My Better Half: ഭാഗം 25

my better half

രചന: അപ്പു

റാം രാജ്ന് സല്യൂട്ട്......!! മുന്നിൽ വെള്ള ഷർട്ടും ഗോൾഡൻ കളർ കരയുള്ള മുണ്ടും ഉടുത്തു നിൽക്കുന്ന കാർത്തിക്കും സിദ്ധുവിനും അടുത്ത് വന്ന് സല്യൂട്ട് അടിച്ചുകൊണ്ട് അച്ചു പറഞ്ഞു... അതുക്കെട്ട് ചിരിച്ചുകൊണ്ട് ഹരിയും അങ്ങോട്ട്‌ വന്നു..... ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞോ വരുന്മാരുടെ.... ( ഹരി... പിന്നല്ലാതെ നോക്കിക്കേ എല്ലാം സെറ്റ് അല്ലെ... ( സിദ്ധു... ഇപ്പോ എല്ലാം സെറ്റാ ഇറങ്ങാൻ നേരത്തും ഇതുതന്നെ പറഞ്ഞാൽ മതി.... ( ഹരി അതെന്താടാ നീ അങ്ങനെ പറഞ്ഞെ... ( കാർത്തി... അല്ല ഇനിയാണല്ലോ മെയിൻ പണി... അത് ഓർത്ത് പറഞ്ഞതാ... ( ഹരി എന്ത് മെയിൻ പണി.... ( കാർത്തി അത് വൈകാതെ മനസിലായിക്കോളും... അതും പറഞ്ഞു ഹരി അവരെ നോക്കി നന്നായൊന്നു ചിരിച്ചു.... അപ്പോഴാണ് ബ്രോസ്........!!!! എന്നും വിളിച്ചുകൊണ്ടു സച്ചുവും അങ്ങോട്ട്‌ രംഗപ്രേവേശനം ചെയ്തു.....

എന്ത് കോലമാട ഇത്..... 🙄 ( സിദ്ധു... എന്തുപറ്റി ചേട്ടാ കൂടുതൽ നന്നായി പോയോ.... 😎 ( സച്ചു ചുവപ്പ് കുറുത്തയും ഗോൾഡൻ കളർകരയുള്ള മുണ്ടും ആണ് സച്ചുവിന്റെ വേഷം മുടിയെല്ലാം ജെൽ വച്ച് ഒരുസൈഡിലേക്ക് വച്ചിട്ടുണ്ടഡ് പിന്നെ മുഖത്തു ഒരു കണ്ണടയും വച്ചിട്ടുണ്ട് അതൊന്നും പോരാഞ്ഞിട്ട് തോളിൽ ഒരു മേൽമുണ്ട് മടക്കി ഇട്ടിട്ടുണ്ട് കാര്യസ്ഥൻ സിനിമയിലെ ദിലീപ് ഏട്ടനെ പോലെ.... എന്തോന്നടെ ഇത് പാടത്തു വയ്ക്കുന്ന കോലം പോലെ ഉണ്ട്....🤭( ഹരി... ശരിയാ പശുനക്കിയ പോലെയുള്ള മുടിയും അവന്റെ ഒരു കണ്ണടയും അതും പോരാഞ്ഞിട്ട് ഒരു തുണികഷ്ണം തോളിലും ഇട്ടിരിക്കുന്നു.... പോയി നേരാവണ്ണം വാടാ... ( കാർത്തി.... ചേട്ടന് അറിയാഞ്ഞിട്ടാണ്... ഇന്ന് ഞങ്ങളുടെ യൂട്യൂബിലെ കുറെ ഫ്രണ്ട്സും ഫാൻസും ഒക്കെ വരുന്നുണ്ട് കല്യാണത്തിന് അപ്പോ ഒന്ന് അവരുടെ മുന്നിൽ അടിപൊളിയായി നിൽക്കണ്ടേ ...

( സച്ചു... ദേ ഒരു കാര്യം പറഞ്ഞേക്കാം യൂട്യൂബ് ആണ് ഫാൻസ്‌ ആണ് എന്നൊക്കെ പറഞ്ഞു ഈ തുണികഷ്ണവും തോളിലിട്ട് അങ്ങോട്ടേങ്ങാൻ വന്നാൽ അറിയാലോ എന്നെ അവിടിട്ടും കിട്ടും എന്റെ കയ്യിന്ന്.... അപ്പോ ഫാൻസിന്റെ മുന്നിൽനിന്ന് നാണം കെടേണ്ടങ്കിൽ നേരാ വണ്ണം അങ്ങോട്ട് വന്നോ.... ( സിദ്ധു ഒരു ഭീഷണി രൂപത്തിൽ പറഞ്ഞു നിർത്തി... ഓഹ് 😏😏 ഈ തുണികഷ്ണം അല്ലെ പ്രശ്നം അത് ഞാൻ അങ്ങ് മാറ്റിയേക്കാം... പക്ഷേ നിങ്ങളുടെ കല്യാണ സമയത്ത് യൂട്യൂബ് ലൈവ് പോകാനുള്ളതാ അതിൽ ഒരു മാറ്റവും ഇല്ല.......... ( സച്ചു എന്തേലും ചെയ്യ്... 😏 ( സിദ്ധു... ബൈ ദ ബൈ... ഞാൻ പറയാൻ വന്ന കാര്യം മറന്നു.... നിങ്ങളോട് വേഗം അങ്ങോട്ടു ചെല്ലാൻ അച്ഛൻ പറഞ്ഞു അവടെ ദക്ഷിണ കൊടുക്കൽ തുടങ്ങാൻ ആയി... അതുകേട്ടതും കാർത്തിയും സിദ്ധുവും പരസ്പരം നോക്കി പിന്നെ അവർ ഹരിയുടെ മുഖത്തേക്കും നോക്കി... അവിടെ അവരെ നോക്കി ചിരിച്ചോണ്ട് നിൽക്കുവാണ് ഹരി...

ഓഹ് അപ്പോ ഇതാണല്ലേ ഇവൻ നേരത്തെ പറഞ്ഞ മെയിൻ പണി.... ( സിദ്ധു to കാർത്തി.. അതുതന്നെ.. ( കാർത്തി അപ്പോഴേക്കും അച്ഛന്മാരുടെ വിളി വന്നിരുന്നു... അവർ രണ്ടു പേരും താഴേക്കു ചെന്നു പിന്നങ്ങോട്ട് കാലുപിടിക്കൽ തന്നെയായിരുന്നു രണ്ടിന്റെയും പണി... വീട്ടുകാരും നാട്ടുകാരും മുതൽ വഴിയേൽ പോകുന്ന വയസായവരെ വരെ തിരഞ്ഞുപിടിച്ചു കൊണ്ടുവരുകയാണ് അമ്മമാർ..... ഇതൊന്നും പോരാഞ്ഞിട്ട് ടൈമിംഗ് ശരിയായില്ലെന്നും പറഞ്ഞു പിടിച്ചവരുടെ തന്നെ കാൽ വീണ്ടും പിടിപ്പിക്കുന്നു ക്യാമറാമാൻമാർ.... ദക്ഷിണ കൊടുക്കൽ കഴിഞ്ഞതോടെ തന്നെ രണ്ടും പാതി ക്ഷീണിച്ചു.... പിന്നെ സമയമായതും ക്യാമെറക്കാരുടെ അകമ്പടിയോടു കൂടി അവർ അമ്പലത്തിലേക്ക് പുറപ്പെട്ടു......! അവിടെ എത്തിയതും ക്യാമറക്കാർ പിന്നെയും വന്ന് കുറച്ചു ഫോട്ടോസ് എടുത്തു.....

പെൺകുട്ടികളെ വിളിച്ചോളൂ...... പൂജ എല്ലാം കഴിഞ്ഞതും നമ്പുതിരി പറഞ്ഞു അതും കേട്ടതും കാർത്തിയുടെയും സിദ്ധുവിന്റെയും കണ്ണുകൾ കൃതിക്കും ശിവാക്കും വേണ്ടി നാലുപാടും അലഞ്ഞു... ഇടവും വലവും നിന്ന് അച്ഛന്റെ കൈകൾ പിടിച്ച് കൃതിയും ശിവയും നടയിലേക്ക് എത്തി... കാർത്തിയുടെയും സിദ്ധുവിന്റെയും കണ്ണുകൾ ശിവായിലും കൃതിയിലും മാത്രം ഒതുങ്ങി നിന്നു.... ചുവപ്പുകളർ കല്യാണസാരിയിൽ മിതമായ ആഭരണം മാത്രം ഇട്ട് അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് കൃതി.... എന്നത്തേക്കാളും കൂടുതൽ ഭംഗി അവൾക്കുളളതായി തോന്നി അവന്..... എന്നാൽ "" ഈ വട്ടിന് ഇത്രയും ഗ്ലാമർ ഉണ്ടായിരുന്നോ എന്ന അഗാധമായ ചിന്തയിലാണ് സിദ്ധു.. കൃതിയെ പോലെത്തന്നെ റോസ് കളർ കല്യാണ സാരിയിൽ അതീവ സുന്ദരിയിരുന്നു ശിവയും....

നടയിൽ നിന്ന് പ്രാത്ഥിച്ചു ഇരുവരും വരന്മാർക്ക് അരിക്കിൽ വന്നു... തിരുമേനിയുടെ നിർദ്ദേശപ്രകാരം കാർത്തി കൃതിയുടെയും സിദ്ധു ശിവയുടെയും കഴുത്തിൽ താലി ചാർത്തി അവരെ തങ്ങളുടെ പാതിയായ് സ്വികരിച്ചു.. ഇരുകൈകളും കൂപ്പി ശിവയും കൃതിയും ആ താലി ഏറ്റുവാങ്ങി... താമര മോട്ടുകളാൽ കോർത്ത മലകൾ ശിവയും കൃതിയും കാർത്തിക്കും സിദ്ധുവിനും അണിഞ്ഞുകൊടുത്തു അവർ തിരിച്ചും... പിന്നീട് ഇലചിന്തിൽ നിന്നും സിന്ദൂരം എടുത്തു ഇരുവരും അവരുടെ പാതിയുടെ സിന്ദൂരം രേഖ ചുവപ്പിച്ചു... അവസാനമായി അച്ഛൻവന്ന് കാർത്തിയുടെ കയ്യിൽ കൃതിയുടെ കൈ ചേർത്തുവച്ചു അതുപോലെ സിദ്ധുവിന്റെ കയ്യിൽ ശിവയുടെ കയ്യും ചേർത്തുകൊടുത്തു.... ❣️❣️❣️

അച്ഛമാരുടെയും അമ്മമാരുടെയും കണ്ണുകൾ എല്ലാം സന്തോഷത്താൽ ആ നിമിഷം ഈറനണിഞ്ഞിരുന്നു.... ഏറ്റവും കൂടുതൽ സന്തോഷം ദച്ചുവിനായിരുന്നു എന്നും ഒപ്പം തന്റെ സഹോദരിമാർ ഉണ്ടാകും എന്നോർത്ത് അവൾക്കൊപ്പം സന്തോഷം ഒട്ടും കുറയാതെ ഹരിയും..... എന്നാൽ ഇവർക്കെല്ലാം ഇടയിൽ നിന്ന് ഈ ധന്യ മുഹൂർത്തങ്ങൾ എല്ലാം യൂട്യൂബിൽ ലൈവ് വിടുന്ന തിരക്കിൽ ആണ് സച്ചുവും അച്ചുവും..... വിവാഹത്തിന് വരാൻ ഒട്ടും താല്പര്യ ഇല്ലങ്കിലും മറ്റുള്ളവരെ ബോധിപ്പിക്കാൻ പല്ലവിയും വീട്ടുകാരും നേരത്തെ തന്നെ എത്തിയിരുന്നു അവരും ആ ആൾക്കൂട്ടത്തിനിടയിൽ ഉണ്ടായിരുന്നു എന്നാൽ ആ തിരക്കിനിടയിലും ആരെയും ശ്രദ്ധിക്കാതെ തന്റെ മനസ്സിൽ പതിഞ്ഞു പോയ ആ മുഖത്തേക്ക് മാത്രം നോക്കി നിൽക്കുകയായിരുന്നു ഉണ്ണി......!!!

പിന്നീട് അവർ എല്ലാവരും നേരെ ഓഡിറ്ററിയത്തിലേക്ക് ആണ് പോയത് അവിടെ എത്തിയതും അവരെ നേരെ സ്റ്റേജിലേക്ക് കേറ്റി കുടുംബക്കാരും കൂട്ടുകാരും നാട്ടുകാരും എല്ലാവരും വന്ന് ഗിഫ്റ്റ് കൊടുത്തും ഫോട്ടോസ് എടുത്തും സമയം നീങ്ങിക്കൊണ്ട് ഇരുന്നു...!!! പെട്ടനാണ് സച്ചുവും അച്ചുവും ഒരു കൂട്ടം ആളുകളെ കൊണ്ട് സ്റ്റേജിലേക്ക് വന്നത്... വന്ന ആളുകളെ മനസിലാവാതെ പരസ്പരം മുഖത്തോട് മുഖം നോക്കി ഇരിക്കുവാണ് സിദ്ധുവും കാർത്തിയും.. എന്നാൽ ഇവിടെ ഒരാളുടെ മുഖത്തു മാത്രം ബംബർ ലോട്ടറി അടിച്ചപോലെ ആണ്... വേറെ ആരും അല്ല ശിവ തന്നെ.... "" ഡാ ഇതൊക്കെ ആരാ.... 🙄🙄 (കാർത്തി.. "" അപ്പോ നിനക്ക് അറിയാവുന്നവർ അല്ലെ... 🙄 ( സിദ്ധു... "" ഏയ്യ് എനിക്കറിയില്ലാ... നിനക്കറിയോ കൃതി...?. ( കാർത്തി കൃതി ഇല്ല എന്ന് തലയിട്ടി കാണിച്ചു... നിങ്ങൾ ഇങ്ങനെ ചിന്തിച്ചു ബുദ്ധിമുട്ടണ്ടാ അതൊക്കെ എന്റെ ഫാൻസും ഫ്രണ്ട്സും ആണ്.... 😌😌😌

( ശിവ... ഫാൻസോ 😂😂😂 നിനക്കോ... ഇമ്മാതിരി കോമഡി ഒന്നും പറയല്ലേ ശിവ.. കല്യാണത്തിന്റെ അന്നുതന്നെ ഞാൻ ചുരിച്ചു ചാവും.... ( സിദ്ധു... 😏 ഓഹ് വല്ലാതാങ് ചിരിക്കല്ലേ പുരുഷു... 😏 എന്റെ പവർ തനിക്കറിയാഞ്ഞിട്ട... 😏 ( ശിവ.. പുരുഷു നിന്റെ മറ്റവൻ... 😠 ( സിദ്ധു.. അത് നിങ്ങൾ തന്നെയാ.. ( ശിവ.. ദേ അവരെക്കൊണ്ട് സച്ചുവരുന്നുണ്ട് ഇവിടെ കിടന്ന് തല്ലുകൂടി നിങ്ങളുടെ തനി സ്വഭാവം നാട്ടുകാരെ കൂടി അറിയിക്കല്ലേ... ( കാർത്തി.... അതുകേട്ടതും രണ്ടും ഒന്ന് ഒതുങ്ങി അപ്പോഴേക്കും സച്ചു അവരെ കൊണ്ട് സ്റ്റേജിലേക്ക് കയറിയിരുന്നു.... പിണങ്ങോട്ട് പോടീ പൂരം ആയിരുന്നു... ശിവാന്ന് വിളിച്ചു ആരൊക്കെയോ ഓടി വരുന്നു കെട്ടിപിടിക്കുന്നു സെൽഫി എടുക്കുന്നു റീൽസ് എടുക്കുന്നു ലൈവ് പോകുന്നു... ഇതൊന്നും പോരാഞ്ഞിട്ട് അളിയാ എന്നും വിളിച്ചു ആരൊക്കെയോ വന്ന് സിദ്ധുവിന്റെ നെഞ്ചത്തോട്ടു കേറുന്നു അതായത് കെട്ടിപിടിക്കുന്നു....

പപ്പടം പൊടിക്കുന്ന പോലെ പൊടിക്കുന്നു... ആർപ്പുവിളിയും ലൈവ് പോകും കൂടെ ആകെ മൊത്തം ബഹളം.... ഇതൊക്കെ കണ്ട് ഞെട്ടി കൃതി കാർത്തിയുടെ കയ്യി മുറുക്കെ പിടിച്ചു നിന്നു.. അവൻ കൃതിയുടെ കയ്യും പിചിച്ചു കുറച്ചു മാറി നിന്നു... വെറുതെ എന്തിനാ റിസ്ക് എടുക്കുന്നെ...!! സ്റ്റേജിന് താഴെ ഇരിക്കുന്നവർ എല്ലാം പൂരപ്പറമ്പിൽ ബാല കാണാൻ ഇരിക്കുന്ന ആളുകളെ പോലെ സ്റ്റേജിലേക്ക് നോക്കി ഇരിക്കുന്നു..... അവസരം പരമാവധി മുതലെടുത്തുകൊണ്ട് ക്യാമറ ചേട്ടന്മാർ ഓടി നടക്കുന്നു.....!! പെട്ടന്നാണ് ആരോ വന്ന് അവരെ ഭക്ഷണം കഴിക്കാൻ വിളിച്ചത് കേക്കേണ്ട താമസം യൂട്യൂബ് ചേട്ടന്മാരും റീൽസ് ചേച്ചിമാരും ഓൺലൈൻ ആങ്ങളമാരും പെങ്ങളെയും അളിയനെയും സ്റ്റേജിൽ ഉപേക്ഷിച്ച് നേരെ ഭക്ഷണം കഴിക്കാൻ പോയി..... അവർ പോയതും സ്റ്റേജിന്റെ സൈഡിൽ നിന്നും കൃതിയും കാർത്തിയും നടുവിലെകെത്തി...

സിദ്ധുവാണെങ്കിൽ രണ്ട് സുനാമിയും കൊടുംകാറ്റും കഴിഞ്ഞ കണക്കെ ആണ് നിൽപ്പ്... സിദ്ധു ഡാ ഒന്നും പറ്റില്ലല്ലോ... (കാർത്തി ജീവൻ ബാക്കി ഉണ്ടെടാ.... ( സിദ്ധു ഇപ്പോ മനസ്സിലായോ മിസ്റ്റർ പുരുഷു എന്റെ ഫാൻസിന്റെ പവർ... 😏( ശിവ അതിന് സിദ്ധു ഒന്നേ നോക്കിയുള്ളു..... അവളുടെ ഒരു ഫാൻസ്... എന്നാത്തിനാടി എല്ലാം കൂടെ എന്റെ നെഞ്ചിലൊട്ട് കേറിയത്. മനുഷ്യൻ ഇപ്പോ ശ്വാസം മുട്ടി ചതെന്നെ.... ( സിദ്ധു... സ്നേഹം വെറും സ്നേഹം അതാ..... ( ശിവ... ഓഹ് സ്നേഹം പോലും ഫുഡ്‌ ന്ന് കേട്ടതും എല്ലാം കൂടി വലും പെറുക്കി ഓടിയതാവും അല്ലെ നിന്നോടുള്ള സ്നേഹം... ( അതും പറഞ്ഞു സിദ്ധു അവളെ നോക്കി കളിയാക്കി ചിരിച്ചു... ഓഹ് എന്നെ കളിയാക്കുന്നോ.. 😏 കാണിച്ചു തരാമെടോ കളരി പറമ്പര ഗോഡ്സ് ആണേ ലോക്നാഥ്‌ കാവിൽ മദർ ആണേ വിത്ത്‌ ഇൻ 24 ഹവേഴ്സ് പ്രതികാരം.... ഇത് സത്യം... സത്യം.... സത്യം... ( ശിവ.. നടന്നത് തന്നെ... 😏

(സിദ്ധു വിത്ത്‌ ലോഡ് പുച്ഛം... അങ്ങനെ സ്വന്തം കല്യാണം പോലും മറന്ന് തല്ലുകൂടി കൊണ്ടിരിക്കുന്ന സിദ്ധുവിനെയും ശിവയെയും അച്ഛന്മാരും അമ്മമാരും ഫുഡ്‌ കഴിക്കാൻ. വിളിച്ചു.. രാവിലെ നേരാവണ്ണം കഴിക്കാൻ പറ്റാത്തതുകൊണ്ടും നല്ല വിശപ്പുള്ളതുകൊണ്ടും താത്കാലികമായി യുദ്ധം നിർത്തി അവർ കഴിക്കാൻ പോയി... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 കാർത്തി കൃതി സിദ്ധു ശിവ ഹരി ദച്ചു അച്ചു സച്ചു അങ്ങനെ എല്ലാവരും കഴിക്കാനായി ഇരുന്നു... കാറ്ററിന് ചേട്ടന്മാർ വന്നു ഇലയിട്ടു ഓരോ വിഭവങ്ങളായി വിളമ്പൻ തുടങ്ങി... അപ്പോഴും സിദ്ധുവിന് എന്ത് പണികൊടുക്കും എന്നാ അഗാധമായ ചിന്തയിലാണ് ശിവ... പെട്ടനാണ് ശിവയുടെ തലയിൽ ഒരു ബുദ്ധിയുധിച്ചത്... എന്തൊക്കെയോ മനസ്സിൽ കണക്കുകൂട്ടി ചിരിച്ചുകൊണ്ട് അവൾ സിദ്ധുവിനെ നോക്കി...

എടൊ കള്ള പുരുഷു തനിക്കുള്ള പണി ഓൺ ദ വേ ആണ്..... പിന്നെ നേരെ ഇലയിലേക്ക് നോക്കി വിളമ്പിയിരിക്കുന്ന ചോറിന്റെ കുറച്ചു ഭാഗം ചെറുതായൊന്നു നീക്കി.. എന്നിട്ട് വിളമ്പിയിരിക്കുന്ന ഓരോ കാറികളിലേക്കും മാറി മാറി നോക്കി... അവളുടെ കണ്ണ് ആദ്യം പെട്ടത് അറ്റത്തിരിക്കുന്ന ഉപ്പിലായിരുന്നു... ആദ്യം ഉപ്പ് തന്നെ ആവാം.. "" അതും മനസ്സിൽ പറഞ്ഞു അവൾ ആ ഉപ്പ് എടുത്തു കുറച്ചുള്ള ചോറിൽ മിക്സ്‌ ചെയ്തു.. പിന്നെ ഓരോരോ കറികളെ മാറി മതി സ്കാൻ ചെയ്ത് നോക്കാൻ തുടങ്ങി.. തപ്പി തപ്പി ഉപ്പേരിയിൽ നിന്നും ഒരു മുളക് എടുത്തു ചോറിൽ ഇട്ടു.... ശോ.. ഈ ഓലനിൽ ഒന്നും ഒരു മുളകുപൊലും ഇല്ല... 😬 അവിയൽ ആണത്രേ അവിയൽ.. 😏 ബാക്കി എല്ലാ കഷ്ണവും മുറിച്ചിട്ടിട്ടുണ്ട് ഒരു മുളകിടാൻ ആർക്കും വയ്യ..... വെരി ബാഡ് പീപ്പിൾസ്‌.....

( ശിവ ആത്മ.. അങ്ങനെ നീണ്ട നേരത്തെ തിരച്ചിലിനോടുവിൽ കൂട്ടുകറിയിൽ നിന്നും ഒരു മുളക് അതിവിധക്തമായി കണ്ടെത്തി.. പിന്നെ ലേശം നാരങ്ങ അച്ചാറും കാളനും പുളിയെഞ്ചിയും എല്ലാം മിക്സ്‌ ചെയ്തു സെറ്റ് ആക്കി വച്ചു എന്നിട്ട് ചോറിന്റെ മറ്റേ സൈഡിൽ നിന്നും കഴിക്കാൻ തുടങ്ങി... ശിവ കഴിക്കുക ആണെങ്കിക്കും ശ്രദ്ധ മുഴുവൻ പുറത്തായിരുന്നു അപ്പോഴേക്കും അതാ അവളുടെ മനസ്‌ മനസിലാക്കിയ പോൽ ക്യാമറ ചേട്ടൻമാർ അവിടെ പ്രത്യക്ഷപെട്ടു വിത്ത് സ്ഥിരം ഡൈലോഗ് കപ്പിൾസ് പരസ്പരം വരിക്കൊടുക്കൽ... കാർത്തിക്കും കൃതിക്കും പ്രത്യേകിച്ചു കൊഴപ്പമൊന്നും ഇല്ല.. സിദ്ധുവിനാണേൽ തീരെ താൽപ്പര്യവും ഇല്ല.. 😏 ശിവക്ക് പിന്നെ പ്ലാൻ സക്സക് ആയ സന്തോഷവും.... അങ്ങനെ തുടക്കം കുറിച്ചുകൊണ്ട് കാർത്തി കൃതിക്ക് ഒരു ഉരുള ചോർ വാരികൊടുത്തു കൃതി സന്തോഷത്തോടെ അത് കഴിച്ചു... പിന്നെ അവൾ കാർത്തിക്കും ഒരു ഉരുള്ള ചോർ വരി കൊടുത്തു...

അടുത്ത് സിദ്ധു... ഈ പ്രഹസനത്തിന് ഒന്നും ഒട്ടും താല്പര്യം ഇല്ലങ്കിലും ആരെയൊക്കെയോ ബോധിപ്പിക്കാൻ അവനും ശിവക്ക് നേരെ ചോറുനീട്ടി... ശിവ അത് കഴിച്ചു ബോണസ് ആയി ഒരു കടിയും സിദ്ധുവിന്റെ കൈക്ക് കൊടുത്തു... സിദ്ധു അതിന് നോക്കി പേടിപ്പിച്ചെങ്കിലും കുട്ടിക്ക് അതൊക്കെ പണ്ടേ ഗ്രസ്സ് ആണ്.. അടുത്തത് ശിവ.. ഇത്രനേരം ഉണ്ടാക്കിയ സ്പെഷ്യൽ ചോറിൽ നിന്നും ഒരു ഉടുള എടുത്തു സിദ്ധുവിന് നേരെ നീട്ടി..... സിദ്ധു താല്പര്യം ഇല്ലാതെ അതുവാങ്ങി കഴിച്ചു... കഴിച്ചതും സിദ്ധുവിന്റെ മുഖത്തു നവരസങ്ങളെ വെല്ലുന്ന ഭാവങ്ങൾ ആയിരുന്നു... ഉപ്പും പുളിയും എരിവും ആകെ സിദ്ധു നിന്നു പുകയുകയാണ്... പെട്ടന്ന് തന്നെ ചുമച്ചു കൊണ്ട് വെള്ളം എടുത്തു കുടിച്ചു പിന്നെ തലചരിച്ചു ശിവയെ നോക്കി പല്ലുകടിച്ചു...... ശിവ പിന്നെ ഈ നാട്ടുകാരിയെ അല്ല എന്നുള്ള ഭാവത്തിൻ ഫുഡിൽ തല കുമ്പിട്ട് ഇരിക്കുവാണ് ഇടക്ക് ചിരിക്കുന്നുമുണ്ട്...

അയ്യോ ചേട്ടാ ഫോട്ടോ ശരിയായില്ല ഒന്നൂടി എടുക്കണം... ശിവാനി ഒന്നൂടി ഫുഡ്‌ കൊടുക്കുവോ... അതുകൂടി കേട്ടതും സിദ്ധു ദയനിയ മായി ശിവയെ ഒന്നു നോക്കി... ശിവായണേൽ 500 വാട്ടിന്റെ ചിരിയും ഫിറ്റ്‌ ചെയ്ത് ക്യാമറകാരെ നോക്കി തലയിട്ടി വീണ്ടും ഒരു ഉരുള എടുത്ത് സിദ്ധുവിന് നേരെ നീട്ടി... അവൻ ആണെങ്കിൽ ഗതികേടുകൊണ്ട് വയ്യാതുറന്നു കഴിച്ചു... എന്തുപറ്റിയെടാ നിന്റെ മുഖമൊക്കെ വല്ലാതെ.... ( കാർത്തി... ഓഹ് ഇതിൽ കൂടുതൽ ഇനി എന്തുപറ്റാൻ... 😬 വല്ല ബ്രഹ്മചാരി വല്ലോം ആയ മതിയാർന്നു.... ( സിദ്ധു അതുകൂടി കേട്ടതും ശിവ വയപൊത്തി ചിരിച്ചു.. ഇതിന് തിരിച്ച് പണിതില്ലേൽ എന്റെ പേര് സിദ്ധാർഥ് നാഥ്‌ എന്നല്ല കേട്ടോടി പൂത്തങ്കിരി... 😬 "" അവളെ നോക്കികൊണ്ട് സിദ്ധു മനസ്സിൽ പറഞ്ഞു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story