My Better Half: ഭാഗം 29

my better half

രചന: അപ്പു

ഓഹ് ഈ ശിവേച്ചി ഇത് വരെ വന്നില്ലേ...!! ആ എന്തായാലും നീ ഇവിടെ നിക്ക് ഞാൻ ഒരു ലൈവ് വിടട്ടെ... "" അതും പറഞ്ഞു ഫോൺ എടുത്തുകൊണ്ട് സച്ചു മുന്നിലേക്ക് കയറി നിന്ന് ലൈവ് ഓൺ ആക്കി... """ ഹായ് ഹലോ നമസ്കാരം ഫ്രണ്ട്‌സ് "" ദേ ഞാൻ ഇപ്പോ നിൽക്കുന്നത് ഒരു റെസ്റ്റോറന്റിന്റെ മുന്നിലാണ്... ഞങ്ങൾ ഇപ്പോ ഇവടെ ഒരു വ്ലോഗ് എടുക്കാൻ വേണ്ടി വന്നതാണ് ഫ്രണ്ട്‌സ്..... "" അപ്പോഴേക്കും ലൈവിൽ അച്ചുവിനെയും ശിവയെയും ചോദിച്ചു ഒരുപാട് മെസ്സേജുകൾ വന്നിരുന്നു... "" അച്ചു ഇതാ എന്റെ അടുത്ത് തന്നെയുണ്ട്... "" അവൻ ക്യാമറ അച്ചുവിന് നേരെ തിരിച്ചുകൊണ്ട് അവളെ എല്ലാവർക്കും കാണിച്ചുകൊടുത്തു... "" "" പിന്നെ ശിവേച്ചി.... ശിവേച്ചി ഇപ്പോഴും ചെറിയ കുട്ടിയാണ് ഫ്രണ്ട്‌സ്... ഒരു റോഡ് മുറിച്ചു കടക്കൽ കൂടി അറിയില്ല സില്ലി ഗേൾ...!! കുറെ നേരമായി റോഡിന്റെ അപ്പുറത്തു നിന്ന് മുറിച്ചു കടക്കാനുള്ള കഠിനമായ ശ്രമത്തിലാണ്....!!

ക്യാമറ അവൾക്കുനേരെ തിരിച്ചുകൊണ്ട് അവളെ കളിയാക്കി ചിരിച്ചുകൊണ്ട് സച്ചു പറഞ്ഞു... "" ഈ റെസ്റ്റോറന്റിൽ പാർക്കിങ് സ്വകാര്യം തീരെ ഇല്ലാത്തതുകൊണ്ട് നമ്മൾ അപ്പുറത്തു ആണ് വണ്ടി പാർക്ചെയ്തത് ഫ്രണ്ട്‌സ്... "" പിന്നെ റെസ്റ്റോറന്റിനെ പറ്റിയും ശിവയെ കളിയാക്കിയും സച്ചു ഓരോന്നു ചെയ്തുകൊണ്ട് ഇരുന്നു... അപ്പോഴും അവൻ ക്യാമറ ശിവക്കുനേരെ പിടിച്ചിരിക്കുകയായിരുന്നു... കുറെ നേരത്തെ അവളുടെ കഷ്ട്ടപാടിനോടുവിൽ ഒരു ഓട്ടോ കാരൻ അവൾക്ക് പോകാൻ സൗകര്യത്തിന് വണ്ടി നിർത്തി കൊടുത്തു... അവൾ പെട്ടന്ന് റോഡ് ക്രോസ്സ് ചെയ്യാൻ നിന്നതും റോങ് സൈഡിൽ നിന്ന് ഒരു കാർ വന്ന് അവളെ ഇടിച്ച് തെറിപ്പിച്ചതും ഒപ്പമായിരുന്നു........ ശിവേച്ചി.......!!!! ചുറ്റുമുള്ള ഓരോന്നിനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കെ പെട്ടന്നുള്ള അച്ചുവിന്റെ നിലവിളിയിലാണ് സച്ചു നേരെ നോക്കിയത്...

നടുറോട്ടിലേക്ക് തെറിച്ചു വീഴുന്ന ശിവയെ കണ്ടതും അവന്റെ ഉള്ളിലൂടെ ഒരു തരിപ്പ് കടന്നു പോയിരുന്നു... എന്താണ് സംഭവിച്ചത് എന്ന് മനസിലാവാതെ ഒരു നിമിഷം അവൻ തറഞ്ഞു നിന്നു....!!! പെട്ടന്ന് ബോധം വന്നതും അവൻ ശിവക്കരികിലേക്ക് ഓടി ഒപ്പം അച്ചുവും ഉണ്ടായിരുന്നു... ശിവേച്ചി...."" നടുറോട്ടിൽ ചോരവാർന്നു ശ്വാസം എടുക്കാൻ ബുദ്ധിമുട്ടി കിടക്കുന്ന ശിവയെ കണ്ടതും അവൾക്കടുത്തിരുന്നു കൊണ്ട് അവളുടെ തല മടിയിൽ എടുത്തുവച്ചുകൊണ്ട് അവൻ വിളിച്ചു... എന്നാൽ ശിവയെ ആ അവസ്ഥയിൽ കണ്ട് തലയ്ക്കു കയ്യും കൊടുത്തു അവളെ തന്നെ നോക്കി നിൽക്കുവാണ് അച്ചു.... പെട്ടനാണ് ചുറ്റും ആളുകൾ കൂടിയത്... എല്ലാവരും നോക്കിനിൽക്കുന്നു എന്നല്ലാതെ ആരും അവരെ സഹായിക്കുന്നുണ്ടായിരുന്നില്ല... സച്ചു നിസഹായതയോടെ ചുറ്റും കൂടി നിന്നവരെ നോക്കി... ആരോടൊക്കെയോ സഹായിക്കാൻ അഭേക്ഷിച്ചു...

അവന്റെ കണ്ണുകളും നിറഞ്ഞൊഴുകി.. പെട്ടനാണ് ആൾക്കൂട്ടത്തിനിടയിൽ നിന്നും ശിവ എന്നു വിളിച്ചു ആരോ അങ്ങോട്ട് ഓടി വന്നത്.. തലയുയർത്തി സച്ചു നോക്കിയതും കണ്ടു തങ്ങൾക്കടുത്തേക്ക് ഓടി വരുന്ന ഉണ്ണിയെ... അവനെ കണ്ടതും സച്ചുവിന് വല്ലാത്തൊരു ആശ്വാസം തോന്നി... അവൻ വന്ന് സച്ചുവിന്റെ മടിയിൽ നിന്നും ശിവയെ കോരി എടുത്തു... പേടിക്കണ്ട ഒന്നും വരില്ല വാ... "" പേടിച്ചു നനിൽക്കുന്ന സച്ചുവിനെ നോക്കി അതും പറഞ്ഞുകൊണ്ട് അവൻ കാറിന്റെ അവിടേക്ക് ഓടി ഒപ്പം അച്ചുവിനെ ചേർത്തുപിടിച്ചു സച്ചുവും പോയി... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 കയ്യിൽ ഫോണും പിടിച്ച് സ്റ്റേയർ ഓടി ഇറങ്ങിവരുന്ന കൃതിയെ കണ്ടതും സോഫയിൽ നിന്നും കാർത്തി എഴുന്നേറ്റു " ഓഹ് കൃതി എന്തിനാ ഇത്ര വേഗത്തിൽ കോണി ഇറങ്ങി വരുന്നേ എവിടേലും വീണ്.... ഏയ് എന്ത് പറ്റി എന്തിനാ കരയുന്നെ.......

ഫോണും കയ്യിൽപിടിച്ചു തന്റെ മുന്നിൽ കരഞ്ഞു നിൽക്കുന്ന കൃതിയെ കണ്ടതും അവനാകെ പരിഭ്രമിച്ചു.. എന്താ... എന്ത് പറ്റി.... "" കരയുന്ന അവളെ ചേർത്തുപിടിച്ചുകൊണ്ട് കാർത്തി ചോദിച്ചു അപ്പോഴേക്ക് ബഹളം കേട്ട് അമ്മമാരും ദച്ചുവും അങ്ങോട്ടുവന്നിരുന്നു അവരും അവളോട് കാര്യം തിരക്കി അവൾ തന്റെ കൈകൾ കൊണ്ട് ആവും വിധം അവരോട് ഓരോന്നു പറയുന്നുണ്ട് ടെൻഷൻ കാരണം നേരെ ഒന്നും പറയാൻ അവൾക്കു കഴിഞ്ഞിരുന്നില്ല.... ശി... ശിവക്ക്‌ എന്തുപറ്റി"" അവൾ പറഞ്ഞതു മനസിലാക്കിയപോൽ ദച്ചു ചോദിച്ചു.... പെട്ടന്നാണ് കാർത്തിയുടെ ഫോൺ അടിച്ചത് അവൻ നോക്കിയതും അത് സിദ്ധു ആയിരുന്നു അവൻ പെട്ടന്ന് തന്നെ കാൾ അറ്റൻഡ് ചെയ്തു.. ഹലോ ഡാ... " ( കാർത്തി ഡാ ശിവ.... നീ അറിഞ്ഞോ...?പോയി നോക്കടാ സച്ചു അച്ചു മാത്രേ ഉള്ളു ഒപ്പം.. അവരെ വിളിച്ചിട്ട് കിട്ടുന്നില്ല.. എനിക്ക്.... ഞാൻ പെട്ടന്ന് വരാടാ.. ലീവ് നോക്കട്ടെ....!! ""

ഇടറിയ ശബ്‍ദത്തോടെ സിദ്ധു പറഞ്ഞു നിർത്തി.. എന്താടാ പറയുന്നേ നീ ഇങ്ങോട്ട് വരാൻ മാത്രം ശിവക്ക് എന്താ പറ്റിയെ... ദേ ഫോണും പിടിച്ച് കൃതിയും ശിവക്ക് എന്തോ പറ്റിയെന്നും പറഞ്ഞു ഇവടെ ഇരുന്നു കരയുന്നു... എന്താടാ പറ്റിയെ..."" സിദ്ധു അവന് ഫോണിൽ ലൈവ് കണ്ടതും ശിവക്ക് ആക്‌സിഡന്റ് പറ്റിയതും കാർത്തിയോട് പറഞ്ഞു... നീ ടെൻഷൻ അടിക്കണ്ട... അവർ നമ്മുടെ ഹോസ്പിറ്റലിൽക്ക്‌ ആവും പോയിട്ടുണ്ടാവുക ഞാൻ പോയി നോക്കട്ടെ... അവടെ എത്തിട്ട് വിളിക്കാം... "" അതും പറഞ്ഞു കാർത്തി ഫോൺ കട്ട് ചെയ്തു പെട്ടന്ന് തന്നെ അവിടെ നിന്നും ഹോസ്പിറ്റലിലേക്ക് പോയി കൃതിയും അവന്റെ ഒപ്പം പോരാൻ നിന്നെങ്കിലും അവൻ അവളെ അവിടെ തന്നെ നിർത്തി.. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

Icu വിന്റെ മുന്നിൽ നിരത്തിയിട്ട ചെയറിൽ ഇരിക്കുവാണ് സച്ചു അവന്റെ കയ്യിൽ മുറുക്കെ പിടിച്ച് കരഞ്ഞുകൊണ്ട് അച്ചുവും പെട്ടനാണ് കാർത്തി അങ്ങോട്ടുവന്നത് അവനെ കണ്ടതും അച്ചു ഓടി അവനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി സച്ചുവും അവന്റെ അടുത്തേക്ക് വന്നു... അപ്പോഴേക്ക് വിവരമറിഞ്ഞു അച്ഛന്മാർ അങ്ങോട്ടുവന്നിരുന്നു ഒപ്പം ശിവയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു... കുറച്ചു കഴിഞ്ഞതും icu ഡോർ തുറന്നു ഹരി പുറത്തേക്കു വന്നു.... ഹരി എങ്ങനെ ഉണ്ടെടാ മോൾക്ക്... "" ( വല്യച്ഛൻ... തലക്ക് കാര്യമായ പരുക്ക് ഉണ്ട് അച്ഛാ അതുകൊണ്ട് പെട്ടന്ന് ഒരു സർജ്ജറി ചെയ്യണം.....!! കുറച്ചു റിസ്ക് ഉണ്ട്.....!! ബാക്കി ഒക്കെ ദൈവത്തിന്റെ കയ്യിൽ..."" ഇടറിയ ശബ്ദത്തോടെ ഹരി അത്രയും പറഞ്ഞു ആരെയും നോക്കാതെ സർജറിക്ക്‌ ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ അവിടെ നിന്നും പോയി....!! അത്രനേരം ഉണ്ടായിരുന്ന പ്രതിക്ഷ എല്ലാം കേട്ടടങ്ങുന്നതായി തോന്നി എല്ലാവർക്കും.. സിദ്ധുവിന്റെ കാൾ അപ്പോഴും കാർത്തിക്കു വന്നുകൊണ്ടേ ഇരുന്നു...

അവന്റെ നിർബന്ധത്തിനോടുവിൽ അവളുടെ അവസ്ഥ അവന് തുറന്നുപറയേണ്ടി വന്നു...... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ഡാ നീ എയർപോർട്ടിൽ പോകുന്നുണ്ടോ... "" ഹരി... ഇല്ല അവൻ നേരിട്ട് ഇങ്ങോട്ടുവന്നോളം എന്നു പറഞ്ഞു... "" ( കാർത്തി.. അച്ചൂന് ഇപ്പോ എങ്ങനെ ഉണ്ട്... ( കാർത്തി പനി വിട്ട് പോകുന്നില്ല കൊറേ ടെൻഷൻ അടിച്ചതുകൊണ്ടാവും.."" ( ഹരി.. ശിവക്ക് ആക്‌സിഡന്റ് നടന്നിട്ട് ഇന്നേക്ക് ഒരു ദിവസം കഴിഞ്ഞു തലക്ക് സർജ്ജറി നടന്നതുകൊണ്ടുതന്നെ ഇപ്പോഴും അവൾ icu വിൽ ഒബ്സെർവഷൻനിൽ ആണ്.... സിദ്ധു എമർജൻസി ലീവ് എടുത്ത് ഇന്ന് നാട്ടിലേക്ക് വരും നാട്ടിലേക്ക് വന്നിട്ട് നാലഞ്ചു മാസമായതിനാൽ അവന് പെട്ടന്ന് തന്നെ ലീവ് കിട്ടി.... കാർത്തിയും ഹരിയും സംസാരിച്ചു ഇരിക്കുമ്പോഴാണ് അങ്ങോട്ട് ഉണ്ണിവന്നത്.. അന്ന് ശിവയെ അവനാണ് ഹോസ്പിറ്റലിൽ എത്തിച്ചത് എന്ന് അറിഞ്ഞതു മുതൽ കാർത്തിക്കും ഹരിക്കും അവൻറെ വലിയ കാര്യമാണ് അവർ ഓരോന്നു സംസാരിച്ചുനിൽക്കുന്നതിന്റെ ഇടക്കാണ് പെട്ടന്ന് ഓടിക്കൊണ്ട് സിദ്ധു അങ്ങോട്ടു വന്നത്.....

അവനെ കണ്ടതും അവർ അവനരികിലേക്ക് പോയി..... എന്നാൽ അവരോടൊന്നും സംസാരിക്കാൻ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അവൻ എങ്ങനെ എങ്കിലും ശിവയെ കണ്ടാൽ മതി എന്ന് മാത്രമായിരുന്നു അവന്റെ ഉള്ളിൽ.... അവന്റെ അവസ്ഥ മനസിലാക്കിയ പോൽ ഹരി അവനോട് ഉള്ളിലേക്ക് കയറി അവളെ കാണാൻ പറഞ്ഞു.... "" അവന് നല്ല ടെൻഷൻ ഉണ്ടല്ലേ പാവം.. ( കാർത്തി.. മ്മ് അവൻ മാത്രമോ വീട്ടിൽ ഇനി എന്താ സ്ഥിതിന്ന് ആർക്കറിയാം... അമ്മാ കുറച്ചുമുമ്പ് വിളിച്ചിരുന്നു ആഹാരം ഒന്നും നേരാവണ്ണം കഴിക്കുന്നില്ലേ ബാക്കി രണ്ടെണ്ണം എന്നും പറഞ്ഞു ഉള്ളിൽ ഒരു കൊച്ചുള്ളതാ അതിനുവേണ്ടിയേലും ഇത്തിരി കഴിച്ചാമതിയാർന്നു അവരുടെ ടെൻഷൻ കാണുബോഴേ പേടിയാവുന്നു ഒരുവിദത്തിൽ ദച്ചുവിനെ സമാധാനിച്ചു വച്ചിരിക്കുവാ... (ഹരി അവരെ പറഞ്ഞിട്ടും കാര്യമില്ല നമ്മുക്ക് തന്നെ ഒന്നും കഴിച്ചിട്ട് ഇറങ്ങുന്നില്ല പിന്നല്ലേ..."" (കാർത്തി.. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

ഉള്ളിൽ തലയിൽ വലിയൊരു കെട്ടും കയ്യിലും കാലിലും എല്ലാം മുറിവുകളുമായ്‌ കിടക്കുന്ന ശിവയെ കണ്ടതും സിദ്ധുവിന്റെ കണ്ണുകൾ നിറഞ്ഞു മറ്റുള്ളവരുടെ മുന്നിൽ എത്രത്തോളം സ്നേഹം ഇല്ലെന്ന് അഭിനയിച്ചാലും ഉള്ളിന്റെ ഉള്ളിൽ അവൾക്കുള്ള സ്ഥാനം എന്നോ തിരിച്ചറിഞ്ഞിരുന്നു അവൻ.... ശിവ...!! "" അവൾക്കടുത്തേക്ക് ചെന്ന് ആ നെറ്റിയിൽ മൃദുവായി ഒന്നു തലോടികൊണ്ട് സിദ്ധു വിളിച്ചു.... എന്നാൽ അവളിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല... ശിവ...!! "" ശിവ...!!"" തുടരെ തുടരേയുള്ള അവന്റെ വിളിയിൽ അവൾ പതിയെ കണ്ണുകൾ വലിച്ചു തുറന്നു.... തന്റെ നെറ്റിയിൽ തലോടികൊണ്ട് നിറകണ്ണുകളുമായി തന്നെ നോക്കി ഇരിക്കുന്ന സിദ്ധുവിനെ ആണ് അവൾ കണ്ടത്.... അതുകണ്ടതും അവളിലും സങ്കടം നിഴലിച്ചു ഇരുമിഴികളിലൂടെയും കണ്ണുനീർ തുള്ളികൾ ഒഴുകി ഇറങ്ങി.... കരയണ്ട..!! വേദനിക്കുന്നുണ്ടോ നിനക്ക്... മ്മ്... "".

കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീരിനെ തുടച്ചുകൊണ്ട് ആ കവിളിൽ കൈകൾ ചേർത്ത് അവൻ ചോദിച്ചു... അവൾ ഇരുകണ്ണുകളും ചിമ്മി ഒന്നും ഇല്ലെന്ന് അവനോടു പറഞ്ഞു... "" താടിയിലും മറ്റും മുറിവുള്ളതു കൊണ്ടുതന്നെ അവൾക്കൊന്നും സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല... "" ഡാ അധികനേരം പറ്റില്ല നീ പുറത്തോട്ട് വാ... "" ശിവാക്കരുകിൽ ഇരിക്കുന്ന സിദ്ധുവിനോട് ഹരി പറഞ്ഞു... ഞാൻ കുറച്ചുകഴിഞ്ഞു വരാം.. അവളുടെ കവിളിൽ കൈകൾ ചേർത്ത് ആ നെറ്റിയിൽ മൃദുവായി ഒന്നും ചുംബിച്ചുകൊണ്ട് അവൻ പുറത്തേക്ക് പോയി....... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 പിറ്റേന്ന് രാവിലെതന്നെ ശിവയെ റൂമിലേക്ക് മാറ്റി.. അവൾക്ക് വേണ്ടതെല്ലാം ചെയ്യാൻ സിദ്ധു അവിടത്തന്നെ ഉണ്ടായിരുന്നു അമ്മമാരെ കൊണ്ടുപോലും ഒന്നും ചെയ്യിപ്പിക്കാതെ അവളുടെ എല്ലാ കാര്യവും നോക്കി നടത്തിയത് സിദ്ധുതന്നെയായിരുന്നു...

വീട്ടിലേക്ക് എത്തിയിട്ടും അവളുടെ ഒപ്പം തന്നെയായിരുന്നു അവൻ... പഴയതിൽ നിന്നും ഒരുപാട് മാറിയിരുന്നു ശിവ... മുറിവുകളും മരുന്നും കാരണം ക്ഷീണം നല്ലപോലെ ഉണ്ട് അവൾക്ക്... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ദാ ഇതുകൂടി... കുടിക്ക് കുറച്ചേ ഉള്ളു... "" കയ്യിലെ പത്രത്തിലെ കഞ്ഞിയിൽ നിന്നും ഒരു സ്പൂൺ ശിവക്കു നേരെ നീട്ടികൊണ്ട് സിദ്ധു പറഞ്ഞു...!! എനിക്ക് മതി സിദ്ധുവേട്ടാ....!! അവനിൽനിന്നും മുഖം തിരിച്ചുകൊണ്ട് ശിവ പറഞ്ഞു... ദേ ആകെ കുറച്ചുകൂടിയേ ഉള്ളു ഇതുകൂടി കുടിക്ക് ഗുളിക കുടിക്കാൻ ഉള്ളതാ....!!!"" ( സിദ്ധു എനിക്ക് വേണ്ടാഞ്ഞിട്ട....!!"" ( അവനെ നോക്കി പതിഞ്ഞ സ്വരത്തിൽ ശിവ പറഞ്ഞു... ദേ.. ഇതുകൂടി കുടിക്കുന്നതാ നിനക്ക് നല്ലത്... വെറുതെ എന്നെകൊണ്ട് പഴയ സ്വഭാവം പുറത്തെടുപ്പിക്കല്ലേ......!!""

ഓഹ് എന്റെ സിദ്ധു നീ എന്തിനാടാ ഇങ്ങനെ ചൂടാവുന്നെ...!! ഒരു മയത്തിൽ ഒക്കെ കൊടുക്കടാ... "" റൂമിലിരുന്ന് ശിവക്ക് കഞ്ഞികൊടുക്കുന്ന സിദ്ധുവിനടുത്തേക്ക് വന്നുകൊണ്ട് ഹരി പറഞ്ഞു... അവനു പിന്നാലെ കാർത്തിയും കൃതിയും ദച്ചുവും അങ്ങോട്ട് കയറി വന്നു എല്ലാവരും റൂമിൽ ബെഡിൽ കയറി ഇരുന്നു.... മ്മ് ന്നാ....!!"" ( കയ്യിലെ കഞ്ഞിയിൽ നിന്ന് ഒരു സ്പൂൺ അവൾക്കുനേരെ നീട്ടി സിദ്ധു.. എന്നാൽ ഇനിയും മടികാണിച്ചാൽ ചീത്ത കേൾക്കും എന്ന് അറിയാവുന്നതുകൊണ്ട് ശിവ മിണ്ടാതെ അത് വാങ്ങി കുടിച്ചു... ആഹ് എങ്ങനെ നടന്ന പിള്ളേരാ ഇന്ത്യ പാകിസ്ഥാൻ യുദ്ധം തമ്മിൽ കണ്ട വഴക്ക് പുച്ഛം പണി... "" ഇപ്പോ കണ്ടില്ലേ ഓരോരോ മാറ്റം... ഇവനെ പിന്നെ ഈ റൂമിൽ നിന്ന് പുറത്തോട്ടുപോലും കാണാൻ കിട്ടുന്നില്ല അല്ലെ കാർത്തി... """ സിദ്ധുവിനെ കളിയാക്കികൊണ്ട് ഹരി പറഞ്ഞു... അത് കേട്ടതും സിദ്ധുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു

ആ ചിരിയോടെ തന്നെ അവൻ ശിവയെ നോക്കി. അവളും പുഞ്ചിരിച്ചുകൊണ്ട് അവനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.... "" അത് ശരിയാ ഉപ്പിട്ട ചോർ കൊടുക്കുന്നു പാലുകൊടുക്കുന്നു ചായ കൊടുക്കുന്നു ആഹ് അതൊക്കെ ഒരു കാലം ഇപ്പോ ഇതാ കഞ്ഞിവരെ കോരി കൊടുക്കുന്നു....!! "' കാർത്തിയും കിട്ടിയ അവസരം മുതലാക്കികൊണ്ട് സിദ്ധുവിനെ കളിയാക്കി... "" ഓഹ് നമ്മുക്ക് ഇപ്പോ കഞ്ഞിയോക്കെ കൊടുക്കാനല്ലേ അറിയൂ അല്ലാതെ ആരും അറിയാതെ പാതിരാത്രിക്ക് നൈറ്റ്‌ റൈഡ് പോകാൻ ഒന്നും അറിയില്ലല്ലോ..... അല്ലെ കൃതി...!!"" അത് കേട്ടതും കൃതി ചമ്മിക്കൊണ്ട് കാർത്തിയെ നോക്കി... അവൻ ആണെങ്കിൽ സിദ്ധുവിനെ നോക്കി നന്നായൊന്ന് ചിരിച്ചുകൊടുത്തു.... അതും ശരിയാണ്....."" സിദ്ധുവിന് പിന്നാലെ ഹരിയും കാർത്തിയെ ഒന്ന് കളിയാക്കി... എന്ത് ശരിയാണെന്നു... "" അല്ല ദച്ചു ഇന്ന് എത്ര വട്ടം ശർദിച്ചു... ( കാർത്തി നാല്..."" അവരെ നോക്കി ദച്ചു പറഞ്ഞു അപ്പോ കാർത്തി ഏറ്റവും കൂടുതൽ പണി കൊടുത്തത് ഹരിയാ കിട്ടിയത് ദച്ചുവിനും... "

അവനെ കളിയാക്കികൊണ്ട് സിദ്ധു പറഞ്ഞു.... അതിന് ഹരിയും നന്നായൊന്ന് ചിരിച്ചു കൊടുത്തു... അങ്ങനെ പരസ്പരം കളിയാക്കിയും വഴക്കുകൂടിയും ആ നിമിഷം അവരെല്ലാവരും മനോഹരമാക്കി...!! 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ദിവസങ്ങൾ വീണ്ടും കടന്നുപോയി അതിനനുസരിച്ചു ശിവായിലും മാറ്റങ്ങൾ വന്നു മുറിവുകൾ എല്ലാം ഉണങ്ങി... പതിയെ പതിയെ അവൾ പഴയ ശിവാതന്നെ ആയി... പക്ഷേ പണ്ടത്തെ പോലെ ഇപ്പോൾ സിദ്ധുവുമായി എപ്പോഴും തല്ലുകൂടാറില്ല ശിവ അവനും അങ്ങനെതന്നെയാണ് ഇപ്പോൾ....... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

അവധി ദിവസമായതിനാൽ അച്ഛന്മാരും അമ്മമാരും എല്ലാവരും ഹരിയുടെ വീട്ടിൽ ഹാളിൽ ഇരുന്ന് സംസാരിക്കുകയാണ്... ശിവയും സിദ്ധുവും മാത്രം അവിടെ ഉണ്ടായിരുന്നില്ല... എല്ലാവരും സംസാരിക്കുന്നതിന്റെ ഇടക്കാണ് സിദ്ധുവും ശിവയും അങ്ങോട്ടു വന്നത്... അച്ഛാ വല്യച്ഛാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.... "" എല്ലാവരെയും നോക്കി സിദ്ധു പറഞ്ഞു എന്താടാ...? """ അച്ഛമാരും അമ്മമാരും ഹരിയും കാർത്തിയും എല്ലാം അവനെ നോക്കി... സിദ്ധു പറഞ്ഞ കാര്യം കേട്ടതും എല്ലാവരും വിഷമത്തോടെ സിദ്ധുവിനെയും ശിവയെയും മാറി മാറി നോക്കി ശിവയും അവനെ തന്നെ നോക്കി നിൽക്കുവായിരുന്നു ആ നിമിഷം.................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story