My Dear Hubby: ഭാഗം 14

my dear hubby

രചന: Nishana
 

ഞാൻ തിരിഞ്ഞ് ഓടാൻ തുനിഞ്ഞതും കലിപ്പനെന്റെ കൈ പിടിച്ച് വലിച്ച് ചുമരിൽ സ്റ്റിക്കറാക്കി നിർത്തി, ഞാൻ പേടിയോടെ ഓന്റെ മുഖത്തേക്ക് ഒന്ന് നോക്കി, യാ ഹുദാ,,, കട്ടക്കലിപ്പ്ന്ന് കേട്ടിട്ടുണ്ട്, കാണുന്നത് ആദ്യായിട്ടാ,, ഇനി ഇപ്പോ എങ്ങനെ രക്ഷപ്പെടാനാ,, "ടി,,, മരമാക്രി,, ഞാൻ കഷ്ടപ്പെട്ട് അയൺ ചെയ്ത ഷർട്ടാ ഇപ്പൊ നിന്റെ ചായ കാരണം ഈ കോലത്തിലായത്, നിന്റെ മുഖത്ത് എന്താടി കണ്ണില്ലായിരുന്നോ,, " കൊരങ്ങൻ എന്റെ കയ്യിലമർത്തി ക്കൊണ്ട് ചോദിച്ചു, " നീ പോടാ മരപ്പട്ടി,, എനിക്ക് മാത്രമല്ലല്ലോ നിനക്കും കണ്ണില്ലെ,, രണ്ട് ഉണ്ടക്കണ്ണ്, എന്നിട്ട് എന്തിനാ എന്നെ മാത്രം കുറ്റം പറയുന്നത്, " "തർക്കുത്തരം പറയുന്നോടി പുല്ലെ,, " "ഇതാണ് കുഴപ്പം ഇക്കാലത്ത് സത്യം പറഞ്ഞാ തർക്കുത്തരം, ഒന്നും മിണ്ടാതിരുന്നാൽ മിണ്ടാംപൂച്ച" "നിന്റെ അഹങ്കാരം ഞാൻ ഇപ്പൊ തീർത്തു തരാടീ,,"

ഓൻ എന്നെ ചേര്‍ത്ത് പിടിച്ച് ഓന്റെ മുഖം എന്റെ അടുത്തേക്ക് കൊണ്ട് വന്നു, യാ ഹുദാ,,, ഈ ചെക്കനിത് എന്ത് ചെയ്യാൻ പോവാ റബ്ബേ ഓന്റെ കണ്ണിലൂടെ തീ പൊരി പാറുന്നത് പോലെ തോന്നുന്നുണ്ട്,, എങ്ങനെയാ ഒന്ന് രക്ഷപ്പെടാ, ഞമ്മള് ഞമ്മളെ തല കൊണ്ട് ഓന്റെ തലക്കൊരു ഇടി കൊടുത്ത് കാലിനൊരു ചവിട്ടും കൊടുത്തു, സംഭവം ഏറ്റു, ചെക്കൻ എന്നെ വിട്ട് ഒറ്റക്കാലിൽ നിന്ന് തുളളുന്നുണ്ട്, ഇനി ഇവിടെ നിന്നാൻ എന്തും സംഭവിക്കും, പിന്നെ ഞമ്മളൊര ഓട്ടായിരുന്നു പുറത്തേക്ക്,, ഹാവൂ,, ഇപ്പോഴാ സമാനമായത്, ഇനി കലിപ്പൻ പുറത്ത് പോവുന്നത് വരെ ഇവിടെ തട്ടിയും മുട്ടിയും നിന്ന് തിരിയാം,, അതാണ് എന്റെ തടിക്ക് നല്ലത്, ************

പഹത്തി കാണിച്ചത് കണ്ടില്ലേ,, കഷ്ടപ്പെട്ട് അയൺ ചെയ്ത ഷർട്ടാ ചായയില് മുക്കിയത്, അതും പോരാഞ്ഞ് എന്റെ കാല് ചവിട്ടി പഞ്ചറും ആക്കി, ഇനി ഇപ്പൊ പുറത്ത് പോവണമെങ്കിൽ വെറെ ഷർട്ട് അയൺ ചെയ്തിടണം, എന്റെ ഒരു വിധി,😧 നൗഷു വിളിച്ച് എന്നെ അത്യാവശ്യായി പെട്ടെന്ന് കാണണംന്ന് പറഞ്ഞോണ്ട് തിരക്കിട്ട് പോകാൻ ഇറങ്ങിയപ്പോഴാ മാക്രിയുടെ എന്‍ട്രി,, ഇനി ഇപ്പോ വെറെ ഷർട്ട് അയൺ ചെയ്ത് എപ്പഴാണാവോ ഇറങ്ങാ,, ഷർട്ടോക്കെ അയൺ ചെയ്ത് ഒരുങ്ങി പുറത്തേക്ക് ചെന്നപ്പോ മാക്രിയുണ്ട് ഗാർഡൺറ്റെ ഭംഗിയും ആസ്വദിച്ച് നിൽക്കുന്നു, എന്നെ ചായയിൽ കുളിപ്പിച്ചിട്ട് നീ ഇവിടെ ആസ്വദിച്ച് നിൽക്കാലെ മാക്രി കാണിച്ച് തരാടി കുട്ടിപ്പിശാചെ,, ഞമ്മള് ചെടി നനക്കുന്ന ഓസെടുത്ത് ഓളെ നേർക്ക് വെളളം ചീറ്റി,, അവളെ ഒന്ന് കുളിപ്പിച്ച് കൊടുത്തു,

അവള് ഞെട്ടലോടെ തിരിഞ്ഞ് നോക്കിയപ്പോ കണ്ടത് എന്നെ, പിന്നെയുളള മാക്രിയുടെ മരമോന്ത ഒന്ന് കാണണം മക്കളെ,, ചിരിച്ച് ചിരിച്ച് ചാവും😂 ഹൊ,, ഇപ്പൊഴാ സമാധാനമായത് , അവൾക്കിട്ട് ഒരു പണി കൊടുക്കാതെ പോവുന്നത് എന്റെ അഭിമാനത്തിന്റെ പ്രശ്ണമല്ലേ,, "ടി മാക്രി,, നീ എനിക്ക് തന്നത് ഞാൻ നിനക്ക് തന്നെ തിരിച്ച് തന്നിട്ടുണ്ട്, ഇത് തികഞ്ഞില്ലെങ്കിൽ പറയണം, ഞാൻ പോയി വന്നിട്ട് തരാവേ,, ഇപ്പൊ ഇക്ക കുറച്ച് തിരക്കിലാ,," "ടാ കാലമാടാ,,, തെണ്ടി,,, കലിപ്പാ,, നിന്നെ ഞാൻ,," പെണ്ണ് ഭദ്രകാളി ലുക്കിൽ വരുന്നുണ്ട് ഇനി ഇവിടെ നിന്നാൻ എനിക്ക് പുറത്തേക്ക് പോവാൻ പറ്റില്ല, എസ്കേപാവുന്നതാണ് എനിക്ക് നല്ലത്,, @@@@@ നൗഷു കോഫീ ഷോപ്പിലേക്കാണ് ചെല്ലാനാണ് പറഞ്ഞത്, വണ്ടി പാര്‍ക്ക് ചെയ്ത് ഞാൻ ഷോപ്പിലെക്ക് ചെന്നപ്പോ ചെക്കൻ നല്ല കലിപ്പിൽ ഇരിക്കുന്നുണ്ട്,

ഒമ്പത് മണിക്ക് എത്താനാ പറഞ്ഞിരുന്നത്, ഇപ്പൊ സമയം പത്തു മണി, അപ്പൊ കലിപ്പായില്ലേല ല്ലെ അത്ഭുതം, എന്തായാലും ചെന്ന് ഒന്ന് പതിപ്പിച്ച് നോക്കാം,, "ടാ,, നൗഷൂ,, നീ വന്നിട്ട് ഒരുപാട് സമയമായോ,, വന്നിട്ട് ഒന്നും ഓഡർ ചെയ്തില്ലേ,, വെയ്റ്റർ,," "ഓഡർ ചെയ്യാനൊക്കെ എനിക്ക് അറിയാം,, ഇപ്പൊ സമയമെന്തായീന്ന് അറിയോ,, ഞാൻ നിന്നോട് എപ്പഴാ വരാൻ പറഞ്ഞത്,, എത്ര തവണ ഞാൻ നിന്നെ വിളിച്ചു, " "എടാ,, അത് ഞാൻ നേരത്തെ ഇറങ്ങിയതായിരുന്നു, അതിനിടയിലാ ആ മാക്രി പണി തന്നത്,, ഞാൻ എന്ത് ചെയ്യാനാ,, നിങ്ങളെല്ലാവരൂടെ ചേര്‍ന്ന് അല്ലേ ആ മാരണത്തെ എന്റെ തലയിൽ കെട്ടി വെച്ച്ത് " "അതൊക്കെ വിട്, ഞാൻ നിന്നോട് സീരസായി ഒരു കാര്യം ചോദിക്കാനാ വിളിപ്പിച്ചത്" "എനിക്ക് തോന്നി എന്തോ സീരിയസാണെന്ന്,

അല്ലെങ്ങിൽ നീ എന്നെ ഇങ്ങോട്ട് വിളിപ്പിക്കില്ലല്ലോ,, പറ എന്താ കാര്യം" "നീ എന്തിനാ അഡ്വ: ഹരികുമാറിന്റെ അടുത്തേക്ക് ചെന്നത്" അവന്റെ ചോദ്യം കേട്ട് ഞാനൊന്ന് ഞെട്ടി, ഇവനെങ്ങനെ അക്കാര്യം അറിഞ്ഞു, "ഞാൻ എങ്ങനെ ഇക്കാര്യം അറിഞ്ഞൂന്നാവും ലെ ചിന്തിക്കുന്നത്, എന്റെ ഒരു പരിചയക്കാരൻ നിന്നെ അവിടുന്ന് കണ്ടിരുന്നു, , അവൻ പറഞ്ഞപ്പോ ചെറിയ സംശയം തോന്നി ഞാൻ വക്കീലിനോട് കാര്യം അന്യേഷിച്ചു, ആദ്യമൊന്നും അയാള് പറഞ്ഞില്ല, ഒരുപാട് നിർബന്ധിച്ചപ്പോ പറഞ്ഞു, ഡിവോഴ്സിന്റെ കാര്യത്തിന് വേണ്ടി വന്നതാണെന്ന്,, " ഞാനൊന്നും മിണ്ടിയില്ല, "അസി,, നീ എന്തൊക്കെയാ ചെയ്ത് കൂട്ടുന്നതെന്ന് വല്ല ബോധമുണ്ടോ നിനക്ക്, നിന്റെ വാശി കാരണം ഒരു പെൺകുട്ടിയുടെ ജീവിതാ തകരുന്നതെന്ന് മറക്കരുത്" "പിന്നെ ഞാൻ എന്താ ചെയ്യേണ്ടത്, നീ പറ, എന്റെ എല്ലാകാര്യങ്ങളും അറിയുന്നവനല്ലെ നീ,,

എനിക്ക് കഴിയില്ല റിയൂനെ ഭാര്യയായി കാണാൻ,, പിന്നെ ഫിദ,," "എന്ത് പറഞ്ഞാലും അവന്റെ ഒരു ഫിദ, നിന്നെ തേച്ച് പോയ ഒരുത്തിക്ക് വേണ്ടിയാണോ നീ നിന്റെ ജീവിതം നശിപ്പിക്കുന്നത്, ഇക്കാര്യം ഉമ്മ അറിഞ്ഞാലുളള അവസ്ഥ എന്താന്നറിയോ നിനക്ക്" "നൗഷു,, നീ കാര്യമറിയാതെ ഫിദയെ കുറ്റം പറയരുത്, നീ വിചാരിക്കുന്നത് പോലെ അവള് എന്നെ ചതിച്ചതല്ല, അന്ന് അവള് എന്നെ കാണാൻ വരുന്ന വഴി ആക്സിടന്റായി, രണ്ട് മാസത്തോളം കോമയിലായിരുന്നു, അറിയോ നിനക്ക്, ഇപ്പഴും ഒന്ന് എണീറ്റ് നടക്കാൻ പോലും കഴിയാതെ ആ പാവം കിടപ്പിലാ,, ഞാൻ കാരണാ അവൾക്ക് ഇങ്ങനെ ഒക്കെ സംഭവിച്ചത്, ഞാൻ ഒരുപാട് നിർബന്ധിച്ചത് കൊണ്ടാ അവള് അന്ന് എന്നെ കാണാൻ വന്നതും ഞങ്ങള് തമ്മിൽ അകന്നതും,

ഒരു പക്ഷെ അന്ന് അവൾക്ക് ആക്സിടന്റ് സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഞങ്ങൾ സന്തോഷത്തോടെ ജീവിക്കേണ്ടതായിരുന്നു,," "അസി,, നീ കരയല്ലേ,, എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു, പക്ഷേ ഇതിനിടയിൽ റിയൂ,, അറിയാതെ വന്ന് പെട്ടില്ലെടാ അവള്" "അവൾക്ക് എന്നെക്കാൾ നല്ലൊരു പയ്യനെ കിട്ടും, കണ്ടെത്തി കൊടുക്കും ഞാൻ, സമയം ആവുമ്പോൾ ഞാൻ തന്നെ അവളോട് എല്ലാം പറഞ്ഞോളാം,, അടുത്ത ആഴ്ച ഞാൻ ദുബായിലേക്ക് പോവാ,, ഫിദ അവിടെ ഏതോ ഹോസ്പിറ്റലിലാണെന്നാണ് ഞാൻ അന്യേഷിച്ചപ്പൊ അറിഞ്ഞത്, " "എടാ,,അപ്പൊ നീ ശരിക്കും റിയൂനെ ഡിവോഴ്സ് ചെയ്യാൻ തിരാനിച്ചോ,, ഒന്നൂടെ ആലോചിച്ചിട്ട് പോരെ ടാ,, അവളൊരു പാവ മാടാ,," "ഇക്കാര്യത്തിൽ എനിക്ക് ഇനി ഒന്നും ആലോചിക്കാനില്ല, റിയൂനെ ചതിക്കണംന്ന് എനിക്ക് ആഗ്രഹമില്ല പക്ഷേ,,

വിധി ഇങ്ങനെയോക്കെ ആയിപ്പോയില്ലെ,,, അവൾക്ക് ഒരിക്കലും എന്റെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ കഴിയില്ലെടാ,, ഞങ്ങള് തമ്മിൽ കണ്ടാൽ അപ്പൊ വഴക്കാ,," "പക്ഷേ,, ആ വഴക്ക് നീ ആസ്വതിച്ചിരുന്നില്ലെടാ,," "മതി നൗഷു,, ഇനി അവളെ കുറിച്ച് സംസാരിക്കണ്ട!!! ഫിദയെ കണ്ടതിന് ശേഷം കാര്യങ്ങളൊക്കെ ഞാൻ തന്നെ വീട്ടിലറിയിക്കും," അത്രയും പറഞ്ഞ് ഞാൻ അവിടുന്ന് ഇറങ്ങി, നൗഷു എന്നെ പിറകിൽന്ന് വിളിക്കുന്നുണ്ടെങ്കിലും മൈന്റ് ചെയ്തില്ല, അറിയില്ല ഇക്കാര്യം റിയൂനോട് എങ്ങനെ പറയുമെന്ന്, പറയാതിരിക്കാനും കഴിയില്ല, എന്തോ അവളെ കുറിച്ച് ആലോചിക്കുമ്പൊഴൊക്കെ ഇത് വരെ തോന്നാത്ത ഒരു ഫീലിംങ്സ്, എന്താ ഇതിനൊക്കെ അർത്ഥം, ഇനി ഞാൻ അവളെ സ്നേഹിക്കുന്നുണ്ടോ? അറിയില്ല റബ്ബേ,,

എന്റെ ജീവിതം എന്താ ഇങ്ങനെ, നീ തന്നെ എനിക്ക് ഒരു വഴി കാണിച്ച് തരണേ,, @@@ അതെ അസി,, നീ അവളെ സ്നേഹിക്കുന്നുണ്ട്, അവളെ കുറിച്ച് നീ സംസാരിച്ചപ്പോഴൊക്കെ നിന്റെ കണ്ണിലെ തിളക്കം ഞാൻ ശ്രദ്ധിച്ചിരുന്നു, നിങ്ങൾക്കിടയിലെ ബന്ധം തന്നെ ഈ വഴക്കാണ്, അത് നിങ്ങള് രണ്ട് പേരും ഇത് വരെ മനസ്സിലാക്കീട്ടില്ല,, ഞാൻ തീരുമാനിച്ച് കഴിഞ്ഞു, എന്ത് ചെയ്തിട്ടാണെങ്കിലും നിങ്ങളെ ഞാൻ ഒന്നിപ്പിക്കും, @@@"ഉമ്മാ,,,,,," "ന്റെ പൊന്ന് ഇത്തൂസെ ഒന്ന് പതുക്കെ ഒച്ച വെക്ക്, ഞങ്ങളെ ചെവിക്കല്ല് പൊട്ടും" "ടാ തെണ്ടി ആത്തി, നീ മിണ്ടരുത്, എല്ലാവരൂടെ എനിക്കിട്ട് പണിയാണല്ലെ,, " "മോളെ റിയൂ,, നീ ഇങ്ങനെ ഒച്ച വെക്കാമാത്രം എന്താ ഉണ്ടായത് " "ഉമ്മാ ഇങ്ങക്ക് എന്നെ മടുത്തെങ്കിൽ പറഞ്ഞാ പോരെ,, അതിന് ഇങ്ങനെ പണിയണോ?"

"ദെ റിയൂ,, നീ എന്റെ കയ്യിൽന്ന് വാങ്ങിക്കല്ലെ,, എന്നോട് സ്നേഹമുണ്ടെങ്കിൽ നീ ഞാൻ പറയുന്നത് അനുസരിക്കും, എനിക്കിനി വെറെ ഒന്നും നിന്നോട് പറയാനില്ല " "എന്നാലും ഉമ്മാ,, നിങ്ങളെ കാണാതെ ഒരു മാസം ഒക്കെ എങ്ങനെയാ ഞാൻ അവിടെ കഴിയാ,, ഓർക്കുമ്പോഴെ കരച്ചില് വരാ,," "ഇത്തൂസെ,, അതിനല്ലേ imo video call, അത് കൊണ്ട് അതോർത്ത് നിങ്ങള് ടെൻഷനാവണ്ട," "തെണ്ടി ഒന്ന് മിണ്ടാതെ ഇരുന്നൂടെ ടാ നിനക്ക്, " "ഇനി നീ ഒന്നും പറഞ്ഞിട്ട് കാര്യമില്ല, അടുത്ത ആഴ്ച അസിന്റെ കൂടെ നീയും ദുബായിലേക്ക് പോകുന്നു, രണ്ടാളും ഹണിമൂണൊക്കെ ആഘോഷിച്ച് അടിച്ച് പൊളിച്ചിട്ട് ഇനി ഇങ്ങോട്ട് വന്നാ മതി, " ഉമ്മാന്റെ സംസാരം കേട്ട് ഞമ്മള് തലക്കും കൈ കൊടുത്ത് ഇരുന്നു, കലിപ്പന്റെ കൂടെ ഹണിമൂണ്, അതും ദുബായില്,, ആഹാ,, നല്ല ചേലായി,, ഇനി എന്തൊക്കെയാണാവോ റബ്ബേ എന്റെ ജീവിതത്തില് സംഭവിക്കുന്നത്, കാത്തിരുന്ന് കാണാം,, . തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story