My Dear Hubby: ഭാഗം 12

my dear hubby

രചന: Nishana
 

 ഞാനും ആലിയും മൊഞ്ചത്തികളായി ഒരുങ്ങി ഓടിറ്റോറിയത്തിലേക്ക് ചെന്നതും അവിടെ കണ്ട കാഴ്ച്ച,,,,, ആ പൂതന ഉണ്ട് കലിപ്പന്റെ കൂടെ സെൽഫി എടുക്കുന്നു, ഈ പിശാച് മനുഷ്യന്റെ സ്വസ്ഥത കളയാനായിട്ട് ഇറങ്ങിത്തിരിച്ചതാണെന്നാ തോന്നുന്നത്, സ്വന്തം കെട്ടിയോനെ പോസ്റ്റാക്കി നിർത്തിയിട്ട് മറ്റൊരുത്തിയുടെ കെട്ടിയോന്റെ കൂടെ കൊഞ്ചിക്കുഴയുന്ന ഈ പിശാചിനെ ചാട്ടാവാറ് കൊണ്ട് അടിക്കണം😡, "റിയൂ,, നീ ഇന്നലെ കൊടുത്ത പോലെ നല്ലൊരു മറുപടി അവൾക്ക് കൊടുക്ക്, ഇനി അവള് കാക്കൂന്റെ അടുത്തേക്ക് വരരുത്" "ആഹ് അത് തന്നെയാ ഞാനും ആലോചിക്കുന്നത്, അവൾക്ക് എന്ത് പണി കൊടുക്കും" "അങ്ങോട്ട് പണിയാൻ നിന്നെ കഴിഞ്ഞിട്ടെ വെറെ ആരും ഉണ്ടാവൂ,," "വല്ലാതെ പൊക്കല്ലേ ആലി,, ഞാൻ മാനം മുട്ടിപ്പോവും" "പറഞ്ഞത് തിരിച്ചെടുത്തു, നീ ഇവിടെ ആലോചിച്ച് ഇരിക്ക്, ഞാൻ പോയി എന്റെ കെട്ടിയോനെ നോക്കട്ടെ " ന്നുംപറഞ്ഞ് ആലി പോയി, ഞാനെന്റെ ആലോചന തുടർന്നു, അവൾക്ക് എന്ത് പണി കൊടുക്കും, എന്ത് പണി ആയാലും ഇനി കലിപ്പന്റെ അടുത്തേക്ക് വരരുത് നാശം പിടിക്കാൻ ഒരു ബൾബും കത്തുന്നില്ലലോ,, ഇനി ഈ ഐഡിയാസൊക്കെ വല്ല കാശിക്കും പോയോ?,, ഒന്നും അങ്ങോട്ട് തെളിയുന്നില്ല, "എന്ത് പറ്റി വൈഫി, ഭയങ്കര ആലോചനയിലാണല്ലോ, "

"ആഹ് അത് ആ പൂതനക്കിട്ട് എന്ത് പണി കൊടുക്കുംന്ന്" ന്നുംപറഞ്ഞ് തിരിഞ്ഞപ്പോഴാ ചോദിച്ച വെക്തിയെ കണ്ടത്, 'കലിപ്പൻ' "എന്താ നിർത്തിയത്, എന്ത് പണിയുടെ കാര്യാ പറയുന്നത് " "അത്,, ആഹ്, അതുണ്ടല്ലോ ഈ ഓഡിറ്റോറിയം ഇത്ര ഭംഗിയായി അലങ്കരിച്ച പണിക്കാർക്ക് അവാര്‍ഡ് കൊടുക്കണംന്നാ പറഞ്ഞ് വന്നത് " ന്നുംപറഞ്ഞ് തിരിഞ്ഞപ്പോഴാ എന്നെ കണ്ണുരുട്ടി നോക്കുന്ന പൂതനയെ കണ്ടത്, കാണിച്ച് തരാടി, നിനക്ക് മാത്രമല്ല എനിക്കും സെൽഫി എടുക്കാനൊക്കെ അറിയാം,, "അതെയ്, നമുക്ക് സെൽഫി എടുത്താലോ,," എന്റെ ചോദ്യം കേട്ട് ഓൻ എന്നെ നെറ്റി ചുളിച്ച് നോക്കി, പൂതനയെ കണ്ണ് കൊണ്ട് കാണിച്ച് കൊടുത്തപ്പോ ഓൻ ചിരിച്ചോണ്ട് എന്റെ അരയിലൂടെ കയ്യിട്ട് എന്നെ ഓനോട് ചേർത്തി നിർത്തി, ലാഹൗലവലാ ഇന്റെ ഹൃദയം ഇപ്പൊ പുറത്തേക്ക് ചാടുംന്നാ തോന്നുന്ന്, സെൽഫി എടുക്കാൻ പറഞ്ഞതിന് ഇവനെന്തിനാ ഇങ്ങനെ ചേർത്ത് പിടിക്കുന്നത്, അളളാഹ് കണ്ണൊക്കെ പുറത്തേക്ക് തളളിയ പോലെ,, "എന്താ സെൽഫി എടുക്കുന്നില്ലെ,," "ഏ,, ഹാ,," റബ്ബേ,, പേടിച്ചിട്ട് ശബ്ദം പുറത്തേക്ക് വരുന്നില്ല, നിന്ന് വിറക്കുന്നത് പോലെ,, അത് കണ്ടിട്ടാണെന്ന്തോന്നുന്നു ഓൻ എന്റെ ഫോൺ വാങ്ങി ചറപറാന്ന് ഫോട്ടോ എടുത്തു, ഞമ്മള് ഓന്റെ മുഖത്തേക്ക് നോക്കി നിന്നു,

ബ്ലാക്ക് ശർട്ടിൽ ആള് നല്ല അസ്സല് മൊഞ്ചനായിട്ടുണ്ട്, അല്ലേലും ഞമ്മളെ കലിപ്പൻ മൊഞ്ചനാണ് ട്ടോ,,😉 സ്പൈക് ചെയ്ത് ഒതുക്കി വെച്ച തലമുടിയും കട്ടത്താടിയും പിരിച്ച് വെച്ച മീശയും,, ഹൂ,, കണ്ടോള് പോയി ഞമ്മള് വല്ലതും ചെയ്യുംന്നാ തോന്നുന്നത്,😜 ഞമ്മളെ ഓന്റെ മുഖത്തേക്ക് നോക്കി നിൽക്കുമ്പോ ഓൻ എന്റെ നെരെ വിരൽ ഞൊടിച്ച് ഒറ്റപ്പുരികം പൊക്കി എന്താന്ന് ചോദിച്ചു, ഞമ്മള് തോള് പൊക്കി ഒന്നൂല്ല്യാന്ന് കാണിച്ച് കൊടുത്തു, ഓൻ ചിരിച്ചോണ്ട് വീണ്ടും ഫോട്ടോ എടുക്കാൻ തുനിഞ്ഞതും അതിലേക്ക് കോൾ വന്നു, അതും നെറ്റ് നമ്പറിൽന്ന്, ഇതാരാ എനിക്ക് നെറ്റ് നമ്പറിൽന്ന് വിളിക്കുന്നതെന്ന് ചിന്തിച്ചപ്പോ നാഫിയുടെ മുഖാണ് ഓർമ്മ വന്നത്, അപ്പൊ തന്നെ ഫോൺ വാങ്ങി ഓനെ തളളിമാറ്റി ഒറ്റ ഓട്ടമായിരുന്നു, ആളൊഴിഞ്ഞ ഭാഗത്ത് ചെന്ന് ഫോണെടുത്തപ്പോഴെക്ക് കട്ടായി, നാഫി പോയതിൽ പിന്നെ അവളെ കുറിച്ച് ഒരു വിവരവുമില്ല, ദുബായിലാണെന്ന് നൗഫുക്കാനോട് പോയ ഉടനെ റാഫിക്ക വിളിച്ച് പറഞ്ഞിരുന്നു, എവിടെ ആയിരുന്നാലും സന്തോഷത്തോടെ ഇരുന്നാ മതിയായിരുന്നു, നാഫിയെ കുറിച്ച് ആലോചിച്ചോണ്ട് നിൽക്കുമ്പോഴാണ് പൂതന കലിപ്പന്റെ അടുത്തേക്ക് പോകുന്നത് കണ്ടത്, ഈ പിശാചിനെ ഞാനിന്ന് കൊല്ലും, ഇവൾക്കിത് എന്തിന്റെ കേടാ,, 😠

ഞാൻ ഒരു ക്ലാസ് വെളളമെടുത്ത് പൂതനയുടെ അടുത്തേക്ക് ചെന്ന് വെളളം മുഴുവൻ അവളുടെ സാരിയിലേക്ക് ഒഴിച്ചു, ഹല്ല പിന്നെ,, "ഓഹ്,, സോറി സഫ്ന, ഞാൻ വീഴാൻ പോയപ്പോ അറിയാതെ പോയതാ,, സാരി നനഞ്ഞല്ലോ ഇനി ഇപ്പൊ എന്താ ചെയ്യാ,," "സാരമില്ല" പല്ലിറുമ്പി പറഞ്ഞ് എന്നെ തുറിച്ച് നോക്കിക്കൊണ്ട് അവിടുന്ന് പോയി, കലിപ്പൻ അതൊക്കെ കണ്ട് വാ പൊത്തി പിടിച്ച് ചിരിക്കുനനുണ്ട്, ഞാൻ മൂപ്പർക്ക് ഒന്ന് സൈറ്റ് അടിച്ച് കൊടുത്ത് ആലിന്റെ അടുത്തേക്ക് പോയി, ************** മാക്രിയെ ബ്ലാക്ക് കളർ സാരിയിൽ കാണാൻ നല്ല ഭംഗിയുണ്ട്, ആ കണ്ണുകൾക്ക് തിളക്കം കൂടിയ പോലെ,, സഫ്നന്റെ അടുത്ത് നിന്നും മുങ്ങി മാക്രിയുടെ അടുത്തേക്ക് ചെന്നപ്പോ ആള് നല്ല ആലോചനയിലാണ്, ചോദിച്ചപ്പോ എന്തൊക്കെയോ പറഞ്ഞു, പെട്ടെന്ന് അവള് സഫ്നനെ കാണിക്കാൻ സെൽഫി എടുക്കാമെന്നൊക്കെ പറഞ്ഞപ്പോ ഞാനും ഓക്കെ പറഞ്ഞു, ഫോട്ടോ എടുക്കുമ്പോഴൊക്കെ അവള് എന്നെ തന്നെ നോക്കുന്നത് കണ്ട് ചോദിച്ചപ്പോ ഒന്നുല്ല്യാന്ന് പറഞ്ഞു, അപ്പഴാ അവളുടെ ഫോണിലേക്ക് നെറ്റ് നമ്പറിൽന്ന് ഫോൺ വന്നത്, അവള് ഫോണ് തട്ടിപ്പറിച്ച് വാങ്ങി എന്നെ തളളിമാറ്റി ഓടി പോയി, ഇങ്ങനെ എന്നെ തളളിമാറ്റി ഓടാൻ മാത്രം ആരായിരിക്കും അവളുടെ ഫോണിലേക്ക് വിളിച്ചത്, ആഹ്,,

ആരെങ്കിലുമാവട്ടെ,, അവൾക്ക് ആര് വിളിച്ചാലും എനിക്കെന്താ,, മാക്രി പോയപ്പോ നൗഷുന്റെ അടുത്തേക്ക് ചെന്ന് അവനോട് സംസാരിച്ചിരിക്കുമ്പോഴാണ് ആ ഒലിപ്പിര് സഫ്ന വീണ്ടും വന്നത്, മനുഷ്യന് ഒരു മനസ്സമാധാനവും ഈ കുട്ടിപ്പിശാച് തരില്ല, തക്ക സമയത്ത് മാക്രി വന്ന് രക്ഷപ്പെടുത്തി, അപ്പൊ സഫ്നന്റെ മുഖമൊന്ന് കാണണം, മാക്രിയെ കടിച്ച് കൊല്ലാനുള്ളൂ ദേഷ്യമുണ്ട്, 😁 ഞാൻ ചിരിച്ചപ്പോ ഒന്ന് സൈറ്റ് അടിച്ചിട്ട് ആലിന്റെ അടുത്തേക്ക് പോയി,, പിന്നെ കല്യാണം കഴിയുന്നത് വരെ ഒലിപ്പിരിനെ എന്റെ പരിസരത്ത് പോലും കണ്ടില്ല, കല്ലാണമൊക്കെ കഴിഞ്ഞ് ഞാനും മാക്രിയും വീട്ടിലെക്ക് തിരിച്ചു, ഉമ്മയും ആത്തിയും നാളെ വരൂന്ന് പറഞ്ഞു, എന്താന്ന് അറിയില്ല വണ്ടിയിൽന്നൊക്കെ ആള് ഭയങ്കര സൈലന്റ് ആയിരുന്നു, ഞാൻ അങ്ങോട്ട് ഒന്നും ചോദിക്കാൻ പോയില്ല, ആ തിരു വാ തുറന്നാൻ പിന്നെ അടക്കാൻ വല്യ പാടാ,, ഓഫീസിൽന്ന് അർജറ്റായി എത്തണംന്നും പറഞ്ഞ് ഫോൺ വന്നപ്പോ മാക്രിയെ വീട്ടിലിറക്കി ഞാൻ ഓഫീസിലേക്ക് വിട്ടു, *************

ഉമ്മാനോട് ഞാൻ ഒരുപാട് പറഞ്ഞതാ ഞാനും അവിടെ നിൽക്കാന്ന്, മൂപ്പത്തി സമ്മതിച്ചില്ല, കലിപ്പൻ തനിച്ചാവുംന്ന് പറഞ്ഞു, കൊച്ചു കുട്ടിയല്ലെ,,, ഒറ്റക്ക് നിർത്തിയാൽ പേടിച്ച് വിറച്ച് വല്ല പനിയും വരുംന്ന് കരുതിയാവും,😁 എന്നാലും കലിപ്പന്റെ കൂടെ ഒറ്റക്ക്,, എന്തോ ആലോചിക്കുമ്പോ ചെറിയ പേടി ഒക്കെ തോന്നാ,, ടെൻഷൻ കാരണം കലിപ്പനോട് വഴക്കിടാനൊന്നും മൂഡില്ലായിരുന്നു, ഓൻ എന്നെ വീട്ടിലിറക്കി വിട്ട് എങ്ങോട്ടോ അത്യാവശ്യായി പോലണമെന്നും പറഞ്ഞ് പറഞ്ഞ് പോയി, ഞമ്മള് ഫ്രഷായി കുറച്ച് സമയം കിടന്നു, അപ്പോഴാ,, രാത്രിക്കുളള ഭക്ഷണത്തിന്റെ കാര്യം ഓർമ്മ വന്നത്, മര്യാദക്ക് ഒരു ചായ പോലും ഉണ്ടാക്കാൻ അറിയാത്ത ഞാൻ എന്തുണ്ടാക്കാനാ,, റബ്ബേ,, ഞമ്മള് അടുക്കളയിൽ ചെന്ന് ഇടുപ്പിന് കൈയ്യും വെച്ച് മുഴുവനായും ഒന്ന് വീക്ഷിച്ചു, നല്ല ഭംഗിയും വൃത്തിയുമെക്കെ ഉണ്ട്, ഇനി ഞാൻ കയറിയാലുളള അവസ്ഥ എന്താവോ എന്തോ,😜 വീട്ടിൽന്ന് ഉമ്മ അടുക്കള ജോലിക്ക് വിളിക്കുമ്പോ ഞാനും നാഫിയും ആകെ അലമ്പാക്കി നാശകോശമാക്കി കൊടുക്കും, അപ്പൊ പിന്നെ അടുക്കള ജോലിക്ക് വിളിക്കില്ല ല്ലോ,, അതിന് ശേഷം പിന്നെ ഉമ്മയും മൂത്തമ്മയും അടുക്കളപ്പരിസരത്തെക്കെ ഞങ്ങളെ അടുപ്പിക്കില്ലായിരുന്നു,, ഇപ്പോഴാ അതിന്റെ നഷ്ടം മനസ്സിലാവുന്നത്,

കല്ല്യാണം കഴിഞ്ഞിട്ട് ഇത്ര ദിവസമായിട്ടും ഞമ്മളെ അമ്മായിയമ്മയും അടുക്കള ജോലി എന്നെ കൊണ്ട് ചെയ്യാൻ സമ്മതിച്ചിട്ടില്ല, കിട്ടപ്പോയ്,, യൂട്യൂബ്, ഛെ ഈ ബുദ്ധി എന്താ എനിക്ക് നേരത്തേ തോന്നാതിരുന്നത്,, ഞമ്മള് ഫ്രിഡ്ജ് ഒക്കെ തുറന്ന് നോക്കിയപ്പോ അതിൽ ചിക്കനും മട്ടനും ഫിഷും ഒക്കെ ഉണ്ട്, ഞമ്മക്ക് ചിക്കനോടാണ് കൂടുതൽ ഇഷ്ടം , അപ്പൊ പിന്നെ ചിക്കൻ കറി തന്നെ ഉണ്ടാക്കാം, യൂട്യൂബിൽ കണ്ടത് പോലെ തന്നെ കറിയുണ്ടാക്കി, ഹൂ,,, സാറെ ഒരു രക്ഷയുമില്ല, എനിക്ക് ഇത്രക്ക് കൈ പുണ്യ മുണ്ടെന്ന് ഇപ്പഴാ മനസ്സിലായത്, ഹൊ എനിക്ക് എന്നോട് തന്നെ മുഹബ്ബത് തോന്നാ,,😍 പക്ഷേ കറി അല്ലേ ആയിട്ടൊളളൂ ഇനി ചോറ് ഉണ്ടാക്കണ്ടേ,, അത് ഇനി എങ്ങനെ ഉണ്ടാക്കും, ഞമ്മള് ഉമ്മാക്ക് വിളിച്ച് ചോദിച്ചപ്പോ മൂപ്പത്തി കുക്കറിൽ ചോറ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് പറഞ്ഞു തന്നു, അങ്ങനെ കുക്കറിൽ അരിയിട്ട് വിസിലടിക്കുന്നതും വെയ്റ്റ് ചെയ്ത് നിന്നു, നാല് വിസില് അടിക്കണം ന്നാ ഉമ്മ പറഞ്ഞത്,, പക്ഷേ ഇത് ഒന്ന് പോലും അടിക്കുന്നില്ല, അവിടെ നിന്ന് ചടച്ചപ്പോ ഹാളിൽ പോയി സോഫയിലിരുന്ന് ഫോണെടുത്ത് യുട്യൂബില് നല്ലൊരു ഹൊററ് മൂവിയും കണ്ട് ഇരുന്നു, അത് കണ്ട് കഴിഞ്ഞപ്പോ വേണ്ടായിരുന്നൂന്ന് തോന്നി, ഹൊറർ മൂവി നല്ല ത്രില്ലില് മുഴുവൻ കണ്ടു, പക്ഷേ ഇപ്പൊ പേടീന്ന് പറയുന്ന സാധനം ഓട്ടോ പിടിച്ച് എന്റെ അടുത്തേക്ക് വന്നിരിക്കാ,, നിശബ്ദതയെ കീറി മുറിച്ച് കേൾക്കുന്ന ഓരോ ശബ്ദവും എന്റെ പേടി കൂട്ടിക്കൊണ്ടിരുന്നു,,

അടുക്കളയിൽന്ന് വിസിലടിക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്, പക്ഷേ അങ്ങോട്ട് പോകാൻ നിന്നപ്പോ കർട്ടണിന്റെ പിറകിൽ ആരോ നിൽക്കുന്നത് പോലെ ഒക്കെ തോന്നാ,, കലിപ്പാ,, നീ എവിടെയാ,, ഒന്ന് വേഗം വായോ,, ഇല്ലെങ്കിൽ പേടികാരണം ഹാർട്ട് അറ്റാക്ക് വന്ന് ഞാനിപ്പോ മരിക്കും😭 ************* ഓഫീസിലെ തിരക്കൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയപ്പോ ഒമ്പത് മണിയായിരുന്നു, കോളിങ് ബെല്ലടിച്ചിട്ട് മാക്രി വാതില് തുറക്കുന്നെ ഇല്ല, ലാൻഡ് ഫോണിലേക്ക് അടിച്ച് നോക്കി നോ രക്ഷ, ഇനി ഇപ്പൊ എന്താ ചെയ്യാ,, "റിയൂ,, വാതില് തുറക്ക്,, റിയൂ ,," റബ്ബേ,, ഇനി അവൾക്കെന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടാവോ,, ഞാൻ കോണി എടുത്ത് ബാൽക്കണി വഴി അകത്ത് കയറി, മുറിയിലും മറ്റും അവളെ അന്യേഷിച്ചെങ്കിലും കണ്ടില്ല, താഴെക്ക് ചെന്ന് നോക്കിയപ്പോ അവിടെ കണ്ട കാഴ്ച്ച എനിക്ക് ചിരിവന്നു, മാക്രി ഹാളിലെ സോഫയിൻ ഷാള് കൊണ്ട് ആകെ മൂടിപ്പുതച്ച് കണ്ണ് പോലും കാണാൻ പറ്റാത്ത രീതിയീൽ കൂടിപ്പിടിച്ച് ഇരിക്കാ , ആ ഇരുത്തം കണ്ടാലറിയാം അവള് എത്രത്തോളം പേടിച്ചിട്ടുണ്ടെന്ന്,, "ഹഹഹഹ ഞാനെന്താ ഈ കാണുന്നത്, ഉണ്ണിയാർച്ച പേടിച്ച് വിറച്ച് ഇരിക്കുന്നത് കണ്ടില്ലേ,,, ഹഹഹഹ" ന്നും പറഞ്ഞ് ഞാൻ നിന്ന് ചിരിച്ചപ്പോ അവള് ഷാള് മാറ്റി എന്നെ നോക്കി, പിന്നെ എന്താ സംഭവിച്ചതെന്ന് അറിയില്ല,

എന്റെ മേലേക്ക് എന്തോ ഭാരമുളള വസ്ത് വന്ന് ചാടി,, ചാടീന്ന് മാത്രമല്ല എന്നെ വരിഞ്ഞ് മുറുക്കി പിടിച്ചിരിക്കാ,, ഒന്ന് റിവൈന്റ് ചെയ്തപ്പോഴല്ലെ മനസ്സിലായത്, കാഞ്ചന സിനിമയിലെ നായകൻ ഓടിവന്ന് ചാടുന്നത് പോലെയാണ് മാക്രി എന്റെ മേലേക്ക് ചാടിയതാ, ബലൻസ് കിട്ടിയത് ഭാഗ്യം, അല്ലെങ്കിൽ രണ്ടാളും ഇപ്പൊ നിലത്ത് കിടന്ന് റൊമാൻസ് കളിക്കേണ്ടി വന്നേനെ,, "റിയൂ,,, കൂൾ,, ഒന്നൂല്ല്യ,, പേടിക്കണ്ട," ഞാനവളെ മാറ്റി നിര്‍ത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, അവള് കൂടുതൽ ഇറകിപ്പിടിച്ചോണ്ട് നിന്നു,, അവളുടെ പേടിയൊക്കെ മാറിക്കോട്ടെന്ന് കരുതി ഞാനും പിന്നെ അങ്ങനെ തന്നെ നിന്നു, കുറച്ച് സമയം അങ്ങനെ നിന്നിട്ട് അവൾ പതിയെ എന്നിൽ അകന്ന് മാറി, മുഖത്തേക്ക് നോക്കാതെ താഴെക്കും നോക്കി നിൽക്കാ,, ഇങ്ങനെ പേടിക്കാൻ മാത്രം ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്, "റിയൂ,, നീ ഓക്കെ അല്ലെ,,," "ഹ്മ്മ് " "നീ എന്തിനാ പേടിച്ചത്,," "അത്,, അവിടെ,, കർട്ടന് പിറകിൽ" "ഠോ" അവള് സംസാരിക്കുന്നതിനിടയിൽ അടുക്കളയിൽന്ന് എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് ഞങ്ങള് അടുക്കളയിലേക്ക് ഓടി,, അവിടെ കണ്ട കാഴ്ച്ച, ഞാൻ റിയൂനെ നോക്കിയപ്പോ അവള് ചിരിക്കണോ കരയണോന്നറിയാതെ നിൽക്കാ,,.. തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story