My Better Half: ഭാഗം 23

my better half

രചന: അപ്പു

അല്ല നീ ഇതൊക്കെ തമാശ ആയിട്ടാണോ കാണുന്നെ സിദ്ധു...!! അല്ല നീ വീട്ടുകാരെ ആണോ പറ്റിക്കുന്നെ അതോ നിന്നെയോ... ( ഹരി... ആ എനിക്കറിയില്ല പോണപാട്ടിൽ പോട്ടെ... എന്തായാലും പല്ലവിയെക്കാൾ നല്ലത് ശിവാനി തന്നെയാ ഞാൻ ഇപ്പോ അത്രയേ നോക്കുന്നുള്ളു....!! അതും പറഞ്ഞു സിദ്ധു അവിടെനിന്നും പോയി....! 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 കാർത്തി എനിക്ക് ശരിക്കും ദേഷ്യം വരുന്നുണ്ടേ ഇവൻ ഇത് എന്തൊക്കെയാ കാണിക്കുന്നേ ആരെ ബോധിപ്പിക്കാനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് ഇതൊക്കെ കുട്ടിക്കളി ആയിട്ടാണോ അവന് തോന്നുന്നത്... ( ഹരി നീ വെറുതെ ടെൻഷനടിക്കേണ്ട ഹരി... അവനെ നിനക്ക് അറിയുന്നതല്ലേ ഇത്രയും കാലം നമ്മളോടൊപ്പം പഠിച്ചിട്ടും വേറെ ഏതെങ്കിലും പെൺകുട്ടികളോട് ഇത്ര അടുപ്പത്തിൽ അവൻ സംസാരിക്കുന്നത് നീ കണ്ടിട്ടുണ്ടോ തല്ലുകൂടാൻ ആണെങ്കിലും ആദ്യമായിട്ട് ശിവയോടാണ് അവന് ഇങ്ങനെ സംസാരിച്ചത്.....

നമ്മൾക്ക് ഒക്കെ സ്കൂളിലും കോളേജിലും ഒരുപാട് ഗേൾസ് ഫ്രണ്ട്‌സ് ഉണ്ട് പക്ഷെ അവനോ.... അവന് ഇന്റർവെൽ ആയാലും ലഞ്ച് ബ്രേക്ക് ആയാലും ഒക്കെ നമ്മുടെ ക്ലാസ്സിലേക്ക് വരും... അവന് ആകെ ഫ്രണ്ട്‌സ് ആയി കുറച്ചു ബോയ്സ് മാത്രമേ ഉള്ളു അവന് ആകെ നേരാവണ്ണം സംസാരിക്കുന്ന പെൺകുട്ടി അച്ചു ആണ്... പിന്നെ ദച്ചു ഇങ്ങോട്ട് വന്ന ശേഷം അവളോടും... പിന്നെ ശിവയും... അവന് അവളോട് എന്തൊക്കെയോ ഫീലിംഗ്സ് ഉണ്ട് അത് അവൻ സമ്മതിച്ചു തരുന്നില്ല എന്നെ ഉള്ളു അല്ലെങ്കിൽ അവന്റെ ഈഗോ, ആറ്റിട്യൂട് അതൊക്കെ ഓർത്ത് അവന് സമ്മതിക്കുന്നില്ല.... അതും അല്ലങ്കിൽ അവൻ അത് ഇതുവരെ മനസിലാക്കിയിട്ടില്ല..... അല്ലാതെ ഒട്ടും ഇഷ്ടമില്ലാതെ അവന് ഈ കല്യാണത്തിന് സമ്മതിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ....

( കാർത്തി... മ്മ് നേരെ ആയാൽ മതി അവർ രണ്ടുപേരും ഒന്നിക്കണം എന്നുതന്നെയാ എന്റെയും ആഗ്രഹം... ( ഹരി... അതൊക്കെ നടക്കും എടാ ചെലപ്പോൾ നമ്മളെക്കാൾ ഹാപ്പിയായി ജീവിക്കുന്നത് അവരാവും.... ( അതും പറഞ്ഞു പുഞ്ചിരിച്ചുകൊണ്ട് കാർത്തി അവിടെ നിന്നും പോയി..... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 അന്ന് വൈകിട്ടോടെ കൃതിയുടെ അച്ഛനും അമ്മയും എല്ലാവരും അങ്ങോട്ട് വന്നിരുന്നു...... വല്യച്ഛനും ചെറിയച്ഛനും കൃതിയുടെ അച്ഛനോട് കാർത്തിയുടെയും സിദ്ധുവിന്റെയും വിവാഹ ആലോചനയുടെ കാര്യം സംസാരിച്ചു.. ഒപ്പം കാർത്തിയും സിദ്ധുവും ഹരിയും ഉണ്ടായിരുന്നു കാർത്തിക്കും സിദ്ധുവിനും നല്ല ടെൻഷൻ ഉണ്ടായിരുന്നു അനുകൂലമായ ഒരു മറുപടി ഉണ്ടായില്ലെങ്കിലോ എന്ന് ഓർത്ത്.....

അവരെ പോലെത്തന്നെ അച്ഛന്റെ മറുപടി ഓർത്ത് ടെൻഷൻ അടിച്ചു ഇരിക്കുവാണ് കൃതിയും......... അവർ പറയുന്നത് കേട്ടതും ആ അച്ഛന്റെ കണ്ണുകൾ ഒരു വേള നിറഞ്ഞുപോയിരുന്നു.... എല്ലാവരും തന്റെ മകളുടെ വൈകല്യത്തിനു പ്രധാന്യം നൽകി ഓരോ വിവാഹ ആലോചനകളിൽ നിന്നും പിന്തിരിയുമ്പോൾ... അവളുടെ വൈകല്യങ്ങൾക്കപ്പുറം അവളോടുള്ള സ്നേഹത്തിന്നു പ്രാധാന്യം നൽകി അവളെ വിവാഹം കഴിക്കാൻ തയ്യാർ ആയ കാർത്തിയോട് ആ അച്ഛൻ അടങ്ങാത്ത ബഹുമാനം ആയിരുന്നു.... അതിനപ്പുറം ആ മനസ്സുനിറയെ സന്തോഷം മാത്രമായിരുന്നു.... അവനെക്കാൾ നല്ലൊരു പയ്യനെയും ഇതിനേക്കാൾ നല്ലൊരു കുടുംബവും അവൾക്ക് വേറെ കിട്ടാനില്ല എന്ന സന്തോഷം.. അതുപോലെ എന്നും അവൾക്കു വേണ്ടി സംസാരിച്ചിരുന്ന അവളുടെ രണ്ടു സഹോദരിമാർക്കൊപ്പം എന്നും അവൾ ഉണ്ടാകും എന്നോർത്തുള്ള സന്തോഷം.... ❣️❣️❣️

ആ അച്ഛനും യാതൊരുവിധ ഏതിർപ്പും ഉണ്ടായിരുന്നില്ല പകരം സന്തോഷം മാത്രമായിരുന്നു.... 💞 കാർത്തിക്കും ഒരുപാട് സന്തോഷം തോന്നി പെട്ടന്ന് തന്നെ കൃതിയെ കാണാൻ തോന്നി അവന്..... ❣️ അച്ഛന്മാർ എല്ലാം കൂടി നാളെ തന്നെ ഒഫീഷ്യൽ ആയി പെണ്ണുകാണാൽ ചടങ്ങ് നടത്താനും അവിടെ വച്ച് തീരുമാനമായി.... കൃതിയെ അനോഷിച്ചു നടക്കുകയാണ് കാർത്തി മോളിൽ നിന്ന് അച്ചുവിന്റെയും ശിവയുടെയും ശബ്ദം കേട്ടതും അവൻ നേരെ അങ്ങോട്ടുപോയി അവിടെ ബാൽകാണിയിൽ ഇരുന്ന് ഫോണിൽ കാര്യമായി എന്തോ നോക്കുകയാണ് ശിവയും അച്ചുവും സച്ചുവും ദച്ചുവും.. അവരിൽ നിന്നെല്ലാം വിട്ട് ഒരു സൈഡിൽ ടെൻഷനോട് ഇരിക്കുവാണ് കൃതി.... കാർത്തി അതുകണ്ടതും ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവർ കാണാതെ അവിടെ നിന്നും മാറി ശേഷം കൃതിയുടെ ഫോണിലേക്ക് വിളിച്ചു.... 💞💞💞

അച്ഛന്റെ മറുപടി എന്താവും എന്ന് ആലോജിച് ആകെ ടെൻഷൻ ആണ് ശിവയും ദച്ചുവും എന്തോ വീഡിയോ കാണാൻ കുറെ വിളിച്ചെങ്കിലും എന്തോ അതിലൊന്നും ശ്രദ്ധിക്കണം തോന്നാത്തത് കൊണ്ട് അവിടെ നിന്നും മാറി ഇരുന്ന് ഓരോന്ന് ആലോജിക്കുമ്പോഴാണ് പെട്ടന്ന് ഫോണിലേക്ക് ഒരു കാൾ വന്നത് നോക്കിയതും അത് കാർത്തിയേട്ടൻ ആയിരുന്നു... പെട്ടന്ന് തന്നെ ഫോൺ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തുവച്ചു.. 💙 "" പെട്ടന്നു താഴേക്കു വാ.....!! "" ഒറ്റക്ക്...!! "" 💙 ഫോൺ എടുത്തതും കാർത്തിപറയുന്നത് കേട്ടതും അവൾ ഒന്നും സംശയിച്ചു നിന്നു... പിന്നെ താഴോട്ട് പോകാൻ എഴുന്നേറ്റു ബാക്കി നാലും ഫോണിൽ ആയിരുന്നത് കൊണ്ട് അവൾ പോയത് അവരാരും ശ്രദ്ധിച്ചിരുന്നില്ല... താഴേക്ക് പോകുമ്പോഴാണ് പെട്ടന്ന് ആരോ അവളുടെ കയ്യിൽ പിടിച്ച് അടുത്തുള്ള ഒരു റൂമിലേക്ക് കയറ്റിയത്...... പെട്ടന്ന് ഞെട്ടി തിരിഞ്ഞ് നോക്കിയതും കൃതി കണ്ടു വാതിലടച്ചു തനിക്കുനേരെ പുഞ്ചിരിയോടെ വരുന്ന കാർത്തിയെ......

കാർത്തി പെട്ടന്നു തന്നെ കൃതിക്ക് അടുത്ത് വന്നു അവളെ ഇറുക്കെ കെട്ടിപിടിച്ചു... അവന്റെ ആ പ്രവർത്തിയിൽ ആകെ തറഞ്ഞു നിൽക്കുവാണ് കൃതി അവൾ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല..... കൃതി..... " അവളിൽ നിന്നും വിട്ടുമാറി അവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് കണ്ണുകളിലേക്ക് നോക്കി അവൻ ആർദ്രമായി വിളിച്ചു...... ❣️ എന്നാൽ അത്രയും അടുത്ത് അവന്റെ സാമിപ്യത്തിൽ അവൾ ആകെ ഞെട്ടിയിരുന്നു ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു കൃതി അവളുടെ ഹൃദയമിടിപ്പുപോലും അവന്റെ സാമിപ്യത്തിൽ ക്രമാതീതമായി ഉയർന്നിരുന്നു..... "" കൃതി... അച്ഛൻ... അച്ഛൻ സമ്മതിച്ചു.... നിന്റെ ആഗ്രഹം പോലെ നമ്മുടെ വിവാഹത്തിന് നിന്റെ അച്ഛൻ സമ്മതിച്ചു..... "" അത്യാധികം സന്തോഷത്തോടു കൂടിയായിരുന്നു അവൻ അത് പറഞ്ഞിരുന്നത്.... അതുകേട്ടതും ഒരു നിമിഷം കൃതിക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി..

. ഇത്രനേരം അവന്റെ സാമിപ്യത്തിൽ അവൾക്കുണ്ടായ മാറ്റങ്ങൾ എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതായി തീർന്നിരുന്നു... ഒരുപാട് സന്തോഷം തോന്നിയിരുന്നു അവൾക്ക് ആ നിമിഷം അതിന്റെ പ്രതിഫലനമെന്നോളം ആ മുഖത്തു മനോഹരമായൊരു പുഞ്ചിരി വിരിഞ്ഞിരുന്നു ഒപ്പം ആ കണ്ണുകൾ കണ്ണുകൾ സന്തോഷത്താൽ ഈറഞ്ഞണിഞ്ഞിരുന്നു.... തന്റെ കൈക്കുമ്പിളിൽ ഇരിക്കുന്ന കൃതിയുടെ മുഖത്തുകൂടി ഒഴുകി ഇറങ്ങുന്ന കണ്ണുനീർ തുള്ളികളെ രണ്ടുകൈകളുടേലും തള്ളവിരൽ കൊണ്ട് തുടച്ചു മാറ്റിയിരുന്നു കാർത്തി പിന്നീട് അവളുടെ നെറ്റിയിൽ തന്റെ നെറ്റി മുട്ടിച്ചുവച്ച് അവളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു അവൻ.......... ❣️ ഇരുവരുടെ കണ്ണുകളിലും സന്തോഷം മാത്രമായിരുന്നു ആ നിമിഷം പരസ്പരം ഒന്നും സംസാരിക്കാതെ ഇരുവരും മുഖത്തോട് മുഖം നോക്കി ഏറെ നേരം നിന്നു... കൃതി......!!

പുറത്തുനിന്നുള്ള ശിവയുടെ ശബ്ദം കേട്ടതും കാർത്തി കൃതിയിൽ നിന്നും വിട്ടുനിന്നു പിന്നെ വീണ്ടും അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്തു അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.... ശേഷം അവളെ വിട്ടു നിന്നു... കൃതിയാണെങ്കിൽ അവന്റെ ആ പ്രവൃത്തിയിൽ ആകെ ഞെട്ടി അവനെ നോക്കി.... അവൻ ഒന്നു ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ തട്ടികൊണ്ട് പൊക്കോ എന്നു പറഞ്ഞു..... അത് കേൾക്കാൻ കാത്തപോലെ അവൾ അവിടെ നിന്നു പുറത്തേക്ക് നടന്നു വാതിൽ തുറന്ന് അവനെ ഒന്നുകൂടി തിരിഞ്ഞ് നോക്കി ഒന്നു പുഞ്ചിരിച്ചുകൊണ്ട് അവിടെ നിന്നും ശിവക്കടുത്തേക്ക് പോയി....... അവൾ പോയ വഴിയേ നോക്കി നിൽക്കുവാണ് കാർത്തി.... ആഗ്രഹിച്ചത് തന്നെ നേടാൻ പറ്റിയ സന്തോഷത്തിലാണ് അവൻ... അവൻ റൂമിലെ ബെഡിലേക്ക് കണ്ണുകൾ അടച്ചു കിടന്നു മനസ്സിൽ അപ്പോഴും മായാതെ കൃതിയുടെ മുഖം മാത്രമായിരുന്നു........ ❣️ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞.

അന്നു വൈകുനേരത്തോട് കൂടിത്തന്നെ കൃതിയും അച്ഛനും അമ്മയും ശിവയും അവിടെ നിന്നും പോയി... നാളെ കാർത്തിയെയും സിദ്ധുവിനെയും കൂട്ടി പെണ്ണുകാണാൻ ആയി അങ്ങോട്ട്‌ പോകാം എന്നും അവിടെ വച്ചു ബാക്കി തീരുമാനങ്ങൾ എടുക്കാമെന്നും തീരുമാനിച്ചു.... (( പിറ്റേന്ന്.....)) കൃതിയുടെ വീട്ടിൽ വരുന്നവരെ സ്വികരിക്കാൻ ഉള്ള തിരക്കിൽ ആണ് അച്ഛനും അമ്മയും രാവിലെ തന്നെ കുളിച്ചു നല്ല ഡ്രസ്സ്‌ എല്ലാം ഇട്ടു നിൽപ്പണ് കൃതിയും ശിവയും.. കുറച്ചുനേരം കഴിഞ്ഞതും അവരെല്ലാവരും വന്നു ശിവയും കൃതിയും എല്ലാവർക്കും ചായാകൊടുത്തു.. അച്ചന്മാർ എല്ലാവരും ജാതകവും കയ്യിൽ പിടിച്ച് നേരെ പണിക്കരുടെ അടുത്തേക്ക് വിട്ടു... കുറച്ചു കഴിഞ്ഞതും അവർ വന്നു.. രണ്ടുപേരുടെ ജാതകവും നല്ല പൊരുത്തം ഉണ്ട്... അതുകൊണ്ടുതന്നെ സിദ്ധുവിന്റെ ലീവ് തിരുന്നതിനു മുൻപ് എൻഗേജ്മെന്റ് കഴിക്കാനും അവന്റെ അടുത്ത ലീവിന് രണ്ടുപേരുടെയും വിവാഹം നടത്താനും ഇരുകൂട്ടരും തീരുമാനിച്ചു....... ❣️ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

പച്ച... പച്ച.... പച്ച.... എനിക്ക് പച്ച മതി... ( ശിവ.... നടക്കില്ലാന്ന് പറഞ്ഞ നടക്കില്ല ചുവപ്പ് മതി...... ( സിദ്ധു വേണ്ട പച്ച....!!🤨 ( ശിവ പറ്റില്ല ചുവപ്പ്...... 😬( സിദ്ധു... പച്ച.... ( ശിവ ചുവപ്പ്..... ( സിദ്ധു... പച്ച പച്ച... ( ശിവ ഇല്ല ചുവപ്പ്.. ( സിദ്ധു ഓഹ് എന്തിനാടാ ഇവടെ വന്നിട്ടും തല്ലു കൂടുന്നെ... ന്നാ ഈ നീലയോ മഞ്ഞയോ എടുത്തുകൂടെ നല്ല രസം ഉണ്ടെടാ രണ്ടും നീല മഞ്ഞ...... ( ഹരി വേണ്ട ഹരിയേട്ടാ എനിക്ക് പച്ചമതി... ( 😪ശിവ ചുവപ്പേ എടുക്കു.... 😏( സിദ്ധു... അതെ...!! ഒന്നു നിർത്തിക്കെ നിങ്ങൾ ഇവിടെ ലുഡോ കളിക്കുകയല്ല... അവരുടെ ഒരു പച്ച ചുവപ്പ് നീല മഞ്ഞ... എൻഗേജ്മെന്റിന് ഡ്രസ്സ്‌ എടുക്കാനാണ് വന്നിരിക്കുന്നെ അത് ഓർമ്മയുണ്ടോ... ഏതേലും ഒന്ന് വേഗം എടുക്ക് എന്നിട്ടുവേണം എനിക്ക് എടുക്കാൻ..... ( സച്ചു.... ഡ്രസ്സ്‌ എടുക്കാൻ വേണ്ടി രണ്ടു കുടുംബക്കാരും കൂടി കടയിലേക്ക് വന്നതാണ് അവിടെ ഡ്രസ്സ്‌ നോക്കാൻ തുടങ്ങിയപ്പോൾ മുതൽ തുടങ്ങിയതാണ് ശിവയും സിദ്ധുവും ഇന്ത്യ പാക്ക്‌ യുദ്ധം.....

ഇവരുടെ അടി ഇപ്പോഴൊന്നും തിരില്ലെന്നു മനസിലാക്കിയ അമ്മമാർ അവിടെ നിന്നും സാരി സെക്ഷനിലേക്ക് പോയി... നിങ്ങൾ ഇവിടെ കിടന്ന് തല്ലുകൂടിക്കോ... ഞാൻ പോകുവാ... അതും പറഞ്ഞു ഹരി അവിടെ നിന്നും എക്സ്കേപ്പ് ആയി നേരെ ദച്ചുവിനടുത്ത് പൊങ്ങി.... കാർത്തി പിന്നെ ആദ്യമേ കൃതിയെ കൂട്ടി മുങ്ങിയിരുന്നു 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 മുന്നിൽ നിരത്തിയിട്ട സാരികളിൽ നോക്കി നിൽക്കുവാണ് ദച്ചു... മറ്റൊരു ഭാഗത്തു അമ്മമാർ എല്ലാം അവർക്കുവേണ്ട സാരികൾ എടുക്കുന്നുണ്ട്... "" എന്താണ് വൈഫി സാരിയൊന്നും ഇഷ്ട്ടപെട്ടില്ലേ..... "" എല്ലാ സാരികളിലേക്കും മാറി മാറി നോക്കുന്ന ദച്ചുവിന്റെ ഷോൾഡറിൽ കൂടി കയ്യിട്ടുകൊണ്ട് ഹരി ചോദിച്ചു... പെട്ടന്ന് ദച്ചു ഒന്ന് പേടിച്ചെങ്കിലും അവനാണെന്ന് മനസിലായതും ഒന്നും പുഞ്ചിരിച്ചുകൊണ്ട് അവനോട് ചേർന്നുനിന്നു.... "" പറ ഒന്നും ഇഷ്ട്ടപെട്ടില്ലേ വൈഫി... ""

( ഹരി... ഇഷ്ട്ടപെട്ടലോ... പക്ഷേ ഏത് എടുക്കണം എന്ന കൺഫ്യൂഷനിൽ ആണല്ലോ ഹബ്ബി... ( അവന്റെ അതെ താളത്തിൽ തന്നെ ദച്ചുവും മറുപടി കൊടുത്തു... അതിന് അവൻ ഒന്ന് ചിരിച് കൊണ്ട് അവളെ ഒന്നുകൂടി ചേർത്തുപിടിച്ചു... എന്ന പിന്നെ നമ്മുക്ക് രണ്ടുപേർക്കും സെലക്ട്‌ ചെയ്യാം.... അതും പറഞ്ഞു അവൻ അവിടെ ഉള്ള സാരികൾ നോക്കാൻ തുടങ്ങി അതിൽനിന്നും ഒരു നല്ല സാരി എടുത്ത് ദച്ചുവിന് കൊടുത്തു അത് അവൾക്കും ഇഷ്ട്ടമായി... ആ സാരിയും വാങ്ങി അവൻ അവളെയും കൊണ്ട് നേരെ ജെൻസ് സെക്ഷനിൽ പോയി അവളുടെ സാരിക്ക് മാച്ച് ആയ ഷർട്ടും എടുത്തു.... ❣️ അവൻ അതിലേക്ക് വേണ്ട പാന്റ് എടുക്കാൻ പോയി...തിരിച്ചുവന്നതും ദച്ചു അവിടെ ഉണ്ടായിരുന്നില്ല... അവൻ ചുറ്റും നോക്കിയെങ്കിലും അവളെ കണ്ടില്ല പിന്നെ അവൻ ഡ്രസ്സ്‌ ബില്ലിംഗ് സെക്ഷനിൽ കൊടുത്തു അവളെ തിരഞ്ഞിറങ്ങി...

അപ്പോഴാണ് ജെൻസ് സെക്ഷനോട്‌ ചേർന്നുള്ള കിഡ്സ്‌ സെക്ഷനിൽ അവൾ നിൽക്കുന്നത് കണ്ടത്... അത് കണ്ടതും അവൻ വേഗം അങ്ങോട്ട്‌ പോയി.... അവിടെ ഉള്ള കുഞ്ഞു കുഞ്ഞു ഉടുപ്പുകളും കുഞ്ഞു ഷൂസുകളും നോക്കി നിൽക്കുവാണ് അവൾ അതിൽ നിന്നും ഒരു കുഞ്ഞു ഷൂ കയ്യിലും പിടിച്ചിട്ടുണ്ട്... അവൻ അവളെയും അവൾ ചെയ്യുന്നതും നോക്കി അവൾക്കു പിന്നിൽ തന്നെ നിന്നു പെട്ടന്ന് ഹരിതന്നെ തിരയും എന്ന് ഓർമ വന്നതും അവൾ ആ ഷൂ അവിടെ വച്ച് അവനടുത്തേക്ക് പോകാൻ തിരിഞ്ഞു... അപ്പോഴാണ് അവൾ കണ്ടത് അവളെ തന്നെ നോക്കി രണ്ടു കയ്യും കേട്ടി ഗൗരവത്തോടെ നിൽക്കുന്ന ഹരിയെ.... "" ആ അത് പിന്നെ വെറുതെ... ഇവടെ വന്നപ്പോ... ഉടുപ്പ് ഷൂസ്...... ഇനി പറയാതെ എങ്ങോട്ടും പോകില്ല സത്യം....!! ""

( ദച്ചു എങ്ങോട്ടെങ്കിലും പോകുമ്പോ പറഞ്ഞിട്ട് പൊയ്ക്കൂടേ നിനക്ക് മ്മ്.... 🤨 ഞാൻ ആകെ പേടിച്ചു.... 🤨 ( ഹരി ഇല്ല ഇനിപോകില്ല ഹരിയേട്ടാ.... സത്യം (ദച്ചു.. മ്മ്... ഇപ്പോ അമ്മടെ അടുത്തിക്ക് പൊക്കോ ഞാൻ ബില്ല് ചെയ്യാൻ കൊടുത്ത ഡ്രസ്സ്‌ വാങ്ങിയിട്ട് വരാം... ( ഗൗരവം മാറാതെ ഹരി പറഞ്ഞു... "" മ്മ്..."" അതിനൊന്ന് മൂളിയിട്ട് അവൾ അവിടെ നിന്നും പോയി.... അവൾ പോയതും അത്രനേരം ഉള്ള ഗൗരവം മാറി അവന്റെ മുഖത്തു ഒരു പുഞ്ചിരിവിരിഞ്ഞു..... പിന്നെ അവൾ കയ്യിൽ പിടിച്ചിരുന്ന ആ ബേബി പിങ്ക് കളരുള്ള കുഞ്ഞു ശൂസും എടുത്ത് ഹരി നേരെ ബില്ലിംഗ് സെക്ഷനിലേക്ക് പോയി........ ❣️❣️ .........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story