My Dear Hubby: ഭാഗം 23

my dear hubby

രചന: Nishana
 

ഞാൻ ഫ്രഷായി അവളുടെ അടുത്തേക്ക് ചെന്നതും എനിക്ക് മുഖം തരാതെ അവൾ സോഫയിൽ പോയി ഫോണിൽ കളിച്ചോണ്ടിരുന്നു, അവളുടെ ഈ പെരുമാറ്റം എനിക്ക് സഹിക്കുന്നില്ല, എന്നെ ഇഷ്ട മില്ലാത്തത് കൊണ്ട് ആണെങ്കിൽ അത് തുറന്നു പറഞ്ഞൂടെ,, സങ്കടമെല്ലാം അടക്കിപ്പിടിച്ച് ഞാൻ ബാൽക്കണിയിൽ ചെന്ന് വിധൂരത്തേക്ക് കണ്ണുകളെ ഓടിച്ച് വിട്ട് അവിടെ നിന്നു, ഞാനും റിയും തമ്മിലുളള ഇത് വരെയുളള കാര്യങ്ങൾ എന്റെ മനസ്സിലേക്ക് തെളിഞ്ഞു വന്നു, എന്ത് രസായിരുന്നു അവളോട് വഴക്കിടാനും അടികൂടാനുമൊക്കെ ദേഷ്യത്തോടെ ഉളള അവളുടെ ആ മുഖഭാവം കാണാൻ വേണ്ടി മാത്രം ഞാൻ അവളോട് എത്ര വഴക്കിട്ടിട്ടുണ്ട്, ഇന്ന് അതൊക്കെ ഓർക്കുമ്പോ കണ്ണ് നിറയുന്ന പോലെ,, ഓരോ ഓർമ്മകളേയും പൊടി തട്ടി എടുക്കുന്നതിനിടയിലാണ് വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്,

ചെന്ന് നോക്കിയപ്പോ റിയു പുറത്തേക്ക് പോകുന്നത് കണ്ടു,, ഈ പെണ്ണ് ഇത് എന്തിനായിരിക്കും പുറത്തേക്ക് പോയത്, അതും ഒരു പരിചയവുമില്ലാത്ത സ്ഥലമാണെന്ന് പോലും ഓർക്കാതെ, ഞാനും അവളുടെ പിറകെ അവള് അറിയാതെ ചെന്നു, എന്നോടുളള ദേഷ്യത്തില് വല്ല അബദ്ധത്തിലും ചെന്ന് ചാടിയാൽ പണിയാവും, അവള് നേരെ പാർക്കിങ് ഏരിയയിലേക്കാണ് പോയത്, അവിടെ എത്തിയതും അവളുടെ നേരെ ആരോ നടന്ന് വരുന്നത് കണ്ടു, ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ, അതെ ഇത് അവനല്ലെ,, അന്ന് പൂളിൽ വെച്ചും എയർപോട്ടിൽ വെച്ചും മൊക്കെ റിയൂനോട് സംസാരിച്ചവൻ, ഇനി ഇവനുമായി റിയൂന് എന്തെങ്കിലും, അതിനായിരിക്കൊ അവള് എന്നെ അവോയ്ഡ് ചെയ്യുന്നത്, അത് ഓർക്കുമ്പോഴെ കണ്ണ് നിറയാൻ തുടങ്ങി, അവര് എന്താ സംസാരിക്കുന്നതെന്ന് കേൾക്കുന്നില്ല,

പക്ഷേ അവരുടെ ആക്ഷനിൽ നിന്ന് മനസ്സിലായി എന്തോ സീരസായ കാര്യമാണെന്ന്, റിയു ദേഷ്യത്തോടെ അവന്റെ കോളറിൽ പിടിച്ച് എന്തൊക്കെയോ പറയുന്നുണ്ട്, അവൻ അവളെ കൈ മാറ്റി എന്തൊക്കെയോ പറയുന്നു, ഇതൊക്കെ കണ്ടിട്ട് എനിക്ക് ഭ്രാന്ത് പിടിക്കുന്നുണ്ട്, ദേഷ്യത്തോടെ ഞാൻ മുഷ്ടി ചുരുട്ടി നിന്നു, പെട്ടെന്ന് റിയു മുഖം പൊത്തി കരഞ്ഞോണ്ട് തിരിഞ്ഞ് ഓടി, അവള് ഇങ്ങനെ കരയാൻ മാത്രം അവൻ എന്താവും അവളോട് പറഞ്ഞിട്ടുണ്ടാവാ, ഞാൻ അവളുടെ പിറകെ ചെന്ന് നോക്കിയപ്പോ അവള് മുറിയിൽ കയറി ബെഡിൽ കിടന്ന് മുഖം തലയണകൊണ്ട് പൊത്തി പിടിച്ച് കരയായിരുന്നു, യാ അല്ലാഹ് എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്, എന്റെ പെണ്ണിന്റെ കരച്ചില് കണ്ടു നിൽക്കാൻ എനിക്ക് കഴിയുന്നില്ല, എങ്ങനെയാ ഞാൻ അവളെ ഒന്ന് സമാധാനിപ്പിക്ക,

ഞാൻ അവളെ അടുത്ത് ചെന്നാൽ ദേഷ്യത്തോടെ മുഖം തിരിക്കെ ഒളളൂ,, അത് എനിക്ക് സഹിക്കാൻ കഴിയില്ല, അവളുടെ കരച്ചില് കാണാൻ കഴിയാത്തത് കൊണ്ട് ഞാൻ ബാൽക്കണിയിലേക്ക് ചെന്ന് പുറത്തേക്ക് നോക്കി നിന്നു, ചുടു കണ്ണീർ എന്റെ കവിളിനെ തലോടിക്കൊണ്ടിരുന്നു, ഒരു ധൈര്യത്തിന് നൗഷൂനെ വിളിക്കാമെന്ന് തോന്നി, പക്ഷേ അവനോട് ഞാൻ എന്ത് പറയും, വേണ്ട ഒന്നും ആരും അറിയണ്ട, തൽക്കാലം ഇങ്ങനെ പോട്ടെ,, എത്ര സമയം അങ്ങനെ നിന്നെന്ന് അറിയില്ല, സമയം കടന്നു പോയി കൊണ്ടിരുന്നു, നേരം വെളുത്ത് ഈ സമയം വരെയും ഞാനും റിയും ഒന്നും കഴിച്ചിട്ടില്ല, എന്തോ വിശപ്പൊക്കെ കെട്ട് പോയത് പോലെ,, പക്ഷേ റിയും ഒന്നും കഴിച്ചിട്ടില്ലല്ലോ ന്ന് ഓർത്തപ്പോ ഞാൻ റിയൂന്റെ അടുത്തേക്ക് ചെന്നു,

അവള് എത്ര വേണ്ടാന്ന് പറഞ്ഞാലും നിർബന്ധിച്ച് കഴിപ്പിക്കണം ന്നൊക്കെ ചിന്തിച്ച് മുറിയിലേക്ക് ചെന്നപ്പോ അവളെ അവിടെ ഒന്നും കണ്ടില്ല, ബാത്റൂമിൽന്ന് വെളളം വീഴുന്ന് ശബ്ദം കേൾക്കുന്നുണ്ട് ചിലപ്പോ ഫ്രഷാവാൻ പോയതാവും, ഞാൻ സോഫയിൽ അവളെയും കാത്ത് ഇരുന്നു, സമയം ഒരുപാടായല്ലോ,, അവള് എന്താ പുറത്തേക്ക് ഇറങ്ങാത്തത്, ചെറിയ പേടിയോടെ ഞാൻ വാതിലിൽ ചെന്ന് മുട്ടി, അകത്ത് നിന്ന് യാതൊരുവിധ പ്രതികരണവും ഇല്ല, എന്നിലെ പേടി കൂടി ക്കൊണ്ടിരുന്നു, കൂടുതൽ ശക്തിയോടെ ഞാൻ തട്ടിവിളിച്ച് നോക്കി, പക്ഷേ,, പിന്നെ ഒന്നും നോക്കീല വാതില് ശക്തിയിൽ ചവിട്ടി തുറന്നതും അകത്ത് കണ്ട കാഴ്ച്ച എന്നെ പാടെ തകർത്തി, റിയു ബോധം കെട്ട് കിടക്കുന്നുണ്ട്, അതും ശവറിന്റെ ചുവട്ടിൽ, ആകെ നനഞ്ഞ് കുതിന്ന അവളെ ഞാൻ കോരി എടുത്ത് ബെഡിൽ കൊണ്ട് കിടത്തി, അവള് തണുത്ത് വിറക്കുന്നുണ്ടായിരുന്നു,

നനഞ്ഞ ഡ്രസ്സിൽ ഇങ്ങനെ കിടന്നാൽ വല്ല പനിയും വരും, എന്താ ഇപ്പൊ ചെയ്യാ,, ഞാൻ ആലോചിച്ചിട്ട് ഒരേ ഒരു വഴിയെ ഒളളൂ,, അവള് എങ്ങാനും അറിഞ്ഞാൽ പണിയാവുംന്ന് ഉറപ്പാ, പക്ഷേ ഈ കോലത്തിൽ അവളെ കിടത്തിയാൽ അതിനേക്കാളും വലിയ പണിയാവും, പിന്നെ ഒന്നും ചിന്തിക്കാൻ നിന്നില്ല, ഏറി വന്നാൽ അവള് എന്നെ തെറിവിളിക്കുമായിരിക്കും അത് കാര്യമാക്കണ്ട, ഞാൻ അവളെ പുതപ്പിച്ച് കണ്ണടച്ച് നനഞ്ഞ ഡ്രസ്സ് അഴിച്ച് മാറ്റി കബോടിൽന്ന് വെറെ ഡ്രസ്സെടുത്ത് ഇട്ട് കൊടുത്തു, ഹൂ,, കണ്ട്രോള് ചെയ്ത് നിന്ന എന്നെ ഒക്കെ സമ്മതിക്കണം ല്ലെ,, അവളെ നല്ലോണം പുതപ്പിച്ച് കിടത്തി മുടിയൊക്കെ ഒതുക്കി കൊടുത്ത് ഞാൻ തിരിഞ്ഞതും അവള് എന്റെ കൈ പിടിച്ച് തലയണയാക്കി കിടന്നു, കൈ വിടുവിക്കാൻ ഒരു പാട് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, വെറെ നിവൃത്തി ഇല്ലാത്തോണ്ട് ഞാൻ അവിടെ തന്നെ കിടന്ന് ഒന്ന് മയങ്ങി,

അവളുടെ അട്ടഹാസം കേട്ടാണ് പിന്നെ ഉണർന്നത്, നോക്കിയപ്പോ ദേഷ്യത്തോടെ കണ്ണൊക്കെ നിറച്ച് എന്നെ ഉറ്റു നോക്കുന്ന അവളെ കണ്ടപ്പോഴെ കാര്യം ഏറെ കുറെ മനസ്സിലായി, "റിയൂ,, ഞാൻ" "വേണ്ട ഒന്നും പറയണ്ട, എനിക്ക് എല്ലാം മനസ്സിലായി, നിങ്ങള് എത്രയ വലിയ നീചനാണെന്ന് ഇപ്പൊ എനിക്ക് മനസ്സിലായി, ചതിയനാ നിങ്ങൾ, ചതിയിലൂടെ നിങ്ങള് എന്നെ,," അവള് തേങ്ങി തേങ്ങി കരഞ്ഞു, "റിയൂ,, നീ കരുതുന്ന പോലെ ഒന്നും അല്ല കാര്യങ്ങൾ, ഞാൻ പറയുന്നത് ദയവു ചെയ്ത് നീ കേൾക്ക്" "വേണ്ട എനിക്കിനി ഒന്നും കേൾക്കണ്ട, നിങ്ങളോട് എനിക്ക് ഇപ്പോ അറപ്പ് തോന്നാ, ഛെ, ഇത്രയും വൃത്തി കെട്ട ആളോടാണല്ലോ എനിക്ക് ഇഷ്ടം തോന്നിയതെന്ന് ഓർക്കുമ്പോ എന്നോട് തന്നെ എനിക്ക് പുഛം തോന്നാ,," "നിർത്തെ ടീ പുല്ലെ,, ഞാൻ എന്ത് ചെയ്തെന്നാ നീ പറയുന്നത്, " "ഒന്നും അറിയാത്ത ഒരു പാവം, ഇനിയും നിശ്കളങ്കതയുടെ മുഖം മൂടി അണിയണ്ട, എല്ലാം ഞാൻ അറിഞ്ഞു,

ഒരു പെണ്ണിനെ സ്നേഹിച്ച് അവളിൽ നിന്നും വിലപ്പെട്ടതെല്ലാം എല്ലാം സ്വന്തമാക്കി ജീവശവമാക്കി ഉപേക്ഷിച്ചിട്ട് മറ്റൊരുത്തിയെ കല്ല്യാണം കഴിച്ച് ഒന്നും അറിയാത്ത പാവത്താനായി നടക്കാ, ആണുങ്ങളുടെ പേരുകളയാനായിട്ട് ഛെ," ന്നും പറഞ്ഞ് അവള് നിർത്തിയതും എന്റെ കൈ അവളുടെ മുഖത്ത് പതിഞ്ഞതും ഒന്നിച്ചായിരുന്നു, ക്ഷമിക്കുന്നതിനും ഒരു പരുതിയുണ്ട്, പറയുന്നത് എന്താന്നുളള ബോധം പോലും ഇല്ലാതെ ഓരോന്ന് വിളിച്ച് കൂവാ,, "എന്തിനാ തല്ലിൽ നിർത്തിയത് എന്നെ അങ്ങ് കൊല്ല്, ഇതിലും ബേധം അതായിരുന്നില്ലെ,, ദുഷ്ടനാ നിങ്ങള്, ക്രൂരനായ മൃഗമാണ്, എന്നെ ഒന്ന് കൊന്ന് തന്നെക്ക് ഇങ്ങനെ നീറി നീറി മരിക്കണ്ടല്ലോ കൊല്ല് കൊല്ലാൻ " ന്നും പറഞ്ഞ് അവള് എന്റെ കോളറിൽ പിടിച്ച് കുലുക്കി, ആ നേരത്തെ ദേഷ്യം കൊണ്ട് ഞാൻ അവളുടെ കഴുത്തിന് പിടിച്ചു,  .... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story