My Dear Hubby: ഭാഗം 3

my dear hubby

രചന: Nishana
 

ഓൻ നിന്ന് ബബ്ബബ്ബ അടിക്കുന്നുണ്, അത് കണ്ടപ്പോ ഞമ്മക്ക് പെരുത്ത് സന്തോഷായി, മോനെ അസീസ് മുഹമ്മദേ,, നീ ഇനി എന്തൊക്കെ കാണാനിരിക്കുന്നു, നിനക്കുളള പണി ഞാൻ തുടങ്ങിക്കഴിഞ്ഞു, ഓൻ കണ്ണോക്കെ തിരുമ്മി നോക്കുന്നുണ്ട്, ശ്ശൊ ഇങ്ങനെ നോക്കല്ലേ,, എനിക്ക് നാണം വരുന്നുണ്ട്,🙈 "ഡി,,നീ,, സത്യം പറ,, നീ എങ്ങനെ ഇതിനകത്ത് കയറി, " "ഏണി വഴി കയറി" "എ,, ഏ,,ണിയോ,,," ഓൻ അത്ഭുതത്തോടെ ചോദിച്ചു, "എ,,ഏ,,ണി അല്ല, ഏണി കേട്ടിട്ടില്ലേ,," "ഡി,, നിന്നെ ഞാനിവിടുന്ന് പുറത്താക്കിയതായിരുന്നില്ലേ,, പിന്നെ എന്ത് ധൈര്യത്തിലാടി നീ ഇങ്ങോട്ട് കയറി വന്നത്, ഞാൻ പറഞ്ഞതൊക്കെ മറന്നുപോയോ" "ഹിഹിഹി നിങ്ങള് എന്നോട് എന്താ പറഞ്ഞത്, ഒരു ബന്ധത്തിന്റെ പേരു പറഞ്ഞോണ്ട് ഇങ്ങോട്ട് വരരുതെന്നല്ലേ,, പക്ഷേ,, എനിക്ക് ഒരു കുഴപ്പമുണ്ട്, എന്നോട് ആര് എന്ത് പറഞ്ഞാലും ഞാൻ അതിന്റെ നേരെ വിപരീതമെ ചെയ്യൂ,,

ഇപ്പൊ തെരിഞ്ഞോ,," "ഡി,,, നിന്നെ ഞാൻ" "അസി മോനെ,, നീ എന്നെ ഈ വീട്ടീന്ന് പുറത്താക്കി, എന്നിട്ടിപ്പോ എന്തായി, ഞാൻ നിന്റെ ബെഡ്റൂമ് വരെ എത്തിയില്ലേ,, ഏയ് നിന്റെ ബെഡ്റൂമല്ല, ഇപ്പൊ നമ്മുടെ,," ഞാൻ കുറച്ച് നാണം ഫിറ്റ് ചെയ്ത് നിലത്ത് കളം വരച്ച് പറഞ്ഞു, ഓനുണ്ട് കണ്ണൊക്കെ പുറത്തേക്ക് തളളി നിൽക്കുന്നു,😨 "എന്ത് പറ്റി ഇക്കാ,, കണ്ണോക്കെ പുറത്തേക്ക് തളളീട്ടുണ്ടല്ലോ,, " "അപ്പൊ നീ എന്തും നേരിടാൻ തയ്യാറായി വന്നതാണല്ലേ,, എന്നാൽ പൊന്ന് മോളേ,, നീ നന്നായി ഒരുങ്ങി നിന്നോ ഈ അസി ആരാണെന്ന് നിനക്ക് ഞാൻ ശരിക്കും കാണിച്ച് തരും " "എന്താ ഇക്കാ ഈ പറയുന്നത്, എനിക്ക് നാണം വരുന്നുണ്ട് ട്ടോ " ന്ന് ഞാൻ പറഞ്ഞപ്പോ ഓൻ ഒന്ന് ആലോചിച്ചിട്ട് എന്റെ അടുത്തേക്ക് വന്നു,

"നീ ഇപ്പൊ ഇങ്ങോട്ട് വന്നത് ഏതായാലും നന്നായി, ഞാനാ കെ വിഷമത്തിലായിരുന്നു, ഇന്നിനി ഫസ്റ്റ് നൈറ്റ് എങ്ങനെ ആഘോഷിക്കുംന്ന് ആലോചിച്ചിട്ട്, എന്തായാലും പൊളിച്ചു മുത്തേ,, ഇന്ന് നമുക്ക് ഒരു കലക്ക് കലക്കാം" ന്നും പറഞ്ഞ് ഒരു വശ്യമായ ചിരിയോടെ ഓൻ എന്റെ അടുത്തേക്ക് വന്നു, റബ്ബേ,, വെളുക്കാൻ തേച്ചത് പാണ്ടായോ,, ഇവന്റെ കലിപ്പൊക്കെ എങ്ങോട്ടാ പോയത്, യാ അല്ലാഹ് ഓൻ ചിരിക്കുന്നു ഓന്റെ ആ ചിരി ഇൻക്ക് കാണാൻ വയ്യ, ഞാനതിൽ വീണ് പോകും ഉറപ്പാ,, 😭 ഓൻ ഇന്റെ അടുത്ത് എത്തി, യാ അല്ലാഹ് എന്നെ ഈ കലിപ്പന്റെ അടുത്ത് നിന്നും കാത്തോളണേ,, എന്താ ഇത് റിയു ഇങ്ങനെ,,, പേടിക്കല്ലെ,, ഓൻ നിന്നെ ഒരു ചുക്കും ചെയ്യില്ല, ഈ ഡയലോഗ് മാത്രമേ ഒള്ളു,, ഓൻ നിന്നെ ഒന്ന് പേടിപ്പിക്കാൻ നോക്കല്ലേ,, മോനെ അസി നീ ഇന്ന് വരെ കണ്ട പെൺകുട്ടികളെ കൂട്ടത്തിൽ എന്നെ കൂട്ടണ്ട,

അഭിനയത്തില് ഞാൻ ഓസ്കാറ് വാങ്ങും, ഇനി എന്റെ കളി എങ്ങനെ ആണെന്ന് നീ കണ്ടോ,, ശ്ശൊ ഇൻക്ക് വയ്യ ആലോചിക്കുമ്പോ തന്നെ രോമാഞ്ചം കൊളളുന്നു, "എന്ത് പറ്റി, കെട്ടിയോള് നല്ല ആലോചനയിലാണല്ലോ,, ഫസ്റ്റ് നൈറ്റിനെകുറിച്ചാണോ?," ന്ന് ഓൻ പുരികംപൊക്കി ചോദിച്ചു, "ശ്ശൊ,, ഇൻക്ക് നാണം വരുന്നു ഇക്ക, ഫസ്റ്റ് നൈറ്റിനെ കുറിച്ച് ആലോചിച്ചിട്ട് ദേ രോമാഞ്ചം വന്നു, നോക്ക് " ഞാൻ ചുമ്മാ എന്റെ കൈ കാണിച്ചു കൊടുത്തു, എവിടെ എന്റെ കയ്യിലെ രോമം പോലും എനിക്ക് കാണുന്നില്ല, ഓന്റെ മുഖത്തേക്ക് നോക്കിയപ്പോ ആള് ചെറുതായെന്ന് ഞെട്ടീട്ടുണ്ടെന്ന് തോന്നുന്നു, "ഇക്കാ,, ഞമ്മളെ ബെഡ്റൂമ് സൂപ്പറാട്ടോ എനിക്ക് ഒരുപാട് ഇഷ്ടായി,, ബെഡിലുളള ഈ ലവ്വിന്റെ സിമ്പല് കലക്കി" എന്റെ പെരുമാറ്റം കണ്ടിട്ടാണെന്ന് തോന്നുന്നു, ഓൻ കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നുണ്ട്, എന്നേ പേടിപ്പിക്കാൻ നോക്കീട്ട് ഇപ്പൊ ഓൻ പേടിച്ചു😂

"അല്ല ഇങ്ങള് എന്താ ഇങ്ങനെ നിൽക്കുന്നത്, ഒന്ന് പോയി കുളിച്ചിട്ട് വാ മനുഷ്യാ,, ഞമ്മക്ക് ഫസ്റ്റ് നൈറ്റ് ആഘോഷിക്കണ്ടേ,, ഞാൻ പോയി പാലെടുത്തിട്ട് വരാം " "ഡീ,, നീ,, നീ,, എന്തൊക്കെയാ ഈ പറയുന്നത്, മര്യാദക്ക് ഇറങ്ങിപ്പോടി എന്റെ മുറീന്ന്" "അപ്പൊ ഫസ്റ്റ് നൈറ്റോ" "ഫസ്റ്റ് നൈറ്റ് കോപ്പ്, ഒന്ന് ഇറങ്ങിപോടി" "ഹിഹിഹി മോൻ പേടിച്ച് പോയോ,, ഈ കലിപ്പ് മാത്രേ ഒള്ളു,, ഒരു പെണ്ണ് മുന്നിൽ വന്ന് നിന്ന് അഭിനയിച്ചപ്പോഴേക്ക് നിന്ന് വിയർക്കുന്നത് കണ്ടില്ലേ,, നീ എന്താ കരുതിയത്,, ഞാൻ ഇങ്ങോട്ട് കഷ്ടപ്പെട്ട് ഏണി വെച്ച് കയറിയത് നിന്റെ കൂടെ ഫസ്റ്റ് നൈറ്റ് ആഘോഷിക്കാനാണെന്നോ,,, നീ ഇത് വരെ കണ്ട പെൺകുട്ടികളിൽ നിന്ന് വിത്യസ്ഥ മായ ഒന്നാണ് ഇത് എന്ന് നിനക്ക് കാണിച്ച് തന്നതാണ് ഞാൻ, കേട്ടോടാ ഹബ്ബി,,

അപ്പൊ പിന്നെ ഞാനിവിടെ ഒക്കെ കാണും മോൻ പോയി കുളിച്ച് ഈ മുറിയും കെട്ടിപ്പിടിച്ച് ഇരുന്നോ ട്ടോ" ന്നും പറഞ്ഞ് ഞാൻ സ്ലോമോഷനിൽ തിരിഞ്ഞ് നടന്നു, ഛെ കൂളിങ് ഗ്ലാസിന്റെ കുറവുണ്ടായിരുന്നു,, "ഡീ,, നീ എനിക്കിട്ട് പണിയാൻ വന്നതായിരുന്നല്ലേ,, നിനക്ക് അറിയില്ല ഈ അസീസ് ആരാണെന്ന്, നീ ഇവിടെ ഒക്കെ തന്നെ ഉണ്ടാവുമല്ലോ,, കാണിച്ച് തരുന്നുണ്ട് ഞാൻ ആരാണെന്ന് ഓർത്തോ,, നീ ആയിട്ട് ഇവിടുന്ന് ഇറങ്ങിപ്പോകും അതികം വൈകാതെ" "ആയിക്കോട്ടേ,, സാർ ഞാൻ ഇവിടെ തന്നെ ഉണ്ടാകും, പിന്നെ എനിക്കിട്ട് പണിയുമ്പോ അത് തിരിച്ച് കിട്ടിയാൽ മോൻ രണ്ട് കയ്യും നീട്ടി വാങ്ങിയേക്കണേ" "ഡി,,," "നീ പോ,,ടായ്" ന്നും പറഞ്ഞ് മമ്മൂക്കാന്റെ സ്റ്റയ്ലിലങ് നടന്നു പോന്നു തൊണ്ടയിൽ കിച് കിച്, ഓനോട് നല്ല ഡയലോഗ് പറഞണതിന്റയാ, വല്ല നാരങ്ങ മിട്ടായിയും കിട്ടിയിരുന്നെങ്കിൽ ഓക്കെ ആയേനെ,,,😜

യാ അല്ലാഹ് ചെക്കൻ കലിപ്പിലാവും വേഗം ഇവിടുന്ന് എസ്കേപ്പാകുന്നതാ ബുദ്ധി, ശ്ശൊടാ,, ഈ വാതിലെന്താ തുറക്കാൻ കഴിയാത്തത്,, പണി പാളിയോ,, ഓൻ ഇന്നെ ഇപ്പൊ കൊല്ലും, അമ്മാതിരി ഡയലോഗ് അല്ലേ കാച്ചിയത്, ഞാനൊന്ന് തിരിഞ്ഞ് നോക്കി,, ദേ കലിപ്പൻ എന്റെ അടുത്തേക്ക് വരുന്നു, അള്ളോഹ്,,, ആരെങ്കിലും ഓടി വായോ,, എന്നെ ഭൂതം പിടിക്കാൻ വരുന്നേ,,, ഉമ്മാ,,, ഓൻ വന്ന് ഞമ്മളെ പിറകിൽ കയ്യും കെട്ടി എന്നെ നോക്കി നിന്നു, ടാ കലിപ്പാ എന്നെ ഇങ്ങനെ നോക്കല്ലേ,, ഇൻക്ക് എന്തൊക്കെയൊ തോന്നുന്നു,, സർവ്വ ശക്തിയുമെടുത്ത് ഞാനൊന്ന് ആഞ്ഞുവലിടച്ചതും വാതില് തുർന്ന് ഞാൻ പിന്നിലേക്ക് തെറിച്ചു പോയി, ലാഹൗല വലാ,,, എന്റെ മാനം ഓന്റെ മുന്നിൽന്ന് എങ്ങോട്ടെലും ഓടിപ്പോകും ഇപ്പൊ, ഞാൻ ഇപ്പൊ ഊരയും കുത്തി വിഴും, അത് കണ്ട് ഓൻ കൈ കൊട്ടി ചിരിക്കും, പക്ഷേ ഞാനൊട്ടും പ്രതീക്ഷിക്കാതെ കലിപ്പൻ എന്നെ താങ്ങി നിർത്തി,

ഹൈവ്വ,, പൊളിച്ചു കലിപ്പനാണേലും മനുഷ്യത്വം ഉണ്ട്, ഹിന്ദി സീരിയലിലെ റൊമാൻസ് പോലെ ആയി ഇപ്പൊ, അല്ലേ,, കണ്ണും കണ്ണും നോക്കി കഥകളൊക്കെ കൈ മാറി,, "അള്ളോ,, ന്റെ ഉമ്മാ,, ന്റെ ഊര, ടാ കലിപ്പാ തളളിയിടാനാണെങ്കിൽ എന്തിനാടാ എന്നെ താങ്ങി നിർത്തിയത്"😠 ഇങ്ങക്ക് കാര്യം മനസ്സിലായില്ലെ ചെങ്ങായ്മാരെ ആ കലിപ്പൻ എന്നെ താഴെക്കിട്ടു,😤 ഈ കലിപ്പനെ കുറിച്ച് നല്ലതൊന്നും ചിന്തിക്കാനെ പാടില്ല "ഹഹഹ വല്യ ഡയലോഗ് അടിച്ചങ് പോയതല്ലായിരുന്നോ,, എന്നിട്ടിപ്പോ എന്തായി, എന്റെ കൈ കൊണ്ട് പണി തരാൻ വേണ്ടിയാ ഞാൻ നിന്നെ താങ്ങിപ്പിടിച്ചത്, ഇനിയും ഈ അസിയോട് കളിക്കാൻ തുനിഞ്ഞാൽ പൊന്ന് മോളേ,, പിന്നെ നീ ഞൊണ്ടി നടക്കേണ്ടി വരും ഓർത്തോ,,

" അതും പറഞ്ഞ് ഓൻ സ്ലോമോഷനിൽ തിരിഞ്ഞ് നടന്നതും ഞാൻ ഓന്റെ കൈ പിടിച്ചങ് വിലിച്ചു, ദേ കിടക്കുന്നു ചക്ക വെട്ടിയിട്ട പോലെ നിലത്ത്, അല്ല പിന്നെ,, "മോനെ അസീസ് മുഹമ്മദേ,, കിട്ടിയതൊന്നും കൈയ്യിൽ വെക്കുന്ന ശീലം ഈ റിയ ഫാത്തിമാക്ക് ഇല്ല എന്ന് ഇപ്പൊ നിനക്ക് മനസ്സിലായില്ലേ,," ന്നും പറഞ്ഞ് പൊടിയും തട്ടി ഞാൻ എണീറ്റതും ഓൻ എന്റെ കൈ പിടിച്ച് വലിച്ചു, അതും ഓന്റെ മേലേക്ക്, ഇപ്പൊ എന്റെ കണ്ണാ പുറത്തേക്ക് ചാടിയത്, എന്ത് പറയാന് ഈ പാക്കരൻ എന്നെ പിടിച്ച് വലിച്ചിട്ടതും പോര, എന്റെ അരയിലൂടെ കയ്യിട്ട് എന്നെ ലോക്ക് ചെയ്തു, ഇന്റെ ഹൃദയം ഇപ്പൊ പുറത്തേക്ക് ചാടുംന്നാ തോന്നുന്ന്, ഇൻക്ക് ഇപ്പൊ എന്ത് ഫീലിഗ്സാ തോന്നുന്നതെന്ന് നിങ്ങൾക്ക് ആർക്കെങ്കിലും അറിയോ ചെങ്ങായ്മാരെ,,

എവടെ ലെ, ഇൻക്കു പോലും അറീല പിന്നെ അല്ലേ നിങ്ങക്ക്, "ടാ കലിപ്പൻ തെണ്ടി,, എന്നെ വിടെടോ,, " ന്നും പറഞ്ഞ് ഞാൻ ഓന്റെ നെഞ്ചിനിട്ട് നല്ലോണം കുത്തി, എവിടെ അതൊന്നും ഈ കലിപ്പന് ഏൽക്കൂല,, "എന്ത് പറ്റി റിയ ഫാത്തിമ, പേടിച്ച് പോയോ,, നീ നേരത്തെ എന്താ പറഞ്ഞത്, ഒരു പെണ്ണ് മുന്നിൽ വന്ന് എന്തെങ്കിലു മൊക്കെ പറഞ്ഞാ ഞങ്ങള് ആണുങ്ങള് നിന്ന് വിയർക്കുംന്ന് ല്ലേ,,, അങ്ങനെ ആണെങ്കിൽ നീ ഇപ്പൊ വിയർക്കുന്നത് എന്ത് കൊണ്ടാ,,?" ഓൻ പുരികംപൊക്കി കൊണ്ട് ചോദിച്ചു, "അത് എനിക്ക് ചൂടെടുത്തിട്ടല്ലേ,, എന്തൊരു ചൂടാ ടാ കലിപ്പാ നിനക്ക്, വെറുതെ അല്ല നിന്റെ മുഖം ഇങ്ങനെ ചുമക്കുന്നത്, ചൂടെടുത്തിട്ടാണല്ലേ,,

പോയി ശവറിന്റെ ചുവട്ടിൽ പോയി നിൽക്ക് നല്ല ആശ്വാസം കിട്ടും" "ഓഹോ അങ്ങനെ ആണോ,, എന്നാ പിന്നെ നമുക്ക് ഒന്നിച്ച് ശവറിന്റെ ചുവട്ടിലേക്ക് പോകാം, നിനക്കും ചൂടുണ്ടെന്നല്ലെ പറഞ്ഞത്" അള്ളോ,, പണി പാളിയോ, ഈ കലിപ്പൻ പറഞ്ഞാൽ അത് ചെയ്യാനും മടിക്കില്ല, ആരെങ്കിലും എന്നെ വന്ന് രക്ഷിക്കണേ,, "അസി,, നിങ്ങള് എന്താ ഈ ചെയ്യുന്നത് " ശബ്ദം കേട്ട ഭാഗത്തെക്ക് ഞങ്ങള് രണ്ടാളും ഞെട്ടി അവിടെ ഉളളവരെ കണ്ട് ഞങ്ങള് രണ്ടാളും മുഖത്തോട് മുഖം നോക്കി ചാടി എണീറ്റു,, വീട്ടുകാര് മുഴുവൻ അന്തം വിട്ട് മൂക്കിൽ വിരൽ വെച്ച് ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട്,,...... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story