My Dear Hubby: ഭാഗം 24

my dear hubby

രചന: Nishana
 

"എന്തിനാ തല്ലിൽ നിർത്തിയത് എന്നെ അങ്ങ് കൊല്ല്, ഇതിലും ബേധം അതായിരുന്നില്ലെ,, ദുഷ്ടനാ നിങ്ങള്, ക്രൂരനായ മൃഗമാണ്, എന്നെ ഒന്ന് കൊന്ന് തന്നെക്ക് ഇങ്ങനെ നീറി നീറി മരിക്കണ്ടല്ലോ കൊല്ല് കൊല്ലാൻ " ന്നും പറഞ്ഞ് അവള് എന്റെ കോളറിൽ പിടിച്ച് കുലുക്കി, ആ നേരത്തെ ദേഷ്യം കൊണ്ട് ഞാൻ അവളുടെ കഴുത്തിന് പിടിച്ചു, "ടി,, നീ കുറെ നേരമായല്ലോ ചിലക്കുന്നു, നീ കരുതുന്ന പോലെ എനിക്ക് നിന്റെ ശരീരം സ്വന്തമാക്കാനായിരുന്നേൽ അതിന് ഇത്രയും നാളും കാത്തിരിക്കേണ്ട ആവശ്യം ഇല്ലായിരുന്നു, ഞാൻ ഒന്ന് മനസ്സ് വെച്ചിലുന്നെങ്കിൽ നീ എന്നോ എന്റെ കൈക്കുളളിൽ ആയേനെ,, അനാവശ്യം വിളിച്ച് പറയുന്നതിന് മുമ്പ് അത് സത്യമാണോന്ന് ഉറപ്പിക്കാൻ നോക്ക്, " അത്രയും പറഞ്ഞ് ഞാൻ കൈ എടുത്തതും അവള് ചുമച്ചോണ്ട് നിലത്തിരുന്നു, കണ്ണോക്കെ നിറഞ്ഞിട്ടുണ്ട്, അവളോടുളള ദേഷ്യത്തില് അതൊന്നും മൈന്റ് ചെയ്യാതെ ഞാൻ വാതിൽ വലിച്ചടച്ച് പുറത്തേക്ക് പോയി, *************** കലിപ്പന്റെ മുഖഭാവം കണ്ടപ്പോ ശരിക്കും പേടി തോന്നി, ഇത് വരെ ഞാൻ കണ്ട കലിപ്പ് ഭാവം അല്ലായിരുന്നു,

കണ്ണും മുഖവും ഒക്കെ ചുവന്ന് തുടുത്ത് കണ്ടാൽ തന്നെ പേടി തോന്നും, ഇങ്ങനെ ഒരു ഭാവത്തിൽ ഞാൻ ഓനെ കാണുന്നത് തന്നെ ആദ്യമായി ആണ്, ഒറ്റ കൈ കൊണ്ട് എന്റെ കഴുത്തിന് പിടിച്ചപ്പോഴെക്ക് എന്റെ ശ്വാസം നിലച്ചത് പോലെ തോന്നി,, അവൻ എന്തൊക്കെയോ പറഞ്ഞോണ്ട് എന്നെ വിട്ട് മൈന്റ് പോലും ചെയ്യാതെ ദേഷ്യത്തോടെ പുറത്തേക്ക് പോയി, അല്ലെങ്കിലും മറ്റുളളവരുടെ വിശമം മനസ്സിലാക്കാൻ അവന് കഴിയില്ല, ക്രൂരനായ മൃഗമാണ് അവൻ, ഇന്നലെ വരെ അവന്റെ ഉളളിൽ സ്നേഹമുണ്ടെന്നാ ഞാൻ കരുതിയത്, പക്ഷേ എനിക്ക് തെറ്റി, കണ്ണുനീർ തുടച്ച് അവിടുന്ന് പതിയെ എണീറ്റ് ബെഡിനടുത്തേക്ക് പോകാൻ നിന്നതും കണ്ണിൽ ഇരുട്ട് കയറി ഞാൻ തളർന്ന് വീണു, @@@@@@ തലക്ക് വല്ലാത്ത ഭാരം പോലെ,, വേദനയും ഉണ്ട്, തലയിൽ കൈ വെച്ച് കണ്ണ് തുറന്ന് പതിയെ എണീക്കാൻ നോക്കി എങ്കിലും കഴിഞ്ഞില്ല, ശരീരം തളർന്ന് പോയത് പോലെ,, ചുറ്റും കണ്ണോടിച്ചപ്പോ മനസ്സിലായി ഞാൻ ഹോസ്പിറ്റലിലാണെന്നാണ്,

എന്നാലും ഞാൻ എങ്ങനെ ഇവിടെ എത്തി ന്നും ചിന്തിച്ചോണ്ട് ചുറ്റും നോക്കിയപ്പൊ ഇന്റെ തൊട്ടടുത്ത് ചെയറിൽ ഇരിക്കുന്ന് ഉറക്കം തൂങ്ങുന്ന കലിപ്പനെയാണ് കണ്ടത്, അപ്പൊ ഇവനാണോ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്, ഓനെ കണ്ടതും നദീറ് പറഞ്ഞ കാര്യങ്ങളാണ് ഓർമ്മ വന്നത് അതോടെ ദേഷ്യം കൊണ്ട് എന്റെ മുഖം വലിഞ്ഞ് മുറുകുന്ന പോലെ തോന്നി, ഒന്നൂടെ എണീക്കാൻ ശ്രമിച്ചു കഴിയുന്നില്ല, നല്ല ദാഹമുണ്ട് എന്താ ഇപ്പൊ ചെയ്യാ,, കലിപ്പനെ വിളിക്കാനാണെങ്കിൽ അവനോടുളള ദേഷ്യം അതിന് സമതിക്കുന്നില്ല, വീണ്ടും എണീക്കാൻ ശ്രമം തടത്തി നോക്കിയതും കയ്യിൽ എന്തോ തറച്ചത് പോലെ,, "ആ,, ആ,, " ന്നും അലറി കയ്യിലേക്ക് നോക്കിയപ്പോഴാണ് ട്രിപ്പിട്ടത് കാണുന്നത്, എന്റെ അലറല് കേട്ടിട്ടാണെന്ന് തോന്നുന്നു കലിപ്പൻ റിയൂന്നും വിളിച്ച് ഓടിവന്നു, "നീ എന്തിനാ എണീക്കുന്നത്, ഡോക്ടർ റെസ്റ്റ് എടുക്കാൻ പറഞ്ഞ് പോയതാ,, അടങ്ങി ഒതുങ്ങി കിടന്നൂടെ തനിക്ക് " അവന്റെ സംസാരം കേട്ട് അടിമുടി എരിഞ്ഞ് വന്നു, "താൻ എന്തിനാ എന്റെ കാര്യം നോക്കുന്നത്, എന്റെ കാര്യത്തില് ആരും ഇടപെടണ്ട,

എന്ത് ചെയ്യണംന്ന് എനിക്കറിയാം, ഹും " ഞാൻ ദേഷ്യത്തോടെ മുഖം തിരിച്ചു, നാശം പിടിക്കാൻ ദാഹിച്ചിട്ട് തൊണ്ട വറ്റുന്നത് പോലെ,, എന്തായാലും കലിപ്പനോട് ചോദിക്കാൻ പറ്റില്ല, എടുത്ത് കുടിക്കാന്ന് വെച്ചാൽ ഒന്ന് എണീറ്റ് ഇരിക്കാൻ പോലും കഴിയുന്നില്ല, എന്ത് ചെയ്യുംന്ന് ആലോചിച്ച് കിടന്നപ്പോഴാണ് ചുണ്ടിൽ എന്തോ തണുപ്പ് തട്ടിയത് പോലെ തോന്നിയത്, കണ്ണ് തുറന്നപ്പോ കലിപ്പനുണ്ട് ഗ്ലാസ് പിടിച്ചോണ്ട് ചുണ്ടോട് അടുപ്പിക്കുന്നു, ഞാൻ രൂക്ഷമായി ഓനെ നോക്കിയപ്പോ ഓൻ ഒരു ചിരിയോടെ എന്നെ നോക്കി നിൽക്കാ, "അതികം വെയ്റ്റിടാതെ കുടിക്കാൻ നോക്ക്, തന്റെ മുഖഭാവം കണ്ടാലറിയാം,, തനിക്ക് നല്ല ദാഹമുണ്ടെന്ന്" ന്ന് ഓൻ പറഞ്ഞതും ഞാൻ വേഗം ഗ്ലാസ് വാങ്ങി മടക്ക് മടക്ക് വെളളം കുടിച്ചു, ഹാവൂ,, ഇപ്പോഴാ സമാനമായത്, "റിയൂ,, സോറി, ഞാൻ വേദനിപ്പിക്കണംന്ന് കരുതി അല്ല അങ്ങനെ ചെയ്തത് റിയലി സോറി, " ഞാൻ രൂക്ഷമായി ഓനെ നോക്കിക്കൊണ്ട് ഗ്ലാസ് അവിടെ ഉണ്ടായിരുന്ന ടേബിളിൽ വെച്ച് കണ്ണടച്ച് കിടന്നു, "എന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ നമുക്കത് പരസ്പരം പറഞ്ഞു തിരുത്തി പഴയത് പോലെ അടികൂടി ജീവിച്ചൂടെ,," "അതെയ്, എനിക്ക് ഉറക്കം വരുന്നുണ്ട്, ദയവു ചെയ്ത് എന്നെ ശല്യം ചെയ്യല്ലേ,," കണ്ണ് തുറക്കാതെ ഞാൻ പറഞ്ഞു, ************

നിന്നോട് സംസാരിച്ചിട്ട് കാര്യമില്ലെന്ന് അറിയാം,, നിന്റെ മനസ്സിൽ എത്രത്തോളം വെറുപ്പുണ്ടെന്ന് ഊഹിക്കാവുന്നതെ ഒളളൂ,, ഇന്നല്ലെങ്കിൽ നാളെ നിന്റെ വെറുപ്പൊക്കെ മാറും, ഇന്ന് നീ എന്നോട് ചെയ്യുന്നതിന് അന്ന് ഞാൻ പ്രതികാരം ചെയ്തോളാം,, അവഗണനയുടെ വേദന എന്താണെന്ന് നിനക്ക് ഞാൻ നല്ലോണം കാണിച്ച് തരുന്നുണ്ട് മാക്രി, 'വെയ്റ്റ് ആൻഡ് സീ' ഞാൻ പുറത്തേക്ക് ഇറങ്ങി വരാന്തയിലുളള ചെയറിൽ ഇരുന്ന് അവളുടെ ഫോൺ എടുത്ത് ആ ഫോട്ടോയിലേക്ക് നോക്കി, ഇന്നലെ റിയൂനോടുളള കലിപ്പ് ഒന്നടങ്ങി മുറിയിലേക്ക് ചെന്നപ്പോൾ അവൾ ബോധമില്ലാതെ നിലത്ത് കിടക്കായിരുന്നു, അവളുടെ തൊട്ടടുത്ത് തന്നെ ഈ ഫോണും ഉണ്ടായിരുന്നു, ഇതൊന്ന് ചെകഞ്ഞപ്പോഴാ അവളുടെ ഇപ്പോഴത്തെ അവസ്ഥയുടെ കാരണം മനസ്സിലായത്, എന്നാലും എനിക്ക് മനസ്സിലാവാത്തത് ഞാനും ഫിദയും ഒന്നിച്ചുളള ഈ ഫോട്ടോസൊക്കെ ആരായിരിക്കും റിയൂന് അയച്ച് കൊടുത്തിട്ടുണ്ടാവാന്നാണ്, അത് പോലെ ഇന്നലെ പാർക്കിങ് ഏരിയയിൽ വെച്ച് അവൻ അവളോട് എന്താ പറഞ്ഞതെന്നും അറിയണം, അവളുടെ പെരുമാറ്റം കണ്ടിട്ട് അത്ര നല്ല കാരങ്ങളൊന്നും അല്ല അവൻ പറഞ്ഞതെന്ന് ഉറപ്പാ,, മിക്കവാറും അവൻ തന്നെയാവും അവൾക്ക് ഈ ഫോട്ടോയും അയച്ചു കൊടുത്തിട്ടുണ്ടാവാ,,

അങ്ങനെ ആണെങ്കിൽ അവന് ഈ ഫോട്ടോസൊക്കെ എവിടുന്ന് കിട്ടി, എന്തായാലും കണ്ടു പിടിക്കും ഞാൻ ,അവളുടെ ഫോണിലേക്ക് അവസാനം വന്ന സേവ് ചെയ്യാത്ത വാട്സപ്പ് നമ്പർ എടുത്ത് ഒന്നൂടെ നോക്കി മെസ്സേജ് എല്ലാം ക്ലിയർ ചെയ്തിട്ടുണ്ട്, നമ്പറ് കളയാഞ്ഞത് ഭാഗ്യം, അവന്റെ അടുത്തെത്താൻ ഇനി ഈ ഒരു വഴിയെഒളളൂ, കണ്ടുപിടിക്കും ഞാൻ എല്ലാം,, എന്നിട്ട് ഞാൻ തെറ്റ് കാരനല്ലെന്ന് റിയൂന്റെ മുന്നിൽ തെളിയിക്കണം എനിക്ക്, ************** "റിയൂ,, ടി എണീക്കെടീ,," നാഫിന്റെ ശബ്ദം കേട്ടാ ഞാൻ കണ്ണ് തുറന്നത്, കലിപ്പനോട് ദേഷ്യപ്പെട്ട് കണ്ണടച്ച് കിടന്നതായിരുന്നു, എപ്പഴോ ഉറങ്ങിപ്പോയി, "എന്തൊരു ഉറക്കാടി,, ഞാൻ വന്നിട്ട് എത്ര നേരായീന്നറിയോ" "അത് പിന്നെ മരുന്നിന്റെ ക്ഷീണം കൊണ്ടാവും, അല്ല നീ ഒറ്റക്കാണോ വന്നത്" "എല്ലാവരും ഉണ്ട് പുറത്ത്, നീ ഉറങ്ങായത് കൊണ്ട് ശല്യം ചെയ്യണ്ടാന്നും പറഞ്ഞ് അവിടെ ഇരുന്നു " "ഹ്മ്മ്" ഞാൻ എണീക്കാൻ ശ്രമിച്ചപ്പോ നാഫി എന്നെ ഹെൽപ്പ് ചെയ്തു, "ദാ ഈ കഞ്ഞി കൂടിക്ക്," "അയ്യേ,, കഞ്ഞിയോ? എനിക്ക് വേണ്ട, നീ തന്നെ അങ്ങ് കുടിച്ചാ മതി," "പിന്നെ എനിക്ക് കുടിക്കാൻ വേണ്ടി അല്ലെ ഇത്ര കഷ്ടപ്പെട്ട് ഞാനിത് ഉണ്ടാക്കിക്കൊണ്ട് വന്നത്, മര്യാദക്ക് കുടിച്ചോ" "എന്ത് നീ ഉണ്ടാക്കിയതാണെന്നോ? ലോകാൽബുതങ്ങളൊക്കെ സംഭവിച്ച് തുടങ്ങി അല്ലെ,,"

"അതികം ചളിയടിക്കാതെ മര്യാദക്ക് ഇത് കുടിച്ചോ, അല്ലെങ്കിൽ ഞാൻ ഇത് മുഴുവൻ നിന്റെ അണ്ണാക്കിലേക്ക് ഒഴിക്കും പറഞ്ഞില്ലാന്ന് വേണ്ട " പെണ്ണ് പറഞ്ഞത് പോലെ ചെയ്യുന്ന ടീമാ, കഞ്ഞി എങ്കിൽ കഞ്ഞി, വിഷപ്പ് മാറുമല്ലോ,, ഞാൻ അത് വാങ്ങി മുഴുവൻ കുടിച്ചു, "ടി റിയൂ,, ഒറ്റ ദിവസം കൊണ്ട് നീ ആകെ ക്ഷീണിച്ചല്ലോടി, നിനക്ക് എന്തോ പ്രശ്ണമുളളത് പോലെ,, " "പിന്നെ നിന്നെ പോലെ പൊണ്ണത്തടിയാവണോ? മോളെ ഇപ്പൊ സ്ലിംബ്യൂട്ടിയാണ് ട്രന്റ്" ഞാൻ ചിരിച്ചോണ്ട് വേഗം വിശയം മാറ്റാൻ നോക്കി അവള് വിടുന്നില്ല, "ടി,,നീ വിശയം മാറ്റാൻ നോക്കണ്ട, എന്നോട് നീ ഒന്നും ഒളിക്കാറില്ലായിരുന്നല്ലോ, പറ എന്താ നിന്റെ പ്രശ്ണം" ഞാൻ പല തവണ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചെങ്കിലും അവള് വിടുന്ന ലക്ഷണമില്ലായിരുന്നു, അവസാനം ഞാൻ അവളോട് എല്ലാം പറഞ്ഞു, ആ ഫോട്ടോയുടെ കാര്യവും നദീറ് പറഞ്ഞ കാര്യവും എല്ലാം,, എല്ലാം കേട്ട് അവള് താടക്കും കൈ കൊടുത്ത് ഇരുന്നു, "ടി, നിന്റെ കാറ്റ് പോയോ?" "പോടി,, നിനക്ക് തോന്നുന്നുണ്ടൊ ഇതൊക്കെ സത്യമാണെന്ന്, ഇതൊന്നും വിശ്വസിക്കാനെ കഴിയുന്നില്ല" "ആദ്യം ഞാനും ഒന്നും വിശ്വസിച്ചിരുന്നില്ല, പക്ഷേ അവൻ തെളിവ് സഹിതം കാണിച്ചപ്പൊ വിശ്വസിക്കാതിരിക്കാൻ കഴിയുന്നില്ല" "എന്നാലും അസിക്ക ഇങ്ങനെ ഒക്കെ ചെയ്യോ?" "ചിലര് അങ്ങനെയാ,

അകത്ത് ഒരു മുഖവും പുറമെ മറ്റൊരു മുഖവുമായിരിക്കും," "റിയൂ,, ഇതിനൊക്കെ കാരണം ഞാൻ അല്ലെ,, ഞാനന്ന് റാഫിക്കാന്റെ കൂടെ പോയില്ലായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നല്ലേ,," "നീ ഒന്ന് പോയെ,, നിന്റെ ഒരു സെന്റി ചവിട്ടി ക്കൂട്ടും ഞാൻ മിണ്ടാതിരുന്നോ" പിന്നെ അവള് ഒന്നും മിണ്ടാതെ എന്തൊക്കെയോ ആലോചിച്ച് ഇരുന്നു, "ഞാൻ ഇപ്പൊ വരാം" ന്നും പറഞ്ഞ് അവള് പുറത്തേക്ക് ഇറങ്ങാനൊരുങ്ങി, "നീ എങ്ങോട്ടാ, " "ഇത്രയൊക്കെ കേട്ടിട്ടും നിന്റെ കലിപ്പനെ പോയി നാല് തെറി വിളിച്ചില്ലെങ്കിൽ എനിക്ക് സമാധാനം കിട്ടില്ല" അതും പറഞ്ഞ് മുഖവും വീർപ്പിച്ച് അവള് പുറത്തേക്ക് പോയി, അല്ലെങ്കിലും അവള് ഇങ്ങനെയാ, എനിക്ക് ഒരു വിശമം വന്നാൽ അത് വരെ പൂച്ചയായി ഇരിക്കുന്നവൾ പെട്ടെന്ന് പുലിയാവും, ഇനി എന്തൊക്കെയാണാവോ നടക്കുന്നത്, .... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story