My Dear Hubby: ഭാഗം 6

my dear hubby

രചന: Nishana
 

ആ മാക്രി ഉണ്ട് മുഖത്തേക്ക് മുടിയും ഇട്ട് ഇരിക്കുന്നു, "ടി,, മാക്രി, നീ എന്താടി രാവിലെ തന്നെ മനുഷ്യനെ പേടിപ്പിക്കാനിറങ്ങിയതാണോ,? മുടിയും മുന്നിലേക്ക് ഇട്ട്" "ആഹ്, അത് നീ കാരണാ" "ഞാൻ എന്ത് ചെയ്തു" "നീ അല്ലേ,, ഇന്നലെ എന്റെ തലയിലൂടെ വെളളം ഒഴിച്ചത്, അത് കാരണം മുടിയൊക്കെ നനഞ്ഞത് രാത്രി കിടന്നപ്പോ ഒതുക്കാൻ പറ്റിയില്ല, അതാ,, " "അതിന് നീ അല്ലേ തുടങ്ങി വെച്ചത്" "അത് നീ എന്നെ ബെഡിൽന്ന് തളളി താഴെക്ക് ഇട്ടിട്ടല്ലേ,," "അങ്ങനെ ചെയ്താൽ തലയിലൂടെ വെളളം ഒഴിക്കാണോ വേണ്ടത്" "ആ എനിക്ക് ദേഷ്യം വന്നാൽ ഞാൻ അതും അതിന് അപ്പുറവും ചെയ്യും" "അങ്ങനെ ചെയ്താൽ തനിക്കത് തിരിച്ചും കിട്ടും അത്ര തന്നെ,," ന്ന് ഞാൻ പറഞ്ഞപ്പോ അവള് എനിക്ക് കെഞ്ഞനം കുത്തി തന്നു, "അല്ല ആരാ വാതില് മുട്ടുന്നത്" "അത് എന്നോടാണോ ചോദിക്കുന്നത്, ചെന്ന് നോക്ക്, " "എന്നെക്കൊണ്ട് വയ്യ, താൻ വേണെങ്കിൽ നോക്ക്" ന്നും പറഞ്ഞ് ആ മാക്രി അവിടെ തന്നെ കിടന്നു, ഇത് വല്ലാത്തൊരു ജന്മം തന്നേ,,,

എന്ത് പറഞ്ഞാലും അതിന് അപ്പക്കപ്പൊ മറുപടി കിട്ടും, "ടാ കലിപ്പാ,,, എന്റെ മൊഞ്ച് നോക്കി നിൽക്കാതെ ആ വാതിലൊന്ന് തുറക്കെടാ,," കണ്ടില്ലേ എന്നോട് ആക്ഞാബിക്കുന്നത്, ഇപ്പൊ ശരിയാക്കി തരാടി മാക്രി, ഞാൻ ഓളെ ഊരക്ക് ഒരു ചവിട്ടങ് വെച്ച് കൊടുത്തു, "ഉമ്മാ,,,,", ന്നും വിളിച്ച് ഓൾ നടുവും കുത്തി വീണു, ഇപ്പൊഴാ എനിക്ക് തൃപ്തി ആയത്, മനസ്സിന് വല്ലാത്ത സന്തോഷം, "ടാ,, കലിപ്പൻ തെണ്ടി, നന്നെ ഞാൻ കൊല്ലും" ന്നും പറഞ്ഞ് ഓള് ഭദ്രകാളിയായി ഉറഞ്ഞു തുളളി എന്റെ നെരെ ഒരു വരവങ് വന്നു, പിന്നെ ഞാനാരാ മോൻ😎 ഞാൻ വേഗം ഓടിച്ചെന്ന് വാതിൽ തുറന്നു, ആ തെണ്ടി നൗഷു ഉണ്ട് പല്ലിളിച്ച് കാണിച്ച് മുന്നിൽ, മനുഷ്യന്റെ ഉറക്കം കളഞ്ഞിട്ട് ഇളിക്കുന്നത് കണ്ടില്ലേ,, ഒറ്റ കുത്ത് കൊടുക്കാനാ തോന്നുന്നത്, തെണ്ടി "ഉമ്മാ,,"

ഞമ്മക്ക് കുത്ത് കിട്ടി നടുപുറത്ത്, ആ മാക്രിന്റെ കയ്യിൽന്ന്, "ടി,," ന്നും പറഞ്ഞ് ഞാൻ ഓളെ നേരെ ചെന്നതും ആ കുട്ടിപ്പിശാച് ഒറ്റ ഓട്ടം പുറത്തേക്ക്, "ടാ,, കലിപ്പാ, കിട്ടിയത് കയ്യിൽ വെക്കൂലാന്ന് ഞാൻ പറഞ്ഞതല്ലേ, ഇപ്പൊ എങ്ങനെ ഉണ്ട് " ഓടുന്നതിനിയിൽ മാക്രി വിളിച്ച് പറഞ്ഞത് കേട്ട് ഇവിടെ ഒരുത്തൻ പൊരിഞ്ഞ ചിരിയായിരുന്നു, "എന്തിനാടാ ഇങ്ങനെ കിണിക്കുന്നത്" "നിനക്ക് പറ്റിയ കൂട്ടാണല്ലോന്ന് ആലോചിച്ച് ചിരിച്ചതാ, ഹഹഹഹ" തെണ്ടി വീണ്ടും വീണ്ടും ചിരിക്ക, ഓന്റെ തലക്കൊരു കൊട്ട് കൊടുത്തതും ചിരി അടങ്ങി, "ടാ,, നിങ്ങള് എപ്പോഴാടാ ഇവിടെ എത്തിയത്, നിന്റെ മുറിയുടെ കോലം കണ്ട് എന്റെ കണ്ണ് രണ്ടും തളളിപ്പോയിരുന്നു, ഞാനും ആലിയും എത്ര കഷ്ടപ്പെട്ടാടാ അവിടെ അലങ്കരിച്ചിരുന്നത്, സത്യം പറഞ്ഞോ എങ്ങനെയാടാ നിങ്ങളെ മുറി പുഴയായത് "

ന്ന് ഓൻ ചോദിച്ചപ്പോ എല്ലാകാര്യവും ഞാൻ പറഞ്ഞു, എല്ലാം കേട്ട് കഴിഞ്ഞതും തെണ്ടി തുടങ്ങീലെ ചിരി,,, നിന്നും കിടന്നും ഇരുന്നും ഒക്കെ ചിരിക്കാ ഹംക്ക്, "ടാ തെണ്ടി, നീ ഒറ്റ ഒരുത്തൻ കാരണമാണ് ഞാൻ ഇന്നിന്നീ അനുഭവിക്കുന്നത്," "ഞാൻ എന്ത് ചെയ്തു" "ടാ തെണ്ടി നിനക്കെല്ലായിരുന്നോ എന്നെ പിടിച്ച് കെട്ടിക്കാൻ തിരക്ക്, പാവം എന്റെ ഉമ്മാനെ മയക്കി എടുത്ത് അവസാനം ആ കുരുശിനെ എന്റെ തലയിലാക്കിയപ്പൊ സമാനമായില്ലെ,," "ആഹ്, പെണ്ണ് കെട്ടിയാലുളള സുഖം നീയും അറിഞ്ഞോട്ടെന്ന് കരുതി അല്ലെ,, ടാ,," "പോടാ അലവലാതി, നിന്റെ ജീവിതോ പോയി, മര്യാദക്ക് അടിച്ച് പൊളിച്ചു നടന്ന എന്റെ ജീവിതവും തുലച്ചില്ലെടാ,," "ഹിഹിഹി അങ്ങനെ നീ ഇപ്പൊ അടിച്ചു പോളിക്കണ്ടാന്ന് കരുതി,

അത് കൊണ്ട് ഞങ്ങൾക്കൊക്കെ ലൈവായി ഫൈറ്റും റൊമാൻസും കാണാനായി, " "ടാ തെണ്ടി,," ന്നും പറഞ്ഞ് ഞാൻ ഓന്റെ നെരെ ചെന്നതും ഓൻ ജീവനും കൊണ്ട് ഓടി ************* ഞമ്മള് ഫ്രഷായി ഉമ്മാന്റെ അടുത്തേക്ക് വിട്ടു, "ആയിശു, നമ്മളെ അസിക്ക് പറ്റിയ കുട്ടിയാ റിയു,, അവനെ അടക്കി നിർത്താൻ അവളെ കൊണ്ട് കഴിയും, എനിക്ക് ഉറപ്പാ" "ആ,, ശരിയാ,, അവന്റെ ദേഷ്യമൊക്കെ അവള് ഇല്ലാതാക്കും, നല്ല ചൊടിയുളള കുട്ടിയാ അവള്, ഇന്നലെ അവളെ പുറത്താക്കിയതായിരുന്നില്ലെ,, എന്നിട്ട് എന്തായി, അവര് രണ്ടും ഒരു മുറിയിതന്നെ അല്ലെ കിടന്നത്,, " ഉമ്മാനെ തിരക്കി അടുക്കളയിൽ ചെന്നപ്പോ ഞമ്മളെ നല്ലോണം പൊക്കുന്നുണ്ട്, ഉമ്മയും അമ്മായിയും, "എന്താ നാത്തൂനും നാത്തൂനും ഒരു ചർച്ച" "ആഹാ,, ഇജ്ജ് എണീറ്റൊ,, ആയിഷു, മോൾക്ക് ഹോർളിക്സ് കലക്കി കൊടുക്ക്, അടിയൊക്കെ കഴിഞ്ഞ് വരുന്ന വരവാവും" "അമ്മായി,, വല്ലാതെ ഊതല്ലേ,,"

"ഞാൻ കാര്യത്തിൽ പറഞ്ഞതല്ലെ,, രണ്ടും കൂടി മുറി തലകീഴായി മറിച്ചിട്ട് പുഴ ആക്കിയിരുന്നില്ലെ, ഞാൻ കണ്ടു,, പിന്നെ ഞാനാ ആ പാറൂനെ വിട്ട് അത് ക്ലീൻ ചെയ്തത്, " " അത് പിന്നെ ആ കലിപ്പൻ വെറുതെ ചൊറിയാൻ വന്നപ്പൊ എനിക്ക് ദേഷ്യം വന്ന് ഞാൻ ഓനെ ഒന്ന് കുളിപ്പിച്ച് കൊടുത്തതല്ലെ, അപ്പൊ ഓൻ എന്നെയും ഒന്ന് കുളിപ്പിച്ചു " "അത് സാരല്യ, ഇടക്ക് അവന് അങ്ങനെ ഒക്കെ കിട്ടണം, അവന് കുറച്ച് കലിപ്പ് കൂടുതലാ, എന്ന് കരുതി വല്ലാതെ അവിനിട്ട് പണിയണ്ട, എല്ലാം കൂടി തിരിച്ച് തരും" "അത് ഉമ്മ പേടിക്കണ്ട, ഉമ്മാന്റെ മോന്റെ കലിപ്പ് ഞാൻ പൊളിച്ചടക്കി കയ്യിൽ കൊടുക്കും" "ആഹാ,, നല്ല ബെസ്റ്റ് അമ്മായിയമ്മയും മരുമോളും," അമ്മായി ഞമ്മള് അമ്മായിക്കൊന്ന് സൈറ്റ് അടിച്ച് കാണിച്ച് കൊടുത്തു, പിന്നെ കുറച്ച് നേരം ഞങ്ങള് കത്തിയടിച്ച് ഇരുന്നു,

കുറച്ച് കഴിഞ്ഞ് ഉമ്മ എന്റെ കയ്യിൽ ചായക്കപ്പ് തന്നിട്ട് ഓന് കൊണ്ട് കൊടുക്കാൻ പറഞ്ഞു, ഞമ്മള് ആ ചായ വാങ്ങി, ഉമ്മയു അമ്മായിയും നല്ല സംസാരത്തിലാണ്, ഞമ്മള് മെല്ലെ സറ്റാന്റിൽന്ന് ഉപ്പിന്റെ ടിന്നെടുത്ത് രണ്ട് സ്പൂൺ ഉപ്പ് ആ ചായയിലേക്ക് ഇട്ട് നന്നായി ഇളക്കി, "അല്ല നീ ചായകൊടുത്തില്ലേ,," "ആ ഞാൻ പോയി" ഉമ്മ കണ്ട് പിടിക്കുന്നതിന് മുമ്പ് ഞമ്മള് ചായയും കൊണ്ട് ഓടി,,, മുറിയിലേക്ക് ചെന്നപ്പോ ഓനെ കണ്ടില്ല, ഈ സാധനം എവിടെ പോയി, ഓൻ ഈ ചായകുടിച്ച് ചളുങ്ങിയ മരമോന്ത കാണാൻ കൊതിയാവാ,,, ഹൊ ആലോചിക്കുമ്പൊ തന്നെ ചിരി വരാ,,😁 "എന്താ ഒരു ആലോചനയും ചിരിയും" ശബ്ദം കേട്ട് നോക്കിയപ്പോ ദേ നിക്കുന്നു കലിപ്പൻ, ഞാൻ ഒന്ന് ചിരിച്ചിട്ട് ചായ ഓന് നേരെ നീട്ടി ഓടാൻ റെഡിയായി നിന്നു,

ചായ കുടിച്ചാ അപ്പൊ ഞമ്മക്ക് പണികിട്ടുംന്ന് അറിയാം, ഓൻ ചായ വാങ്ങാതെ എന്നെയും ചായക്കപ്പിലേക്കും മാറി നോക്കുന്നുണ്ട്, ആ നോട്ടം അത്ര ഭംഗി ഇല്ല, യാ അല്ലാഹ് ഇനി ഞാൻ ഇതിൽ ഉപ്പിട്ടത് ഓൻ അറിഞ്ഞൊ, "എന്താ ഇങ്ങനെ നോക്കുന്നത്, വേണെങ്കിൽ ഇത് വാങ്ങി കുടിക്ക്, എനിക്ക് പോണം" ഓൻ കപ്പ് വാങ്ങിയതും ഞമ്മള് ഓടാൻ നിന്നു, പക്ഷേ,,, കലിപ്പൻ എന്റെ കൈ പിടിച്ച് വലിച്ച് ഓന്റെ നെരെ നിർത്തി, "എന്താ എന്റെ വൈഫിക്ക് ഇത്ര തിരക്ക്, ഇക്ക ഈ ചായകുടിച്ചിട്ട് പോയാ മതിട്ടൊ" റബ്ബേ,,,, പണി പാളിയോ,, ഓനിത് എന്റെ മുന്നിൽന്ന് കുടിച്ചാ ഇന്റെ കാര്യം പോക്കാ എന്താ ഇപ്പൊ ചെയ്യാ,, തെണ്ടി എന്റെ കൈ പിടിച്ച് വെച്ചിരിക്കാ,, "അല്ലെങ്കിൽ വേണ്ട, നമുക്ക് രണ്ട് പേർക്കും ശേറെയ്ത് കുടിക്കാം,, ആദ്യം താൻ തന്നെ തുടങ്ങിക്കൊ,

ലേഡീസ് ഫസ്റ്റ് " ന്നും പറഞ്ഞ് ആ ചായക്കപ്പ് എന്റെ നെരെ നീട്ടി, പണി പാലും വെളളത്തിൽ തിരിച്ച് കിട്ടി "എന്താ വൈഫി ഇത് കുടിക്കാൻ ഇത്ര താമസം" "അത്,,,എനിക്ക്,, ചായ ഇഷ്ടല്ല്യ" "അത് കുഴപ്പമില്ല, കുറച്ച് കുടിച്ചാ മതീന്നെ,," "ഏയ്, ഞാൻ ചായ കുടിച്ചാ അപ്പൊ ശർദ്ധിക്കും,, " "എന്നാലും ഒരു തുള്ളി " "ഹേയ് വേണ്ടെന്നേ,," "വേണം ന്നേ,," ന്നും പറഞ്ഞ് തെണ്ടി എന്റെ വായിലേക്ക് കപ്പ് വെച്ചതും ഞാൻ ഒറ്റത്തട്ടങ് തട്ടി, അത് കറക്റ്റായി ടേബിളിലുണ്ടായിരുന്ന ഓന്റെ ഫയലിലെക്കാണ് വീണത്, ഓൻ ഓടിച്ചെന്ന് ഫയൽ എടുത്ത് കുടഞ്ഞു, പിന്നെ അതൊക്കെ മറിച്ച് നോക്കുന്നുണ്ട്, ആ ഗാപ്പിൽ ഞാൻ ഇറങ്ങി ഓടി, അല്ല പിന്നെ,,, ഞമ്മള് മുറിയിൽന്ന് ഇറങ്ങിയതും എന്തൊക്കെ പൊട്ടലും ചീറ്റലും ഒക്കെ കേട്ടു, ചെക്കൻ പൈലറ്റായീന്നാ തോന്നുന്നത്,😂

ഇപ്പൊ എന്നെ ഓന്റെ കയ്യിൽ കിട്ടിയാൽ എന്നെയും പറപ്പിക്കും ഉറപ്പാ, അന്ന് പിന്നെ ഓന്റെ മുന്നിലേക്കെ പോയില്ല, ഫുഡ് കഴിക്കാൻ നേരം പോവാതിരിക്കാൻ പറ്റാത്തത് കൊണ്ട് ഓന്റെ അടുത്ത് ഇരിക്കാതെ ഉമ്മാന്റെ കൂടെ ഇരുന്നു, ഒളികണ്ണിട്ട് പോലും ഓനെ നോക്കാതെ വേഗം കഴിച്ച് എണീറ്റു, അങ്ങനെ തട്ടിയും മുട്ടിയും രാത്രി ആയി, ഇനി പോവാതിരിക്കാൻ പറ്റില്ലല്ലോ,,, കിട്ടുന്നത് എന്തായാലും കൈയ്യും നീട്ടി വാങ്ങിയേക്കാം,, അല്ലാതെ എന്താ ചെയ്യാ,,, രണ്ടും കൽപിച്ച് ഞമ്മള് മെല്ലെ മെല്ലെ മുറിയിലേക്ക് വിട്ടു, എന്തെക്കായാണാവോ കലിപ്പൻ അവിടെ ഞമ്മക്ക് ഒരുക്കി വെച്ചിരിക്കുന്നത്, പടച്ചോനെ ഞമ്മളെ കാത്തോളണേ,,,,... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story