My Better Half: ഭാഗം 9

my better half

രചന: അപ്പു

 അത്..... ജാഡയൊന്നും അല്ല 🙂കൃതി.... കൃതി ജന്മനാ സംസാരിക്കില്ല....!🙂 അവൾക് സംസാരിക്കാൻ കഴിയില്ല........! ( ശിവ... What..................! (കാർത്തി പെട്ടന്ന് എല്ലാവരും കാർത്തിയെ നോക്കി അല്ല അത് ഞാൻ പെട്ടന്ന് സംസാരിക്കാൻ കഴിയില്ലെന്ന് കേട്ടപ്പോ.... ( കാർത്തി... സോറി ഞങ്ങൾക്ക് അറിയില്ലാരുന്നു... 🙂( സിദ്ധു... അതിന് കൃതി അവരെ നോക്കി രണ്ടുകണ്ണും ചിമ്മി ചിരിച്ചുകാണിച്ചു കൊടുത്തു........ എല്ലാവരും കുറച്ചുനേരം നിശബ്‌ദമായിരുന്നു... എന്റെ പേഴ്‌സ് ഞാൻ ഡ്രസ്സ്‌ ഷോപ്പിൽ മറന്നുവച്ചെന്നു തോന്നുന്നു ഞാൻപോയി നോക്കിട്ടുവരാം........ ( ദച്ചു....... ദച്ചു പോകാൻ നിന്നതും കൃതി അവളെ തടഞ്ഞു " ഒറ്റക്ക് പോണ്ട ഞാനും വരാം... " തന്റെ കൈകൾ കൊണ്ട് ആംഗ്യഭാഷയിൽ കൃതി ദച്ചുവിനോട് പറഞ്ഞു അവൾക്കൊപ്പം ഡ്രസ്ഷോപ്പിലേക്ക് പോയി....... എല്ലാവരും കൃതിപ്പോയ വഴിയേ നോക്കിനിക്കുവായിരുന്നു കാർത്തിക് എന്തുകൊണ്ടോ ഒന്നും ഉൾകൊള്ളാൻ പറ്റിയിരുന്നില്ല... അവളെ കുറിച് ഇനിയും ഒരുപാട് അറിയാൻ ഉണ്ടെന്ന് അവന് തോന്നി... സോറി ഞങ്ങള്ക്ക് അറിയില്ലാരുന്നു കൃതിക്ക്‌ ഇങ്ങനൊരു കുഴപ്പമുള്ള കാര്യം..... നീയും ഒന്നും പറഞ്ഞില്ലലോ.... ( ഹരി ശിവയോട് ചോദിച്ചു... നിങ്ങൾക്കൊക്കെ അറിയർന്നു എന്നാ ഞാൻ കരുതിയെ...

അത് സാരല്ല അവൾ ഓക്കേ ആണ് ( ശിവ.... തീരെ സംസാരിക്കില്ലേ കൃതി ..... ( സിദ്ധു ചെറുപ്പത്തിൽ കുറെ സ്പീച്ചിങ് തെറാപ്പിക്കൊക്കെ പോയിരുന്നു അതുകൊണ്ട് ചില വാക്കുകൾ ഒക്കെ കിട്ടും... അമ്മയെ "മ്മാ " ന്നും അച്ഛനെ "ച്ചാ " ന്നും വിളിക്കും.... ദച്ചുനെ ദച്ച അങ്ങനെ വിളിക്കും മുഴുവനായി കിട്ടില്ല എന്റെ പേര് പിന്നെ തീരെ കിട്ടില്ല... അത്രേ അവൾ സംസാരിക്കു..... 🙂🙂 സംസാരിക്കാൻ വൈകാത്തത് കൊണ്ടാണ് അച്ഛൻ ചെറുപ്പം മുതലേ അവളെ കളരിയൊക്കെ പഠിപ്പിച്ചേ.... പിന്നെ അവൾ നന്നായി ചിത്രം വരക്കും... കൃതിയെ കുറിച് ശിവയിൽ നിന്ന് കൂടുതൽ അറിയാൻ ശ്രമിക്കുകയായിരുന്നു ഓരോ നിമിഷവും കാർത്തി... ശിവയും ദച്ചുവും തിരിച്ചു വന്നതും കുറച്ചു നേരം കൂടി സംസാരിച്ച് അവർ പിരിഞ്ഞു..... തിരിച്ചു പോകുമ്പോഴും കാർത്തി ഒന്നും സംസാരിച്ചിരുന്നില്ല എന്തൊക്കെയോ ആലോജിച്ച് പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു.... ഹരിയും സിദ്ധുവും അവന്റെ മനസ് മനസിലാക്കിയപോൽ ഒന്നും ചോദിച്ചില്ല... വീട്ടിൽ എത്തിഎല്ലാവരോടും സംസാരിച്ചപ്പോഴാണ് മനസിലായത് അച്ചനും സച്ചുനും ഒഴികെ ബാക്കി ഏല്ലാവർക്കും കൃതിയുടെ കാര്യം അറിയാമായിരുന്നു എന്ന്........ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

രാത്രി ബാൽകാണിയിൽ ഇരിക്കുവാണ് മൂന്നും ഹരിയും സിദ്ധുവും ഓരോന്ന് സംസാരിച്ചിരിക്കുവാണ് കാർത്തി അതിലൊന്നും ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കി ഇരിക്കുകയാണ് അവന്റെ മനസ്സിൽ കൃതി ദച്ചുനോട് ആംഗ്യഭാഷയിൽ സംസാരിക്കുന്നതും അവളെ ഇന്ന് കണ്ടതും മാത്രമായിരുന്നു ഡാ നിനക്കെന്താ പറ്റിയെ.... ആകെ ഒരു സാഡ്... കൃതിയെ ആലോജിച്ചാണോ...... ( ഹരി... മ്മ് ഞാൻ അവളെ പറ്റി ഓർക്കാർന്നു... (കാർത്തി എന്താടാ എടുത്ത തീരുമാനം തെറ്റായിന്ന് തോന്നുന്നുണ്ടോ കൃതി വേണ്ടന്ന് തോന്നുന്നുണ്ടോ....... ( സിദ്ധു... No.....! 🤨 ഒരിക്കലും എനിക്കങ്ങനെ തോന്നിട്ടില്ല....🤨 സംസാരിക്കാൻ അവൾക് കഴിയില്ലെന്നുള്ളത് ഒരു കുറവായിട്ട് എനിക്കിതുവരെ തോന്നിട്ടില്ല....🤨 പെട്ടന്ന് കേട്ടപ്പോ ഒരു.....! അല്ലാതെ എനിക്ക് വേറെ കൊഴപ്പൊന്നുല്ലാ അവളോട് പണ്ടുള്ളതിനേക്കാൾ സ്നേഹം കൂടിട്ടെ ഉള്ളു എനിക്ക് കുറഞ്ഞിട്ടില്ല......... 🤨 ( കാർത്തി... ഏയ്യ് നീ ചുടാവല്ലേ ഞാൻ ചുമ്മാ ചോദിച്ചതാ..... 😁😁 ( സിദ്ധു... എന്നാ നിനക്കുകൊള്ളാം.. 😏 ( അതും പറഞ്ഞു കാർത്തി നേരെ ഹരിയുടെ റൂമിൽ കേറി കിടന്നു പിന്നാലെ തന്നെ ഹരിയും സിദ്ധുവും ചെന്നു മൂന്നും അവിടത്തന്നെ കെട്ടിപിടിച് കിടന്ന് ഉറങ്ങി... 😴😴😴 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

ദിവസങ്ങൾ വീണ്ടും കടന്നുപോയി രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ഹരിയുടെ എൻഗേജ്മെന്റ് ആണ് കാർത്തി ഇപ്പോ ഓഫീസിൽ പോകാറില്ല പോകാറില്ലനല്ല സിദ്ധുവിടാറില്ല ഹരി പിന്നെ എമർജൻസി കേസ് ആയാൽ മാത്രം ഹോസ്പിറ്റലിൽ പോകും....... ബാൽകാണിയിലിരുന്നു കൃതിക്കുവേണ്ടി പാടി റെക്കോർഡ് ചെയ്ത് അയക്കുകയാണ് കാർത്തി കാർത്തിയെ തിരഞ്ഞു വന്ന സിദ്ധുവും ഹരിയും കാണുന്നത് ഫോണിൽ നോക്കി ചിരിച്ചു കൊണ്ട് വാട്സ്ആപ്പിൽ മെസ്സേജ് അയക്കുന്ന കാർത്തിയെ അവർ രണ്ടും ശബ്‌ദമുണ്ടാകാതെ അവന്റെ പിന്നിൽ പോയി നിന്ന് അവൻ സോങ് അയക്കുന്നതൊക്കെ നോക്കി പെട്ടന്ന് സിദ്ധു പിന്നിൽ നിന്ന് അവന്റെ ഫോൺ തട്ടി പറിച്ചു വാങ്ങി..... കാർത്തി പെട്ടന്ന് ചാടി എണിറ്റു... ഡാ കളിക്കല്ലേ ഫോൺ താ..😬 (കാർത്തി ഏയ്യ് നിക്ക് ഇതിൽ എന്താ ഉള്ളെന്ന് ഞാൻ ഒന്ന് നോക്കട്ടെന്ന്... 😁( സിദ്ധു ഫോൺ താടാ ( അതും പറഞ്ഞു കാർത്തി സിദ്ധുന്റെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ചു വാങ്ങാൻ നോക്കി... ഡാ ഹരി പിടിച്ച് മാറ്റ് ഇവനെ ഇതിൽ എന്തൊക്കെ ഉണ്ടെന്ന് ഞാൻ ഒന്ന് നോക്കട്ടെ...... ( സിദ്ധു. കേൾക്കേണ്ട താമസം ഹരി ഓടി വന്നു കാർത്തിയെ പിടിച്ചു വച്ചു കാർത്തി അവന്റെ കയ്യിൽ നിന്ന് കുതറുന്നുണ്ട്....

സിദ്ധു ചരിച്ചുകൊണ്ട് ഫോൺ നോക്കാൻ തുടങ്ങി എടക്ക് കാർത്തിയെ ദേഷ്യം പിടിപ്പിക്കാൻ അതിലെ ഓരോ പാട്ടും വക്കാൻ തുടങ്ങി........ ഹരി നീ വിട്ടെ.... 😬😬 ഒന്ന് വിടാടാ... ( കാർത്തി.. അടങ്ങി നിക്ക് അവിടെ ( ഹരി... ചിരിച്ചുകൊണ്ട് ഫോൺ നോക്കിയിരുന്നു സിദ്ധുവിന്റെ മുഖം പെട്ടന്ന് മാറാൻ തുടങ്ങിയിരുന്നു ആ മുഖത്തു ചിരി മാറി പെട്ടന്ന് തന്നെ ദേഷ്യം വന്നിരുന്നു..... അവൻ ഫോണിൽ കാര്യമായി എന്തോ നോക്കുകയായിരുന്നു..... അവന്റെ മുഖം മാറുന്നത് ഹരിയും കാർത്തിയും ശ്രദ്ധിച്ചിരുന്നു.... ഹരി അവനെ വിട്ടേക്ക് 😏...... ( അതും പറഞ്ഞു കാർത്തിയുടെ ഫോൺ അവന്റെ കയ്യിൽ വച്ച് കൊടുത്ത് സിദ്ധു അവിടെ നിന്നും അവരെ നോക്കാതെ പോകാൻ നിന്നതും ഹരി അവനെ പിടിച്ചു... ഡാ എന്താ നിനക്ക്... പെട്ടനെന്താ മുഖം മാറിയേ....... ( ഹരി... ഒന്നുല്ലടാ... ( സിദ്ധു... ഒന്നൂല്ലെന്ന് കണ്ടിട്ട് തോന്നുന്നില്ലലോ... കാര്യം പറട.... ( കാർത്തി... ഒന്നുല്ലന്ന് പറഞ്ഞാൽ ഒന്നുല്ല അത്ര തന്നെ.... 🤨 (സിദ്ധു അതിന് നീ എന്തിനാ വെറുതെ ദേഷ്യപെടുന്നേ...നിന്നെ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലലോ കാര്യം പറ....( കാർത്തി എല്ലാം നിന്നോട് പറയണം എന്ന് നിർബന്ധം ഉണ്ടോ ഇല്ലാലോ...... 🤨🤨😠🤨 ( സിദ്ധു... നീ എന്താടാ ഇങ്ങനൊക്കെ സംസാരിക്കുന്നെ.....

നിർബന്ധം ഉണ്ടെന്ന് കൂട്ടിക്കോ നീ പറ എന്താ ഇപ്പോ നിന്റെ പ്രശ്നം 🤨.......... ( കാർത്തി എന്തിന്....? എന്തിനാ ഞാൻ എല്ലാം നിന്നോട് പറയുന്നേ.... 🤨 നീ എല്ലാം ഞങ്ങളോട് പറയാറുണ്ടോ.... എഹ്... 🤨 പറ പറയാറുണ്ടോ...... 😠 (സിദ്ധു ഞാൻ എന്ത് കാര്യമാട നിന്നോട് പറയാതിരുന്നേ എഹ്..... 🤨( കാർത്തി... എന്താ പറയാതെ ഇരുന്നേന്നോ...😏😏 കൃതികയെ നിനക്ക് എത്ര കാലമായി അറിയാം..... 🤨 എത്രയായി നീ അവളെ സ്നേഹിക്കാൻ തുടങ്ങീട്ട്.... 🤨 പറ...😠 ( സിദ്ധു.... ഇതിനാണോ നീ ഇങ്ങനെ റൈസ് ആവുന്നേ 😬 അവനും ഞാനും കൂടി ദച്ചുനെ പെണ്ണ് കാണാൻ പോകുമ്പോഴാ ഇവൻ കൃതിയെ കണ്ടത്.... അന്നാണ് ഇവന് സ്പാർക് അടിച്ചേ ( ഹരി.... 😏 അങ്ങനെ ആണെങ്കിൽ ഇതിന്റെ ഒക്കെ അർത്ഥമെന്താ... ( കാർത്തിയുടെ കയ്യിൽനിന്നും ഫോൺ വാങ്ങി അതിൽ കൃതിക്ക്‌ അയച്ച മെസ്സേജുകൾ ഹരിക്ക് സിദ്ധു കാണിച്ചു കൊടുത്തു...... കണ്ടോ നോക്ക് ഈ മെസ്സേജുകൾ ഒരു മാസത്തേക്കാൾ മുന്നേഉള്ളതുണ്ട് ഒരു കൊല്ലത്തേക്കാൾ മുന്നേവരെ ഉള്ള മെസ്സേജ് ഇതിലുണ്ട്..... 🤨 നോക്ക്... ഹരി അതിലേക്ക് നോക്കി ശേഷം നേരെ നോക്കിയത് കാർത്തിയുടെ മുഖത്തേക്കായിരുന്നു.... ഹരി നോക്കുന്നത് കണ്ടതും അവൻ തലതാഴ്ത്തി..... കാർത്തി.... 🤨 കിച്ചു നിനക്ക് എത്രകാലമായി കൃതിയെ അറിയാം.... 🤨 ( ഹരി ആ അത്......... ( കാർത്തി പറ.... ( ഹരി മു.. മൂന്നുവർഷം.....😔 ( കാർത്തി... ഓഹ് മൂന്നുവർഷം ല്ലേ.... 😏😏

എന്തൊക്കെ ആയിരുന്നു ബെസ്റ്റ് ഫ്രണ്ട്‌സ് ബെസ്റ്റ് brothers എന്നിട്ടിപ്പോ😏😏.... ഇത്രേം കാലം എനിക്കൊരു അഹങ്കാരം ഉണ്ടായിരുന്നു നിങ്ങളെ ഓർത്തു... 😏 ഞാൻ അറിയാത്ത ഒന്നും നിങ്ങളുടെ ജീവിതത്തിൽ ഇല്ലാന്ന്... 😏😏 but മൂന്ന് വർഷയിട്ട് ഇവൻ നമ്മളിൽ നിന്ന് ഒളിപ്പിച്ചു വച്ചല്ലേ... (സിദ്ധു... എടാ ഞാൻ അങ്ങനൊന്നും കരുതില്ലടാ എനിക്ക് ത..... ( കാർത്തി മതി നിർത്ത് കാർത്തി എനിക്കൊന്നു കേക്കണ്ട... ഞാൻ ഈ മെസ്സേജ് കാണുന്നതിന് മുൻപ് നീ എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ കെട്ടേനെ... 😏 നിന്നെ വിശ്വാസച്ചേനെ പക്ഷെ ഇതൊക്കെ ഞാനായി കണ്ടുപിടിച്ചതാ അതുകൊണ്ട് എനിക്ക് ഇനി ഇക്കാര്യത്തെ കുറിച്ച് സംസാരിക്കാൻ താല്പര്യ ഇല്ല..... 🤨 ( സിദ്ധു.. എടാ... നീ എന്തൊക്കെ ആട പറയുന്നേ. ഞാ.... കാർത്തി പറഞ്ഞു മുഴുവനാക്കുന്നതിന് മുൻപ്‌തന്നെ സിദ്ധു അവിടെ നിന്നും ദേഷ്യത്തോടെ പോയിരുന്നു..... ഹരി ഡാ നീയെങ്കിലും ഒന്ന് കേൾക്ക്‌ ഞാൻ അപ്പോ..... ( കാർത്തി.. മതി കിച്ചു വിശദികരിക്കണം എന്നില്ല.. സിദ്ധു പറഞ്ഞേൽ കൂടുതൽ എനിക്കും ഒന്നും പറയാനില്ല... 🤨 ( അതും പറഞ്ഞു സിദ്ധുപോയ വഴിയേ ഹരിയും പോയി........!! കാർത്തിക്ക് വിഷമവും ദേഷ്യവും എല്ലാം വന്നിരുന്നു... ശരിയാണ് തെറ്റ് തന്റെ ഭാഗത്തു മാത്രമായിരുന്നു....! അവരോട് മുന്നേ പറയണമായിരുന്നു.......!! പറയണം എന്നു വിചാരിച്ചതർന്നു അതിനുമുന്നേ........!!!! കാർത്തി സ്വയം കുറ്റപ്പെടുത്തികൊണ്ട് ബാൽകാണിയിൽ തന്നെ ഇരുന്നു....!

കുറച്ചു നേരം അവിടെ ഇരുന്ന് അവൻ വീണ്ടും ഹരിയെയും സിദ്ധുവിനെയും തിരഞ്ഞു ഇറങ്ങി അവർ രണ്ടുപേരും ഉമ്മറത്തിരിപ്പുണ്ട് ഹരി ആർക്കോ ഫോൺ ചെയ്യുവാണ് സിദ്ധുവും ഫോണിൽ എന്തോ നോക്കി ഇരിക്കുകയാണ് കാർത്തി വരുന്നത് കണ്ടതും അവൻ അവിടെ നിന്നു എഴുന്നേറ്റ് അവന്റെ വീട്ടിലേക്ക് പോയി ഹരിയും കാർത്തിയെ കണ്ടപ്പോൾ കാണാത്ത പോലെ ഉള്ളിലേക്ക് കേറി പോയി...... എങ്ങനേലും അവരോട് സംസാരിച്ചു എല്ലാം പറയണം തീരുമാനിച്ചു അവൻ സിദ്ധുനു പിന്നാലെ അവന്റെ വീട്ടിലേക്കു പോയി.....! ഡാ... നീയൊന്ന് നിക്ക് ഞാൻ ഒന്ന് പറയുന്നത് കേൾക്ക്‌ ( കാർത്തി കാർത്തി കയ്യിന്ന് വിട് എനിക്ക് കേൾക്കാൻ താല്പര്യം ഇല്ലാന്ന് പറഞ്ഞു 3 വർഷായിട്ട് നീ ഒന്നും പറഞ്ഞില്ലലോ ഇനിയും ഒന്നും പറയണ്ട.... 🤨🤨 ( സിദ്ധു അതും പറഞ്ഞു അവന്റെ കൈ തട്ടി മാറ്റി അവിടെ നിന്നും പോയി... കാർത്തി വല്ലാത്ത വിഷമം തോന്നിയത്തും അവൻ നേരെ ഹരിയുടെ അടുത്തേക്ക് പോയി അവിടെയും അവന് അവഗണന മാത്രമായിരുന്നു........! റൂമിൽ ചെന്ന് കുറേനേരം കിടന്നു കാർത്തി.. പിന്നെ ഉച്ചക്ക് കഴിക്കാൻ പോകുമ്പോഴാണ് കാർത്തി ഹരിയെയും സിദ്ധുവിനെയും കണ്ടത് എന്നാൽ അവർ പരസ്പരം സംസാരിച്ചു ഭക്ഷണ കഴിക്കുവായിരുന്നു രണ്ടുപേരും കാർത്തിയെ നോകിയെ ഇല്ല.....!! നീ കുറെ നേരമായല്ലോ ചോറിൽ കൈകുത്തി ഇരിക്കുന്നെ ഒന്നും കഴിക്കുന്നിലെ.... (ഗീത എനിക്ക്‌ വേണ്ടമ്മേ......

( അതും പറഞ്ഞു കാർത്തി കഴിക്കൽ മതിയാക്കി എഴുന്നേറ്റ് പോയി... അവൻ പോയതും ഹരിയും സിദ്ധുവും വിശപ്പില്ലെന്ന് പറഞ്ഞു എഴുനേറ്റു പോയി...! ഡാ എന്തോന്നാടാ ഇത് മതിയാക്കിക്കേ.. നിങ്ങൾ രണ്ടാളും എന്നോട് എന്തെലൊന്ന് മിണ്ടടാ സോറി ഡാ നിങ്ങൾ രണ്ടും ഇങ്ങനെ മിണ്ടാതിരിക്കുന്നത് സഹിക്കുന്നില്ലടാ......... ( കാർത്തി പുറത്തിരുന്നു വർത്തമാനം പറയുന്ന ഹരിയുടെയും സിദ്ധുവിന്റെയും അടുത്തുപോയി.... 🤨 നീ പോ കാർത്തി എല്ലാം പരസ്പരം സംസാരിച്ചിരുന്ന കാലം ഒക്കെ മാറി നീയായിട്ട് മാറ്റി... 😏 ( സിദ്ധു... സിദ്ധു എനിക് ശരിക്കും ദേഷ്യം വരുന്നുണ്ട്‌ രാവിലെ മുതൽ നിങ്ങളുടെ പിന്നാലെ നടക്കുവാ ഞാൻ... ( കാർത്തി ഞങ്ങൾ പറഞ്ഞോ നിന്നോട് പിന്നാലെ നടക്കാൻ ഇല്ലാലോ...😠 ( ഹരി ഇല്ല ഇനി നടക്കുന്നില്ല... നിങ്ങൾക്ക് ദേഷ്യമാണേൽ എനിക്കും ദേഷ്യാവ എനിക്ക് പറയാനുള്ളത് കേക്കാൻ വയ്യെങ്കിൽ വേണ്ട...... 😠😠 നിങ്ങൾ മിണ്ടണ്ട.... അതും പറഞ്ഞു കാർത്തി ദേഷ്യത്തിൽ ഉള്ളിലേക്ക് പോയി ഡ്രസ്സ്‌ മാറ്റി കാറിന്റെ കീയും എടുത്തു പുറത്തേക്ക് വന്നു... നീ ഇത് എങ്ങോട്ടാ കിച്ചുട്ടാ രാത്രി ആവാറായി...... ( ഗീത... എനിക് ആത്യാവശ്യമായി ഇരു മീറ്റിങ്‌ ഉണ്ട് ഞാൻ പോയിട്ട് വരാം അത്രയും പറഞ്ഞു അവൻ അവിടെനിന്നും ഇറങ്ങി പുറത്തിരിക്കുന്ന സിദ്ധുവിനെയും ഹരിയെയും നോക്കാതെ കാറിൽ കയറി സ്പീഡിൽ അവിടെനിന്നു പോയി................!!!! ....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story