My Better Half: ഭാഗം 30

my better half

രചന: അപ്പു

അച്ഛാ വല്യച്ഛാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.... "" എല്ലാവരെയും നോക്കി സിദ്ധു പറഞ്ഞു എന്താടാ...? """ അച്ഛമാരും അമ്മമാരും ഹരിയും കാർത്തിയും എല്ലാം അവനെ നോക്കി... സിദ്ധു പറഞ്ഞ കാര്യം കേട്ടതും എല്ലാവരും വിഷമത്തോടെ സിദ്ധുവിനെയും ശിവയെയും മാറി മാറി നോക്കി ശിവയും അവനെ തന്നെ നോക്കി നിൽക്കുവായിരുന്നു ആ നിമിഷം...... "" എന്നാലും ഇത് വേണോടാ... നീ ലീവ് കഴിഞ്ഞ് പോകുമ്പോ മോളെ കൂടി കൊണ്ടുപോകണോ... "" ( സിദ്ധുവിന്റെ അച്ഛൻ "" അല്ല എന്തായാലും ഇവൾ ഹോസ്പിറ്റലിൽ കുറച്ചു ദിവസത്തേക്ക് ലീവ് അല്ലെ അതുകൊണ്ട് കൂടെ കൊണ്ടുപോകാം എന്നാ ഞാൻ വിചാരിച്ചത്... ഞാൻ പറഞ്ഞന്നേ ഉള്ളു എല്ലാവരുടെയും അഭിപ്രായം അനുസരിച്ചേ തീരുമാനിക്കുന്നുള്ളു........ ""

( സിദ്ധു.. "" നീ ജോലിക്ക് പോയാൽ മോള് അവിടെ ഒറ്റക്ക് ആവില്ലെടാ... """ (അമ്മ.. ഏയ്യ് എന്റെ കൊട്ടേഴ്സിന്റെ അടുത്ത് തന്നെ രണ്ട് മൂന്നു ഫാമിലി താമസിക്കുന്നുണ്ട് അവരിൽ മലയാളികളും ഉണ്ട്... പിന്നെ ഓഫീസും കോട്ടേഴ്‌സും അധികം ദൂരം ഒന്നും ഇല്ല... ( സിദ്ധു ശിവേച്ചി പോയാൽ ഇവിടെ ഒരു രസോം ഉണ്ടാവില്ല... "" അവരെ നോക്കി വിഷമത്തോടെ സച്ചു പറഞ്ഞു.. ശരിയാ....!! "" അവരെ നോക്കി അച്ചുവും പറഞ്ഞു... "" ഇവർ രണ്ടാളും അവിടേം ഇവിടേം ആയി നിൽക്കുന്നതിനേക്കാൾ നല്ലത് എവിടെ ആയാലും ഒന്നിച്ചു നിൽക്കുന്നതാ... അതുകൊണ്ട് സിദ്ധുവിന് കൊണ്ടുപോകാൻ പറ്റുമെങ്കിൽ അവന്റെ ഒപ്പം മോളും അവിടെ നിൽക്കട്ടെ.... "" ( വല്യച്ഛൻ... എനിക്ക് വല്യച്ഛൻ പറഞ്ഞത് ശരിയായിട്ടാ തോന്നുന്നത് ശിവകൂടി ഉണ്ടെങ്കിൽ സിദ്ധുവും അവിടെ ഒറ്റക്കാവില്ലല്ലോ... ""

( കാർത്തി.. അതെ അതുപോലെ ഇടക്ക് ലീവും ഇല്ലേ.... അപ്പോ അവർ ഇങ്ങോട്ടു തന്നെ വരുമല്ലോ..."" ( ഹരി... "" എന്നാ പിന്നെ അങ്ങനെ തന്നെ ആവട്ടെ എവിടേ ആയാലും രണ്ടുപേരും ഒപ്പം ഉണ്ടാവുന്നതു തന്നെയാ നല്ലത്... "" ( സിദ്ധുവിന്റെ അച്ഛൻ.. അല്ല എന്നാ നിന്റെ ലീവ് കഴിയുന്നത്... തിരിച്ചു പോകേണ്ടത്... "" ( വല്യച്ഛൻ.. അടുത്ത ആഴ്ച്ച പോണം വല്യച്ഛാ... "" (സിദ്ധു.. "" ആ ഇനി അധികം ദിവസം ഇല്ലല്ലോ...!! എന്തായാലും പോകുന്നതിനു മുൻപ് രണ്ടുപേരും മോളുടെ വീട്ടിൽ പോയി രണ്ടു ദിവസം നിന്നിട്ട് വാ... "" ( സിദ്ധുവിന്റെ അച്ഛൻ.. ആഹ് പോകാം... "" ( സിദ്ധു.. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

"" ഇത്രയും കാലം ഞാൻ ഈ വീട്ടിൽനിന്നും പോകുമ്പോൾ ഇല്ലാത്ത വിഷമമാ നീ കൂടി പോരുവാന്ന് അറിഞ്ഞപ്പോൾ.... "" റൂമിൽ എത്തിയതും ശിവയെ നോക്കി സിദ്ധുപറഞ്ഞു... ശരിയാ... ഏറ്റവും വിഷമം സച്ചുവിനും അച്ചുവിനും ആണ്.. പിന്നെ കൃതിക്കും ദച്ചുവിനും "" ( ശിവ അല്ല ഈ തീരുമാനം എടുത്തപ്പോ നിന്നോട് ഞാൻ ഒന്നും ചോദിച്ചിരുന്നില്ല... "" നിനക്ക് എന്റെ ഒപ്പം പോരുന്നതിൽ കുഴപ്പൊന്നും ഇല്ലല്ലോ.... """ ശിവയെ നോക്കികൊണ്ട് സിദ്ധു ചോദിച്ചു.... കഴിഞ്ഞ വട്ടം പോകുമ്പോ എന്നെ വിളിക്കണേന്ന് പ്രാർത്ഥിച്ചതാ ഞാൻ.. ആഹ് എന്ത് ചെയ്യാനാ ചിലതൊക്കെ മനസിലാക്കാൻ ഒരു ആക്‌സിഡന്റ് വേണ്ടി വന്നില്ലേ... "" അവന്റെ മുഖത്തു നോക്കാതെ മറ്റെങ്ങോ നോക്കികൊണ്ട് ശിവ പറഞ്ഞു.... ഓഹ് അങ്ങനെ... ചിലതൊക്കെ പണ്ടേ എനിക്ക് മനസിലായതാ പറയാൻ പറ്റുവോ അന്നത്തെ യുദ്ധവും അങ്ങനെ ആയിരുന്നല്ലോ അവരൊക്കെ പറയുന്ന പോലെ പാകിസ്ഥാനും ഇന്ത്യയും......

തിരികെ പോകുമ്പോ നിന്നെ കൊണ്ടുവണം എന്നും ഉണ്ടായിരുന്നു പക്ഷെ എന്ത് ചെയ്യാനാ വിളിച്ചാൽ നീ വന്നില്ലെങ്കിലോ... ഇവിടെ നിക്കണം എന്നെങ്ങാനും പറഞ്ഞാലോ...!! "" സിദ്ധു അത്രയും പറഞ്ഞുകൊണ്ട് ശിവയെ നോക്കി. വെറുതെ അടികൂടി കുറെ സമയം കളഞ്ഞു അല്ലെ.. "" സിദ്ധുവിനെ നോക്കി ശിവ ചോദിച്ചു.. "" സമയം കളഞ്ഞിട്ടൊന്നും ഇല്ല.... സമയം നമ്മുടെ മുന്നിൽ നീണ്ടുകിടക്കുവല്ലേ ഒരു ജീവിതകാലം മുഴുവൻ... പക്ഷേ.... "" സിദ്ധു അത്രയും പറഞ്ഞുകൊണ്ട് അവളെ നോക്കി.. പക്ഷേ...? "" (ശിവ "" പക്ഷേ ഈ ശിവാനി ഒട്ടും പോര..... ഒന്ന് പറയുമ്പോഴേക്കും രണ്ടെണ്ണം തിരിച്ചുപറയുന്ന വെറുതെ പിന്നാലെ നടന്നു വെറുപ്പിക്കുന്ന... എനിക്കിട്ട് വെറുതെ ഓരോ പണികൾ പണിയുന്ന ശിവ ആണ് പൊളി...... ""

( സിദ്ധു ആണോ... എന്നാലേ പുരുഷു ഇവിടെ ഇരുന്നോട്ടെ ഞാൻ പൂവാ... "" അതും പറഞ്ഞു അവന്റെ തലക്കിട്ടു ഒന്ന് കൊടുത്തുകൊണ്ട് അവൾ റൂമിൽ നിന്നും ഓടി... ഔ..."" ഈ പെണ്ണ്..."" തലയിൽ ഒന്ന് ഉഴിഞ്ഞു ചിരിച്ചു കൊണ്ട് സിദ്ധു അവൾ പോയ വഴിയേ നോക്കികൊണ്ട് പറഞ്ഞു... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 "" ഓഹ് വൈഫി കാര്യമായ എന്തോ ആലോചനയിൽ ആണല്ലോ....."" ബാൽകാണിയിൽ പുറത്തേക്ക് നോക്കിനിൽക്കുന്ന കൃതിയെ പിന്നിലൂടെ ചേർത്തുപ്പടിച്ചു അവളുടെ ഷോൾഡറിൽ തലവച്ചുകൊണ്ട് കാർത്തി ചോദിച്ചു... എന്താ എന്തുപറ്റി ആകെ ഒരു വിഷമം... "" അവളെ തനിക്കുനേരെ തിരിച്ചു നിർത്തികൊണ്ട് അവൻ ചോദിച്ചു അതിന് അവന്റെ നെഞ്ചിൽ മുഖമുരച്ചുകൊണ്ട് ഒന്നുമില്ലന്ന് അവൾ പറഞ്ഞു...

"" എനിക്കറിയാം.. ശിവ പോകുന്നു എന്നു പറഞ്ഞതിന്റെ അല്ലെ ഈ വിഷമം... മ്മ്... "" അവളെ ഒന്നുകൂടി അണച്ചു പിടിച്ചുകൊണ്ടു അവൻ ചോദിച്ചു... അതിന് ഒന്നും പറയാതെ ഒന്നുക്കൂടി അവനെ മുറുക്കെ പിടിച്ചു അവൾ .. നിന്നെ തനിച്ചാക്കി ഞാൻ വേറെ ഒരു സ്ഥാലത്തു ജോലിക്കുപോയാൽ നിനക്കും എനിക്കും സങ്കടം ആവില്ലേ.... അതുപോലെ ശിവാക്കും സിദ്ധുവിനും ഉണ്ടാവില്ലേ വിഷമം... അവർ എവിടെ ആയാലും സന്തോഷത്തോടെ ഒപ്പം ഉണ്ടാവുന്നതല്ലേ നമ്മുടെ സന്തോഷം... മ്മ്.. "" ( കാർത്തി.. മ്മ്... "" അതിന് ഒരു നേർത്ത മൂളൽ ആയിരുന്നു അവളുടെ മറുപടി... അപ്പോ പിന്നെ ഇനി അതോർത്തു വിഷമിക്കണ്ട.... """" അവളുടെ കവിളിൽ കൈ ചേർത്തുകൊണ്ട് കാർത്തി പറഞ്ഞു... അവൾ ചെറുതായൊന്നു ചിരിച്ചുകൊണ്ട് അവനോട് ചേർന്ന് നിന്നു... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

ഒരാഴ്ച്ച കഴിഞ്ഞതും സിദ്ധുവും ശിവയും പോയി... ശിവ പോകുന്നതിൽ എല്ലാവർക്കും നല്ല വിഷമം ആയിരുന്നു. അച്ചുവിനും സച്ചുവിനും പിന്നെ അവരുടെ യൂട്യൂബ് ഫാൻസിനും ആയിരുന്നു ഏറെ വിഷമം മാസങ്ങളും ദിവസങ്ങളും കടന്നുപോയി.. ഇതിനിടയിൽ ദച്ചുവിനെ ഏഴാം മാസം അവളുടെ വീട്ടിലേക്ക് കൊണ്ടുപോയി ഹരിക്ക് ഒട്ടും താല്പര്യം ഇല്ലെങ്കിലും എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി അവനും സമ്മതിച്ചു... പറഞ്ഞ ഡേറ്റിനു രണ്ടു ദിവസം മുന്നേ തന്നെ അവൾക്കു വേദന വന്നിരുന്നു ഹോസ്പിറ്റലിൽ എത്തിച്ചു മണിക്കൂറുകൾക്കകം തന്നെ ദച്ചു ഒരു ആൺകുഞ്ഞിന് ജന്മം നൽകി... അതിന്റെ സന്തോഷത്തിലാണ് എല്ലാവരും... ഇതിനിടയിൽ അച്ചുവിന്റെ കല്യാണവും ശരിയായിരുന്നു പയ്യനെ എല്ലാവർക്കും അറിയാവുന്നതു കൊണ്ടുതന്നെ എല്ലാവർക്കും ഈ ബന്ധത്തിന് പൂർണസമ്മതമായിരുന്നു...

അതുകൊണ്ട് ഇപ്പോൾ എൻഗേജ്മെന്റും പഠിത്തം കഴിഞ്ഞ് കല്യാണവും മതിയെന്ന് എല്ലാവരും തീരുമാനിച്ചു..... ഹരിയുടെയും ദച്ചുവിന്റെയും കുഞ്ഞിന്റെ പേരിടലിന്റെ പിറ്റേന്ന് ആണ് അച്ചുവിന്റെ എൻഗേജ്മെന്റ് തീരുമാനിച്ചത്... 💞💞💞 ഇന്നാണ് കുഞ്ഞിന്റെ പേരിടൽ ചടങ്ങ്... ശിവയും സിദ്ധുവും അടക്കം കുടുംബത്തിലെ എല്ലാവരും നേരത്തെ തന്നെ എത്തിയിരുന്നു അവിടെ... ""ഏട്ടാ.. ഏട്ടാ.. ഒന്ന് പറ കുഞ്ഞാവടെ പേരെന്താണെന്ന്... "" എത്ര നേരമായി ഏട്ടാ ചോദിക്കുന്നു "" "" ഇല്ല ഞാൻ പറയില്ല കുറച്ചു കഴിയുമ്പോൾ ഞാൻ അവന് പേര് വിളിക്കും അപ്പോ അറിഞ്ഞാൽ മതി നീ ഒക്കെ കേട്ടോ..."" രാവിലെ മുതൽ കുഞ്ഞിന്റെ പേര് എന്താണെന്ന് അറിയാൻ ഹരിയുടെ പിന്നാലെ നടക്കുവാണ് സച്ചുവും അച്ചുവും...

ആര് ചോദിച്ചാലും പറയില്ല എന്ന വാശിയിലാണ് ഹരിയും... ദച്ചുവിന് പോലും അറിയില്ല കുഞ്ഞിന് ഇടാൻ പോകുന്ന പേര്... "" ഓഹ് ഒരു ജാഡ നീവാ അച്ചു..."" അതും പറഞ്ഞു അവനെ പുച്ഛിച്ചുകൊണ്ട് സച്ചു അച്ചുവിനെ കൂട്ടി അവിടെ നിന്നും പോയി.. കുറച്ചു കഴിഞ്ഞതും ചടങ്ങുകൾ തുടങ്ങി ഒരു കുഞ്ഞു കാസവ് മുണ്ട് ഉടുത്തു കുഞ്ഞിനെ ഹരിയുടെ മടിയിൽ കിടത്തി അടുത്തായി തന്നെ ദച്ചുവും ഇരുന്നു... ഇനി കുഞ്ഞിന്റെ ചെവിയിൽ പേര് വിളിച്ചോളൂ... "" ചടങ്ങുകൾകൊക്കെ ഒടുവിൽ കൂട്ടത്തിലെ മൂത്ത കാർണോർ പറഞ്ഞതും ഹരി കുഞ്ഞിന്റെ ചെവിയിൽ അവന്റെ പേര് മൂന്നുവട്ടം വിളിച്ചു..................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story