My Better Half: ഭാഗം 28

my better half

രചന: അപ്പു

രാവിലെ എന്നും അടിക്കാർ ഉള്ള അലാരത്തിന്റെ ശബ്ദം കെട്ടാണ് സിദ്ധു കണ്ണുതുറന്നത്........ തലേ ദിവസത്തെ കല്യാണത്തിന്റെ ക്ഷീണം കാരണം തന്നെ അവൻ അലാറം ഓഫ്‌ ചെയ്ത് തിരിഞ്ഞു കിടന്നു.... തിരിഞ്ഞു കിടന്നതും അവൻ കാണുന്നത് രണ്ടു കാലുകൾ ആണ്... പെട്ടന്ന് ഞെട്ടി കൊണ്ട് സിദ്ധു ഒന്ന് പിന്നിലേക്ക് ആഞ്ഞു പിന്നെ രണ്ടു കണ്ടും തിരുമി ഒന്നും കൂടി നോക്കി... വീണ്ടും അതാ രണ്ടു കാലുകൾ... സിദ്ധു ചുറ്റും നോക്കി അവിടത്തെ അലങ്കാരങ്ങൾ എല്ലാം കണ്ടപ്പോഴാണ് ഇന്നലെ അവന്റെ കല്യാണം ആയിരുന്നെന്ന കാര്യം ഓർമ വന്നത്.. അപ്പോഴാണ് അവൻ ആ കാലുകളുടെ ഉടമയെ ഓർമവന്നത് പെട്ടന്ന് തന്നെ അവൻ എഴുന്നേറ്റു കിടക്കയിലേക്ക് നോക്കിയതും... സിദ്ധു ആകെ കിളിപോയി ഒരേ ഇരിപ്പായിരുന്നു......

തലയിണയുടെ മുകളിൽ കാലും കാലു വെക്കുന്നിടത്തു തലയും തൾവഴി പുതപ്പ് മൂടികൊണ്ടും കിടക്കുവാണ് ശിവ കുറച്ചുനേരം അവളുടെ കിടപ്പ് നോക്കി അന്തം വിട്ട് ഇരുന്ന സിദ്ധു പിന്നെ തലക്കൊന്നു കൊട്ടി എഴുന്നേറ്റ് അവളെ നേരെ കിടത്തി വീണ്ടും കിടന്നു.... 💞💞💞 ജനലിലൂടെ മുഖത്തേക്ക് വെളിച്ചം അടിച്ചപ്പോഴാണ് സിദ്ധു പിന്നെ കണ്ണുതുറന്നത്... പിന്നെ എന്തോ ഓർത്ത പോൽ അടുത്ത് കിടന്ന ശിവയെ നോക്കിയതും അവൾ കിടന്നിടം ശൂന്യമായിരുന്നു... പിന്നെ അവൻ ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങിയതും അടുക്കളയിൽ നിന്ന് ശിവയുടെയും അമ്മയുടെയും വർത്തമാനം കേൾക്കുന്നുണ്ട് അവൻ നേരെ അങ്ങോട്ട്‌ പോയി കുളിയൊക്കെ കഴിഞ്ഞ് മുടി തോർത്തുവച്ച് കെട്ടി അമ്മയെ അടുക്കളയിൽ സഹായിക്കുവാണ് അവൾ അത് കണ്ടതും ചെറുതായൊന്നു പുഞ്ചിരിച്ചു കൊണ്ട് അവൻ അവിടെനിന്നും ഉമ്മറത്തേക്ക് പോയി..... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

അമ്മാ ചായ..... ഹാളിലെ സോഫയിൽ ഇരുന്ന് പത്രം വായിക്കുന്ന ഹരിക്ക് അടുത്ത് ഇരുന്നുകൊണ്ട് കാർത്തി വിളിച്ചു പറഞ്ഞു... കുറച്ചു കഴിഞതും രണ്ട് കപ്പിൽ ചായയുമായി കൃതി അങ്ങോട്ട്‌ വന്നു.... ഒന്ന് ഹരിക്കും ഒന്ന് കാർത്തിക്കും കൊടുത്തു... പിന്നാലെ തന്നെ രണ്ട് കപ്പ് ചായയുമായി ദച്ചുവും അങ്ങോട്ടുവന്നു ഒരു കപ്പ് കൃതിക്കു നേരെ നീട്ടി... അവർ നാല് പേരും അവിടെ ഇരുന്ന് ചായ കുടിക്കാൻ തുടങ്ങി..... രാത്രി യാത്ര ഒക്കെ സുഖമായിരുന്നില്ലേ..."" ഒരു സിപ്പ് ചായ കുടിച്ചുകൊണ്ട് കാർത്തിയെ നോക്കി ചെറുതായൊന്നു ആക്കി ചിരിച്ചു കൊണ്ട് ഹരി ചോദിച്ചു... അതെ കേട്ടതും കാർത്തി കുടിച്ചുകൊണ്ടിരുന്ന ചായ നെറുക്കിൽ കയറി ചുമച്ചുകൊണ്ട് കൃതിയേനോക്കി അവളും അവനെ തന്നെ നോക്കിയിരുപ്പാണ്..... നീ കണ്ടോ....? അവരെ നോക്കി ചിരിച്ചുകൊണ്ടിരിക്കുന്ന ഹരിയെ നോക്കി കാർത്തി ചോദിച്ചു...

പോകുന്നത് കണ്ടില്ല വരുന്നത് കണ്ടു ഹോസ്പിറ്റലിൽ നിന്ന് ഒരു അർജന്റ് കാൾ വന്നപ്പോ റേഞ്ച് കിട്ടാൻ വേണ്ടി പുറത്തിറങ്ങിയതാ... ( ഹരി.... എങ്ങോട്ട് പോയ കാര്യവാ ഹരിയേട്ടാ... "" അവർ പറയുന്നതൊന്നും മനസിലാവാതെ ദച്ചു ചോദിച്ചു... അത് നീ നേരെ നിന്റെ ചേച്ചിയോടും ഇവനോടും ചോദിച്ചു നോക്ക് അവർക്കേ അറിയൂ.... " അവളെ നോക്കി ഹരി പറഞ്ഞു... അത് ഒന്നും ഇല്ല ദച്ചു ഞങ്ങൾ ഇന്നലെ ചുമ്മാ ഒരു ഡ്രൈവ്ന് പോയതാ... " കാര്യം അറിയാൻ വേണ്ടി തന്നെ നോക്കുന്ന ദച്ചുവിനെ നോക്കി കാർത്തി പറഞ്ഞു... "" ഡീ നിനക്കെന്നെ അറയില്ല..... പോട്ടെ പോട്ടെ ന്ന് വയ്ക്കുമ്പോ പെണ്ണ് തലയിൽ കേറി കളിക്കുവാ.....🤨😡 "" താൻ പോടോ എനിക്കിട്ട് പണിയാൻ നോക്കിയാൽ അതൊക്കെ തിരിച്ചു കിട്ടും എന്ന് മോൻ ഇനി ഓർത്തോ... 😏 ""

കാർത്തിയും ഹരിയും ദച്ചുവും കൃതിയും ഓരോന്നു സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് ദേഷ്യത്തോടെ എന്തൊക്കെയോ പറഞ്ഞുകൊണ്ട് സിദ്ധു അങ്ങോട്ട് കേറി വന്നത്... അവൻ പിന്നാലെ തന്നെ അവനെ പുച്ഛിച്ചുകൊണ്ട് ശിവയും..... അങ്ങോട്ട്‌ വന്ന സിദ്ധു അവളെ നോക്കി പേടിപ്പിച്ചുകൊണ്ട് കാർത്തിക്കും ഹരിക്കും ഇടയിൽ കയറി ഇരുന്നു അതുപോലെ തന്നെ ശിവ ദച്ചുവിനും കൃതിക്കും ഇടയിൽ അവർക്ക് ഓപ്പോസിറ്റ് ആയി ഇരുന്നു. രണ്ടുപേരും പരസ്പരം നോക്കി പുച്ഛിച്ചുവിട്ടു... 😏😏 കല്യാണം കഴിഞ്ഞാൽ എങ്കിലും ഇവർ നന്നാവും എന്നു വിചാരിച്ച നമ്മൾ ആരായി അല്ലെ കാർത്തി.... ( ഹരി അതെ... ഈ രണ്ടിനും ഒരു മാറ്റവും ഇല്ലല്ലോ.... ( കാർത്തി... 😏 ( ശിവ.. 😏😏 ( സിദ്ധു അല്ല എന്തായിരുന്നു ഇന്നത്തെ പ്രശ്നം ശിവ....? ( ഹരി ഓ പുരുഷുനോട് ചോദിക്ക് ഡോക്ടറെ 😏😏 (ശിവ.. പൊടി... 😠

പുരുഷു നിന്റെ കെട്ടി.. അല്ലേൽ വേണ്ട... ഡാ ഹരി ഈ ദുരന്തം രാവിലെ തന്നെ എന്നെ ഉപ്പിട്ട ചായ കുടിപ്പിച്ചു.... 😬😠( സിദ്ധു... നോക്ക് നോക്ക് ഹരിയേട്ടാ ഇപ്പോ കുറ്റം മുഴുവൻ എനിക്ക്... 😠 ഇങ്ങേര് ഇന്നലെ ഉപ്പിട്ട പാൽ തന്നെ പറ്റിച്ചോണ്ടല്ലേ ഞാൻ ഇന്ന് അതിന് തിരിച്ചു പണിതത്... 😏( ശിവ.. നീ എന്തിനാടാ ശിവക്ക് ഉപ്പിട്ട ചായ.. അല്ല പാൽ കൊടുത്തത്... ( കാർത്തി അത് ഇന്നലെ ഇവൾ ഉച്ചക്ക് എനിക്ക് ഉപ്പും മുളകും എല്ലാം കൂട്ടിയ ചോർ ആണ് വാരിത്തന്നത് അതിന് ഒരു പണി കൊടുത്തതല്ലേ.... എന്നിട്ടിപ്പോ പണി 16 ആയി തിരിച്ചു കിട്ടിയില്ലേ... വല്ല ആവശ്യവും ഉണ്ടായിരുന്നോ..... ( ഹരി... വിധി അല്ലാതെന്ത്..... "" ശിവയെ മൊത്തത്തിൽ ഒന്നു നോക്കികൊണ്ട്‌ സിദ്ധു പറഞ്ഞു.. അതിന് അവനെ നോക്കി അവൾ വയപൊത്തി ചിരിച്ചു.... പിന്നെ ശിവയെ അച്ചുവും സച്ചുവും വന്ന് വീഡിയോ എടുക്കാൻ എഞ്ഞുപറഞ്ഞു പൊക്കി... ദച്ചുവും കൃതിയും അമ്മമാരെ സഹായിക്കാൻ അടുക്കളയിലേക്ക് പോയി... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

ദിവസങ്ങൾ വീണ്ടും കടന്നുപോയി ഇതിനിടയിൽ വിരുന്നിനായി കാർത്തിയും സിദ്ധുവും ശിവയും കൃതിയും ഹരിയും ദച്ചുവും എല്ലാം കൃതിയുടെ വീട്ടിൽ പോയി രണ്ട് ദിവസം നിന്നു... കൃതിയും കാർത്തിയും സ്നേഹിച്ചും നൈറ്റ്‌ റൈഡ് പോയും റൊമാൻസിച്ചും അടിപൊളിയായി പോകുന്നുണ്ട്... ഹരിയും ദച്ചുവും അവരുടേതായ ലോകത്ത് പിണക്കങ്ങൾ ഒന്നും ഇല്ലാതെ സന്തോഷമായി ജീവിക്കുന്നു... സിദ്ധുവിന് പിന്നെ ശിവയുടെ കയ്യിൽ നിന്നും പണി വാങ്ങനെ നേരമുള്ളു... രാവിലെ മുതൽ എന്തേലും ഒപ്പിച്ചോണ്ട് അവന്റെ പിന്നാലെ തന്നെ ഉണ്ടാവും അവൾ.. രാത്രി പിന്നെ പറയെ വേണ്ട ഒന്ന് ഉറങ്ങി കഴിഞ്ഞാൽ അവളുടെ കിടത്തത്തിന്റെ പൊസിഷൻ തന്നെ മാറും ഒന്നുകിൽ കാലും കയ്യും എല്ലാം സിദ്ധുവിന്റെ മേല്ലെ ആവും അല്ലങ്കിൽ തല വെക്കേണ്ട ഇടത്ത് കാലും

കാലു വക്കണ്ട ഇടത്തു തലയും എന്തിന് ഏറെ അവന്റെ മേത്തു വരെ കേറികിടക്കും അവൾ ... ആദ്യം അതെല്ലാം സിദ്ധുവിന് ദേഷ്യം ആയിരുന്നെങ്കിലും പിന്നെ പിന്നെ അവനും അതെല്ലാം ആസ്വദിക്കാൻ തുടങ്ങി.... അവൾ ഹോസ്പിറ്റലിൽ പോയാൽ അവൻ എന്തേലും കാരണം ഉണ്ടാക്കി ഹരിയെ കാണാൻ എന്നും പറഞ്ഞു അവിടേക്ക് പോകാൻ തുടങ്ങി... ശിവയുടെയും അച്ചുവിന്റെയും സച്ചുവിന്റെയും യൂട്യൂബ് ചാനൽ ഇതിന്റെ ഇടയിൽ എല്ലാം ഹിറ്റ്‌ ആയി തന്നെ മുന്നേറുന്നുണ്ട്... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 "" അതേയ് കിടക്കുന്നില്ലേ.... "" ബാൽക്കാണിയുടെ കൈവരിയിൽ ഫോണും പിടിച്ച് ചാരിയിരുന്നു എന്തൊക്കെയോ ആലോചിക്കുന്ന സിദ്ധുവിനടുത്തു ചെന്ന് ശിവ ചോദിച്ചു... മ്മ്.. ഞാൻ വരാം നീ പോക്കേ.... "" അതും പറഞ്ഞു അവൻ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു... പിന്നെ ഒരു കാര്യം...!! ""

തിരിച്ച് റൂമിലേക്ക് പോകാൻ നിന്ന ശിവയെ സിദ്ധു വിളിച്ചു.... എന്താ...? ( ശിവ... അത്.... നാളെ എനിക്ക് തിരിച്ചു പോണം""" അവളെ നോക്കാതെ മറ്റെങ്ങി നോക്കികൊണ്ട് അവൻ പറഞ്ഞു.. അത് കേട്ടതും ശിവ ഞെട്ടലോടെ അവനെ നോക്കി... അ.. അല്ല ലീവ് തീരാൻ ആയിട്ടില്ലല്ലോ... ( ശിവ... ഇല്ല ഒപ്പം വർക്ക്‌ ചെയ്യുന്ന ആൾ എമർജൻസി ലീവ് എടുത്തു പോയി അപ്പോ എന്നോട് തിരിച്ചുവരാൻ പറഞ്ഞു... "" ( സിദ്ധു... മ്മ്...!!" ( ശിവ ചെറുതായൊന്നു മൂളി.... നീ കിടന്നോ ഞാൻ അച്ഛനോടും അമ്മയോടും അപ്പുറത്തു വല്യച്ഛനോടും കാർത്തിയോടൊക്കെ പറഞ്ഞിട്ട് വരാം പിന്നെ ബാഗും പാക് ചെയ്യാനുണ്ട്..... "" അതും പറഞ്ഞു അവളെ നോക്കാതെ അവൻ അടിയിലേക്ക് പോയി... ശിവക്ക് എന്തോ വല്ലാത്ത വിഷമം തോന്നി അവൾ റൂമിൽ ചെന്ന് കുറച്ചുനേരം ഓരോന്ന് ഓർത്ത് ഇരുന്നു...

അവനെ ആദ്യമായി കണ്ടതും ഒരു കാരണവും ഇല്ലാതെ വെറുതെ തല്ലു കൂടിയതും രാവിലെ അവൻ അവളെ നേരെ കിടത്തുന്നതും എല്ലാം ഓർമ വന്നു അതൊക്കെ ഓർക്കേ അവളുടെ ചുണ്ടിൽ ചെറുതായൊരു പുഞ്ചിരി വിരിഞ്ഞു എന്നാൽ അവൻ നാളെ പോകും എന്ന് ഓർത്തതും ആ പുഞ്ചിരി അവിടെ നിന്നും മാഞ്ഞു പോയി... പിന്നെ അവൾ അവിടെ നിന്നും എഴുന്നേറ്റ് അവന് ആവശ്യമായ ഡ്രസ്സ്‌ എല്ലാം തേച്ചു വച്ചു അവന് കൊണ്ടുപോകാനുള്ളതെല്ലാം ഒരുക്കി ടേബിളിൽ വച്ചു... പിന്നെ ബെഡിൽ ചാരി അവൻ വരുന്നതും നോക്കിയിരുന്നു..... എല്ലാവരോടും നാളെ പോകുന്നതെല്ലാം പറഞ്ഞും കാർത്തിയോടും ഹരിയോടും കുറച്ചുനേരം സംസാരിച്ചും തിരിച്ചു വന്ന സിദ്ധു കാണുന്നത് ബെഡിൽ ചാരിയിരുന്നു ഉറങ്ങുന്ന ശിവയെ ആണ്...

അവളെ ഒന്ന് നോക്കി അവൻ നേരെ സാധനങ്ങൾ പാക്ക് ചെയ്യാൻ പോയി അപ്പോഴാണ് തനിക്കു വേണ്ടതെല്ലാം ടേബിളിൽ ഇരിക്കുന്നത് അവൻ കണ്ടത്.. അയൺ ചെയ്ത ഡ്രെസ്സും ബാക്കി സാധങ്ങൾ എല്ലാം അവിടെ ഉണ്ടായിരുന്നു.. അവൻ ഉറങ്ങിക്കിടക്കുന്ന ശിവയെ ഒന്ന് നോക്കി ചെറുതായി പുഞ്ചിരിച്ചുകൊണ്ട് അവയെല്ലാം ബാഗിലെക്ക് വച്ച് അവൾക്കടുത്തേക്ക് വന്നു... അവളെ ബെഡിൽ നേരെ കിടത്തിയ ശേഷം അവനും അവൾക്കൊപ്പം ആദ്യമായി അവളെ ചേർത്ത് പിടിച്ചു കിടന്നു.... നാളെ മുതൽ കയ്യെത്തും ദൂരത്ത് ശിവയും മറ്റാരും ഉണ്ടാവില്ലന്നോർത്തതും എന്തോ അവന് വല്ലാത്ത വിഷമം തോന്നിയിരുന്നു അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്തുകിടത്തി സിദ്ധു കണ്ണുകൾ അടച്ചു.... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

രാവിലെ പതിവിനു വിപരിതമായി ആദ്യം എഴുനേറ്റത് ശിവയായിരുന്നു... കുറച്ചുനേരം ഉറങ്ങി കിടക്കുന്ന സിദ്ധുവിനെ നോക്കി ആക്കൽ താഴേക്കു പോയി അടുക്കളയിൽ അമ്മയുടെ ഒപ്പം ജോലികൾ എല്ലാം ചെയ്തും സഹായിച്ചും അവൾ അടുക്കളയിൽ തന്നെ കൂടി... ഉച്ചക്ക് ഭക്ഷണം കഴിച്ചതും സിദ്ധു പോകാൻ ഇറങ്ങി ഹരിയും കാർത്തിയുമാണ് അവനെ എയർപോർട്ടിൽ ലേക്ക് ആകുന്നത്... പോകാൻ നേരം അവൻ ശിവയെ ഒന്നു നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചു... അവൻ ചിരിച്ചതും അവൾ അത്ഭുധത്തോടെ അവനെ നോക്കി കാരണം ഇത്രകാലത്തിനിടയിൽ ഒരിക്കൽ പോലും അവൻ അവളെ നോക്കി ചിരിച്ചത് അവൾക്ക് ഓർമ്മയെ ഉണ്ടായിരുന്നില്ല എപ്പോഴും കലിപ്പ് കളിയാക്കൽ അല്ലെങ്കിൽ പുച്ഛം ഇതുമാത്രമായിരുന്നു അവന്റെ ഭാവം ... പിന്നെ എന്തോ ഓർത്തപോലെ അവളും. അവന് ചിരിച്ചു കൊടുത്തു.....

പിന്നെ കാറിൽ കയറി അവൻ പോകുന്നതും നോക്കി നിന്നു.... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 സിദ്ധു പോയതിന്റെ വിഷമം ഉള്ളിൽ ഉണ്ടെങ്കിലും അതൊന്നും പുറത്തു കാട്ടത്തെ പഴയ പോലെ തന്നെയായി ശിവ... സിദ്ധുപിന്നെ ഇടക്കിടക്ക് ശിവക്കോഴികെ എല്ലാവർക്കും മാറി മാറി വീഡിയോ കാൾ ചെയ്യും.... പിന്നെ ശിവ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസും അവളുടെ സ്റ്റാറ്റസും എല്ലാം നോക്കി അതിലെ കുറ്റം കണ്ടുപിടിച്ചു അവളെ വിളിക്കലാണ് മെയിൻ പണി.... എന്നാൽ അവൻ വിളിക്കാൻ വേണ്ടി ഓരോ ദിവസവും ഓരോന്നു ചെയ്യല്ലാണ് ശിവയുടെ പണി.... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ഹോസ്പിറ്റലിൽ വലിയ തിരക്ക് ഇല്ലാത്തതുകൊണ്ട് ഹരിയും ശിവയും ഹാഫ് ഡേ ലീവ് എടുത്തു വീട്ടിൽത്തന്നെ ഉണ്ട് ശിവ വീഡിയോസ്‌ എല്ലാം എഡിറ്റ്‌ ചെയ്ത് സച്ചുവിനെയും അച്ചുവിനെയും നോക്കി ഇരിപ്പാണ് അവർക്ക് ഇന്ന് കോളേജ് ഉണ്ട് അവൾക്ക് ഓപ്പോസിറ്റ് ആയിത്തന്നെ ഹരിയും കാർത്തിയും ഓരോന്നു സംസാരിച്ചു ഇരിപ്പുണ്ട്

അവർ സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോഴാണ് സച്ചുവും അച്ചുവും ദച്ചുവും അങ്ങോട്ട്‌ വന്നത് ഇന്ന് കോളേജ് നേരത്തെ വിട്ടിരുന്നു... സച്ചുവും അച്ചുവും ശിവയെ കണ്ടപാടേ അങ്ങോട്ട്‌ പോയി ദുച്ചു എന്നാൽ അവർ ആരെയും ശ്രദ്ധിക്കാതെ എന്തോ ആലോചിച്ചു കൊണ്ട് നേരെ നടന്നുകൊണ്ടിരുന്നു..... ദച്ചു....!! ആരെയും ശ്രദ്ധിക്കാതെ പോകുന്ന അവളെ നോക്കി ഹരി വിളിച്ചു... ആഹ്... പെട്ടന്ന് അവന്റെ വിളികേട്ടതും അവൾ പതിയെ തിരിഞ്ഞ് അവനെ നോക്കി... അവൻ എന്തൊക്കെയോ ചോദിക്കുന്നുണ്ടെങ്കിലും അവൾക്ക്‌ ആകെ ക്ഷീണിച്ച പോലെയും കണ്ണിൽ ഇരുട്ട് കയറുന്ന പോലെയൊക്കെ തോന്നിയതുകൊണ്ടും അവൾ അവൻ പറഞ്ഞതൊന്നും ശ്രദ്ധിച്ചിരുന്നില്ല ഒന്നു കിടന്നാൽ മതി എന്നു മാത്രമായിരുന്നു അപ്പോൾ അവളുടെ മനസ്സിൽ........

ഒന്നും മിണ്ടാതെ പോകുന്ന ദച്ചുവിനെ കണ്ടപ്പോൾ തന്നെ ഹരി അവളെ ശ്രദ്ധിച്ചിരുന്നു അവൻ ഓരോന്നു ചോദിക്കുന്നുണ്ടെങ്കിലും അവൾ ഒന്നും പറയാതെ നിൽക്കുന്നത് കണ്ടതും എല്ലാവരും അവളെ തന്നെ നോക്കി... ഹരി നീച്ച് അവൾക്കടുത്തേക്ക് ചെന്നു... എന്താ ദച്ചു എന്തെങ്കിലും പ്രശ്നമുണ്ടോ... "" അവൾക്കടുത്തു ചെന്ന് അവൻ ചോദിച്ചതും... കയ്യിൽ പിടിച്ചിരുന്ന ബാഗ് നിലത്തേക്കിട്ട് അവൾ രണ്ട് കൈകൊണ്ടും അവനെ മുറുക്കെ പിടിച്ച് അവന്റെ മേലേക്ക് ചാഞ്ഞു... എന്തുപറ്റി ദച്ചു വയ്യേ.... """ ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ച് അവൻ ചോദിച്ചു.. "" ക്ഷീ.. ക്ഷീണിക്കുന്നു ഹരിയേട്ട്.... "" പറഞ്ഞു മുഴുമ്മിപ്പിക്കുന്ന മുന്നേ തന്നെ അവൾ തളർന്നുകൊണ്ട് അവന്റെ കയ്യിലേക്ക് വീണിരുന്നു.... ഹരി അപ്പോഴേക്കും രണ്ട് കൈ കൊണ്ടും അവളെ താങ്ങി അവനോടു ചേർത്തു നിർത്തിയിരുന്നു....!! ദച്ചു...!! ദച്ചു...!!

"" എന്താ... പറ്റിയെ.. ദച്ചു...!! അവളുടെ കവിളിൽ തട്ടികൊണ്ട് അവൻ വിളിച്ചു... അപ്പോഴേക്കും ഹാളിൽ ഇരുന്ന എല്ലാവരും അവൻ അടുത്തേക്ക് ഓടി വന്നിരുന്നു... അവന്റെ ശബ്‍ദം കേട്ട് അടുക്കളയിൽ നിന്ന് അമ്മയും കൃതിയും എല്ലാം അവിടേക്ക് വന്നു അയ്യോ... മോൾക്ക് എന്ത് പറ്റി... ( അമ്മ... ഡാ അവളെ റൂമിലേക്ക് കിടത്ത്... "" ടെൻഷൻ അടിച്ചു അവളെ വിളിച്ചുകൊണ്ടു നിൽക്കുന്ന ഹരിയെ നോക്കി കാർത്തി പറഞ്ഞു... അവൻ അവളെ റൂമിലേക്ക് കൊണ്ടുപോയി കിടത്തി... അവൾക്ക് എന്തുപറ്റി എന്നോർത്ത് ടെൻഷൻ അടിച്ചു ഇരിക്കുന്നത് കൊണ്ട് തന്നെ അവളെ ചെക്ക് ചെയ്യാൻ അവന് പറ്റുന്നുണ്ടായിരുന്നില്ല അത് മനസിലാക്കിയ പോൽ ശിവ വന്ന് അവളെ ചെക്ക് ചെയ്യാൻ തുടങ്ങി... അവൾക്ക് സൗകര്യത്തിന് എല്ലാവരും പുറത്തേക്ക് നിന്നു ടെൻഷൻ അടിച്ചു നിൽക്കുന്ന ഹരിയേ കാർത്തി ഓരോന്നു പറഞ്ഞു സമാധാനിപ്പിച്ചു..... പെട്ടനാണ് ശിവ പുറത്തേക്ക് വന്നത്...

"" എന്താ പറ്റി ശിവ അവൾക്ക്... "" ശിവ പുറത്തേക്ക് ഇറങ്ങിയതും ഹരിചോദിച്ചു... ടെൻഷൻ അടിക്കാൻ മാത്രം ഒന്നുമില്ല ഹരിയേട്ടാ.... ഓരോന്നു ചെയ്യുമ്പോൾ ആലോജിക്കണമായിരുന്നു... "" അവനെ നോക്കി ചെറുതായൊന്നു കളിയാക്കികൊണ്ട് ശിവ പറഞ്ഞു... ഇവൻ എന്താ ചെയ്തത്..... നീ കളിക്കാതെ കാര്യം പറ ശിവ.. ( കാർത്തി "" പേടിക്കാൻ ഒന്നുല്ല ഏട്ടാ ദച്ചു പ്രെഗ്നന്റ് ആണ്.... അതിന്റെയ ഈ ക്ഷീണം... "" പിന്നെ കോൺഗ്രസ്‌ ഹരിയേട്ടാ.. അതും പറഞ്ഞു ശിവ അവനെ കെട്ടിപിടിച്ചു.... എല്ലാവർക്കും അത് കേട്ടതും വല്ലാത്ത സന്തോഷം തോന്നി.... എന്നാൽ കേട്ടതൊന്നും വിശ്വസിക്കാനാവാതെ നിൽക്കുവാണ് ഹരി... സന്തോഷം കാരണം അവന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞു വന്നു കാർത്തിയും എല്ലാവരും വന്ന് അവനെ കെട്ടിപിടിച്ചു അവരുടെ സന്തോഷം അറിയിച്ചു....... ഹരി നേരെ അവന്റെ റൂമിലേക്ക് പോയി ദച്ചുവിനടുത്ത് ഇരുന്നു...

താൻ ഒരു അച്ഛൻ ആവാൻ പോകുന്നു എന്ന് ഓർത്ത് അവന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു.... നിറഞ്ഞൊഴുകുന്ന മിഴികളെ തുടക്കാതെ അവൻ ദച്ചുവിനടുത്ത് ചെന്ന് അവളുടെ നെറ്റിയിൽ ഉമ്മവച്ചു അവന്റെ കൈകൾ തന്റെ ജീവൻ തുടിക്കുന്ന ആവളുടെ വയറിലേക്ക് ചേർത്തു വച്ചു.... ❣️ കുറച്ചു കഴിഞ്ഞതും ദച്ചു കണ്ണുകൾ തുറന്നു.. കണ്ണുകൾ തുറന്ന അവൾ ആദ്യം കാണുന്നത് ഒരു ബോക്സ്‌ കയ്യിൽ പിടിച്ച് അവളെ തന്നെ നോക്കിയിരിക്കുന്ന ഹരിയേയാണ്... "" രാവിലെ കഴിച്ചതൊക്കെ ശർധിച്ചു പോയി അതാവും പെട്ടന്ന് തല ചുറ്റിയത്.... "" തന്നെ തന്നെ നോക്കിയിരിക്കുന്നു ഹരിയേട്ടാ നോക്കി അവൾ പറഞ്ഞു... ഏയ്യ് ഇത് അതൊന്നും അല്ല... "" അവൾ പറഞ്ഞത് കേട്ട് ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു.... പിന്നെ...? ( ദച്ചു... പിന്നെ... ദ.. അതും പറഞ്ഞു കയ്യിൽ ഇരിക്കുന്ന ബോക്സ്‌ അവൻ അവൾക്കു നേരെ നീട്ടി....

അവൾ ആ ബോക്സ് തുറന്നു നോക്കി അതി ഒരു ജോഡി കുഞ്ഞു ഷൂസുകൾ ആയിരുന്നു അത് കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു.. അന്ന് ഡ്രസ്സ്‌ എടുക്കാൻ പോയപ്പോൾ അവൾ നോക്കിയ ഷൂ ആയിരുന്നു അത്... ഇത്.. ആ ഷൂ അല്ലെ... ഇത് എന്താ ഇപ്പോ...? "" ഒന്നും മനസിലാവാതെ അവൾ ഷൂനെയും അവനെയും മാറി മാറി നോക്കി... ഇതോ... ഇത്.. ഇപ്പോ എന്തിനാണെന്നു വച്ചാൽ... ഇത് ഇടാൻ ഒരു മോളോ മോനോ നമ്മുക്കിടയിലേക്ക് വരുന്നത് കൊണ്ട്... ( അവളെ ചേർത്തു പിടിച്ച് അവൻ പറഞ്ഞു... അത് കേട്ടതും അവൾ ഞെട്ടികൊണ്ട് അവനെ നോക്കി... അവൻ ഒന്നുകൂടി അവളെ ചേർത്തു പിടിച്ചു അവളുടെ നെറ്റിയിൽ ഒന്നുകൂടി ഉമ്മവച്ചു... സത്യമാ പറഞ്ഞത്... നമ്മുക്കിടയില്ലേക്ക് പുതിയ ഒരാൾ കൂടി വരാൻ പോകുവാ... അവൻ പറയുന്നത് കേട്ടതും അവളുടെ കണ്ണുകളും സന്തോഷംകൊണ്ട് നിറഞ്ഞു ഒഴുകിയിരുന്നു അവൾ ഹരിയേ ഇറുക്കെ കെട്ടിപിടിച്ചു അവനോട് ചേർന്നിരുന്നു അത് ആഗ്രഹിച്ച പോൽ അവനും അവളെ തന്നോട് ചേർത്തുപിടിച്ചു 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

ദച്ചുവിന്റെ വിശേഷം അരിഞ്ഞതും എല്ലാവർക്കും സന്തോഷം ആയിരുന്നു അവളുടെ വീട്ടിൽ നിന്നും അച്ഛനും അമ്മയും എല്ലാം അങ്ങോട്ടുവന്നു... അവളെ കൊണ്ട് ഒന്നും ചെയ്യിപ്പിക്കാതെ ഇടം വലം നിന്ന് ശിവയും കൃതിയും അവളെ നോക്കുന്നുണ്ട്.... അമ്മമാർ എല്ലാം അവൾക്കു വേണ്ട പലഹാരങ്ങളും മറ്റും ഉണ്ടാക്കുന്ന തിരക്കിൽ ആണ്... വീഡിയോകാളിലൂടെ സിദ്ധുവും അവർക്കൊപ്പം കൂടിയിരുന്നു... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ദിവസങ്ങൾ വീണ്ടും കടന്നുപോയി... ഡ്യൂട്ടി ചെയ്യുന്നതിനിടക്ക് ഫോണിൽ നോട്ടിഫിക്കേഷൻ വന്നതും സിദ്ധു അതെടുത്തു നോക്കി... സച്ചു ലൈവ് പോകുന്നതിന്റെ ആയിരുന്നു നോട്ടിഫിക്കേഷൻ... അവനൊപ്പം ഉറപ്പായും ശിവയും ഉണ്ടാക്കും എന്ന് അറിയാവുന്നതുകൊണ്ട് സിദ്ധു ചെറുതായൊന്നു പുഞ്ചിരിച്ചുകൊണ്ട് അത് വച്ചു.....

ലൈവ് കണ്ടുകൊണ്ട് വർക്ക്‌ ചെയ്യാൻ തുടങ്ങി.. പെട്ടന്നാണ് ചിരിച്ചുകൊണ്ടിരുന്ന അവന്റെ മുഖം പെട്ടന്ന് മാറിയത്... ശിവ....!! "" അതും വിളിച്ചു അവൻ ഇരുന്നിടത്തു നിന്നു ചാടി എണിറ്റു ഫോൺ സ്ക്രീനിലേക്ക് ഉറ്റു നോക്കി അപ്പോഴേക്കും ലൈവ് ഓഫ്‌ ആയിരുന്നു... എന്തുകൊണ്ടോ അവന്റെ നെഞ്ചിടിപ്പ് എറിയിരുന്നു അവൻ ഫോൺ എടുത്ത് സച്ചുവിനും അച്ചുവിനും മാറി മാറി വിളിച്ചു എന്നാൽ അവരാരും ഫോൺ എടുത്തിരുന്നില്ല എന്തുചെയ്യണം എന്ന് അറിയാതെ ഒരു നിമിഷം സ്വയം നഷ്ട്ടപെടുന്ന പോലെ തോന്നി അവന് അവന്റെ കണ്ണുകൾ നിറഞ്ഞു അപ്പോഴും നേരത്തെ ഫോണിൽ കണ്ട ദൃശ്യം മാത്രം മായിരുന്നു അവന്റെ മനസ്സിൽ............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story