My Dear Hubby: ഭാഗം 38

my dear hubby

രചന: Nishana
 

"എന്ത് നോക്കി നിൽക്കാടി,, ഈ തെണ്ടിയെയും കൊണ്ട് ഇറങ്ങെടീ ഇവിടുന്ന്" ന്ന് ഉപ്പൂപ്പ വീണ്ടും അലറി, റാഫിക്ക നാഫിനെ ചേര്‍ത്ത് പിടിച്ച് തിരിഞ്ഞ് നടന്നതും കലിപ്പൻ അവരെ മുന്നിൽ തടസ്സമായി നിന്ന് അവരുടെ കയ്യും പിടിച്ച് ഉപ്പൂപ്പാന്റെ മുന്നിൽ വന്ന് നിന്നു, കലിപ്പന്റെ മുഖവും ഉപ്പൂപ്പാന്റെ മുഖവും കണ്ടപ്പോ ഒരു പൊട്ടിത്തെറി നടക്കുംന്ന് ഉറപ്പായി, എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് നിന്നു, "ഇവര് എന്ത് തെറ്റ് ചെയ്തിട്ടാ ഇവരെ ഇവിടെ നിന്നും ഇപ്പൊ പുറത്താക്കുന്നത്" ഞമ്മളെ കെട്ടിയോന്റെ കലിപ്പിലുളള ചോദ്യം കേട്ട് ഞമ്മള് ഉപ്പൂപ്പാനെ നോക്കി, ദേഷ്യം കടിച്ച് പിടിച്ച് നിൽക്കാണ് മൂപ്പര്, പക്ഷേ കലിപ്പൻ വിടാനുളള ഭാവമില്ല, "പറ ഉപ്പൂപ്പ, എന്തിന്റെ പേരിലാ ഉപ്പൂപ്പ ഇവരെ ഇവിടുന്ന് ഇറക്കിലവിടുന്നത്" ന്ന് കലിപ്പൻ വീണ്ടും ചോദിച്ചതും ഉപ്പൂപ്പ ഞമ്മളെ ഒരു നോട്ടം, അതിന്റെ അർത്ഥം മനസ്സിലായതും ഞമ്മള് കലിപ്പന്റെ അടുത്തേക്ക് ചെന്ന് മൂപ്പരെ പിടിച്ച് മാറ്റാൻ നോക്കി, അപ്പൊ ദാണ്ടേ ചെക്കൻ കണ്ണും കൂർപ്പിച്ച് ഞമ്മളെ നോക്കി പേടിപ്പിക്കുന്നു, അതോടെ ഞമ്മള് സുല്ലിട്ട് മെല്ലെ അവിടുന്ന് ഞമ്മളെ ഉമ്മാന്റെ പിറകിലേക്ക് മാറി നിന്നു, കലിപ്പന്റെ ഇപ്പോഴത്തെ കലിപ്പ് വെച്ച് ഞാൻ എന്റെ തടി നോക്കുന്നതാവും എനിക്ക് നല്ലത്, അവിടെ വീണ്ടും വാക്കേറ്റം തുടങ്ങി, ബാഹുബലിയും കട്ടപ്പയും നേർക്ക് നേർ യുദ്ധം ചെയ്താൽ എന്താവും സ്ഥിതി, ഏതാണ്ട് അതേ അവസ്ഥ ആണ് ഇവിടെ, അവസാനം ബാഹുബലിയെ കട്ടപ്പ കൊല്ലാതിരുന്നാ മതിയായിരുന്നു,😜

ഇവിടത്തെ അന്തരീക്ഷം വെച്ച് ബാഹുബലി കട്ടപ്പയെ വീഴ്ത്തുംന്നാ തോന്നുന്നത്, കലിപ്പൻ ചോദ്യം ആവർത്തിച്ചതും കട്ടപ്പ ഓഹ് ചോറി ഉപ്പൂപ്പ ദേഷ്യത്തോടെ അലറി, (കട്ടപ്പ അലറിയാൽ എങ്ങനെ ഉണ്ടാവും ന്ന് ഊഹിച്ച് നോക്കിക്കോളൂട്ടൊ,,) "ഇത് എന്റെ വീടാണ്, എന്നെ ധിക്കരിക്കുന്നത് ആരായാലും അവരുടെ സ്ഥാനം ഈ വീടിന് പുറത്താണ്, ഇറങ്ങിക്കോണം എല്ലാവരും, " അതും പറഞ്ഞ് ഉപ്പൂപ്പ പോകാൻ തിരിഞ്ഞതും കലിപ്പൻ മൂപ്പരെ മുന്നിൽ കയ്യുംകെട്ടി നിന്നു, എന്റെ പൊക കണ്ടേ കലിപ്പൻ അടങ്ങുന്നാ തോന്നുന്നത്, "പറയാനുള്ളത് മുഴുവൻ പറഞ്ഞ് തീർന്നിട്ടെ എല്ലാവരും ഇവിടുന്ന് പോകൂ," ഇങ്ങേര് ഇത് എന്ത് ഭാവിച്ചാ റബ്ബേ,, നാഫിയും റാഫിക്കയും കലിപ്പനെ പിടിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും നോ രക്ഷ, നാഫി എല്ലാവരെയും ദയനീയതയോടെ നോക്കുന്നുണ്ട്, "നിങ്ങളെ വാക്ക് ധിക്കരിച്ച് വീട്ടിൽന്ന് ഇറങ്ങിയതാണ് ഇവൾ ചെയ്ത തെറ്റെങ്കിൽ ആ തെറ്റ് ഇവർ ചെയ്യാൻ കാരണം നിങ്ങള് തന്നെ അല്ലെ,," ന്നും ചോദിച്ച് കലിപ്പൻബാഹു അങ്ങ് തുടങ്ങി മക്കളേ,, ഒരു സ്പീച്ച്, "ഇവള് നിങ്ങളെ കാല് പിടിച്ച് പറഞ്ഞതല്ലേ ഇവൾക്ക് കല്ല്യാണത്തിന് സമ്മതമല്ലാന്ന്, പക്ഷേ നിങ്ങള് അതൊന്നും ചെവി കൊണ്ടില്ല, കാരണം നിങ്ങൾക്ക് നിങ്ങളെ വാശി ജയിക്കണമായിരുന്നു, എന്നിട്ട് നിങ്ങള് എന്ത് നേടി,

പറ, സ്വന്തം പേരക്കുട്ടികളെ ജീവിതം നശിക്കുന്നത് കാണാനായിരന്നോ നിങ്ങള് ആഗ്രഹിച്ചിരുന്നത്," "എന്റെ വീട്ടിലുളളവർ തെറ്റ് ചെയ്താൽ അത് തിരുത്തേണ്ട ചുമതല എനിക്ക് ഉണ്ടായിരുന്നു, നാഫി ഇവനെ സ്നേഹിച്ചോണ്ട് ഒരു തെറ്റ് ചെയ്തു, അത് തിരുത്താൻ വേണ്ടിയാണ് ഞാൻ അവളുടെ വിവാഹം ഉറപ്പിച്ചത്, പക്ഷേ ഇവള് ഇവന്റെ കൂടെ ഇറങ്ങിപ്പോയി വലിയ തെറ്റ് ചെയ്തു, അത് ഞാൻ ഒരിക്കലും ക്ഷമിക്കൂല," ഗൗരവത്തോടെ ഉപ്പൂപ്പ പറഞ്ഞു, "സ്നേഹിക്കുന്നത് തെറ്റാണെന്ന് നിങ്ങള് തന്നെ പറയണം, പണ്ട് സ്കൂളിൽ പടിക്കുന്ന കാലത്ത് ഉമ്മൂമാന്റെ പിറകെ നടന്ന് സ്നേഹിച്ച് അവസാനം വീട്ടുകാര് പിടിച്ച് കെട്ടിച്ചതല്ലേ നിങ്ങളെ, ആ നിങ്ങള് തന്നെ പറയണം സ്നേഹിക്കുന്നത് തെറ്റാണെന്ന്, നാഫി ശരിക്കും കുടുംബ പാരമ്പര്യം കാത്ത്സുക്ഷിക്കയല്ലെ ചെയ്തത്" ഇതൊക്കെ എപ്പൊ സംഭവിച്ചു 😨, ഞാൻ അറിഞ്ഞില്ലല്ലോ ഒന്നും, ആരും എന്നോട് പറഞ്ഞതൂല്യ, അമ്പട കുൽസൂ,, ഉപ്പൂപ്പ ആള് കൊളളാലോ, എന്നാലും ഞാൻ പോലും അറിയാതെ ഈ രഹസ്യം കലിപ്പൻ എങ്ങനെ അറിഞ്ഞു,, എന്തായാലും ഉപ്പൂപ്പ ഉത്തരം മുട്ടി കലിപ്പന്റെ മുന്നിൽ നിന്ന് വിറക്കുന്നത് കാണാൻ നല്ല ചേലുണ്ട്, "അതൊക്കെ പോട്ടെ,, നാഫി റാഫിയെ സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും നിങ്ങള് എന്ത് കൊണ്ടാ ആ ബന്ധം അംഗീകരിക്കാതിരുന്നത്, ഇവൻ ഒരു അനാഥനായത് കൊണ്ടാണോ? അതോ നിങ്ങളുടെ നിലക്കും വിലക്കും ഉളള ബന്ധം അല്ലാന്ന് തോന്നിയത് കൊണ്ടോ?,,"

"ഇത് രണ്ട് കൊണ്ടും തന്നെ, സ്വന്തമെന്ന് പറയാൻ ആരും ഇല്ലാത്ത ഇവന് ഇവിടുത്തെ കുട്ടിയെ വിവാഹം കഴിക്കാൻ എന്ത് യോഗ്യതയാ ഉളളത്, അത് പോട്ടെ,, ഇവളെ വിവാഹം കഴിച്ച് എങ്ങോട്ട് കൂട്ടിക്കൊണ്ട് പോകുമായിരുന്നു വാടവീട്ടിലേക്കൊ, ഹും" റാഫിക്കാനെ നോക്കി ഉപ്പൂപ്പ ഒന്ന് ആക്കിച്ചിരിച്ചു, റാഫിക്ക് ഒന്നും മിണ്ടാതെ നിറകണ്ണുകളൊടെ ഉപ്പൂപ്പാനെ നോക്കി നിൽക്കുന്നുണ്ട്, റാഫിക്കാന്റെ അവസ്ഥ കണ്ടപ്പൊ ഉപ്പൂപ്പാനോട് വല്ലാത്ത ദേഷ്യം തോന്നി, "അസിക്ക നമുക്ക് പോകാം,, എന്റെ ഇക്കാനെ അപമാനിക്കുന്നത് കണ്ട് നിൽക്കാൻ എനിക്ക് കഴിയില്ല, അത് ഇനി എന്റെ വീട്ടുകാരാണെങ്കിൽ പോലും, വാ ഇക്കാ നമുക്ക് പോകാം, എനിക്ക് ആരും വേണ്ട, ഇത്രയും നാളും ചെയ്തതെറ്റോർത്ത് വിശമമുണ്ടായിരുന്നു, പക്ഷേ ഇപ്പൊ ഈ നിമിശം മുതൽ എനിക്ക് തോന്നുന്നത് ഞാൻ ചെയ്തത് തന്നെയാണ് ശരി എന്നാ,, ഇനി ഈ നാഫിക്ക് ഇങ്ങനെ ഒരു ഫാമിലി ഇല്ല, നമുക്ക് പോകാം ഇക്കാ,, " ന്ന് നാഫി കരഞ്ഞോണ്ട് പറഞ്ഞതും റാഫിക്ക അവളുടെ കണ്ണുനീർ തുടച്ച് കൊടുത്തു, "അനാഥത്വത്തിന്റെ വേദന മറ്റാരേക്കാളും കൂടുതൽ അനുഭവിച്ചവനാ ഞാൻ,

അത് കൊണ്ടാ അസി വിളിച്ചപ്പോ കൂടെ പോന്നത്, പക്ഷേ,,, സാരമില്ല, നമുക്കും നമ്മുടെ കുഞ്ഞിനും ഭാഗ്യമില്ലാന്ന് കരുതിയാ മതി, എന്നെ അനാഥനാക്കിയത് പോലെ റബ്ബ് എന്റെ കുഞ്ഞിനെ ആരും ഇല്ലാത്തവനാക്കരുതെന്ന പ്രാർഥനയേ എനിക്ക് ഒളളൂ" നിറകണ്ണുകളൊടെ നാഫിനെ ചേര്‍ത്ത് പിടിച്ച് അവർപടിയിറങ്ങുന്നത് എല്ലാവരും നോക്കി നിന്നു, ഉപ്പൂപ്പ ഒഴിച്ച് ബാക്കി എല്ലാവരുടെയും കണ്ണ് നിറഞ്ഞിരുന്നു, "അനാഥനെന്ന് വിളിച്ച് നിങ്ങൾ കളിയാക്കിയ അവൻ ജനിച്ചത് ഒരിക്കലും അനാഥനായിട്ടല്ല, ഒരു ആക്സിടന്റിലൂടെ അവന്റെ ഉപ്പയും ഉമ്മയും അവനെ വിട്ട് പോയപ്പോ കോടിക്കണക്കിന് സ്വത്തിന്റെ അവകാശി ആയിരുന്നു അവൻ, അവന് ഒറ്റ ഒരുത്തത് ജീവിക്കാൻ സ്വത്തും പണവും ഒന്നും വേണ്ടാന്നും പറഞ്ഞ് താമസിക്കുന്ന വീടടക്കം അവന്റെ മുഴുവൻ സ്വത്തും പാവങ്ങൾക്ക് എഴുതിക്കൊടുത്ത വലിയ മനസ്സിനുടമയാണ് എന്റെ റാഫി, നിങ്ങളൊക്കെ അവന്റെ ആ നല്ല മനസ്സിന് മുന്നിൽ വെറും പുല്ലാ,, പുല്ല്, കൂടെ പിറന്നില്ലെങ്കിലും എനിക്ക് അവൻ എന്റെ കൂടപ്പിറപ്പ് തന്നെ ആണ്, ആരും ഇല്ലെങ്കിലും അവർക്ക് ഞങ്ങളുണ്ട്, എന്റെ ഉമ്മ നാഫിയെ ഇരുകയ്യും നീട്ടി സ്വീകരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്, എന്റെ പെങ്ങളായി ഉണ്ടാവും അവൾ ഞങ്ങളെ കൂടെ,, ചെയ്ത് പോയതൊക്കെയും തെറ്റാണെന്ന് തോന്നിയാൽ അന്ന് നിങ്ങൾക്ക് അവളെ കാണാൻ വരാം,, അത് വരെയും അവർ എന്റെ വീട്ടിലുണ്ടാവും," അത്രയും പറഞ്ഞ് കലിപ്പൻ എന്റെ കയ്യും പിടിച്ച് അവിടുന്ന് ഇറങ്ങി, ,.. തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story