My Dear Hubby: ഭാഗം 5

my dear hubby

രചന: Nishana
 

മുറിയുടെ മുന്നിൽ നിന്ന് കണ്മടച്ച് ഒന്ന് ശ്വാസമെടുത്ത് ഞാൻ പതിയെ വാതിൽ തുറന്ന് നോക്കി, ഹാവൂ,,, ഭാഗ്യം ഡോർ അടച്ചിട്ടില്ല, ഞമ്മള് ഒന്ന് തലയിട്ട് മുറിയിലേക്ക് നോക്കി, ഇല്ല കലിപ്പനെ കാണാനില്ല, സധാമാനം, ഞാൻ മെല്ലെ പാത്തും പതുങ്ങി മുറിയിൽ കയറി വാതിലടച്ചു തിരിഞ്ഞതും ദേ നിൽക്കുന്നു രണ്ട് കയ്യും കെട്ടി,, മുന്നിൽ ഞമ്മള് പെട്ടു മക്കളെ,, കലിപ്പന്റെ കലിപ്പിലെ ആ നോട്ടം ഉണ്ടല്ലോ,,, ഫൂ,,,, അത് കാണാനുളള ത്രാണി ഇല്ലാത്തത് കൊണ്ട് ഞമ്മള് വേഗം നോട്ടം തെറ്റിച്ചു, പേടിച്ചിട്ടല്ലാന്ന് നിങ്ങൾക്ക് മനസ്സിലായി ല്ലേ,,😝 "ടി,,, നീ എന്തിനാ പാലുമായിട്ട് ഇങ്ങോട്ട് വന്നത്, സത്യം പറഞ്ഞോ,, എന്താ നിന്റെ ഉദ്ധേശം" ഓൻ പാൽ ക്ലാസിലേക്കും എന്നേയും മാറി മാറി നോക്കി കൊണ്ട് പുരികംപൊക്കി ചോദിച്ചു, "അത്,,,, പാല്,,,, ആ,,, എനിക്ക് കുടിക്കാൻ" ന്നും പറഞ്ഞ് ആ പാല് മുഴുവൻ ഒറ്റവലിക്ക് കുടിച്ചു തീര്‍ത്ത് ഏബക്കവും വിട്ട് ഓനെ നോക്കി പല്ലിളിച്ച് ചിരിച്ചു കാണിച്ചു, "ഓഹൊ, അപ്പൊ ഇങ്ങോട്ട് വന്നതിന്റെ ഉദ്ധേശം എന്താണാവോ,,?" "ഉറങ്ങാൻ അല്ലാതെന്തിനാ" ന്നും പറഞ്ഞ് ഞാൻ ബെഡിലേക്ക് ഒറ്റ ചാട്ടമായിരുന്നു,

"ആരും എന്നെ ഡിസ്റ്റർബ് ചെയ്യരുത്, എനിക്ക് നല്ല ക്ഷീണമുണ്ട്, ഗുഡ് നൈറ്റ് കലിപ്പാ, അപ്പൊ രാവിലെ കാണാം" ന്നും പറഞ്ഞ് പുതപ്പ് തലയിലൂടെ ഇട്ട് ഞാൻ കണ്ണടച്ച് കിടന്നു, പെട്ടെന്ന് ആ കലിപ്പൻ ഞമ്മളെ കാല് പിടിച്ച് വലിച്ച് താഴെ ഇട്ടു, "ഉമ്മാ,,,,, ടാ കലിപ്പാ നിന്നോട് പറഞ്ഞതല്ലേ,, എന്നെ ഡിസ്റ്റർബ് ചെയ്യരുതെന്ന്" "എന്തോ,, അതങ്ങ് നിന്റെ വീട്ടിൽ പോയി പറഞ്ഞാൽ മതി, ഇത് എന്റെ വീട്, എന്റെ മുറി, എന്റെ ബെഡ്, ഇവിടെ ഞാൻ കിടക്കും, വേണംന്നുണ്ടെങ്കിൽ ദാ ആ സോഫയിൽ ചുരുണ്ട് കൂടാൻ നോക്ക് " അതും പറഞ്ഞ് എന്നെ തളളിമാറ്റി ഓൻ ബെഡിലേക്ക് ചാടി കുത്തിമറിഞ്ഞു, ടാ,,, കലിപ്പാ,, ഈ റിയൂനെ നീ ശരിക്കും മനസ്സിലാക്കീട്ടില്ല മോനേ,,, ഈ ബെഡിൽ നീ എങ്ങനെ കിടക്കുംന്ന് എനിക്കൊന്ന് കാണണം,😏 എന്തായിപ്പൊ ചെയ്യാ,, കലിപ്പൻ ബെഡിൽ കിടക്കാൻ പാടില്ല, മര്യാദക്ക് ഒരു ഐഡ്യയും മനസ്സിലേക്ക് വരുന്നില്ലല്ലോ,,,🤔 ആഹ്,, കിട്ടപ്പോയ്,,,.അത് തന്നെ,, ഞമ്മള് വേഗം ബാത്റൂമിലേക്ക് ഓടി ഒരു ബക്കറ്റിൽ നിറയെ വെളളം എടുത്ത് അത് എങ്ങനെ ഒക്കെയൊ താങ്ങി കൊണ്ട് വന്ന് ആ കലിപ്പന്റെ തലയിലൂടെ അങ്ങ് ഒഴിച്ചിട്ട് വേഗം പോയി സോഫയിൽ കയറി കിടന്നു,

"ഉമ്മാ,,, വെളളപ്പൊക്കം" ന്നും പറഞ്ഞ് ഓൻ നിലവിളിക്കുന്നത് കേട്ട് ഞാൻ വാ പൊത്തിപ്പിടിച്ച് ചിരിച്ചു, "ടി,, മാക്രി,,,,.... നിന്നെ ഞാൻ ശരിയാക്കി തരാടീ,,," ഓൻ എന്നെ പ്രാകുന്നതൊക്കെ ഞാൻ കേട്ടെങ്കിലും മൈന്റാതെ അടങ്ങി കിടന്നു, എപ്പഴാ പണി വരാന്ന് പറയാൻ പറ്റില്ല ല്ലോ,, "അള്ളോഹ്,,, സുനാമി,,," ഞമ്മള് നിലവിളിച്ചോണ്ട് ചാടി എണീറ്റു , ഇങ്ങക്ക് കാര്യം പുടികിട്ടിയോ മക്കളെ,, ആ കലിപ്പനിട്ട് കൊടുത്തത് ഓൻ ഞമ്മക്ക് തിരിച്ച് തന്നു,😤 ഞാൻ ഓനെ തുറുക്കനെ നോക്കിയപ്പോ കലിപ്പൻ ബക്കറ്റ് കൊണ്ട് എന്റെ തലക്കൊരു കൊട്ട് തന്നു, അതും പോരാഞ്ഞ് ഓന്റെ ഒരു ഡയലോഗും, "എടി,,, മാക്രി,, നീ എനിക്കിട്ട് പണിയാൻ വന്നാൽ ഞാനെന്താ കയ്യും കെട്ടി നോക്കി നിൽക്കുന്ന് കരുതിയോ,,, തരുന്ന പണിയൊക്കെ അത് പോലെ തന്നെ തിരിച്ച് കിട്ടും ന്ന് ഓർക്കുന്നത് നല്ലതാ,, കേട്ടോടി കുട്ടിപ്പിശാചെ,,," "മാക്രിയും കുട്ടിപ്പിശാചും ഓക്കെ നിന്റെ കെട്ടിയോളാടാ കലിപ്പൻ തെണ്ടി " "ആഹ് അത് തന്നെയാ പോത്തെ ഞാനും പറഞ്ഞത്" അതും പറഞ്ഞ് കലിപ്പൻ തിരിഞ്ഞതും കാല് സ്ലിപ്പായി ദേ വരുന്നു എന്റെ മേലേക്ക്,, "ഉമ്മാ,,,,," എന്റെ കണ്ണിലൂടെ വെളളം വന്നു, ഞമ്മള് നിലവിളിച്ചപ്പൊ തന്നെ കലിപ്പൻ എണീറ്റു, ഞാൻ നടുവിനും കൈ കൊടുത്തിരുന്നു,, "എന്ത് പറ്റി,, വേദനിക്കുന്നുണ്ടോ,," "ഇല്ലെടാ,,തെണ്ടി നല്ല സുഖം തോന്നുന്നുണ്ട് " "ആണോ നിന്റെ നിലവിളി കേട്ടപ്പോ ഞാൻ കരുതി വേദനിച്ചിട്ടാണ്, വേദന ഉണ്ടെങ്കിൽ പറയണേ,,

ഞാൻ വല്ല ബാമും പുരട്ടി തരാട്ടോ,, " ഓൻ ഇളിച്ചോണ്ട് പഞ്ഞപ്പോ ഞാൻ പില്ലോ എടുത്ത് ഓനെ എറിഞ്ഞു, "അള്ളോഹ് ന്റെ ഉമ്മാ,,, ഓടി വരണേ,,,, ഈ കലിപ്പൻ ഇന്നെ കൊല്ലാകൊല ചെയ്യുന്നേ,,, ആരെങ്കിലും ഓടി വായോ,," ഞമ്മള് നിലവിളിച്ചതും കലിപ്പൻ വന്ന് എന്റെ വാ പൊത്തിപ്പിടിച്ചു. "ടി മാക്രി,,, കിടന്ന് അലറല്ലേ,,, ആരെങ്കിലും കേട്ടാൽ നമ്മള് രണ്ടും ഒരുപോലെ നാറും, പറഞ്ഞില്ലാന്ന് വേണ്ട " ന്റെ വാ പൊത്തി പിടിച്ച് ഓൻ പഞ്ഞതും ഞമ്മള് ഓന്റെ കയ്യിൽ നല്ലോരു കടിയങ് വെച്ച് കൊടുത്തു, "ആഹ്,, ഉമ്മാ,,," "അച്ചോടാ കുട്ടാ,, വേദനിച്ചോ,," "പോടി മാക്രി,,, നീ ശരിക്കും പട്ടിയുടെ ജന്മമാണോ,, " "ആണെങ്കിൽ നിനക്കെന്താ ടാ കലിപ്പാ,," "വെറുതെ അല്ല നിന്നെ നിന്റെ വീട്ടുകാര് എന്റെ തലയിൽ കെട്ടി വെച്ച്ത്, സഹിക്കാൻ കഴിയാത്തത് കൊണ്ടാവും" "പോടാ,,, കലിപ്പൻ തെണ്ടി " "നീ പോടി മരമാക്രി " "നീ പോടാ മരപ്പട്ടീ,,," പിന്നെ അവിടെ തെറിയുടെ അഭിഷേകമായിരുന്നു,,, അതൊന്നും ഇവിടെ പറയാൻ പറ്റില്ല, അങ്ങനെ തെറി യൊക്കെ വിളിച്ച് കഴിഞ്ഞ് ഞങ്ങള് രണ്ടാളും നനഞ്ഞ ഡ്രസ്സൊക്കെ മാറി വന്നു, ഇനിയാണ് പ്രശ്ണം, കിടക്കാൻ സ്ഥലമില്ല, ഉണ്ടായിരുന്ന കട്ടിലും സോഫയും ഞങ്ങള് വെളളത്തിൽ കുളിപ്പിച്ചില്ലേ,,, "അല്ല, നമ്മള് ഇനി എവിടെ കിടക്കും, "

"നമ്മളല്ല നീ,, നീ എവിടെ കിടക്കുംന്ന് ചിന്തിക്ക്, ഞാൻ കിടക്കേണ്ടത് എവിടെ യാണെന്ന് എനിക്ക് അറിയാം,," അതും പറഞ്ഞ് ഓൻ വാതിലും തുറന്ന് പുറത്തേക്ക് ഇറങ്ങി, ഞാനും മെല്ലെ പിറകിലൂടെ പോയി നോക്കി, ഓൻ നെരെ അടുത്ത മുറിയിൽ കയറി വാതിലടച്ചു, തെണ്ടി എന്നെ പുറത്താക്കി വാതിലടച്ചല്ലേ,, എന്നാ നീ എങ്ങനെ മനസ്സമാതാനത്തോടെ കിടക്കും ന്ന് ഒന്ന് കാണണം, *************** ഹൊ,,, ഇപ്പോ എന്തോ വല്ലാത്ത മനസ്സമാധാനം, ആ മാക്രി ഇപ്പൊ നനഞ്ഞ കോഴിയെ പോലെ ഒരു മൂലയിൽ ചുരുണ്ട് കൂടി കിടക്കുന്നുണ്ടാവും,😁 ആ മാക്രിക്ക് അങ്ങനെ തന്നെ വേണം, ഇന്ന് എന്നെ ഇട്ട് നല്ലോണം വെളളം കുടിപ്പിച്ചതല്ലേ,, അനുഭവിക്കട്ടെ,,, എന്നാലും ഇത് വല്ലാത്ത ജന്മം തന്നേ,,, ഞാൻ കണ്ട പെൺകുട്ടികളെ പോലെ ഒന്നും അല്ല, പണി തരാൻ മാത്രമേ അറിയൂ,, ശരിക്കും ഒരു പൊട്ടി പെണ്ണ്, അതിന്റെ കൂടെ എങ്ങനെയാണാവോ,, ഞാൻ ജീവിച്ച് പോകാ,,, മിക്കവാറും അവളെന്നെ തല്ലി കൊല്ലും,, അല്ലെങ്കിൽ ഞാൻ അവളെയും നാശം പിടിക്കാൻ, ആ പിശാചിനെ കുറിച്ച് ഓർത്തിട്ട് ഉറക്കവും വരുന്നില്ല,

ഞാൻ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയിലാ ആരോ വന്ന് ശക്തിയായി വാതിൽ മുട്ടുന്ന ശബ്ദം കേട്ടത്, "ടാ,,, കലിപ്പാ,,, മര്യാദക്ക് ഈ വാതിൽ തുറന്നോ,, അല്ലെങ്കിൽ ഞാൻ നിലവിളിച്ച് വീട്ടിലുളളവരെ മുഴുവൻ ഉണർത്തും,, നോക്കിക്കോ,," ന്ന് ആ മാക്രി പുറത്ത് നന്ന് വിളിച്ച് പറയുന്നുണ്ട്, ഈ കുട്ടിപ്പിശാച് എനിക്ക് ഒരു സമാധാനവും തരില്ലെ റബ്ബേ,, "ടാ,,,, കലിപ്പാ,,, ഞാൻ പറഞ്ഞത് നീ കേട്ടില്ലേ,,, കേട്ടിട്ടും മിണ്ടാതിരിക്കാണല്ലേ,,, ശരിയാക്കി തരാട്ടോ,, ഉമ്മാ,,, ഓടി,, വായോ,,, ഈ കലിപ്പൻ എന്നെ പുറത്താക്കി വാതിലടച്ചേ,,, എനിക്ക് പേടിയാവുന്നുണ്ടേ,,, ആരെങ്കിലും ഓടി വായോ,,," ന്ന് ആ മാക്രി പുറത്ത് നിന്ന് വിളിച്ച് പറയുന്നുണ്ട്, വാതില് തുറന്നില്ലെങ്കിൽ മിക്കവാറും അവൾ എല്ലാവരെയും വിളിച്ചുണർത്തും ഉറപ്പാ,, ശവം ഞാൻ പോയി വാതിൽ തുറന്നതും ഒരു വിജയീ ഭാവത്തോടെ ഒരു ചിരിയും ചിരിച്ച് അവൾ അകത്തേക്ക് കയറി, അവളുടെ ചിരി കണ്ടിട്ട് ഒരു ചവിട്ട് കൊടുക്കാനാ തോന്നുന്നത്, മാക്രി 😡 അവള് വേഗം ബെഡിലേക്ക് ചാടി കിടന്നു, "അല്ല താനെന്താ കാണിക്കുന്നത്, ഞാനാ ബെഡിൽ കിടക്കുന്നത്, തനിക്കെന്താ സോഫയിൽ കിടന്നാൽ,"

"സോഫയിൽ തന്നത്താനെ അങ്ങ് കിടന്നാ മതി, ഞാൻ ബെഡിലെ കിടക്കൂ,, എനിക്ക് ബെഡിൽ കിടന്നില്ലെങ്കിൽ ഉറക്കം വരില്ല " "എനിക്കും ബെഡിൽ കിടന്നാലെ ഉറക്കം വരൂ" "അങ്ങനെ ആണെങ്കിൽ ദാ ഈ ബെഡിന്റെ ആ തലക്ക് നീയും ഈ തലക്ക് ഞാനും കിടക്കും, താൻ അവിടുന്ന് ഇങ്ങോട്ടും ഞാൻ അങ്ങോട്ടും വരാൻ പാടില്ല, ഡീൽ ഓക്കെ ആണോ,,, അതല്ല മറിച്ച് നേരത്തെ പോലെ എന്നെ വലിച്ചിട്ടിട്ട് തനിക്ക് ഒറ്റക്ക് കിടക്കാനാണ് ഭാവം എങ്കിൽ ഞാൻ വീണ്ടും വെളളം തലയിലൂടെ ഒഴിക്കും ഓർത്തോ " അത്രയും പറഞ്ഞ് തലയിലൂടെ പുതപ്പിട്ട് അവൾ കിടന്നു, വെറെ നിവൃത്തി ഇല്ലാതെ ഞാനും രാവിലെ വാതിൽ നിർത്താതെ ആരോ മുട്ടുന്നത് കേട്ട് ഉണർന്നതും ഞാൻ കണ്ട കാഴ്ച,, എന്റെ നല്ല ജീവനങ്ങ് പോയി,, ... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story