My Dear Hubby: ഭാഗം 10

my dear hubby

രചന: Nishana
 

ആ മാക്രിയോടുളള ദേഷ്യം കൊണ്ടാ അവിടെ ഇറക്കി പോന്നത്, അവൾക്ക് അഹങ്കാരം കുറച്ച് കൂടുതലാ,, ഇതോടെ അത് കുറയുമെന്ന് കരുതാം, അവിടുന്ന് നേരെ പോയത് വക്കീലിന്റെ അടുത്തേക്കായിരുന്നു, ഡിവോഴ്സിന്റെ പേപ്പേഴ്സൊക്കെ ശരിയാക്കാനുണ്ടായിരുന്നു, എത്രയും പെട്ടെന്ന് ആ മാരണത്തെ എന്റെ തലയിൽ നിന്നും ഒഴിവാക്കണം, അല്ലെങ്കിൽ അവളെനിക്ക് മനസ്സമാധാനം തരില്ല, മാക്രി എന്റെ വീട്ടിലേക്ക് കെട്ടിയെടുത്തിട്ട് മൂന്ന് ദിവസമെ ആയിട്ടൊളളൂ,, അപ്പോഴെക്ക് അവളെന്റെ തലയിൽ കയറി ബ്രക്ക് ഡാന്‍സ് കളിക്കാ, കുട്ടിപ്പിശാച് 😡 അത് മാത്രമല്ല, ഞാൻ എന്റെ ഫിദക്ക് വാക്ക് കൊടുത്തതാ,, അതെനിക്ക് പാലിക്കണം, പാവം എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാവും, റയൂ,,,നിന്നെയും നിന്റെ കുറുമ്പും വാശിയും എല്ലാം ഇഷ്ടപ്പെടുന്ന ഒരുത്തൻ വരും നിന്നെ സ്വന്തമാക്കാൻ, എനിക്ക് ഒരിക്കലും നിന്നെ അസപ്റ്റ് ചെയ്യാൻ കഴിയില്ല, സോറി,, വക്കീലിനെ കണ്ട് പേപ്പേഴ്സൊക്കെ ശരിയാക്കി നെരെ ഓഫീസിലേക്ക് വിട്ടു, ഒരു ഇമ്പോർട്ടറ്ന്റ് മീറ്റിങ്ങുണ്ടായിരുന്നു, അത് കഴിഞ്ഞ് പുറത്തിറങ്ങി ഫോണെടുത്ത് നോക്കിയപ്പോ പത്തിരുപത് മിസ്ഡ് കോൾ, അതും ആലിന്റെത്, ഞാനവൾക്ക് തിരിച്ച് വിളിച്ചപ്പോ അവള് പറയുന്നത് കേട്ട് എന്റെ അടിമുടി വിറക്കുന്നത് പോലെ,,

"നീ,, എന്താ,,,, പറഞ്ഞത്" "നിങ്ങള് എവിടെ കറങ്ങി നടക്കാ,, വേഗം വരാൻ, ഉമ്മാക്ക് ഇപ്പൊ മരുമകളെ കാണാഞ്ഞിട്ട് മനസ്സമാധാനമില്ലാന്ന്" അപ്പൊ റിയു അവള് വീട്ടിലെത്തീട്ടില്ലെ, അവരൊക്കെ കരുതിയിരിക്കുന്നത് ഞാനും അവളും കറങ്ങാൻ പോയതാണെന്നാ,, ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ഞാൻ നിന്നു, ആലിയോട് പെട്ടന്ന് തന്നെ വരാമെന്നും പറഞ്ഞ് ഫോൺ വെച്ചു, "ബസ്സിലൊ,, എനിക്ക് ബസ്സിൽ വരാൻ അറിയില്ല,, അതുമല്ല എനിക്ക് വഴിയും അറിയില്ല " അവളുടെ ആ വാക്കുകൾ എന്റെ ചെവിയിലേക്ക് തുളച്ചു കയറി, ഞാൻഎന്ത് പണിയാ ചെയ്തത്, അവള് എന്നോട് പറഞ്ഞതൊന്നും ഞാൻ കാര്യമാക്കിയില്ല, എന്നെ പറ്റിക്കാവുംന്നാ കരുതിയത്, ഒരു പക്ഷെ അവൾക്കെന്തെങ്കിലും സംഭവിച്ചിട്ടുണ്ടാവാ,, ഒരു പരിചയവുമില്ലാത്ത സ്ഥലത്ത് അവൾ ഒറ്റക്ക്, അളളാഹ്,,, വണ്ടി വേഗം ആ ബസ്സ്റ്റോപ്പിലേക്ക് വിട്ടു, അവളെ കുറിച്ച് ചിന്തിക്കും തോറും എന്നോട് തന്നെ ദേഷ്യം തോന്നാ, കണ്ണ് നിറയുന്ന പോലെ, അവൾക്കൊന്നും സംഭവിച്ചിട്ടില്ലാന്ന് മനസ്സിനെ പറഞ്ഞു സമാധാനിപ്പിച്ചു, ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു, ഇരുട്ടിനെ അവൾക്ക് പേടിയാണല്ലോ റബ്ബേ,, അന്ന് അവളെ ലൈറ്റ് ഓഫ് ചെയ്ത് പേടിപ്പിച്ചപ്പോ അവളുടെ മൂഖഭാവം കണ്ട് മനസ്സിലായിരുന്നു , അളളാഹ്, അവളുടെ മനസ്സിന് ശക്തി നൽകണേ,,, ബസ്റ്റോപ്പിൽ വണ്ടി നിര്‍ത്തി ഓടിച്ചെന്ന് നോക്കിയപ്പോൾ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല, "റിയൂ,,,, റിയൂ,,, റിയൂ,, നീ എവിടെയാ,," ഇനി ഒരു പക്ഷേ,,

അവളുടെ വീട്ടിൽ പോയിട്ടുണ്ടാവോ? പക്ഷേ എങ്ങനെ അറിയും അവളുടെ വീട്ടുകാരുടെ നമ്പറൊന്നും എന്റെ കയ്യിലില്ല, ഇനി അവൾക്കെന്തെങ്കിലും ആപത്ത്,, ഇല്ല അങ്ങനെ ഒന്നും ഉണ്ടാവില്ല, എല്ലാം പോസിറ്റീവ് ആയി ചിന്തിക്കാം, ഇവിടെ ഇങ്ങനെ നിന്നത് കൊണ്ട് പ്രയോചനമില്ല, ആരോടെങ്കിലും ചോദിക്കാം,, അടുത്ത് ആകെ ഒരു ചായക്കട മാത്രമേ ഉണ്ടായിരുന്നൊളളൂ,, ഞാൻ അങ്ങോട്ട് ചെന്ന് അയാളോട് അന്യേഷിച്ചു, "ചേട്ടാ,, ഇവിടെ ബ്ലൂ കളർ ഡ്രസ്സിട്ട കുട്ടിയെ കണ്ടിരുന്നോ,," "ആഹ്, ഒരു പെൺകുട്ടി കുറച്ച് സമയം മുന്നെ വരെ അവിടെ ഇരിക്കുന്നത് കണ്ടിരുന്നു, രാവിലെ ഇരിക്കാൻ തുടങ്ങിയതാന്നെ ഇപ്പൊ എവിടെ പോയെന്ന് അറിയില്ല,, അല്ല അവര് നിങ്ങളുടെ ആരെ" "എന്റെ,, ഭാ,,ര്യ" "പിണങ്ങിപ്പോന്നതായിരിക്കും അല്ലെ, ഇന്നത്തെ കാലത്ത് പെൺകുട്ടികളൊക്കെ അങ്ങനെ ആണല്ലോ,, എന്തെങ്കിലും ചെറിയ കാര്യം മതി പിണങ്ങാൻ, എന്തായാലും സുക്ഷിക്കുന്നത് നല്ലതാ,, ഈ സ്ഥലമത്ര നല്ലതല്ല, കുറച്ചപ്പുറത്ത് ഒരു ബാറുണ്ട്, ആ കുട്ടി ആ വഴിക്കെങ്ങാനും പോയിട്ടുണ്ടെങ്കിൽ പണിയാവും" അയാൾ പറയുന്നത് കേട്ടപ്പോ എന്റെ നെഞ്ചിനുളളിൽ ആരോ ആണി കൊണ്ട് കുത്തിതറക്കുന്നത് പൊലെ തോന്നി, ഞാൻ വേഗം വണ്ടിയെടുത്ത് അയാൾ പറഞ്ഞ ഭാഗത്തൊക്കെ പോയി നോക്കി,,

നിരാശയായിരുന്നു ഫലം, കുറ്റബോധം കൊണ്ട് കണ്ണ് നിറഞ്ഞ് ഒഴുകാൻ തുടങ്ങി, അളളാഹ് അവൾക്ക് ആപത്തൊന്നും വരുത്തല്ലെന്നും പ്രാർത്ഥിച്ച് എങ്ങോട്ടെന്നില്ലാതെ വണ്ടി ഓടിച്ചു, പക്ഷേ,,, ഇനി എന്ത് ചെയ്യും എവിടെ അന്യേഷിക്കും, ആകെ തളർന്നു പോയത് പോലെ,, അവളുടെ കയ്യിൽ ഫോണുണ്ടാ വോ,, ഉണ്ടെങ്കിൽ തന്നെ നമ്പർ അറിയില്ല ല്ലോ,, ഇനി ആലിക്ക് അറിയുമെങ്കിലോ,, അവളോട് ചോദിക്കാം,, പക്ഷേ,, എന്ത് പറയും,, "അതെയ്, ഇയാള് ആരെയാ അന്യേഷിക്കുന്നത് എന്നെ ആണോ?" പെട്ടന്ന് റിയൂന്റെ ശബ്ദം കേട്ടപ്പൊ ഒന്ന് ഞെട്ടി മുന്നോട്ട് നോക്കി അവിടെ ആരെയും കണ്ടില്ല, ഇനി എനിക്ക് തോന്നിയതാണോ,, "അതെയ് അവിടെ അല്ല ദാ ഇവിടെ " ന്നും പറഞ്ഞ് ആരോ പിന്നിൽ നിന്നും എന്നെ തോണ്ടിയപ്പൊ തിരിഞ്ഞ് നോക്കി, "റിയൂ,, നീ,," കണ്ണോക്കെ തിരുമ്മി ഒന്നൂടെ നോക്കി, അതെ അവൾ തന്നെ, അവളെങ്ങനെ ഇതിനകത്ത്, "എന്താ ഇങ്ങനെ മിഴിച്ച് നോക്കുന്നത്, ഞാൻ തന്നെ ആണ് 'റിയ ഫാത്തിമ' " "നീ,, എങ്ങനെ ഇതിനകത്ത്,," "നിങ്ങളെ കാറ് കണ്ട് ഞാൻ മാറി നിന്നതായിരുന്നു, പിന്നെ നിങ്ങള് ആ ചായക്കടയിലേക്ക് പോയപ്പൊ ഇതിനകത്ത് കയറി ഇരുന്നു " "എന്നിട്ട് എന്താടി ഇത്രയുംനേരവും പറയാതിരുന്നത്,, ഞാൻ നിന്നെ എത്ര വിളിച്ച് ആർത്തു, വെറുതെ മനുഷ്യനെ തീ തീറ്റിക്കാൻ,,"

"ആഹ് കുറച്ച് നേരം നല്ലോണം തീ തിന്നോട്ടെന്ന് കരുതി, ഒരു പരിചയവുമില്ലാത്ത സ്ഥലത്ത് എന്നെ തനിച്ച് നിർത്തി പോയതല്ലെ,, അപ്പൊ നല്ലോണം ടെൻഷനടിക്കണം" പല്ലിറുമ്പി ഞാൻ അവളെ തുറിച്ച് നോക്കിയപ്പൊ അവള് മുഖം കോട്ടി തിരിഞ്ഞു, എന്റെ ദേഷ്യമെല്ലാം വണ്ടിയോട് തീർത്ത് ഫുൾ സ്പീഡിൽ പറപ്പിച്ചു, "ഞാനൊരു കാര്യം ചോദിക്കട്ടേ,,, നിങ്ങൾക്ക് പൈലറ്റാവാനായിരുന്നൊ ആഗ്രഹം, ആയിരിക്കും അല്ലെ,, അതല്ലെ ഇങ്ങനെ എല്ലാം പറത്തുന്നത്, ദേഷ്യം വരുമ്പൊ സാധനങ്ങളൊക്കെ എടുത്ത് പറത്തുന്നു, വണ്ടി എടുത്ത് പറത്തുന്നു,, ആഗ്രഹം നടക്കാതെ പോയ കലിപ്പന്റെ രോദനം, ഹഹഹ" മനുഷ്യനിവിടെ ദേഷ്യവും സങ്കടവും അടക്കി പിടിച്ചിരിക്കുമ്പോഴാ മാക്രിയുടെ കോപ്പിലെ സംസാരവും ചിരിയും, സത്യം പറഞ്ഞാ ചവിട്ടിക്കൂട്ടി പുറത്തേക്കെറിയാനാ തോന്നുന്നത്, ഒന്ന് ദീർഗശ്വാസം എടുത്ത് അവള് പറയുന്നതൊന്നും മൈന്റ് ചെയ്യാതെ ഡ്രൈവിങിൽ കോൺസട്രേറ്റ് ചെയ്തു, വീട്ടിലെത്തിയതും അവള് എന്നെ മൈന്റ് ചെയ്യാതെ ഇറങ്ങി ഓടി,,, ഉമ്മയും ആലിയും ഞങ്ങളെ വെയ്റ്റ് ചെയ്ത് പുറത്ത് തന്നെ ഉണ്ട്, അവള് ഓടിച്ചെന്ന് ഉമ്മാനെ കെട്ടിപ്പിടിച്ച് കവിളിൽ മുത്തം കൊടുക്കുന്നുണ്ട്, "ഹാ,, മതി,, മതി,, നിങ്ങള് കറങ്ങാൻ പോയതിന് ഞാൻ വഴക്ക് പറയാതിരിക്കാൻ സോപ്പിടാവും അല്ലെ,,"

"കറങ്ങാൻ പോവെ,, ആര്,, എപ്പൊ" അള്ളോഹ്,, ഈ പെണ്ണ് ഇപ്പൊ എല്ലാം കൊളമാക്കി കയ്യിൽ തരും, ഉമ്മാന്റെ കയ്യിൽന്ന് വയറ് നിറച്ചും കിട്ടും,, "അപ്പൊ നിങ്ങള് കറങ്ങാൻ പോയതല്ലെ,," ന്ന് ഉമ്മ ചോദിച്ചപ്പോ അവള് എന്നെ ഒന്ന് നോക്കി പിന്നെ ചിരിച്ചോണ്ട് ഉമ്മ കവിളിൽ പിടിച്ചു "കൊച്ചു കള്ളി,, കണ്ടു പിടിച്ചല്ലെ,, ഞാൻ അപ്പോഴേ പറഞ്ഞതാ ഇക്കാനോട് ഉമ്മാനോട് പറഞ്ഞിട്ട് പോകാം ന്ന്, കേൾക്കണ്ടെ,, പാവം ഉമ്മ പേടിച്ചു പോയിലെ,," ഹൊ എന്തൊരു അഭിനയം, ഓസ്കാറും കടത്തി വെട്ടും, "അള്ളോഹ്,, ഭയങ്കര വിഷപ്പ്, ഉമ്മ വന്നെ എന്തെങ്കിലും കഴിക്കാം,," "ആഹ്, മോള് ഫ്രഷായി വാ,," "ഫ്രഷായി വരുമ്പോഴെക്ക് ഞാൻ വിശന്ന് ചാവും," "അതെന്താ ഇത്തൂസെ, കാക്കു കറങ്ങാൻ പോയപ്പോ ഒന്നും വാങ്ങിച്ച് തന്നീലെ,," ആത്തി,,, ഈ സാധനം ഇപ്പൊ എവിടുന്നാ പൊട്ടി മുളച്ചത്, എനിക്കിട്ട് വാരാൻ "അതെങ്ങനെ, നിന്റെ കാക്കു, അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത പിശുക്കനല്ലെ,," എന്നെ നോക്കി ചിരിച്ചോണ്ട് അവൾ പറഞ്ഞു അത് കേട്ട് കൂടെ ചിരിക്കാൻ എന്റെ കൂടപപിറപ്പുകളും ഉമ്മയും, അവരെ നോക്കി പല്ലിറുമ്പി ഞാൻ മുറയിലേക്ക് വിട്ടു, ************** ഉമ്മ ഭക്ഷണമെടുത്ത് മുന്നിൽ വെച്ചതും ഞാൻ എല്ലാം കൂടെ കയ്യിട്ട് വാരി കഴിക്കാൻ തുടങ്ങി, എന്റെ തീറ്റ കണ്ട് എല്ലാവരും വായും പൊളിച്ച് നോക്കുന്നുണ്ട്,

അവർക്കൊക്കെ ഒന്ന് കണ്ണടച്ച് കാണിച്ച് കൊടുത്തിട്ട് ഞാൻ ഫുഡിൽ കോൺസട്രേറ്റ് ചെയ്തു, രാവിലെ വീട്ടിൽന്ന് ഇറങ്ങിയപ്പോ കഴിച്ചതാ,, പിന്നെ ഇത് വരെയും ഒന്നും കഴിച്ചിട്ടില്ല, എന്തിന് തുളളി വെളളം പോലും കുടിച്ചിട്ടില്ല,😥 കലിപ്പൻ തെണ്ടി കണ്ണിൽ ചോരയില്ലാത്ത സാധനം, ഏയ്,, അങ്ങനെ പറയാൻ പറ്റില്ല, കണ്ണിൽ ചോര ഒക്കെ ഉണ്ട്, അത് കൊണ്ട് അല്ലെ എന്നെ കാണാതായപ്പൊ ആ കണ്ണ് നിറഞ്ഞത്, "അല്ല ഇത്തൂസെ,, അപ്പൊ ശരിക്കും കാക്കു ഒന്നും വാങ്ങിച്ച് തന്നില്ലെ,, " "ഇല്ലെടാ,, പച്ചവെള്ളം പോലും വാങ്ങി തന്നില്ല" "അത് എന്താ മോളേ,, അവൻ അങ്ങനെ അല്ല ല്ലോ,," "അത് ഒന്നൂല്ല്യ ഉമ്മാ,, ഞങ്ങളൊന്ന് ഉടക്കിയതാ,,," "എന്തിന്," "അതൊരു വല്യ കഥയാ,, ഇപ്പൊ പറയാൻ സമയമില്ല "😉 ഞമ്മള് കണ്ണടച്ച് കാണിച്ച് കൊടുത്തിട്ടു "ഹ്മ്മ്,, രണ്ടിനും കളി കുറച്ച് കൂടുന്നുണ്ട്, ശരിയാക്കി തരുന്നുണ്ട് ഞാൻ,," ന്നും പറഞ്ഞ് ഉമ്മ എണീറ്റ് പോയി, "സത്യം പറ റിയൂ,, കാക്കു നിനക്ക് എന്താ ഫുഡ് വാങ്ങിത്തരാതിരുന്നത്,, നീ എന്ത് പണിയാ ഒപ്പിച്ചത്,," ഞാനൊന്ന് കണ്ണടച്ച് കാണിച്ചിട്ട് ഇന്നെ കലിപ്പനെ കൊണ്ട് ചപ്പാത്തി കഴിപ്പിച്ചതും ജൂസ് കുടിപ്പിച്ചതും ഓൻ എന്നെ ബസ്റ്റോപ്പിലിറക്കി വിട്ടതും തിരിച്ച് ഇങ്ങോട്ട് വന്നത് വരെയുളള കാര്യങ്ങൾ വളളി പുളളി തെറ്റാതെ പറഞ്ഞ് കൊടുത്തു,

എല്ലാം കേട്ട് കഴിഞ്ഞ് ആത്തിയും ആലിയും കണ്ണും മിഴിച്ച് ഇരിക്കുന്നുണ്ട്, "പാവം,, കാക്കു,, എനിക്ക് അപ്പോഴെ ചെറിയ സംശയമുണ്ടിയിരുന്നു, ഇത്തൂസ് എന്തെങ്കിലും പണി ഒപ്പിച്ചിട്ടുണ്ടാവും ന്ന്" "ആന്ന്, അല്ലെങ്കിൽ ഞങ്ങളെ കാക്കു അങ്ങനെ ചെയ്യൂലാന്ന് ഞങ്ങക്ക് അറിയാം,, എന്നാലും അവസാനം കാക്കു തന്നെ വേണ്ടി വന്നു, ഇങ്ങോട്ട് കൂട്ടി കൊണ്ട് വരാൻ, " "പിന്നെ,,, അല്ലെങ്കിൽ എനിക്ക് പുല്ലാണ്,," "ഹ്മ്മ്,,," രണ്ടും കൂടി ഒന്ന് ഇരുത്തി മൂളി ക്കൊണ്ട് പോയി,, ഫുഡ് ഒക്കെ കഴിച്ച് ഫ്രഷായി ബെഡിലേക്ക് ഒറ്റച്ചാട്ടായിരുന്നു, ഇന്നത്തെ ക്ഷീണം മുഴുവൻ ഉറങ്ങിത്തീർക്കണം എന്നാലെ നാളെ കലിപ്പനോട് വഴക്ക് കൂടാൻ എനർജി കിട്ടു,, ദിവസങ്ങൾ കടന്നു പോയി,, ഞാനും കലിപ്പനും ഇപ്പോഴും ഭയങ്കര അടിയാണ്, ഒരു ദിവസം പോലും അടികൂടിയില്ലെങ്കിൽ ഞങ്ങൾക്ക് മനസ്സമാധാനത്തോടെ ഉറങ്ങാൻ കഴിയില്ല, അത് മാത്രമല്ല ട്ടോ,, കലിപ്പന് ദേഷ്യം വരുമ്പോ എന്ത് മൊഞ്ചാന്നറിയോ മൂപ്പരെ കാണാൺ, മുഖമൊക്കെ ചുവന്ന് തുടുത്ത് ഹൂ,,, ആ മൊഞ്ച് വിവരിക്കാൻ വാക്കുകളില്ല,, ആ മൊഞ്ച് കാണാൻ ഞമ്മള് എന്തെങ്കിലും കാര്യം പറഞ്ഞ് വഴക്കിടും, തിരിച്ച് എനിക്കും കിട്ടും നല്ല അസ്സല് പണി, ആലി അവളെ വീട്ടിലെക്കും അമ്മായി അവരെ വീട്ടിലെക്കും പോയി,,

ഇപ്പൊ ഞാനും ഉമ്മയും കലിപ്പനും ആത്തിയും മാത്രമാണ് വീട്ടിലുളളത്, കലിപ്പനെ ചൂടാക്കാൻ കിട്ടാത്തപ്പൊ ഞാൻ ആത്തിന്റെ അടുത്തേക്ക് പോകും, പക്ഷേ ആ ചെങ്ങായിക്ക് എത്ര ആയാലും കലിപ്പ് കയറൂല, അവസാനം ഞാൻ കലിപ്പായി ഓനോട് അടിയുണ്ടാക്കി പോരും, ഇന്ന് ഞങ്ങള് ഒരു ഫങ്ഷന് പോവാണ്, ഞമ്മളെ ഹബ്ബിന്റെ മാമന്റെ മോളെ കല്ല്യാണം,നാളെയാണ് കല്ല്യാണം, ഉമ്മയും ആത്തിയും നേരത്തെ പോയി, എന്നോടും കലിപ്പനോടും ഒന്നിച്ച് വരാനാ പഞ്ഞത്, ഞാൻ നല്ല മൊഞ്ചത്തിയായി തന്നെ ഒരുങ്ങി, റെഡ് കളർ സിമ്പിൾ ഗൗൺ, അതിലേക്ക് ഗോൾഡൻ കളർ സ്കാഫും, കയ്യിൽ സിമ്പിൾ ബ്രയ്സ്ലറ്റും ഇട്ട്, കണ്ണും എഴുതി, താഴെക്ക് ചെന്നു, ഞമ്മളെ കലിപ്പൻ വായും പൊളിച്ച് എന്നെ തന്നെ ഇമവെട്ടാതെ നോക്കുന്നുണ്ട്, ഞാൻ ഓന്റെ മുന്നിൽ ചെന്ന് കൈ വീശിക്കാണിച്ചപ്പോഴാ ചെക്കന് ബോധം വന്നത് തന്നെ,, അപ്പൊ ഞമ്മള് ഒരുങ്ങിയതിന് പ്രയോചനമുണ്ടായി, "എന്താ ഇങ്ങനെ നോക്കുന്നത്, എന്റെ മൊഞ്ചിൽ വീണുപോയോ,,?" "മൊഞ്ചോ,, നിനക്കോ,, ഹഹഹ ഇത് ഒരുമാതിരി പാടത്ത് കോലം വെക്കുന്ന പോലെ ഉണ്ട്,, " "ആണോ,, ഞാൻ സഹിച്ചു, ഹും" ഓനെ പുഛിച്ച് ഞാൻ കാറിൽ കയറി ഇരുന്നു, പിന്നാലെ അവനും കയറി വണ്ടി എടുത്തു, ഞാൻ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി, ചെക്കനിന്ന് എന്നത്തെക്കാളും മൊഞ്ചനായിട്ടുണ്ട്, വൈറ്റ് ഷർട്ടിൽ മൊഞ്ച് കൂടിയ പോലെ,, ഈ കോലത്തിൽ ഇവനെ കണ്ടാൻ എല്ലാ പെൺകുട്ടികളും ഓന്റെ പിറകെ ആയിരിക്കും, യാ അല്ലാഹ് എന്റെ കലിപ്പൻ ചെക്കനെ നീ കാത്തോളണേ,,,, .. തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story