My Dear Hubby: ഭാഗം 22

my dear hubby

രചന: Nishana
 

മുറിയുടെ വാതിൽ തുറന്ന് അകത്തു കയറിയതും ഞാനും മാക്രിയും പകച്ച് പണ്ടാറമടങ്ങി മുഖത്തോട് മുഖം നോക്കി നിന്നു പോയി,, അളളാഹ് ഞമ്മളെ ചങ്കൂസുകള് പൊളിച്ചടക്കീലെ,ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല,, അല്ലെങ്കിലും ഓല് ഞമ്മളെ മുത്താണ്,😍 ഇന്ന് ഞാൻ പൊളിച്ചടുക്കും, ഇങ്ങള് നോക്കിക്കോളി, *********** അളളാഹ് ഞാനെന്താ സ്വപ്നം കാണാണോ? ഞങ്ങള് ഇവിടുന്ന് പോയപ്പോ ഉളള മുറിയെ അല്ല ഇത്, വൈറ്റ് ആൻഡ് റെഡ് റോസ് കൊണ്ട് മുറി മുഴുവൻ അലങ്കലിച്ചിട്ടുണ്ട്, എന്റെ ബലമായ സംശയം ഞങ്ങൾക്ക് മുറി മാറിപ്പോയതാണെന്നാ,, "കലിപ്പാ ഞമ്മക്ക് മുറി മാറിപ്പോയോ?" ന്നും ചോദിച്ച് ഞാൻ കലിപ്പന് നേരെ തിരിഞ്ഞപ്പോ ഓനെ അവിടെ എങ്ങും കണ്ടില്ല, ഇനി മുറി മാറീന്ന് മനസ്സിലായത് കൊണ്ട് ചെക്കൻ എന്നെ തനിച്ചാക്കി മുങ്ങിയോ?

ഞാൻ വേഗം പുറത്തേക്ക് ഓടാൻ തിരിഞ്ഞതും ലൈറ്റ് അണഞ്ഞതും ഒരുമിച്ചായിരുന്നു, "ക,,, കലിപ്പാ,, നീ എവിടെയാ,, എ,, എനിക്ക് പേടിയാകുന്നുണ്ട് " കരച്ചിലോട് കൂടി വിക്കി വിക്കി ഞാൻ പറഞ്ഞു, നോ റെസ്പോൺസ് "ക,,ലി,,പ്പാ,," ഇരുട്ടായത് കൊണ്ട് ഒന്നും കാണുന്നില്ല, ആരോ പിറകിലൂടെ നടന്ന് വരുന്നത് പോലെ തോന്നി, എന്ത് ചെയ്യുമെന്നറിയാതെ ഞാൻ അങ്ങനെ തന്നെ നിന്നു, അയാൾ എന്റെ അടുത്തെത്തി എന്ന് അയാളുടെ ചുടു ശ്വാസം എന്റെ പിൻ കഴുത്തിൽ പതിച്ചപ്പോൾ മനസ്സിലായി, പെട്ടെന്ന് അയാൾ എന്നെ വട്ടം പിടിച്ചു, ആ സ്പർശനത്തിൽ നിന്ന് മനസ്സിലായി അത് കലിപ്പനാണെന്ന്, എന്തോ ചെക്കനോട് ഇങ്ങനെ ചേര്‍ന്ന് നിൽക്കുമ്പോ പ്രത്യേഗ ഫീലാ,, ഓൻ എന്റെ മുടിമാറ്റി പിൻ കഴുത്തിൽ അധരങ്ങൾ അമർത്തിയതും ഷേക്കേറ്റ പോലെ ഞാൻ നിന്നു,

അളളാഹ് ഈ ചെക്കനിത് എന്ത് പറ്റി,, അല്ലേലും ഈ ഇടെയായി ചെക്കന് എന്തൊക്കെയോ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്, കലിപ്പന്റെ മാറ്റവും ചിന്തിച്ചോണ്ട് നിന്ന എന്നെ മൂപ്പര് ഒന്ന് വട്ടം കറക്കി ഓന്റെ അഭിമുഖമായി ചേർത്ത് നിർത്തി എന്നിട്ട് എന്റെ മുഖം കൈ ക്കുളളിലാക്കി എന്റെ കണ്ണിലേക്ക് അനുരാഗത്തിന്റെ നോട്ടം എറിഞ്ഞു, "റിയൂ,, നിന്നെ റിയൂന്ന് വിളിക്കുന്നതിനേക്കാൾ എനിക്കിഷ്ടം മാക്രീന്ന് വിളിക്കാനാ,, അത് കൊണ്ട് മാക്രീന്ന് വിളിക്കാലെ,, അപ്പൊ എന്റെ മാക്രി,,😍" എന്റെ മാക്രീന്നോ അളളാഹ് എന്തൊക്കെയാ ഞാനീ കേൾക്കുന്ന് "അപ്രതീക്ഷിതമായാണ് നീ എന്റെ മെഹറിന് അവകാശിയായി എന്റെ ജീവിതത്തിലേക്ക് കയറി വന്നത്, ആദ്യമൊക്കെ എനിക്ക് നിന്നോട് ഭയങ്കര ദേഷ്യായിരുന്നു, അത് കൊണ്ടാ നിന്നോട് വഴക്കിട്ടതും കലിപ്പായതും ഒക്കെ,, പക്ഷേ പിന്നീട് എപ്പഴോ നിന്റെ കുറുമ്പും വാശിയും സംസാരവും കലിപ്പാന്നുളള ആ വിളിയും ഞാൻ ഇഷ്ടപ്പെട്ട് തുടങ്ങി,

ജീവിതകാലം മുഴുവൻ എന്റെ മാക്രിയായി എന്റെ കൂടെ എന്റെ ഹൃദയത്തിന് അവകാശിയായി ഉണ്ടാവില്ലെ നീ,, നീ ഇല്ലാത്ത ജീവിതം എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല,💝 അത്രയേറെ ഇഷ്ടമാണ് എനിക്ക് നിന്നെ, I love you ❤ love you so much😘" കലിപ്പൻ പറയുന്നത് കേട്ട് ഞാൻ ഒരു നിമിശം ഞാൻ കിളി പോയപോലെ നിന്നു, "മാക്രി,, ടി,, റബ്ബേ,, ഇതിന്റെ ബോധം പോയോ,, ടി,," "ഏഹ്,, ഹാ,, എന്താ ഇപ്പൊ ഇവിടെ ഉണ്ടായത്, ഞാൻ നിന്ന് സ്വപ്നം കാണാനും തുടങ്ങിയോ റബ്ബേ,," ന്ന് ഞാൻ പറഞ്ഞതും കലിപ്പൻ എന്റെ കവിളിൽ നല്ലോരു അഡാർ കടി തന്നു, "അളളാഹ് ന്റെ ഉമ്മാ,," "വേദനിച്ചുലെ,, ഇപ്പൊ മനസിലായില്ലെ പോത്തെ സ്വപ്നമല്ലാന്ന്" ഞാൻ കവിളിൽ കൈ വെച്ച് അതെന്ന് തലയാട്ടി "അപ്പൊ എങ്ങനെ,, എനിക്കുളള മറുപടി തരുന്നില്ലേ,," ചിരിച്ചോണ്ട് ഓൻ ചോദിച്ചപ്പോ ഇപ്പൊ തരാമെന്നും പറഞ്ഞ് ഞമ്മള് ഓന്റെ താടി പിടിച്ച് വലിച്ച് ബാത്റൂമിലേക്ക് ഓടി, വാതിലടച്ച് നെഞ്ചിൽ കൈ വെച്ച് കുറച്ച് സമയം ഞാൻ നേരത്തെ നടന്നതൊക്കെ ആലോചിച്ചു,അളളാഹ് ഇതൊന്നും എനിക്ക് വിശ്വസിക്കാനെ കഴിയുന്നില്ല,

കലിപ്പന്റെ പ്രപ്പോസിനെ കുറിച്ച് ആലോചിക്കുമ്പോ എന്തോ ഒരു കുളിര് തോന്നാ,, ശ്ശൊ ഇനി എങ്ങനെ കലിപ്പന്റെ മുഖത്തേക്ക് നോക്കാ, ഞമ്മള് അങ്ങനെ പലതും ആലോചിച്ച് നിൽക്കുമ്പോഴാണ് ഞമ്മളെ കയ്യിലുണ്ടിയിരുന്ന ഫോണിലേക്ക് ചറപറാന്ന് മെസ്സേജ് വരാൻ തുടങ്ങി, ഇതാരപ്പോ ഇത്രയും മെസ്സേജ് ഒന്നിച്ച് അയക്കുന്നത്, അതും ഈ സമയത്ത്, ഞാൻ ഫോണെടുത്ത് നോക്കിയതും എന്റെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി, ഫോൺ എന്റെ കയ്യിൽന്നും വീണ് ചിന്നിച്ചിതറി, ഞാൻ നിലത്തേക്കിരുന്ന് മുഖം പൊത്തി കരഞ്ഞു, ************* ഈ പെണ്ണ് ഇത് എവിടെ പോയി, അല്ലെങ്കിലും പെണ്ണ് ഇങ്ങനെയാ ഒന്ന് റൊമാന്റിക്കായി വരുമ്പോ അത് പൊളിച്ചടക്കി കയ്യിൽ തരും, നിന്നെ എന്റെ കയ്യിലൊന്ന് കിട്ടട്ടെ,,, ഇതിനൊക്കെ ഞാൻ പകരം ചോദിക്കും, നീ നോക്കിക്കോ, ഞാൻ ബാത്ത്റൂമിന്റെ ഡോറിൽ ചെന്ന് മുട്ടി, "ടി മാക്രി,,, നീ എന്താ ഇതിനകത്ത് അടയിരിക്കാണോ?" ഞാൻ ഒരുപാട് തവണ അവളെ വിളിച്ച് വാതിൽ മുട്ടി എങ്കിലും ഒരു റെസ്പോൺസും ഇല്ലായിരുന്നു,

"റിയൂ,, നിനക്ക് എന്താ,, പറ്റിയത് പെണ്ണ,, വാതില് തുറക്ക്, " ഇനി അവൾക്കെന്തെങ്കിലും അപകടം പറ്റിയോ റബ്ബേ,, വാതിൽ ചവിട്ടി ത്തുറക്കുകയെ നിവൃത്തി ഒളളൂ,, ഞാൻ വാതിൽ ചവിട്ടി തുറക്കാൻ തുനിഞ്ഞതും അവൾ വാതിൽ തുറന്നതും ഒരുമിച്ചായിരുന്നു, ഭാഗ്യം കുറച്ച് വൈകിയിരുന്നെങ്കിൽ ഇന്റെ കാല് മാക്രിന്റെ നെഞ്ചത്ത് പതിഞ്ഞേനെ,😂 "ന്റെ മാക്രി നീ എന്നെ പേടിപ്പിച്ച് കളഞ്ഞല്ലോ? " ന്ന് ഞാൻ പറഞ്ഞപ്പോ അവള് മുഖം താഴ്ത്തി എന്നെ മറികടന്ന് പോയി, ഇവൾക്ക് ഇത് എന്ത് പറ്റി, കുറച്ച് മുമ്പ് ഞാൻ കണ്ട പെണ്ണല്ലല്ലോ ഇത്, ഞാൻ അവളെ കൈ പിടിച്ച് എനിക്ക് അഭിമുഖമായി നിർത്തിയതും അവള് ദേഷ്യത്തോടെ എന്റെ കൈ തട്ടി മാറ്റി, അവളുടെ കണ്ണും മുഖവും ഒക്കെ ചുവന്ന് തുടുത്തിട്ടുണ്ട്, അത് കണ്ടതും എന്റെ നെഞ്ചിനിട്ട് ആരോ കത്തി കൊണ്ട് കുത്തിനോവിക്കുന്നത് പോലെ തോന്നി, "റി,, റിയൂ,, നിനക്ക് എന്താ പറ്റിയത് "

ഞാൻ അവളുടെ തോളിൽ കൈ വെച്ച് ചോദിച്ചതും അവള് ദേഷ്യത്തോടെ എന്റെ കൈ തട്ടി മാറ്റി സോഫയിൽ പോയി കിടന്നു, "റിയൂ,, എന്താ കാര്യമെന്ന് പറ,, നീ എന്താ ഇവിടെ കിടക്കുന്നത്" "പ്ലീസ് എന്നെ ഒന്ന് വെറുതെ വിടോ? എനിക്ക് ഉറങ്ങണം" അവള് പുതപ്പ് തലയിലൂടെ ഇട്ട് തിരിഞ്ഞ് കിടന്നു, ഇവൾക്ക് എന്ത് പറ്റി, ഇനി ഒരു പക്ഷേ,, ഞാൻ പ്രപ്പോസ് ചെയ്തത് ഇഷ്ടാവാത്തത് കൊണ്ടാവോ? അങ്ങനെ ആണെങ്കിൽ അവൾക്കത് തുറന്ന് പറഞ്ഞൂടെ,, അവളുടെ സംസാരമൊന്നും ഇല്ലാത്തത് കൊണ്ട് ആക കൂടെ സൈലന്റായത് പോലെ,, കലിപ്പാന്നുളള വിളി കേൾക്കാൻ കൊതിയാവാ, കിടന്നിട്ടൊന്നും ഉറക്കം വരുന്നില്ല, തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി നോ രക്ഷ, അവസാനം അവിടുന്ന് എണീറ്റ് മാക്രിയുടെ അടുത്ത് ചെന്ന് നിലത്തിരുന്നു, പതിയെ പുതപ്പ് മാറ്റിയതും ചുവന്നു തുടുത്ത അവളുടെ മുഖം കണ്ടപ്പോ കണ്ണ് നിറഞ്ഞു, ഒരിക്കലും ഇനി ഈ കണ്ണ് നിറയരുതെന്ന് ചിന്തിച്ചതേ ഒളളൂ,, പക്ഷേ,, ആ തീരുമാനത്തിന് അതികം ആയുസ്സ് ഉണ്ടായില്ല, @@@@@@

കണ്ണിലേക്ക് സൂര്യന്റെ വെളിച്ചം കുത്തിയപ്പോഴാണ് ഉണർന്നത്, എണീറ്റപ്പോ ശരീരം മുഴുവൻ ഭയങ്കര വേദന, ഇന്നലെ റിയൂന്റെ അടുത്ത് തന്നെ തല വെച്ച് എപ്പോഴോ ഉറങ്ങിപ്പോയിരുന്നു, റിയൂനെ നോക്കിയപ്പോ അവിടെ ഒന്നും അവളെ കണ്ടില്ല, അവിടുന്ന് എണീറ്റ് ബാൽക്കണിയിലേക്ക് ചെന്നപ്പോ അവള് അവിടെ എങ്ങോട്ടോ നോക്കി നിൽക്കുന്നുണ്ട്, ഞാൻ ഫ്രഷായി അവളുടെ അടുത്തേക്ക് ചെന്നതും എനിക്ക് മുഖം തരാതെ അവൾ സോഫയിൽ പോയി ഫോണിൽ കളിച്ചോണ്ടിരുന്നു, അവളുടെ ഈ പെരുമാറ്റം എനിക്ക് സഹിക്കുന്നില്ല, എന്നെ ഇഷ്ട മില്ലാത്തത് കൊണ്ട് ആണെങ്കിൽ അത് തുറന്നു പറഞ്ഞൂടെ,, സങ്കടമെല്ലാം അടക്കിപ്പിടിച്ച് ഞാൻ വിധൂരത്തേക്ക് കണ്ണുകളെ ഓടിച്ച് വിട്ട് അവിടെ നിന്നു, .... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story