My Better Half: ഭാഗം 27

my better half

രചന: അപ്പു

 എന്നാൽ ഇങ്ങ് കാർത്തിയുടെ റൂമിൽ.. കൃതിയെ കാർത്തിയുടെ റൂമിൽ ആക്കി എല്ലാവരും ഉറങ്ങാൻ പോയി... റൂമിൽ എത്തിയ കൃതി ചുറ്റും കാർത്തിയെ നോക്കിയെങ്കിലും അവനെ അവിടെ കാണാൻ സാധിച്ചില്ല.... അവൾ പതിയെ റൂമിൽ നിന്നും പുറത്തിറങ്ങി ചുറ്റും നോക്കി ബാൽകാണി കണ്ടതും നേരെ അങ്ങോട്ട്‌ പോയി അവൾ പ്രതീക്ഷിച്ച പോലെ തന്നെ അവൻ അവിടെ ഉണ്ടായിരുന്നു അവൾ അവനു അടുത്തേക്ക് പോയി... അടുത്തരുടെയോ സാമിപ്യം പോലെ തോന്നിയതും കാർത്തി തല ചെരിച്ചു നോക്കിയതും കണ്ടു അവനെ തന്നെ നോക്കി നിൽക്കുന്ന കൃതിയെ... കിടക്കുന്നില്ലേ... (കൃതി അവളുടെ കൈകൾ കൊണ്ട് അവനോട് ചോദിച്ചു ഇപ്പോൾ അവൾ കൈകൾ കൊണ്ട് പറയുന്നതെല്ലാം അവന് മനസ്സിലാകുന്നുണ്ട്..... അതിന് അവൻ ഒന്നും മിണ്ടാതെ കുറച്ചുനേരം അവളെ അവനടുത്തു ഇരുത്തി.... പരസ്പരം ഒന്നും സംസാരിക്കാതെ ബാൽകാണിയിലേക്ക് വീശി അടിക്കുന്ന കാറ്റിനെ സ്വികരിച്ചുകൊണ്ട് അവർ കുറച്ചുനേരം അവിടെ ഇരുന്നു..

വീട്ടിലെ ലൈറ്റുകൾ എല്ലാം അണഞ്ഞു എല്ലാവരും ഉറക്കത്തെ കൂട്ടുപിടിച്ചു.. കാർത്തിയോട് ചേർന്നിരിക്കുന്ന കൃതിയുടെ കണ്ണുകളിലും ഉറക്കം വന്നിരുന്നു... അതെ ഉറങ്ങല്ലേ വാ എഴുന്നേൽക്ക്... ( ഉറങ്ങാൻ നിൽക്കുന്ന കൃതിയെ തട്ടി വിളിച്ചുകൊണ്ടു കാർത്തി പറഞ്ഞു പിന്നെ അവളെയും കൂട്ടി നേരെ റൂമിലേക്ക് റൂമിലേക്ക് കയറിയതും കാർത്തി ഷെൽഫിൽ നിന്ന് ഒരു കവർ എടുത്തു കൃതിക്കു നേരെ നീട്ടി അവൾ കവറിനെയും അവനെയും മാറി മാറി നോക്കി "" പെട്ടന്ന് മാറി വാ.... "" (കാർത്തി എന്താ...!!? ( കൃതി ഓഹ് അതിലൊരു ഡ്രസ്സ്‌ ആണ് നീ പെട്ടന്ന് പോയി അത് ഇട്ടുവാ ഞാനും അപ്പോഴേക്കും ഈ ഡ്രസ്സ്‌ ഒന്ന് മാറട്ടെ... ( കാർത്തി... ഡ്രസ്സ്‌ ഒക്കെ മാറുന്നത് എന്തിനാ നമ്മൾ എങ്ങോട്ടെങ്കിലും പോകുവാണോ... (കൃതി.. അതൊക്കെ പറയാം നീ ആദ്യം പോയി ഡ്രസ്സ്‌ മാറി വാ.... അവന്റെ നിർബന്ധത്തിനു വഴങ്ങി അവൾ ഡ്രസ്സ്‌ മാറാൻ പോയി.... ഡ്രസ്സ്‌ മാറി കൃതി പുറത്തേക്കുവന്നു ഒരു നീല ഷർട്ടും ജീൻസും ആയിരുന്നു അവളുടെ വേഷം അതെ പോലെ ഒരു ഡ്രസ്സ്‌ തന്നെയായിരുന്നു കാർത്തിയുടെയും.. ഡ്രസ്സ്‌ മാറി വന്ന കൃതിയുടെ കൈയും പിടിച്ച് അവൻ താഴത്തേക്ക് പോയി സ്പെയർ കീ ഉപയോഗിച്ച് വാതിൽ തുറന്നു പുറത്തേക്കിറങ്ങി

പോർച്ചിൽ നിർത്തിയിട്ടിരിക്കുന്ന ബുള്ളറ്റ് എടുത്ത് ശബ്ദമുണ്ടാകാതെ പുറത്തേക്കു ഇറങ്ങി... അവൻ ചെയ്യുന്നതെല്ലാം നോക്കി അന്തംവിട്ടു നിൽക്കുകയാണ് കൃതി... എങ്ങോട്ടുപോകുവാ... ( ബുള്ളറ്റിൽ കയറി അവളോട് കയറാൻ പറയുന്ന കാർത്തിയെ നോക്കി കൃതി ചോദിച്ചു... അതോ..... അത് നൈറ്റ്‌ റൈഡിന്... (അവളെ നോക്കി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു... ശരിക്കും...!! അവൾ വിശ്വാസം വരാതെ അവനെത്തന്നെ നോക്കി... ആ ശരിക്കും.. നീ കയർ നമ്മുക്ക് ഒരു റൈഡിന് പോയി വരാം... ( അവളുടെ അത്ഭുധത്തോടെ ഉള്ള നോട്ടം കണ്ട് അവൻ പറഞ്ഞു... അവൾ സന്തോഷത്തോടെ വേഗം തന്നെ അവന്റെ പിന്നിൽ കയറി ഒരു കൈ അവന്റെ ഷോൾഡറിലും മറ്റേ കൈകൊണ്ട് അവന്റെ വയറിനെയും ചുറ്റിപ്പിടിച്ചു ഇരുന്നു.... കാർത്തി സന്തോഷത്തോടെ വണ്ടി എടുത്തു അവിടെ നിന്നും സ്പീഡിൽ വിട്ടു... ഇരുട്ടുമൂടിയ വിജനമായ വഴികളിലൂടെ അവന്റെ ബുള്ളറ്റ് കുതിച്ചു അവനെ ചുറ്റിപിടിച്ചിട്ടുന്ന കൃതിയുടെ കൈകൾ അവനിൽ നിന്നും അയഞ്ഞു.... ചിറകുകൾ വിടർത്തുന്ന പക്ഷിക്കുഞ്ഞുങ്ങളെ പോലെ അവളും ആ കൈകളെ വിടർത്തി പിടിച്ചു..... തന്നിലേക്ക് വരുന്ന തണുത്ത കാറ്റിനെ ഇരുകൈകളിലൂടെയും സ്വികരിച്ചു കൃതി...

എന്നാൽ വണ്ടി ഓടിക്കുന്നതിനിടയിലും തന്നിൽനിന്നും അയഞ്ഞു പോകുന്ന കൈകളെയും ആ കൈകൾ ഇരുവശത്തേക്കും വിടർത്തി പാറിപറക്കുന്ന മുടിയിഴകളെ സ്വതന്ത്രമായി വിട്ട് ആ നിമിഷത്തെ സന്തോഷത്തെയും അനുഭൂതിയെയും ആസ്വദിക്കുന്ന കൃതിയെ വണ്ടിയുടെ കണ്ണാടിയിലൂടെ ഇടക്കിടെ നോക്കി കാണുകയായിരുന്നു കാർത്തി...... ഒരുപാട് നേരത്തെ യാത്രക്കൊടുവിൽ കാർത്തി വണ്ടി നിർത്തിയതും കൃതി അതിൽ നിന്നും പെട്ടന്ന് ഇറങ്ങി ചുറ്റും നോക്കി.. റോഡിനോട് ചേർന്നുള്ള ഒരു പ്രദേശത്താണ് അവൻ വണ്ടി നിർത്തിയിരുന്നത്... കൃതിയുടെ കയ്യും പിടിച്ച് കാർത്തി റോഡരിക്കിലേക്ക് ചെന്നു... അവർ നിന്നിരുന്നത് ഒരു ഉയർന്ന പ്രദേശത്ത് ആയിരുന്നു അതുകൊണ്ടുതന്നെ അവിടുത്തെ കാഴ്ച്ച കണ്ടതും കൃതി അത്ഭുതകത്തോടെ നോക്കികണ്ടു... അവിടെ നിന്നും നോക്കിയാൽ ആ സിറ്റി മുഴുവനായി കാണാമായിരുന്നു..... സ്ട്രീറ്റ് ലൈറ്റോഡ് കൂടിയ റോഡുകളും അവിടെ ചീറി പാഞ്ഞു പോകുന്ന വാഹനങ്ങളും ഒരുപാട് കെട്ടിടങ്ങളും.. രാത്രിയിൽ എല്ലായിടവും ലൈറ്റുവിരിയിച്ചു നിൽക്കുന്ന ആ കാഴ്ച്ച കാണാൻ അത്രയേറെ മനോഹരമായിരുന്നു....! കൃതി അതെല്ലാം കണ്ട് സന്തോഷത്തോടെ കാർത്തിയോട് ചേർന്ന് നിന്നു...

അതാഗ്രഹിച്ച പോൽ കാർത്തിയും അവളെ ചേർത്തുപിടിച്ചു പിന്നെ അവളെയും കൂട്ടി അവിടെ ഒരു സ്ഥാലത്തുപോയി ഇരുന്നു.. കൃതി ഒന്നുകൂടി അവനോട് ചേർന്ന് ആ നെഞ്ചിൽ തലചായ്ച്ചു ഇരുന്നു... സമയം നീങ്ങുന്നതിനനുസരിച് ആ കെട്ടിടങ്ങളുടെ എല്ലാം ലൈറ്റുകൾ അണഞ്ഞു തുടങ്ങി റോഡിൽ വാഹനങ്ങൾ കമ്മിയായി സ്ട്രീറ്റ് ലൈറ്റ് മാത്രം അവശേഷിച്ചുകൊണ്ട് മറ്റു ലൈറ്റുകൾ എല്ലാം അണഞ്ഞു... ആ കാഴ്ച്ചകൾ എല്ലാം അവന്റെ നെഞ്ചോടു ചേർന്നിരുന്നു കൊണ്ട് അവൾ കണ്ടു.... പൂവാം... ( അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചുകൊണ്ടു കാർത്തി ചോദിച്ചു.... അതുകേട്ടതും അവന്റെ അടുത്തുനിന്നു പുചിരിച്ചുകൊണ്ട് കൃതി എഴുന്നേറ്റു ഒപ്പം അവനും എഴുന്നേറ്റു... എഴുന്നേറ്റ അവനെ കൃതി മുറുകെ കെട്ടിപിടിച്ചു... കാർത്തി ഒന്ന് ഞെട്ടിയെങ്കിലും പിന്നെ പുഞ്ചിരിച്ചുകൊണ്ട് അവളെ ചേർത്ത് പിടിച്ചു..... അവനെ വിട്ട ശേഷം കൃതി അവന്റെ മുഖത്തേക്ക്‌ തന്നെ നോക്കി നിന്നു.... മ്മ്.. എന്താ ഇങ്ങനെ നോക്കുന്നെ... "" ( കാർത്തി.. എന്റെ മനസിലെ ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു ഇങ്ങനൊരു യാത്ര.... "" I LOVE YOU KARTHIYETTA.... ❣️ I LOVE YOU MORE THEN EVERYTHING... ❣️

അവളുടെ സ്വരത്തിൽ അല്ലെങ്കിൽ കൂടി അവളുടെ കൈകളാൽ അവൾ പറഞ്ഞ കാര്യം കേട്ട് കാർത്തിക്ക് അതിയായ സന്തോഷം തോന്നിയിരുന്നു..... ഇത്രയും കാലത്തിനിടയിൽ താൻ കേൾക്കാൻ ആഗ്രഹിച്ചത് എന്നോർത്തതും കാർത്തി ഒരു ഊക്കോടെ അവളെ കെട്ടിപിടിച്ചു... തിരിച്ച് അവളും.... അവളെ വിട്ടുമാറിയ കാർത്തി അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്തു അവളുടെ നെറ്റിയിൽ ഉമ്മവച്ചു പിന്നെ അത് ഇരു കണ്ണുകളിലേക്കും കവിളിലേക്കും അവസാനം അതിന്റെ ഇണയിലേക്കും ഏതിച്ചേർന്നു.... പരസ്പരം വിട്ടകലുമ്പോഴും അവരിരുവരുടെ മനസിലും സന്തോഷവും അതിലുപരി പ്രണയവും മാത്രം നിറഞ്ഞു നിന്നു..... ❤️ പൂവാം സമയം ഒരുപാടായി... "" അതും പറഞ്ഞു കാർത്തി അവളെയും കൊണ്ട് നേരെ ബുള്ളറ്റിനടുത്തേക്ക് പോയി... പെട്ടന്ന് കൃതി അവനെ തടഞ്ഞുകൊണ്ട് അവന്റെ കയ്യിൽ നിന്നും ബുള്ളറ്റിന്റെ കീ വാങ്ങി.... കാര്യം മനസിലാവാതെ കാർത്തി നെറ്റിചുളിച്ചു കൃതിയെ നോക്കിയതും അവൾ ഒന്നു പുഞ്ചിരിച്ചുകൊണ്ട് ബുള്ളറ്റിലേക്ക് കയറി അത് സ്റ്റാർട്ട്‌ ചെയ്തു.. നിനക്ക് ഇതൊക്കെ ഓടിക്കാൻ അറിയോ... "" അവളെ നോക്കി അത്ഭുധത്തോടെ അവൻ ചോദിച്ചു.... അതിന് ചിരിച്ചുകൊണ്ട് അറിയാം എന്ന് അവൾ തലയിട്ടി കാണിച്ചു....

അത് കണ്ടതും കാർത്തി വേഗം തന്നെ പുറകിൽ കയറി അവളോട് ചേർന്ന് ഇരുന്നു... അവൻ കയറിയതും അവൾ വണ്ടി എടുത്തു.... അവളുടെ വയറിലൂടെ ചുട്ടിപിടിച്ചു തോളിൽ താടിയൂന്നി കാർത്തി ആ യാത്ര ആസ്വദിച്ചു അവന്റെ മനസ്സിൽ അപ്പോൾ ഈ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്നാ ചിന്ത മാത്രമായിരുന്നു ഉണ്ടായിരുന്നത്.... ഇരുവരും വീട്ടിൽ എത്തിയപ്പോഴേക്കും നന്നേ വഴുകിയിരുന്നു അതുകൊണ്ടുതന്നെ വന്ന പാടെ ഡ്രസ്സ്പോലും മാറ്റാതെ ഇരുവരും കട്ടിലിലേക്ക് കിടന്നിരുന്നു.... കൃതിയെ ചേർത്തുപിടിച്ച് കാർത്തിയും അവന്റെ നെഞ്ചോടു ചേർന്ന് കിടന്ന് കൃതിയും ഉറക്കത്തെ കൂട്ടു പിടിച്ചിരുന്നു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story