My Better Half: ഭാഗം 31

my better half

രചന: അപ്പു

ഇനി കുഞ്ഞിന്റെ ചെവിയിൽ പേര് വിളിച്ചോളൂ..." ചടങ്ങുകൾകൊക്കെ ഒടുവിൽ കൂട്ടത്തിലെ മൂത്ത കാർണോർ പറഞ്ഞതും ഹരി കുഞ്ഞിന്റെ ചെവിയിൽ അവന്റെ പേര് മൂന്നുവട്ടം വിളിച്ചു... ദർഷിദ് നാഥ്‌...!! ദർഷിദ് നാഥ്‌...!! ദർഷിദ് നാഥ്‌...!! വൗ... 😍 നല്ല പേര് ദർശന + ഹർഷിദ് ദർഷിദ്... 😍😍 ഹരിയേട്ടാ പേര് പൊളിച്ചു... ( ശിവ ശരിയാ നല്ല പേര്... 😍 ( അച്ചു & സച്ചു.. എല്ലാവർക്കും ഒരുപോലെ പേര് ഇഷ്ട്ടപെട്ടു... കുഞ്ഞിനെ എല്ലാവരും ദർഷി എന്ന് വിളിക്കാനും തുടങ്ങി.... രാവിലെ നേരത്തെയായിരുന്നു ചടങ്ങ് അതുകൊണ്ടു തന്നെ എല്ലാവർക്കും വിശക്കുന്നുണ്ടായിരുന്നു... അമ്മമാർ ഫുഡ്‌ എല്ലാം ടേബിളിൽ വച്ചതും എല്ലാവരും കഴിക്കാൻ ഇരുന്നു... എന്താ മോളെ ഒന്നും കഴിക്കത്തെ വിളമ്പിയതു അതുപോലെ തന്നെ ഉണ്ടല്ലോ പ്ലേറ്റിൽ... "" ഭക്ഷണം ഒന്നും കഴിക്കാതെ ഇരിക്കുന്ന കൃതിയെ നോക്കി കാർത്തിയുടെ അമ്മാ വാത്സല്യത്തോടെ ചോദിച്ചു... അപ്പോഴേക്കും എല്ലാവരുടെ നോട്ടവും കൃതിക്കു നേരെ ആയിരുന്നു... എനിക്ക് ഒന്നും വേണ്ടമ്മേ കഴിക്കാൻ തോന്നുന്നില്ല.. "" കൃതി കൈകൾ കൊണ്ട് അമ്മയോട് പറഞ്ഞു.. ഒന്നും കഴിച്ചില്ലല്ലോ ഇത്തിരി എങ്കിലും കഴിക്ക് കൃതി... ( കാർത്തി.. ഇപ്പോ വിശപ്പില്ല കാർത്തിയേട്ടാ വിശക്കുമ്പോൾ ഞാൻ കഴിച്ചോണ്ട്... ( കൃതി അതും പറഞ്ഞു അവിടെ നിന്നും എഴുന്നേറ്റു നേരെ റൂമിലേക്ക് പോയി... കാർത്തി കൃതിക്ക്‌ എന്തുപറ്റി എന്നോർത്ത് അവൾ പോയ വഴിയേ നോക്കി... ഭക്ഷണം കഴിക്കൽ കഴിഞ്ഞതും കാർത്തി കൃതിയെ നോക്കി റൂമിലേക്ക് പോയി റൂമിൽ ബെഡിൽ കണ്ണടച്ച് കിടക്കുവായിരുന്നു അവൾ അവൻ ഡോർ ലോക്ക് ചെയ്തു അവൾക്കടുത്തു വന്നു കിടന്നു... കൃതി എന്താ പറ്റി വയ്യേ... "

അവളുടെ മുടിയിഴകളിൽ പതിയെ വിരലോടിച്ചു കൊണ്ട് അവൻ ചോദിച്ചു... അതിന് അവനെ നോക്കി അവൾ രണ്ടു കണ്ണും ചിമ്മി ഒന്നുമില്ലെന്ന് പറഞ്ഞു... മ്മ് ഒന്നും ഇല്ലെങ്കിൽ പിന്നെ എന്താ ഒന്നും കഴിക്കാതെ ഇരുന്നേ... ഇന്നലെ രാത്രി കഴിച്ചതാ രാവിലെ ഇത്ര നേരമായിട്ടും വിശക്കുന്നില്ലേ നിനക്ക്... ഉണ്ട് പക്ഷെ ഒന്നും കഴിക്കാൻ തോന്നുന്നില്ല ഭക്ഷണം കാണുമ്പോഴേ എന്തോ പോലെ... " കൈകൾ കൊണ്ട് കൃതി കാർത്തിയോട് പറഞ്ഞു... പനി ഒന്നും ഇല്ലല്ലോ... "" അവളുടെ നെറ്റിയിലും കഴുത്തിലും ഒക്കെ കൈവച്ച് അവൻ ചോദിച്ചു... ഇല്ല... "" തലയാട്ടികൊണ്ട് ഇല്ലെന്ന് പറഞ്ഞു കൃതി.... പിന്നെ എന്താ ഡേറ്റ് വല്ലോം ആണോ... "" അവളുടെ അടിവയറ്റിലേക്ക് കൈ ചേർത്തുവച്ചുകൊണ്ട് കാർത്തി ചോദിച്ചു... അതിനും അവൾ അവനോട് ചേർന്നുകൊണ്ട് അല്ലെന്നു പറഞ്ഞു... പിന്നെ പെട്ടന്ന് എന്തോ ഓർത്ത പോലെ ബെഡിൽ നിന്നും വേഗം എണീട്ടു തൂക്കിയിട്ട കലണ്ടറിന് അരികിലേക്ക് നടന്നു.... കുറേനേരമായി എന്തൊക്കെയോ ആലോജിച്ചു കലണ്ടറിൽ നോക്കി നിന്ന കൃതിക്കരികിലേക്ക് കാർത്തി ചെന്നു.. "" എന്താ എന്ത് പറ്റി കാര്യമായി എന്തോ നോക്കുനുണ്ടല്ലോ... "" ( കാർത്തി.. മ്മ് അത്...... എനിക്ക് ഒരു സംശയം... "" ( കൃതി കൈകൾ കൊണ്ട് അവനോട് പറഞ്ഞു... എന്ത് സംശയം... "" ( കാർത്തി..

അതിന് കൃതി ഒന്നുകൂടി അവനോട് ചേർന്നുനിന്ന് അവന്റെ കൈ എടുത്ത് അതിൽ പതിയെ ചുണ്ടുകൾ അമർത്തി ആ കൈ അവളുടെ വയറിലേക്ക് ചേർത്തുവച്ചു.... കാർത്തി കാര്യം മനസിലാവാതെ നെറ്റി ചുളിച്ചുകൊണ്ട് കൃതിയെ നോക്കി... അതുകണ്ടതും കൃതി അവന്റെ കണ്ണുകളിലേക്ക് നോക്കി തന്നെ വയറിനു മുകളിലായി ഇരിക്കുന്ന അവന്റെ കൈ ഒന്നുകൂടി അമർത്തി വച്ചു... തന്റെ കൈകളിലേക്ക് നോക്കിയ കാർത്തി പെട്ടന്ന് എന്തോ മനസിലായപോലെ ഞെട്ടികൊണ്ട് മുഖമുയർത്തി കൃതിയെ നോക്കി അവന്റെ മുഖത്തു നിർവജികൻ പറ്റാത്ത ഭാവങ്ങൾ ആയിരുന്നു ആ നിമിഷം..... കൃതി.... ഇത് സ.. സത്യമാണോ.... "" തന്റെ കയ്യിലേക്കും അവളുടെ മുഖത്തേക്കും മാറി മാറി നോക്കി കൊണ്ട് അവൻ ചോദിച്ചു... അറിയില്ല കാർത്തിയേട്ടാ... എ... എനിക്ക് അങ്ങനെ തോന്നുന്നു... എനിക്ക് ഇപ്പോ ഫീൽ ചെയ്യുന്നു ഞ... ഞാനും ഒരു അമ്മയാവാൻ പോകുന്ന പോലെ... പക്ഷേ സംശയം ആണ്... "" ചെറുതായി നിറഞ്ഞു നിൽക്കുന്ന കണ്ണുകളും ചുണ്ടിൽ ചെറു പുഞ്ചിരി ഒളിപ്പിച്ചു കൊണ്ടും കൃതി അവളുടേതായ രീതിയിൽ അവനോട് പറഞ്ഞു.. എന്നാൽ ഞാൻ പോയി കിറ്റ് വാങ്ങിയിട്ട് വരാം നമ്മുക്ക് ഇപ്പോ... ഇപ്പോ തന്നെ ടെസ്റ്റ്‌ ചെയ്യാം.. നീ എവിടെ ഇരിക്ക്... ഞാൻ പെട്ടന്നു പോയി വരാം... ഞാൻ വന്നിട്ട് താഴേക്ക് പോയാൽ മതി ""

കൃതിയെ ബെഡിൽ ഇരുത്തി കൊണ്ട് കാർത്തി പറഞ്ഞു ശേഷം പേഴ്സും വണ്ടിയുടെ ചാവിയും എടുത്ത് വെപ്രാളപ്പെട്ടുകൊണ്ട് വേഗം പുറത്തേക്ക് പോയി അവൻ ഡാ നീ എങ്ങോട്ടാ... "" പുറത്ത് വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ആകാൻ നിൽക്കുമ്പോഴാണ് അതും ചോദിച്ചുകൊണ്ട് ഹരിയും സിദ്ധിവും അങ്ങോട്ട് വന്നത്... എന്നാൽ അവരോട് ഇപ്പോ വരാം എന്നും പറഞ്ഞു കൊണ്ട് കാർത്തി പുറത്തേക്ക് പോയി... കുറച്ചു കഴിഞ്ഞതും കാർത്തി പോയതിനേക്കാൾ സ്പീഡിൽ തിരികെ വന്നു.. എങ്ങോട്ട് പോയതാണെന്ന് ചോദിക്കാൻ ഹരിയും സിദ്ധുവും സിറ്റ്ഔട്ടിൽ തന്നെ നിൽക്കുന്നുണ്ടെങ്കിലും അവരെ ഒന്നും നോക്കാതെ അവൻ വേഗം മുകളികേക്ക് കയറി പോയി... അവൻ പോയ വഴിയേ നോക്കി അന്തം വിട്ട് നിൽക്കുവാണ് ബാക്കി രണ്ടും... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 കയ്യിൽ ഇരിക്കുന്ന കിറ്റിൽ തെളിഞ്ഞുനിൽക്കുന്ന പിങ്ക് നിറത്തിലുള്ള ആ രണ്ട് വരകൾ കണ്ടതും കാർത്തിക്ക് തന്റെ സന്തോഷം അടക്കാനായില്ല തനിക്ക് തൊട്ടുമുമ്പിൽ നിറകണ്ണുകളുമായി പുഞ്ചിരിച്ചു നിൽക്കുന്ന കൃതിയെ കണ്ടതും അവൻ അവളെ ഇറുക്കെ കെട്ടിപിടിച്ചു... ആ മുഖമാകെ ഭ്രാന്തമായി ഉമ്മവച്ചു അവളുടെ മുഖം നെഞ്ചിലേക്ക് ചേർത്തുവച്ചു രണ്ടുപേരുടെ കണ്ണുകളും ഒരുപോലെ നിറഞ്ഞൊഴുകിയിരുന്നു....

പതിയെ അവളിൽ നിന്നും അകന്നു നിന്ന് അവൻ മുട്ടിലിരുന്ന് തന്റെ ജീവന്റെ തുടിപ്പ് വളരുന്നിടത്തും ചുണ്ടുകൾ പതിപ്പിച്ചു.... ഇരുവരും ഏറെ നേരം തങ്ങളിലേക്ക് വന്ന ആ അനുഭൂതിയിൽ മതിമറന്നു പരസ്പരം ചേർന്നു നിന്നു... അവരെ കാണാതെ അടിയിൽ നിന്നും സിദ്ധുവിന്റെയും ഹരിയുടെയും വിളികേട്ടാണ് ഇരുവരും പിന്നെ താഴോട്ട് ചെന്നത് അടിയിലേക്ക് വന്ന ഇരുവരുടെയും മുഖത്തേക്ക് മാറി മാറി നോക്കുകയാണ് വീട്ടുകാർ... നിങ്ങൾ രണ്ടുപേരുടേം മുഖം എന്താ ആകെ കരഞ്ഞ പോലെ.... "" അവരുടെ മുഖത്തേക്ക് നോക്കി സിദ്ധു ചോദിച്ചു... ആ അത്... എനിക്ക് എല്ലാവരോടും ഒരു കാര്യം പറയാനുണ്ട്... "" ( എല്ലാവരെയും നോക്കി കാർത്തി പറഞ്ഞു എന്താ മോനെ... "" (വല്യച്ഛൻ അത്.. അത് പിന്നെ കൃതി... (കാർത്തി കൃതി...? (ഹരി കൃതി പ്രേഗ്നെന്റ് ആണ്... അതു കേട്ടതും എല്ലാവരും ഒന്നു ഞെട്ടിയെങ്കിലും പിന്നെ സന്തോഷത്തോടെ അവർക്കിരുവശവും വന്നു.. ഹരിയും സിദ്ധുവും കാർത്തിയെ കെട്ടിപിടിച്ചു അവരുടെ സന്തോഷം അറിയിച്ചു അമ്മമാരും ദച്ചുവും ശിവയും എല്ലാം കൃതിയെ പൊതിഞ്ഞു... ആ വീട്ടിലേക്ക് പുതിയ ഒരു അംഗം കൂടി വരുന്നതിന്റെ സന്തോഷം ആഘോഷിക്കുകയായിരുന്നു എല്ലാവരും അന്ന്.... (( പിറ്റേന്ന്...)) ഇന്നാണ് അച്ചുവിന്റെ എൻഗേജ്മെന്റ് അതിന്റെ തയ്യാറെടുപ്പിലാണ് കുടുംബം മുഴുവനും കൃതിയെ രാവിലെ മുതൽ ഒന്നും ചെയ്യാൻ അനുവദിക്കാതെ ഒരുഭാഗത് ഒതുങ്ങി ഇരിത്തിരിക്കുകയാണ് അമ്മമാർ.....

ദച്ചുവും ശിവയും പിന്നെ അച്ചുവിന്റെ അടുത്താണ്.. കുറച്ചു കഴിഞ്ഞതും ചെക്കനും കൂട്ടരും വന്നു... കാറിൽ നിന്നും ഫ്രണ്ട് ഡോർ തുറന്ന് ഗോൾഡൻ കളർ കുറുത്തയും കാസവ് മുണ്ടും ഉടുത്തു ഉണ്ണി ഇറങ്ങി അവനു പിന്നാലെ അവന്റെ കുടുംബവും ഉണ്ടായിരുന്നു... അന്ന് ശിവയെ ഹോസ്പിറ്റലിൽ എത്തിച്ചത് ഉണ്ണിയാണെന്ന് അറിഞ്ഞപ്പോൾ തന്നെ വീട്ടിലെല്ലാവർക്കും അവനെ നല്ല കാര്യമായിരുന്നു... അതിനിടക്കാണ് ഒരു ദിവസം ഉണ്ണി കാർത്തിയോട് അവന് അച്ചുവിനെ ഇഷ്ട്ടമാണെന്ന് പറഞ്ഞത്... രണ്ടുവീട്ടുകാർക്കും വിവാഹത്തിന് ഏതിർപ്പിലാത്തതിനാൽ അവർ അത് ഉറപ്പിച്ചു എൻഗേജ്മെന്റ് വരെ എത്തി കൃതിയും ശിവയും ദച്ചുവുമെല്ലാം അവന് പെങ്ങമ്മാരെ പോലെ ആയിരുന്നു ദച്ചുവിന്റെ എൻഗേജ്മെന്റിന്റെ അന്ന് കണ്ട് ഇഷ്ട്ടപെട്ടതാണ് ഉണ്ണി അച്ചുവിനെ കൃതിയുടെ കല്യാണത്തിനും അവൻ നോക്കി നിന്നിരുന്നത് കൃതിയെ ആയിരുന്നില്ല അച്ചുവിനെ ആയിരുന്നു... 🥰 ഉണ്ണിയും കുടുംബവും അങ്ങോട്ടു വന്നതും ആങ്ങളമാർ നാലും കൂടി അവരെ സ്വികരിച്ചു ഒട്ടും വൈകിക്കാതെ തന്നെ അവർ ചടങ്ങുകൾ ആരംഭിച്ചു അച്ചുവിനെയും ഉണ്ണിയെയു സ്റ്റേജിലേക്ക് നിർത്തി അവർ പരസ്പരം മോതിരങ്ങൾ അണിഞ്ഞു ഫോട്ടോഗ്രാഫേർസ് ആ നിമിഷങ്ങൾ ക്യാമറയിൽ പകർത്തി അതിനും ശേഷം അച്ഛന്മാരും അമ്മമാരും ഹരിയും ദച്ചുവും കുഞ്ഞു ദർഷിയും സിദ്ധുവും ശിവയും കാർത്തിയും കൃതിയും സച്ചുവും എല്ലാവരും ചേർന്ന് നിന്ന് ഒരു അടിപൊളി ഫോട്ടോ കൂടി എടുത്തു അന്നത്തെ ദിവസം എല്ലാംകൊണ്ടും സന്തോഷത്തോടെ കടന്നുപോയി......... .........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story