My Dear Hubby: ഭാഗം 19

my dear hubby

രചന: Nishana
 

വാതിൽ തുറന്ന നാഫി മുന്നിൽ എന്നെ കണ്ട് ഞെട്ടി, വിശ്വാസം വരാത്തത് പോലെ കയ്യിലൊക്കെ നുളളി നോക്കുന്നുണ്ട്, പ്യാവം എന്നെ തീരെ പ്രതീക്ഷിച്ചിട്ടില്ല, "എന്താ ഉണ്ണീ ഇങ്ങനെ നോക്കുന്നത്, " "റിയൂ,, നീ,, നീ എന്താ ഇവിടെ,," "എന്തെ,, ഞാൻ വന്നത് നിനക്ക് പുടിച്ചില്ലേ,, എന്നാൽ വന്ന വണ്ടിക്ക് തന്നെ ഞാൻ വിട്ടോളാം,, അല്ലേലും ഈ കോന്തനെ കിട്ടിയപ്പോ നിനക്ക് ഞമ്മളെ ഒന്നും പുടിക്കൂലല്ലോ," ഞാൻ ചുമ്മാ ഓളെ വട്ടാക്കാൻ ഗൗരവത്തില് പറഞ്ഞു, ഗൗരവം എനിക്കും പറ്റുംന്ന് പിന്നെ ഓളെ മോന്ത കണ്ടപ്പോ മനസ്സിലായി, പാവം ദേ ഇപ്പൊ കരയും, "ടി,, നീ ഇങ്ങനെ എന്റെ പെണ്ണിനെ വേദനിപ്പിക്കാൻ നോക്കല്ലേ,, പാവം നിന്നെ പെട്ടെന്ന് കണ്ട ഷോക്കിലാണ്" റാഫിക്ക വന്ന് എന്റെ ചെവി പിടിച്ച് തിരിച്ചു, ആഹ് കൊരങ്ങന് കെട്ടിയോളോട് സ്നേഹമുണ്ട്, "ആഹ് കൊരങ്ങാ എന്റെ ചെവീന്ന് വിടെടാ,," റാഫിക്കാന്റെ വയറിനിട്ട് കുത്തിയതും മൂപ്പിലാൻ ഡീസന്റായി,

ഞാൻ നാഫിനെ നോക്കിയപ്പോ ഓളെ കണ്ണൊക്കെ നിറഞ്ഞ് എന്നെ നോക്കുന്നു, "റിയൂ,," ന്നും വിളിച്ച് അവള് ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു, അവളെ തിരിച്ചും കെട്ടിപ്പടിക്കണംന്നൊക്കെ ഉണ്ട് പക്ഷേ ബലാല് അവിടുന്ന് പോന്നിട്ട് ഒരു തവണ പോലും എന്നെ വിളിച്ചില്ലല്ലോ ന്ന് ഓർത്ത് കുറച്ച് നേരം മസിലും പിടിച്ച് നിന്നു, "അളളാഹ് അൽ ബലാല് കോഫി,, ഇജ്ജ് ഇന്നെ കെട്ടിപ്പിടിച്ച് കൊല്ലോ,, ഉമ്മാ,, ഇൻക്ക് ശ്വാസം കിട്ടുന്നില്ലാ,, ഞാൻ ഇപ്പൊ മരിച്ച് പോകും" "ടി കൊനൂ,, മിണ്ടല്ലെ മരഭൂതമേ,, ഇത് നമ്മുടെ വീടല്ല, ഇങ്ങനെ അലറാൻ" "മരഭൂതം നിന്റെ കെട്ടിയോൻ ദാ ഈ റാഫിക്കയാണ്" "ദേ റിയൂ,, ഇന്റെ റാഫിക്കാനെ പറഞ്ഞാലുണ്ടല്ലോ?" "പറഞ്ഞാ എന്താ ചെയ്യാ,, ഞാൻ ഇനിയും പറയും, റാഫിക്ക മരഭൂതം, ദേ ആ മോന്ത നോക്കിക്കെ,, നല്ല ലുക്കുണ്ട്" ന്ന് പറഞ്ഞ് ഞാൻ നാവ് വായിലേക്ക് ഇട്ടതും പിശാച് എന്റെ നേരെ നാഗവല്ലിയായി വന്നു, ഞമ്മള് ഓൺദ സ്പോട്ടിൽ നൗഷുക്കാന്റെ പിറകിലൊളിച്ചു,

നാഗവല്ലിയായി പെണ്ണ് പെട്ടെന്ന് സ്റ്റക്കായി നിന്ന് നൗഷുക്കാനിം ആലിനിം മാറി മാറി നോക്കുന്നുണ്ട്, അപ്പൊ ഓളെ മുഖത്ത് എന്തൊക്കെയോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഭാവങ്ങളായിരുന്നു, "അ,, ആലി,, നൗഷുക്ക,, നി,, നിങ്ങള്,, " "എന്ത് പറ്റി നാഫി,, ഞങ്ങളെ തീരെ പ്രതീക്ഷിച്ചില്ല അല്ലേ,," ആലി അവള് പന്തം കണ്ട പെരുച്ചാഴിയെ പോലെ അവരെ മാറി മാറി നോക്കുന്നുണ്ട്, "ഹ്മ്മ്,, കല്ല്യാണത്തിന്റെ തലേന്ന് ചാടിപ്പോയിട്ട് ഞങ്ങളെ കുടുംബത്തെ മുഴുവൻ നാണം കെടുത്തിയതല്ലേ,, ആലി,, ഇവളെ ഉപ്പൂപ്പാക്ക് വിളിച്ച് ഇപ്പൊ തന്നെ ഇങ്ങോട്ട് വരാൻ പറ, നമ്മളെ കുറെ നാണം കെടുത്തിയതല്ലെ,," നൗഷുക്ക "നൗഷൂ,, എന്തൊക്കെയാടാ നീ പറയുന്നത്, ഇത് ആരാ?" കലിപ്പൻ നാഫിയെ ചൂണ്ടിക്കാണിച്ച് കലിപ്പൻ ചോദിച്ചപ്പോ നൗഷുക്ക വളളിയും പുളളിയും തെറ്റാതെ എല്ലാം പറഞ്ഞ് കൊടുത്തു, എന്തിന് അവരെ ഒളിച്ചോടാൻ ഞാനാണ് സഹായിച്ചത് എന്ന് വരെ,

, സംസാരത്തിനിടയിൽ എപ്പോഴോ ആലിയോട് ഞാൻ ആ കാര്യം സൂചിപ്പിച്ചിരുന്നു, ഏതായാലും ഇന്റെ മയ്യത്ത് കലിപ്പൻ എടുക്കും അത് ഉറപ്പാ, നൗഷുക്ക പറഞ്ഞ് നിർത്തിയതും മൂപ്പിലാൽ ഒരു ഞെട്ടലോടെ എന്നെയും നാഫിയെയും മാറി മാറി നോക്കി. "അസി ഇനി നീ പറ, ഇവളെ നമ്മള് എന്താ ചെയ്യേണ്ടത് " നൗഷുക്കാന്റെ ചോദ്യം കേട്ട് പാവം നാഫി പേടിച്ച് വിറക്കുന്നുണ്ട്, റാഫിക്കാന്റെ മുഖത്തും പല നവരസങ്ങളുണ്ട്, ബോബനാണെങ്കിൽ എന്താ ഇവിടെ നടക്കാന്ന് വീക്ഷിച്ചോണ്ട് നിൽക്കാ,, ഞങ്ങളെ എല്ലാവരൂടെയും നോട്ടം കലിപ്പന്റെ നേരെ ആയി, ************* നൗഷു പറയുന്നത് കേട്ട് എന്റെ ബോധം പോയില്ലെന്നെ ഒളളൂ,, ഇങ്ങനെ ഒരു ട്വിസ്റ്റ് എന്റെ ജീവിതത്തിൽ ഈ അടുത്ത കാലത്ത് ഒന്നും ഉണ്ടായിട്ടില്ല, റിയൂന്റെ സഹോദരിയെ എന്റെ കയ്യിൽ കിട്ടിയാൽ തല്ലികകൊല്ലാനുളള ദേഷ്യം ആദ്യം എനിക്ക് ഉണ്ടായിരുന്നു,

പക്ഷേ,, ഇപ്പൊ അങ്ങനെ ഒന്നും തോന്നുന്നില്ല, എന്തോ ഇപ്പൊ മാക്രിയോട് വല്ലാത്ത ഒരു ഫീലിംങ്സ്,, നേരത്തേ കുറച്ച് സമയം അവളെ കാണാതിരുന്നപ്പോൾ ഞാൻ അനുഭവിച്ച വേദന എന്താണെന്ന് എനിക്ക് ഓർക്കാൻ പോലും കഴിയുന്നില്ല,, അവളെ ഞാൻ സ്നേഹിക്കുന്നില്ലെന്ന് എത്രയൊക്കെ മനസ്സിനെ പറഞ്ഞ് പടിപ്പിച്ചിട്ടും ഹൃദയം അത് അനുസരിക്കാത്തത് പോലെ,, അല്ല എന്നോട് നൗഷു ചോദിച്ച കാര്യമെന്താ ഞാൻ ചിന്തിക്കുന്ന കാര്യമെന്താ,, ഹൊ,, ഈ പോക്ക് പോയാൽ ഉറപ്പായും എനിക്ക് പ്രാന്ത് പിടിക്കും ഉറപ്പ്, തലക്ക് ഒരു കൊട്ട് കൊടുത്ത് എല്ലാവരെയും നോക്കിയപ്പോ ഒക്കെ എന്നെ കണ്ണും മിഴിച്ച് നോക്കാ,, ഞാൻ എല്ലാവർക്കും ഒന്ന് ഇളിച്ച് കൊടുത്തു നാഫിന്റെ അടുത്തേക്ക് ചെന്നു, അവളാണെങ്കിൽ പേടിച്ച് ഒരു വിധായിട്ടുണ്ട്, ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു, "താൻ പേടിക്കൊന്നും വേണ്ടടോ,, നൗഷു ചുമ്മാ നിന്നെ കളിപ്പിക്കാൻ പറഞ്ഞാ അതൊക്കെ,,

പിന്നെ നീ ഇപ്പൊ ഞങ്ങളെ റാഫിന്റെ പെണ്ണും റിയൂന്റെ സഹോദരിയും അല്ലെ,, അപ്പൊ പിന്നെ നിന്നോട് എനിക്ക് ദേഷ്യം കാണിക്കാൻ പറ്റോ,? പക്ഷേ,, നിന്റെ വീട്ടുകാരെ വിശമിപ്പിച്ച് നിങ്ങള് എടുത്ത തീരുമാനത്തോട് എനിക്ക് അത്ര യോചിപ്പില്ല " "ആഹ് അങ്ങനെ ഒരു തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ ഇവള് ഇന്ന് ഈ ഭൂമിയിൽ ജീവനോടെ ഉണ്ടാവില്ലായിരുന്നു" മാക്രി "ശരിയാടാ,, ഞാൻ ഇവളെ വീട്ടുകാരുടെ കാലുപിടിച്ച് പറഞ്ഞതാ അവളെ എനിക്ക് തരാൻ, പക്ഷേ,, സ്വന്തം ബന്ധവും ഇല്ലാത്ത അനാഥനായ എനിക്ക് ഇവളെ തരില്ലാന്ന് ഇവളുടെ ഉപ്പാപ്പ തീർത്തും പറഞ്ഞു,, വെറെ ഒരു നിവൃത്തിയും ഇല്ലാത്തോണ്ടാ ഞാൻ,, നീയും നൗഷും അന്ന് നിങ്ങളെ ഓഫീസിലെ എന്തോ പ്രശ്ണത്തിനിടയിൽ ഇവിടെ ഇല്ലായിരുന്നു,, അപ്പൊ പിന്നെ ഞാനും ബാസിയും റിയും നൗഫലും കൂടി ചേർന്നാ ഇങ്ങനെ ഒരു പ്ലാനുണ്ടാക്കിയത്,

ഞങ്ങള് അവിടുന്ന് പോരുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ രജിസ്റ്റർ ഓഫീസിൽ വെച്ച് കല്യാണം കഴിച്ചിരുന്നു, ഇവൾക്ക് നല്ല വിഷമമുണ്ട് വീട്ടുകാരെ പിരിഞ്ഞതിൽ, പക്ഷേ എന്ത് ചെയ്യാനാ,, ഇവളുടെ കല്ല്യാണം നീയുമായിട്ടാണ് ഉറപ്പിച്ചതെന്നും റിയുമായി പിന്നെ നിന്റെ കല്ല്യാണം കഴിഞ്ഞതെന്നും ഞങ്ങള് സത്യായിട്ടും അറിഞ്ഞിരുന്നില്ലെ ടാ,, " "ഹ്മ്മ് അതൊന്നും സാരമില്ല, എന്തായാലും നിങ്ങള് ഒന്നായല്ലോ അത് മതി, ഇപ്പൊ ഞാൻ നിങ്ങൾക്ക് വാക്ക് തരാ,, നാഫിന്റെ വീട്ടാകാരുടെ ദേഷ്യമൊക്കെ മാറ്റി നിങ്ങളെ നാട്ടിലേക്ക് ഞാൻ കൂട്ടിക്കൊണ്ട് പോയിരിക്കും ഉറപ്പ്" ന്ന് ഞാൻ പറഞ്ഞപ്പോ നാഫി മുഖം പൊത്തി പിടിച്ച് കരഞ്ഞു, റാഫി അവളെ പലതും പറഞ്ഞ് സമാധാനിപ്പിക്കുന്നുണ്ട്, "താങ്ക്സ്" മാക്രി എന്റെ അടുത്ത് വന്ന് പറഞ്ഞപ്പൊ ഞാൻ എന്തിനാന്നുളള ഭാവത്തോടെ ഓളെ നോക്കി,

"അത് പിന്നെ,, എനിക്ക് അറിയില്ലായിരുന്നു സത്യം അറിഞ്ഞാൽ നിങ്ങള് എങ്ങനെയാ എടുക്കാന്ന്, ഇപ്പൊ ഇന്റെ നാഫിന്റെ ഈ കരച്ചില് സന്തോഷം കൊണ്ടാ,, അവളിൽ നേരിയ പ്രതീക്ഷ നിങ്ങള് കൊടുത്തത് കൊണ്ട്, പക്ഷേ ഉപ്പാപ്പാനെ കുപ്പിയിലാക്കാൻ വല്യ പാടാ,," "ഹ്മ്മ്,, ശ്രമിച്ചു നോക്കാം,," അവള് എന്നെ നോക്കി പുഞ്ചിരിച്ച് നാഫിന്റെ അടുത്തേക്ക് പോയി, ബാസിയും നൗഷും എന്നെ കെട്ടിപ്പിടിച്ച് കവിളിൽ മുത്തം കൊണ്ട് നിറക്കാ തെണ്ടികൾ, അവരെ ഒരുവിധം മാറ്റി നിര്‍ത്തിയപ്പോ ദെ വരുന്നു റാഫി, അങ്ങനെ സ്നേഹപ്രകടനങ്ങളൊക്കെ കഴിഞ്ഞ് എല്ലാവരൂടെ ഒന്നിച്ച് ഫുഡും കഴിച്ച് അവനവരുടെ മുറിയിലേക്ക് പോയി, മാക്രി മുറിയിലെത്തിയതും ഫ്രഷാവാതെ ബെഡിലേക്ക് ഒറ്റച്ചാട്ടായിരുന്നു, ഇന്ന് രാവിലെ മുതൽ കറങ്ങിയത് കൊണ്ടാവും നല്ല ക്ഷീണം,

ഞാനും ഫ്രഷായി സോഫയിൽ പോയി കിടന്നു, @@@@@@ രാവിലെ മുറിയിൽന്ന് എന്തൊക്കെയോ ശബ്ദം കേട്ട് കൊണ്ട് കണ്ണ് തുറന്ന് നോക്കിയ ഞാൻ ഞെട്ടിപ്പോയി, മാക്രി അവളുടെ ലഗേജ് മുഴുവൻ ബെഡിലേക്ക് ചെരിഞ്ഞിട്ടുണ്ട്, "ടി,, എന്തിനാ ഇതെല്ലാം കൂടെ വലിച്ച് വാരി ഇട്ടിരിക്കുന്നത്, ടി മാക്രി നിന്നോടാ ചോദിച്ചത് " "എന്റെ ബ്ലൂകളർ ഷോൾ കിണുന്നില്ല, അത് തിരയാ,," "അതിന് ഇതെല്ലാം കൂടെ ഇങ്ങനെ വലിച്ച് വാരി ഇടണോ?" അവള് ഞാൻ പറയുന്നതൊന്നും കേൾക്കാതെ വീണ്ടും തിരച്ചില് തന്നെയാ,, എല്ലാം കൂടെ അങ്ങോട്ടും ഇങ്ങോട്ടും വാരി എറിയുന്നുണ്ട്, വല്ല സ്വർണമോ പണമോ ആണേൽ ഓക്കെ, ഇത് വെറും ഷാളിന് വേണ്ടിയുളള തിരിച്ചിലല്ലേ,, എന്താന്ന് വെച്ചാ ചെയ്യട്ടെ,, ഞാൻ ഫ്രഷായി വന്നപ്പോ ദെ പെണ്ണ് എന്റെ ലഗേജും വലിച്ചോണ്ട് വരുന്നു,

"ടി,, ഇതില് എന്റെ സാധനങ്ങളാ,, നിന്റെ ഷാളൊന്നും ഇതിലില്ല" "ഉണ്ടോ ഇല്ലയോന്ന് ഞാൻ നോക്കട്ടേ,, ഇങ്ങ് തന്നെ,," "നീ,, ഒന്ന് പോയേ,, ഇതില് എനിക്ക് വേണ്ടപ്പെട്ട ഒരുപാട് പേപ്പേഴ്സൊക്കെ ഉളളതാ,, " അളളാഹ്,, ഇതെങ്ങാനും അവള് തുറന്നിരുന്നെങ്കിൽ ഡിവോഴ്സ് പേപ്പറൊക്കെ ഉളളതാ ഇതിൽ, "പിന്നെ എന്റെ ഷാൾ എവിടെ പോയി,," അവള് ഊരക്കും കൈ കൊടുത്ത് ചോദിച്ചു, "മിക്കവാറും നിന്നെ സഹിക്കാൻ കഴിയാതെ ഇറങ്ങി ഓടീട്ടുണ്ടാവും, ഹഹഹഹ " "കികികി വല്യ കോമഡിയാണ്ലെ കേട്ടിട്ട് ചിരി വരുന്നില്ല" "നിന്നോട് ഞാൻ ചിരിക്കാൻ ഞാൻ പറഞ്ഞില്ലല്ലൊ,, താൻ ഈ സാധനങ്ങളൊക്കെ എടുത്ത് വച്ച് വാ,, അവരൊക്കെ എട്ട് മണിക്ക് പാർക്കിങ് ഏരിയയിലേക്ക് വരാൻ പറഞ്ഞതാ,," "എട്ട് മണി ആയില്ലേ,, എന്നിട്ട് ഇപ്പോഴാണോ പൊട്ടക്കണ്ണാ പറയുന്നത്,"

"പൊട്ടക്കണ്ണൻ നിന്റെ ഉപ്പയാടി" "എന്റെ ഉപ്പാനെ പറയുന്നോടാ കലിപ്പാ,," ന്നും ചോദിച്ച് അവളുടെ ഡ്രസ്സും കൊണ്ട് എന്നെ അടിക്കാൻ തുടങ്ങി, അളളാഹ് എന്തൊരു വേധന, ഇതിനെ ഞാനിന്ന് ശരിയാക്കി കൊടുക്കാം,,😠 ഞാൻ അവളുടെ അടുത്ത് ചെന്ന് അവളെ പൊക്കി എടുത്ത് ബെഡിലേക്ക് ഇട്ട് അവളെ രണ്ട് സൈഡിലും കൈ കുത്തി അവളെ മേലെയായി കിടന്നു, ചുമ്മാ അവളെ പേടിപ്പിക്കാൻ ചെയ്തതാ,, പക്ഷേ,, അവളെ പേടിച്ച് വിറച്ചുളള മുഖം കാണുമ്പോ കണ്ട്രോള് പോകാ,, ഞാൻപോലും അറിയാതെ അവളുടെ മുഖത്തിന് നേരെ എന്റെ മുഖം അടുത്തു, പതിയെ അവളുടെ അധരങ്ങളിൽ എന്റെ അധരങ്ങൾ അമർന്നതും എന്റെ ഫോൺ അടിച്ചതും ഒരുമിച്ചായിരുന്നു, ഒരു ഞെട്ടലോടെ അവള് എന്നെ തളളിമാറ്റി, അളളാഹ്, ആ ഫോൺ വന്നില്ലായിരുന്നെങ്കിൽ, ഛെ ഓർക്കാൻ തന്നെ ചമ്മല് നോന്നാ,, ഇനി എങ്ങനെ അവളെ ഫേസ് ചെയ്യും,

അയ്യേ,, എന്താ അസി ഇത്, നിനക്ക് തീരെ കണ്ട്രോള് ഇല്ലേ,, അവള് നിന്നെ കുറിച്ച് എന്ത് കരുതീട്ടുണ്ടാവും, ഛെ അവള് എന്നെ മൈന്റ് ചെയ്യാതെ വേഗം സാധനങ്ങളൊക്കെ കുത്തിതിരുകി അവളെ കബോടിൽ വെച്ച് എന്റെ പിറകെ വന്നു, മുഖത്തേക്ക് നോക്കുന്നില്ല ചമ്മല് കൊണ്ടാവും , ************** എന്തോ കലിപ്പന്റെ മുഖത്ത് നോക്കാൻ ചമ്മല് പോലെ,, ശ്ശൊ എന്നാലും ഏത് തെണ്ടിയാ അപ്പൊ ഫോൺ ചെയ്ത്, അയാൾക്ക് കുറച്ച് സമയം കൂടി കഴിഞ്ഞിട്ട് വിളിച്ചാൽ പോരായിരുന്നോ, ജസ്റ്റ് മിസ്സ് പാവം ഞാൻ എന്തൊക്കെയോ പ്രതീക്ഷിച്ചു,🙈 ഞങ്ങള് പാർക്കിങ് ഏരിയയിലേക്ക് ചെന്നപ്പോ ബോബൻ ഒഴിച്ച് ബാക്കി എല്ലാവരും എത്തീട്ടുണ്ട്, ബോബന് എന്തോ തിരക്കുണ്ടെന്നും പറഞ്ഞ് അവൻ ഒഴിഞ്ഞു, പാവം ഞമ്മള് പാർട്ട്നേഴ്സ് പൊളിക്കട്ടേന്ന് കരുതി ഒഴിഞ്ഞതാവും ചെക്കൻ, കറക്കവും ഷോപ്പിങ്ങും ഒക്കെ ആയി അന്നത്തെ ദിവസവും കഴിഞ്ഞു, നാഫിയുംകൂടെ ഉളളത് കൊണ്ട് പൊളിച്ചടക്കി,

വൈകീട്ട് ഞങ്ങള് ഫ്ലാറ്റിലേക്ക് തന്നെ തിരിച്ചു, @@@@@@ സ്വിമ്മിങ് പൂളിനടുത്ത് എല്ലാവരൂടെ സംസാരിച്ചിരിക്കായിരുന്നു, സ്വെറ്ററ് ഇട്ടിട്ടും നല്ല തണുപ്പുണ്ട്, ബോബൻ അവരുടെ കോളേജിലെ വീരശൂര കഥകളൊക്കെ പറയാ,, അവര് കാണിച്ച് കൂട്ടിയ പൊട്ടത്തരവും പ്രേമവും ഒക്കെ,, അള്ളോഹ് എല്ലാംകൂടെ കേട്ട് ഞങ്ങള് ചിരിച്ച് മറിഞ്ഞു,, നൗഷുക്ക അന്ന് ആസ്ഥാന കോഴിയായിരുന്നൂന്ന് അറിഞ്ഞതും ആലിന്റെ മുഖം കറുത്തു, ഒരു വിധത്തിൽ അവളെ പിണക്കം മൂപ്പര് ലവലാക്കി എടുത്തു, അവരെ പ്രശ്ണം തീർന്നപ്പോ റാഫിക്കാന്റെ പല രഹസ്യവും പറയാൻ തുടങ്ങി, അവസാനം മൂന്ന് പേരും കൂടി ബോബനെ പൊക്കി എടുത്ത് വെളളത്തിലേക്കിട്ടു, പക്ഷേ വെളളത്തിലേക്ക് വീണപ്പൊ റാഫിക്കാനെയും കലിപ്പനെയും വലിച്ചിടാൻ ഓൻ മറന്നില്ല,

നൗഷുക്ക ഓടി രക്ഷപ്പെടാൻ നോക്കിയപ്പോ മൂന്നൂടെ വന്ന് മൂപ്പരെയും പൊക്കി എടുത്ത് വെളളത്തിലിട്ടു, പിന്നെ അവര് നാലും കൂടി അങ്ങോട്ടും ഇങ്ങോട്ടും വെളളം തെറിപ്പിച്ച് കളിക്കാ,,, അവരെ കളി കണ്ട് ഞങ്ങള് മൂന്നും കരക്കിരുന്ന് ചിരിച്ച് മടുത്തു, ഞങ്ങളെ ചിരികണ്ട് സഹിക്കാൻ കഴിയാതെ റാഫിക്ക വന്ന് നാഫിനെയും കൊണ്ട് വെളളത്തിലേക്ക് ചാടി, അത് കണ്ട് നൗഷുക്കയും ആലിനെ പിടിച്ച് വെളളത്തിലേക്കിട്ടു, ഇനി എന്റെ ഊഴമാണ്, കലിപ്പൻ എന്നെ കളളച്ചിരിയാലെ നോക്കുന്നത് കണ്ടപ്പോഴെ അപകടം മണത്ത ഞാൻ ഓടാൻ തിരിഞ്ഞതും മുന്നിലുണ്ടായിരുന്ന ആരെയൊ കൂട്ടിയിടിച്ച് വീഴാൻ പോയി, പെട്ടെന്ന് അയാളെന്റെ കയ്യിൽ പിടിച്ചു,, പക്ഷേ ബാലന്‍സ് കിട്ടാതെ ഞങ്ങള് രണ്ട് പേരും ഒരുമിച്ച് വെളളത്തിലേക്ക് വീണു, .... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story