My Dear Hubby: ഭാഗം 16

my dear hubby

രചന: Nishana
 

"ഏയ് ഞാനൊറ്റക്കല്ല എന്റെ കൂടെ ആളുണ്ട്" ന്നും പറഞ്ഞ് ഞാൻ കലിപ്പനെ നോക്കിയപ്പോ ചെക്കൽ കലിപ്പില് പല്ലിറുമ്പി എന്നെയും നോക്കി നിൽക്കുന്നു, അള്ളോഹ് ഇന്റെ കാര്യം തീരുമാനമായി,, മിക്കവാറും ഓൻ ഇന്നെ പൊരിച്ച് തിന്നും ഉറപ്പാ,, "ഹേയ് റിയ,, എന്ത് പറ്റി" അയാൾ എന്റെ നേരെ കൈ വീശി കാണിച്ച് ചോദിച്ചപ്പോ കലിപ്പനിൽ നിന്നും നോട്ടം തെറ്റിച്ച് അവനെ നോക്കി "എനിക്ക് കുഴപ്പമൊന്നും ഇല്ല, ഇയാള് പൊക്കോ, എനിക്ക് പോകാനുളള വണ്ടി എത്തീട്ടുണ്ട്" "ഓക്കെ ബായ്, ഇത് പോലെ വല്ലയിടത്തും വെച്ച് കാണാം,, ആ പിന്നെ,, എന്റെ പേര് നദീർ എന്നാട്ടോ,, ഇയാള് എന്നൊന്നും വിളിക്കണ്ട," ഓൻ സൈറ്റ് അടിച്ചോണ്ട് അവിടുന്ന് പോയപ്പോ ഞാൻ കലിപ്പനെ നോക്കി, യാ ഹുദാ,, വേണ്ടായിരുന്നു, നോക്കണ്ടായിരുന്നു, ഞമ്മള് മെല്ലെ കാറിനടുത്തേക്ക് ചെന്നു, "കണ്ടവന്മാരോടൊക്കെ കിന്നരിച്ച് കഴിഞ്ഞങ്കിൽ കയറി ഇരിക്കെടി,," കലിപ്പൻ പറയുന്നത് കേട്ടപ്പോ ദേഷ്യംവന്നു, കൊരങ്ങന് ഇത് വരെ ഒരു മൈന്റും ഇല്ലായിരുന്നു എന്നിട്ട് ഇപ്പൊ കണ്ടില്ലേ,, "എന്താടി ഉണ്ടക്കണ്ണീ,, നോക്കിപ്പേടിപ്പിക്കാണോ? " "ഉണ്ടക്കണ്ണി നിന്റെ കെട്ടിയോള്,," "ആ പോത്തിനെ തന്നെയാ വിളിച്ചത് പോത്തേ,," "നീ പോടാ എരുമേ,," "നീ പോടി മരമാക്രി,," "കാട്ടുപോത്തേ,," "കാട്ട് പോത്ത് നിന്റെ കുഞ്ഞമ്മ"

"എന്റെ കുഞ്ഞമ്മനെ പറയുന്നോടാ മരപ്പട്ടി,," "ഒന്ന് നിർത്തുന്നുണ്ടോ രണ്ടും" നൗഷുക്ക ഒച്ചവെച്ചതും ഞങ്ങള് സൈലന്റായി, "എന്താ അസി നിനക്ക് തീരെ ബോധം ഇല്ലെ,, ഇത് നമ്മുടെ നാടല്ല ദുബായ് ആണ്, അതികം വിളച്ചിലെടുത്താൻ രണ്ടും ജയിലിൽ കിടന്ന് ഹണിമൂൺ ആഘോശിക്കേണ്ടി വരും" നൗഷുക്ക ചൂടായപ്പൊ ഞമ്മള് കലിപ്പനെ കൊഞ്ഞനം കുത്തി ദേഷ്യത്തോടെ വണ്ടിയിൽ കയറി ഇരുന്നു, അല്ല ശരിക്കും ഈ ചെക്കൻ എന്നോട് ദേഷ്യപ്പെട്ടത് എന്തിനാ,, നിങ്ങൾക്ക് ആർക്കെങ്കിലും മനസ്സിലായോ? ഞാൻ നദീറിനോട് സംസാരിച്ചിട്ടാവും, അല്ലാതെ എന്തിനാ ലെ,, കൊച്ചു കള്ളൻ, അപ്പൊ ഉളളിന്റെ ഉളളിൽ നമ്മളോട് എന്തോ ഉണ്ട്, കുശുമ്പൻ എന്നാ പിന്നെ അതങ്ങ് തുറന്ന് പറഞ്ഞൂടെ,, നോക്കിക്കോ ഇവിടുന്ന് തിരിച്ച് പോകുന്നതിന് മുമ്പ് നിന്റെ കാര്യത്തിൽ ഞാൻ തീരുമാനമുണ്ടാക്കും, എന്നിട്ട് നിന്നെക്കൊണ്ട് ക്ഷ ഞ്ഞ വരപ്പിക്കും, അതിന് ഇനി അതികസമയമില്ല, ഇപ്പൊ നിങ്ങള് ചിന്തിക്കുന്നുണ്ടാവും അതിന് എനിക്ക് കലിപ്പനോട് മുഹബ്ബത്തുണ്ടോന്ന് ലെ,, കലിപ്പനോട് വഴക്കിട്ട് വഴക്കിട്ട് ഞമ്മക്ക് ഓനോട് ചെറിയ മുഹബ്ബത്തൊക്കെ തുടങ്ങീട്ടുണ്ട്,🙈 പക്ഷേ ആ കൊരങ്ങനോട് അതും പറഞ്ഞ് അങ്ങ് ചെന്നാ മതി, പിന്നെ എന്നെ ചുമരിൽ നിന്നും വടിച്ചെടുക്കേണ്ടി വരും,

ഇതൊക്കെ എവിടെ ചെന്നാ അവസാനിക്കാന്ന് അളളാക്ക് അറിയാം,, ************ ശരിക്കും ഞാൻ എന്തിനാ അവളോട് ദേഷ്യം കാണിച്ചത്, എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല, ഞങ്ങൾക്ക് പോകാനുളള വണ്ടിയുമായി ഹമീദ്ക്ക വന്നപ്പോ മുപ്പരോട് സംസാരിച്ച് നിൽക്കുമ്പോഴാണ് മാക്രി ആരോടോ സംസാരിക്കുന്നത് കണ്ടത്, എന്ത് കൊണ്ടാന്ന് അറിയില്ല, അത് കണ്ടപ്പോ എന്റെ രക്തം തിളക്കാൻ തുടങ്ങി, എന്താ ഇതിനൊക്കെ അർത്ഥം റബ്ബേ,, അവൾ കൂടെ ഉണ്ടെങ്കിൽ എന്റെ ലക്ഷ്യം മറന്ന് പോകുമെന്ന് പേടിച്ചിട്ടാ അവളോട് അകലം പാലിച്ചത്, പക്ഷേ,, അവളോട് അകലും തോറും കൂടുതൽ അടുക്കുകയാണെന്നാ തോന്നുന്നത്, എന്ത് തന്നെ ആയാലും ശരി, ഫിദയാണ് എന്റെ ലക്ഷ്യം, അവളെ എത്രയും പെട്ടെന്ന് കണ്ടെത്തണം, എന്നിട്ട് അവൾക്ക് കൊടുത്ത വാക്ക് പാലിക്കണം, ഹമീദ്ക്ക് ഞങ്ങളെ ഒരു ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ട് പോയി, അവിടുന്ന് ഫുഡും കഴിച്ച് നേരെ ഫ്ലാറ്റിലേക്ക് പോയി, അപ്പോഴെക്ക് ഇരുട്ടിയിരുന്നു, ഫ്ലാറ്റിലെത്തിയതും മാക്രി ഫ്രഷാവാതെ തന്നെ കിടന്നു, ഞാൻ പിന്നെ ഫ്രഷായി വന്ന് സോഫയിൽ പോയി കിടന്നു, അല്ലെങ്കിൽ പെണ്ണ് വീണ്ടും എന്റെ നെഞ്ചത്ത് കേറികിടന്ന് ഞമ്മളെ കണ്ട്രോള് കളയും,😉 പിന്നെ ലക്ഷ്യവും വാക്കും ഞാനങ് മറന്ന് പോയാലോ? സൂക്ഷിച്ചാൽ ദുഃക്കിക്കണ്ടാന്നല്ലേ,, **********

രാവിലെ തന്നെ ഹമീദ്ക്ക ഹാജരായി, ഞങ്ങള് നാല് പേരും നല്ലൊരു ഹോട്ടലിൽ കയറി നാസ്തയും കഴിച്ച് കറങ്ങാനിറങ്ങി, ഞമ്മള് നൗഷുക്കാനെ കലിപ്പന്റെ അടുത്തേക്ക് തട്ടി ആലിന്റെ കൂടെ കൂടി, അല്ലെങ്കിൽ ഞാനും കലിപ്പനും കൂടി വഴക്ക് കൂടി ഹണിമൂണ് ജയിലിൽ ആഘോശിക്കേണ്ടി വരും😂 നൗഷുക്ക നമ്മക്ക് കണ്ണുരുട്ടി കാണിച്ച് തന്നെങ്കിലും മൈന്റാൻ പോയില്ല, വെറുതെ വഴക്കിട്ട് എൻജോയ് ചെയ്ത് നടന്നിരുന്ന ഈ കുഞ്ഞാടിനെ ഹണിമൂണെന്നും പറഞ്ഞ് കൊണ്ട് വന്നാ ഇങ്ങനെ ഒക്കെ ഇരിക്കും, പാർക്കിലും ബീച്ചിലും ഒക്കെ കറങ്ങി ഏതായാലും പൊളിച്ചു, നൗഷുക്ക തിരിച്ച് പോകാന്ന് പറഞ്ഞെങ്കിലും ഞാനും കലിപ്പനും സമ്മതിച്ചില്ല, അവർക്ക് മുറിയിലേക്ക് പോയിട്ട് പലപണിയും ഉണ്ടാകും പക്ഷേ ഞങ്ങൾക്ക് വഴക്ക് കൂടല്ലാതെ വെറെ പ്രത്യേഗിച്ച് പണിയൊന്നുമില്ലല്ലോ😜 അന്നത്തെ കറക്കമൊക്കെ കഴിഞ്ഞ് ഞങ്ങള് ചിന്ന ഷോപ്പിങിന് മാളിൽ കയറി, അകത്ത് കയറിയതും ആലി ഒരു പോക്ക് പോകുന്നതും എന്തൊക്കെയോ വലിച്ച് വാരി എടുക്കുന്നുണ്ട്, നൗഷുക്കയാണെങ്കിൽ അതൊക്കെ കണ്ട് വായും പൊളിച്ച് തലയിൽ കൈ വെച്ച് നിൽക്കാ, ഞമ്മക്ക് പിന്നെ ഷോപ്പിങിന് വല്യ താൽപര്യമില്ലെങ്കിലും ചെറുതായി എന്തെങ്കിലുമൊക്കെ എടുക്കാമെന്ന് കരുതി നോക്കി നടന്നു,,

മോൽപ്പോട്ടും നോക്കി നടക്കുന്നതിനിടയിൽ ആരെയോ കൂട്ടിയിടിച്ചതും ഒരു സോറി പറഞ്ഞ് തിരിഞ്ഞ് നടന്നു, പെട്ടെന്ന് എന്തോ ഓർത്ത പോലെ ഞാൻ അവിടെ തന്നെ നിന്ന് എന്നെ ഇടിച്ചയാളെ ഒന്ന് നോക്കി, എന്റെ കിളി കൂടും കുടുക്കയും എടുത്ത് എങ്ങോട്ടോ പറന്ന് പോയി, "ബോബാ,,, നീ,," "മോളീ,, നീ എന്താ ടി ഇവിടെ,," ഇങ്ങക്ക് സംഭവം മനസ്സിലായില്ലല്ലോ? ഇത് ഞമ്മളെ ചങ്കിന്റെ ചങ്കായ കരളിന്റെ കശ്ണമായ ബോബൻ ബാസി, ഞങ്ങളെ കൂട്ട് കെട്ടും ലോക ചളിയും സ്വഭാവവും ഒക്കെ കണ്ടിട്ട് ഞമ്മളെ ഫ്രണ്ട്സാണ് ഞങ്ങൾക്ക് ബോബനും മോളിയും എന്ന ആ പേര് സമ്മാനിച്ചത്, മൂപ്പരെയും എന്റെയും കൂട്ട് കെട്ടാണ് ഞാനിന്ന് കലിപ്പന്റെ കൂടെ അനുഭവിക്കുന്ന എല്ലാ ദുരിതത്തിനും കാരണം,😧 ആരും എങ്ങനെന്ന് ചിന്തിച്ച് തലപുണ്ണാക്കണ്ട, ബോബന്റെ കൂട്ടുകാരനാണ് റാഫിക്ക, ബോബന്റെ കൂടെ വന്ന് വന്ന് ഞമ്മളെ കൂടെ ഉണ്ടായിരുന്ന നാഫിനെ വളച്ച് വീട്ടിലെ മതില് ചാടിച്ച് കക്ഷി കൊണ്ട് പോയി, ഇപ്പൊ നിങ്ങക്ക് ഏകദേശം തിരിഞ്ഞില്ലേ,, ബാക്കി വഴിയെ തിരിഞ്ഞോളും, "ടി,, മോളി നീ എന്താ സ്വപ്നം കാണാണോ? ഞാൻ ചോദിക്കുന്നതൊന്നും കേൾക്കുന്നില്ലേ,,?" "ഏ,,ഹ്,, നീ എന്താ ചോദിച്ചത് ബോബാ,," "ടി മോളി,, നിനക്ക് ഇപ്പഴും ഒരു മാറ്റവും ഇല്ല ലെ,, അന്തവും കുന്തവും ഒന്നും തന്നെ ഇല്ല,"

ആ പറഞ്ഞത് ഞമ്മക്ക് തീരെ പുടിച്ചില്ല, അതിന്റെ ദേഷ്യത്തില് ഞമ്മള് ഓന്റെ തലമുടിയും താടിയും പിടിച്ച് വലിച്ചു, "ആഹ്,, ടി മോളീ,, സോറി, ഞാൻ അറിയാതെ പറഞ്ഞതാ എന്റെ മുടി വിട്,," കണ്ടില്ലേ ഇത്രയെ ഒളളൂ ഓനെ ഒതുക്കാൻ, എന്തും ഓൻ സഹിക്കും പക്ഷേ പശു നക്കിയപോലെ ഉളള ഓന്റെ മുടിയിൽ തൊട്ടാൻ വിവര മറിയും, പിന്നെ ഞാനായത് കൊണ്ട് കുഴപ്പമില്ല😉 "ടി,, മോളി,, നീ എങ്ങനെ ഇവിടെ എത്തി" മുടി ഒതുക്കുന്നതിനിടയിൽ ഓൻ ചോദിച്ചു "ഞാൻ പ്ലയ്നിൽ കയറിയാ എത്തിയത്," "പോടി ചളിയടിക്കാതെ,, സത്യം പറഞ്ഞോ നീ റാഫിനെ പൊക്കാൻ വീട്ടുകാരെയും കൂട്ടി വന്നതല്ലേ,," "എന്തിന്,, ഒന്ന് പോടപ്പാ,, ഞാൻ ഹണിമൂണ് ആഘോശിക്കാൻ വന്നതാ,,," "ഹഹഹഹ,,, എടി നീ ഇങ്ങനെ തമാശ പറയല്ലേ,, ഹഹഹഹ എനിക്ക് ചിരിക്കാൻ വയ്യേ,," "പോടാ കാട്ടുപോത്തേ,, " ഞമ്മള് മുഖം വീർപ്പിച്ച് നിന്നതും ബോബൻ ഞമ്മളെ തോളിലുടെ കയ്യിട്ടു, "അല്ല മോളി,, എന്നിട്ട് നീ ഒറ്റക്കാണോ ഹണിമൂണിന് വന്നത്" കൊരങ്ങൻ ചിരി കടിച്ച് പിടിച്ച് ചോദിച്ചു,

"പോടാ തെണ്ടി,, ഞാൻ ഒറ്റക്കല്ല എന്റെ കൂടെ ദാ അവരും ഉണ്ട് " ന്നും പറഞ്ഞ് പിറകിലേക്ക് ചൂണ്ടിക്കാണിച്ച് നോക്കിയപ്പോ അവിടെ ഞമ്മളെ കൂടെ ഉണ്ടായിരുന്ന മൂന്നിന്റെയും പൊടി പോലും കാണാനില്ല, "അവരൊക്കെ എവിടെ പോയി" ഞമ്മള് നാല് ഭാഗത്തും അവരെ നോക്കി എവടെ,,, കാണുന്നില്ല, ഇനി എന്നെ ഇവിടെ ഒഴിവാക്കി മുങ്ങിയോ മൂന്നും,, ന്നും ചിന്തിച്ച് നിൽക്കുമ്പോഴുണ്ട് ആ കൊരങ്ങൻ ബോബൻ നിന്നും കിടന്നും മറിഞ്ഞും ചിരിക്കാ,, 😡 ദേഷ്യത്തോടെ ഞാൻ ഓന്റെ കഴുത്തിന് പിടിക്കാൻ ചെന്നതു ഒരു നിലവിളി കേട്ട് സ്റ്റക്കായി നിന്നു, ഇത് ഇപ്പൊ എവിടുന്നാ,, നല്ല പരിചയമുളള ശബ്ദമാണല്ലോന്നും ചിന്തിച്ച് നിന്നു, "റബ്ബേ,, ഇന്റെ റാഫി,," ന്നും പറഞ്ഞ് ബോബൻ ശബ്ദം കേട്ട ഭാഗത്തെക്ക് ഓടിയപ്പൊ ഞാനും പിറകെ ഓടി,, അവിടെ ചെന്നപ്പോ കണ്ട കാഴ്ച്ച,,, എന്റെ കണ്ണ് രണ്ടും പുറത്തേക്ക് ചാടി,,..... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story