My Dear Hubby: ഭാഗം 28

my dear hubby

രചന: Nishana
 

രാവിലെ കണ്ണ് തുറന്നപ്പോ ഞാൻ കലിപ്പന്റെ നെഞ്ചിൽ തലവെച്ചായിരുന്നു കിടക്കുന്നത്, കലിപ്പനാണെങ്കിൽ കിട്ടിയ അവസരം പാഴാക്കാതെ എന്നെ കെട്ടിപ്പിടിച്ച് കിടക്കാ, പതിയെ മൂപ്പരെ കൈകൾ മാറ്റി ഞാൻ എണീറ്റു, ഇന്നലെ മനപ്പൂർവ്വമാണ് സോഫയിൽ കിടന്നത്, ഞാൻ സോഫയിൽ കിടന്നാൻ കലിപ്പൻ ബെഡിൽ കിടക്കും അപ്പൊ എനിക്ക് കലിപ്പന്റെ അടുത്ത് കിടക്കാലോ,, എന്താലെ എന്റെ ബുദ്ധി, 😎 ഇപ്പൊ നിങ്ങള് ചിന്തിക്കുന്നുണ്ടാകും ഇന്നലെ വരെ കലിപ്പനോട് വെറുപ്പ് കാണിച്ച് നടന്ന ഞാൻ തന്നെ ആണോ ഇപ്പൊ ഇങ്ങനെ പറയുന്നതെന്ന് ലെ,, ഇന്നലെ തന്നെ നാഫി എന്നോട് എല്ലാം പറഞ്ഞിരുന്നു, നദീറിന് തെറ്റ് പറ്റിയതാണെന്നും മറ്റും, സത്യം പറഞ്ഞാ ആ നദീറിന്റെ തലയിൽ ഒലക്ക കൊണ്ട് അടിക്കാനാ അപ്പൊ എനിക്ക് തോന്നിയത്, പിന്നെ ചിന്തിച്ചപ്പോ അവന്റെ ഭാഗത്തും ശരിയുണ്ട്,

സാഹചര്യമാണ് അവനെ കൊണ്ട് അങ്ങനെ ചിന്തിപ്പിച്ചത്, മനപ്പൂർവമല്ല ല്ലോ അവൻ അങ്ങനെ ഒക്കെ ചെയ്തത്, നല്ലൊരു മനസ്സിന് ഉടമയായത് കൊണ്ടല്ലെ അവൻ ഫിദയെ നിക്കാഹ് കഴിച്ച് കൂടെ കൂട്ടിയത്, എല്ലാം എന്റെ തെറ്റാ,, സത്യം എന്താണെന്ന് കലിപ്പനോട് ചോദിക്കുന്നതിന് പകരം ഞാൻ കലിപ്പനെ വാക്ക് കൊണ്ടും നോക്ക് കൊണ്ടും കുറെ വേദനിപ്പിച്ചു, ഇനി ഇപ്പൊ എങ്ങനെയാ കലിപ്പനോട് പഴയത് പോലെ അടികൂടാ ന്ന് ആലോചിച്ചിട്ട് തലക്കകത്ത് ഒന്നും തെളിയുന്നില്ല, ആഹ് വരട്ടെ,, എന്തെങ്കിലും ഒരു വഴി തെളിയാതിരിക്കില്ല, കലിപ്പന്റെ നെറ്റിയിൽ മുത്തം കൊടുത്ത് ഞാൻ ഫ്രഷാവാൻ പോയി, ഫ്രഷായി വന്നപ്പോഴും കലിപ്പൻ നല്ല ഉറക്കത്തിലാണ്, ഞമ്മള് മെല്ലെ മൂപ്പരെ ഫോണും എടുത്ത് ബാൽക്കണിയിൽ പോയി നാഫിനെ വിളിച്ച് രണ്ട് ദിവസത്തിന് ആരും ഇനി ഞങ്ങളെ ശല്യം ചെയ്യാതെ നോക്കണേന്ന് പറഞ്ഞതും അവളൊന്ന് ഇരുത്തി മൂളി ഓക്കെ പറഞ്ഞു,

ഹിഹിഹി കലിപ്പാ,, ഇനി നിന്നെക്കൊണ്ട് ഞാൻ ക്ഷ ഞ്ഞ ങ്ക വരപ്പിക്കും, നോക്കിക്കൊ,, ശ്ശൊ ഓർക്കുമ്പോഴെ ചിരി വരാ,, വിചാരിച്ച പോലെ എല്ലാം ഓക്കെ ആയാൽ മതിയായിരുന്നു, ************ രാവിലെ മുതൽ ഞാൻ മാക്രിയെ ശ്രദ്ധിക്കാ അവൾക്ക് എന്തോ കാര്യമായ കുഴപ്പം ഉണ്ട്, ഇനി ഇതിന്റെ തലയെങ്ങാനും തിരിഞ്ഞോ റബ്ബേ,, ഞാൻ ഫ്രഷായി വന്ന് കണ്ണാടിയുടെ മുന്നിൽനിന്ന് മുടിയൊക്കെ ജെല്ല് വെച്ച് ഒതുക്കിക്കൊണ്ടിരുന്നപ്പൊ മാക്രി തിരക്കി വന്ന് എന്നെ തളളിമാറ്റി കണ്ണാടിയുടെ മുന്നിൽനിന്ന് എന്റെ ജെല്ല് മുഴുവൻ വാരി അവളെ തലയിൽ തേക്കാ,, ജെല്ലിൽ കുളിക്കാന്ന് പറയുന്നതാവും നല്ലത്,, അവളെ കാട്ടിക്കൂട്ടലൊക്കെ കണ്ട് ഞാൻ വായും പൊളിച്ച് നോക്കി നിൽക്കുന്നത് കണ്ടതും പെണ്ണ് പുഞ്ചിരിച്ച് ഒന്ന് സൈറ്റടിച്ച് തന്നു,

ഇനി ഇവിടെ നിന്നാ ശരിയാവില്ലാന്ന് തോന്നിയതും ഞാൻ മെല്ലെ ഫോണും കൊണ്ട് ബാൽക്കണിയിലേക്ക് വിട്ടു, നൗഷുനെയും റാഫിയെയും ബാസിയെയും മാറി മാറി വിളിച്ചെങ്കിലും അവറ്റകളൊക്കെ ബിസിയാണെന്നും പറഞ്ഞ് ഫോൺ വെച്ചു, തെണ്ടികൾ ഇവറ്റകൾക്ക് എന്താണാവോ ഇത്ര മല മറിക്കുന്ന പണി, ശ്ശൊ, എന്നാലും ഇന്നലെ വരെ എന്നെ കണ്ടാൽ മുഖം വീർപ്പിച്ചിരുന്ന മാക്രിക്ക് ഇന്ന് എന്ത് പറ്റി ആവോ, ഇപ്പൊ എന്നോട് പഴയ ദേഷ്യം ഒന്നും ഇല്ല, മിക്കവാറും നാഫി അവളോട് എല്ലാം പറഞ്ഞിട്ടുണ്ടാവും, അതാ ഈ മാറ്റം, മാക്രിയുടെ മാറ്റത്തെ കുറിച്ച് ചിന്തിച്ചോണ്ട് നിൽക്കുന്നതിനിടയിലാ മുറിയിൽ നിന്നും നല്ല ഉച്ചത്തില് പാട്ട് കേട്ടത്, മുറിയിലേക്ക് ചെന്ന ഞാൻ കണ്ണും മിഴിച്ച് വായും പൊളിച്ച് നിന്നു, ഞാനിനി സ്വപ്നം വല്ലതും കാണാണോന്നും കരുതി കണ്ണൊക്കെ തിരുമ്മി ഒന്നൂടെ നോക്കി, ഏയ് ഇത് സ്വപ്നമല്ല,

മാക്രിക്ക് വട്ടായതാ അതും മുഴുത്ത വട്ട്, മുടിയൊക്കെ വാരി മുകളിലേക്ക് കെട്ടി എന്റെ ടീ ഷർട്ടും പാന്റും ഇട്ട് ടീഷർട്ടിന്റെ മുൻഭാഗം കെട്ടിവെച്ച് വയറ് ചെറുതായി കാണിച്ച് ഒരു ഹിന്ദി സോങും വെച്ച് ഡാന്‍സ് കളിക്കാ മാക്രി, ഇതിന് ഡാൻസ് എന്നൊന്നും പറയില്ല, ഇത് വെറെ എന്തോ സംഭവാ,, ഡാൻസിനെ കൊല്ലാനുളള ശ്രമമാണെന്ന് തോന്നുന്നു, മിക്കവാറും ഇതിനെ ഞാൻ വല്ല മെന്റൽ ഹോസ്പിറ്റലിലും കൊണ്ട് വിടേണ്ടി വരും, മനുഷ്യന്റെ കണ്ട്രോള് കളയാൻ ഓരോ വേഷവും ഇട്ടോണ്ട് വന്നോളും,😠 എന്നെ കണ്ടതും അവള് ഇളിച്ചോണ്ട് എന്റെ അടുത്തേക്ക് വന്ന് കൈ പിടിച്ച് എന്തൊക്കെയോ ചെയ്യുന്നുണ്ട്, കണ്ടിട്ട് കപ്പിൾ ഡാന്‍സ് കളിക്കാനുളള ശ്രമമാണെന്ന് തോന്നുന്നു, അത് പറ്റുന്നില്ലാന്ന് മനസ്സിലായപ്പൊ എന്റെ കൈ രണ്ടും അവളെ അരയിൽ വെച്ച് അവളുടെ കൈകൾ എന്റെ കഴുത്തിലൂടെ ചുറ്റിയിട്ട് കണ്ണിലേക്കും നോക്കി നിന്നു,

ഹൂ,, എന്റെ ശരീരത്തിലൂടെ കരണ്ട് പാസ്സ് ചെയ്തത് പോലെ തോന്നി, അവളുടെ മനുഷ്യനെ വശീകരിക്കുന്ന ഈ നോട്ടത്തിന് മുമ്പിൽ ഞാൻ അലിഞ്ഞ് ഇല്ലാതായിപ്പോകുന്ന പോലെ,, എന്നാലും അത്ര പെട്ടെന്ന് നിന്റെ മുന്നിൽ ഞാൻ തലകുനിക്കില്ല, ഞാൻ അനുഭവിച്ച വേദനയുടെ പകുതി എങ്കിലും നീ അനുഭവിക്കണം, പെണ്ണ് ഈ പോക്ക് പോയാൽ അത് നടക്കില്ല, അവൾ മുഖം കൊണ്ട് എന്റെ നേരെ വന്നതും ഞാൻ ദേഷ്യത്തിൽ അവളെ തളളിമാറ്റി കൈ പിടിച്ച് തിരിച്ചു, ************* "ടി പുല്ലെ,, അതികം വിളച്ചില് എടുക്കല്ലെ,, അടങ്ങി ഒതുങ്ങി നിന്നില്ലെങ്കിൽ നിന്റെ ഈ കൈ ഞാൻ വെട്ടിമാറ്റും, മര്യാദക്ക് ഈ വേഷം അഴിച്ച് മാറ്റി നിന്റെ വേഷം എടുത്തിട്ടോണം കേട്ടല്ലോ, " എന്റെ കൈ പിടിച്ച് തിരിച്ച് കലിപ്പൻ പറഞ്ഞു, "ആഹ് കലിപ്പാ വിട് വേദനിക്കുന്നുണ്ട് " "ഞാൻ പറഞ്ഞത് അനുസരിക്കാമെന്ന് പറ എന്നാൽ വിടാം,, " "ഓക്കെ ഞാൻ അനുസരിച്ചോളാം,,

പ്ലീസ് കൈ വിട്" ഞാൻ കണ്ണില് വെളളം നിറച്ച് പറഞ്ഞതും കലിപ്പൻ കൈ വിട്ട് വിജയീഭാവത്തിൽ ചിരിച്ചോണ്ട് പോയി, ഹും ഞമ്മള് ആരാ മോളെന്ന് നിനക്ക് ഞാൻ കാണിച്ച് തരാടാ കലിപ്പാ, നിന്റെ ഭീഷണിക്ക് മുന്നിലൊന്നും ഈ റിയ പേടിക്കില്ല, റിയൂന്റെ കളികൾ കലിപ്പൻ കാണാനിരിക്കുന്നതെ ഒളളൂ,, ഞാൻ ഡ്രസ്സൊക്കെ മാറി വന്ന് കലിപ്പനെ നോക്കിയപ്പോ മൂപ്പര് ലാപ്പിലും കുത്തി സോഫയിലിരിക്കുന്നത് കണ്ടതും ഞാൻ ഓടിച്ചെന്ന് മൂപ്പരെ മടിയിൽ കയറി അങ്ങ് ഇരുന്നു, ഹിഹിഹി ഇപ്പൊ മൂപ്പരെ മുഖഭാവമൊന്ന് കാണണം, കളി കൂടും കുടുക്കയും എടുത്ത് പോയെന്ന് തോന്നുന്നു, ഞാൻ ഇളിച്ചോണ്ട് മൂപ്പരെ മീശയൊക്കെ പിരിച്ച് വെച്ച് മുഖത്തൂടെ ഞമ്മളെ വിരലുകൾ കൊണ്ട് ചിത്രം വരക്കാൻ തുടങ്ങി, മൂപ്പര് പറന്ന് പോയ കിളികളെ പിടിച്ച് കൂട്ടിലിട്ട് എന്നെ കനപ്പിച്ച് ഒന്ന് നോക്കി,

ഞാൻ കിട്ടിയ അവസരം പാഴാക്കാതെ സൈറ്റടിച്ചും ഫ്ല്ളയ് കിസ്സ് കൊടുത്തും മൂപ്പരെ വെറുപ്പിച്ചൊണ്ടിരുന്നു, പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെയുളള പ്രതികരണമായിരുന്നു കലിപ്പന്റെത്, മൂപ്പര് രണ്ട് കൈ കൊണ്ടും എന്റെ ഇടുപ്പിന് പിടിച്ച് ഞമ്മളെ അധരങ്ങൾ സ്വന്തമാക്കി, ഇപ്പൊ എന്റെ കിളിയാണ് കൂടും കുടുക്കയും എടുത്ത് എന്നെ നോക്കി കൊഞ്ഞനം കുത്തി നാല്ഭാഗത്തേക്കും പറന്ന് പോയത്, കിസ്സിന്റെ ഹാങോവറ് മാറുന്നതിന് മുമ്പ് തന്നെ ഓൻ എന്നെ പൊക്കി എടുത്ത് ബെഡിലേക്ക് ഒറ്റ ഏറായിരുന്നു, ലാ ഹൗല വലാ,, "ടി, മാക്രി, ഇനിയും വല്ല വിളച്ചിലുമായി എന്റെ അടുത്ത് വന്നാൽ ഇതിനേക്കാൾ കനത്തിൽ വല്ലതും ഞാൻ തരും, പിന്നെ നീ പത്ത് മാസം കഴിഞ്ഞിട്ടെ ഫ്രീയാവൂ,, ഓർമയിലിരിക്കട്ടെ,," അതും പറഞ്ഞ് കലിപ്പൻ പോയതും ഞാൻ വായും പൊളിച്ച് ഇരുന്നു, ************

വല്യ ഡയലോഗ് അടിച്ച് സ്ലോ മോശനിൽ ഞാൻ ബാൽക്കണിൽ എത്തിയതും സന്തോഷം കൊണ്ട് തുളളിച്ചാടി, ശ്ശൊ എന്നാലും പറഞ്ഞത് കൂടിപ്പോയോ, പെണ്ണ് പേടിച്ച് ഇനി എന്റെ നിഴല് കാണുമ്പോഴെക്ക് ഓടോ, പറഞ്ഞ ടയലോഗ് മാറിപ്പോയതാണെന്ന് പറഞ്ഞാലോന്നും ചിന്തിച്ച് തിരിച്ച് മാക്രിയുടെ അടുത്തേക്ക് പോകാൻ തിരിഞ്ഞതും കലിപ്പിൽ ഇടുപ്പിന് കൈയും കൊടുത്ത് മുഖത്ത് കലിപ്പും ഫിറ്റ് ചെയ്ത് നിൽക്കുന്ന മാക്രിയെ ആണ് കണ്ടത്, ആഹാ അപ്പൊ പത്ത് മാസം കഴിഞ്ഞ് ഫ്രീയായാമതീന്നും തീരുമാനിച്ച് എന്നെ വെയ്റ്റ് ചെയ്യാണ് ലെ കൊച്ചുകള്ളി😉, സന്തോഷം പുറത്ത് കാണിക്കാതെ അവളെ നോക്കി നിന്ന എന്നെ ഞെട്ടിച്ച് കൊണ്ടായിരുന്നു പിന്നെ മാക്രിയുടെ നീക്കം, .... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story