My Dear Hubby: ഭാഗം 18

my dear hubby

രചന: Nishana
 

എന്റെ മാക്രിക്ക് ഒന്നും വരുത്തല്ലെ,, ഇത്രയും വലിയ മാളിൽ എവിടെയൊക്കെ ചെന്നാ അവളെ അന്യേഷിക്ക, അതും ആലോചിച്ച് നിൽക്കുമ്പോഴാ അവിടെയുളള സെക്യൂരിറ്റിയെ കണ്ടത്, ഞാൻ അദ്ധേഹത്തിന്റെ അരികിലേക്ക് നടന്നു, "ചേട്ടാ,, ദേ ഈ പെൺകുട്ടിയെ ഇവിടെ എങ്ങാനും കണ്ടിരുന്നോ?" അന്ന് എന്റെ കസിന്റെ കല്ല്യാണത്തിന് സഫ്നയെ കാണിക്കാൻ എന്റെ ഫോണിൽ എടുത്ത ഫോട്ടോ അയാൾക്ക് നേരെ നീട്ടി, "ആ,, ഈ കുട്ടി കുറച്ച് മുമ്പ് പുറത്തേക്ക് പോകുന്നത് കണ്ടിരുന്ന ല്ലോ, " അയാൾ പറയുന്നത് കേട്ടതും താങ്ക്സും പറഞ്ഞ് പുറത്തേക്ക് ഒരു ഓട്ടമായിരുന്നു, പക്ഷേ അവിടെയും നിരാശയായിരുന്നു ഫലം, എന്ത് ചെയ്യുമെന്നറിയാതെ ഞാൻ നിലത്ത് മുട്ടുകുത്തി ഇരുന്ന് മുഖം പൊത്തി കരഞ്ഞു, യാ അല്ലാഹ് ഇനി ഒരു പക്ഷെ അവൾക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചിട്ടുണ്ടാവാ? എന്റെ മാക്രിയെ കാത്തോളണേ നാഥാ,, "മോളൂസെ,, ബോള് ഇങ്ങോട്ട് പാസ് ചെയ്യ് വേഗം,," ആ ശബ്ദം കേട്ടതും ഞാൻ ഞെട്ടി എണീറ്റ് ചുറ്റും നോക്കി ഇത് മാക്രിയുടെ ശബ്ദമല്ലേ,, ഞാൻ ചുറ്റുഭാഗത്തൊക്കെയും ഒന്നൂടെ നോക്കി, അപ്പൊ ദാണ്ടേ മാക്രി കുറെ കൊച്ചു കുട്ടികളുടെ കൂടെ ബോള് കൊണ്ട് കളിക്കുന്നു, മനുഷ്യനെ തീ തീറ്റിച്ചിട്ട് അവള് കളിച്ച് രസിക്കാ, ഇതിനെ ഒക്കെ എടുത്ത് വല്ല പൊട്ടക്കിണറ്റിലും കൊണ്ടിടാ വേണ്ടത്,😡

ഫോണെടുത്ത് നൗഷൂനോട് മറ്റുളളവരെയും കൂട്ടി പാർക്കിങ് ഏരിയയിലേക്ക് വരാൻ പറഞ്ഞ് അവളുടെ മുന്നിൽ ചെന്ന് കയ്യുംകെട്ടി നിന്നു, എന്നെ കണ്ടതും അവള് പല്ല് മുഴുവൻ കാണിച്ച് ഇളിച്ച് തന്നു, മുഖം അടക്കി ഒന്നു കൊടുത്താലോന്ന് കരതിയതാ,, പിന്നെ പാവമല്ലേ താങ്ങൂലെങ്കിലോന്ന് കരുതി അങ്ങ് ക്ഷമിച്ചു, "എന്താ കലപ്പാ ഇങ്ങനെ കലിപ്പില് നോക്കുന്നത്, എനിക്ക് നാണം വരുന്നുണ്ട് ട്ടോ "🙈 മുഖം പൊത്തി പിടിച്ചോണ്ട് അവൾ പറഞ്ഞു, "നിന്റെ നാണം ഇന്ന് ഞാൻ ശരിയാക്കി തരാടീ,," ഞാൻ അവളുടെ കൈ പിടിച്ച് വലിച്ച് പാർക്കിങ് ഏരിയയിലേക്ക് നടന്നു, പക്ഷേ പിശാച് എന്നെ പിച്ചാനും മാന്താനും തുടങ്ങിയപ്പൊ പിന്നെ ഒന്നും നോക്കീല പൊക്കിയെടുത്ത് നടന്നു, ഇപ്പൊ മാക്രിയുടെ മരമോന്ത ഒന്ന് കാണണം, കണ്ണൊക്കെ തളളി,, പക്ഷേ കുട്ടി പിശാച് എന്റെ നെഞ്ചിട്ട് കുത്തിക്കൊണ്ടിരിക്കാ,, ഇത് വല്ലാത്തൊരു ജന്മ്മം തന്നെ,, ********** "കൊരങ്ങാ എന്നെ താഴെ ഇറക്കെടാ കലിപ്പൻ തെണ്ടി,,," എവടെ,, നമ്മള് ഓന്റെ നെഞ്ചിനിട്ട് കുറെ ഇടിച്ച് നോക്കി, നോ രക്ഷ,, പാർക്കിങ് ഏരിയയിലെത്തിയതും എന്നെ താഴെ ഇറക്കി,

ഓനുണ്ട് നെഞ്ചും തടവി എന്നെ രൂക്ഷമായി നോക്കുന്നുണ്ട്, "എന്തോന്ന് ഇടിയാടീ,, എന്റെ ഹാർട്ട് പൊട്ടി പോയോന്ന് സംശയമുണ്ട്" "അതിന് ചാൻസില്ല, നിനക്ക് ഹൃദയമുണ്ടായാലല്ലെ പൊട്ടൂ,, അപ്പൊ പിന്നെ അതോർത്ത് മോൻ ടെൻശനാവണ്ട" അതും പറഞ്ഞ് ഞാൻ ചിരിച്ചതും ഓൻ എന്റെ കൈ പിടിച്ച് എന്നെ കറക്കി ഓനോട് ചേർത്ത് നിർത്തി, യാ ഹുദാ,, ന്റെ ഹാർട്ട് ഇടിക്കുന്ന ഒരു ഇടിയേ,, മിക്കവാറും ഇടിച്ച് ഇടിച്ച് അത് പൊട്ടും ഉറപ്പാ, "എന്തു പറ്റി മാക്രി നിന്റെ ഹാർട്ട് പൊട്ടു മെന്ന് തോന്നുന്നുണ്ടോ? " ഞമ്മളെ മനസ്സ് വായിച്ച പോലെ ഓൻ ചോദിച്ചപ്പോ ഇല്ലാന്നുളള രീതിയിൽ തലയാട്ടി, "ഇല്ലേ,, അങ്ങനെ വരാൻ വഴിയില്ലല്ലോ,, ഞാൻ ഒന്നൂടെ ശ്രമിച്ചു നോക്കട്ടേ,," ന്നും പറഞ്ഞ് ഓന്റെ മുഖം എന്റെ മുഖത്തിന് നേരെ കൊണ്ട് വന്നു ഓന്റെ ശ്വാസം എന്റെ മുഖത്ത് പതിക്കാൻ തുടങ്ങിയതും ഞമ്മള് രണ്ട് കണ്ണും ഇറുക്കി അടച്ച് പിടിച്ചു, "അളിയോ,,, ഇവിടെ ഞങ്ങള് കുറച്ച് പേരുണ്ടേ,," നൗഷുക്കാന്റെ ശബ്ദം കേട്ടതും ഞാൻ കണ്ണ് തുറന്നു, നൗഷുക്ക, ആലി, റാഫിക്ക, ബോബൻ, എല്ലാവരൂടെ ഞങ്ങളെ നോക്കി ചിരിക്കാ, കലിപ്പൻ വേഗം എന്നിലെ പിടി വിട്ട് എല്ലാവരെയും നോക്കി മുപ്പത്തി രണ്ട് പല്ലും കാണിച്ച് ഇളിച്ചു, ഞമ്മള് ഓനെ ദേഷ്യത്തോടെ നോക്കി മുഖം തിരിച്ച് ബോബന് നെരെതിരിഞ്ഞ് ഒന്ന് തുറിച്ച് നോക്കി,

അതോടെ ഓന്റെ ചിരി എങ്ങോട്ടോ മാഞ്ഞു പോയി, തെണ്ടി എന്നെ നേരത്തെ കളിയാക്കിയില്ലെ കളള പന്നി, "മോളി,, സോറി ടി,, " ഓൻ ഞമ്മളെ കൈ പിടിച്ച് പറഞ്ഞു, "പോ,, എന്നോട് മിണ്ടണ്ട,, എന്നെ കളിയാക്കിയില്ലെ എട്ടും പൊട്ടും തിരിയില്ലാന്ന് പറഞ്ഞ്,," ഞാനൊന്ന് കരയാൻ നോക്കി, ഛെ ഇതെന്താ കരച്ചില് വരാത്തത്, ആവശ്യം ഉണ്ടെങ്കിൽ അല്ലേലും കണ്ണ് നിറയൂല, അല്ലാത്തപ്പോ ചുമ്മാ ഇങ്ങനെ കണ്ണ് നിറയും, "സോറി ടി,, ഞാൻ ചുമ്മാ തമാശക്ക് പറഞ്ഞതല്ലെ,, ദേ നിന്റെ പിണക്കം മാറ്റാൻ ഞാൻ ഏത്തമിടാം,," ഓൻ എന്റെ മുന്നിൽ വന്ന് ഏത്തമിടുന്നുണ്ട്,, പക്ഷേ അത്ര പെട്ടെന്ന് ഞമ്മളെ മനസ്സലിയൂല, അവസാനം ഏത്തമിട്ട് വെറുപ്പിക്കാൻ തുടങ്ങിയപ്പൊ പാവം ഞമ്മളെ ബോബനല്ലെന്നും കരുതി അങ്ങ് ക്ഷമിച്ചു കൊടുത്തു, അത് കണ്ട് റാഫിക്കയും ഏത്തമിടാൻ തുടങ്ങി, നാഫിനെ വിചാരിച്ച് ഞമ്മള് മൂപ്പർക്കും മാപ്പ് കൊടുത്തു, ********** അവരെ മൂന്നിന്റെയും സ്നേഹ പ്രകടനം കണ്ട് ഞാനും നൗഷും ആലിയും മുഖത്തോട് മുഖം നോക്കി, എന്നാലും ഇവര് തമ്മിൽ എങ്ങനെയാ ഇത്ര പരിചയം, "അല്ല റിയൂ,, നിനക്ക് എങ്ങനെ റാഫിനെയും ബാസിയെയും അറിയാം," നൗഷു "അതൊരു വല്യ കഥയാ,, എന്റെ പിറകെ കുറെ കോഴി സ്വഭാവവും കാട്ടി നടന്നീന ഇവനെ പിടിച്ച് ഞാനങ്ങ് എന്റെ ഫ്രണ്ടാക്കി,

പിന്നെ ഞങ്ങള് നല്ല കൂട്ടായിരുന്നു, എന്തിനും ഏതിനും കട്ടക്ക് നിൽക്കുന്ന ചങ്ക്, ഞങ്ങളെ കൂട്ട് കണ്ട് ഞമ്മളെ ഫ്രണ്ട്സ് ഒക്കെ ഞങ്ങളെ ബോബനും മോളിയും ന്നാ വിളിക്കാറ്" ബോബനും മോളിയും രണ്ടിനും പറ്റിയ പേര്, "ആഹ് എനിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് ഇവളുടെ പിറകെ നടന്നത്, എന്റെ വിധി" ബാസി ഇല്ലാത്ത കണ്ണീര് തുടച്ച് മൂക്ക് ചീറ്റി പറഞ്ഞതും മാക്രി അവന്റെ നടുപുറത്ത് ചെണ്ട കൊട്ടി,, "അപ്പൊ റാഫിക്കാനെ എങ്ങനെയാ പരിചയം" ആലി "അത് ഈ കുരിശിന്റെ കൂടെ നടന്നതിന് എനിക്ക് കിട്ടിയ എട്ടിന്റെ പണി" 😤 ബാസിയെ ചൂണ്ടിക്കാണിച്ച് റാഫി പറയുന്നത് കേട്ട് ഞാനും നൗഷും ആലിയും ചിരി കടിച്ച് പിടിച്ചു, "റാഫിക്കോയ്,, എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കല്ലേ,," "ഇജ്ജ് ഞമ്മളെ മുത്തല്ലെ,, അന്നെ പരിചയപ്പെട്ടതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം" റാഫി "മതി മോനെ,, നല്ലോണം പതച്ചു, അല്ല നിങ്ങള് തമ്മിൽ നേരത്തെ പരിചയമുണ്ടോ?" "ആഹ് മോളീ,, ഞങ്ങളെ ടീമിനെ കുറിച്ച് നിന്നോട് പറഞ്ഞില്ലായിരുന്നോ ടീം ഫോർദ്ധ പീപ്പിൾ,

അതിലെ ബാക്കി രണ്ട് പേരാണ് അസിയും നൗഷും" ബാസി "ഏഹ്,, ശരിക്കും, അപ്പൊ പിന്നെ എന്തിനാ ഇവര് റാഫിക്കാനെ നേരത്തെ പഞ്ഞിക്കിട്ടത്" "പിന്നെ ഈ പന്ന് ..... മോനെ എന്താ ചെയ്യേണ്ടത്, ഒരുത്തിയെ പ്രേമിച്ച് ഒളിച്ചോടിയിട്ട് ഒന്ന് അറിയിക്കാൻ പോലും തോന്നിയില്ലല്ലോ ഈ തെണ്ടിക്ക്, ബാസി വിളിച്ച് പറഞ്ഞപ്പോഴാ ഞങ്ങള് എല്ലാം അറിയുന്നത്, അപ്പൊ പിന്നെ ഇവനെ യാദൃശ്ചികത മായി ഇവിടെ കണ്ടപ്പൊ വെറുതെ വിടാൻ പറ്റോ,,? അതാ" ********** നൗഷുക്ക പറയുന്നത് കേട്ട് എനിക്ക് ചിരി വന്നു, ചിരി വന്നാൻ പിന്നെ ഞമ്മക്ക് പിടിച്ചാൽ കിട്ടൂല ല്ലോ,, അപ്പൊ പിന്നെ പൊട്ടി പൊട്ടി അങ് ചിരിച്ചു, എന്റെ ചിരി കണ്ട് അവര് എനിക്ക് വട്ടായോന്ന് കരുതി മിഴിച്ച് നോക്കുന്നുണ്ട്, ഞാൻ ചിരിക്കുന്ന കാര്യം അറിഞ്ഞാൽ ഇവരും കൂടെ ചിരിക്കും കലിപ്പനൊഴിച്ച് ഞാൻ എന്തിനാ ചിരിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലായോ ഇല്ലല്ലോ,,

റാഫിക്ക് ഒളിച്ചോടിയത് കലിപ്പന് പറഞ്ഞ് വെച്ച ഞമ്മളെ നാഫിയെയും കൊണ്ടാണെന്ന് ഇപ്പൊ ഇവിടെ എനിക്ക് അല്ലാതെ ആർക്കും അറിയില്ല, അപ്പൊ അത് അറിഞ്ഞാലുളള റാഫിക്കാന്റെ അവസ്ഥ നിങ്ങള് ഒന്ന് ആലോചിച്ചു നോക്ക്, ആലോചിച്ചോ ഇനി നിങ്ങളും എന്റെ കൂടെ ചിരിച്ചോളൂ,, ചുമ്മാ എനിക്ക് ഒരു കമ്പനിക്ക്😜 "ടി,, നിനക്ക് വട്ടായോ,,? " ആലി എന്റെ തലക്ക് ഒരു മേട്ടം തന്ന് ചോദിച്ചു, "ആഹ് ചില സത്യങ്ങൾ അറിഞ്ഞാൽ പലർക്കും വട്ടാവും" "എന്ത് സത്യം" റാഫിക്ക "ഒന്നുല്ല്യ,, നമുക്ക് ഇങ്ങളെ കെട്ടിയോളെ കാണാൻ പോവാ വന്നേ,, ഹമീദ്ക്കോയ് വണ്ടി എടുത്തോളൂ,, " ഞമ്മള് വണ്ടിയിൽ കയറി ഇരുന്നത് കണ്ട് ബാക്കിയുളളവരും വന്ന് കയറി, ഹമീദ്ക്ക നേരെ വണ്ടി റാഫിക്കാന്റെ ഫ്ലാറ്റിലേക്ക് വിട്ടു, ഇനി എന്ത് സംഭവിക്കുംന്ന് ആലോചിച്ചിട്ട് ചെറിയ ടെൻഷനൊക്കെ ഉണ്ട്, എന്തായാലും കാത്തിരുന്ന് കാണാം,, .... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story