My Better Half: ഭാഗം 24

my better half

രചന: അപ്പു

"" ഈ ഡ്രസ്സ്‌ മതി ഇത് പെർഫെക്ട് ആണ്... "" മുന്നിൽ കൂട്ടിയിട്ട ലഹങ്കകളിൽ നിന്ന് ഒന്നെടുത്തു കാർത്തി പറഞ്ഞു... നിനക്ക് ഇഷ്ട്ടപെട്ടോ കൃതി.... അതും പിടിച്ച് അവൻ അവൾക്കുനേരെ തിരിഞ്ഞു... എന്നാൽ അവനെയും അവന്റെ പ്രവൃത്തികളെയും കണ്ണെടുക്കാതെ നോക്കിനിൽക്കുവാണ് കൃതി.. അവളുടെ നോട്ടം കണ്ടതും മുഖം ചുളിച്ചുകൊണ്ട് അവൻ അവളെ നോക്കി.... എന്താ......? ( കാർത്തി... അതിനവൾ ചിരിച്ചുകൊണ്ട് രണ്ടു സൈഡിലേക്കും പതിയെ തലയിട്ടികൊണ്ട് ഒന്നും ഇല്ലാ എന്നു പറഞ്ഞു... അവന്റെ ഓരോ പ്രവൃത്തിയിലൂടെയും അവന്റെ സ്നേഹത്തിന്റെ ആഴം മനസിലാക്കുകയായിരുന്നു കൃതി.. അവൾക്ക് ഡ്രസ്സ്‌ സെലക്ട്‌ ചെയ്യാൻ അവളെക്കാൾ കൂടുതൽ താല്പര്യം കാർത്തിക്കാണെന്ന് അവൾക്ക് തോന്നി.. അവന് ഇഷ്ട്ടപെട്ട ഓരോ ഡ്രെസ്സും അവൾക്ക് വച്ചുനോക്കി അതിൽ നിന്നും നല്ലത് തിരഞ്ഞു കണ്ടുപിടിക്കുന്ന അവനെ അത്ഭുതത്തോടെയും സന്തോഷത്തോടെയും അവൾ നോക്കി നിന്നും..... അവൾ മാത്രമായിരുന്നില്ല അവിടെ നിന്ന സെയിൽസ് ഗേൾസ് വരെ അവന്റെ സ്നേഹവും കെയറിങ്ങും കണ്ട് അവനെ അത്ഭുതത്തോടെ നോക്കുന്നുണ്ട്... അങ്ങനെ കുറെ നേരത്തെ തിരച്ചിലിനോടുവിൽ കാർത്തി ചുവപ്പും വെള്ളയും ചേർന്ന ഒരു ലഹങ്ക തിരഞ്ഞെടുത്തു

അത് കൃതിക്കും ഇഷ്ട്ടമായി അവർ രണ്ടുപേരും പിന്നെ നേരെ സിദ്ധുവിന്റെയും ശിവയുടെയും അടുത്തേക്ക് പോയി കാർത്തിക്കും സിദ്ധുവിനും ശിവയുടെയും കൃതിയുടെയും ഡ്രസ്സിന് മാച്ച് ആയ ഒരുപോലത്തെ ഡ്രസ്സ്‌ ആണ് എടുക്കേണ്ടത്... അപ്പോഴാണ് അവിടെ ഉള്ള ഒരു സോഫയിൽ ഇരിയ്ക്കുന്ന ഹരിയെയും അവന്റെ തോളിൽ തലചായിച്ചിരിക്കുന്ന ദച്ചുവിനെയും കണ്ടത് കൃതിയും കാർത്തിയും നേരെ അവർക്കടുത്തേക്ക് പോയി... നിങ്ങളുടെ സെലക്ഷൻ ഒക്കെ കഴിഞ്ഞോ... ( കാർത്തി ഹാ കഴിഞ്ഞു ഇപ്പോ ഒരു യുദ്ധം കണ്ടുകൊണ്ടിരിക്കുവാ... ( എന്നും പറഞ്ഞു അവൻ നേരെ നോക്കി അവൻ നോക്കുന്ന ഭാഗത്തേക്ക്‌ നോക്കിയതും കാർത്തിയും കൃതിയും കണ്ടു അവിടെ എന്തൊക്കെയോ പറഞ്ഞു പരസ്പരം കൊമ്പുകോർക്കുന്ന ശിവയെയും സിദ്ധുവിനെയും.... അതൊക്കെ കണ്ട് ആകെ കിളിപോയി നിൽക്കുന്ന സെയിൽസ് ഗേളും... അടിപൊളി... അതും പറഞ്ഞു കാർത്തി ഹരിക്കടുത്തു ഇരുന്നു അവന്റെ അടുത്ത് കൃതിയും വന്നിരുന്നു.... പുതിയ പ്രശ്നം എന്താണ്....? "" ( കാർത്തി ഒരാൾക്ക് പച്ച ഡ്രസ്സ്‌ ഒരാൾക്ക് ചുവപ്പും.... ( ഹരി അവൾക്ക് ഇഷ്ട്ടമുള്ള ഡ്രസ്സ്‌ എടുത്താൽ പോരെ.... ( കാർത്തി അത് സിദ്ധുന് പറ്റില്ല അവൾക്ക് മാച്ച് ആയതല്ലേ അവൻ എടുക്കണ്ടേ....

( ഹരി.. അല്ല നിങ്ങളുടെ എടുക്കൽ കഴിഞ്ഞോ... ( ഹരി... കൃതിയുടെ കഴിഞ്ഞു എനിക്ക് എടുക്കണേൽ സിദ്ധുകൂടെ വരണം... ( കാർത്തി... മ്മ് നോക്കി ഇരുന്നോ... ഈ യുദ്ധം ഇപ്പോഴൊന്നും അവസാനിക്കില്ല.... ( ഹരി.. അല്ല ഏതാണ് അവർക്കിടയിൽ ഒരു ചൈന... 🧐🧐 ( കാർത്തി ഓ അത് പുന്നാര അനിയൻ സച്ചു... കുറെ നേരെമായി അവർക്കിടയിൽ നിന്നും അനുനയിപ്പിക്കാൻ നോക്കുന്നു.... (ഹരി കുറച്ചു കഴിഞ്ഞതും അവർ മൂന്നു പേരും ഇവർക്കടുത്തേക്ക് വന്നു.... ആഹാ യുദ്ധം ഒക്കെ കഴിഞ്ഞോ... ( ഹരി... താത്കാലിക മായി നിർത്തിവച്ചു..( ശിവ &സിദ്ധു ഇപ്പോ സമാധാന കരാറിൽ ഒപ്പുവചേയുള്ളു....... ( സച്ചു... വളരെ നല്ല തീരുമാനം.... ( കാർത്തി... എന്നിട്ട് ഏതാണ് എടുത്തത് പച്ചയോ ചുവപ്പോ... ( ഹരി... എന്റെ സമയോചിതമായ ഇടപെടലുകൾ മൂലം പച്ചയും ചുവപ്പും ഉപേക്ഷിച്ചു സമാധാനതിന്റെ വെള്ളയാണ് ഇവർ എടുത്തത്... ( സച്ചു..... വളരെ നല്ല കാര്യം.... ( കാർത്തി... അതിനു ശേഷം അവർ കാർത്തിക്കും സിദ്ധുവിനും എല്ലാവർക്കും ഡ്രസ്സ്‌ എടുത്തു ആവശ്യമായ സാധനങ്ങൾ എല്ലാം വാങ്ങി അന്ന് വൈകിട്ടോടെ ആണ് എല്ലാവരും വീട്ടിലെത്തിയത്...... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

ദിവസങ്ങൾ വീണ്ടും കടന്നു പോയി ഇന്നാണ് അവർ ഇരുവരുടെയും എൻഗേജ്മെന്റ് ദിവസം.... ❣️ രാവിലെ തന്നെ കുളിച്ചൊരുങ്ങി പുതിയ ഡ്രസ്സിൽ തിളങ്ങി നിൽക്കുവാണ് സിദ്ധുവും കാർത്തിയും....... അടുത്ത ബന്ധുക്കൾ എല്ലാം നേരത്തെ എത്തിയിട്ടുണ്ട്.... പിന്നെ കുറച്ചുനേരം ഫോട്ടോ ഷൂട്ട് ആയിരുന്നു കാർത്തിയെയും സിദ്ധുവിനെയും നിർത്തി സിംഗിൾ ആയിട്ടുള്ള ഒരുപാട് ഫോട്ടോസ് അവർ എടുത്തു... ദച്ചു പിന്നെ ഇവടെ ഉണ്ടായിരുന്നില്ല അവൾ രണ്ടുദിവസം മുന്നേതന്നെ വീട്ടിലേക്ക് പോയിരുന്നു... അതുകൊണ്ടുതന്നെ അങ്ങോട്ടു പോകാൻ ദൃതിക്കൂട്ടിയിരുന്നത് ഹരിയായിരുന്നു... അങ്ങനെ ഫോട്ടോഷൂട്ട് ഒക്കെ കഴിഞ്ഞതും അവർ അങ്ങോട്ടു പോയി.... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ചടങ്ങുകൾ എല്ലാം അതിന്റെ മുറപോലെ തന്നെ നടന്നിരുന്നു വിവാഹത്തിന്റെ തീയതിയും അവിടെ വച്ചു തീരുമാനിച്ചു.. ആ വീടിന്റെ ഉമ്മറത്തായി കെട്ടിയ സ്റ്റേജിലേക്ക് കാർത്തിയെയും സിദ്ധുവിനെയും കയറ്റി... അവരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് കൃതിയും ശിവയും അങ്ങോട്ടുവന്നു.... റെഡ് ആൻഡ് വൈറ്റ് ലഹങ്കയിൽ കൃതിയും വൈറ്റ് ആൻഡ് ഗോൾഡൻ കളർ ലഹങ്കയിൽ ശിവയും തിളങ്ങിനിന്നു എല്ലാവരുടെയും ശ്രദ്ധ ഇരുവരിലും മാത്രം ഒതുങ്ങി നിന്നു.....

കാർത്തിയും പുഞ്ചിരിച്ചുകൊണ്ട് കൃതിയെതന്നെ നോക്കിനിൽക്കുവായിരുന്നു.... എന്നൽ കാർത്തിയേക്കാൾ ഉപരി യുദ്ധവും വഴക്കും എല്ലാ മറന്ന് ശിവയെ തന്നെ നോക്കി നിൽക്കുവാണ് സിദ്ധു... പിന്നെ എല്ലാം പെട്ടന്നായിരുന്നു അവരിരുവരെയും സ്റ്റേജിലേക്ക് കയറ്റി അവരുടെ പേരുകൾകൊത്തിയ മോതിരങ്ങൾ അവർ പരസ്പരം അണിയിച്ചു അച്ചുവന്ന് കൃതിക്കും ശിവക്കും വളകൾ അണിയിച്ചു... പിന്നെ ഫോട്ടോഷൂട്ടും അവരുടെ കപ്പിൾ ആയിട്ടുള്ള കുറെ ഫോട്ടോകൾ എടുത്തു പിന്നെ ഹരിവന്ന് ക്യാമറകാരെ കൊണ്ട് അവന്റെയും ദച്ചുവിന്റെയും ഫോട്ടോകൾ എടുപ്പിച്ചു പിന്നെ ഹരിയും ദച്ചുവും ❣️കാർത്തിയും കൃതിയും ❣️സിദ്ധുവും ശിവയും കൂടി നിൽക്കുന്ന ഫോട്ടോ എടുത്തു പിന്നെ അവർക്കൊപ്പം സച്ചുവും അച്ചുവും കൂടി ചേർന്നുള്ള ഫോട്ടോകളും എടുത്തു..... ❣️❣️ സദ്യയും കഴിഞ്ഞു അവർ അവിടെ നിന്നും മടങ്ങി.... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ദിവസങ്ങൾ വീണ്ടും കഴിഞ്ഞുകൊണ്ടേ ഇരുന്നു.... സിദ്ധു അവധി തീർന്നു തിരിച്ചു ജോലിക്ക് കയറി.... ശിവയും സച്ചുവും അച്ചുവും വീണ്ടും പഴയ യൂട്യൂബ് ചാനൽ പൊടിതട്ടി എടുത്തു അതിന്റെ പിന്നാലെ ആണ് ഇപ്പോ..... രണ്ട് മൂന്ന് വീഡിയോസ് അപ്‌ലോഡ് ചെയ്തപ്പോഴേക്കും അവർ മൂന്നും ചെറുതായൊന്നു ക്ലിക്ക് ആയി വൈറൽ ആയി ഫേമസ് ആയി....

അതുകൊണ്ടുതന്നെ സെലിബ്രേറ്റി ആണെന്ന് പറഞ്ഞാണ് മൂന്നിന്റെയും നടത്തം... ഹരിയും ദച്ചുവും അവരുടെ കുഞ്ഞുലോകത്തിൽ സന്തോഷത്തോടെ കഴിഞ്ഞുപോകുന്നു... കാർത്തിക്ക് പിന്നെ എൻഗേജ്മെന്റ് കഴിഞ്ഞതോടെ ലൈസൻസ് കിട്ടിയ പോലെയാണ് ചാറ്റിങ് കാര്യമായിത്തന്നെ മുന്നേറുന്നുണ്ടെങ്കിലും അവളെ കൂട്ടി കറങ്ങാനും പുറത്തു പോകാനുമൊക്കെയാണ് അവനിപ്പോൾ കൂടുതൽ താല്പര്യം.... കല്യാണം കഴിയുന്നതിനു മുന്നേ പെൺകുട്ടികൾ കറങ്ങാൻ പോകുന്നത് കുടുംബത്തിനു ചേർന്നതല്ലെന്നു പറഞ്ഞു മൈകസെറ്റും ലൗഡ്സ്പീക്കറും അതായത് അമ്മായിമാർ രംഗത്തുവന്നെങ്കിലും.... കൃതിയെ കുറിച്ചും അവളുടെ സംസാരരീതിയും കല്യാണത്തിന് മുന്നേ മനസിലാക്കുന്നത് നല്ലതാണെന്ന അച്ഛന്റെ ഒറ്റ ഡയലോഗിൽ അമ്മായിമാർ വായക്കു ഷട്ടർ ഇട്ടു 🤐🤐🤐 സിദ്ധുവും ശിവയും പിന്നെ അങ്ങോട്ടും വിളിക്കാർ ഇല്ല ഇങ്ങോട്ടും വിളിക്കാർ ഇല്ല പക്ഷേ ശിവയുടെ യൂട്യൂബ് വിഡിയോസ്‌ മുടങ്ങാതെ കാണലാണ് സിദ്ധുവിന്റെ മെയിൻ പണി...

അതുപോലെതന്നെ സച്ചുവോ അച്ചുവോ ഹരിയോ ആരെങ്കിലും സിദ്ധുവിനെ വീഡിയോ കൾ ചെയ്യുമ്പോൾ അവിടെ തട്ടിം മുട്ടിം നിൽക്കലാണ് ശിവയുടെയും മെയിൻ പണി....... പിന്നെയും ദിവസങ്ങളും മാസങ്ങളും കടന്നുപോയി..... അവരുടെ കല്യാണം ആവാറായി...... കല്യാണത്തിന്റെ രണ്ട് ദിവസം മുന്നേ ആണ് സിദ്ധുവിന് ലീവ് അതുകൊണ്ടുതന്നെ അവന് വേണ്ട ഡ്രെസ്സും മറ്റും കാർത്തിയും ഹരിയും നേരത്തെ തന്നെ എടുത്തു വച്ചിരുന്നു... കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് രണ്ടുവീട്ടിലും പന്തലുകൾ ഉയർന്നു..... സിദ്ധു ലീവ് കഴിഞ്ഞു നാട്ടിലേക്ക് എത്തി അവരുടെ അമ്മായിയും കുടുംബവും എല്ലാം നേരത്തെ തന്നെ വീടുകളിൽ എത്തി.... കല്യാണതലേ ദിവസം ഇരുവർക്കും പുടവകൊടുക്കാൻ അമ്മമാർ എല്ലാവരും പോയി അവർക്ക് തുണയായി ഹരിയും.. ഇവർക്കിടയിൽ ഏറ്റവും കൂടുതൽ പെട്ടത് ദച്ചുവായിരുന്നു... രണ്ടുവെട്ടിലേക്കും മാറി മാറി പോകലായിരുന്നു അവളുടെ പണി... 💞 അങ്ങനെ കാർത്തിയുടെയും കൃതിയുടെയും കാത്തിരിപ്പിന്റെ അവസാനമായി ആ ദിവസവും വന്നെത്തി... അവരിരുവരും ഒന്നാകുന്ന ദിവസം അവരുടെ കല്യണദിവസം...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story