My Dear Hubby: ഭാഗം 17

my dear hubby

രചന: Nishana
 

"റബ്ബേ,, ഇന്റെ റാഫി,," ന്നും പറഞ്ഞ് ബോബൻ ശബ്ദം കേട്ട ഭാഗത്തെക്ക് ഓടിയപ്പൊ ഞാനും പിറകെ ഓടി,, അവിടെ ചെന്നപ്പോ കണ്ട കാഴ്ച്ച,,, എന്റെ കണ്ണ് രണ്ടും പുറത്തേക്ക് ചാടി,, കലിപ്പനും നൗഷുക്കയും ഞമ്മളെ റാഫിക്കാനെ ഇട്ട് നല്ലോണം പൂശുന്നുണ്ട്,, അവര് എന്തിനാ റാഫിക്കാനെ അടിക്കുന്നത്? യാ ഹുദാ,,, നാഫിയെ റാഫിക്ക ഇറക്കി കൊണ്ട് പോയത് അവര് അറിഞ്ഞ് കാണും അതായിരിക്കും കാരണം, അതെ അത് തന്നെ കാര്യം,, കലിപ്പന് എന്നെ കെട്ടിയതിന്റെ ദേഷ്യം മുഴുവൻ റാഫിക്കാനോട് തീർക്കാണ്, ഞാൻ ബോബനെ നോക്കിയപ്പോ ഓനുണ്ട് വായും പൊളിച്ച് നിൽക്കുന്നു, അല്ലെങ്കിലു ഓനെ നോക്കി നിന്നിട്ട് കാര്യമില്ല, അടി കണ്ടാൽ കണ്ടം വഴി ഓടി ഒളിക്കുന്ന ടീമാണ്, ഞാൻ തന്നെ എന്തെങ്കിലും ചെയ്യേണ്ടി വരും, ഞമ്മള് ഓടിച്ചെന്ന് കലിപ്പനിം നൗഷുക്കാനിം മാറ്റി നിർത്താൻ നോക്കി,, എവടെ,, അവറ്റകള് എന്നെ തളളി മാറ്റി വീണ്ടും മൂപ്പരെ പഞ്ഞിക്കിടാ,, റാഫിക്കാന്റെ രോധനം കേട്ടിട്ടാണെങ്കിൽ സഹിക്കുന്നില്ല, പാവം😫 ഞമ്മള് ആലിനോട് ഒന്ന് ഹെൽപ്പ് ചെയ്യാൻ പറഞ്ഞതും അവള് നൗഷുക്കാനെ പിടിച്ച് മാറ്റി, ഇനിയുളളത് കലിപ്പനാണ് ഓനെ ഞമ്മള് പിടിച്ച് മാറ്റാൻ ചെന്നതും എന്നെ തളളിമാറ്റി ഓൻ വീണ്ടും ഇടി തുടങ്ങി,, ഓന്റെ ഇടി ഒക്കെ കഴിയുമ്പോഴെക്ക് റാഫിക്ക വടിയാവും, ഇന്റെ നാഫി വിധവയുമാവും, പിന്നെ ഒന്നും നോക്കീല,, സർവ്വ ശക്തിയുമെടുത്ത് കലിപ്പനെ ഒറ്റത്തളളങ് വെച്ച് കൊടുത്തു. ഹല്ല പിന്നെ,,😏

പക്ഷേ പണി പാളി മക്കളേ,,, ആ തളളലിന് കുറച്ച് ഊക്ക് കൂടി ചുമരിൽ ചെന്നിടിച്ച് ചെക്കൻ സ്റ്റിക്കറായി, യാ ഹുദാ,, ചെക്കന്റെ മരമോന്ത ഒന്ന് കാണണം, നന്നായി വേദനിട്ടുണ്ടെന്ന് തോന്നുന്നു, മിക്കവാറും ഓൻ ഇന്റെ മയ്യത്ത് എടുക്കും, ഇവിടുന്ന് എസ്കേപ്പാവാന്ന് വച്ചാൽ പരിചയമില്ലാത്ത സ്ഥലവും, പക്ഷേ എസ്കേപ്പാവാതിരുന്നാൽ ഓൻ ഇന്നെ നേരിട്ട് പരലോകത്ത്ക്ക് അയക്കും, എങ്ങോട്ട് പോകും,വലത്തോട്ടോ ഇടത്തോട്ടോ? വലത്തോട്ട് പോകാം ലെ, അല്ലെങ്കിൽ വേണ്ട ഇടത്തോട്ട് പോകാം,, അതായിരിക്കും കുറച്ചൂടെ നല്ലത്, പക്ഷേ,, ഇടത്തോട്ട് പോയാൽ ഓൻ എന്നെ പെട്ടെന്ന് പിടിക്കൂലെ,, അത് കൊണ്ട് വലത്തോട്ട് തന്നെ പോകാം,, അങ്ങനെ ഞമ്മള് വലത്തോട്ട് തിരിഞ്ഞ് ഓടാൻ തുനിഞ്ഞപ്പോഴെക്കും കലിപ്പൻ ഞമ്മളെ കൈ പിടിച്ച് വലിച്ചു, ഹൈ,,,, ഈ ചെക്കനെന്തിനാ എപ്പഴും ഞമ്മളെ കൈ പിടിച്ച് വലിക്കുന്നത്, എപ്പഴാണാവോ ഞമ്മളെ കൈ വേറിട്ട് പോരുന്നത് അത് വരെ ഉണ്ടാവും ഓന്റെ വലി, കൊരങ്ങന് കാലി പിടിച്ച് വലിച്ചൂടെ,, അള്ളോഹ് മാണ്ട,, കാല് പിടിച്ച് വലിച്ചാ ഞമ്മള് മൂക്കും കുത്തി വീഴുലെ,, തൽക്കാലം കൈ തന്നെ പിടിച്ചോട്ടെ,, 😤 "എന്താടി മാക്രി, ഭയങ്കര ആലോചനയിലാണല്ലോ? ഇനി എന്നെ എങ്ങനെ തളളി മാറ്റുംന്ന് ആലോചിക്കാണോ? " അതും ചോദിച്ചോണ്ട് ഓൻ എന്റെ കൈ പിടിച്ച് തിരിച്ചു, അളളാഹ്,,, ഞമ്മള് സ്വർഗവും നരഗവും ഒരുമിച്ച് കണ്ടു മക്കളേ,,, "ടാ,,, കലിപ്പ തെണ്ടി,,, എന്റെ കയ്യിൽന്ന് വിടെടാ,,"

ഞമ്മള് ഓന്റെ നെഞ്ചിനിട്ട് ഇടിച്ചിട്ട് വിടാൻ പറഞ്ഞതും പഹയൻ ആ കയ്യും പിടിച്ച് വെച്ചു എന്നിട്ട് ഇനി നീ എന്നാ പണ്ണുവെ ന്നുളള ഭാവത്തോടെ എന്നെ നോക്ക കാട്ടുപോത്ത്, രണ്ട് കയ്യും ഓൻ പിടിച്ച് വെച്ചു, ഇനിയുളളത് കാലാണ്,, കാലെ,, ഇനി നീ തന്നെ ശരണം ന്നും മനസ്സില് കരുതി കൊടുത്തു ഒരു ചവിട്ട്,, "അള്ളോയ് ന്റെ ഉമ്മാ,,," ന്നും വിളിച്ച് ചെക്കൻ ഒറ്റക്കാലിൽ തുളളുന്നുണ്ട്, പക്ഷേ ഞമ്മക്ക് രക്ഷപ്പെടാൻ പറ്റിയില്ല, പഹയൻ ഒരു കയ്യിലെ പിടി വിട്ട് മറ്റേ കൈ കൊണ്ട് മുറുക്കി പിടിച്ചിരിക്കാ,, ഹംക്ക് "ടാ കൊരങ്ങൻ കലിപ്പാ,, മര്യാദക്ക് എന്റെ കയ്യിൽന്ന് വിട്ടോ,, അല്ലെങ്കിൽ,," "അല്ലെങ്കിൽ നീ എന്നെ എന്ത് ചെയ്യും" "ഞാൻ നിലവിളിക്കും" "No problem " ആഹാ,, അങ്ങനെ ആണല്ലേ,, നിനക്ക് പ്രോബ്ലമുണ്ടോ ഇല്ലയോന്ന് ഞാൻ നോക്കട്ടേ,, "ഉമ്മാ,,,,, ഉപ്പാ,,,, ഈ കലിപ്പന്റെ കയ്യിൽന്ന് എന്നെ രക്ഷിക്കണേ,,," ഞമ്മള് തൊണ്ട പൊട്ടി വിളിച്ച് കാറാൻ തുടങ്ങിയതും കലിപ്പൻ എന്റെ വാ പൊത്തിപ്പിടിച്ച് പുഛിച്ച് ചിരിക്കുന്നുണ്ട്, പച്ചെങ്കി,, ഞമ്മളാരാ മോള്, ഓന്റെ കയ്യിനൊരു കടി കൊടുത്ത് ഓടാൻ നോക്കിയതും ഓൻ ഞമ്മളെ ഷാളിൽ പിടിച്ച് ഒറ്റ വലി,, ഞമ്മള് ഓന്റെ മേലേക്ക് വീണതും ബാലന്‍സ് കിട്ടാതെ ഓൻ എന്നെയും കൊണ്ട് നിലത്തേക്കും വീണു, ഹഹഹഹ ഇപ്പൊ എന്തൊരു സമാധാനം,, തൊരപ്പൻ ഞമ്മളെ കൈ പിടിച്ച് കുറെ തിരിച്ചതല്ലെ,, ഇപ്പൊ ഓന്റെ ഊരപ്പെട്ടിന്റെ കാര്യം തീരുമാനമായിട്ടുണ്ടികും😂 ഞാൻ ഓന്റെ മരമോന്തമ്മ്ക്ക് ഒന്ന് നോക്കി മക്കളേ,,,

അളളാഹ്,, ചെക്കൻ അനുരാഗത്തിന്റെ നോട്ടം നോക്കി വെറുപ്പിച്ചോണ്ടിരിക്കാ,, ശ്ശൊ നാണം വരുന്നുണ്ട് 🙈 വെറുപ്പിക്കലിന് പിന്നെ ഞമ്മളും മോശമല്ലാത്തത് കൊണ്ട് തിരിച്ച് അതിനേക്കാൻ നല്ല രീതിയിൽ നോക്കിക്കൊടുത്തു,,ഹരേ വാ,,,എന്നാ റൊമാന്റിക് സീനാന്നോ,,! "ഹ്മ്മമ്" ആരുടെയോ മുക്കലും മൂളലും കേട്ടപ്പോഴാണ് ബോധം വന്നത്, ഞമ്മള് അപ്പൊ തന്നെ ചാടി എണീക്കാൻ നോക്കിയതും അതിനേക്കാൾ സ്പീഡിൽ കലിപ്പന്റെ നെഞ്ചത്തേക്ക് ഞമ്മള് വീണു, അതെ സ്പീഡിൽ ഞമ്മളെ അധരങ്ങൾ ഓന്റെ കവിളിൽ ചെറുതായി ടച്ച് ചെയ്തു,😘 അള്ളോഹ്,,, എന്താപ്പോ ഇവിടെ സംഭവിച്ചത്,, കിസ്സോ? അതും കലിപ്പനെ,, ശ്ശൊ,, ചെക്കനെ നോക്കിയപ്പോ ഓന്റെ ഉണ്ടക്കണ്ണ് പുറത്തേക്ക് തളളി കവിളിൽ കൈ വെച്ച് വായും പൊളിച്ച് കിടക്കാ,, കൊച്ചു കളളൻ ഓസിക്ക് കിസ്സൊക്കെ വാങ്ങി കിടക്കുന്നത് കണ്ടില്ലേ,,😂 ഞമ്മള് വേഗം പൊടിയും തട്ടി എണീക്കാൻ നോക്കുമ്പോഴാണ് വീഴാനുളള കാരണം മനസ്സിലായത്, ഞമ്മളെ ഷാള് ഓന്റെ കയ്യിലാണ്, ഞാൻ വേഗം ഷാള് വാങ്ങി എണീറ്റ് എല്ലാവർക്കും നന്നായി ഇളിച്ച് കൊടുത്തു, 😁 റാഫിക്കയും ബോബനും വായും പൊളിച്ച് എന്നെയും കലിപ്പനെയും മാറി മാറി നോക്കുന്നുണ്ട്, നൗഷുക്കയും ആലിയും ഇതൊക്കെ ഞങ്ങള് കുറെ കണ്ടതാന്നുളള ഭാവത്തോടെ നിൽക്കാ,, ***********

അള്ളാഹ്,,, എന്താപ്പോ സംഭവിച്ചത്,, അറിയാതെ ഒരു കിസ്സ് കിട്ടിയപ്പോഴെ ഞാൻ ഫ്ലാറ്റായി മക്കളേ,,, ഞാൻ കവിളിൽ കൈ വെച്ച് മാക്രിയെ തന്നെ നോക്കി നിന്നു, ശ്ശൊ എന്നാലും ഇങ്ങനെ ഒരു കിസ്സ് തീരെ പ്രതീക്ഷിച്ചതെ ഇല്ല, "എന്താടാ ഒരു കിസ്സ് കിട്ടിയപ്പോഴെ നീ ഫ്ലാറ്റായിപ്പോയോ,, അപ്പൊ പിന്നെ ബാക്കി കൂടി കിട്ടുമ്പോ നിന്റെ അവസ്ഥ എന്താവും" നൗഷു പതിയെ എന്നോട് പറഞ്ഞതും ഓന്റെ നടുപുറം ഞാൻ പളളിപ്പുറമാക്കി കൊടുത്തു, അതോടെ ചെക്കൻ ഡീസന്റായി. "മോളീ,, നീ,, നീ എന്താ ഇവിടെ,," റാഫി ചോദിക്കുന്നത് കേട്ട് ഏതാ ആ മോളീന്നറിയാൻ ഞാൻ ചുറ്റും നോക്കി. "റാഫി,, അത് ഉണ്ടല്ലോ,, ഇവള് ഹണിമൂണിന് വന്നതാണെന്ന്" ബാസി റാഫിന്റെ തോളിൽ കയ്യിട്ട് മാക്രിയെ നോക്കി പറഞ്ഞു, ഞാൻ നൗഷൂനോട് എന്താ സംഭവംന്ന് ചോദിച്ചപ്പോ ഓൻ കൈ മലർത്തിക്കാണിച്ചു, മാക്രിയെ നോക്കിയപ്പോ പുളിങ്ങ തിന്ന ചിരിയും ചിരിച്ചോണ്ട് നിൽക്കാ,,, ഇവളെയാണോ മോളീന്ന് വിളിച്ചത്, ഇവര് തമ്മിൽ എങ്ങനെയാ പരിചയം,,! "ഹണിമൂണ് ആഘോശിക്കാൻ നിന്റെ കല്ല്യാണം എപ്പഴാ കഴിഞ്ഞത്?" റാഫി "അല്ലെങ്കിലും എട്ടും പൊട്ടും തിരിയാത്ത നിന്നെ ഒക്കെ ആരാ പിടിച്ച് കെട്ടിച്ചതെന്നാ എനിക്ക് മനസ്സിലാവാത്തത്,,?" ബാസി അത് പോയറ്റ്, അപ്പൊ അവർക്കും അറിയാം,,,

ഇതിന് വിവരും വിദ്യഭ്യാസവും ഇല്ലാന്ന്, "ഏതാണാവോ ആ ഹതഭാഗ്യവാൻ" റാഫി തലയിൽ കൈ വെച്ച് പറഞ്ഞു അവര് പറയുന്നത് കേട്ടിട്ട് മാക്രിന്റെ മുഖം ചുമക്കുന്നുണ്ട്, ഞാനും ആലിയും നൗഷൂടെ ചിരി അടക്കാൻ പാട് പെടായിരുന്നു, ************ കൊരങ്ങമ്മാര് എനിക്കിട്ട് നല്ലോണം താങ്ങുന്നുണ്ട്,, ബ്ലടീ തെണ്ടീസ്😏 എന്റെ മാവും പൂക്കും, നോക്കിക്കൊ. എല്ലാരും ചിരി അടക്കാൻ പാട് പെടുന്നുണ്ടെന്ന് കണ്ടാലറിയാം, അത് പിന്നെ പൊട്ടിച്ചിരിയാവാൻ അതിക സമയം വേണ്ടി വന്നില്ല, അതിന് തുടക്കം കുറിച്ചതോ ബോബനും, എല്ലാംകൂടി ആകെ ഭ്രാന്ത് പിടിക്കുന്നപോലെ,, എല്ലാവരൂടെ എന്നെ കളിയാക്കി ചിരിക്കുന്നത് കൊണ്ടാവും എന്റെ കണ്ണൊക്കെ നിറയാൻ തുടങ്ങി, ഇനിയും പിടിച്ച് നിൽക്കാൻ കഴിയില്ലാന്ന് തോന്നിയപ്പോ ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്നു, എന്നാലും എല്ലാവരും എന്നെ കളിയാക്കിയില്ലേ,, ബോബൻ എന്നെ എത്ര കളിയാക്കിയാലും മറ്റുളളവർ എന്നെ കളിയാക്കുന്നത് അവന് ഇഷ്ടമില്ലായിരുന്നു, ആ അവനാ ഇന്ന് എല്ലാവരൂടെയും കൂടെ എന്നെ കളിയാക്കിയത് ഓർക്കും തോറും സങ്കടം തോന്നാ,, അല്ലേലും നാഫി വീട് വിട്ട് പോയതോടെ എല്ലാം തീര്‍ന്നു, നാഫിയുടെയും റാഫിക്കാന്റെയും കൂടെ ബോബും ദുബായിലേക്ക് പോകുമെന്ന് പറഞ്ഞപ്പോ വിശമം തോന്നിയിരുന്നു,

ഒരു ദിവസം പോലും പരസ്പരം സംസാരിക്കാതിരിക്കാൻ ഞങ്ങൾക്ക് കഴിയില്ലായിരുന്നു, ആ ഞങ്ങള് ഒരു മാസത്തിന് ശേഷം കണ്ടു മുട്ടിയതാ,, അത് ഇങ്ങനെയും ആയി,, എന്നാലും റാഫിക്കയാണ് നാഫിനെയും കൊണ്ട് ഒളിച്ചോടിയതെന്ന് കലിപ്പന് എങ്ങനെയായിരിക്കും മനസ്സിലായിട്ടുണ്ടാവാ,, ആ എങ്ങനെലും ആവട്ടെ,, ഛെ, റാഫിക്കാനോട് നാഫിനെ കുറിച്ച് ചോദിക്കാൻ മറന്നല്ലോ,, അവള് ഇപ്പൊ എങ്ങനെ ആയിരിക്കും, കുട്ടിക്കാലം മുതലെ എല്ലാത്തിനും ഞങ്ങൾ ഒന്നിച്ചായിരുന്നു, എനിക്ക് അവൾ മറ്റെന്തിനേക്കാളും പ്രിയപ്പെട്ടതായിരുന്നു, അത് കൊണ്ട് തന്നെ റാഫിക്കാനെ കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുംന്ന് അവൾ പറഞ്ഞപ്പോൾ അന്ന് ആ ഒളിച്ചോട്ടത്തിന് കൂട്ടു നിൽക്കേണ്ടി വന്നത്,, തിരിച്ച് ചെന്ന് റാഫിക്കാനോട് നാഫിയെ കുറിച്ച് ചോദിക്കണം,, അവള് ഹാപ്പി ആയി ഇരുന്നാൽ മതിയായിരുന്നു, തിരിഞ്ഞ് നടക്കാൻ തുനിഞ്ഞപ്പോഴാണ് ഞാനാ സത്യം മനസ്സിലാക്കിയത്, എനിക്ക് വഴി തെറ്റി,, ഇത്രയും വലിയ മാളിൽ ഞാൻ അവരെ എവിടെ ചെന്ന് അന്യേഷിക്കും, അളളാഹ് ഞാൻ ശരിക്കും പെട്ടു ശരീരത്തിലൂടി ഒരു വിറയലായിരുന്നു, കണ്ണ് നിറഞ്ഞു കവിഞ്ഞു, വയറിലൂടെ എന്തോ കാളല് പോലെ,, ഭയം എല്ലാ വിധത്തിലും എന്നെ വേട്ടയാടി *************

ചിരിക്കുന്നതിനിടയിൽ മാക്രിയുടെ മരമോന്ത ഒന്ന് കാണാൻ തിരിഞ്ഞ് നോക്കിയപ്പോ അവളെ അവിടെ കണ്ടില്ല, എല്ലായിടത്തും നോക്കി എവിടെയും ഇല്ല, ഇത്ര പെട്ടെന്ന് അവള് എങ്ങോട്ടാ മാഞ്ഞ് പോയത്, യാ അല്ലാഹ്,, ഒരു പരിചയവും ഇല്ലാത്ത സ്ഥലം, ഈ മാക്രി ഇത് എങ്ങോട്ടാണാവോ പോയത്, പിന്നെ ഒരു ഓട്ടമായിരുന്നു, എങ്ങോട്ടെന്നില്ലാതെ,, അവരൊക്കെ കാര്യമെന്താന്ന് ചോദിക്കുന്നുണ്ട്, അവർക്കൊക്കെ എങ്ങനെ ഒക്കെയൊ മറുപടി കൊടുത്തു, ഞങ്ങള് നാല് പേരും നാല് വഴിക്ക് പോയി, ആലി നൗഷുന്റെ കൂടെയും, എല്ലായിടത്തും അവളെ അന്യേഷിച്ചു കണ്ടില്ല, അവൾക്ക് ആപത്തൊന്നും സംഭവിക്കല്ലേന്ന് പ്രാത്ഥിച്ചോണ്ട് നടന്നു, എന്റെ കണ്ണൊക്കെ നിറയുന്നത് പോലെ,, മനസ്സിന് എന്തോ ഒരു വിങ്ങൽ, സ്വന്തമെന്ന് കരുതിയത് നഷ്ടമായത് പോലെ,, എന്റെ മാക്രിക്ക് ഒന്നും വരുത്തല്ലെ നാഥാ,,..... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story