My Dear Hubby: ഭാഗം 20

my dear hubby

രചന: Nishana
 

കലിപ്പൻ എന്നെ കളളച്ചിരിയാലെ നോക്കുന്നത് കണ്ടപ്പോഴെ അപകടം മണത്ത ഞാൻ ഓടാൻ തിരിഞ്ഞതും മുന്നിലുണ്ടായിരുന്ന ആരെയൊ കൂട്ടിയിടിച്ച് വീഴാൻ പോയി, പെട്ടെന്ന് അയാളെന്റെ കയ്യിൽ പിടിച്ചു,, പക്ഷേ ബാലന്‍സ് കിട്ടാതെ ഞങ്ങള് രണ്ട് പേരും ഒരുമിച്ച് വെളളത്തിലേക്ക് വീണു, പൂളിനടിയിലേക്ക് പോയപ്പോൾ ഞാൻ അറിഞ്ഞു അയാളുടെ കൈകൾ എന്നെ ചുറ്റിപ്പിടിച്ചിട്ടുണ്ടെന്ന്, വെളളത്തിന് മുകളിലെക്കുയർന്നതും ഞാൻ കണ്ണ് തുറന്ന് അയാളുടെ കൈ തട്ടി മാറ്റി, ദേഷ്യത്തോടെ മുന്നിലുളള ആളെ നോക്കിയതും ഞെട്ടിപ്പോയി, 'നദീർ' ഇവൻ എന്താ റബ്ബേ,, ഇവിടെ, ഞാൻ കലിപ്പനെ ഒന്ന് ഒളിഞ്ഞ് നോക്കി, ആ മുഖത്തേ ഭാവമൊന്നും എനിക്ക് വിവരിച്ച് തരാൻ കഴിയില്ല മക്കളേ,, അങ്ങനെ ഒരു ഭാവമാണ്, "ഹേയ്,, റിയൂ,, നീ,, നീയായിരുന്നോ,,?" "നദീർ,, നീ എന്താ ഇവിടെ" "എന്റെ കൂട്ടുകാരൻ ഈ ഫ്ലാറ്റിലാണ് താമസം, അവനെ കാണാൻ വന്നതായിരുന്നു,,

അല്ല നീ ഇവിടെ എന്താ,, കൂടെ ആരുമില്ലേ,," ഇവനെന്തിനാ എപ്പഴും കൂടെ ആളില്ലേ കൂടെ ആളില്ലേന്ന് ചോദിക്കുന്നത്, വല്ല ദുരൂദ്ധേശവും ആണോ,, അങ്ങനെ വല്ല പണിയും കൊണ്ട് എന്റെ അടുത്തേക്ക് വന്നാലുണ്ടല്ലോ? പിന്നെ മര്യാദക്ക് നടക്കില്ല, ഹും😠, "ഞാൻ ഇവിടെയാ താമസിക്കുന്നത്,, എന്റെ കൂടെ ദാ ഇവരൊക്കെ ഉണ്ട്" ഞാൻ ഞമ്മളെ കൂടെയുളള വരെ കാണിച്ച് പറഞ്ഞു, അവൻ അവരെ നോക്കി ഒന്ന് ചിരിച്ച് എന്റെ നേരെ തന്നെ തിരിഞ്ഞു, "സോറി ഞാൻ കാരണം ആകെ നനഞ്ഞുലെ," " ഇറ്റ്സ് ഓക്കെ അതൊന്നും കുഴപ്പമില്ല,, അപ്പൊ ശരി എനിക്ക് കുറച്ച് തിരക്കുണ്ട്, ഇത് പോലെ വല്ലയിടത്തും വെച്ച് വീണ്ടും കാണാം,," ചിരിച്ചോണ്ട് സൈറ്റും അടിച്ച് ഓൻ പറഞ്ഞു, ഞാനും ചിരിച്ച് കൊടുത്തു, പാവം എനിക്ക് നല്ലോണം ചിരിച്ചൊക്കെ തന്നതല്ലേ,,😆

ഓൻ പോയതും ഞാൻ കലിപ്പനെ നോക്കി, എന്നെ ഒന്ന് തറപ്പിച്ച് നോക്കി മൂപ്പര് ദേഷ്യത്തോടെ കയറി പോയി, ഞാൻ മൂപ്പര് പോകുന്നതും നോക്കി നിന്നു, ഛെ ആ നദീറിന് വരാൻ കണ്ട ഒരു നേരം, ഞാൻ എന്തൊക്കെ പ്രതീക്ഷിച്ചൂന്നറിയോ നിങ്ങൾക്ക്, ഞാൻ ഓടുന്നു, കലിപ്പൻ എന്റെ പിറകെ വരുന്നു, എനെ പൊക്കി എടുത്ത് വെളളത്തിലേക്കിടുന്നു, കണ്ണും കണ്ണും നോക്കി റൊമാൻസ് കളിക്കുന്നു, എല്ലാമേ പോയാച്ച്,😧 "ടി മോളി,, അവൻ നല്ല ദേഷ്യത്തിലാണ്,, നീ ചെന്ന് അവന്റെ ദേഷ്യം മാറ്റിക്കൊടുക്ക്, ഞങ്ങള് പോവാ" ന്നും പറഞ്ഞ് ബോബൻ മറ്റുളളവരെയും കൂട്ടി പോയി, തെണ്ടികള് എന്നെ ഒറ്റക്കിട്ട് പോയത് കണ്ടോ,, കാണിച്ച് തരുന്നുണ്ട് എല്ലാത്തിനും ഞാൻ ഹംക്കാളെ,😡 ഞാൻ വേഗം കലിപ്പന്റെ പിറകെ ഓടി, തണുത്തിട്ടാണെങ്കി വിറക്കുന്നുണ്ട്,,

" ക,, കലിപ്പാ,, ഒന്ന്,, നിൽക്കെന്നേ,, എന്തൊരു പോക്കാ ഇത്,, " എവടെ ആര് കേൾക്കാൻ "കൊരങ്ങാ,,, നി,,ൽക്കെന്നെ,, എനിക്ക് ഓടാൻ,, വയ്യട്ടൊ,, സത്യായിട്ടും വയ്യ,, തണുത്ത്,, വിറക്കുന്നുണ്ട്" കൊരങ്ങൻ കലിപ്പൻ എന്നെ മൈന്റ് ചെയ്യാതെ ഒറ്റപോക്കായിരുന്നു, അളളാഹ് എനിക്ക് തണുത്തിട്ട് വയ്യ, ഇനി ഒരടി നടക്കാൻ കഴിയുമെന്ന് തോന്നുന്നില്ല, ഡ്രസ്സ് മുഴുവൻ നനഞ്ഞത് കൊണ്ട് പലരുടെയും നോട്ടം എന്റെ നേരെയാണ്, സഹിക്കാൻ കഴിയുന്നില്ല പോങ്ങമ്മാര് ഇവർക്കൊന്നും വെറെ പണിയില്ലേ,, എന്റെ ഷാള് കൊണ്ട് പുതച്ച് എങ്ങനെ യൊക്കെയോ വേച്ച് വേച്ച് നടന്നു, ഇല്ല എനിക്കിനി നടക്കാൻ കഴിയുമെന്ന് തോന്നുന്നില്ല, കലിപ്പനിപ്പോ മുറിയിലെത്തിക്കാണും, അമ്മാതിരി പോക്കല്ലെ പോയത്, എനിക്ക് കരച്ചില് വരാ, പേടിയും ഉണ്ട്, ചുറ്റും അപചിരിതരും, **************

മാക്രി എന്റെ പിറകെ വരുന്നുണ്ട്, ഞാൻ അങ്ങോട്ട് മൈന്റ് ചെയ്തില്ല, നേരത്തേ അവള് ഒരുത്തനോട് ചേര്‍ന്ന് നിന്ന്തും സംസാരിക്കുന്നതും ഒക്കെ കണ്ടപ്പോ ദേഷ്യം വന്ന് എങ്ങനെ ഒക്കെയൊ പിടിച്ച് നിന്നതെന്ന് എനിക്കേ അറിയൂ,, എന്നാലും അവൻ ആരായിരിക്കും, അന്ന് എയർപോട്ടിൽ വെച്ചും അവര് സംസാരിക്കുന്നത് കണ്ടിരുന്നല്ലോ,, മാക്രിയോടൊന്ന് ചോദിക്കണം, പൂളിലെ ആ സീൻ ഓർക്കുമ്പോഴൊക്കെ ദേഷ്യം ഏതൊക്കെ വഴിയിലൂടെയാ വരുന്നതെന്ന് മനസ്സിലാവുന്നില്ല, ഛെ നല്ല മൂഡിൽ വന്നതായിരുന്നു അതേതായാലും ആ കോന്തൻ കാരണം പോയിക്കിട്ടി, അല്ല മാക്രിന്റെ ശബ്ദമൊന്നും കേൾക്കുന്നില്ലല്ലോ? എവിടെ പോയി, ഞാനൊന്ന് തിരിഞ്ഞ് നോക്കി,, യാ അല്ലാഹ് ഇത് വരെ എന്റെ പിറകെ ഉണ്ടായിരുന്നല്ലോ,, ഇപ്പൊ എവിടെ പോയി, അല്ലെങ്കിലും എന്നെ പറഞ്ഞാ മതി, ഒരു പരിചയവുമില്ലാത്ത സ്ഥലത്ത് അവളെ തനിച്ചാക്കാൻ പാടില്ലായിരുന്നു,

അവള് പിറകെ വരും എന്നാ കരുതിയിരുന്നത്, ഞാൻ വന്ന വഴി തിരിച്ച് ചെന്നപ്പോ ഒരു മാക്രി മൂലയിലുണ്ട് വിറച്ച് നിൽക്കുന്നു, അവളെ ആ അവസ്ഥയില് കണ്ടപ്പോ പാവം തോന്നി, അത് വരെ എനിക്ക് തോന്നിയ ദേഷ്യമൊക്കേയും ആവിയായി പോയത് പോലെ,, ഞാൻ അവളുടെ അടുത്തേക്ക് ചെന്നു, വിറയലോടെ അവൾ എന്നെ നോക്കി, കണ്ണോക്കെ നിറയുന്നുണ്ട്, പേടിച്ചിട്ടുണ്ടെന്ന് തോന്നുന്നു, ഞാനവളെ കോരിയെടുത്ത് മുറിയിലേക്ക് നടന്നതും അവൾ എന്നെ ഇറുക്കി പിടിച്ചു, തണുത്തിട്ടായിരിക്കും, മുറിയിലെത്തിയതും അവൾക്ക് മാറാനുളള ഡ്രസ്സെടുത്ത് കൊടുത്തു, അവൾ അതുമായി ബാത്റൂമിലേക്ക് പോയി, അവൾ ഫ്രഷായി ഇറങ്ങിയപ്പോ ഞാനും ഫ്രഷായി, ബെഡിൽ മൂടിപ്പുതച്ച് കിടക്കാ അവള്, തണുപ്പ് കാരണം വിറച്ച് പല്ലുകൾ തമ്മിൽ കൂട്ടിയിടിക്കുന്ന ശബ്ദം പുറത്തേക്ക് കേൾക്കുന്നുണ്ട്, "റിയൂ,," പുതപ്പ് മാറ്റി ഞാൻ അവളെ വിളിച്ച് നോക്കി,

കണ്ണടച്ച് കിടക്കാണ് പാവം, "റിയൂ,, കണ്ണ് തുറക്ക്," ഞാൻ അവളെ നെറ്റിയിലൊന്ന് തൊട്ട് നോക്കി, വല്ല ഫ്രിഡ്ജിലും കൈ വെച്ചത് പോലെ ഉണ്ട്, ഞാൻ അവളുടെ അടുത്തേക്ക് ചേര്‍ന്ന് അവളെ എന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കൂടെ കിടന്നു, ************* ഫോണിലെ അലാറത്തിന്റെ ശബ്ദം കേട്ട് കണ്ണ് തുറന്ന് നോക്കിയപ്പോ ഞാൻ കലിപ്പനെ കെട്ടിപ്പിടിച്ച് മൂപ്പരെ നെഞ്ചത്താ കിടക്കുന്നത്, ഞെട്ടലോടെ ഞാൻ ചാടി എണീറ്റതും കലിപ്പൻ കണ്ണ് തുറന്നു, അളളാഹ് ഇപ്പൊ തുടങ്ങും ചീത്ത, പഞ്ഞി പോലും കിട്ടാൻ വഴിയില്ലല്ലോ റബ്ബേ,, "എന്ത് പറ്റി വൈഫി,, ഭയങ്കര ആലോചനയിലാണല്ലോ,," കലിപ്പന്റെ സംസാരം കേട്ട് ഞാൻ വായും പൊളിച്ച് മൂപ്പരെ നോക്കി, ഇനി ഞാൻ സ്വപ്നം കാണാണോ? ഇത്രയും സോഫ്റ്റായി ഓൻ ആദ്യമായി ആണ് സംസാരിക്കുന്നത്, "ഹലോ,, ടി മാക്രി ഉളള അന്തവും അടിച്ച് പോയോ റബ്ബേ,," "ആഹ് അങ്ങനെയുളള കാഴ്ച്ചയാണല്ലോ കാണുന്നത്,

അല്ല എന്തു പറ്റി ഇവിടെ കിടക്കാൻ അതും കെട്ടിപ്പിടിച്ച് ഒക്കെ, കുറച്ച് ദിവസമായിട്ട് സോഫയിലല്ലെ കിടക്കാറുണ്ടായിരുന്നത്" "എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കല്ലേ,, ഇന്നലെ തണുപ്പുണ്ടെന്നും പറഞ്ഞ് എന്നെ പിടിച്ച് വലിച്ച് കെട്ടിപ്പിടിച്ച് നീ തന്നെ അല്ലെ ഇവിടെ കിടത്തിയത്" "ഞാനോ? ദേ കളളം പറഞ്ഞാ കണ്ണ് പൊട്ടും ട്ടൊ" "ആരാടി കളളം പറഞ്ഞത്, ആരാന്ന്" ന്നും ചോദിച്ച് കലിപ്പൻ ചീറ്റിക്കൊണ്ട് എന്റെ നേരെ വന്നു, "അള്ളോഹ് ഞാൻ തന്നെ ആണ് കളളം പറഞ്ഞത് പോരെ,," ന്ന് ഞാൻ പറഞ്ഞതും കലിപ്പൻ ഇരുന്ന് ചിരിക്കാ ഹംക്ക് "എന്താ മാഷേ,, നിങ്ങളെ ഞെട്ട് അയഞ്ഞോ?" "എടീ,, ബുദ്ധൂസെ,, ഇന്നലെ തണുത്ത് വിറച്ച് കിടക്കുന്നത് കണ്ടപ്പോ എന്തോ പാവം തോന്നി ഞാൻ തന്നെയാ ഇവിടെ വന്ന് നിന്നെ കെട്ടിപ്പിടിച്ച് കിടന്നത് പോരെ,, എന്നാലും ഞാനൊന്ന് വിരട്ടിയപ്പൊഴെക്ക് ആ കുറ്റം സ്വയം ഏറ്റെടുത്ത് തലയിൽ വെച്ചല്ലോ,,

ഹഹഹഹ അതാണ് ഈ ഞാൻ" ന്നും പറഞ്ഞ് ഓൻ കോളറ് പൊക്കി കാണിച്ച് ബാത്റൂമിലേക്ക് പോയി, ഓൻ പറഞ്ഞതിന്റെ അർത്ഥമെന്താ,, എവിടെയോ എന്തോ ഒരു വശപിശക് ഇല്ലെ,, നിങ്ങൾക്ക് തോന്നിയില്ലെ,, എന്നാൽ എനിക്ക് തോന്നി മക്കളേ,, കലിപ്പന്റെ ഉളളിന്റെ ഉളളിൽ നമ്മളോട് ചെറിയ മുഹബ്ബത്തൊക്കെഉണ്ട്,, അത് വലുതാവാൻ ഇനി അതിക സമയമൊന്നും ഇല്ല. ശൊ സന്തോഷം കൊണ്ട് തുളളിച്ചാടാൻ തോന്നാ, എന്നാലും ഓൻ ഇന്നെ കെട്ടിപ്പിടിച്ചീലെ ഇൻക്ക് അത് മതി, യ്യോ,, ആ രംഗം ഓർക്കുമ്പോ രോമാഞ്ചംപോലെ🙈 ഞമ്മള് ഫോണില് ഡിയോ ഡിയോ സോങും വെച്ച് ബെഡിൽ ചാടിക്കളിച്ച് എന്റെ സന്തോഷം ആഘോഷിച്ചു, മോനെ കലിപ്പാ ഇനി നിന്നെ കൊണ്ട് ഞാൻ'l love you' പറയിപ്പിക്കും, നീ കാത്തിരുന്നോ..... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story