My Dear Hubby: ഭാഗം 37

my dear hubby

രചന: Nishana
 

"കൊരങ്ങാ തെണ്ടി എന്നെ താഴെ ഇറക്ക്,,അയ്യേ,, അവരൊക്കെ നമ്മളെ നോക്കി ചിരിക്കുന്നുണ്ട്, " "ചിരിച്ചോട്ടെ അതിന് എന്താ,, ഞാൻ എന്റെ സ്വന്തം കെട്ടിയോളെ ആണ് എടുത്തത് വഴിയെ പോകുന്നവരെ അല്ല " ന്നും പറഞ്ഞ് മൂപ്പര് ഒന്നൂടെ ഞമ്മളെ ചേര്‍ത്ത് പിടിച്ച് നടന്നു, "എന്നെ ഒന്ന് താഴെ ഇറക്ക് പ്ലീസ് എന്റെ സാരി അഴിഞ്ഞു, ഇതൊന്ന് ശരിക്ക് ഉടുത്തോട്ടേ,,, " "പബ്ലിക്കായിട്ട് തന്നെ നിനക്ക് സാരിയുടുക്കണോ? നമ്മള് പോകുന്നത് വീട്ടിലേക്ക് ആണ്, മോളിനി അവിടെ ചെന്നിട്ട് സാരി ശരിയാക്കിയാ മതി" കലിപ്പൻ പറയുന്നത് കേട്ടില്ലേ സാരിയില് കുത്തിയ പിന്ന് പൊട്ടി വയറിൽ കുത്തുന്നുണ്ട്, ഈ കൊരങ്ങന് അതൊന്നും അറിയണ്ടല്ലോ, വേദന കടിച്ച് പിടിച്ച് ഞമ്മള് ഓന്റെ കയ്യിൽ അടങ്ങി ഒതുങ്ങി ഇരുന്നു, *** വീട്ടിലെത്തിയതും ഞമ്മള് സാരിയും താങ്ങിപ്പിടിച്ച് ഒറ്റ ഓട്ടമായിരുന്നു മുറിയിലേക്ക്, ഉമ്മ എന്തൊക്കെയോ ചോദിക്കുന്നുണ്ട് മറുപടി സാരി മാറ്റി വന്നിട്ട് തരാമെന്നും പറഞ്ഞ് ഞമ്മള് മുറിയിലേക്ക് ഓടി, മുറിയിലെത്തിയതും സാരിയൊക്കെ വലിച്ചെടുത്ത് എറിഞ്ഞ് ഞമ്മളെ വയറിലേക്ക് ഒന്ന് നോക്കി, ചോര പൊടിഞ്ഞിട്ടുണ്ട്,

നല്ല വേദനയും, പെട്ടെന്ന് കലിപ്പൻ പിറകിലൂടെ വന്ന് ഞമ്മളെ വയറിൽ ചുറ്റിപ്പിടിച്ചതും ഞമ്മള് വേദന കൊണ്ട് എരിവ് വലിച്ച് ഓന്റെ കൈ തട്ടി മാറ്റി മൂപ്പരെ ദേഷ്യത്തോടെ നോക്കി, "എന്റെ പൊന്നോ,, ഇങ്ങനെ നോക്കല്ലേ,, അല്ലെങ്കിലെ നിന്നെ ഈ കോലത്തിൽ കണ്ടിട്ട് കണ്ട്രോള് പിടിച്ച് നിൽക്കാ,, അതിന്റെ കൂടെ ഈ നോട്ടവും, ഊഫ്,, അൺ സഹിക്കബിൾ" "ദേ, കലിപ്പാ എന്നെ കൊണ്ട് പറയിപ്പിക്കല്ലേ,, മനുഷ്യനിവിടെ ഭ്രാന്ത് പിടിച്ച് നിൽക്കാ, അതിനിടയിലാ അങ്ങേരുടെ കോപ്പിലെ കണ്ട്രോള്, " "അച്ചോടാ,,, എന്റെ മാക്രി നല്ല ദേഷ്യത്തിലാണല്ലോ, വാ ഇക്ക ദേഷ്യം മാറ്റിത്തരാം,," ന്നുംപറഞ്ഞ് കലിപ്പൻ ഞമ്മളെ ഇടുപ്പിൽ പിടിച്ച് മൂപ്പരോട് ചേര്‍ത്ത് നിർത്തി ഒരു കളളച്ചിരിയുമായി ഞമ്മളെ നേരെ മുഖം കൊണ്ട് വന്നതും ഞമ്മള് മൂപ്പരെ തളളിമാറ്റി, പക്ഷേ ആ കോപ്പ് ഞമ്മളെയും കൊണ്ട് ബെഡിലേക്ക് ഒറ്റമറിച്ചിലായിരുന്നു, ഞാൻ കണ്ണും മിഴിച്ച് മൂപ്പരെ നോക്കിയപ്പോ അങ്ങേര് ദേ വീണ്ടും റൊമാൻസും കൊണ്ട് വരുന്നു, ഞമ്മളെ മുടിയൊക്കെ ഒതുക്കി ഞമ്മളെ കവിളിൽ മൂപ്പരെ താടികൊണ്ട് കുത്തിയതും എന്തൊക്കെയോ പോലെ തോന്നി,

ഞമ്മള് എണീക്കാൻ ശ്രമിച്ചെങ്കിലും ഓൻ എന്റെ അരയിലൂടെ കയ്യിട്ട് ലോക്ക് ചെയ്തു, "റിയൂ,, ഞാൻ നേരത്തെ അങ്ങനെ പറഞ്ഞതിനാണോ ഇങ്ങനെ മുഖംവീർപ്പിച്ച് വെച്ചിരിക്കുന്നത്, ഞാനത് ചുമ്മാ പറഞ്ഞതല്ലെ ടാ,, ഞാൻ ജീവനോടെ ഉണ്ടാകുമ്പൊ നിനക്ക് ഒരു പോറലും പറ്റാൻ ഞാൻ അനുവദിക്കില്ല, എന്റെ ശ്വാസം പോലും നിന്നിലാണ്, നീ ഇല്ലെങ്കിൽ ഞാനും ഇല്ല, " 'കോപ്പാണ് പോറല് പോലും ഏൽക്കാൻ സമ്മധിക്കൂലാന്ന് പറഞ്ഞിട്ട് എന്റെ വയറിലുളള മുറിവിന് ആരാ ഉത്തര വാദി, ആരാന്ന്, ഹും' "റിയൂ,,, നീ എന്താ ഒന്നും മിണ്ടാത്തത്? എന്നോട് ഇപ്പഴും ദേഷ്യമുണ്ടോ? " "എന്തിന്, ഞാനത് തമാശയായിട്ടേ കണ്ടിട്ടൊളളൂ,," "ശരിക്കും എന്നാ ഇക്കാക്ക് ഒരു,,,,, " അതും പറഞ്ഞ് ഓൻ ഞമ്മളെ മുഖത്തൂടെ വിരലോടിച്ച് ചുണ്ടിൽ വിരൽ വെച്ച് ഒരു ചിരി പാസാക്കി "മനസ്സിലായി കിസ്സ് വേണംന്നല്ലേ" "കൊച്ചു കള്ളി മനസ്സിലാക്കി കളഞ്ഞല്ലേ,, എന്നാ വേഗം താ,," ചുണ്ട് കൂർപ്പിച്ചോണ്ട് ഓൻ പറഞ്ഞു "ദേ മനുഷ്യാ,, പാതിരാത്രി റൊമാൻസ് കളിക്കാതെ വന്ന് ഫ്രഷായി കിടക്കാൻ നോക്ക്, നല്ല ക്ഷീണം ഞാനും ഫ്രഷായി കിടക്കട്ടേ,," മൂപ്പരെ കൈ തട്ടിമാറ്റി ഞമ്മള് കബോടിൽന്ന് ഡ്രസ്സെടുത്ത് ബാത്റൂമിലേക്ക് നടന്നു, "മോളിങ് വാ നിന്റെ ക്ഷീണവും ഉറക്കവും ഒക്കെ ഞാൻ തീർത്ത് തരാ ട്ടോ" ന്ന് മൂപ്പര് അവിടുന്ന് വിളിച്ച് പറഞ്ഞതും ഞമ്മള് ഒന്ന് ഇളിച്ച് കാണിച്ച് വേഗം ബാത്റൂമിലേക്ക് കയറി വാതിലടച്ചു, 🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸

രാവിലെ ഞമ്മള് കണ്ണ് തുറന്നപ്പൊ തന്നെ നഖവും കടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന മാക്രിയെ ആണ് കണി കണ്ടത്, "എന്താണ് വൈഫി ഭയങ്കര ടെൻഷനിലാണല്ലോ?" ന്ന് ഞാൻ ചോദിച്ചതും പെണ്ണ് എന്നെ ഒരു നോട്ടം, ഊഫ്,,, ന്റെ ഉമ്മാ ഞാൻ ഉരുകിപ്പോകും, "മനുഷ്യന്റെ മനസ്സമാധാനം കളഞ്ഞിട്ട് ചോദിക്കുന്നത് കേട്ടില്ലേ,, സാധനം" "ഞാനോ? ഞാൻ ഒന്നും ചെയ്തില്ലല്ലോ?" "അച്ചോടാ,, ഒന്നും അറിയാത്ത പാവം, നിങ്ങള് അല്ലെ പറഞ്ഞത് ഇന്ന് വീട്ടിലെക്ക് പോകണമെന്ന്" "സ്വന്തം വീട്ടിലേക്ക് പോകുന്നതിനാണോ നിനക്ക് ഇത്ര ടെൻഷൻ" "എന്റെ വീട്ടിലേക്ക് പോകാൻ എനിക്ക് ഒരു ടെൻഷനും ഇല്ല, പക്ഷേ നമ്മൾ ഒറ്റക്കല്ലല്ലോ, നാഫിയും ഇല്ലേ,, ഉപ്പൂപ്പ എങ്ങനെ പ്രതികരിക്കും എന്ന് ആലോചിച്ചിട്ടാ ടെൻഷൻ" "നാഫിയെ വീട്ടിൽന്ന് ചാടിച്ചപ്പൊ അതിനെ കുറിച്ച് ഒന്നും ചിന്തിച്ചില്ലായിരുന്നൊ,," "ഇനി അതിനെ കുറിച്ചൊന്നും പറയാതെ എന്റെ ടെൻഷനൊന്ന് കുറച്ച് താ കലിപ്പാ,," ചിണുങ്ങിക്കൊണ്ട് മാക്രി എന്റെ മടിയിലിരുന്ന് പറഞ്ഞതും ഞാൻ ഓളെ ഇടുപ്പിന് പിടിച്ച് ഞമ്മളോട് ചേര്‍ത്ത് നിർത്തി, അവളുടെ അധരത്തിൽ ഒന്ന് ചെറുതായി കടിച്ചതും പെണ്ണ് എരിവ് വലിച്ച് എന്നെ തളളിമാറ്റി രൂക്ഷമായി നോക്കി,,

"വേദനിച്ചോടാ ചക്കരേ,, " ന്നും ചോദിച്ച് ഞാൻ അടുത്തേക്ക് ചെന്നതും പെണ്ണ് എന്റെ താടിയും മുടിയും പിടിച്ച് വലിച്ച് എന്നെ വേദനിപ്പിക്കാൻ നോക്കി, ദേഷ്യം വന്ന് ഞാൻ അവളെ അടുത്തേക്ക് ചെന്ന് ചുമരിനോട് ചേര്‍ത്ത് നിർത്തി അവളുടെ അധരങ്ങൾ കീഴടക്കി, അവള് കുതറി മാറാൻ ശ്രമിച്ചെങ്കിലും ഞാൻ വിട്ടില്ല, അൽപസമയത്തിന ശേഷം അവളിൽ നിന്നും വിട്ട് മാറി, പെണ്ണ് ഇപ്പഴും കിസ്സ് കിട്ടിയ കിക്കിലാണ്, "നിന്റെ ടെൻഷനും ദേഷ്യത്തിനും ഉളള ഏറ്റവും നല്ല മരുന്ന് ഇതാണ്" ഒന്ന് ഇളിച്ചിട്ട് വീണ്ടും മാക്രിയുടെ നേരെ മുഖം കൊണ്ട് പോയതും പെണ്ണ് എന്നെ തളളിമാറ്റി, "ഏത് നേരവും ഈ ഒരു വിചാരെ ഒള്ളൂ,, കലിപ്പന്, പോയി ഫ്രഷായി വാ,, ഞാൻ കാപ്പി എടുക്കാം" ന്നും പറഞ്ഞ് അവള് ചവിട്ടിത്തുളളി പുറത്തേക്ക് പോയി, ഞാനൊന്ന് ചിരിച്ച് ബാത്റൂമിലേക്കും ഫ്രഷാവാൻ കയറി 🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹 "പൊന്ന് റിയൂ,, നീ ഒന്ന് അടങ്ങി ഇരിക്ക് ഡ്രൈവിങിലുളള ശ്രദ്ധ തെറ്റിയാൽ നമുക്ക് ഒന്നിച്ച് പരലോകത്ത്ക്ക് പോകാം,, എനിക്ക് ജീവിച്ച് കൊതി തീർന്നിട്ടില്ല,," ഞമ്മളെ വീട്ടിലേക്ക് പോകണ്ടാന്നും പറഞ്ഞ് കലിപ്പന്റെ ചെവിക്ക് ഒരു സ്വസ്ഥതയും കൊടുക്കാതെ മൂപ്പരെ ശല്യം ചെയ്തതിന് എനിക്ക് കിട്ടിയ മറുപടിയാണ് മക്കളേ ഇത്, അതോടെ ഞമ്മള് ഒന്നും മിണ്ടാതെ നല്ല കുട്ടിയായി ഇരുന്നു,

വഴിയിൽ നിന്നും നഫിയേയും റാഫിക്കാനെയും എടുത്ത് വീട്ടിലെക്ക് വിട്ടു, നാഫിയുടെ മുഖത്തും നല്ല ടെൻഷനുണ്ട്, വീട്ടിലെത്തിയതും കലിപ്പൻ ഞങ്ങളേയും കൊണ്ട് അകത്ത് കയറി, ഞങ്ങളെ കഷ്ടകാലത്തിന് ഉപ്പൂപ്പ മുന്നിൽ തന്നെ ഇരുന്ന് പത്രം വായിക്കുന്നുണ്ട്, പേടി കാരണം ഞമ്മള് കലിപ്പന്റെ കയ്യിൽ മുറുകെ പിടിച്ചതും മൂപ്പര് ഞമ്മളെ നോക്കി ഒന്നുല്ല്യാന്ന് കണ്ണടച്ച് കാണിച്ച് ഉപ്പൂപ്പാന്റെ അടുത്തേക്ക് നടന്നു, "ഉപ്പൂപ്പാ,,," ഞമ്മളെ വിളി കേട്ട് മൂപ്പര് മുഖം ഉയര്‍ത്തി നോക്കി, മുന്നിൽ ഞങ്ങളെ കണ്ട് ചിരിച്ചോണ്ട് എണീറ്റ് ഞങ്ങളെ അടുത്തേക്ക് വന്നതും പെട്ടെന്ന് സ്റ്റക്കായി നിന്നു, അത് വരെ ചിരിച്ചോണ്ട് നിന്ന മൂപ്പരെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തു, ഞമ്മള് മെല്ലെ കലിപ്പന്റെ പിറകിലേക്ക് ഒളിക്കാൻ ശ്രമിച്ചതും ആ തെണ്ടി ഞമ്മളെ കൈ പിടിച്ച് ഓന്റെ കൂടെ തന്നെ നിർത്തി, ഞമ്മള് ദയനീയമായി ഓനെയും ഉപ്പൂപ്പാനേയും നോക്കി ഉമിരീറിറക്കി ഇപ്പൊ ഒരു പൊട്ടിത്തെറി നടക്കുംന്നും പ്രതീക്ഷിച്ച് നിന്നു, "ആരോട് ചോദിച്ചിട്ടാ നിങ്ങൾ ഇത്ര ധൈര്യത്തോടെ ഈ പടി ചവിട്ടിയത്,

എന്നെ ധിക്കരിച്ച് പോയവരുടെ ഒക്കെ സ്ഥാനം പുറത്താണ്, എന്റെ മുന്നിൽ വന്ന് നിൽക്കാനുളള യോഗ്യത പോലും നിങ്ങൾക്കൊന്നും ഇല്ല, ഇപ്പൊ ഇറങ്ങിക്കോണം എന്റെ വീട്ടിൽന്ന്" ന്ന് ഉപ്പൂപ്പ അലറിയതും നാഫി പേടിച്ച് കണ്ണീരോടെ റാഫിക്കാന്റെ കൈ പിടിച്ച് പോവാമെന്ന് കണ്ണ് കൊണ്ട് കാണിച്ചു, ശബ്ദം കേട്ട് വീട്ടിലുളള എല്ലാവരും എത്തി, മൂത്തമ്മ നാഫിനെ കണ്ടതും മോളേന്നും വിളിച്ച് അവളുടെ അടുത്തേക്ക് പോകാൻ നിന്നതും മൂത്താപ്പ പിടിച്ച് വെച്ചു, "എന്ത് നോക്കി നിൽക്കാടി,, ഈ തെണ്ടിയെയും കൊണ്ട് ഇറങ്ങെടീ ഇവിടുന്ന്" ന്ന് ഉപ്പൂപ്പ വീണ്ടും അലറി, റാഫിക്ക നാഫിനെ ചേര്‍ത്ത് പിടിച്ച് തിരിഞ്ഞ് നടന്നതും കലിപ്പൻ അവരെ മുന്നിൽ തടസ്സമായി നിന്ന് അവരുടെ കയ്യും പിടിച്ച് ഉപ്പൂപ്പാന്റെ മുന്നിൽ വന്ന് നിന്നു, കലിപ്പന്റെ മുഖവും ഉപ്പൂപ്പാന്റെ മുഖവും കണ്ടപ്പോ ഒരു പൊട്ടിത്തെറി നടക്കുംന്ന് ഉറപ്പായി, എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് നിന്നു,.. തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story