My Dear Hubby: ഭാഗം 15

my dear hubby

രചന: Nishana
 

"ടി മാക്രി,,,," കലിപ്പനെ വെയ്റ്റ് ചെയ്ത് ഒന്ന് മയങ്ങിപ്പോയതായിരുന്നു, ഒരു അലറല് കേട്ട് ഞെട്ടിചാടി എണീറ്റ് നോക്കിയപ്പോ ആള് ദെ ഫുൾ കലിപ്പിൽ മുന്നിൽ, ഇങ്ങേർക്ക് ഈ കലിപ്പ് മൂഡ് ഒന്ന് മാറ്റിപ്പിടിച്ചൂടെ,, കണ്ട് കണ്ട് ബോറടിച്ചു, "ഉണ്ടക്കണ്ണും കാട്ടി പേടിപ്പിക്കുന്നോടി പുല്ലെ,, നീ എന്താ ടി വിചാരിച്ചത്, ജീവിതകാലം മുഴുവൻ എന്റെ കൂടെ സന്തോഷത്തോടെ ജീവിക്കാ മെന്നോ,,? ഇത്രയും കാലം ഞാൻ നീ കാണിച്ച് കൂട്ടിയതിനൊക്കെയും കണ്ണടച്ച് തന്നത് നിന്നോടുളള ഇഷ്ടം കൊണ്ടാണെന്ന് കരുതിയോടി മരമാക്രി,,," ന്റെ റബ്ബേ,, ഇങ്ങേര് ഇങ്ങനെ ഉറഞ്ഞ് തുളളാൻ മാത്രം ഇവിടെ ഇപ്പൊ എന്താ ഉണ്ടായത് "എന്താടി നിന്റെ നാക്ക് ഇറങ്ങിപ്പോയോ?" "അതിന് എനിക്ക് സംസാരിക്കാൻ ഒരു ക്യാപ് തന്നാലല്ലെ പറയാൻ പറ്റൂ,, ഇനി പറ എന്താ പ്രശ്ണം" "നിനക്ക് ഒന്നും അറിയില്ല അല്ലേ,, ആരോട് ചോദിച്ചിട്ടാ നീ എന്റെ കൂടെ ഹണിമൂണിന് വരുന്നത്, നിന്റെ കഴുത്തിൽ കിടക്കുന്ന ഈ മെഹറ് കണ്ടിട്ടാണെങ്കിൽ വേണ്ട, അത് കെട്ടിയ എനിക്ക് അഴിച്ചെടുക്കാനും അറിയും, എന്റെ കഷ്ടകാലത്തിനാ നീ എന്റെ തലയിലായത്, ഏട്ടത്തിയും അനിയത്തിയും കൂടി എന്റെ ജീവിതമാണ് നശിപ്പിച്ചത് " "ഒന്ന് നിർത്തുന്നുണ്ടോ,,, ഇയാളെ ജീവിതകാലം മുഴുവൻ അനുഭവിച്ചോളാ മെന്ന് ഞാൻ ആർക്കും വാക്ക് കൊടുത്തിട്ടൊന്നുമില്ല,

അല്ലെങ്കിൽ തന്നെ തന്നെ പോലെ ഒരാളെ സഹിക്കുന്നതിന് എനിക്ക് വല്ല പുരസ്കാരവും തരണം," "എന്നെ സഹിക്കാൻ കഴിയില്ലെങ്കിൽ പിന്നെന്തിനാ നീ ഹണിമൂണിന് വരുന്നത്, " "അതിന് എന്നോട് ദേഷ്യപ്പെട്ടിട്ട് കാര്യമില്ല, ഞാൻ ഒരുപാട് തവണ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചതാ,, ഉമ്മ സമ്മതിച്ചില്ല, ഒരാഴ്ച സമയമുണ്ടല്ലോ ഇയാള് തന്നെ ഉമ്മാനോട് സംസാരിച്ച് എന്നെ കൊണ്ട് പോകാൻ കഴിയില്ല എന്ന് പറഞ്ഞേക്ക്, എനിക്ക് നിങ്ങളെ കൂടെ വരാൻ തീരെ താൽപര്യമില്ല, നിങ്ങള് തന്നെ ഇതിൽന്ന് എന്നെ രക്ഷപ്പെടുത്തിയാൽ അത്രയും ഉപകാരം " അത്രയും പറഞ്ഞ് ഞാൻ പുതപ്പും പില്ലോയും എടുത്ത് സോഫയിൽ പോയി കിടന്നു, എന്തോ കലിപ്പൻ പറയുന്നയ് കേട്ടപ്പോ ഉളളിലെവിടെയോ ഒരു വിങ്ങൽ, കണ്ണൊക്കെ നിറഞ്ഞത് പോലെ,, ന്റെ റബ്ബേ,, എത്ര എത്ര മൊഞ്ചമാര് ഞമ്മളെ പിന്നാലെ ഒലിപ്പിച്ചോണ്ട് നടന്നിരുന്നതാ,, അതില് ഏതെങ്കിലും ഒന്നിനെ സെറ്റാക്കി ഒളിച്ചോടിയാ മതിയായിരുന്നു, എടി,, നാഫി,, നിന്നെ എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലൊ,, പപ്പടം പൊടിക്കുന്നത് പോലെ പൊടിച്ച് നിലത്തിട്ട് ചവിട്ടി മെതിക്കും ഞാൻ,😠ഞാൻ ഇതൊക്കെ അനുഭവിക്കാൻ നീ ഒറ്റ ഒരുത്തിയാ കാരണം നാഫിയെയും കലിപ്പനെയും ഒക്കെ പ്രാകി എപ്പോഴോ ഉറങ്ങിപ്പോയി *************

ഛെ, അവളോട് അത്രയും പറയണ്ടായിരുന്നു, ഉമ്മ അവളെ കൂടെ കൊണ്ട് പോകണമെന്ന് പറഞ്ഞ് വാശി പിടിച്ചപ്പോ സമ്മതിക്കുക അല്ലാതെ വേറെ നിവൃത്തി ഇല്ലായിരുന്നു, അതിന്റെ ദേഷ്യാ മാക്രിയോട് തീർത്ത്, പക്ഷേ,, അവള് പിണങ്ങി സോഫയിൽ കിടന്നപ്പൊ എന്തോ പോലെ,, ചെന്ന് ഒരു സോറി പറഞ്ഞാലോ, വേണ്ട, എനിക്ക് തന്നെയല്ലേ അതിന്റെ കുറച്ചില്, അവിടെ കിടക്കട്ടെ,, അവള് അങ്ങനെ കിടക്കുന്നത് കാണുമ്പോ സങ്കടം തോന്നാ,, പറഞ്ഞത് കുറച്ച് കൂടിപ്പോയീന്നറിയാം,,എന്താ ചെയ്യാ,, എന്തായാലും രാവിലെ അവളോട് സോറി പറയണം, അല്ലെങ്കിൽ മനസ്സമാധാനം ഉണ്ടാവില്ല, @@@@@ "ടി മാക്രി,, എന്റെ വാച്ച് എവിടെയാണെന്നാ ചോദിച്ചത്, നിനക്കെന്താ ചെവി കേൾക്കില്ലെ,, എത്ര നേരമായി ഞാൻ ചോദിക്കുന്നു" "തന്റെ വാച്ച് ദാ ഇത് വരെ എന്റെ കക്ഷത്തുണ്ടായിരുന്നു, ഇപ്പൊ ഇറങ്ങി ഓടി, കണ്ട് കിട്ടിയില്ലെങ്കിൽ സ്റ്റേഷനിൽ പോയി പരാതി കൊടുക്ക് " ദേഷ്യത്തോടെ അത്രയും പറഞ്ഞ് കാല് ആഞ്ഞു ചവിട്ടി അവള് ഉമ്മാന്റെ അടുത്തേക്ക് തന്നെ പോയി, കണ്ടില്ലെ അവളുടെ അഹങ്കാരം, രാവിലെ മുതൽ അവളെ ഒറ്റക്ക് കിട്ടാൻ കാത്ത് നിൽക്കാ ഞാൻ ഒരു സോറി പറയാൻ, അവളാണെങ്കിൽ ഉമ്മാന്റെയും ആത്തിന്റെയും പിറകിൽന്ന് മാറുന്നെ ഇല്ല,

അവസാനം വാച്ച് കാണാനില്ലാന്നും പറഞ്ഞ് മുറിയിലേക്ക് വിളിച്ച് വരുത്തിയപ്പോഴത്തെ ഷോ ആണ് കുറച്ച് മുമ്പ് നടന്നത്, ഇനി അവളോട് സോറി എന്റെ പട്ടി പറയും, പിന്നെ ഞാൻ അവളെ മൈന്റ് ചെയ്യാനെ പോയില്ല, ദിവസങ്ങൾ കടന്നു പോയി,, ഞങ്ങൾക്കിടയിലെ വഴക്ക് അത് പോലെ തന്നെ നീണ്ടു പോയി, അതിനിടയിൽ യാത്ര മുടക്കാൻ ഞങ്ങള് രണ്ടും കഴിവതും നോക്കി, പക്ഷേ,, ഞമ്മളെ ഉമ്മ ആരാ മോള്, എല്ലാം പൊളിച്ച് കയ്യിൽ തന്നു, അവസാനം ഞങ്ങള് തോൽവി സമ്മതിച്ച് കീഴടങ്ങി, ഇന്നാണ് ഞങ്ങൾ ദുബായിലേക്ക് പോകുന്നത്, ഞങ്ങളെന്ന് പറഞ്ഞാൽ, ഞാനും മാക്രിയും നൗഷും ആലിയും, തെണ്ടി നൗഷു എനിക്കിട്ട് പണിതത് അല്ലേ, അപ്പൊ അവനെയും കൂടെ കൂട്ടാമെന്ന് കരുതി, എയർപോട്ടിലേക്ക് പോകാൻ നേരം മാക്രി അവസാന ശ്രമമെന്നോണം ഉമ്മാനെ കെട്ടിപ്പിടിച്ച് കരച്ചിലും പിഴിച്ചിലും നടത്തുന്നുണ്ട്, അവസാനം ഉമ്മ അവളെ പിടിച്ച് വലിച്ച് വണ്ടിയിൽ കയറ്റി, ഈ ഉമ്മാന്റെ ഒരു കാര്യം, *********** അള്ളാഹ് പ്ലയ്നിൽ കയറിയപ്പൊ തൊട്ട് ഞമ്മളെ ഉളളിന്റെ ഉളളിൽ ആരൊക്കെയോ കിടന്ന് തുളളുന്നുണ്ട്, എന്റെ കഷ്ടകാലത്തിന് ഞങ്ങൾ നാല് പേരും വേറെ വേറെ സീറ്റിലായിരുന്നു, ഞമ്മള് കണ്ണടച്ച് ദിക്റും സ്വലാത്തും ചൊല്ലി ഇരുന്നു,

"ആദ്യായിട്ടാണല്ലെ പ്ലയിനിൽ കയറുന്നത്" ശബ്ദം കേട്ട ഭാഗത്തെക്ക് നോക്കിയപ്പോ കാണാൻ തരക്കേടില്ലാത്ത ഒരു മൊഞ്ചൻ, എന്നെ നോക്കി ചിരിച്ച് എന്റെ അടുത്തുളള സീറ്റിലിരുന്നു, "ഹായ്, I am നദീർ, ദബായിൽ അല്ലറ ചില്ലറ ബിസിനസ് ചെയ്യുന്നു, തന്റെ പേര് എന്താ " "റിയ ഫാത്തിമ " അയാള് വീണ്ടും എന്തൊക്കെയോ പുലമ്പുന്നുണ്ട്, എനിക്ക് കേൾക്കാൻ താൽപര്യവു മില്ലാത്തത് കൊണ്ട് വീണ്ടും കണ്ണടച്ച് സ്വലാത്തും ചെല്ലി ഇരുന്നു, "ഹലോ ഇയാള് ഉറങ്ങാണോ? ഞാൻ ഇയാളോടാ ഇത്രയും സമയം സംസാരിച്ചത്" അയാള് തട്ടി വിളിച്ചപ്പോ ഞാൻ എന്താനനുളള ഭാവത്തോടെ അയാളെ നോക്കി, "അല്ല നാല് മണിക്കൂറ് വെറുതെ ഇരിക്കല്ലെ,, വിരോധമില്ലെങ്കിൽ നമുക്ക് എന്തെങ്കിലും സംസാരിച്ച് ഇരിക്കാടോ,," "സോറി, എനിക്ക് സംസാരിക്കാനുളള മൂഡില്ല " വീണ്ടും കണ്ണടച്ച് എന്റെ പരിപാടി തുടർന്നു, പെട്ടെന്ന് ഭൂമികുലുക്കം പോലെ കുലുങ്ങാൻ തുടങ്ങിയപ്പൊ പേടിയോടെ കണ്ണടച്ച് അടുത്തുളള ആളെ കയ്യിൽ മുറുകെ പിടിച്ചു, എല്ലാം നോർമലായപ്പൊ പതിയെ കണ്ണ് തുറന്ന് ചുറ്റും നോക്കി, "താൻ ഓക്കെ അല്ലെ,," "ആഹ്" ഞാൻ നെഞ്ചിൽ കൈ വെച്ച് പറഞ്ഞു, "എന്തെരു പിടുത്താടോ താനെന്നെ പിടിച്ചത്, എന്റെ കൈ ഒന്ന് നോക്ക്" ഞാൻ അയാളുടെ കയ്യിലേക്ക് നോക്കിയപ്പോ ചുവന്നിട്ടുണ്ട്,

അയാള് കൈ കുടയുന്നുണ്ട്, നന്നായി വേദനിച്ചെന്ന് തോന്നുന്നു, "സോറി, ഞാൻ അറിയാതെ,," "ഏയ് സോറി പറയേണ്ട ആവശ്യമൊന്നും ഇല്ല, ആദ്യ യാത്ര ആയത് കൊണ്ടാ ഇങ്ങനെ, വൈകാതെ ശരിയായിക്കോളും " അയാള് സൈറ്റ് അടിച്ച് പറഞ്ഞപ്പോ ഞാനൊന്ന് പുഞ്ചിരിച്ച് വീണ്ടും കണ്ണടച്ച് കിടന്നു, @@@@ "ഹലോ,, എന്തോരു ഉറക്കമാടോ? തന്നെ ആരെങ്കിലും പൊക്കിക്കൊണ്ട് പോയാലും അറിയില്ലല്ലോ,, " ആ അലവലാതി എന്നെ തട്ടി വിളിച്ച് അതും പറഞ്ഞ് ചിരിക്കാ,, ഹംക്ക് മനുഷ്യനെ മര്യാദക്ക് ഉറങ്ങാനും സമ്മതിക്കില്ലേ,, ഞാൻ അയാളെ നോക്കി ഒന്ന് കണ്ണുരുട്ടി കൊടുത്തു, "സോറി ഞാൻ വിളിച്ചത് ഇഷ്ട മായില്ലെന്ന് തോന്നുന്നു, ഫ്ലയ്റ്റ് ലാന്‍ഡ് ചെയ്യാൻ സമയമായി, അതാ വിളിച്ചത്, ഇനിയും പേടി തോന്നുവാണേൽ എന്റെ കയ്യിൽ പിടിച്ചോളൂട്ടോ" ഒരു പരിഹാസച്ചിരിയോടെ അയാളത് പറഞ്ഞപ്പോ ഞാൻ പുഛിച്ച് മുഖം തിരിച്ചു, അളളാഹ് ദാണ്ടേ വീണ്ടും ഭൂമിക്കുലുക്കം, വേറെ നിവൃത്തി ഇല്ലാത്തോണ്ട് ഞാൻ ഇത്തവണയും അയാളെ കയ്യിൽ മുറുക്കി പിടിച്ചു, കുലുക്കം അവസാനിച്ചപ്പോ ഒന്ന് ശ്വാസമെടുത്ത് ഞാൻ അയാളെ നോക്കി, യാ ഹുദാ,, ചെക്കൻ ഹലാക്കിന്റെ ചിരിയാണ്, ആ ചിരികാണാൻ നല്ല മൊഞ്ചൊക്കെ ഉണ്ട്, പക്ഷെ കലിപ്പന്റെ അത്രയും പോരാ,, 😉

അയാളോട് ഒരു സോറിയും പറഞ്ഞ് ഞാൻ എണീറ്റു, @@@@@ അങ്ങനെ ഞമ്മള് മരുഭൂമിയിലെത്തി മക്കളെ,, ഹൂ,, എന്തൊരു തണുപ്പാന്നറിയോ,, ഞമ്മളെ നാട്ടിലാണെങ്കിൽ ഇപ്പൊ ചൂടാ, ഇവിടെ തണുപ്പും, ആലിയും നൗഷുക്കയും കൈ കോർത്ത് പിടിച്ച് ഒട്ടി നടക്കുന്നുണ്ട്, ഞമ്മളെ കെട്ടിയോനാണെങ്കിൽ ആലുവ കടപ്പുറത്ത് കണ്ട പരിചയം പോലുമില്ലാതെയാ നടക്കുന്നത്, ഞങ്ങളെ നടത്തം കണ്ടാൽ ആരെങ്കിലും പറയോ ഹണിമൂണിന് വന്നതാണെന്ന്, എവടെ,, ഞങ്ങളെ പിക്കെയ്യാൻ കലിപ്പന്റെ ഏതോ ഒരു പരിചയക്കാരൻ വന്നിരുന്നു, കലിപ്പൻ അയാളോടും സംസാരിച്ച് നിൽക്കാ,, നൗഷുക്കയും ആലിയും സെൽഫി എടുക്കുന്ന തിരക്കിലാ,, ഞമ്മക്ക് പിന്നെ വെറെ പണി ഒന്നും ഇല്ലാത്തത് കൊണ്ട് അവിടെ ഉളള മൊഞ്ചമ്മാരെയും മൊഞ്ചത്തിമാരെയും നോക്കി നിന്നു, "റിയ ഫാത്തിമ " ഞമ്മള് വായിനോക്കി നിന്നപ്പോ ദാണ്ടേ ആരോ വിളിക്കുന്നു, ഈ ദുബായിലും നമ്മള് ഫെയ്മസായോന്നും ചിന്തിച്ച് നാല് ഭാഗത്തും നോക്കിയപ്പോ ദാണ്ടേ നിൽക്കുന്നു ഫ്ലയ്റ്റില് കണ്ട മൊഞ്ചൻ, "അല്ല, താനെന്താ ഇവിടെ നിൽക്കുന്നത്, ഒറ്റക്കാണോ വന്നത്, ഞാൻ ട്രോപ്പ് ചെയ്യണോ?" "ഏയ് ഞാനൊറ്റക്കല്ല എന്റെ കൂടെ ആളുണ്ട്" ന്നും പറഞ്ഞ് ഞാൻ കലിപ്പനെ നോക്കിയപ്പോ ചെക്കൽ കലിപ്പില് പല്ലിറുമ്പി എന്നെയും നോക്കി നിൽക്കുന്നു, അള്ളോഹ് ഇന്റെ കാര്യം തീരുമാനമായി,, മിക്കവാറും ഓൻ ഇന്നെ പൊരിച്ച് തിന്നും ഉറപ്പാ,, ...... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story