My Dear Hubby: ഭാഗം 13

my dear hubby

രചന: Nishana
 

"ഠോ" അവള് സംസാരിക്കുന്നതിനിടയിൽ അടുക്കളയിൽന്ന് എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് ഞങ്ങള് അടുക്കളയിലേക്ക് ഓടി,, അവിടെ കണ്ട കാഴ്ച്ച, ഞാൻ റിയൂനെ നോക്കിയപ്പോ അവള് ചിരിക്കണോ കരയണോന്നറിയാതെ നിൽക്കാ,, ************ അള്ളാഹ്, ഇത് വല്ലാത്ത ചതിയായിപ്പോയി, അടുക്കളയുടെ കോലം കണ്ടാ ചിരിക്കാനാ തോന്ന, എന്നാൽ ഇതൊക്കെ ഞാൻ വൃത്തിയാക്കണമല്ലോന്ന് ആലോചിക്കുമ്പൊ കരച്ചില് വരാ,😭 കുക്കറ് പൊട്ടിതെറിച്ച് അതിലെ ചോറൊക്കെ ചിന്നിച്ചിതറി കിടക്കുന്നുണ്ട്, "എന്തോന്നാടി ഇത് " കലിപ്പന്റെ കലിപ്പ് മൂഡ് ഓണാക്കി മക്കളേ,, "ഇത് ചോറ്, കണ്ണ് കണ്ടൂടെ,," ഞാനും വിട്ട് കൊടുത്തില്ല അല്ല പിന്നെ,, "അത് മനസ്സിലായി, പക്ഷേ,, നീ ഇത് കൊണ്ട് ഇവിടെ അലങ്കരിച്ചതെന്തിനാന്നാ ചോദിച്ചത്, പറ്റുന്ന പണിക്ക് പോയാപോരായിരുന്നൊ" "ഇതാപ്പോ നന്നായത്, നിങ്ങള് രാത്രി പട്ടിണി കിടക്കണ്ടാന്ന് കരുതി ഇത്രയും കഷ്ടപ്പെട്ട് ഇതൊക്കെ ചെയ്തിട്ട് കുറ്റം പറയാണോ? ചെറിയ അബദ്ധമൊക്കെ ഏത് സായിപ്പിനും പറ്റും " "ഇതിന് അബദ്ധമെന്ന് ആരെങ്കിലും പറയോ?" "പിന്നെ ഞാൻ മനപ്പൂർവ്വം ഈ ചോറ് വാരി എറിഞ്ഞതാണെന്നാണോ നിങ്ങള് പറയുന്നത് " "നിന്റെ കാര്യമായത് കൊണ്ട് പറയാൻ പറ്റില്ല, നീ അതും ചെയ്യും അതിന് അപ്പുറവും ചെയ്യും"

"ആഹ് ഞാൻ തന്നെയാണ് ഇതെല്ലാം ഇങ്ങനെ വാരി വിതറി എറിഞ്ഞത്, എന്തേ,, ഇയാക്ക് വല്ല ധണ്ണും ഉണ്ടെങ്കിൽ അങ്ങ് സഹിച്ചോളു,, ഹും" അതും പറഞ്ഞ് ഓനെ പുഛിച്ച് ഞാൻ അടുക്കള വൃത്തിയാക്കാൻ തുനിഞ്ഞു,, ഇതൊക്കെ എപ്പൊ വൃത്തിയാക്കി എടുക്കാനാ റബ്ബേ,, എന്തായാലും നനഞ്ഞു, ഇനി കുളിക്കല്ലാതെ വെറെ നിവൃത്തി ഇല്ലല്ലോ,, ഞാൻ ഷാളൊക്കെ ചുറ്റിക്കെട്ടി എന്റെ ജോലി സ്റ്റാർട്ട് ചെയ്തു,, " ടി മാക്രി,, നീ ഇത് എന്തൊക്കെയാ കാണിക്കുന്നത്,, അതില് കിടന്ന് കുത്തിമറിയാതെ വൃത്തിയാക്കാൻ നോക്ക്,, ഇതിന് ഒരു പണിയും മര്യാദക്ക് ചെയ്യാനറിയില്ലല്ലോ റബ്ബേ,," ഓൻ തലയിൽ കൈ വെച്ച് പറയുന്നത് കേട്ടതും ഞാൻ എന്റെ കലിപ്പ് ഓണാക്കി "ടാ കലിപ്പാ,, വല്ലാതെ ചൊറിയാൻ നിൽക്കല്ലേ,, പറയുന്നത് കേട്ടാൽ തോന്നും ഇയാള് ഇതിലൊക്കെ IAS ആണെന്ന്, എന്റെ പണി ഞാൻ ചെയ്തോളാം താൻ തന്റെ പണി നോക്കി ചെല്ല്" "ഓ,,,, ഞാനൊന്നിനും ഇല്ലേ,, മോള് ഇവിടെ ഒക്കെ വൃത്തിയാക്കാൻ നോക്ക്, ആ,, പിന്നെ,, അടുക്കള പഴയത് പോലെ ആക്കി എടുത്തിട്ട് അങ്ങോട്ട് വന്നാ മതി " "നീ പോടാ കലിപ്പാ,,, " ഞാൻ കയ്യിൽ കിട്ടിയ പാത്രമെടുത്ത് എറിഞ്ഞതും ഓൻ ജീവനും കൊണ്ട് ഓടി ഓനെ കുറെ പ്രാകിക്കൊണ്ട് ഞാൻ എന്റെ ജോലിയിൽ കോൺസട്രേറ്റ് ചെയ്തു,,

വൃത്തിയാക്കലൊക്കെ കഴിഞ്ഞ് ഞാൻ ക്ഷിണിച്ച് മുറിയിൽ ചെന്ന് ഫ്രഷായി താഴെക്ക് ചെന്നപ്പോ കലിപ്പൻ ഫോണിൽ കുത്തിക്കൊണ്ടിരിക്കാ,, "ആഹ് ഉണ്ണിയാർച്ച എഴുന്നള്ളിയോ,,? അടുക്കളയുമായി മലിട്ടതല്ലേ,, നല്ല വിശപ്പുണ്ടാവും, വാ വന്നിരുന്ന് കഴിക്ക് " കഴിക്കാനോ എന്ത് വായു വോ? കഷ്ടപ്പെട്ട് ഉണ്ടാക്കിയതൊക്കെ വേസ്റ്റ് ആയില്ലേ പിന്നെ എന്ത് കഴിക്കുന്ന കാര്യമാ കലിപ്പൻ പറയുന്നത്, "എന്ത് ആലോചിച്ച് നിൽക്കാ, നിനക്ക് വിശപ്പില്ലേ,," "പിന്നെ ഇല്ലാതെ,, ഒരു ആനയെ തിന്നാനുളള വിശപ്പുണ്ട് " "ഇവിടെ ഇപ്പൊ ആനയും സിംഹവുമൊന്നും ഇല്ല, ആകെ ഉളളത് ദാ ഈ ചിക്കൻ ബിരിയാണിയാണ്, ഭവതിക്ക് ഇത് പിടിക്കൊ ആവോ?" എന്റെ നെരെ ഒരു പൊതി നീട്ടീകൊണ്ട് ഓൻ പറഞ്ഞതും ഞാൻ ഓടിച്ചെന്ന് അത് തട്ടിപ്പറിച്ച് വാങ്ങി ടേബിളിലിരുന്ന് കഴിച്ചു,, "നിനക്ക് ബിരിയാണിയോട് എന്തെന്തിലും മുജ്ജന്മ ശത്രുത വല്ലതുമുണ്ടോ,, നിന്റെ തീറ്റ കണ്ടാൽ അങ്ങനെ തോന്നും,, പതുക്കെ ഒക്കെ കഴിച്ചാൽ മതി, ഇതൊന്നും ആരും എടുത്തോണ്ട് പോകില്ല " ഫോണിൽന്ന് കണ്ണെടുക്കാതെ യുളള ഓന്റെ സംസാരം കേട്ടപ്പോ ഒന്ന് കൊഞ്ഞനം കുത്തി കൊടുത്ത് വീണ്ടും അറ്റാക്ക് തുടങ്ങി, തട്ടലൊക്കെ കഴിഞ്ഞ് കലിപ്പനെ നോക്കിയപ്പോ ഓനുണ്ട് താടക്കും കൈ കൊടുത്ത് ഏതോ അത്ഭുതജീവിയെ പോലെ എന്നെ മിഴിച്ച് നോക്കുന്നു,

"ഹലോ,, 'MY DEAR HUBBY' എന്തിനാ ഇങ്ങനെ നോക്കി എന്റെ ചോര ഊറ്റിക്കുടിക്കുന്നത്" എന്റെ ചോദ്യം കേട്ട് ഓൻ ചാടി എണീറ്റ് തലക്ക് നല്ലൊരു കൊട്ട് തന്നു, ഹൂ,, എന്തൊരു വേദന കണ്ണിൽന്നൊക്കെ വെളളം വരാ,, വെറുതെ കലിപ്പനെ കലിപ്പ് കയറ്റാൻ പോയിട്ടല്ലെ,, അനുഭവിച്ചോ,, "അല്ല ഞാൻ ചോദിക്കാൻ മറന്നു, താൻ എന്തിനാ ഞാൻ ഓഫീസിൽന്ന് വന്നപ്പോ ചുരുണ്ടു കൂടി സോഫയിൽ ഇരുന്നിരുന്നത്," "അത്,,, പേടിച്ചിട്ട്,,, " "ഹ,, ഉണ്ണിയാർച്ച പേടിക്കേ ഹഹഹ,, അല്ല ഭവതി എന്ത് കണ്ട പേടിച്ചത്,,," "ഒന്നൂല്ല്യാ,, " ന്നും പറഞ്ഞ് എണീക്കാൻ നോക്കിയതും കലിപ്പൻ എന്റെ കൈ പിടിച്ച് അവിടെ തന്നെ ഇരുത്തി "കാര്യം പറഞ്ഞിട്ട് മോളിവിടുന്ന് എണീറ്റാ മതി" "ന്റെ പൊന്നോ,, അതൊരു ഹൊററ് മൂവി കണ്ട് പേടിച്ചതാ,, പോരെ,," "എന്ത് നീ ഹൊററ് മൂവി കണ്ട് പേടിച്ചൂന്നോ,,, ഹഹഹഹ,,, അള്ളോഹ്,, എനിക്ക് ചിരിക്കാൻ വയ്യ, ഒരു മൂവി കണ്ടിട്ട് അത്രയും പേടിച്ച് ഒരാളെ ഞാനെന്റെ ജീവിതത്തിൽ ആദ്യായിട്ടാ കാണുന്നത് " കികികി ചിരിക്കാൻ വയ്യാന്നും പറഞ്ഞിട്ട് കൊരങ്ങൻ ചിരിക്കുന്നത് കണ്ടില്ലെ,, "വെറുമൊരു മൂവീ കണ്ടിട്ട് നീ ഇങ്ങനെ പേടിച്ചാൽ ശരിക്കും ഒരു ഗോസ്റ്റ് നിന്റെ മുന്നിൽ വന്ന് നിന്നാൽ നീ വടിയായിപ്പോവില്ലെ,, ഹഹഹഹ" എന്നെ കളിയാക്കാണേലും കലിപ്പൻ ചിരിക്കുന്നത് കാണാൻ നല്ല മൊഞ്ചുണ്ട്,,

ഡോഡൂ,, റിയൂ,, ഡോഡൂ,, ഈ കൊരങ്ങന്റെ വായിൽ നോക്കാൻ പാടില്ല, പിന്നെ എന്നെ കോഴീന്നും വിളിച്ചാവും അടുത്ത കളിയാക്കല്, എന്തായാലും ഇപ്പൊ ഇവിടുന്ന് മുങ്ങുന്നതാ നല്ലത്, അല്ലെങ്കിൽ ഒരു യുദ്ധം തന്നെ നടക്കും,, സോ എനിക്ക് ഇപ്പോ യുദ്ധത്തിന് തീരെ താൽപര്യമില്ല, ഉറക്കവും വരുന്നുണ്ട്, കലിപ്പനുളള പണി പിന്നെ കൊടുക്കാം,, ഞാൻ ഓനെ കൊഞ്ഞനം കുത്തി മുറിയിലേക്ക് പോന്നു,, കല്ല്യാണത്തിന്റെ ക്ഷീണവും മേലനങ്ങി ജോലി ചെയ്തത് കൊണ്ടും ആണെന്ന് തോന്നുന്നു ബെഡ് കണ്ടതും ചാടി കയറി ഒറ്റ കിടത്തായിരുന്നു, ************* രാവിലെ എണീക്കാൻ നോക്കിയപ്പോ പറ്റുന്നില്ല, നെഞ്ചില് എന്തോ ഭാരം പോലെ,, നോക്കിയപ്പോ എന്റെ നെഞ്ചിൽ തല വെച്ച് കൈ കൊണ്ട് എന്നെ വരിഞ്ഞ് മുറുക്കി പിടിച്ച് കൊണ്ട് കിടക്കുന്ന മാക്രിയെ ആണ് കണ്ടത്, അളളാഹ് ഇതൊക്കെ എപ്പൊ സംഭവിച്ചു, ഞാൻ കൈ മാറ്റാൻ ശ്രമിച്ചപ്പോ ഒന്നൂടെ കൂടുതൽ ഇറുകിപ്പിടിച്ചു, അവളെങ്ങനെ കെട്ടിപ്പിടിച്ച് കിടക്കുന്നത് കൊണ്ട് എന്തോ പോലെ,, നിശ്കുവായി കിടക്കുന്ന ഈ കിടപ്പ് കണ്ടോ,, മനുഷ്യന്റെ കണ്ട്രോള് കളയാനായിട്ട്,, "ടി,, മാക്രി,,, എണീക്കെടീ,, ടി,, റിയൂ,," എവടെ,,, ഇനി ഇപ്പൊ ഈ സാധനം ഉണരുന്നത് വരെ കാത്തിരിക്കേണ്ടി വരും ന്നാ തോന്നുന്ന്, ഞാൻ അവളുടെ മുഖത്തേക്ക് വീണ് കിടക്കുന്ന മുടിയൊക്കെ ഒതുക്കി കൊടുത്തു,

ഉറങ്ങുമ്പോഴും ആ ചുണ്ടിൽ ചെറു പുഞ്ചിരി ഉണ്ടായിരുന്നു, ആ മുഖത്ത് നിന്ന് കണ്ണെടുക്കാനെ തോന്നുന്നില്ല,, അവളെ തന്നെ നോക്കി കിടന്നപ്പോ എന്റെ കണ്ണ് നിറഞ്ഞു, സ്വന്തയായിട്ടും സ്വന്തമാക്കാൻ വിധി ഇല്ല, പെണ്ണിന്റെ കുറുമ്പും വാശിയും ഒക്കെ എന്നും കൂടെ ഉണ്ടാകണമെന്ന് തോന്നാ,,, ഇല്ല പാടില്ല, അറീഞ്ഞോണ്ട് എന്റെ ഈ മാക്രിയെ ചതിക്കാൻ കഴിയില്ല, മനസ്സിൽ മറ്റൊരാളെ ഇട്ട് എനിക്ക് ഇവളെ എന്റെ ഭാര്യയായി കാണാൻ കഴിയില്ല, എന്നോട് ക്ഷമിക്കണം റിയൂ,, എനിക്ക് നിന്നെ സ്നേഹിക്കാൻ കഴിയില്ല, ഇന്നല്ലെങ്കിൽ നാളെ എന്നെ വിട്ട് പോകേണ്ടവളാണ് നീ,, എന്നെക്കാൾ നല്ലൊരു പയ്യനെ നിനക്ക് ഞാൻ കണ്ടു പിടിച്ച് തരും, നിന്നെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരാളെ,, അവള് പതിയെ കണ്ണ് തുറക്കുന്നത് കണ്ടപ്പോ ഞാൻ കണ്ണടച്ച് ഉറങ്ങുന്നത് പോലെ കിടന്നു,, ************ കണ്ണിലേക്ക് സൂര്യൻ കുത്തികയറാൻ തുടങ്ങിയപ്പൊ പതിയെ കണ്ണ് തുറന്നു, ജനാലയിലൂടെ എന്നെ നോക്കി പുഞ്ചിച്ച് നിൽക്കാ ഞമ്മളെ സൂര്യേട്ടൻ, മുപ്പർക്ക് ഒന്ന് ഇളിച്ച് കൊടുത്ത് തിരിഞ്ഞ് കിടക്കാൻ നോക്കിയപ്പോഴാ ആ നഗ്ന സത്യം ഞാൻ മനസ്സിലാക്കിയത്, ഞാനിപ്പോ കിടക്കുന്നത് കലിപ്പന്റെ നെഞ്ചിലാണ്,, പെട്ടെന്ന് തന്നെ ചാടി എണീറ്റു, ഭാഗ്യം കലിപ്പൻ ഉറക്കത്തിലാണ്, ഒന്നും അറിഞ്ഞിട്ടില്ല,

അല്ലെങ്കിൽ എപ്പോ എന്നെ ചവിട്ടി താഴെ ഇട്ടേനെ,, വേഗം എണീറ്റ് ഫ്രഷായി അടുക്കളയിലേക്ക് ചെന്ന് ചായയിട്ടു, ആദ്യമായി ഉണ്ടാക്കുന്ന ചായയാ എന്താവോ എന്തോ,, എന്തായാലും ആദ്യം കലിപ്പനെ കൊണ്ട് തന്നെ കുടിപ്പിക്കാം,, വെറുതെ എന്തിനാ തടി കേടാക്കുന്നത്, അതാണ് ഫുദ്ധി, ചായയുമായി മുറിയിലേക്ക് ചെന്നതും കലിപ്പൻ ധൃതിപിടിച്ച് പുറത്തേക്ക് ഇറങ്ങിയതും ഒരുമിച്ചായിരുന്നു,, പിന്നെ എന്താ സംഭവിച്ചതെന്ന് ഞാൻ പറയണോ?? ആഹ് അത് തന്നെ,, ചായ മുഴുവൻ കലിപ്പന്റെ ഷർട്ടിലൂടെ പോയി,, ഇനി ഇവിടെ എന്താ സംഭവിക്കാന്ന് ചിന്തിക്കാൻ പോലും കഴിയില്ല, അള്ളോഹ് മക്കളേ ദാ കലിപ്പന്റെ മുഖം ചുമക്കുന്നുണ്ട്, ഇനി ഇവിടെ നിന്നാൽ ശരിയാവൂല രക്ഷപ്പെടുന്നതാ ബുദ്ധി, ഞാൻ തിരിഞ്ഞ് ഓടാൻ തുനിഞ്ഞതും കലിപ്പനെന്റെ കൈ പിടിച്ച് വലിച്ച് ചുമരിൽ സ്റ്റിക്കറാക്കി നിർത്തി, . തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story