My Dear Hubby: ഭാഗം 27

my dear hubby

രചന: Nishana
 

നാഫിനോടും ആലിയോടും സംസാരിക്കുന്നതിനിടയിലാണ് ബോബനും റാഫിക്കയും നൗഷുക്കയും വന്നത്, കലിപ്പനെ കണ്ടില്ല, എവിടെ പോയോ എന്തോ? അല്ലെങ്കിലും കാണാതിരിക്കുന്നത് തന്നെയാ നല്ലത്, കലിപ്പനെ കാണുമ്പോ സങ്കടമൊക്കെ ഏതൊക്കെ വഴിയിലൂടെയാ വരുന്നതെന്ന് അറിയില്ല, അവര് മൂന്ന് പേരും എന്നെ ഒന്ന് മൈന്റ് പോലും ചെയ്യാതെ ആലിനോടും നാഫിയോടും സംസാരിച്ച് ഇരിക്കുന്നത് കണ്ടപ്പൊ വിശമം തോന്നി, അത് കണ്ട് നിൽക്കാൻ കഴിയാത്തത് കൊണ്ട് കണ്ണടച്ച് കിട്ടുന്നു, കുറച്ച് സമയം കഴിഞ്ഞ് ആരുടെയും സംസാരം കേൾക്കാത്ത് കൊണ്ട് പതിയെ കണ്ണ് തുറന്ന് നോക്കിയപ്പോ അവരുടെയൊന്നും പൊടിപോലും അവിടെ ഒന്നും കാണുന്നില്ല, ഇത്ര പെട്ടന്ന് ഇവരൊക്കെ ആവിയായിപോയോന്നും ചിന്തിച്ച് നാല് ഭാഗത്തും നോക്കിയപ്പോ, ആരെയും കണ്ടില്ല, കുറച്ച് കഴിഞ്ഞ് കലിപ്പൻ വന്നു, ഡിസ്ച്ചാർജ് ആയി ഫ്ലാറ്റിലേക്ക് പോകാമെന്നും പറഞ്ഞ് മുഖത്തേക്ക് പോലും നോക്കാതെ പുറത്തേക്ക് പോയി, എന്താന്ന് അറിയില്ല കലിപ്പന്റെ അവോയ്ഡ് വല്ലാത്ത വിഷമം തോന്നി, ഇതാണ് എന്ത് കൊണ്ടും നല്ലതെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു, @@@@@@ ഫ്ലാറ്റിലെത്തിയപ്പോഴും കലിപ്പന് നമ്മളോട് നോ മൈന്റ്, എന്തിന് മുഖത്ത് നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല, ഫുൾ ടൈം ഫോൺ ചെയ്തും അതില് കുത്തിക്കളിച്ചും മൂപ്പര് ബിസി ആയിരുന്നു, അപ്പൊഴാ എന്റെ ഫോണിന്റെ കാര്യം ഓർത്ത്,

മുറിമുഴുവൻ തപ്പി എങ്കിലും കിട്ടിയില്ല, വെറുതെ ഇരുന്നിട്ടാണെങ്കിൽ ബോറടിച്ച് മടുത്തു, അവസാനം ടിവിയില് ഒരു ഫിലീമും കണ്ട് സമയം തളളി നീക്കി, "ടി,,," ടിവിയും കണ്ട് ഒന്ന് മയങ്ങിപ്പോയിരുന്നു, അപ്പൊഴാ കലിപ്പന്റെ അലർച്ച, ചാടി എണീറ്റ് കലിപ്പനെ നോക്കിയപ്പൊ മൂപ്പര് എന്നേയും ടിവിയിലേക്കും മാറി മാറി നോക്കുന്നുണ്ട്, അതും കലിപ്പിൽ, എന്താ സംഭവംന്നറിയാൻ ഞാൻ ടിവിയിലേക്ക് നോക്കിയപ്പോ എന്റെ മാനം കപ്പല് കടന്ന് പോയത് പോലെ തോന്നി, ഞാൻ കണ്ട പടം കഴിഞ്ഞ് ഏതോ ഒരു ഹിന്ദി മൂവിയാണ് ഇപ്പൊ ഓടിക്കൊണ്ടിരിക്കുന്നത്, അതും ബെഡ്റൂം റൊമാൻസ്, 😥 എന്താലെ എന്റെ ടൈമിങ്, ഞാൻ വേഗം റിമോർട്ട് എടുത്ത് ഓഫ് ചെയ്യാൻ നോക്കി എങ്കിലും കഷ്ടകാലമൊക്കെ ഓട്ടോ വിളിച്ച് എന്റെ അടുത്ത് എത്തിയത് കൊണ്ട് ആ പണ്ടാറം വർക്ക് ചെയ്യുന്നില്ല, ഞാൻ കുറെ ട്രയ് ചെയ്തെങ്കിലും നോ രക്ഷ, അവസാനം വേഗം പോയി ടിവിയുടെ വയറ് വലിച്ചൂരി, ഹാവൂ,,, അപ്പഴാ സമാധാനമായത്, ഛെ കലിപ്പൻ എന്നെ കുറിച്ച് എന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവാ, അയ്യേ,, ഓർക്കുമ്പോഴെ എന്തോ പോലെ,, ചമ്മല് മാറ്റാൻ പെട്ടെന്ന് തന്നെ ബെഡിൽ കയറി കിടന്ന് പുതപ്പ് തലയിലൂടെ ഇട്ടു, *************

ഓഫീസിൽ നിന്നും കോള് വന്നത് കൊണ്ട് ബാൽക്കണിയിൽ നിന്നും സംസാരിച്ച് തിരിച്ച് വന്നപ്പോ മാക്രിയുണ്ട് ടിവി കണ്ട് ഉറങ്ങുന്നു, ടിവിയിലേക്കൊന്ന് നോക്കിയപ്പോ പകച്ച് പോയി എന്റെ ബാല്യവും കൗമാരവും, നല്ല സൂപ്പറ് ബെഡ്റൂം സീന്, മനുഷ്യനിവിടെ കണ്ട്രോള് പിടിച്ച് വെച്ച് നിൽക്കാ, അപ്പഴാ അവളെ ഒലക്കേമലെ ടിവി, ആ ദേഷ്യത്തില് ടി ന്ന് നല്ല ഉച്ചത്തിൽ വിളിച്ചതും പെണ്ണ് ഞെട്ടിച്ചാടി എണീറ്റു, ഞാൻ അവളെയും ടിവിയിലേക്കും മാറി മാറി നോക്കുന്നത് കണ്ട് അവള് നോക്കിയപ്പോ ഒന്ന് ഞെട്ടീട്ടുണ്ട്, പിന്നെ എന്തൊക്കെയോ ചെയ്ത് അത് ഓഫ് ചെയ്തതും ഓടിപ്പോയി ബെഡിലേക്ക് ചാടി മൂടിപ്പുതച്ച് കിടന്നു, ഹഹഹഹ ചമ്മല് കൊണ്ടാവും,😂 @@@@@@@ പിറ്റേന്ന് രാവിലെ നിർത്താതെയുളള കോളിഗ് ബെല്ല് കേട്ടാ എണീറ്റത്, കുറച്ച് ഓഫീസ് വർക്കുണ്ടായത് കൊണ്ട് ലേറ്റായാ കിടന്നിരുന്നത്, സമയം ഒമ്പത് മണി ആയിട്ടുണ്ട്, മാക്രിയെ നോക്കിയപ്പോ പെണ്ണ് ചെവി പൊത്തിപ്പിടിച്ച് കിടക്കുന്നുണ്ട്, ചെന്ന് വാതില് തുറന്നപ്പൊ എല്ലാം കൂടി ഇടിച്ച് കയറി, വാതില് തുറക്കാൻ വൈകിയതിന് കുറെ തെറിയും വിളിച്ചു, എല്ലാം കേട്ട് എന്ത് കൊണ്ടും സമാധാനമായി, പിന്നെ പെട്ടെന്ന് ഫ്രഷായി വന്നപ്പോഴെക്ക് നാഫിയും ആലിയും മാക്രിയെ ജഗ്ഗിലെ വെളളം കൊണ്ട് കുളിപ്പിച്ചിട്ടുണ്ട്

അവരോടുളള ദേഷ്യത്തില് ഒന്ന് കൊടുത്തിട്ട് പെണ്ണ് ചവിട്ടിത്തുളളി ബാത്റൂമിലേക്ക് പോയി, ഫ്രഷായി മാക്രി കണ്ണാടിയുടെ മുന്നിൽനിന്ന് ഒരുങ്ങുന്നതിനിടയിലാ ഞാൻ ആ കാഴ്ച കണ്ടത്, അവളുടെ ചുരിദാറിന്റെ ബാക്ക് കഴുത്ത് കുച്ചതികം ഇറങ്ങി വെളുത്ത പുറംഭാഗം കാണുന്നുണ്ട്, അത് കണ്ടതും ദേഷ്യത്തോടെ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു, ************** ഇന്നലെ രാത്രി എന്തോ കിടന്നിട്ട് ഉറക്കം വരുന്നില്ലായിരുന്നു, കണ്ണടച്ചാ കലിപ്പന്റെ കലിപ്പിലുളള മുഖവും എന്നെ പ്രപ്പോസ് ചെയ്തതും നദീറ് പറഞ്ഞ കാര്യങ്ങളും മാത്രമായിരുന്നു മനസ്സിൽ, എല്ലാ ചിന്തകളേയും ഓടിച്ച് വിട്ട് ഒന്ന് കണ്ണടച്ചതെ ഒളളൂ,, അപ്പഴാ നിർത്താതെയുളള കോളിഗ് ബെല്ല്, ചെവി പൊത്തിപ്പിടിച്ച് കിടന്നതും ആലിയും നാഫിയും കൂടി രണ്ട് ഭാഗത്തും വന്നിരുന്ന് ഒരു സ്വസ്ഥതയും തരാതെ ചെവിതിന്നോണ്ടിരുന്നു, എന്നിട്ടും ഞാൻ എണീക്കുന്നില്ലാന്ന് കണ്ടതും തെണ്ടികള് തലയിലൂടെ വെളളമങ് ഒഴിച്ചു, അവറ്റകൾക്കുളളത് വയറ് നിറയെ കൊടുത്ത് ഫ്രഷായി വന്ന് കണ്ണാടിക്ക് മുന്നിൽ വന്ന് ഒരുങ്ങുമ്പോഴാ കലിപ്പൻ കലിപ്പിൽ എന്റെ നേരെ വന്നത്, മുഖമാണെങ്കിൽ കടുന്നല് കുത്തിയ പോലെ വീർപ്പിച്ച് വെച്ചിട്ടുണ്ട്, ഞാൻ മൂപ്പരെ മൈന്റ് ചെയ്യാതെ മുടി പിന്നിക്കെട്ടിയതും കലിപ്പൻ എന്റെ വയറിലൂടെ കയ്യിട്ട് മൂപ്പരോട് ചേര്‍ത്ത് നിർത്തി മുടിയിലെ ക്ലിപ്പ് അഴിച്ചു, ഒരു ഞെട്ടലോടെ ഞാൻ കലിപ്പനെ നോക്കി

ആ മുഖത്ത് അപ്പോഴും കലിപ്പ് ഭാവം തന്നെ ആണ്, ഞമ്മള് മെല്ലെ ബാക്കിയുളളവരെ ഒന്ന് ഒളിഞ്ഞ് നോക്കി, അവറ്റകള് ഇവിടെ ബോംബ് ഇട്ടാലും അറിയില്ല അത്രക്കും വലിയ കത്തിയടിയാണ്, കലിപ്പന്റെ കൈ ദേഷ്യത്തോടെ തട്ടി മാറ്റി മൂപ്പരെ ഒന്ന് കനപ്പിച്ച് നോക്കി തിരിഞ്ഞതും പെട്ടന്ന് ഓൻ എന്റെ കൈ പിടിച്ച് വലിച്ച് ഓനോട് ചേർത്തി നിർത്തി ഓന്റെ മുഖം എന്റെ മുഖത്തിന് നേരെ കൊണ്ട് വന്നു, തളളിമാറ്റാൻ ശ്രമിച്ചെങ്കിലും കൂടുതൽ ബലത്തിൽ പിടിച്ചു, പേടിയോടെ ഞാൻ കണ്ണടച്ചതും ഓന്റെ ശ്വാസം എന്റെ ചെവിയിൽ വന്ന് പതിച്ചു, "ടി മാക്രി,, ഞാൻ കാണേണ്ടതൊന്നും മറ്റുളളവരെ കാണിക്കണ്ട, മര്യാദക്ക് ഈ ഡ്രസ്സ് മാറ്റി വെറെ വല്ല ഡ്രസ്സും എടുത്തിടാൻ നോക്ക്, ഇല്ലെങ്കിൽ ഞാൻ തന്നെ അത് ചെയ്ത് തരും," ന്നും പറഞ്ഞ് ഓൻ എന്നെ തളളിമാറ്റി കലിപ്പില് ഒന്ന് നോക്കി പോയതും ഒന്നും മനസ്സിലാവാതെ ഞാൻ വായും പൊളിച്ച് കലിപ്പനെ നോക്കി നിന്നു, കലിപ്പൻ അവരുടെ അടുത്ത് ചെന്നിരുന്ന് വീണ്ടും കണ്ണ് കൊണ്ട് ഡ്രസ്സ് മാറ്റ് എന്ന് കാണിച്ചതും കബോടിൽന്ന് ഒര ഡ്രസ്സും കൊണ്ട് ഞാൻ ബാത്ത്റൂമിലേക്ക് ഓടി, വിശ്വസിക്കാൻ പറ്റില്ല പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ മൂപ്പര് തന്നെ അത് ചെയ്ത് തരും, എന്നാലും കലിപ്പന് എന്ത് കൊണ്ടാവും അങ്ങനെ പറഞ്ഞതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാവുന്നില്ല, എന്റെ കാര്യത്തിൽ ഇത്ര ശ്രദ്ധ ഉളള ആള് എന്ത് കൊണ്ടാ ഫിദയോട് അങ്ങനെ ചെയ്തത്,?

ഇനി നദീറ് കളളം പറഞ്ഞതാവോ? അങ്ങനെ ആണെങ്കിൽ എന്തിന്? അതും ചിന്തിച്ചോണ്ട് നിന്നപ്പോഴാ അന്ന് കലിപ്പൻ പറഞ്ഞത് ഓർമ്മ വന്നത്, "നിന്റെ ശരീരം സ്വന്തമാക്കാനായിരുന്നേൽ അതിന് ഇത്രയും നാളും കാത്തിരിക്കേണ്ട ആവശ്യം ഇല്ലായിരുന്നു, ഞാൻ ഒന്ന് മനസ്സ് വെച്ചിലുന്നെങ്കിൽ നീ എന്നോ എന്റെ കൈക്കുളളിൽ ആയേനെ,, അനാവശ്യം വിളിച്ച് പറയുന്നതിന് മുമ്പ് അത് സത്യമാണോന്ന് ഉറപ്പിക്കാൻ നോക്ക്, " കലിപ്പൻ പറഞ്ഞത് നൂറ് ശതമാനം ശരിയല്ലേ എന്നിട്ടും ഞാൻ എന്തൊക്കെയാ കലിപ്പനോട് പറഞ്ഞത്, പക്ഷേ നദീറ് പറഞ്ഞതും തളളിക്കളയാനാവില്ല, യാ അല്ലാഹ് ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് മനസ്സിലാവുന്നില്ല, നീ തന്നെ ശരിയായ വഴി എനിക്ക് കാണിച്ച് തരണേ,, നാഫി വാതിലിൽ വന്ന് മുട്ടിയപ്പോഴാണ് ചിന്തകളിൽ നിന്നും പുറത്തു വന്നത്, പുറത്തിങ്ങിയതും കലിപ്പൻ എന്നെ അടിമുടി നോക്കീട്ട് പുറത്ത് പോയി, പിറകെ ഞങ്ങളും, ************* കുറച്ച് സമയം പുറത്തൊക്കെ കറങ്ങി എജോയ് ചെയ്ത് തിരിച്ചെത്തിയപ്പോഴെക്കും രാത്രി ഒരുപാട് വൈകിയിരുന്നു, ഇന്നത്തെ ദിവസം മുഴുവൻ ഞാൻ മാക്രിയെ മൈന്റെ ചെയ്തില്ല, അവള് ഫുൾ ടൈമും നാഫിന്റെ കയ്യും പിടിച്ച് നടക്കായിരുന്നു, അത് കൊണ്ട് പെട്ടത് റാഫിയാ അവനെ നാഫി അടുപ്പിച്ചതെ ഇല്ല, റിയു ഒറ്റക്കാവുംന്ന് കരുതിയാവും നാഫി അവളെ കൂടെ തന്നെ നിന്നത്, മുറിയിലെത്തിയതും ഞാൻ ഫ്രഷായി സോഫയിൽ കിടക്കാൻ വന്നപ്പോ മാക്രിയുണ്ട് അവിടെ മൂടിപ്പുതച്ച് കിടക്കുന്നു, ഇവൾക്കിത് എന്ത് പറ്റി, അല്ലെങ്കിൽ ബെഡ് വിട്ട് തരാത്ത ആളാ,,

ആഹ് എന്തെങ്കിലും ആവട്ടെ,, ക്ഷീണം കൊണ്ട് ഞാൻ ബെഡിലേക്ക് ചാടിയത് മാത്രം ഓർമ്മയുണ്ട്, ഒന്ന് മയങ്ങിയതും നെഞ്ചിൽ എന്തോ ഭാരമുള്ള വസ്തു എടുത്ത് വെച്ചത് പോലെ,, പതിയെ കണ്ണ് തുറന്ന് നോക്കിയ ഞാൻ ഞെട്ടിപ്പോയി ഉടുമ്പടക്കം എന്നെ വരിഞ്ഞ് മുറുക്കി നെഞ്ചിൽ തലവെച്ച് സുഖമായി കിടക്കാ മാക്രി, ഞാനിനി വല്ല സ്വപ്നവും കാണാണോ റബ്ബേ,,, സോഫയിലേക്കൊന്ന് നോക്കി. അവിടെ അവളെ കണ്ടില്ല, അപ്പൊ ഞാൻ സ്വപ്നം കാണുന്നതല്ലെ,, മിക്കവാറും ഉറക്കത്തില് എണീറ്റ് കിടന്നതാവും, ഞാൻ പതിയെ മാറ്റിക്കിടത്താൻ ശ്രമിച്ചെങ്കിലും നോ രക്ഷ, ഇത് മിക്കവാറും എനിക്ക് പണിയാവും, രാവിലെ ഇനി ഇതും പറഞ്ഞ് എന്റെ മെക്കിട്ടു കേറും ഉറപ്പാ,, ഹാ എന്തായാലും ഇനി വരുന്നയിടത്ത് വെച്ച് കാണാം, ന്നും ചിന്തിച്ച് ഞാൻ കിട്ടിയ അവസരം പാഴാക്കാതെ മാക്രിയെ കെട്ടിപ്പിടിച്ച് കിടന്നു,.... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story