My Better Half: ഭാഗം 26

my better half

രചന: അപ്പു

കുറച്ചു കഴിഞ്ഞതും അവർ എല്ലാവരും പോകാൻ ഇറങ്ങി... ഇതുവരെ സ്വർഗം പോലെ കഴിഞ്ഞിരുന്ന വീട്ടിൽ തങ്ങളുടെ അച്ഛനും അമ്മയും ഇനി ഒറ്റക്കക്കുമോ എന്നാ ചിന്ത കൃതിയുടെയും ശിവയുടെയും മനസ്സിൽ ഉണ്ടായിരുന്നു ഒപ്പം അവരെ വിട്ടുപിരിയുന്ന വിഷമത്തിൽ ഇരുവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു... എന്നാൽ തന്റെ മക്കൾ മറ്റൊരു വീട്ടിലേക്കു പോകുന്നതിൽ വിഷമം ഉണ്ടെങ്കിലും അവരെ സുരക്ഷിതമായ കൈകളിൽ എൽപ്പിച്ചു എന്നാ ആശ്വാസമായിരുന്നു കൃതിയുടെ അച്ഛനും അമ്മയ്ക്കും.... 💞 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 കാർത്തിയുടെ അമ്മ നൽകിയ വിളക്കുപിടിച്ചു വലതുകാൽ വച്ച് കൃതിയും അപ്പുറത്തു സിദ്ധുവിന്റെ അമ്മ നൽകിയ വിളക്കും പിടിച്ചു വലതുകാൽ വച്ച് ശിവയും വീട്ടിലേക്കു കയറി അവിടെ എത്തിയതും കൃതിയൊടും ശിവയോടും വൈകുന്നേരം റിസപ്ഷൻ ഉള്ളതുകൊണ്ട് കുറച്ചുനേരം റസ്റ്റ്‌ എടുക്കാൻ പറഞ്ഞു അമ്മമാർ....... അതുകൊണ്ട് തന്നെ അവരിരുവരും നേരെമുറിയിലേക്ക് പോയി.... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

കാർത്തിയുടെ റൂമിൽ വന്നതും അവിടെ മുഴുവൻ നോക്കി കാണുകയായിരുന്നു കൃതി അവിടെ ഒരുപാട് ഫോട്ടോസ് ഉണ്ടായിരുന്നു അപ്പോഴാണ് കൃതി റൂമിന്റെ ഒരു റൂമിലെ ഒരു സൈഡിൽ തൂക്കിയിട്ട് പെയിന്റിംഗ് ശ്രദ്ധിക്കുന്നത് പെട്ടെന്ന് തന്നെ അവൾ അങ്ങോട്ട് പോയി പണ്ട് എക്സിബിഷന് താൻ വരച്ച പെയിന്റിംഗ് ആയിരുന്നു അവിടെ ഉണ്ടായിരുന്നത് എന്തോ അത് കണ്ടതും ആൾക്ക് ഒരുപാട് സന്തോഷം തോന്നി പതിയെ അവൾ അതിൽ വിരലോടിച്ചു നോക്കി പെട്ടെന്നാണ് പിന്നിലൂടെ രണ്ട് കൈകൾ വന്ന് അവളെ പൊതിഞ്ഞു പിടിച്ചത് ആ കൈകൾ കാർത്തിയുടെ ആണെന്ന് മനസ്സിലാക്കാൻ അവൾക്ക് അധികം സമയം വേണ്ടി വന്നില്ല എന്താണ് വൈഫി സ്വന്തം പെയിന്റിങ് തന്നെ നോക്കി നിൽക്കുവാണോ... "" അവളുടെ ഷോൾഡറിൽ മുഖം വച്ചു നിന്നുകൊണ്ട് കാർത്തി ചോദിച്ചു... അതിന് അവൾ ചിരിച്ചുകൊണ്ട് ഒന്നുകൂടി അവനോട് ചേർന്നു നിന്നു അതെ മതി ഇങ്ങനെ നിന്നത് വേഗം ഡ്രസ്സ് മാറി കുറച്ചുനേരം റസ്റ്റ്‌ ചെയ്യ് ഈവനിംഗ് റിസപ്ഷൻ ഉള്ളതാണ്... ""

അതിന് അവൾ തലയിട്ടികൊണ്ട് കൃതി പോകാൻ നിന്നതും കാർത്തിക വീണ്ടും അവളെ തന്നിലേക്ക് അടുപ്പിച്ചു... കൃതി പെട്ടന്ന് ഞെട്ടി കൊണ്ട് അവനെ നോക്കി... പോകാൻ വരട്ടെ... അതിനു മുൻപ് നമുക്കൊരു സെൽഫി എടുക്കാം... "" അതും പറഞ്ഞു അവൻ അവളുടെ ഷോൾഡറിലൂടെ കയ്യിട്ട് തന്നോട് ചേർത്തുനിർത്തി ഫോണിൽ ക്യാമറ ഓൺ ആക്കി ഫോട്ടോ എടുത്തു.... വീണ്ടും കൃതി പോകാൻ നിന്നതും കാർത്തി അവളെ ഒന്നുകൂടി ചേർത്ത് നിർത്തി അവളുടെ കവിളിൽ അമർത്തി ഉമ്മവച്ചു... ഒപ്പം അത് ഫോട്ടോ എടുക്കുകയും ചെയ്തു.. കൃതിയാണെങ്കിൽ ഞെട്ടി അവനെത്തന്നെ നോക്കി നിന്നു.... ഉണ്ടക്കണ്ണ് വീർപ്പിച്ചു നോക്കി പേടിപ്പിക്കണ്ട... "" ഇതൊക്കെ നമ്മുടെ സ്വീറ്റ് മോമെന്റസ് ആണ് അതൊന്നും മിസ്സ്‌ ചെയ്യാൻ പറ്റില്ല.... "" അവളെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് കാർത്തി പറഞ്ഞു... അതിന് രണ്ടുകയ്യും ഇടുപ്പിൽ കുത്തി കൃതി അവനെ കൂർപ്പിച്ചു നോക്കി... അവളുടെ നിൽപ്പ് കണ്ടതും ഒട്ടും താമസിക്കാതെ അവൻ അതും ഫോൺ ക്യാമറയിൽ പകർത്തി....

അവൾ പെട്ടന്ന് വന്ന് അവന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങാൻ നോക്കി എന്നാൽ രണ്ടു കയ്യിലും മാറി മാറി പിടിച്ചും ഉയർത്തിയും കാർത്തി കൃതിക്ക് ഫോൺ കൊടുക്കാതിരിക്കാൻ നോക്കി അവന്റെ കയ്യിൽ നിന്നും ഫോൺ കുറെ പിടിക്കാൻ നോക്കിയെങ്കിലും അവസാനം അവൾക്ക് കിട്ടില്ല എന്ന് മനസ്സിലായതും ക്ഷീണിച്ചു കൃതി ബെഡിൽ വന്നിരുന്നു അവളുടെ ഇരുത്തം കണ്ട് ചിരിച്ചുകൊണ്ട് കാർത്തി കൃതികടുത്തേക്ക് പോയി എന്നാ ഞാൻ പോയി ഡ്രസ്സ്‌ മാറട്ടെ ട്ടോ.. അതും പറഞ്ഞു ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ ഒന്നു തട്ടിക്കൊണ്ടു അവൻ ഡ്രസ്സ്‌ മാറാൻ പോയി.... ഡ്രസ്സ്‌ മാറിവന്ന് അവൻ കൃതിയെ നോക്കിയതും കാണുന്നത് തലയിലെ സ്ലൈടുകളും ഓർണമെൻസും ഒക്കെ അഴിക്കാൻ ബുദ്ധിമുട്ടുന്ന കൃതിയെ ആണ് അവൻ അവൾക്കടുത്തു ചെന്ന് അതെല്ലാം ഊരാൻ അവളെ സഹായിച്ചു പിന്നെ രണ്ടാളും കുറച്ചു നേരം റസ്റ്റ്‌ എടുത്തു... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 അയ്യോ... ഒന്ന് പയ്യെ.... എനിക്ക് വേദനിക്കുന്നുണ്ട്.... ""

(ശിവ എനിക്ക് ഇത് ഊരി എക്സ്പീരിയൻസ് ഒന്നും ഇല്ല.. അപ്പോ വേദന ഒക്കെ എടുക്കും... "" ( സിദ്ധു.. നിങ്ങളോട് തലയിലെ സ്ലൈഡ് എടുക്കാൻ അല്ലെ പറഞ്ഞത് അല്ലാതെ തോക്കിന്ന് ബുള്ളറ്റ് എടുക്കാൻ ഒന്നും അല്ലാലോ.. ( ശിവ ഓഹ് അതൊക്കെ ഇതിലും എളുപ്പമാ.. ആകെ ഒരു ചെറിയ തലയുമുണ്ട് കുറച്ചു മുടിയും അതിൽ ഒരു നൂറ്റമ്പത് സ്ലൈടും... ( സിദ്ധു...... എനിക്ക് ആവശ്യത്തിന് മുടിയൊക്കെ ഉണ്ട്...!! ഇപ്പോ അതാണോ ഇവിടുത്തെ പ്രശ്നം നിനക്ക് അച്ചുനെ ആരെങ്കിലും വിളിച്ചാൽ മതിയായിരുന്നോ എനിക്ക് ഇതൊന്നും ചെയ്ത ശീലമില്ല അത് പിന്നെ അച്ചു റസ്റ്റ്‌ എടക്കാനാണെന്നും പറഞ്ഞു പോയി ഒറ്റക്ക് ഇതൊക്കെ ഊരാൻ പറ്റാത്തോണ്ടല്ലേ... "" മ്മ്..."" ഒരു വിധം എല്ലാം ഊരി കഴിഞ്ഞതും അവരും റസ്റ്റ്‌ എടുത്തു.... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 വൈകിട്ട് ഒരു ഒൻപതുമണി ആയപ്പോഴേക്കും റിസപ്ഷൻ ഒക്കെ കഴിഞ്ഞിരുന്നു എല്ലാവരും നന്നേ ക്ഷീണിച്ചിരുന്നു അതുകൊണ്ട് തന്നെ അച്ചുവും സച്ചുവും വന്നപ്പോഴേ കിടന്നു ഹരിയും ദച്ചുവിനെ കൂട്ടി നേരത്തെ കിടന്നു...

അമ്മമാരും എല്ലാവരും ഡ്രസ്സ് മാറാൻ പോയി സിദ്ധു ഡ്രസ്സ്‌ മാറി അടിയിലേക്ക് വന്നു അടുക്കളയിൽ അമ്മ നിൽക്കുന്നത് കണ്ടതും അവൻ നേരെ അങ്ങോട്ട്‌ പോയി.. അവിടെ പാൽ തിളപ്പിക്കുകയാണ് അമ്മ അത് കണ്ടതും സിദ്ധുവിന്റെ മനസ്സിൽ ഒരു ബുദ്ധി തെളിഞ്ഞു അവൻ അമ്മ പോകുന്നതുവരെ അവിടെ തന്നെ തട്ടിയും മുട്ടിയും നിന്നു അമ്മപോയതും ആരും കാണാതെ അമ്മ തിളപ്പിച്ച്‌ ഗ്ലാസിലേക്ക് ഒഴിച്ച് വച്ച പാലിലേക്ക് കുറച്ചു ഉപ്പ് ഇട്ടുവച്ചു പിന്നെ ആരെയും ശ്രദ്ധിക്കാതെ റൂമിലേക്ക് തന്നെ പോയി... കുറച്ചുനേരം കഴിഞ്ഞതും ശിവ റൂമിലേക്ക് വന്നു അവനെ നോക്കി നന്നായി ഒന്നു ചിരിച്ചുകൊണ്ട് പാൽ ഗ്ലാസ് ടേബിളിൽ വച്ചു... അതില്ലേ ഞാൻ ഒരു കാര്യം പറയട്ടെ... ( റൂം മൊത്ത കണ്ണോടിച്ചുകൊണ്ട് ശിവ ചോദിച്ചു... മ്മ് പറ.... (സിദ്ധു വല്യ താല്പര്യമില്ലാത്തപോൽ ചോദിച്ചു... അതില്ലേ ഈ കട്ടിൽ ചുമരിനോട് മുട്ടിച്ചു ഇടുവോ... ( ശിവ. എന്തിന്...!!. ( സിദ്ധു ആ അത് പിന്നെ അറ്റത്തു കിടന്നാൽ ഞാൻ വീഴും അതാ.... ( അവനെ നോക്കി ചമ്മിയ ചിരി ചിരിച്ചുകൊണ്ട് ശിവ പറഞ്ഞു... അത് കേട്ടതും സിദ്ധു പൊട്ടി ചുരിച്ചുകൊണ്ട് അവളെ നോക്കി. നീ ഇപ്പോഴും ഇളക്കുട്ടിയാണോ വീഴും പോലും... "" അവൻ അതും പറഞ്ഞു വീണ്ടും ചിരിച്ചു.... അതിന് അവൾ ദേഷ്യത്തോടെ അവനെ നോക്കി നിന്നു......

അവൻ പിന്നെ വീണ്ടും അടികൂടണ്ട എന്നു കരുതി അവളെ ഒന്നു നോക്കി കട്ടിൽ ചുവരിനോട് മുട്ടിച്ചു ഇട്ടു അപ്പോഴാണ് അവന് പാലിന്റെ ഓർമ വന്നത്... അവന് നോക്കുമ്പോൾ പാലുവച്ച ടേബിളിൽ ചാരി നില്കുവാണ് ശിവ.. ഹാഹാ ഇപ്പോഴാ പാലിന്റെ കാര്യം ഓർമ വന്നത്.... എന്തായാലും ഇന്ന് നീ എന്നെകൊണ്ട് ഉപ്പുള്ള ചോറ് കഴിപ്പിച്ചതല്ലേ അതുകൊണ്ട് ഇന്ന് ഈ പാൽ മുഴുവൻ കുടിക്കുന്നത് ഞാനാണ്.... ( സിദ്ധു. ഹാഹാ അതങ്ങ് പള്ളി പോയി പറഞ്ഞാൽ മതി ഇത് എനിക്കും വേണം..."" ( ശിവ.. നടന്നത് തന്നെ ഇത് മുഴുവൻ ഞാൻ കുടിക്കും "" അതും പറഞ്ഞു സിദ്ധു പാൽ ഗ്ലാസിനടുത്തേക്ക് വരാൻ നിന്നതും അവന് കുടിക്കാതിരിക്കാൻ ശിവ വേഗം അത് വായയിലാക്കി.... പെട്ടന്ന് അതിൽ ഉപ്പിന്റെ രുചിവന്നതും അവൾ വായ പൊത്തികൊണ്ട് ബാത്‌റൂമിലേക്ക് ഓടി.. ആ കാഴ്ച്ച കണ്ട് ബെഡിൽ തലങ്ങും വിലങ്ങും കിടന്നും ചിരിക്കുവാണ് സിദ്ധു.. എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കുമെടി പൂത്തങ്കിരി നേരാവണ്ണം നിന്നോട് പറഞ്ഞാൽ കുടിക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നു... ( ബാത്‌റൂമിൽ നിന്ന് ഇറങ്ങി വരുന്ന ശിവയെ നോക്കി സിദ്ധു ചിരിച്ചുകൊണ്ട് പറഞ്ഞു. താൻ പോടാ പൊട്ടാ.. മണ്ട.. വവ്വാലെ..... മത്തങ്ങതലയ... ചീവിടെ... ഒണക്കമുന്തിരി... ഡ്രാഗൺ കുഞ്ഞേ.. മുങ്ങേ....

( ശിവ ദേഷ്യത്തോടെ അവനെ ഓരോന്നു വിളിച്ചു... ഹ.. ഹ.. നീ ചിരിപ്പിച്ചു കൊല്ലുമല്ലോ ശിവ തെറി പറയുമ്പോൾ എങ്കിലും കൊറച്ചു സ്റ്റാൻഡേർഡ് ഉള്ളത് പറഞ്ഞൂടെ.. അവളുടെ ഒരു വവ്വാൽ.. ഒണക്കമുന്തിരി... അതിന് അവനെ ഒന്ന് ദേഷ്യത്തോടെ നോക്കി കട്ടിലിൽ കയറി കിടന്നു ശിവ... ചിരിച് കൊണ്ട് ലൈറ്റ് ഓഫ്‌ ചെയ്ത് സിദ്ധുവും.. "" അയ്യോ.... "" എന്താടി ഉറങ്ങുന്നില്ലേ... ( അവളുടെ അയ്യോവിളി കേട്ട് സിദ്ധു ചോദിച്ചു... അതില്ലേ... എനിക്ക് ഇരുട്ട് പേടിയാ ലൈറ്റ് ഇട്ട് ഉറങ്ങാം.. ( ശിവ.... ഈശ്വരാ ഏത് നേരത്താണാവോ... ( അതും പറഞ്ഞു പല്ല് കടിച്ച് അവൻ അവളെ നോക്കി... വേറെ എന്തേലും പേടി ഉണ്ടോ.... 😬 (ശിവ മ്മ്ച്ചും... (രണ്ട് തോളും പൊക്കി അവൾ ഇല്ലാന്ന് പറഞ്ഞു.. നല്ല ക്ഷീണം ഉള്ളത് കൊണ്ട് തന്നെ തല്ലുണ്ടാക്കാതെ സിദ്ധു എഴുന്നേറ്റ് ഡിം ലൈറ്റ് ഇട്ട് വന്നു കിടന്നു.. പതിയെ രണ്ടാളും ഉറക്കത്തിലേക്ക് വഴുതി വീണു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story