My Dear Hubby: ഭാഗം 4

my dear hubby

രചന: Nishana
 

വീട്ടുകാര് മുഴുവൻ അന്തം വിട്ട് മൂക്കിൽ വിരൽ വെച്ച് ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട്,, "എന്തൊക്കെ ആയിരുന്നു, എല്ലാവരൂടെ എന്നെ മണ്ടനാക്കായിരുന്നു, ഇവളെ ഇപ്പൊ തന്നെ ഇവിടുന്ന് പുറത്താക്കണം, എന്നിട്ടിപ്പോ എന്താ ഇവിടെ നടക്കുന്നത്, രാത്രി വരെ കാത്തിരിക്കാനുളള ക്ഷമ പോലും ഇല്ലാതെ,,, ഹൊ എനിക്ക് വയ്യ ചിരിക്കാൻ ഹഹഹ" അതും പറഞ്ഞ് നൗഷുക്ക ആലിയുടെ തോളിൽ കൈ വെച്ച് ഭയങ്കര ചിരി, കൂടെ കേട്ട് നിൽക്കുന്നവരും, ഞങ്ങള് ശരിക്കും ചമ്മി ചെങ്ങായ്മാരെ ചമ്മി, "എന്നാലും ഇത്താനെ ഞാൻ സമ്മതിച്ചു, കാക്കുനെ ഇത്ര പെട്ടെന്ന് മാറ്റി എടുക്കുമെന്ന് കരുതിയില്ല, " ന്നും പറഞ്ഞ് ആലി നൗഷുക്കാന്റെ പിറകിലൊളിച്ചു, ഞമ്മളെ കലിപ്പൻ അവളെ നോക്കി പല്ലിറുമ്പുന്നുണ്ട്, "ഛെ ഞാനതല്ല ആലോചിക്കുന്നത്, ഏണി വഴി എങ്ങനെയാ ഇത്ത കൃത്യമായി ഈ മുറിയിൽ തന്നെ കയറി " ആത്തി "കേട്ടിട്ടില്ലെ 'ഊർവ്വശീ ശാപം ഉപകാരം'"😜 ന്ന് ഞാൻ പറഞ്ഞപ്പോ എല്ലാവരൂടെ ചിരിച്ചു ,ഞമ്മളെ കലിപ്പൻ ഹബ്ബി അപ്പൊ ഞമ്മളെ നോക്കിയ നോട്ടം ഉണ്ടല്ലോ മക്കളേ,,, ഹൊ വിവരിക്കാൻ വാക്കുകളില്ല, അത്രക്ക് ഭംഗി ഉണ്ടായിരുന്നു 😁 "റിയൂ,, നീ ഫ്രഷായി താഴെക്ക് വാ മോളേ,, കബോടിൽ നിനക്ക് വേണ്ട ഡ്രസ്സ് ഉണ്ട്," " ശരി ഉമ്മ " ഉമ്മയും അമ്മായിയും ആലിയും പോയി, ആത്തിയും നൗഷുക്കയും അപ്പോഴും ഭയങ്കര ചിരിയിലാണ് "ടാ തെണ്ടികളേ,, നിങ്ങള് ഇനി ആരെ വെയ്റ്റ് ചെയ്ത് നിൽക്കാ ഇളിച്ചോണ്ട്,, ഒന്ന് പോവുന്നുണ്ടോ"

"അള്ളോഹ് ഞാൻ പോയെ,, എനിക്ക് കട്ടുറുമ്പാവാൻ തിരെ താല്പര്യമില്ല" ന്നും പറഞ്ഞ് ആത്തി തിരിഞ്ഞതും കലിപ്പൻ കയ്യിൽ കിട്ടിയ പില്ലോ എടുത്ത് ഓനെ എറിഞ്ഞു, ഓനത് ക്യാച്ച് പിടിച്ച് തിരിച്ചു എറിഞ്ഞിട്ട് ഒറ്റ ഓട്ടമായിരുന്നു, "ടാ അസി, ഞാൻ നിങ്ങൾക്ക് ഫ്രീയായി ഒരു അഡ്വയ്സ് തരാട്ടെ,," നൗഷുക്ക "എന്ത് അഡ്വയ്സ്" ഞങ്ങൾ രണ്ടും ഒന്നിച്ച് ചോദിച്ചു, "അതുണ്ടല്ലോ,, ഇനി മുതൽ നിങ്ങൾക്ക് റൊമാൻസ് ചെയ്യണംന്ന് തോന്നുമ്പൊ ആദ്യം വാതിലടച്ചെന്ന് ഉറപ്പ് വരുത്തണം, അല്ലെങ്കിൽ ഇത് പോലെ പാതി വഴിയിൽ നിൽക്കും, ഹിഹിഹി " അതും പറഞ്ഞ് നൗഷുക്ക ചിരിക്കാൻ തുടങ്ങി, ടാ തെണ്ടീന്നും പറഞ്ഞ് കലിപ്പൻ നൗഷുക്കാനെ അടിക്കാൻ ചെന്നതും മൂപ്പര് ജീവനും കൊണ്ട് ഓടി, മൂപ്പര് ഓടിയപ്പോകുന്നതിനിടയിൽ വാതിലടച്ചതും പിറകെ ഓടി ചെന്ന കലിപ്പന്റെ മുഖം വാതിലിൽ ഇടിച്ചു, അതൊക്കെ കണ്ട് എനിക്ക് ചിരിവന്നു, ചിരി വന്നാ പിന്നെ ഞമ്മളെ പിടിച്ചാൽ കിട്ടൂല, ഹഹഹഹ ഞമ്മളെ കലിപ്പൻ ഹബ്ബിന്റെ മൂക്ക് ഒന്ന് കാണണം, ചുമന്ന് തുടുത്ത് കോമാളി യുടെ പോലെ ആയി ഞമ്മള് പരിസരം മറന്ന് പൊട്ടി ചിരിച്ചു😂 "എന്തിനാടി പോത്തെ ചിരിക്കുന്നത്," ന്ന് കലിപ്പൻ പല്ലിറുമ്പി ചോദിച്ചു, "നല്ല അസ്സല് കോമാളി മുന്നിൽ വന്ന് നിന്നാൽ എങ്ങനെ ചിരിക്കാതിരിക്കും, ഒന്ന് ചിരിക്ക്, അപ്പൊ ശരിക്കും കോമാളി ആയി,,"😜 "ഡി നിന്നെ ഞാൻ" ന്നും പറഞ്ഞ് ഓൻ ഞമ്മളെ നെരെ വന്ന് കൈ പിടിച്ച് പിന്നിലേക്ക് തിരിച്ചു,

"ഹൗ,,, ന്റെ ഉമ്മാ " ഞമ്മള് സ്വർഗവും നരഗവും ഒന്നിച്ച് കണ്ടു മക്കളെ,, വേദനിച്ചിട്ട് കണ്ണ് വരെ നിറഞ്ഞു, "നിന്റെ നാക്കിന് കുറച്ച് നീളം കൂടുതലാണ്, സാരമില്ല ഞാൻ ശരിയാക്കി എടുത്തോളാം" "ടാ കലിപ്പാ,, എന്റെ കയ്യിൽന്ന് വിടെടാ തെണ്ടി " "ടി,, ന നീ എന്നെ എന്താ വിളിച്ചത്, നിനക്ക് കുറച്ച് വിളച്ചില് കൂടുതലാണല്ലോ" ന്നും പറഞ്ഞ് ഓൻ ഒന്നൂടെ കൈ തിരിച്ചു, ലാഹൗല വലാ,,, "അള്ളോ,,, ഉമ്മാ ഓടി വായോ,, " "എന്ത് പറ്റി വേദനിക്കുന്നുണ്ടോ,," ഇല്ലെടാ തെണ്ടി നല്ല സുഖം തോന്നുന്നുണ്ട് കലിപ്പൻ തെണ്ടി, ഇത് മനസ്സിൽ പറഞ്ഞതാട്ടോ നേരിട്ട് പറഞ്ഞാൽ ചിലപ്പോ ഓൻ ഇന്റെ കൈ ഒടിക്കും, അത് കൊണ്ട് കുറച്ചു മയത്തിൽ കാര്യങ്ങളൊക്കെ കൈ കാര്യം ചെയ്യണം അതാണ് ഞമ്മക്ക് സേഫ്റ്റി, "ആഹ്, ഇക്കാ,, പ്ലീസ് കൈ വിട് ഞാനിനി നല്ല കുട്ടിയായി അടങ്ങി ഒതുങ്ങി ഇരുന്നോളാം,, കൈക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ എനിക്ക് ബിരിയാണി തിന്നാൻ പറ്റൂല, അത് കൊണ്ടാ ഒന്ന് വിട് ഇക്കാ പ്ലീസ് " ഞമ്മള് കണ്ണിലൊക്കെ വെളളം നിറച്ച് പറഞ്ഞു, എന്റെ മയത്തിലുളള സംസാരം കേട്ടിട്ടാണെന്ന് തോന്നുന്നു ഓൻ കൈ വിട്ടു, ഹൗ ആ തെണ്ടി ന്റെ കൈ വിരലൊക്കെ അത് പോലെ പതിഞ്ഞിട്ടുണ്ട് ന്റെ കയ്യിൽ, "ഇനി എന്നൊട് കളിക്കുമ്പോ ഇത് ഓർമ്മയിൽ ഉണ്ടാവുന്നത് നല്ലതാ,," ന്നും പറഞ്ഞ് സ്ലോമോഷനിൽ ഓൻ തിരിഞ്ഞതും ഞമ്മള് കാല് വെച്ച് ഓനെ വീഴ്ത്തി, "പ്ധും" "ഉമ്മാ,, ടി കുട്ടി പിശാചെ " ന്ന് പറഞ്ഞ് തെറിയുടെ അഭിഷേകമായിരുന്നു പിന്നെ കേട്ടത്,,

ഞമ്മള് ഓടി പോയി കബോടിൽന്ന് ഏതോ ഒരു ഡ്രസ്സും വലിച്ചെടുത്ത് ബാത്റൂമിലേക്ക് ഓടി കയറി വാതിലടച്ചു, ഹല്ല പിന്നെ, ഓനെ പേടിച്ചൊന്നും അല്ല ട്ടൊ,, വെറുതെ എന്നോട് ഓൻ കലിപ്പിൽ വല്ലതും ചെയ്തിട്ട് ഞമ്മളത് തിരിച്ച് കൊടുത്താ ചെക്കന് താങ്ങൂലെങ്കിലോന്ന് തോന്നീട്ടാ😉 സത്യം, ഓൻ ബാത്റൂമിലെ ഡോറിൽ ചെണ്ട കൊട്ടുന്നുണ്ട്, ഞമ്മളതൊക്കെ ആസ്വതിച്ചങ് കുളിച്ചു, ഹാ ഇനി ഇപ്പൊ പുറത്ത് കടക്കണമല്ലോ,, കലിപ്പന്റെ കയ്യിൽ എന്നെ കിട്ടിയാ ഇന്റെ മയ്യത്ത് ഓനെടുക്കും ഉറപ്പാ കുളി കഴിഞ്ഞ് ഞമ്മള് പതിയെ ഡോറ് തുറന്ന് മെല്ലെ പുറത്തേക്ക് തലയിട്ട് നോക്കി കലിപ്പൻ ഫോണിൽ കുത്തി സോഫയിൽ ഇരിക്കുന്നത് കണ്ടു, മോളെ റിയൂ,, ഇത് തന്നെയാണ് പറ്റിയ സമയം പിടി ഉഷ നെ മനസ്സിൽ കരുതി ഓടിക്കൊ,,,🏃 അള്ളോഹ്,, അവിടുന്ന് തുടങ്ങിയ ഓട്ടം ഞമ്മള് താഴെ എത്തിയപ്പോഴാ നിർത്തിയത്, "എന്ത് പറ്റി ഇത്ത വല്ല പട്ടിയും കടിക്കാൻ വന്നോ,, ഇങ്ങനെ കിടന്ന് ഓടാൻ" "ആഹ് പട്ടി അല്ല, അതിക്കും മേലെ ഒരു സാധനമാണ് ഇത്, പേര് അസീസ്" "അള്ളോഹ് കാക്കൂനെ പേടിച്ചാണോ ഇങ്ങള് ഇങ്ങനെ ഓടിയത്" "ഏയ് പേടിച്ചിട്ടൊന്നുമല്ല, ഞാൻ മൂപ്പർക്ക് ഓട്ടം പടിപപിച്ച് കൊടുത്തതല്ലേ," ന്ന് ഞാൻ പറഞ്ഞപ്പോ ആത്തി ഒന്ന് ഇരുത്തി മൂളിക്കൊണ്ട് പോയി,

ഞമ്മള് പിന്നെ കുറച്ചു നേരം ഉമ്മാന്റിം അമ്മായിന്റിം ആലിന്റിം കൂടെ സൊറ പറഞ്ഞ് ഇരുന്നു, കുറച്ച് കഴിഞ്ഞ് ഞമ്മളെ കലിപ്പൻ ഹബ്ബിയും നൗഷുക്കയും വന്നു, പിന്നെ ഞങ്ങള് എല്ലാവരൂടെ ഫുഡൊക്കെ കഴിച്ച് കുറച്ച് സമയം സംസാരിച്ച് ഇരുന്നു, സംസാരിക്കുമ്പോഴൊക്കെ കലിപ്പൻ എനിക്കിട്ടും ഞാൻ കലിപ്പനിട്ടും പാര വെക്കലായിരുന്നു, കുറച്ച് കഴിഞ്ഞ് കലിപ്പൻ എന്തോ പണിയുണ്ടെന്നും പറഞ്ഞ് പോയി, പിന്നെ ഓരോരുത്തരായി പോകാൻ തുടങ്ങി, അവസാനം ഞാനും ആലിയും ബാക്കിയായി "ആലി എത്ര സമയായീന്നറിയോ ഇക്ക കാത്തിരിക്കുന്നു വന്നേ മുത്തേ,," ന്നും പറഞ്ഞ് നൗഷുക്ക വന്ന് ആലിയുടെ കൈ പിടിച്ച് വലിച്ചു, "അതെയ് നൗഷുക്ക ഇങ്ങള് ഇന്ന് ആ കലിപ്പന്റെ കൂടെ കിടന്നോ, ഞാനും ആലിയും ഒന്നിച്ച് കിടക്കാം,," "എന്തിന്, അസി കല്ല്യാണം കഴിച്ചത് നിന്നെയാണ്, എന്നെ അല്ല, പിന്നെ എനിക്ക് എന്റെ കെട്ടിയോള് കൂടെ ഇല്ലാതെ ഉറക്കം വരില്ല, അത് കൊണ്ട് ഞങ്ങളെ കഞ്ഞിയിൽ പാറ്റ ഇടാല്ലെ മോളേ,," ന്നും പറഞ്ഞ് മൂപ്പര് കൈ കൂപ്പി കാണിച്ചു, ഹും കൊരരങ്ങൻ നൗഷുക്ക,

ഇന്ന് ഇന്റെ മയ്യത്ത് കലിപ്പന്റെ കൈ കൊണ്ട് നടക്കും ഉറപ്പാ,,😤 അത്രക്ക് വലിയ പണിയല്ലെ ഞാൻ ഇന്ന് മുഴുവനായും ഓന് കൊടുത്തത്, എടി,, തെണ്ടി നാഫി,, ഇതിനൊക്കെ കാരണം നീ ഒറ്റ ഒരുത്തിയാ,, തെണ്ടി,,😠 ഓളെ നലലോണം തെറിയും വിളിച്ച് ഞമ്മൾ അവിടെ നിന്നപ്പോ ആലി ഒരു പാൽ ക്ലാസും ഓൾദ ബെസ്റ്റും തന്നിട്ട് നൗഷുക്കാന്റെ കൂടെ പോയി, ഇനി ഇപ്പൊ ഞാൻ എന്താ ചെയ്യേണ്ടത് ചെങ്ങായ്മാരെ,,, നിക്കണോ അതോ പോണോ,, ഇങ്ങള് തന്നെ പറയീ,,, എന്തായാലും ഇന്ന് ഇവിടെ നിന്ന് നേരം വെളുപ്പിക്കാൻ പറ്റില്ലല്ലോ,, എനിക്കാണേൽ ഉറക്കം കണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട്, വരുന്നത് വരട്ടെ,, ഞാൻ എന്തായാലും പോകാൻ തീരുമാനിച്ചു, വരുന്നത് വരട്ടെ,, പേടിച്ചോടാതെ എല്ലാം നേരിടണം,, കലിപ്പന്റെ കയ്യിൽന്ന് ഞമ്മളെ രക്ഷിക്കണേ ന്നും പ്രാർതഥിച്ച് ദിക്റും സ്വലാത്തും ചൊല്ലിക്കൊണ്ട് മെല്ലെ നടന്നു,,,,,..... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story