My Dear Hubby: ഭാഗം 26

my dear hubby

രചന: Nishana
 

"നദീർ, നിനക്ക് എങ്ങനെ ഫിദയെ അറിയാം?, നിങ്ങള് തമ്മിൽ എന്താ ബന്ധം?, അവൾക്ക് എന്താ സംഭവിച്ചത്? അവൾ ഇപ്പൊ എവിടെ യാ?,," ഞാൻ ചോദിച്ചതും ഒന്ന് ശ്വാസമെടുത്ത് അവൻ പറഞ്ഞു തുടങ്ങി,,,, "എന്റെ മാമന്റെ മോളാണ് ഫിദ, കുഞ്ഞുനാൾ മുതലെ എനിക്ക് അവളെ ഒത്തിരി ഇഷ്ടായിരുന്നു, അവൾക്ക് ഞാൻ നല്ലൊരു ഫ്രണ്ടായിരുന്നു, അവളുടെ ജീവിതത്തിലെ എല്ലാ കാര്യവും അവൾ എന്നോട് പറഞ്ഞിരുന്നു, നിന്റെ കാര്യം ഒഴിച്ച്, ഞാൻ എങ്ങനെ പ്രതികരിക്കുമെന്ന് ഓർത്താവും പറയാതിരുന്നത്, ഞങ്ങളുടെ അടുപ്പം കണ്ട് മാമൻ അവളെ എനിക്ക് വേണ്ടി ആലോചിച്ചപ്പോ സന്തോഷം കൊണ്ട് തുളളിച്ചാടാനാ തോന്നിയത്, പക്ഷേ എന്റെ സന്തോഷം അതിക സമയം നീണ്ടു നിന്നില്ല, ഫിദ വന്ന് എങ്ങനെ എങ്കിലും ഈ കല്ല്യാണം മുടക്കണമെന്ന് കരഞ്ഞ് പറഞ്ഞപ്പോൾ കാരണം ചോദിച്ചപ്പോഴാ അവള് നിന്നെ കുറിച്ചും നിങ്ങളെ ഇഷ്ടത്തെ കുറിച്ചും പറയുന്നത്, അന്ന് എങ്ങനെയെങ്കിലും കല്യാണം മുടക്കിക്കോളാന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ചെങ്കിലും എങ്ങനെ എന്ന് ഒരു ചോദ്യഛിന്നമായിരുന്നു, അങ്ങനെ ഒരു ദിവസം രാത്രി ഫിദന്റെ ഉപ്പ വിളിച്ച് പറഞ്ഞു അവള് ഏതോ കൂട്ടുകാരിയെ കാണാൻ പോയിട്ട് തിരിച്ച് എത്തിയില്ലാന്ന്, ഫോണ് മറന്ന് വെച്ചാണ് പോയതെന്നും പറഞ്ഞു, അവളുടെ ഒട്ടുമിക്ക കൂട്ടുകാരികളേയും എനിക്ക് അറിയാമായിരുന്നു, അവരെ വീട്ടിലൊക്കെ അന്യേഷിച്ചെങ്കിലും കണ്ടെത്താനായില്ല,

അവസാനശ്രമം എന്നോണം അവളെ വീട്ടിലെക്ക് ചെന്ന് മാമിന്റെ കയ്യിൽന്ന് അവളെ ഫോൺ വാങ്ങി ചെക്ക് ചെയ്തപ്പൊ അതിലേക്ക് അവസാനം വിളിച്ചത് അസിക്കാ ന്ന് സേവ് ചെയ്ത നമ്പറായിരുന്നു, ഫോൺ റെക്കോട് എടുത്ത് നോക്കിയപ്പോ നീ അവളോട് സ്ഥിരമായി കാണാറുളള സ്ഥലത്തേക്ക് വരാൻ പറയുന്നത് കേട്ടു, പക്ഷേ അത് ഏതാ സ്ഥലമെന്ന് അറിയില്ലായിരുന്നു, എങ്കിലും നിങ്ങള് പോകാൻ സാധ്യത ഉളള സ്ഥലത്തൊക്കെ തപ്പി, മാമൻ ആകെ തളർന്നു, ആ അവസ്ഥയില് നിന്നെ കുറിച്ച് പറയാൻ കഴിഞ്ഞില്ലായിരന്നു, അന്ന് മുഴുവൻ ഞാനും അവളെ കാക്കു ഫാസിലും അവളെ അന്യേഷിച്ച് നടന്നെങ്കിലും കണ്ടില്ല, രണ്ട് ദിവസം കടന്നു പോയി, പോലീസിൽ പരാതിപ്പെട്ടു, ഫലം ഉണ്ടായില്ല, അന്ന് വൈകുനനേരം എന്റെ ഫ്രണ്ട് അഭിജിത്ത് വിളിച്ച് പറഞ്ഞു അവൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ ഫിദയെ പോലെ ഒരു പെൺകുട്ടിയെ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്ന്, ഞങ്ങള് അപ്പൊ തന്നെ ഹോസ്പിറ്റലിലെത്തി, അവള് ICU ലായിരുന്നു, ഫിദയുടെ ഫോട്ടോ കാണിച്ച് കൊടുത്തപ്പോ അത് അവള് തന്നെ ആണെന്ന് ഡോക്ടർ സമ്മതിച്ചു, എന്താ അവൾക്ക് പറ്റിയതെന്ന് ചോദിച്ചപ്പോ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എന്നെ പാടെ തകർത്തി, അവള് ക്രൂരമായി റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന്, ഏതോ ഒരു ഓട്ടോകാരനാ വഴിയിൽ ബോധമില്ലാതെ കിടന്ന അവളെ ഇവിടെ എത്തിച്ചതെന്നും പറഞ്ഞു, പിന്നെ ഉളള ദിവസങ്ങൾ നരകതുല്യമായിരുന്നു,

ഫിദ ഒരു ഭ്രാന്തിയെ പോലെ പെരുമാറാൻ തുടങ്ങി തൊട്ടതിനും പിടിച്ചതിലും എല്ലാം അവൾ വീട്ടുകാരോട് വഴക്കിട്ടു, ഞങ്ങള് ആരെങ്കിലും അടുത്തേക്ക് ചെന്നാൽ ഒരു ഭ്രാന്തിയെ പോലെ നിലവിളിച്ച് കയ്യിൽ കിട്ടുന്ന സാധനങ്ങളൊക്കെ എടുത്ത് എറിയും, ദിവസം തോറും അവളുടെ അവസ്ഥ വളരെ മോശമായിക്കൊണ്ടിരുന്നു, പിന്നെ ഒരു ദിവസം അവളെ വീട്ടിലെക്ക് ചെന്നപ്പൊ അവളെ കണ്ടില്ല, ഫാസിലിനോട് ചോദിച്ചപ്പോ അവളെ ഏതോ ഭ്രാന്താശുപത്രിയിൽ കൊണ്ട് വിട്ടെന്ന് പറഞ്ഞു, അത് കേട്ടപ്പൊ നല്ലോണം വിശമം തോന്നി, ഫാസിലിന്റെ തീരുമാനമാണെന്ന് അവളെ ഉപ്പാന്റെ മുഖത്ത് നിന്നും മനസ്സിലായി, അവന്റെ ഭാര്യ വീട്ടുകാരെ മുന്നിൽ ഫിദ ഒരു കുറച്ചിലായി അവന് തോന്നീന്ന് പറഞ്ഞപ്പോ ദേഷ്യം കടിച്ച് പിടിച്ച് മുഖമടക്കി ഒന്ന് കൊടുത്തു, അപ്പൊ തന്നെ മാമനെയും കൂട്ടി അവളെ ഭ്രാന്താശുപത്രിയിൽന്നും ഇറക്കി ക്കൊണ്ട് എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു, ഉമ്മ അവളെ ഇരുകയ്യും നീട്ടി സ്വീകരിച്ചു, പിന്നെ അവൾ ഭയങ്കര സൈലന്റായിരുന്നു, ആരോടും ഒന്നും മിണ്ടാതെ ഇരുട്ട് മുറിയിൽ അവൾ ഒതുങ്ങിക്കൂടി,, അവളെ ആ അവസ്ഥ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു, അത് കൊണ്ട് തന്നെ ഉമ്മാന്റേയും ഉപ്പാന്റെയും മാമന്റെയും ഒക്കെ സമ്മതത്തോടെ അവളെ ഞാൻ സ്വന്തമാക്കി, എന്റെ മഹിറിന്റെ അവകാശിയാക്കി കൂടെ കൂട്ടി,, പതിയെ അവളെ സ്നേഹം കൊണ്ട് കീഴ്പെടുത്താൻ ശ്രമിച്ചു,

പക്ഷേ അവളിൽ വല്യമാറ്റം ഒന്നും ഉണ്ടായില്ല, ഒരു ദിവസം അവള് ഉറക്കത്തിൽ അവനെ കൊല്ലണം കൊല്ലണം ന്നൊക്കെ പിറുപിറുക്കുന്നത് കേട്ടു, അന്ന് എന്റെ മനസ്സിൽ വന്നത് നിന്റെ പോരായിരുന്നു, കാരണം അവള് അവസാനമായി നിന്നോടാണ് സംസാരിച്ചിരുന്നത്, നിന്നെ കാണാനാണ് വീട്ടിൽ നിന്നും ഇറങ്ങിയിരുന്നത്, അത് കൊണ്ട് തന്നെ സ്വാഭാവിക മായും ഞാൻ നിന്നിലേക്ക് തിരിഞ്ഞു, ഫിദയുടെ ഫോൺ പരിശോദിച്ചപ്പോൾ നിങ്ങളൊന്നിച്ചുളള ഫോട്ടോസൊക്കെ കിട്ടി, അതിന് ശേഷം ഞാൻ നിനക്ക് പിറകെ തന്നെ ഉണ്ടായിരുന്നു ഒരു നിഴലായി,, നിന്റെ മാരേജ് കഴിഞ്ഞപ്പോ ഉറപ്പിച്ചു നീ തന്നെ ആണ് അവളോട് അങ്ങനെ ഒക്കെ ചെയ്തതെന്ന്, അല്ലായിരുന്നെങ്കിൽ നിനക്ക് അത്ര പെട്ടെന്ന് അവളെ മറക്കാൻ കഴിയില്ലായുമായിരുന്നില്ലല്ലോ,, നിന്റെ കുടുംബ ജീവിതം എങ്ങനെ എങ്കിലും തകർക്കണമെന്ന് ചിന്തിച്ചോണ്ട് നടന്നപ്പോഴാ നീ ഫിദയെ കുറിച്ച് അന്വേഷിക്കാൻ ഏൽപിച്ച് ആള് എന്റെ മുന്നിൽ വരുന്നത്, നിന്റെ ഉദ്ധേശം എന്താണെന്ന് അറിയാത്തത് കൊണ്ട് അവൾക്ക് ആക്സിടന്റായി ദുബായിലാണെന്ന് കളളം പറഞ്ഞു, ഇങ്ങോട്ട് നീ തനിച്ച് വരുമെന്ന് കരുതിയ എന്റെ ചിന്തയെ മാറ്റിമറിച്ചാണ് നീ ഹണിമൂണിന് റിയനെ കൂട്ടി വരുന്നത്,

പിന്നെ അവളായിരുന്നു എന്റെ ടാർഗറ്റ്, അവളോട് ഞാൻ അന്ന് എയർപോട്ടിൽ വെച്ച് സംസാരിച്ചപ്പോഴും സിംമിഗ് പൂളിൽ വെച്ച് സംസാരിച്ചപ്പോഴും നിന്റെ മുഖഭാവം മാറുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു, അവളെ നംമ്പർ സംഗടിപ്പിച്ച് അവളെ ഫോണിലേക്ക് നിന്റെയും ഫിദയുടെയും ഫോട്ടോ അയച്ച് കൊടുത്ത് ആദ്യ സ്റ്റെപ്പ് ഞാൻ കയറി, പിന്നെ അന്ന് പാർക്കിങ് ഏരിയയിലേക്ക് വന്നാൽ നിന്റെ തനിരൂപം തെളിയിച്ച് തരാമെന്ന് പറഞ്ഞ് മെസ്സേജ് അയച്ചപ്പൊ അവൾ വന്നു, നിന്റെയും ഫിദയുടെയും കാര്യങ്ങളൊക്കെ പറഞ്ഞപ്പൊ അവള് കരഞ്ഞോണ്ട് കേട്ട് നിന്നു, അവസാനം നീയാണ് അതിന് പിറകിലെന്ന് പറഞ്ഞപ്പൊ അവള് പൊട്ടിത്തെറിച്ചു, പിന്നെ ആ ഫോൺ റെക്കോഡ് അവളെ കേൾപിച്ചപ്പൊ ഒന്നും പറയാതെ കരഞ്ഞു, എരിവും പുളിയും ഒക്കെ ചേര്‍ത്ത് ഞാൻ നല്ലോണം നിന്നെ കുറിച്ച് പറഞ്ഞതും അവൾ കരഞ്ഞോണ്ട് തിരിഞ്ഞ് ഓടി, " അവൻ പറഞ്ഞ് നിർത്തിയതും ഞാൻ കണ്ണ് നിറച്ച് അവനെ ദയനീയതയോടെ ഒന്ന് നോക്കി

"സോറി അസി,, സത്യായിട്ടും നീയാണ് ഇതിന്റെ ഒക്കെ പിറകിലെന്ന് കരുതിയാ ഞാൻ,, " "ഇറ്റ്സ് ഓക്കെ,, എന്തായാലും അങ്ങനെ ഒക്കെ സംഭവിച്ചത് കൊണ്ട് ഫിദയെ കുറിച്ച് അറിയാൻ കഴിഞ്ഞല്ലോ,, നീ വിശമിക്കണ്ട, ഫിദയെ ഈ അവസ്ഥയിൽ എത്തിച്ചവൻ ആര് തന്നെ ആയാലും അവനെ കണ്ടുപിടിക്കാൻ ഇന്നുമുതൽ ഞങ്ങളും ഉണ്ടാവും കൂടെ " നദീർ സന്തോഷം കൊണ്ട് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു, അവനെ ഒരു വിധത്തിൽ സമാധാനിപ്പിച്ചു, ഇനിയുളളത് മാക്രിയാണ്, അവളുടെ തെറ്റിദാരണയും തീർക്കണം, "അസി,, റിയനോട് ഞാൻ പറഞ്ഞോളാം,, എല്ലാം എന്റെ തെറ്റിധാരണ ആയിരുന്നെന്ന്" "എന്തിന് അതൊക്കെ ഞാൻ നോക്കിക്കോളാം,," അവനോട് അങ്ങനെ പറഞ്ഞെങ്കിലും ആലോചിച്ചിട്ട് ഒരേ എത്തുപിടിയും ഇല്ലായിരുന്നു, .... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story