My Dear Hubby: ഭാഗം 21

my dear hubby

രചന: Nishana
 

ഞാൻ ഇങ്ങോട്ട് വന്നത് തന്നെ ഫിദക്ക് വേണ്ടിയായിരുന്നു, പക്ഷേ ഇപ്പൊ എനിക്ക് മനസ്സിലായി എന്റെ മാക്രി ഇല്ലാതെ അവളെ കലിപ്പാന്നുളള ആ വിളി കേൾക്കാതെ എനിക്ക് ഒരു നിമിശം പോലും ഇരിക്കാൻ കഴിയില്ലാന്ന്, "എന്താ മച്ചാനെ,, ഭയങ്കര ആലോചനയിലാണല്ലോ,? മോളിയെ കുറിച്ചാണോ? " ന്നും ചോദിച്ച് ബാസിയും റാഫിയും നൗഷും വന്നു, ഞാനോന്ന് ചിരിച്ച് കൊടുത്തു, ഇവരോട് നൗഷു എല്ലാം പറഞ്ഞിട്ടുണ്ട്, "ടാ അസി പറയടാ,, നീ ഇപ്പൊ ശരിക്കും അവളെ സ്നേഹിക്കുന്നില്ലേ,," റാഫി "അതൊന്നും എനിക്ക് അറിയില്ല, പക്ഷേ ഒന്ന് ഉറപ്പാ,, അവളില്ലാതെ അവളോട് വഴക്ക് കൂടാതെ ഒരു നിമിശം പോലും എനിക്ക് ജീവിക്കാൻ കഴിയില്ല, ഇന്നലെ അവളെ പൂളിൽ വെച്ച് ഒരുത്തൻ പിടിച്ചതും സംസാരിച്ചതും ഒക്കെ കണ്ടപ്പോ എനിക്ക് എത്രത്തോളം ദേഷ്യാ വന്നതെന്ന് എനിക്ക് തന്നെ അറിയില്ല "

"ഇത് തന്നെയാണ് മോനെ പ്രണയം, നിനക്ക് ഇപ്പൊ അവളോട് ലബ്ബാണ് മോനെ ലബ്ബ്,, അങ്ങനെ കലിപ്പന്റെ മനസ്സ് അവന്റെ മാക്രി കീഴടക്കികഴിഞ്ഞു" ബാസി മൂന്നും കൂടി ഞങ്ങളെ വഴക്കിനെ പറ്റിയും മറ്റും പറഞ്ഞ് കളിയാക്കാൻ തുടങ്ങി, "ടാ ഇനി വൈകിപ്പിക്കരുത്, എത്രയും പെട്ടെന്ന് റിയൂനോട് നിന്റെ ഇഷ്ടത്തെ കുറിച്ച് പറയണം," നൗഷു "പറയണം, പക്ഷേ ഫിദ," "ടാ തെണ്ടി ഈ നല്ല നിമിശത്തില് അവളെ കുറിച്ച് പറയല്ലേ,," റാഫി "അതെല്ലടാ,, ഫിദയെ എനിക്ക് കാണണം, അവളോട് പറയണം എന്റെ മാക്രിയില്ലാതെ എനിക്കിനി ജീവിക്കാൻ കഴിയില്ലാന്ന്, എന്നിട്ട് അവളോട് മാപ്പ് ചോദിക്കണം," "കോപ്പ് നീ ആദ്യം റിയൂനോട് നിന്റെ ഇഷ്ടം പറയാൻ നോക്ക്, അത് കഴിഞ്ഞിട്ട് ഫിദയെ കുറിച്ച് ചിന്തിക്കാം,," നൗഷു "ഹ്മ്മമ് പറയണം പറ്റുമെങ്കിൽ ഇന്ന് രാത്രി തന്നെ,," ഞങ്ങള് രാത്രി അവളെ എങ്ങനെ പ്രപ്പോസ് ചെയ്യണംന്നൊക്കെ ചർച്ച ചെയ്യുമ്പോഴാണ് കെട്ടിയോൾമാരെ എട്രി,

അതോടെ ആ ചർച്ച അവസാനിപ്പിച്ച് മറ്റുപല കാര്യങ്ങളും സംസാരിച്ചു, അന്നത്തെ കറക്കം കഴിഞ്ഞ് ഫുഡും കഴിച്ച് എല്ലാവും കൂടി ഓൾ ദി ബെസ്റ്റോക്കെ തന്ന് പോയി, ഞാൻ അവളെ പ്രപ്പോസ് ചെയ്യുന്നതും സ്വപ്നം കണ്ട് ഫ്രഷായി വന്നപ്പോ എന്റെ എല്ലാ പ്രതീക്ഷയും വെളളത്തിൽ വരച്ച വരപോലെ ആക്കി മാക്രിയുണ്ട് ബെഡിൽ ചുരണ്ട് കൂടി ഉറങ്ങുന്നു, ഹ്മ്മ് സാരമില്ല, നാളെ എന്തായാലും ഞാൻ നിന്നെ പ്രപ്പോസ് ചെയ്യും നീ നോക്കിക്കോ മോളേ,, നാളത്തേക്കുളള പ്ലാനിങ്ങൊക്കെ ചെയ്ത് ഞാനും കിടന്നു, ************* ഇന്ന് ഞങ്ങള് മുറിയിൽ തന്നെ കുത്തിയിരിക്കായിരുന്നു, കുറെ നേരം ടിവി കണ്ടിരുന്നു

, അത് ചടച്ചപ്പോ ഫോണെടുത്ത് കുത്തിക്കൊണ്ടിരുന്നു, ഒറ്റതെണ്ടികളും ഓൺലൈനിലില്ല, ഇവർക്കൊക്കെ എന്താണാവോ ഇത്ര മല മറിക്കുന്ന പണി, കലിപ്പനാണെങ്കിൽ രാവിലെ മുതൽ ലാപ്പിന്റെ മുന്നില് ഇരുന്ന് അതില് കുത്തിക്കൊണ്ടിരിക്കാ ഞാനൊരാള് ഇവിടെ പോസ്റ്റാണെന്ന് ബോധം പോലും ഇല്ല, ഇങ്ങേര് ആ ലാപ്പിനെയാണ് കെട്ടിയതെന്ന് തോന്നുന്നു, ഹണിമൂണെന്നും പറഞ്ഞ് വന്നിട്ട് എന്റെ അവസ്ഥ നിങ്ങള് കണ്ടീലെ ചെങ്ങായ്മാരെ,, ആരോട് പറയാൻ ആര് കേൾക്കാൻ, എനിക്കാണെങ്കിൽ സംസാരിക്കാൻ ആരും ഇല്ലാത്തത് കൊണ്ട് ഭ്രാന്ത് പിടിക്കാ,, "കലിപ്പാ,,, കൂയ്,, കലിപ്പോയ്" എവടെ കേൾക്കാൻ, ആദ്യം ആ ലാപ്പ് എടുത്ത് എറിയണം,

ഇനി ഇങ്ങേരെങ്ങാനും ഇരുന്ന ഇരുപ്പിൽ തട്ടിപ്പോയോ?, ഞാൻ എണീറ്റ് കലിപ്പനെ ഒന്ന് പിടിച്ച് കുലുക്കി, അപ്പൊ ദാണ്ടേ ചെക്കൻ എന്നെ കലിപ്പില് എന്താന്നുളള ഭാവത്തോടെ ഒരു നോട്ടം,,ഹൂ,, ആ നോട്ടം😘 "തട്ടിപ്പോയോന്നറിയാൻ നോക്കിയതാ,," ഞാൻ ഇളിച്ചോണ്ട് പറഞ്ഞപ്പൊ കൊരങ്ങൻ ഒന്ന് തുറിച്ച് നോക്കി വീണ്ടും ആ കുന്തത്തിലേക്ക് മുഖം കൂർപ്പിച്ച് ഇരുന്നു, ഇങ്ങേർക്ക് ഒന്ന് വഴക്ക് കൂടെങ്കിലും ചെയ്തൂടെ,, ഞമ്മള് മെല്ലെ കലിപ്പന്റെ അടുത്ത് ഇരുന്നു, "അതേയ്,, കലിപ്പാ,, നമുക്ക് പുറത്തേക്ക് പോകാം,, ആകെ ഭ്രാന്ത് പിടിക്കാ,," "അതിന് ഭ്രാന്ത് നിന്റെ കൂടെ പിറപ്പല്ലേ,," "ദെ ചെക്കാ ഞാൻ സീര്യസാണ്, ഇവിടെ ഇങ്ങനെ ചടച്ചിരിക്കാൻ വയ്യ, പ്ലീസ്,, " "ഒന്ന് പോയെ,, എനിക്ക് ഇവിടെ നൂറുകൂട്ടം പണിയുണ്ട്,"

"മര്യാദക്ക് വീട്ടിൽ ഓടിച്ചാടി നടന്ന എന്നെ ഹണിമൂണെന്നും പറഞ്ഞ് കൊണ്ട് വന്നിട്ട് ഇങ്ങനെ മുറിയിൽ അടച്ചിടുന്നത് കഷ്ടാട്ടൊ,," "അതിന് ഞാനല്ലല്ലോ നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്, " "ആഹ്,, എല്ലാം ഉമ്മാന്റെ പണിയാ, പക്ഷേ ഉമ്മാക്ക് അറിയില്ലല്ലോ മോന് ഇവിടെ ലാപ്പില് കുത്തിയിരിക്കാണെന്ന്,, പാവം, ഇവിടെ ഇങ്ങനെ ചടച്ച് ഇരിക്കാൻ വയ്യ, നിങ്ങള് എന്നെ പുറത്തേക്ക് കൊണ്ട് പോകുന്നോ അതോ ഞാൻ ഉമ്മാക്ക് വിളിക്കണോ?" "നീ എന്നെ ഭീഷണി പെടുത്താണോ? നടക്കില്ല, എനിക്ക് പണിയുണ്ട്, നീ പോയെ,," "ഞാൻ പോവും ട്ടോ ശരിക്കും പോവും" "എങ്ങോട്ട് " "എങ്ങോട്ടെങ്കിലും പോവും, ഭൂമി ഉരുണ്ടതല്ലേ,," "എന്നാ ഒന്ന് പെട്ടെന്ന് പോയേ,, മനുഷ്യനെ ശല്യം ചെയ്യാതെ,," പൊട്ടക്കണ്ണൻ, കലിപ്പൻ കാട്ടുപോത്ത്, ഇതിനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല, കലിപ്പനോടുളള ദേഷ്യത്തില് ഞാൻ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി, *************

ഒരു മെയ്ല് അയക്കാനുണ്ടായിരുന്നു, തിരക്ക് പിടിച്ച് അത് അയക്കുമ്പോഴാ മാക്രിയുടെ എന്‍ട്രി, ഇന്നലത്തെ എന്റെ പ്ലാൻ ചീറ്റിക്കളഞ്ഞ മൊതലല്ലേ നിനക്ക് ഞാൻ തരുന്നുണ്ടെടീ,, അവള് പുറത്തേക്ക് പോവാന്നൊക്കെ പറയുന്നുണ്ട്, ഒന്ന് കളിപ്പിക്കാന്ന് കരുതി മസില് പിടിച്ചിരുന്നു, അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ചുമ്മാ എങ്ങോട്ടെങ്കിലും പോവാൻ പറഞ്ഞത്, അത് കേട്ടതും കക്ഷി ചവിട്ടിത്തുളളി ഒരു പോക്കങ് പോയി, മെയ്ല് പെട്ടന്ന് അയച്ച് ലാപ്പെടുത്ത് വെച്ച് ഞാൻ ഹമീദ്ക്കാക്ക് വിളിച്ച് വരാൻ പറഞ്ഞു, പിന്നെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോ മാക്രിയുണ്ട് വായും പൊളിച്ച് നാല് ഭാഗത്തേക്കും നോക്കുന്നു, എങ്ങോട്ട് പോകണംന്ന് അറിയാതെ നിൽക്കാവും, "എന്ത് പറ്റി പുറത്തേക്ക് പോവാനുള്ള വഴി അറിയില്ലേ,,"

ന്ന് ഞാൻ ചോദിച്ചപ്പോ പെണ്ണ് മുഖം വീർപ്പിച്ച് എങ്ങോട്ടോ നോക്കി നിന്നു, ആ ചുവന്ന കവിളില് ഒരു കടിയങ് വെച്ച് കൊടുക്കാനാ തോന്നുന്നത്, ഞാൻ അവളെ കൈ പിടിച്ച് വലിച്ച് എന്നോട് ചേർത്തി അരയിലൂടെ കയ്യിട്ട് ലോക്ക് ചെയ്തു, പെണ്ണിന്റെ കണ്ണൊക്കെ പുറത്തേക്ക് തളളീട്ടുണ്ട്, "ടി ഉണ്ടക്കണ്ണി,, ഇങ്ങനെ എന്നെ നോക്കല്ലേ,, എന്റെ കണ്ട്രോള് പോകും," "കലിപ്പാ,, മര്യാദക്ക് എന്നെ വിട്ടോ,, ആളുകളൊക്കെ ശ്രദ്ധിക്കുന്നുണ്ട് " പഹയത്തി എന്റെ നെഞ്ചിട്ട് ഒരു കുത്ത് തന്നു, മര്യാദക്ക് ഒന്ന് മനുഷ്യനെ റൊമാന്റ്ക്കാവാനും സമ്മതിക്കില്ല കോപ്പ് ഞാൻ പിണക്കം നടിച്ച് അവളുടെ പിടി വിട്ട് പുറത്തേക്ക് നടന്നു, പിറകെ അവളും, ദുഷ്ട എന്തൊരു കുത്താ തന്നത്, ഇതിന് രാത്രി നിനക്ക് ഞാൻ നല്ല പണിതരുന്നുണ്ട് മോളേ,, നീ കാത്തിരുന്നോ,, ഞാൻ നൗഷുനെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞ് ഏൽപിച്ച് കളളച്ചിരിയാലെ മാക്രിയെ നോക്കി രാത്രിയിലെ കാര്യം ആലോചിച്ച് ചിരിച്ചു,

അവള് പുരികം പൊക്കി എന്താന്ന് ചോദിച്ചപ്പോ സൈറ്റ് അടിച്ച് കൊടുത്തു, മാക്രി അപ്പൊ തന്നെ പുഛിച്ച് മുഖം തിരിച്ചു, **** മാക്രിയെയും കൊണ്ട് നേരെ പാർക്കിലേക്ക് പോയി, അവിടെ എത്തിയതും എന്നെക്കൊണ്ട് ചോക്ലേറ്റും ഐസ്ക്രീമും ഒക്കെ വാങ്ങിപ്പിച്ച് അതൊക്കെ കഴിച്ചോണ്ട് കൊച്ചു കുട്ടികളുടെ പിറകെ ഓടിച്ചാടി പോകുന്ന അവളെ ഒരു കൗതുകത്തോടെ ഞാൻ നോക്കി നിന്നു, ആ തെണ്ടികള് അവിടെ മാക്രിയെ പ്രപ്പോസ് ചെയ്യാൻ വേണ്ടി മുറി അലങ്കരിക്കുന്ന തിരക്കിലാവും, എന്തൊക്കെയാണാവോ കാണിച്ച് വെച്ചിട്ടുണ്ടാവാ,, നൗഷൂന് ഫോൺ ചെയ്ത് നോക്കിയപ്പോ ആ തെണ്ടി ഡിസ്റ്റർബ് ചെയ്യല്ലേന്നും പറഞ്ഞ് ഫോൺ വെച്ചു, അവനെ പ്രാകി മാക്രിയെ നോക്കിയപ്പോ അവളെ പൊടിപോലും അവിടെ കണ്ടില്ല, ഈ കുട്ടിപ്പിശാച് ഇത് എവിടെ പോയി,

ഞാൻ അവിടെ മുഴുവൻ അവളെ തപ്പി നടന്ന് അവസാനം കണ്ടു, ഊഞ്ഞാലിൽ ഇരിക്കുന്ന ഒരു കൊച്ചു കുട്ടിയോട് എന്തൊക്കെയോ പറഞ്ഞ് കാല് പിടിക്കുന്നുണ്ട്, എന്താ സംഭവംന്ന് അറിയാൻ ഞാൻ അങ്ങോട്ട് ചെന്ന് നോക്കിയപ്പോ അവള് പറയുന്നത് കേട്ട് ഞാൻ പകച്ച് പണ്ടാറമടങ്ങി, പെണ്ണ് ഊഞ്ഞാലിലാടാൻ ആ കുട്ടിയുടെ കാല് പിടിക്കാണ്, ന്റെ റബ്ബേ,, ഈ മുതലിനെ ആണല്ലോ ഞാൻ സ്നേഹിച്ചത്, എന്റെ വിധി😧 അവള് കുറെ എന്തൊക്കെയോ സംസാരിച്ചതിന് ശേഷം എന്റെ അടുത്തേക്ക് വന്നു, ഞാൻ എന്താന്നുളള ഭാവത്തോടെ അവളെ നോക്കി. "കലിപ്പാ,, എനിക്ക് അഞ്ച് ഡയറീമിൽക്ക് വാങ്ങിച്ച് തരോ?" കൊഞ്ചിക്കൊണ്ട് ചോദിച്ചു, "അല്ല കുറച്ച് മുന്നെ താൻ എത്ര ചോക്ലേറ്റാ തിന്നത്, ഇതൊക്കെ എങ്ങോട്ടാണാവോ പോകുന്നത്, "

അവള് ഒന്ന് ഇളിച്ച് കാണിച്ച് എന്റെ കൈ പിടിച്ച് പ്ലീസ് ന്നും പറഞ്ഞ് കൊഞ്ചാ, അവസാനം ഇന്ന് പ്രപ്പോസ് ചെയ്യാനുളളതല്ലേ എന്നോർത്ത് വാങ്ങിച്ച് കൊടുത്തു, അവള് ചോക്ലേറ്റും കൊണ്ട് ഊഞ്ഞാലിലിരിക്കുന്ന ആ കുട്ടിയുടെ അടുത്തേക്ക് ചെന്ന് അത് അവന് കൊടുത്തതും ചെക്കൻ അത് വാങ്ങിക്കോണ്ട് ഓടി, നിങ്ങൾക്ക് സംഭവം കത്തിയൊ,, ഈ കുട്ടിപ്പിശാച് ചെക്കന് ഊഞ്ഞാലിലാടാൻ കൈ കൂലി കൊടുത്തതാണ് സംഭവം, എന്താലെ,, അവൻ എണീറ്റതും അവൾ അതിൽ കയറി ഇരുന്ന് എന്നെ നോക്കി ചിരിച്ചു, "പ്ലീസ് എന്നെ ഒന്ന് ആട്ടിത്തരോ?" ന്റെ റബ്ബേ,, ഈ മാക്രിയെ ഞാൻ എന്താ ചെയ്യേണ്ടത്,, കൊച്ചുകുഞ്ഞാണെന്നാ ഭാവം, എന്തായാലും തലയിലായി, ഇനി സഹിക്കാ😤 കെട്ടാണേൽ കുട്ടിക്കളി മാറാത്ത ഒന്നിനെ കെട്ടണംന്നും പറഞ്ഞ് നടക്കുന്നവര് ഒന്നോർത്തോ,, ഇങ്ങനെ ഒന്നിനെ ഒക്കെ കെട്ടിയാൽ ഇത്പോലുളള പണി കളൊക്കെ കിട്ടും, മക്കളേ,,

"കലിപ്പാ,, പ്ലീസ്" "ഞാനൊരു സംശയം ചോദിക്കട്ടേ,, നിനക്ക് ശരിക്കും പതിനെട്ട് വയസ്സാണോ എട്ട് വയസ്സാണോ?" "ഹഹഹഹ ഈ കലിപ്പന്റെ ഒരു തമാശ, എനിക്ക് എട്ട് വയസ്സായിരുന്നെങ്കിൽ താനിപ്പൊ ജയിലിൽ കിടക്കുമായിരുന്നില്ലേ,, പൊട്ടാ,," "പൊട്ടൻ നിന്റെ,," "നിന്റെ,, ബാക്കി പറ" ഞാനവളെ ദേഷ്യത്തോടെ നോക്കിയതും അവള് ഒന്ന് സൈറ്റ് അടിച്ചിട്ട് വീണ്ടും പ്ലീസ് ഒന്ന് ആട്ടിത്തരോന്ന് ചോദിച്ചു, വെറെ നിവൃത്തി ഇല്ലാത്തോണ്ട് ആട്ടിക്കൊടുത്തു, പലരും ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട്, ഇത് ദുബായ് ആയത് ഭാഗ്യം അല്ലായിരുന്നേൽ നാണം കെട്ടേനെ,, ഇനി മേലാൽ ഇതിനെയും കൊണ്ട് ഞാൻ പാർക്കിലേക്ക് പോകില്ല ഇത് സത്യം സത്യം സത്യം, അവിടുത്തെ കലാപരിപാടികളൊക്കെ കഴിഞ്ഞ് മാക്രിയെയും കൊണ്ട് തിരിച്ച് റിലേക്ക് വിട്ടു, പൊക്കി എടുത്തോണ്ട് വന്നൂന്ന് പറയുന്നതാവും നല്ലത്, മുറിയുടെ വാതിൽ തുറന്ന് അകത്തു കയറിയതും ഞാനും മാക്രിയും പകച്ച് പണ്ടാറമടങ്ങി മുഖത്തോട് മുഖം നോക്കി നിന്നു പോയി,,.... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story