My Dear Hubby: ഭാഗം 11

my dear hubby

രചന: Nishana
 

കല്ല്യാണ വീട് കണ്ടപ്പൊ എന്റെ രണ്ട് കണ്ണും തളളിപ്പോയി,, വലിയ ഒരു വീട്, വീടെന്ന് പറയുന്നതിനെക്കാൾ നല്ലത് ബംഗ്ലാവെന്ന് പറയുന്നതാവും, അവിടെ നിറയെ അലങ്കാരപ്പണിയും, പലനിറത്തിലുളള LED ബൾബും കൊണ്ട് അലങ്കലിച്ചിട്ടുണ്ട്, ഞങ്ങള് അവിടെ എത്തിയപ്പോഴെ രാത്രി ആയിരുന്നു, ഞമ്മളെ കലിപ്പൻ എന്നെ പോസ്റ്റാക്കി ക്കൊണ്ട് ആരുടെ ഒക്കെയൊ കൂടെ പോയി, ഞമ്മക്കാണെങ്കിൽ ഒരാളെ പോലും പരിചയവുമില്ല, ആകെ കൂടെ ചടച്ച് അവിടുത്തെ ഭംഗിയൊക്കെ കണ്ട് വായും പൊളിച്ച് നിന്നപ്പോഴാ ഞമ്മളെ ഉമ്മാന്റെ എൺട്രി ഉമ്മ എന്റെ കൈ പിടിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി എല്ലാവരെയും പരിജയപ്പെടുത്തി തന്നു, അതോടെ ഞമ്മള് പെട്ടു, അസിന്റെ പെണ്ണാണോന്നും ചോദിച്ച് പലരും വരാൻ തുടങ്ങി, അവരോടൊക്കെ മറുപടി പറഞ്ഞ് ചടച്ചു, ഞമ്മള് അപ്പൊ തന്നെ എന്റെ മഹറ് എടുത്ത് പുറത്തേക്ക് ഇട്ടു, അതില് നല്ല വെണ്ടക്ക അക്ഷരത്തിൽ എഴുതിയിട്ടുണ്ടല്ലോ അസീന്ന്, അത് കണ്ടിട്ടെങ്കിലും ഞാൻ ഓന്റെ കെട്ടിയോളാണെന്ന് മനസ്സിലാക്കട്ടേന്ന് കരുതി, അല്ല പിന്നെ,, 😉 സംഭവം ഏറ്റെന്ന് തോന്നുന്നു, ഇപ്പൊ ചോദിച്ച് വരുന്ന ആളുകളുടെ എണ്ണം കുറഞ്ഞു 😂 അങ്ങനെ എല്ലാവരെ പരിചയപ്പെടലും മറ്റും കഴിഞ്ഞപ്പൊ ഞമ്മള് വീണ്ടും പോസ്റ്റായി, ഞമ്മളെ ടൈപ്പിന് പറ്റിയ ഒറ്റ എണ്ണം പോലും അവിടെ ഇല്ലെന്നെ,, ഒക്കെ ജാഡക്ക് കയ്യും കാലും വെച്ച സാധനങ്ങളാണ്, അങ്ങനെ പോസ്റ്റായി നിൽക്കുമ്പോഴാണ് ആലിന്റെ വരവ്, അവളെ കണ്ടപ്പോഴാ പറഞ്ഞറീക്കാൻ പറ്റാത്ത സന്തോഷം,

"ആലി,,, മുത്തെ,, ഇപ്പോഴാ എനിക്ക് സമാധാനമായത്, ഇജ്ജ് ഇപ്പൊ വന്നില്ലെങ്കിൽ ഞമ്മള് ബോറടിച്ച് ചത്തെനെ,, ലവ് യു മുത്തുമണീ,," ന്നും പറഞ്ഞ് ഞമ്മള് ഓൾക്ക് നല്ലൊരു മുത്തം കൊടുത്തു, "ഹൗ,, റിയൂ,, മതീ,, എന്റെ കെട്ടിയോന്റെ കയ്യിൽന്ന് ആവശ്യത്തിന് കിട്ടുന്നുണ്ട്, അത് തന്നെ എനിക്ക് ധാരാളം" "ഹിഹിഹി ഇതൊക്കെ എന്ത്, അല്ല ആലി നീ നന്നായി മൈലാഞ്ചി ഇടുംന്ന് ഇവിടെ ആരോ പറയുന്നത് കേട്ടു, എന്റെ രണ്ട് കയ്യിലും ഫുളളായി മൈലാഞ്ചി ഇട്ട് തരോ,, " "രണ്ട് കയ്യിലും മുഴുവനായിട്ടോ,, അതിന് നീയാണോ മണവാട്ടി " "സ്വന്തം കല്ല്യാണത്തിന് ഇടാൻ കഴിതെ പോയതിനുളള പ്രതികാരമാണ് മോളേ,, നീ ഇട്" "ആരോടാണാവോ പ്രതികാരം ചെയ്യുന്നത്, " "എന്നോട് തന്നെ " "ഓഹ് ന്റെ പൊന്നോ,, കൈ നീട്ട്" അങ്ങനെ ആലിനെ കൊണ്ട് കൈ നിറയെ മൈലാഞ്ചി ഇടീച്ചു, ഇപ്പൊ എന്തൊരു സന്തോശാന്നറിയോ, കാരണം ഞമ്മക്ക് മൈലാഞ്ചിയോട് പെരുത്ത് മുഹബ്ബത്താണ്, മൈലാഞ്ചി പെട്ടെന്ന് ഉണങ്ങാൻ വേണ്ടി അതിലേക്ക് ഊതിക്കൊണ്ട് ഇരിക്കുന്നതിനിടയിലാണ് ആലി എന്നെ തോണ്ടി വിളിച്ചത്, "എന്താടി,, നീ എന്താ തോണ്ടി ക്കളിക്കാണോ,," "ദെ,, അങ്ങോട്ട് നോക്ക്, എന്ത് ഭംഗിയുളള കാഴ്ച്ച" ആലി ചൂണ്ടിക്കാണിച്ച് തന്നയിടത്തെക്ക് നോക്കിയപ്പോ എനിക്ക് ദേഷ്യം വന്നു,

ഏതോ ഒരു പൂതന ഞമ്മളെ കലിപ്പന്റെ പിറകെ നടക്കാ,, ഓനാണെങ്കിൽ ഓള് വരുന്നതിന് അനുസരിച്ച് മാറിപ്പോകുന്നുണ്ട്, ആ പൂതന വിടാതെ ഓനെ ശല്യം ചെയ്യാ,, "ടി, ആലി,, ഏതാടി ആ പൂതന" "അതാണ് സഫ്ന, വല്യ മാമന്റെ മോള്, അവൾക്ക് കാക്കൂനെ ജീവനാ,, അത് അറിഞ്ഞ് മാമൻ കല്ല്യാണാലോചനയുമായി വീട്ടില് വന്നിരുന്നു, പക്ഷേ കാക്കു അവളെ പെങ്ങളായെ കണ്ടിട്ടൊളളൂന്നും പറഞ്ഞ് ആ ബന്ധം വേണ്ടാന്ന് വെച്ചു, അവളുടെ കല്ല്യാണം കഴിഞ്ഞിട്ട് ഒരു മാസമായി, ഇപ്പഴും ഒരു ഉളിപ്പും ഇല്ലാതെ പിന്നാലെ നടക്കുന്നത് കണ്ടില്ലേ,, ഇതൊക്കെ വീഡിയോ എടുത്ത് അവളെ കെട്ടിയോന് അയച്ച് കൊടുക്കാ വേണ്ടത്, പാവം കാക്കു " "അവളെ ഒതുക്കാൻ എന്റെ കയ്യിലൊരു സൂത്ര മുണ്ട്," "എന്ത് സൂത്രം,," "അതൊക്കെ നീ കണ്ടോ മോളേ,, ഇപ്പൊ നീ,, എന്റെ സ്കാഫ് അഴിച്ച് മുടി കുറച്ചെടുത്ത് മുന്നിലേക്കിട്,," "അതെന്തിനാ അങ്ങനെ ചെയ്യുന്നത്" "നീ ചെയ്യ് മുത്തേ,," "ആഹ് ഇനി എന്താ വേണടത്" "ഇനി ഒന്നും വേണ്ട, നീ കൺകുളിർക്കെ കാണ്,, ആ പൂതനക്കിട്ട് പണി കൊടുക്കുന്നത്" ന്നും പറഞ്ഞ് ഞാൻ കലിപ്പന്റെ അടുത്തേക്ക് നടന്നു, ************* നാശം പിടിക്കാൻ മനുഷ്യന് ഒരു സ്വസ്ഥതയും തരുന്നില്ല ല്ലോ,, ഇക്കാന്നും വിളിച്ച് പിറകെ നടക്കാ,, ഒരുപാട് സമയമായി അവളിൽ നിന്നും ഒഴിഞ്ഞ് മാറി നടക്കുന്നു,

എവിടെ ഒരു പ്രയോചനവുമില്ല, എന്റെ പിറകെ തന്നെ മണപ്പിച്ചോണ്ട് വരാ,, അവൾക്ക് മറുപടി കൊടുക്കാൻ കഴിയാത്തത് കൊണ്ട് അല്ല, പക്ഷേ ഇതൊരു കല്ല്യാണ വീട് ആയിപ്പോയി,, വെറുതെ പ്രശ്ണമുണ്ടാക്കണ്ടാന്ന് കരുതിയിട്ടാ,, സഹികെട്ട് അവസാനം ഒരു ചെയറിലിരുന്നു, അപ്പൊ തന്നെ ആ പിശാച് എന്റെ അടുത്തുളള ചെയറിൽ ഇരുന്നു, "ഇക്ക എന്താ എന്നോട് മിണ്ടാത്തത്, പിണക്കമാണോ,," "പൊന്ന് സഫൂ,, ദയവു ചെയ്ത് നീ ഇവിടുന്ന് എണീറ്റ് പോവോ,, ആരെങ്കിലും കണ്ടാ എന്ത് വിചിരിക്കും,," "എന്ത് വിചാരിക്കാൻ നമ്മള് ഹസ്ബന്‍ഡ് ആൻഡ് വൈഫാണെന്ന് കരുതും" പിശാച് ഒരു കൂസലുമില്ലാതെ പറയുന്നത് കേട്ടീലെ,, ശരിക്കും ചവിട്ടി ക്കൂട്ടാനാ തോന്നുന്നത്, ശല്യം, അവളെ മൈന്റ് ചെയ്യാതെ ചുറ്റും കണ്ണോടിച്ചപ്പോഴാ ആ കാഴ്ച കണ്ടത്, മാക്രിയുണ്ട് പുഞ്ചിരിയുമായി എന്റെ അടുത്തേക്ക് വരുന്നു, സ്കാഫൊക്കെ അഴിച്ചിട്ടുണ്ട്, ഒതുക്കി കെട്ടിയ മുടിയാണെങ്കിൽ മുഖത്തെ തലോടുന്നു, അങ്ങനെ അവളെ കാണാൻ എന്താ മൊഞ്ച്ന്നോ,, സുവർഗത്തിൽ നിന്നും ഇറങ്ങി വന്ന സുന്ദരിയെ പോലെ,, "അതെയ് ഇക്കാ,, ഇങ്ങള് ഇവിടെ ഇരിക്കാണോ,, ഞാൻ എവിടെ എല്ലാം നോക്കീന്നറിയോ,," എന്റെ മുന്നിൽ വന്ന് അവൾ പറയുന്നത് കേട്ട് ഞാൻ വായും പൊളിച്ച് അവളെ നോക്കി അവള് ഒന്ന് സൈറ്റ് അടിച്ചിട്ട് കണ്ണ് കൊണ്ട് എന്തൊക്കെയോ കോപ്രായം കാണിക്കുന്നുണ്ട്, ഞാൻ മനസ്സിലാവാതെ നെറ്റി ചുളിച്ചു,

"ഇത് കണ്ടിലെ ഇക്ക, എന്റെ കയ്യില് മൈലാഞ്ചിയാണ്, എന്റെ മുടിയാണെങ്കിൽ മുഖത്തേക്ക് വരാ,, ഈ സ്കാഫും അഴിഞ്ഞു, ഇക്ക ഈ മുടിയൊന്ന് ഒതുക്കി തന്നെ,, പിന്നെ നേരത്തെ എനിക്ക് ചുറ്റി തന്ന പോലെ ഭംഗിയായി ഈ സ്കാഫും ചുറ്റിത്താ,," അവള് പറയുന്നത് കേട്ട് എപ്പോന്നുളള ഭാവത്തോടെ ഞാൻ കണ്ണും മിഴിച്ച് വാ പൊളിച്ച് അവളെ നോക്കിയപ്പൊ അവള് കണ്ണ് കൊണ്ട് സഫ്നനെ കാണിച്ച് തന്നു, അപ്പൊഴാ സമാധാനമായത്, മാക്രി സഫ്നനെ കാണിക്കാൻ പറഞ്ഞതാണെന്ന്, സഫ്നന്റെ മുഖത്തേക്ക് നോക്കിയപ്പോ റിയൂനെ ഇപ്പൊ പിടിച്ച് വിഴുംങ്ങുംന്ന് തോന്നും, അത്രക്ക് ദേഷ്യമുണ്ട്, അപ്പൊ പിന്നെ അവളുടെ ദേഷ്യം കൂട്ടാൻ തന്നെ ഞാൻ തീരുമാനിച്ചു, ഞാൻ മാക്രിയുടെ അടുത്തേക്ക് ചെന്ന് അരയിലൂടെ കയ്യിട്ട് എന്നോട് ചേർത്ത് അവളുടെ മുടി ഒതുക്കി കൊടുത്തു, ഇപ്പൊ മാക്രിയുടെയും മുഖഭാവം മാറി, കണ്ണൊക്കെ പുറത്തേക്ക് തളളീട്ടുണ്ട്, ഇനി അവളുടെ സ്കാഫ്, റബ്ബേ,, ഈ കുന്തം എങ്ങനെ ചുറ്റും, എനിക്ക് ഈ പണിയൊന്നും അറിയില്ലേ,,, ഞാനത് കയ്യിലെടുത്ത് എങ്ങനെ തുടങ്ങുംന്നറിയാതെ മാക്രിയെ നോക്കി, ഹൂ,,,, അവളുടെ കണ്ണുകളുമായി ഉടക്കി ആ മിഴികളിൽ ഞാൻ ലയിച്ചു പോയി,, അവളും എന്റെ കണ്ണിലേക്ക് നോക്കി നിന്നു, ************

ആ പൂതനക്കിട്ട് പണി കൊടുക്കാൻ ചെന്നിട്ട് ഇത് ഇപ്പൊ എനിക്കിട്ടായി കിട്ടിയത്, കലിപ്പൻ ഒരു പുഞ്ചിരിയാലെ എന്റെ മുടിയൊക്കെ ഒതുക്കി തന്നപ്പോ ഞാൻ ബോധം കെട്ടില്ലന്നെ ഒളളൂ,, അത്രക്ക് മൊഞ്ചായിരുന്നു ഓന്റെ ആ പുഞ്ചിരിക്ക്, പതിയെ ഓന്റെ നോട്ടം എന്റെ കണ്ണിലേക്ക് പതിഞ്ഞു, ഞങ്ങള് മറ്റെതോ ലോകത്ത് എത്തിയ പോലെ,, ഞങ്ങള് പരസ്പരം എത്ര സമയം അങ്ങനെ നിന്നെന്ന് അറിയില്ല, ആരോ ചുമക്കുന്ന ശബ്ദം കേട്ടാ ഉണർന്നത്, അപ്പൊ തന്നെ കലിപ്പൻ ഓന്റെ കൈകളെ പിൻവലിച്ചു, സഫ്നയെ നോക്കിയപ്പോ അവളെ പൊടിപോലും കാണാനില്ല, "ഹ്മ്മ്,, മറ്റുളളവരെ മുന്നിൽന്ന് ഭയങ്കര അടി, എന്നിട്ട് കണ്ണ് തെറ്റിയാലോ ഒടുക്കത്തെ റൊമാൻസും,, " ആരാ ആ പറഞ്ഞ മഹാനെന്ന് നോക്കിയപ്പോഴുണ്ട് ആലിയും നൗഷുക്കയും, ഇനി ഇവിടെ നിന്നാൽ നൗഷുക്ക ഞമ്മളെ പൊങ്കാല ഇടും ന്ന് അറിയാവുന്നത് കൊണ്ട് ഞാൻ അവിടുന്ന് മുങ്ങാൻ നോക്കി,,, പക്ഷേ ഓടാൻ പറ്റുന്നില്ല ആരോ എന്റെ കൈ പിടിച്ച് വെച്ചത് പോലെ,, വെറെ ആരുമല്ല കലിപ്പനാ,, ഓൻ കയ്യിലെ മൈലാഞ്ചിയിലേക്കും എന്നേയും മാറി മാറി നോക്കുന്നുണ്ട്, "എന്താടി ഇത്,," "മൈലാഞ്ചി, എന്തെ,," "അത് മനസ്സിലായി, നീ എന്തിനാ നിന്റെ കയ്യിൽ മൈലാഞ്ചി കൊണ്ട് എന്റെ പേര് എഴുതി വെച്ചിരിക്കുന്നത്"

ന്ന് ഓൻ പറയുന്നത് കേട്ടപ്പോഴാ ഞാൻ എന്റെ കയ്യിലേക്ക് ശരിക്കൊന്ന് നോക്കിയത്, അസിന്ന് നല്ല ഭംഗിയിൽ എഴുതീട്ടുണ്ട്, ഞാൻ ആലിയെ നോക്കി കണ്ണുരുട്ടിയപ്പൊ അവള് നൗഷുക്കാന്റെ പിറകിലൊളിച്ച് ഒളിഞ്ഞ് നോക്കാ,, കുരിപ്പ്, "ഡാ,, നിന്നോടാടി മാക്രി ചോദിച്ചത്, മര്യാദക്ക് അത് മായിച്ച് കളഞ്ഞോ,," ന്ന് കലിപ്പൻ പറഞ്ഞപ്പോ ഓക്കെന്നും പറഞ്ഞ് ഞാൻ മൈലാഞ്ചി മുഴുവൻ ഓന്റെ ശർട്ടിൽ തുടച്ച് ഒറ്റ ഓട്ടമായിരുന്നു, ഓൻ "ഡി നിന്നെ ഞാനിന്ന് കൊല്ലുമെടീ,, മാക്രി "ന്നും പറഞ്ഞ് പിറകെ വരുന്നുണ്ട്, ഞമ്മള് വേഗം അകത്തേക്ക് കയറി, നല്ല കുട്ടിയായി ഒരുമൂലയിൽ അടങ്ങി ഒതുങ്ങി ഇരുന്നു, കല്ല്യാണ വീടായത് കൊണ്ട് മാത്രം ഓൻ ഞമ്മളെ വെറുതെ വിട്ടു, അങ്ങനെ പാട്ടും ഡാൻസും ഒക്കെ ആയി മൈലാഞ്ചി കല്ല്യാണം എല്ലാവരൂടെ പൊളിച്ചു, സഫ്ന ഇടക്ക് ഞമ്മളെ നോക്കി കണ്ണുരുട്ടുന്നുണ്ട്, ഞാൻ അതൊന്നും മൈന്റീല, രാത്രി ആണുങ്ങളൊക്കെ ഒരു മുറിയിലും പെണ്ണുങ്ങളൊക്കെ ഒരു മുറിയിലുമാണ് കിടന്നത്, @@@@@ പിറ്റേന്ന് ഞങ്ങള് പെണ്ണുങ്ങളൊക്കെ സാരിയൊക്കെ ഉടുത്ത് മൊഞ്ചത്തികളായി ഒരുങ്ങി,, പെണ്ണുങ്ങളൊക്കെ ബ്ലാക്കിൽ ഗോള്‍ഡൻ കളർ വർക്കുളള ഒരു സാരയും ആണുങ്ങൾ ബ്ലാക്ക് ഷർട്ടും വൈറ്റ് മുണ്ടും ആണ് വേശം, അങ്ങനെ ഞാനും ആലിയും മൊഞ്ചത്തികളായി ഒരുങ്ങി ഓടിറ്റോറിയത്തിലേക്ക് ചെന്നതും അവിടെ കണ്ട കാഴ്ച്ച,,,,,, .. തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story