My Dear Hubby: ഭാഗം 36

my dear hubby

രചന: Nishana
 

 ഫിദയുടെ മുഖഭാവം കണ്ട് പേടിച്ച് ഞാൻ അവളോട് ഇപ്പൊ വരാമെന്നും പറഞ്ഞ് എണീറ്റ് കലിപ്പന്റെ അടുത്തേക്ക് പോകാൻ തുനിഞ്ഞതും ഒരു വെയ്റ്ററുമായി കൂട്ടിയിടിച്ച് അയാളുടെ കയ്യിലുണ്ടായിരുന്ന ജൂസ് കുറച്ച് എന്റെ സാരിയിലൂടെ പോയി, അയാളോട് സോറിയും പറഞ്ഞ് ഞാൻ വാശ്റൂമിൽ ചെന്ന് സാരി വൃത്തിയാക്കിയപ്പൊ ആരോ പിറകിൽ നിൽക്കുന്നത് പോലെ തോന്നി, നോക്കിയപ്പോ അവിടെ ഒന്നും ആരെയും കണ്ടില്ല, ഞാൻ സാരിയൊന്ന് കുടഞ്ഞ് പുറത്തേക്ക് ഇറങ്ങിയതും ആരോ എന്റെ വാ പൊത്തിപ്പിടിച്ച് എന്നെ അവിടെ നിന്നും വലിച്ചോണ്ട് പോയി, കഴിവതും ഞാൻ കുതറി മാറാൻ ശ്രമിച്ചു, പക്ഷേ ആ ബലമായ കൈപിടിയിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞില്ല, അയാൾ എന്നെ വലിച്ച് ഒരു ഇരുട്ടുമുറിയിലേക്ക് തളളി, ആ തളളലിൽ കൈ എവിടെയോ വച്ച് അടിച്ചു ഭയങ്കര വേദന, കണ്ണീരോടെ കൈ തടവി ഞാൻ ചുറ്റും നോക്കി ഭയങ്കര ഇരുട്ട് ആരെയും കണ്ടില്ല, "ആ,,രാ,, ആ,,രാ അവിടെ,, എന്തിനാ,,, എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്, ഹലോ,, കൂയ് ആരെങ്കിലും ഉണ്ടോ,, അവിടെ,,,"

ഞമ്മള് തൊണ്ട പൊട്ടിച്ച് വിളിച്ചെങ്കിലും ഒരു റെസ്പോൺസും ഇല്ലായിരുന്നു, ഞാൻ വിങ്ങിപ്പൊട്ടി കാലുകൾക്കിടയിൽ മുഖം പൂഴ്ത്തി ഇരുന്നു, ആരുടെയൊക്കെയോ കാലൊച്ച എനിക്ക് ചുറ്റും തങ്ങി നിന്നു, പെട്ടന്ന് എനിക്ക് ചുറ്റും പ്രകാശം വന്നത് പോലെ തോന്നിയതും പതിയെ തല ഉയർത്തി നോക്കി, മുന്നിലുളള ആളെ കണ്ടതും ഒരു ഷോക്ക് എന്നിലൂടെ പാഞ്ഞ് പോയി, "നീ,, നീ ഇവിടെ,," "എന്നെ ഒട്ടും പ്രതീക്ഷിച്ചില്ല അല്ലേ,, ഹഹഹഹ," അവന്റെ ചിരി എന്നെ വല്ലാതെ ഭയപ്പെടുത്തി, ഒരു വല്ലാത്ത ഭാവത്തോടെ അവൻ എന്റെ മുന്നിൽ വന്നിരുന്നു, പേടിയോടെ ഞാൻ പിറകിലേക്ക് നീങ്ങാൻ തുനിഞ്ഞു, പക്ഷേ ഇനി പിറകിലേക്ക് നിങ്ങാൻ പറ്റില്ല ഇപ്പഴെ ഞാൻ ചുമരിൽ സ്റ്റിക്കറായാണ് നിൽക്കുന്നത്, അവൻ എന്റെ ഷോൾഡറിൽ പിടിച്ച് എന്റെ മുഖം അവന്റെ മുഖത്തിന് നേരെ നിർത്തി, അവന്റെ കണ്ണുകളിൽ തീ പൊരി പാറുന്നത് പോലെ തോന്നി,, "നീ എന്താടി പുല്ലെ കരുതിയത് നിന്നെ എന്റെ കയ്യിൽ കിട്ടില്ലെന്നോ, കുറെ പീക്കിരി പിള്ളേരേയും കൊണ്ട് വന്ന് എന്നെയും എന്റെ ഫ്രണ്ട്സിനെയും ഒതുക്കി എന്റെ കയ്യിൽകിട്ടിയ ചരക്കിനെ രക്ഷപ്പെടുത്തി വല്യ ഹീറോയിൻ ആവാൻ നോക്കിയതല്ലായിരുന്നൊ,,

ആ ചരക്ക് പോയതിൽ എനിക്ക് ഒത്തിരി വിശമമുണ്ടായിരുന്നു, പക്ഷേ അതിനെക്കാൾ നല്ലൊരു ചരക്ക് ഇപ്പൊ എന്റെ കയ്യിൽ കിട്ടിയല്ലോന്ന് ഓർത്ത് ഒത്തിരി സന്തോഷം തോന്നാ,, ഹഹഹ അന്ന് അവളെ എന്നിൽ നിന്നും രക്ഷിക്കാൻ നീ ഉണ്ടായിരുന്നു, പക്ഷേ ഇന്ന് നിന്നെ ഈ വിനോദിന്റെ കയ്യിൽ നിന്നും രക്ഷിക്കാൻ ആരും വരില്ല, ആരും," അതും പറഞ്ഞ് അവൻ എന്നെ പിറകിലേക്ക് തളളി, പിന്നെ വല്ലാത്തൊരു ഭാവത്തോടെ എന്റെ മുടിയിൽ പിടിച്ച് അവന്റെ മുഖം എന്റെ മുഖത്തിന് നേരെ കൊണ്ട് വന്നു, അവന്റെ പിടിയിൽ നല്ലോണം വേദന തോന്നി, കൈക്ക് പരിക്ക് പറ്റിയത് കൊണ്ട് തടുക്കാനും കഴിയുന്നില്ല, അവന്റെ ചുടു ശ്വാസം മുഖത്ത് തട്ടുമ്പോ വല്ലാത്ത വീർപ്പ് മുട്ടൽ, കണ്ണ് നിറഞ്ഞ് ഒഴുകി, കലിപ്പന്റെ മുഖം എന്റെ ഉള്ളിൽ വന്നതും ഞാൻ ഒരു കൈ കൊണ്ട് അവന്റെ കവിളിൽ ആഞ്ഞടിച്ചും അവന്റെ മുഖത്തേക്ക് കാർക്കിച്ച് തുപ്പിയും അവനോടുളള ദേഷ്യം തീർത്തു, അതിന് അവന്റെ കയ്യിൽ നിന്നും മുഖമടിച്ചൊരു അടിയായിരുന്നു കിട്ടിയത്, അടിയുടെ ശക്തിയിൽ ഞാൻ തറയിലേക്ക് വീണതും അവൻ വീണ്ടും എന്റെ മുടിക്കുത്തിൽ പിടിച്ച് എന്നെ അവന്റെ മുഖത്തിന് നേരെ നിർത്തി, പിന്നെ തളളവിരലും ചുണ്ടുവിരലും കൊണ്ട് കവിളിൽ കുത്തിപ്പിടിച്ച് എന്റെ മുഖത്തിന് നേരെ വീണ്ടും അവന്റെ മുഖം കൊണ്ട് വന്നു,

വേദന കൊണ്ടും സങ്കടം കൊണ്ടും കണ്ണ് നിറഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു, പെട്ടെന്ന് 'ഛിലും' ന്നുളള ശബ്ദം കേട്ട് കണ്ണ് തുറന്ന് നോക്കിയപ്പോ അവൻ എന്നിലുളള പിടി വിട്ട് തലയിൽ കൈ വെച്ച് നിൽക്കുന്നുണ്ട്, അവന്റെ മുഖത്തിലൂടെ ചോര ഒഴുകുന്നുണ്ട്, എന്താ സംഭവിച്ചതെന്ന് മനസ്സിലാവാതെ അവന്റെ പിറകിലേക്ക് നോക്കിയ ഞാൻ അവിടെയുളള ആളെ കണ്ട് ഞെട്ടിപ്പോയി, "ഫിദ, നീ,," അവള് എന്നെ നോക്കി ഒന്ന് ചിരിച്ചു, പിന്നെ ദേഷ്യത്തോടെ വിനോദിനെ നോക്കി പല്ല് കടിച്ചു, അവളുടെ കണ്ണിൽ പകയുടെ കനൽ എരിയുന്നത് കണ്ടു, കയ്യിൽ ഒരു കുപ്പിയുടെ പകുതിയും ഉണ്ട്, അത് വെച്ച് അടിച്ചതാണെന്ന് തോന്നുന്നു, ചില്ലുകശ്ണങ്ങൾ അവന് ചുറ്റും ചിതറികിടക്കുന്നുണ്ട്, "ടി,, നീ,, നീ,, ഇവിടെ,," "നീ എന്താടാ @$#€£₹£# മോനെ കരുതിയത് നിന്നെ എന്റെ കയ്യിൽ കിട്ടില്ലെന്നോ, ഇതുവരെയും നീ ചെയ്തു കൂട്ടിയ എല്ലാ തെറ്റിനും ശിക്ഷവിദിക്കാനാണ് ഞാൻ ഇപ്പൊ വന്നത്, ഈ അവസരത്തിന് വേണ്ടി കാത്തിരിക്കായിരുന്നു ഞാൻ നിന്റെ അന്ത്യം കുറിക്കാൻ " അതും പറഞ്ഞ് ഫിദ കയ്യിലുളള ചില്ല് കൊണ്ട് അവന്റെ നേരെ വീണ്ടും പാഞ്ഞടുത്തു, അവളുടെ അപ്പോഴത്തെ ദേഷ്യവും ഭാവവും കണ്ടാൽ ഇവിടെ ഇപ്പൊ ഒരു കൊലപാതകത്തിന് ഞാൻ സാക്ഷി ആവുമെന്ന് തോന്നി,

ഞാൻ വേഗം അവളുടെ അടുത്തേക്ക് ചെന്ന് അവളെ തടഞ്ഞു വച്ചു, "ഫിദ,, നീ എന്ത് വിഢിത്തരാ കാണിക്കുന്നത്,," "റിയൂ,, നീ എന്നെ തടയരുത്, ഞാൻ ഇത്രയും കാലം ജീവിച്ചിരുന്നത് ഇവനെ കൊല്ലാനാണ്, എന്റെ ജീവിതം നശിപ്പിച്ചവനാ ഇവൻ,,, ഇവൻ കാരണം എത്ര പെൺകുട്ടികള് ആത്മഹത്യ ചെയ്തെന്നറിയോ?, ഇനി ഒരു പെണ്ണും ഇവൻ കാരണം നശിക്കാൻ പാടില്ല, " എന്നെ തട്ടി മാറ്റി അവൾ വീണ്ടും അവനു നേരെ പാഞ്ഞു, "എന്നാൽ നീ അവനെ കൊല്ല്, എന്നിട്ട് ജയിലിൽ പോയി കിടക്ക്, ഇത്രയും നാളും നിന്നെ മാത്രം സ്വപനം കണ്ട് നിനക്ക് വേണ്ടി ജീവിച്ച ഒരു മനുഷ്യനുണ്ട് 'നദീർ' തെറ്റ് ചെയ്യുന്നതിന് മുമ്പ് നീ അവനെ കുറിച്ച് ചിന്തിക്ക്, നിങ്ങൾ ഒന്നിച്ച് ജീവിച്ച് തുടങ്ങീട്ടില്ലെ ഒളളൂ,, ഇനിയും എന്തിനാ അവനെ അകറ്റുന്നത്,? ആ പാവം ഒരേ ഒരു തെറ്റെ ചെയ്തിട്ടൊളളൂ, നിന്നെ മറ്റാരേക്കാളും കൂടുതൽ സ്നേഹിച്ചു എന്നത്, അവനെ മറന്ന് ഈ ദുഷ്ടനെ കൊന്ന് ജയിലിൽ പോകണോ നിനക്ക് പറ ഫിദ," അവളുടെ ഷോൾഡറിൽ പിടിച്ച് കുലുക്കി ഞാൻ ചോദിച്ചതും അവൾ മുഖം പൊത്തി പൊട്ടിക്കരഞ്ഞു, ഞാൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു പക്ഷേ,, പെട്ടെന്ന് അവളുടെ മുഖഭാവം മാറി അവള് ദേഷ്യത്തോടെ പല്ല് കടിച്ച് വിനോദിനെ നോക്കി. "ഇല്ല ഇവൻ രക്ഷപ്പെടാൻ പാടില്ല, സമ്മതിക്കില്ല ഞാൻ,

ഇപ്പോൾ ഇവൻ രക്ഷപ്പെട്ടാൽ പിന്നെ ജീവിതത്തിൽ ഒരിക്കലും എനിക്ക് മനസ്സമാധാനം കിട്ടില്ല, മരിക്കണം ഇവൻ ഇഞ്ചിഞ്ചായി മരിക്കണം," "ഫിദ എടുത്ത് ചാടി ഒന്നും ചെയ്യല്ലേ,, പ്ലീസ് ഞാൻ പറയുന്നതൊന്ന് കേൾക്ക്," "വേണ്ട റിയൂ,, നീ ഒന്നുംപറയണ്ട, എന്റെ തീരുമാനത്തിൽ നിന്നും ഞാൻ പിന്മാറില്ല, എന്റെ മുന്നിൽന്ന് മാറി നിൽക്ക്" "ഇല്ല ഞാൻ മാറില്ല " അവൾക്ക് മുന്നിൽ തടസ്സമായി ഞാൻ നിന്നു, ഫിദ എന്നെ തളളിമാറ്റാൻ ആവുന്നതും ശ്രമിക്കുന്നുണ്ട്, പെട്ടെന്ന്,,,,, ഒരു ബലമായ കൈ എന്റെ കഴുത്തിൽ ചുറ്റി, ശ്വാസം എടുക്കാൻ പോലും കഴിയാതെ ഞാനൊന്ന് പിടഞ്ഞു, മൂർച്ചയുളള എന്തോ ഒന്ന് കഴുത്തിൽ അമരുന്ന പോലെ തോന്നിയതും അനങ്ങാതെ നിന്നു, ഫിദയെ നോക്കിയപ്പോ അവള് ദയനീയമായി എന്നെ നോക്കി, "&#$@€₩@@^#&& ന്റെ മോളേ,,, എന്താടി ഇപ്പൊ നിനക്കെന്നെ കൊല്ലണ്ടേ,, വാ,, വന്ന് എന്നെ കൊല്ല്," ആ ഡയലോഗ് കേട്ടപ്പോഴെ ഏകദേശം കാര്യങ്ങളൊക്കെ എനിക്ക് മനസ്സിലായി, "എന്തെ,, നിനക്ക് എന്നെ കൊല്ലണ്ടെ,, ഹഹഹഹ അവള് പ്രതികാരം ചെയ്യാൻ വന്നിരിക്കുന്നു അതും ഈ എന്നോട്, തൂഫ്,,,,, നിന്നെ പോലെ പീക്കിരി പെണ്ണ് വിചാരിച്ചാലൊന്നും എന്നെ തോൽപിക്കാനാവില്ലെന്ന് ഇപ്പൊ നിനക്ക് മനസ്സിലായില്ലേ,,

പുല്ല്, ഇനി നിന്നെ യൊക്കെ എന്റെ കയ്യിൽ നിന്നും രക്ഷിക്കാൻ വരുന്നത് ആരാണെന്ന് എനിക്ക് കാണണം," ന്നും പറഞ്ഞ് അവൻ എന്റെ കഴുത്തിലെ പിടി ഒന്നൂടെ മുറുക്കി, അവന്റെ കൈ മാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, ദയനീയതയോടെ ഫിദയെ നോക്കിയപ്പോ അവളുണ്ട് പുഛത്തോടെ ചിരിച്ച് നിൽക്കുന്നു, പിന്നെ പല്ലി ചിലക്കുന്ന പോലെ ശബ്ദം ഉണ്ടാക്കി അവള് ഞങ്ങളുടെ തൊട്ട് മുന്നിൽ വന്ന് നിന്നു, "ചാവാൻ നിനക്ക് ഇത്ര തിടുക്കമോ? കൊളളാം,, എന്തായാലും നിന്റെ ആഗ്രഹം സാധിക്കാൻ കാലൻ കയറുമായി എത്തീട്ടുണ്ട് വെയ്റ്റ് ആൻഡ് സീ,,," അത്രയും പറഞ്ഞ് ഫിദ കുറച്ച് മാറി കയ്യുംകെട്ടി നിന്നു, അവളുടെ പെരുമാറ്റമൊക്കെ കണ്ട് വായും പൊളിച്ച് നിൽക്കുന്നതിനിടയിലാണ് ആരോ വിസിലടിക്കുന്ന ശബ്ദം കേട്ടത്, നോക്കിയപ്പോ ഞമ്മളെ കലിപ്പനുണ്ട് നല്ല സ്റ്റൈലിൽ സ്പെക്സും വെച്ച് ചെറു ചിരിയോടെ ചൂളം വിളിച്ചോണ്ട് ഞങ്ങളുടെ നേരെ വരുന്നു, മനുഷ്യന് ഇവിടെ പ്രാണ വേദനയെടുത്ത് നിക്കുമ്പോഴാ ഇങ്ങേരുടെ ചൂളം വിളി, ആ ചിരി കണ്ടില്ലെ,,, കൊരങ്ങൻ സ്വന്തം കെട്ടിയോള് കത്തിമുനയിൽ നിൽക്കാണെന്നുളള ഒരു ഭാവവും ഇല്ല ഇങ്ങേർക്ക്, "Excuse me,,, ഈ വാഷ്റൂം എവിടെയാണെന്ന് അറിയോ?" 'എന്തിനാ,, പെറ്റ് കിടക്കാനോ' ന്നുളള ഭാവത്തോടെ ഞമ്മള് ഓനെ നോക്കി കണ്ണുരുട്ടിയതും എന്റെ കണ്ണിൽ ഇരുട്ട് കയറിയ പോലെ തോന്നി,

തോന്നിയതല്ല ചുറ്റും കൂരാ കൂരിരുട്ട്, എനിക്ക് ചുറ്റും എന്തൊക്കെയോ ശബ്ദവും മറ്റും കേൾക്കുന്നുണ്ട് ഒന്നും മനസ്സിലാവുന്നില്ല, പെട്ടെന്ന് ആരോ എന്നെ പിടിച്ച് വലിച്ച് അരയിലൂടെ കയ്യിട്ട് ചേര്‍ത്ത് നിർത്തി, ആ സ്പർശനത്തിൽ നിന്ന് തന്നെ മനസ്സിലായി അത് കലിപ്പനാണെന്ന്, വെളിച്ചം വന്നതും ഞമ്മള് ഒന്നും മനസ്സിലാവാതെ ചുറ്റും നോക്കി, അവിടെയുളള കാഴ്ച്ച കണ്ട് ഞാൻ ഞെട്ടലോടെ കലിപ്പനെ നോക്കിയപ്പോ മൂപ്പര് ഞമ്മക്ക് സൈറ്റ് അടിച്ച് കാണിച്ച് തന്ന് ഒന്നൂടെ എന്നെ ചേര്‍ത്ത് പിടിച്ചു, 🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹 വിനോദിന്റെ അവസ്ഥ കണ്ട് ഞമ്മളെ കെട്ടിയോള് ഒന്നും മനസ്സിലാവാതെ വായും പൊളിച്ച് നോക്കുന്നുണ്ട്, ഹിഹിഹി പെണ്ണിന്റെ ഇപ്പോഴത്തെ ഭാവമൊന്ന് കാണണം ചിരി വരും, അവളെ പോലെ തന്നെ നിങ്ങൾക്കും ഒന്നും മനസ്സിലായിട്ടില്ല അല്ലെ,, ഫിദ എനിക്കും നദീറിനും മെസ്സേജ് അയച്ചിരുന്നു വിനോദിന്റെ കാര്യം പറഞ്ഞ്, അപ്പൊ മുതൽ ഞങ്ങൾ അവനെ വാച്ച് ചെയ്യുന്നുണ്ടായിരുന്നു, പക്ഷേ ഒന്ന് കണ്ണ് തെറ്റിയപ്പോഴേക്കും ആ പന്ന മോൻ റിയൂനെ ഉപദ്രവിക്കുമെന്നത് തീരെ പ്രതീക്ഷിച്ചില്ല, അവനെ തപ്പി ഇവിടെ വന്നപ്പോ കാണുന്നത് റിയൂന്റെ കഴുത്തിൽ കത്തി വെച്ച് നിൽക്കുന്ന ആ ..... മോനെ ആണ്, എടുത്ത് ചാടി എന്തെങ്കിലും ചെയ്താൽ അത് റിയൂനെ ഭാതിക്കുംന്നുളളത് കൊണ്ട് ഒരു അവസരത്തിനായി കാത്തിരുന്നു,

പിന്നെ ഞാൻ അവന്റെ മുന്നിലെത്തിയതും നദീർ ലൈറ്റ് ഓഫ് ചെയ്തു, ഒരു അറ്റാക്കിന് ഒരുങ്ങി നിന്ന എനിക്ക് പിന്നെ കാര്യങ്ങളൊക്കെ എളുപ്പമായി, വിനോദിന്റെ കയ്യിലുളള കത്തി പിടിച്ച് വാങ്ങി അത് കൊണ്ട് അവന്റെ കയ്യിൽ തന്നെ വരഞ്ഞ് അവന്റെ കൂമ്പിനിട്ട് ഇടിച്ച് വയറിനിട്ട് കുത്തി കഴുത്തിന് പിടിച്ച് പിറകിലേക്ക് തളളി, അത്രേ ഞാൻ ചെയ്തൊളളൂ,,😉 ബാക്കി ഒക്കെ ചെയ്തത് നദീറാണ്, ജീവൻ ബാക്കി ഉണ്ടോന്ന് അറിയില്ല, മാക്രി ഒന്നും മനസ്സിലാവാതെ വായും പൊളിച്ച് കണ്ണൊക്കെ തിരുമ്മി വിനോദിനെയും എന്നെയും നദീറിനെയുമൊക്കെ മാറി മാറി നോക്കുന്നുണ്ട്, ഞാനൊന്ന് സൈറ്റടിച്ച് അവളെ ചേര്‍ത്ത് പിടിച്ച് കഴുത്തിൽ ചുമ്പിച്ചു, അവളൊന്ന് പുളഞ്ഞ് കൊണ്ട് എന്നെ തളളിമാറ്റി ഇടുപ്പിന് കയ്യും കൊടുത്ത് ഉണ്ടക്കണ്ണും കാട്ടി എന്നേ നോക്കി, പിന്നെ ഒരു കാരണും ഇല്ലാതെ ഞമ്മളെ നെഞ്ചിൻ കൂട് ഇടിച്ച് പൊളിക്കാൻ തുടങ്ങി, "എന്താ,,, എന്താ വരാൻ വൈകിയത്, ഞാനെത്ര പേടിച്ചെന്ന് അറിയോ? , നിങ്ങള് വരാൻ കുറച്ചൂടെ വൈകിയിരുന്നെങ്കിൽ എന്താ സംഭവിക്കാന്ന് അറിയോ?" "എന്ത് സംഭവിക്കാൻ ഏറിപ്പോയാ അവൻ നിന്നെ കൊല്ലും അതിൽ കൂടുതൽ ഒന്നും ഉണ്ടാവില്ല" അവളെ വട്ടാക്കാൻ ഞാൻ ചുമ്മാ പറഞ്ഞതും പെണ്ണ് മുഖവും വീർപ്പിച്ചോണ്ട് ഒറ്റ പോക്കായിരുന്നു, ഞമ്മള് ഓടിച്ചെന്ന് അവളെ പൊക്കി എടുത്ത് നദീറിനും ഫിദക്കും ഒന്ന് സൈറ്റ് അടിച്ച് കാണിച്ച് കൊടുത്ത് അവളെയും കൊണ്ട് പുറത്തേക്ക് നടന്നു,.. തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story