My Dear Hubby: ഭാഗം 2

my dear hubby

രചന: Nishana
 

എന്റെ കൈ പിടിച്ച് എന്നോട് കയറാൻ പറഞ്ഞപ്പോ ഞാൻ വലതു കാൻ വെച്ച് അകത്തേക്ക് കയറിയതും റോക്കറ്റിന്റെ സ്പീഡിൽ എന്തോ ഒന്ന് എന്റെ തലക്ക് മുകളിലൂടെ പോയി. എന്താ സംഭവംന്ന് മനസ്സിലാവാതെ ഞാൻ ചുറ്റും നോക്കിയപ്പൊ പലഭാഗത്തൂടെയും എന്തൊക്കെയോ പറക്കുന്നുണ്ട്, അതൊക്കെ നിലത്ത് വീണ് നല്ല ഭംഗിയായി ചിന്നിച്ചിതറി, ഇതിന്റെ ഒക്കെ ഉറവിടം എവിടുന്നാ ന്ന് നോക്കിയപ്പൊ ഞെട്ടിപ്പോയി, ഞമ്മളെ കലിപ്പൻ കെട്ടിയോനുണ്ട് വീട്ടിലെ ഓരോ സാധനങ്ങളും എറിഞ്ഞുടക്കുന്നു, ഓഹൊ അപ്പൊ ഇങ്ങേരാണോ വിമാനും റോക്കറ്റും ഒക്കെ പറപ്പിക്കുന്നത്, ഓന്റെ മുഖത്തേക്ക് ആരോ ചൂട് വെളളം ഒഴിച്ചിട്ടുണ്ടെന്നാ തോന്നുന്നത്, അതാ ഇത്രക്ക് ചുവപ്പ്,ചുവന്ന ആ മുഖം ഒന്ന് കാണണം മൊഞ്ച് ഒന്നൂടെ കൂടിയ പോലെ,, ഹൊ ഓൻ എല്ലാം എറിഞ്ഞ് ഉടക്കുന്നത് കണ്ടിട്ട് കൊതിയാവാ, ഒന്ന് സഹായിക്കാൻ,

അവിടെ ഉണ്ടായിരുന്ന പെണ്ണുങ്ങളൊക്കെ ജീവനും കൊണ്ട് ഓടി, 😂 ഇപ്പൊ വീട്ടുകാര് മാത്രമേ ഇവിടെ ഒളളൂ,, വീട്ടുകാരെന്ന് പറഞ്ഞാൽ ഉമ്മയും അമ്മായിയും ആലിയും ആത്തിയും പിന്നെ ആലിന്റെ കെട്ടിയോൻ നൗഷുക്കയും, അവരെ ഒക്കെ നിശ്ചയത്തിനും മറ്റും കണ്ട് പരിചയപ്പെട്ടത് ഉപകാരമായി, ഇനി പരിചയപ്പെടാനുളളത് ഈ കലിപ്പനെ ആണ്, പരിചയപ്പെടാനെന്നും പറഞ്ഞു അങ്ങോട്ട് ചെന്നാ മതി, എന്നെയും എടുത്ത് പറപ്പിക്കും "മോനെ,, അസി,, നീ എന്താ ഈ കാണിക്കുന്നത്, " ഛെ നല്ല ത്രില്ലിൽ വരായിരുന്നു, എന്തിനാ ഉമ്മാ ഓനെ തടയുന്നത്, ഓൻ പൊളിക്കട്ടെന്നേ,, "എന്റെ കയ്യിൽന്ന് വിട് ഉമ്മാ,, എല്ലാവരൂടെ എന്നെ മണ്ടനാക്കായിരുന്നുല്ലെ,, നിശ്ചയം ഒരാളെ കുടെ കല്ല്യാണം വെറെ ആളെ കൂടെ,, " "മോനെ,, അത്,, മനപ്പൂർവമല്ല, അങ്ങനെ സംഭവിച്ചു പോയി "

"വേണ്ട,, ഇനി ഒന്നും പറയണ്ട, നിക്കാഹ് കഴിഞ്ഞതിന് ശേഷാ കാര്യങ്ങളൊക്കെ ഞാൻ അറിഞ്ഞത്, അല്ലായിരുന്നെങ്കിൽ" അല്ലായിരുന്നെങ്കിൽ എന്ത് ചെയ്യായിരുന്നു,😏 ഏറിപ്പോയാ കല്ല്യാണം വേണ്ടാന്ന് പറയും, അങ്ങനെ ആയിരുന്നേൽ ഞാനും രക്ഷപ്പെട്ടേനെ,, ഇത് ഇപ്പൊ എന്നേയും കൂടി പെടുത്തീലെ . "മോനെ നീ ഞാൻ പറയുന്നതൊന്ന് കേൾക്ക്, ഞാനാ എല്ലാവരോടും പറഞ്ഞത്, നിക്കാഹ് കഴിയുന്നത് വരെ നിന്നെ ഒന്നും അറിയിക്കണ്ടാന്ന്" "എനിക്ക് ഒന്നും കേൾക്കണ്ടാ,, കല്ല്യാണവും കളിയാട്ടവും ഒന്നും വേണ്ടാന്ന് ഞാൻ ആദ്യം പറഞ്ഞത് അല്ലേ,, എന്നിട്ടിപ്പോ എന്തായി" ആക്ച്വലി ഇവന്റെ പ്രശ്ണം എന്താ, നാഫിയെ കല്ല്യാണം കഴിക്കാൻ പറ്റാത്തതാണോ? ആയിരിക്കും അല്ലാതെ എന്താ!! എന്നാലും അവളെ ഇത് വരെ നേരിട്ട് കാണാത്ത ഇങ്ങേര് അവള് ഒളിച്ചോടി പോയതിന് എന്തിനാ കലിപ്പാവുന്നതെന്നാ മനസ്സിലാവാത്തത്,🤔

"മോനെ അതിന് ഇപ്പൊ ഒന്നും ഉണ്ടായില്ല ല്ലോ,, ഒരു കണക്കിന് ഇതൊക്കെ കല്ല്യാണത്തിന് മുമ്പ് തന്നെ സംഭവിച്ചത് നന്നായി ല്ലെ,," "എനിക്ക് ഒന്നും കേൾക്കണ്ട, ഉമ്മ എന്നോട് ഒന്നും പറയണ്ട, ഇവളോട് ഇപ്പോ തന്നെ ഇവിടുന്ന് പോകാൻ പറ" എന്റെ നേരെ വിരൽ ചൂണ്ടിക്കാണിച്ച് ഓൻ പറഞ്ഞു, ഞാനൊന്ന് പിറകിലേക്ക് നോക്കി, ആരും ഇല്ല അപ്പൊ എന്നോടാണോ ഇവിടുന്ന് പോകാൻ പറഞ്ഞത്, എനിക്ക് നാവ് ചൊറിഞ്ഞ് വരുന്നുണ്ട് ഓനോട് രണ്ട് പറയാൻ, എന്ത് ചെയ്യാനാ മണവാട്ടി ആയിപ്പോയില്ലേ,,,, "നീ എന്താ അസി പറയുന്ന്, ഇവള് നിന്റെ ഭാര്യയാണ്,, അവളെ ഇവിടുന്ന് എങ്ങോട്ട് പറഞ്ഞയക്കാനാ,, നീ അല്ലെ അവളെ നിക്കാഹ് കഴിച്ച് ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നത്" ആഹ്,, അങ്ങനെ ചോദിക്ക് ഉമ്മാ,, മര്യാദക്ക് ഓടിച്ചാടി നടന്നിരുന്ന കുട്ടിയാ ഞാൻ, ആ എന്നേ ഇങ്ങോട്ട് പിടിച്ച് കൊണ്ട് വന്നിട്ട് ഇപ്പൊ ഈ പാക്കരൻ പറയുന്നത് കേട്ടില്ലെ,,😤

നാഫിയെ പോലെ ഏതെങ്കിലും ഒരുത്തനെ സ്നേഹിച്ച് ഒളിച്ചോടിയാ മതിയായിരുന്നു, "ഉമ്മ ഒന്നും പറയണ്ട, ഇവള് ഇപ്പൊ തന്നെ ഇവിടുന്ന് പോവണം,, എന്ത് നോക്കി നിൽക്കാടി നീ,, ഞാൻ പറഞ്ഞത് നീ കേട്ടില്ലേ,, ഇറങ്ങി പോടി, ഏട്ടത്തിയും അനിയത്തിയും കൂടി എന്റെ ജീവിതം നഷിപ്പിക്കാൻ ഇറങ്ങിതിരിച്ചിരിക്കാ," ഹിഹിഹി ഇങ്ങള് കേട്ടില്ലേ ഇന്റെ നാഫിനെ ഓൻ ഇന്റെ ഇത്ത ആക്കി,, എനിക്ക് ചിരിവരുന്നേ,,,😂 ആഹ് ഒരു വയസ്സിന് എന്നേക്കാൾ മുന്നിൽ അവളാണെങ്കിലും അവളെ ഞാൻ ഇത്താന്ന് കളിയാക്കി വിളിക്കുമ്പൊ പോലും നാഗവല്ലി ആവുന്ന അവള് ഇത് കേട്ടാലുളള അവസ്ഥ ഒന്ന് ചിന്തിച്ച് നോക്ക്, "ഞാൻ പറയുന്നതൊക്കെ കേട്ടിട്ട് നിനക്കെന്താ ചിരി വരുന്നുണ്ടോ,, " ന്നും ചോദിച്ച് ഓൻ എന്റെ നെരെ പാഞ്ഞ് വന്നു, അത് കണ്ടതും നൗഷുക്ക ഓനെ പിടിച്ച് വെച്ചു, ഞാൻ ചിരിച്ചത് ഓൻ എങ്ങനെ കണ്ടു, നിങ്ങളാരെങ്കിലും ഒറ്റിക്കൊടുത്തിരുന്നോ,,

ഇല്ല ല്ലോ,, പിന്നെങ്ങനെ, ആഹ് ചിലപ്പോ എന്റെ മുഖത്തേ എക്സ്പ്രശൻ ഓന് മനസ്സിലായിട്ടുണ്ടാകും ഉമ്മയും ആലിയും അമ്മായിയും നൗഷുക്കയും ഒക്കെ ഓനെ സമാധാനിപ്പിക്കുന്നുണ്ട്, പക്ഷേ,, ഓന് അതൊന്നും ഏൽക്കുന്നില്ല, ഞമ്മക്ക് പിന്നെ വെറെ പണിയൊന്നും ഇല്ലാത്തോണ്ട് വീടിന്റെ ഭംഗിയും നോക്കി നിന്നു. വീട് കൊളളാം,, നല്ല ഭംഗി ഉണ്ട്,, വല്ല കൊട്ടാരത്തിലേക്കും വന്നത് പോലെ ഉണ്ട്, പറഞ്ഞിട്ടെന്താ കാര്യം ഈ കലിപ്പനെ പോലുളള ഒന്ന് മതി ഇത് തലകീഴായി മറിച്ചിടാൻ, പെട്ടെന്ന് ആരോ എന്റെ കൈ പിടിച്ച് വലിച്ചു, വെറെ ആരുമല്ല കലിപ്പൻ കെട്ടിയോനാണ്, ഓന്റെ മുഖത്തേക്ക് നോക്കിയപ്പോ ന്റെ പൊന്നോ മുഖത്തെ ചുവപ്പ് മാറീട്ടില്ല, കുഞ്ഞു കുട്ടികൾ കരയുമ്പോ മുഖം ചുമക്കില്ലേ അത് പോലെ, ഇനി കാലിലെ ചുവപ്പും മാഞ്ഞിട്ടില്ലേ,, അല്ല ഈ കലിപ്പൻ എന്നെ എങ്ങോട്ടാ കൊണ്ട് പോകുന്നത്,

പിന്നിൽന്ന് അവരൊക്കെ എന്തൊക്കെയോ പറയുന്നുണ്ട്, അതൊന്നും എന്റെ ചെവിയിലേക്ക് കയറിയില്ല, എന്താ കാര്യം,, ഓന്റെ വായിനോക്കി നിക്കല്ലേ,,😉 കാണാൻ നല്ല മൊഞ്ചൻ സ്വഭാവം തനി കൂതറ, ഹാ,, പഹയൻ ഇന്റെ കയ്യിലെ പിന്നെ പിടി നല്ലോണം മുറുക്കുന്നുണ്ട്, ഓന്റെ ദേഷ്യം മുഴുവൻ പാവം ഇന്റെ കയ്യിനോട് തീർക്കാ, ആർക്കെങ്കിലും കുറച്ച് വെളളം ഓന്റെ തലയിവൂടെ ഒഴിച്ചൂടെ,, ഒന്ന് തണുക്കാൻ, അപ്രതീക്ഷിതമായി ഓനെന്നെ നിലത്തേക്ക് ഒറ്റ തളളായിരുന്നു, "അള്ളോ ന്റെ ഉമ്മാ" "പൊക്കോണം, എങ്ങോട്ടാ ന്ന് വെച്ചാൽ, ഇനി ഈ വീട്ടിലേക്ക് അവകാശവും പറഞ്ഞു വന്നാലുണ്ടല്ലോ,, ചുട്ടെരിക്കും ഞാൻ, ഓർത്തോ " അതും പറഞ്ഞ് ഓനൊരുപോക്കങ്ങ് പോയി, പോയീന്ന് മാത്രമല്ല വീടിന്റെ വാതിലും കൊട്ടി അടച്ചു, എന്താപ്പോ ഇവിടെ സംഭവിച്ചതെന്ന് ആലോചിച്ചപ്പോഴാ കാര്യം മനസ്സിലായത്, ആ കലിപ്പൻ എന്നെ വീട്ടീന്ന് പുറത്താക്കിയതാ,,😭 ടാ പാക്കരാ നീ എന്നെ പുറത്താക്കി വാതിലടച്ചല്ലേ,, കാണിച്ച് തരാം ഈ റിയ ആരാണെന്ന്,😠

ഞാനൊന്ന് ആലോചിച്ചിട്ട് ആ ബംഗ്ലാവിന് ചുറ്റും നടന്നു, ഞമ്മക്ക് വേണ്ട സാധനം ഇവിടെ എവിടേലും ഉണ്ടാവാതിരിക്കില്ല, ആഹ് കിട്ടപ്പോയ്,, വീടിന്റെ പിറകിൽ ചുമരിൽ ചാരിവെച്ച ഏണിയും താങ്ങിപ്പിടിച്ച് ബാൽക്കണിയുടെ ഭാഗത്തേക്ക് നടന്നു, ഈ ബാൽക്കണി വഴി അകത്ത് കയറിയിട്ട് ആ കലിപ്പനോട് രണ്ട് വാക്ക് പറയണം, ഈ റിയ ആരാണെന്ന് അപ്പൊ ഓന് മനസ്സിലാവും, "റിയൂ,, നീ എന്താ ഈ കാണിക്കുന്നത് " ശബ്ദം കേട്ട ഭാഗത്തെക്ക് നോക്കിയപ്പോ നൗഷുക്കയും ആലിയും, "ഞാനേയ്,, ആ കലിപ്പനിട്ട് ഒരു പണികൊടുക്കാൻ പോവാ,, ഓനെന്നെ പുറത്താക്കി വാതിലടച്ചാ ഞാൻ അകത്ത് കയറില്ലാന്ന് കരുതിയോ?" "അതല്ല റിയു,,," "ശൂ,,, പിറകീന്ന് വിളിക്കല്ലേ,, കൺസണ്ട്രേഷൺ പോകും, അല്ലെങ്കിലെ ഈ ലഹങ്ക പണി തരുന്നുണ്ട് "

ഞമ്മള് പതിയെ ഏണീൽ കയറി മുകളിലെത്തി, ഒന്ന് ശ്വാസമെടുത്ത് പതിയെ ബാൽക്കണിയിലെ വാതിൽ തുറന്നു, അവിടെ കണ്ട കാഴ്ച്ച "ആ,,,,,,," രണ്ട് ചെവിയും പൊത്തിപ്പിടിച്ച് കണ്ണോക്കെ ഇറുക്കിഅടച്ച് ഉച്ചത്തിൽ നിലവിളിച്ചു ഞമ്മളെ കലിപ്പൻ കെട്ടിയോനുണ്ട് ഒരു ബാത്ടവ്വൽ മാത്രം ഉടുത്ത് നിൽക്കുന്നു, അപ്പൊ ഇത് ഓന്റെ മുറി ആയിരുന്നോ,, സത്യം പറഞ്ഞാ ഇന്റെ കയ്യും കാലും വിറക്കുന്നുണ്ട് ഇന്റെ മയ്യത്ത് ഓനിപ്പോ എടുക്കും ഒരു ആവേഷത്തിന് ചെയ്തതാ,, അത് ഇപ്പൊ ഞമ്മക്ക് പണിയായി😭 "ഡി,,, നീ,, ഇ,,വി,,ടെ,,, " ഞമ്മള് പതിയെ കണ്ണ് തുറന്നു ഓൻ നിന്ന് ബബ്ബബ്ബ അടിക്കുന്നുണ്, അത് കണ്ടപ്പോ ഞമ്മക്ക് പെരുത്ത് സന്തോഷായി, മോനെ അസീസ് മുഹമ്മദേ,, നീ ഇനി എന്തൊക്കെ കാണാനിരിക്കുന്നു, നിനക്കുളള പണി ഞാൻ തുടങ്ങിക്കഴിഞ്ഞു,....... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story