്പ്‌ ഫോട്ടോയിൽ ശിവയെ സൂം ചെയ്ത് അവർക്ക് കൊടുത്തു.... ഫോൺ കയ്യിൽ കിട്ടിയതും അതിലെ ഫോട്ടോ കണ്ട് അന്തം വിട്ട് ശിവ സിദ്ധുവിനെ നോക്കി.... പിന്നെ വീണ്ടും ഫോട്ടോയിലേക്ക് തന്നെ നോക്കി.... അവളുടെ എക്സ്പ്രഷൻ ഒക്കെ കണ്ട് അച്ചുവും സച്ചുവും കൂടി അതിലേക്ക് നോക്ക്കി ഫോട്ടോ കണ്ട് അവരും ഞെട്ടി സിദ്ധുവിനെ നോക്കി...... ഇത്..... ഇത് സിദ്ധുവേട്ടാ.... 😳.. ( ശിവ "" ശോ നോക്കിക്കേ ഈ കുട്ടിക്ക് എന്റെ അതെ മുഖചായ... എന്നെപോലെ തന്നെ ഉണ്ട്.... 😮 "" ( ശിവ... അതുകൂടി കേട്ടതും കാറ്റഴിച്ചുവിട്ട ബലൂൺ പോലെ ആയി സിദ്ധു.... 🥴 അതെ ചേച്ചി ഞാനും അതാ ഞെട്ടിയത് കറക്റ്റ് ചേച്ചി തന്നെ....

( സച്ചു... ഇനി ഇത് എന്റെ ഇരട്ട വല്ലതും ആവോ.... 🤔🤔🤔.. പണ്ട് ഹോസ്പിറ്റലിൽ നിന്ന് കളഞ്ഞു പോയതോ മറ്റോ.... 🤔🤔🤔 ( ശിവ ഗഹനമായി ആലോചിച്ചു പറഞ്ഞു .... ചേച്ചിയുടെ അതെ കണ്ണ്... ചേച്ചിയുടെ അതെ മൂക്ക് മൊത്തം ചേച്ചിയെ പോലെ തന്നെ.... ചേച്ചി ഉറപ്പിച്ചോ ഇത് ഇരട്ട തന്നെ.... ( അച്ചു.. ശേ ഒപ്പം ഉണ്ടായിരുന്നെങ്കിൽ ഒരേ പോലെ ഡ്രസ്സ്‌ ഒക്കെ ഇട്ട് നടക്കാമായിരുന്നു... 😪😪😪😪😪(ശിവ ശരിയാ... ഈ ഡ്രസ്സ്‌ തന്നെ നോക്ക് ചേച്ചിക്കും ഇല്ലേ ഇതുപോലൊന്ന്... ( അച്ചു.. അതെ അതെ.. 🤧 ഇത് എന്റെ ഇരട്ട തന്നെയാ.. ( ശിവ... പെട്ടനാണ് അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങിയത്.. അവരുടെ വർത്തമാനം കേട്ട് ചിരികടിച്ചു പിടിച്ചു നിൽക്കുവായിരുന്നു ബാക്കിയുള്ളവർ അവസാനത്തെ ശിവയുടെ ഡയലോഗിൽ ഹരി ചിരിച്ചു ഒപ്പം കാർത്തി ദച്ചു കൃതി എല്ലാവരും ചിരിച്ചു....

സിദ്ധുമാത്രം...... കള്ളം പറയാൻ തോന്നിയ നിമിഷത്തെ ശപിച്ചു അവിടെയുള്ള ഒരു കസേരയിൽ പോയി ഇരുന്നു...... ഓഹ് എന്റെ കുരുട്ടേ.. നീ ശരിക്കും പൊട്ടത്തി ആണോ അതോ അഭിനയിക്കുന്നതോ.... 😂😂😂😂( ഹരി... ഇങ്ങനെ ഒക്കെ ഒരാൾക്ക് അഭിനയിക്കാൻ പറ്റുവോ... 😂😂😂 ( കാർത്തി.... ഓഹ് 😏 ഇത്ര ചിരിക്കാൻ മാത്രം ഒന്നുല്ല... നിങ്ങൾ നോക്കി നോക്ക് ഈ ഫോട്ട്.......🙄 പറഞ്ഞത് മുഴുമ്മിപ്പിക്കാതെ ശിവ വീണ്ടും ഫോണിലേക്ക് നോക്കി അവർക്ക് കാണിച്ചു കൊടുക്കാൻ വേണ്ടി ഫോൺ തിരിക്കാൻ നിന്നപ്പോഴാണ് ആ ഫോട്ടോ സൂം ഔട്ട്‌ ആയത്... അപ്പോഴാണ് അവൾ അവൾക്കടുത്ത് നിൽക്കുന്ന കൃതിയെയും ദച്ചുവിനെയും ബാക്കി എല്ലാവരെയും ശ്രദ്ധിക്കുന്നത്..... അവളുടെ നോട്ടം കണ്ട് അങ്ങോട്ട്‌ നോക്കിയ അച്ചുവും സച്ചുവും അവളെ പോലെത്തന്നെ ഒന്നും മനസിലാവാതെ അതിലേക്ക് നോക്കി നിന്ന്.... '

അല്ല ഇത് ശിവേച്ചി അല്ലെ.... ( അച്ചു " ഹാവു ഒന്നിനെലും ബോധം വച്ചു..... ( കാർത്തി " ശരിയാ... ഇത് ഞാൻ അല്ലെ... 😦 ഡോക്ടർ ശിവാനി അപ്പോ അത് ഇത് ഞാൻ........ 😯 ഞാനോ...... 🙄🙄 (ശിവ... ഏയ്യ് ഏയ്യ് അങ്ങനെ വരാൻ വഴിയില്ലല്ലോ 🤔🤔🤔🤔 "" അതും പറഞ്ഞുകൊണ്ട് ശിവ നേരെ കസേരയിൽ ഇരിക്കുന്ന സിദ്ധുവിനടുത്തേക്ക് ചെന്നു..... അതെയ്..... ( ശിവ എന്താ..... 🤨 ( സിദ്ധു ആള് മാറീട്ടൊന്നും ഇല്ലല്ലോ അല്ലെ..... 🤔🤔 ഒന്നുകൂടി നേരെ നോക്കിക്കോ അതിലുള്ള എന്നെ തന്നെയാണോ പുരുഷു ഉദേശിച്ചേ 🧐🧐.... ( ശിവ... പുരുഷു നിന്റെ കെട്ടിയോൻ.. 😬😬( സിദ്ധു.... ആ അതാണ്.. അത് ആവാനാണോ നിങ്ങളുടെ പരിപാടി എന്നാണ് ഞാൻ ചോദിച്ചേ... 🧐 ( ശിവ.. എന്ത്... ( സിദ്ധു അല്ല കെട്ടിയോനെ.... ( ശിവ 😬😬 ഈ... നീ ഇങ്ങ് വന്നേ... എനിക്കൊന്ന് സംസാരിക്കണം... ( അതും പറഞ്ഞുകൊണ്ട് സിദ്ധു ശിവയുടെ കയ്യും പിടിച്ചുകൊണ്ടു പുറത്തേക്ക് പോയി...

അതെ ഞാൻ പറയുന്ന കാര്യം നീ നേരാവണ്ണം കേൾക്കണം.. എനിക്ക് പല്ലവിയെ തീരെ ഇഷ്ട്ടമല്ല അവൾ ഇങ്ങോട്ട് വന്നാൽ വലിയ പ്രശ്നമാണ്. ഇവിടുള്ളവർ എന്നെകൊണ്ട് അവളെ കല്യാണം കഴിപ്പിക്കും അത് ഒഴിവാക്കാൻ വേണ്ടിയാണ് ഞാൻ നിന്നെ ഇഷ്ട്ടമാണെന്ന് പറഞ്ഞത്..... അല്ലതെ എനിക്ക് നിന്നോട് അത്തരത്തിലുള്ള ഫീലിംഗ്സ് ഒന്നും ഇല്ല... മനസ്സിലായോ.... ( സിദ്ധു ആ അപ്പോ വീട്ട് കാരോട് ഇനി എന്ത് പറയും.... ( ശിവ. ഞാൻ വെറുതെ പറഞ്ഞതാണെന്ന് അറിഞ്ഞാൽ അവർ വീണ്ടും പല്ലവിയെ ആലോജിക്കും... സോ.. ഞാൻ നിന്നെ കല്യാണം കഴിക്കാൻ തീരുമാനിച്ചു...😏 ( സിദ്ധു ഹാഹാ... അതങ്ങോട് ഒറ്റക്ക് തീരുമാനിച്ച മതിയോ... എനിക്കുകൂടി സമ്മതമാവണ്ടേ..... 😏😏( ശിവ... നീ സമ്മതിക്കണം.... ( സിദ്ധു... പറ്റത്തില്ല... 😏 ( ശിവ... അതെന്താ നിനക്ക് സമ്മതിച്ചാൽ എന്നെക്കാൾ നല്ല വേറെ ഒന്നിനെ നിനക്ക് കിട്ടാനില്ല...

( സിദ്ധു... അയ്യോ എനിക്ക് ഇത്ര നല്ലതിനെ വേണ്ട ചേട്ടോയ്... 😌 അത്കൊണ്ട് എനിക്ക് ഈ കല്യാണത്തിന് സമാധാമല്ല.... ( ശിവ നീ എനിക്ക് വേണ്ടി സമ്മതിക്കണ്ട നിന്റെ കൃതിക്ക് വേണ്ടി സമ്മതിച്ചാൽ മതി അവളോട് സ്നേഹമുണ്ടെങ്കിൽ സമ്മതിച്ചാൽ മതി....... ( സിദ്ധു... കൃതിക്കുവേണ്ടിയോ.... 🙄 ( ശിവ... ആ കൃതിക്കുവേണ്ടി നിനക്കറിയോ നീ സമ്മതിച്ചില്ലെങ്കിൽ എന്തായാലും പല്ലവിയുമായുള്ള എന്റെ കല്യാണം അവർ നടത്തും.... പല്ലവിക്ക് ആണേൽ കാർത്തിയെ ഭയങ്കര ഇഷ്ട്ടമായിരുന്നു..... അവൾ ഈ വീട്ടിൽ വന്നാൽ ഉറപ്പായും കാർത്തിയെയും കൃതിയെയും പിരിക്കാൻ നോക്കും.... പാവം കൃതികത്തൊക്കെ സഹിക്കുവോ.... ആഹ് ഇനിപ്പോ നിന്റെ തീരുമാനം പോലെ ഇരിക്കും കാര്യങ്ങൾ...(സിദ്ധു.... ആണോ.... 😳 അവൾ അങ്ങനത്തെ ആളാണോ.. 😬 സമ്മതിക്കില്ല എന്റെ കൃതിയുടെ സന്തോഷം നശിപ്പിക്കാൻ അവളെ സമ്മതിക്കില്ല....

( ശിവ ആ അതാണ് ഞാൻ പറഞ്ഞത്... നീ ഈ കല്യാണത്തിന് സമ്മതിച്ചാൽ എല്ലാ പ്രശ്നവും തീരും... പിന്നെ നിനക്ക് നിന്റെ ദച്ചുനെയും കൃതിയെയും പിരിഞ്ഞു ഇരിക്കുകയും വേണ്ട...... ( സിദ്ധു.... അത് ശരിയാ... ഇവിടാണേൽ ഇപ്പോഴും അവരും ഒപ്പം ഉണ്ടാവും.... 🤔🤔 ആ അതാ ഞാൻ പറഞ്ഞത് ഇതിന് സമ്മതിച്ചാൽ രണ്ടുപേർക്കും ഗുണം... ഞാൻ ഇടക്കെ നാട്ടിലേക്ക് വരുകയും ഉള്ളു.. (സിദ്ധു.... എന്ന പിന്നെ അങ്ങനെ എന്തായാലും ഏതെങ്കിലും ഒരുത്തന്റെ ജീവിതം തുലക്കും അതിപ്പോ തന്റെ ആയാൽ എനിക്ക് ലാഭമേ ഉള്ളു... 😌 ( ശിവ... അങ്ങനെ എങ്കിൽ അങ്ങനെ.. അപ്പോ നിനക്ക് ഏതിർപ്പൊന്നും ഇല്ലല്ലോ അല്ലെ... ( സിദ്ധു ഇല്ല.... 😁 ( ശിവ.... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 എന്നാലും നിനക്ക് ഞങ്ങളോടെലും അവളോടുള്ള ഇഷ്ട്ടം തുറന്നു പറയാർന്നു... ( ഹരി. എന്റെ ഹരി നിനക്ക് തോന്നുന്നുണ്ടോ എനിക്ക് ആ അരവട്ടിനോട് പ്രേമമാണെന്ന്... 😬

ആ പല്ലവിയെ ഒഴിവാക്കാൻ ഞാൻ വെറുതെ പറഞ്ഞതല്ലേ.... ( സിദ്ധു.. അല്ല അവൾ സമ്മതിക്കുവോ ഈ കല്യാണത്തിന്.... ( കാർത്തി.. അതൊക്കെ സമ്മതിച്ചു... ( സിദ്ധു എങ്ങനെ...!! ( കാർത്തി ആദ്യമൊന്നും അവൾ പറ്റില്ലെന്നു പറഞ്ഞു പിന്നെ ഒന്നും നോക്കില്ല കുറച്ചു തള്ളി മറിച്ചു ആ വട്ട് അതൊക്കെ വിശ്വസിച്ചു... 🤭 ബുദ്ധിയില്ലാത്തോണ്ട് വേഗം സെറ്റായി... ( സിദ്ധു.... അല്ല നീ ഇതൊക്കെ തമാശ ആയിട്ടാണോ കാണുന്നെ സിദ്ധു...!! അല്ല നീ വീട്ടുകാരെ ആണോ പറ്റിക്കുന്നെ അതോ നിന്നെയോ... ( ഹരി... ആ എനിക്കറിയില്ല പോണപാട്ടിൽ പോട്ടെ... എന്തായാലും പല്ലവിയെക്കാൾ നല്ലത് ശിവാനി തന്നെയാ ഞാൻ ഇപ്പോ അത്രയേ നോക്കുന്നുള്ളു....!! അതും പറഞ്ഞു സിദ്ധു അബിടെനിന്നും പോയി....! ..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story