My Dear Hubby: ഭാഗം 1

my dear hubby

രചന: Nishana
 

'കല്ല്യാണപ്പെണ്ണ് ഒളിച്ചോടിപ്പോയി' ആ വാര്‍ത്ത കാട്ടു തീ പോലെ പടർന്നു, എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്, ഞമ്മളെ ഫാമിലി മുഴുവൻ വിഷമിച്ചിരിക്കാ, മൂത്തമ്മആണെങ്കിൽ കരഞ്ഞു തളര്‍ന്ന് ഉമ്മാന്റെ തോളിൽ കിടക്കുന്നുണ്ട്, ഉപ്പയും മൂത്താപ്പയും ആർക്കൊക്കെയൊ ഫോൺ ചെയ്ത് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു, ഞമ്മളെ ഉപ്പൂപ്പയും ഉമ്മൂമയും താടക്കും കൈ കൊടുത്ത് ഇരിക്കാ, കല്ല്യാണ വീട് എത്ര പെട്ടന്നാ മരണവീട് പോലെ ആയത്, ഇതൊക്കെ കണ്ടിട്ട് സത്യം പറഞ്ഞാ എനിക്ക് ചിരിയാ വരുന്നത്,

നാഫി അപ്പഴെ പറഞ്ഞതാ അവൾക്ക് ഈ കല്ല്യാണത്തിന് സമ്മതമല്ലെന്ന്, അതെങ്ങനെ ഞങ്ങളെ തറവാട്ടിൽ സ്ത്രീകൾക്ക് ഒരു അഭിപ്രായും പറയാൻ പറ്റില്ല ല്ലോ, ഉപ്പൂപ്പയും മൂത്താപ്പയും ഉപ്പയും തീരുമാനിക്കും അത് എല്ലാവരും അനുസരിക്കണം, എന്നിട്ട് ഇപ്പൊ എന്തായി, കുടുംബത്തിന് നാണക്കേടായി അത്ര തന്നെ, പിന്നെ ആർക്കും അറിയാത്ത ഒരു രഹസ്യമുണ്ട്, നാഫിയെ ഇവിടുന്ന് ചാടാൻ സഹായിച്ചത് ഞാനും നൗഫുക്കയും ആണ്, ഇങ്ങള് ആരോടും പറയണ്ടട്ടോ, ഞമ്മളെ ഉപ്പൂപ്പ എങ്ങാനും അറിഞ്ഞാൽ പിന്നെ എന്താ സംഭവിക്കാന്ന് ആർക്കും പറയാൻ പറ്റില്ല, ഞാൻ ആലോചിക്കുന്നത് അതൊന്നും അല്ല, വിശന്നിട്ട് കണ്ണ് കാണുന്നില്ലന്നേ,,

ബിരിയാണിന്റെ മണം ആണെങ്കിൽ മൂക്കിലേക്ക് അടിച്ച് കയറുന്നുണ്ട്, എങ്ങനെ യാ ഇപ്പൊ ഇവിടുന്ന് പോയി ബിരിയാണി കഴിക്കാ, എന്തെങ്കിലും വഴി ഉണ്ടോ, "മോളെ,, റിയൂ,, സത്യം പറമോളെ,, നീ അറിയാത്ത ഒരു രഹസ്യവും അവൾക്കില്ലായിരുന്നല്ലോ,, പിന്നെ എങ്ങനെയാ അവൾ പോയത് നിനക്ക് അറിയാതിരിക്കാ" ന്ന് മൂത്തമ്മ പറഞ്ഞപ്പോ എല്ലാരൂടെ എന്നെ നോക്കിയ നോട്ടം ഉണ്ട് ന്റെ പൊന്നോ,,, എന്റെ സ്ഥാനത്ത് നിങ്ങളെങ്ങാനും ആയിരുന്നേൽ ഉണ്ടല്ലോ അപ്പൊ തന്നെ എല്ലാ സത്യവും വിളിച്ച് പറഞ്ഞിരുന്നു, പക്ഷേ,,, ഞാനാരാ മോൾ😎 ഓലപ്പാമ്പ് കണ്ടൊന്നും ഞാൻ പേടിക്കൂല😝 "അത് തന്നെ ആണ് മൂത്തമ്മ എന്റെ വിശമും, ഞാനറിയാത്ത ഒന്നും അവളുടെ ജീവിതത്തിൽ ഇല്ലാന്നാ കരുതിയത്," ന്നും പറഞ്ഞ് ഞാൻ തുടങ്ങീലെ എന്റെ അഭിനയം, കണ്ണൊക്കെ നിറച്ച് മൂക്കൊക്കെ വലിച്ച്,, അതില് എല്ലാരും മൂക്കും കുത്തി വീണു,

പക്ഷേ ആ നൗഫുക്ക മാത്രം ചിരി അടക്കി പിടിച്ച് നിൽക്കുന്നുണ്ട്, കളള ബട്ക്കൂസ്,, എല്ലാം കുളാക്കും ന്നാ തോന്നുന്ന്, ഞാൻ ഓനെ ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചു, അതോടെ ആള് ഡീസന്റായി, "ഉപ്പാ,, ബസ്സ്റ്റാന്റിലും റെയിൽവെ സ്റ്റേഷലിലും മുഴുവൻ നമ്മുടെ ആളുകൾ നോക്കി, പക്ഷേ,, കണ്ടില്ല " മൂത്താപ്പ "അവരോടൊക്കെ തിരിച്ച് പോരാൻ പറ, പുകഞ്ഞ കൊള്ളി പുറത്ത്, ഇന്ന് ഈ നിമിശം മുതൽ ഈ അബ്ദു ഹാജിക്ക് അങ്ങനെ ഒരു പേരക്കുട്ടി ഇല്ല, " "അതല്ല ഉപ്പ, ചെറുക്കനും കൂട്ടരും വരാറായില്ലേ,,

എന്താ ചെയ്യാ,, അവര് ഇതെങ്ങാനും അറിഞ്ഞാൽ പിന്നെ,," "ഹ്മ്മ്,, എന്താ ചെയ്യേണ്ടതെന്ന് എനിക്ക് അറിയാം,, ആ ഫോണിങ് താ" ഉപ്പാന്റെ കയ്യിൽന്ന് ഫോണും വാങ്ങി ഉപ്പൂപ്പ പുറത്തേക്ക് പോയി, ന്റെ റബ്ബേ,,, ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കുന്നോ എന്തോ,, ആർക്കൊ ഫോൺ ചെയ്ത് ഉപ്പൂപ്പ ഉപ്പാനിം മൂത്താപ്പാനിം വിളിച്ച് എന്തൊക്കെയൊ പറഞ്ഞ് അകത്തേക്ക് വന്ന് എന്റെ മുന്നിൽ നിന്നു, മുഖത്ത് നല്ല ഗൗരവം തന്നെ, അള്ളോഹ് ഇനി ഉപ്പൂപ്പ എല്ലാം അറിഞ്ഞോ,, അങ്ങനാണേൽ ഇന്റെ മയ്യത്ത് മൂപ്പര് ഇന്നെടുക്കും ഉറപ്പാ😭

"മോളേ,, ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്ക്, നാഫി കളയാൻ ശ്രമിച്ച ഞമ്മളെ കുടുംബത്തിന്റെ അന്തസ്സ് ഇനി നിനക്കെ തിരിച്ച് പിടിക്കാൻ പറ്റൂ,," "ഞ,,, ഞ.,, ഞാനോ,, എങ്ങനെ " "ഞാൻ ചെറുക്കന്റെ ഉമ്മാനോട് സംസാരിച്ചിരുന്നു, കാര്യങ്ങളൊക്കെ പറഞ്ഞു, ചെക്കനും കൂട്ടരും ഇങ്ങോട്ട് തിരിച്ചിട്ടുണ്ട്, അത് കൊണ്ട് ഞങ്ങളൊരു തീരുമാനം എടുത്തു " ഉപ്പൂപ്പ എന്താ പറയാൻ വരുന്നതെന്നുളള ആകാംശയിൽ ഞങ്ങൾ ചെവി കൂർപ്പിച്ച് നിന്നു, "നിക്കാഹ് നടക്കും, നടത്തും ഞാൻ," ഉപ്പൂപ്പ പറയുന്നത് കേട്ട് ഞങ്ങളെല്ലാവരും ഞെട്ടി യാ അല്ലാഹ്,, ഇനി നാഫിനെ ഇവര് കണ്ടു പിടിച്ചോ,, ഏയ് അങ്ങനെ വരാൻ ചാൻസില്ലല്ലോ,, അവര് എത്തേണ്ടയിടത്ത് എത്തീട്ടുണ്ടാകും,,

പിന്നെങ്ങനെ "പ,,, പക്ഷേ,, നാഫി അവള് ഇല്ലാതെ എങ്ങനെ" "എനിക്ക് അവള് മാത്രമല്ല പേരക്കുട്ടി ആയി ഉളളത്, ഇന്ന് ഇവിടെ ഇന്റെ പേരക്കുട്ടി റിയാ ഫാത്തിമാന്റെ നിക്കാഹാണ് നടക്കാ" "എന്റെ തോ"😲 ഉപ്പൂപ്പ പറയുന്നത് കേട്ടിട്ട് ആരോ തലക്കടിച്ച് പോലെ തോന്നി ന്റെ റബ്ബേ,, ഇതിലും ബേധം ഞാനും അവളുടെ കൂടെ പോകുന്നതായിരുന്നില്ലേ,, , ഇതിനാ പറയുന്നത് 'താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു' ന്ന് ഞാൻഉപ്പാനെ ദയനീയ മായി ഒന്ന് നോക്കി, മൂപ്പര് അപ്പൊ ഞാനീ നാട്ടുകാരനെ അല്ലാന്നുളള ഭാവത്തോടെ മേപ്പോട്ടും നോക്കി നിൽക്കാ, എടീ,, നാഫി നിന്നെ എന്റെ കയ്യിൽ കിട്ടിയാ പപ്പടം പൊടിക്കുന്ന പോലെ പൊടിക്കും നോക്കിക്കൊ😡

"ചെറുക്കനെത്തി ട്ടോ," ന്ന് ആരോ വന്ന് പറഞ്ഞതും ഉപ്പൂപ്പ എന്നോട് റെഡി ആവാൻ പറഞ്ഞ് പോയി, ഉപ്പയും മൂത്താപ്പയും പിറകെയും, ഞാൻ നൗഫുക്കാനെ നോക്കിയപ്പോ ഓൻ വാ പൊത്തി പിടിച്ച് ചിരിക്കാ ബലാല്, ഉമ്മയും മൂത്തമ്മയും ഒക്കെ എന്നെ ആശ്വസിപ്പിച്ചു, പിന്നെ എല്ലാം പെട്ടന്നായിരുന്നു, ആരൊക്കെയോ ചേര്‍ന്ന് എന്നെ ഒരുക്കി, ഞാനൊരു പാവകണക്കെ നിന്ന് കൊടുത്തു നിക്കാഹ് കഴിഞ്ഞെന്നും പറഞ്ഞ് ഉപ്പ എന്നെ സ്റ്റേജിലെക്ക് കൂട്ടിക്കൊണ്ട് പോയി, ചെക്കനെ ഞങ്ങളാരും ഇത് വരെ കണ്ടിട്ടില്ല, ഉപ്പൂപ്പയും ഉപ്പയും മൂത്താപ്പയും ഒഴികെ,, അങ്ങേര് ദുബായിലായിരുന്നു, ഇന്നലെ ആണത്ര ലാന്‍ഡായത്, എന്നേ ചെക്കന്റെ അടുത്ത് കൊണ്ട് നിർത്തി, പേടിച്ചിട്ട് എന്റെ ഹൃദയം ടിജെയും അതിനപ്പുറവും കളിക്കുന്നുണ്ട്, ഞാൻ തല താഴ്ത്തി നിന്നു, കണ്ണോക്കെ നിറയുന്ന പോലെ,,

അയാൾ എന്റെ കഴുത്തിൽ മഹറണിയിച്ചു, അസി ന്നെഴുതിയ നല്ല ഭംഗി ഉളള ഒരു ചെയിൻ, ഇതൊക്കെ ഞാൻ തല താഴ്ത്തി നിൽക്കുന്നോണ്ടാട്ടോ കണ്ടത്, മെല്ലെ ഒന്ന് മുഖം ഉയര്‍ത്തി ഞമ്മളെ കെട്ടിയൊനെ ഒന്ന് നോക്കിയപ്പോ ഞാൻ ഞെട്ടി പോയി, വെറെ ഒന്നും അല്ല ഓന്റെ മൊഞ്ച് കണ്ടിട്ടാ,,,,😆 പക്ഷേ മുഖത്ത് നല്ല കലിപ്പുണ്ട്, ആള് നല്ല കലിപ്പനാണെന്ന് തോന്നുന്നു, അങ്ങനെ ഫോട്ടോ എടുക്കലും മറ്റും കഴിഞ്ഞ് എന്നെ ആരൊക്കെയോ ഭക്ഷണം കഴിക്കാൻ കൊണ്ട് പോയി,, പേടിച്ചിട്ട് ഒറ്റ വറ്റുപോലും മര്യാദക്ക് ഇറങ്ങുന്നില്ല നാശം,, ബിരിയാണി വയറ് നിറച്ച് കഴിക്കണംന്നും കരുതി ഇരുന്നിട്ട് ഇപ്പൊ ഇന്റെ അവസ്ഥ ഇങ്ങള് കണ്ടീലെ ചെങ്ങായ്മാരെ,,😭 ഇനി യാത്ര പറച്ചിലാണ്, എല്ലാവരോടും യാത്ര പറയുമ്പോ എന്റെ കണ്ണ് നിറയാൻ തുടങ്ങി, എന്നെ ഈ കലിപ്പന്റെ കൂടെ പറഞ്ഞയക്കല്ലേ,, എനിക്ക് പേടിയാവുന്നുണ്ടേ,,,

ഞാൻ എന്റെ മനസ്സിൽ ആർത്ത് കരഞ്ഞു, എന്റെ രോധനം ആര് കേൾക്കാൻ,😫 ഉപ്പ എന്നെ കാറിൽ കയറ്റി,, അതും ആ കലിപ്പന്റെ അടുത്ത്, എണീറ്റ് ഓടിപ്പോകാനാ തോന്നിയത് , വണ്ടിയിൽ കയറി ഇരുന്നത് ഓർമ്മയുണ്ട്, പിന്നെ പറക്കലല്ലായിരുന്നോ,, ഞമ്മളെ കെട്ടിയോൻ തെണ്ടിയാ വണ്ടി ഓടിക്കുന്നത് ഞങ്ങള് രണ്ടാളും അല്ലാതെ വെറെ ആരും ആ വണ്ടിയിലില്ല , കലിപ്പന്റെ ഭാവം കണ്ടാ തോന്നും വിമാനം പറപ്പിക്കാണെന്ന്, ഞാൻ ഓന്റെ മുഖത്തേക്ക് ഒന്ന് നോക്കി, ഒരു മുളള് കൊണ്ട് കുത്തിയാൽ പൊട്ടിപ്പോകും അങ്ങനെ അല്ലേ വീർപ്പിച്ച് വെച്ചിരിക്കുന്നത്😁, ഓരോ വാഹനത്തേയും പിന്നിലാക്കി കുതിച്ച് പോവാ ഞങ്ങള്, സ്പീഡ് ഞമ്മക്ക് പെരുത്ത് ഇഷ്ടാ,,

പക്ഷേ,, ഇത് ഒടുക്കത്തെ സ്പീഡാണ്,, എന്തായാലും ഞാൻ കണ്ണടച്ച് തന്നെ ഇരുന്നു, പെട്ടെന്ന് ഓൻ ബ്രക്ക് ഇട്ട് നിർത്തി, സീറ്റ് ബെൽറ്റ് ഇട്ടത് കൊണ്ട് തലക്ക് പണി കിട്ടിയില്ല, കണ്ണ് തുറന്നു നോക്കിയപ്പോ ഏതോ ഒരു ബംഗ്ലാവിന്റെ മുന്നിലാണ് വണ്ടി നിര്‍ത്തിയതെന്ന് മനസ്സിലായി, "ഠേ,,," പേടിക്കണ്ട പടക്കം പൊട്ടിയതൊന്നും അല്ല ട്ടോ,, ഞമ്മളെ കെട്ടിയോൻ ഇറങ്ങി ഡോറടച്ചതാ,, മൂപ്പരെ ദേഷ്യം അതിനോട് തീർത്തു, ഞാൻ മൂപ്പര് പോകുന്നതും നോക്കി ഇരുന്നു, അങ്ങേര് ആ ബംഗ്ലാവിനകത്തേക്ക് പോകുന്നത് കണ്ടു, ഞാനിപ്പോ എന്താ ചെയ്യേണ്ടത്, ഇറങ്ങണോ,,അതോ ഇവിടെ തന്നെ ഇരിക്കണോ,, ന്നും ആലോചിച്ച് ഇരുന്നപ്പോഴാ ആരോ ഡോറ് തുറന്ന്, നോക്കിയപ്പോ ആലിയയും അവളുടെ ഉമ്മയും ഉണ്ട് ചിരിച്ച് നിൽക്കുന്നു,

"വാ മോളേ ഇറങ്ങ്" ന്നും പറഞ്ഞ് ആ ഉമ്മ എന്റെ കൈ പിടിച്ച് ഇറക്കി, ആലിയാനിം ഉമ്മാനിം നാഫിനെ കാണാൻ വന്നപ്പോ പരിചയപ്പെട്ടിരുന്നു, ഇനി ഒരു അനിയനും ഉണ്ട്, ആ കലിപ്പന്റെ ഉമ്മയും പെങ്ങളും ആണെന്ന് പറയില്ല, അത്രക്ക് നല്ല സ്വഭാവാ,, അവര് എന്നെയും കൊണ്ട് ആ ബംഗ്ലാവിലേക്ക് നടന്നു, "ഇനി മുതൽ ഇതാണ് മോളുടെ വീട്, ഇവിടെ ഉളളവരൊക്കെ നിന്റെ സ്വന്തം ആണ്" ഉമ്മ എന്റെ തലയിൽ കൈ വെച്ച് പറഞ്ഞു, എന്റെ കൈ പിടിച്ച് എന്നോട് കയറാൻ പറഞ്ഞപ്പോ ഞാൻ വലതു കാൻ വെച്ച് അകത്തേക്ക് കയറിയതും റോക്കറ്റിന്റെ സ്പീഡിൽ എന്തോ ഒന്ന് എന്റെ തലക്ക് മുകളിലൂടെ പോയി. തുടരും

Share this story